Monday, June 30, 2014

തറാവീഹ് നമസ്‌കാരം നബി(സ്വ) നമസ്‌കരിച്ചത് ഇരുപത്തിമൂന്നോ പതിനൊന്നോ?

നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരമാണ് രാത്രി നമസ്‌കാരം. രാത്രി നമസ്‌കാരം എന്നത് ഇശാഅ് നമസ്‌കാരത്തിന്റെ ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്തിന് ശേഷം സ്വുബ്ഹി നമസ്‌കാരത്തിന് മുമ്പുള്ള രണ്ട് റക്അത് സുന്നത്ത് നമസ്‌കാരത്തിന് മുമ്പായി നിര്‍വഹിക്കുന്നതിന് പറയുന്നതാണ്. അത് ഈരണ്ട് റക്അത്തുകള്‍ക്ക് ശേഷം വിശ്രമിച്ച് നിര്‍വഹിക്കുന്നതിനാല്‍ തറാവീഹ് എന്നും ഒറ്റയില്‍ അവസാനിപ്പിക്കുന്നതിനാല്‍ വിത്‌റ് എന്നും ഉറക്കില്‍ നിന്ന് എണീറ്റ് നിര്‍വഹിക്കുമ്പോള്‍ തഹജ്ജുദ് എന്നും പേര് വിളിക്കപ്പെടുന്നു. രാത്രി നമസ്‌കാരത്തിന്റെ റക്അത്തില്‍ ഇന്ന് വലിയ ഭിന്നതകളും, വിഭിന്ന വീക്ഷണങ്ങളും കാണാം. ഇവിടെ നാം അതിന് പരിഹാരം കാണാന്‍ സ്വീകരിക്കേണ്ടത് നബി(സ്വ)യും സ്വഹാബത്തും ആ നമസ്‌കാരം എങ്ങനെ നിര്‍വഹിച്ചുവെന്നു നോക്കിയായിരിക്കണം. മുജാഹിദുകളെക്കുറിച്ച് ഇന്ന് സമസ്തക്കാര്‍ പ്രചരിപ്പിക്കുന്നത്, അവര്‍ ഇസ്‌ലാമിലെ ഇബാദത്തുകള്‍ വെട്ടിച്ചുരുക്കിയവരാണ്, കണ്ടില്ലേ തറാവീഹ് നമസ്‌കാരം ഇരുപത്തിമൂന്ന് പതിനൊന്നാക്കി, ഇവര്‍ ഇങ്ങനെ ജനങ്ങളെ പിഴപ്പിക്കാന്‍ വന്ന വിഭാഗമണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ്. എന്നാല്‍, മുജാഹിദുകള്‍ ഇബാദത്ത് നബി(സ്വ) പഠിപ്പിച്ചതു പോലെ ജനങ്ങളെ പഠിപ്പിക്കുന്നവരും അനുഷ്ഠിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നവരുമാണ്. മുജാഹിദുകള്‍ക്ക് ഒരു പുതിയ ആദര്‍ശമോ നിലപാടോ ഇല്ല. അതിനാല്‍ നബി(സ്വ)യും സ്വഹാബത്തും രാത്രി നമസ്‌കാരം എത്ര റക്അത് നമസ്‌കരിച്ചു എന്നാണ് നോക്കേണ്ടത്. അതിന്റെയടിസ്ഥാനത്തിലാണ് ഈ തര്‍ക്ക വിഷയത്തിനും പരിഹാരം കാണേണ്ടത്.

രാത്രി നമസ്‌കാരവും തറാവീഹും രണ്ടും രണ്ടാണെന്നാണ് പലരും പറയാറുള്ളത്. അത് ശരിയല്ല. കാരണം, നബി(സ്വ) റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നില്‍ അധികരിപ്പിച്ചിരുന്നില്ല എന്ന ആയിശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് മുഹദ്ദിസുകള്‍ തറാവീഹിന്റെയും രാത്രി നമസ്‌കാരത്തിന്റെയും വിത്‌റിന്റെയും തഹജ്ജുദിന്റെയും അദ്ധ്യായത്തില്‍ കൊടുത്തത് കാണാന്‍ കഴിയും. അപ്പോള്‍, മുഹദ്ദിസുകളെല്ലാം ഇതെല്ലാം ഒന്നാണെന്ന് തന്നെയാണ് മനസ്സിലാക്കിയത്. നബി(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് ഹദീസില്‍ വന്നത് എന്താണ്? നമുക്ക് നോക്കാം. നബി(സ്വ)യുടെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നെന്നും അതെത്രയായിരുന്നെന്നും (വിവരിക്കുന്ന) അദ്ധ്യായത്തില്‍ ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കൊടുത്ത ഹദീസുകള്‍ കാണുക: ”സുഹ്‌രിയില്‍ നിന്ന്: അദ്ദേഹം പറഞ്ഞു. എന്നോട് സാലിം ബിന്‍ അബ്ദില്ല പറഞ്ഞു. തീര്‍ച്ചയായും അബ്ദല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ഒരാള്‍ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ! രാത്രി നമസ്‌കാരം എങ്ങനെയാണ്? നബി(സ്വ) പറഞ്ഞു: ഈരണ്ട് ഈരണ്ട്, അങ്ങനെ നീ സ്വുബ്ഹി‘ഭയപ്പെട്ടാല്‍ ഒന്നുകൊണ്ട് വിത്‌റാക്കുക.” ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: ”അദ്ദേഹം പറഞ്ഞു: നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. രാത്രിയിലെ (നമസ്‌കാരമാണ്) ഉദ്ദേശം.” മസ്‌റൂക്വില്‍ നിന്ന്. അദ്ദേഹം പറഞ്ഞു: ”ഞാന്‍ ആഇശ(റ)യോട് റസൂല്‍(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഏഴ്, ഒമ്പത്, പതിനൊന്ന്, സ്വുബ്ഹിയുടെ (സുന്നത്തായ) രണ്ട് റക്അതിനു പുറമെ.”

”ആഇശ(റ)നിന്ന്: അവര്‍ പറഞ്ഞു: നബി(സ്വ) രാത്രിയില്‍ വിത്‌റും സ്വുബ്ഹിയുടെ രണ്ട് റക്അത്തും ഉള്‍പ്പെടെ പതിമൂന്ന് റക്അത് നമസ്‌കരിക്കാറുണ്ടായിരുന്നു.” (ബുഖാരി:1137മുതല്‍ 1140 വരെയുള്ള ഹദീസുകള്‍) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കൂടി വന്നിട്ടുണ്ട്. ”അബൂസലമതു ബ്‌നു അബ്ദിറഹ്മാന്‍(റ)വില്‍ നിന്ന്: അദ്ദേഹം ആഇശ(റ)യോട് റസൂല്‍(സ്വ)യുടെ റമളാനിലെ നമസ്‌കാരം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു? ആഇശ(റ) പറഞ്ഞു: നബി(സ്വ) റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്ന് റക്അതില്‍ കൂടുതല്‍ വര്‍ധിപ്പിച്ചിരുന്നില്ല. നാല് റക്അത് നമസ്‌കരിക്കും, അതിന്റെ ദൈര്‍ഘ്യത്തെ കുറിച്ചോ, അഴകിനെ കുറിച്ചോ ചോദിക്കരുത്. പിന്നെ നാല് റക്അത് നമസ്‌കരിക്കും. അതിന്റെ ദൈര്‍ഘ്യത്തെ കുറിച്ചോ, അഴകിനെ കുറിച്ചോ ചോദിക്കരുത്. പിന്നെ മൂന്ന് റക്അത് നമസ്‌കരിക്കും….” (ബുഖാരി: 2013, മുസ്‌ലിം:1720, മുവത്ത്വ:293) 

എത്ര സ്പഷ്ടമാണ് വിഷയം. ഈ ഹദീസുകളില്‍ നിന്ന് രാത്രി നമസ്‌കാരം എങ്ങനെയാണ്, എത്രയാണ് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വഹിക്കേണ്ടതെന്നും മനസ്സിലാക്കാം. അത് ഈരണ്ട് റക്അതായി പതിനൊന്ന് നിര്‍വഹിക്കലാണ്. ഇതാണ് നബി(സ്വ)യില്‍ നിന്ന് ശരിയായ രൂപത്തില്‍ വന്നത്. രാത്രി നമസ്‌കാരം പതിനൊന്നാണെന്നും സുബ്ഹിയുടെ സുന്നത്തായ രണ്ട് റക്അത്ത് കൂട്ടിയാണ് പതിമൂന്ന് അവിടുന്ന് നിര്‍വഹിച്ചതെന്നും വ്യക്തമായല്ലോ. അതുപോലെത്തന്നെ അവിടുത്തെ നമസ്‌കാരം ചിലപ്പോള്‍ ഏഴും അല്ലെങ്കില്‍ ഒമ്പതും അതുമല്ലെങ്കില്‍ പതിനൊന്നും ആയിരുന്നു. അതില്‍ കൂടുതല്‍ രാത്രിനമസ്‌കാരം വര്‍ധിപ്പിച്ചിട്ടില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് വന്നിട്ടുള്ളത്. നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കും, പിന്നീട് സുബ്ഹിയുടെ ബാങ്ക് കേട്ടാല്‍ രണ്ട് റക്അത്ത് ലഘുവായി നമസ്‌കരിക്കും. അപ്പോള്‍ ആദ്യം നിര്‍വഹിച്ച പതിമൂന്ന് റക്അത്തില്‍ ഇശാഇന്റെ സുന്നത്തായ രണ്ട് റക്അത്തുകൂടി ഉള്‍പ്പെടുമെന്ന് സാരം.

രാത്രി നമസ്‌കാരം നബി(സ്വ) ഏതാനും ദിവസങ്ങള്‍ മാത്രമാണ് പള്ളിയില്‍ നിര്‍വഹിച്ചത്. അവിടുന്ന് രാത്രി നമസ്‌കാരം പള്ളിയില്‍ വെച്ച് ഓരോ ദിവസം അനുഷ്ഠിക്കുമ്പോഴും അടുത്ത ദിവസം ആളുകള്‍ അധികരിച്ചു കൊണ്ടിരുന്നു. അവസാനം തന്റെ സമുദായത്തിനത് നിര്‍ബന്ധമാക്കപ്പെടുമെന്ന് ഭയപ്പെട്ടതിനാലാണ് പിന്നീട് വീട്ടില്‍ വെച്ച് അത് തുടര്‍ന്നത്. സംഭത്തിന്റെ ചുരുക്കം ഇപ്രകാരമാണ്. ആദ്യ ദിവസം നബി(സ്വ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു. ഇതുകണ്ട ചിലര്‍ പ്രവാചകരുടെ കൂടെ പങ്കെടുത്തു. രാവിലെ ഇതിനെ(മഹത്വത്തെ) കുറിച്ച് സംസാരമായി. രണ്ടാം ദിവസവും നബി(സ്വ) പള്ളിയില്‍ നമസ്‌കരിച്ചു. ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ രണ്ടാം ദിവസം പങ്കെടുത്തു. അതും പിറ്റേന്ന് രാവിലെ ജനങ്ങള്‍ക്കിടയില്‍ ഇതിന്റെ (മഹത്വത്തെ) കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംസാരമായി. മൂന്നാം ദിവസവും അവിടുന്ന് പള്ളിയില്‍ വെച്ച് നിര്‍വഹിച്ചപ്പോള്‍ ആളുകള്‍ വീണ്ടും വര്‍ധിച്ചു. നാലാം ദിവസം പള്ളിയില്‍ തിരക്കായി. പക്ഷെ നബി(സ്വ) പള്ളിയിലേക്ക് വന്നില്ല. സുബ്ഹ് നമസ്‌കാര ശേഷം സ്വഹാബികളോട് പറഞ്ഞു: ”ഇത് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമെന്ന് ഭയപ്പെട്ടു….” (ബുഖാരി:2012, മുവത്വ:274). പിന്നീട് നബി(സ്വ) രാത്രി നമസ്‌കാരം വീട്ടില്‍ വെച്ചാണ് നിര്‍വഹിച്ചത്. അതിനാല്‍ തന്നെ നബി(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് അറിയുക അവിടുത്തെ പത്‌നിക്കാണല്ലോ. അത്‌കൊണ്ട് തന്നെ മസ്‌റൂക്വ്(റ)നെ പോലെയുള്ളവര്‍ നബി(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് അന്വേഷിച്ചത് ആഇശ(റ)യോടായിരുന്നു. അതിനാല്‍ ആഇശ(റ)യാണ് പിന്നീട് അതിന്റെ രൂപത്തെക്കുറിച്ചും എണ്ണത്തെക്കുറിച്ചും നമുക്ക് പറഞ്ഞ് തന്നത്. ചിലരൊക്കെ ഉമര്‍(റ) തറാവീഹ് നമസ്‌കാരം പള്ളിയില്‍ വെച്ച് ഒരേ ഇമാമിന്റെ കീഴില്‍ ഒരുമിച്ചു കൂട്ടിയതിനാല്‍ അത് തങ്ങളുടെ ബിദ്അത്ത് നിര്‍മാണത്തിന് തെളിവാക്കാറുണ്ട്. എന്നാല്‍ ഇതൊരിക്കലും അത്തരക്കാര്‍ക്ക് തെളിവിന് കൊള്ളുന്നതല്ല. കാരണം, നബി(സ്വ) തന്നെ പള്ളിയില്‍ ജമാഅത്തായി രാത്രി നമസ്‌കാരം അനുഷ്ഠിച്ചിരുന്നു. മുകളില്‍ സൂചിപ്പിച്ചതു പോലെ പ്രവാചകന്‍(സ്വ) അത് തന്റെ സമുദായത്തിന് നിര്‍ബന്ധമാക്കപ്പെടുമെന്ന് ഭയപ്പെട്ടത് കൊണ്ടാണ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്. നബി(സ്വ)യുടെ പ്രവര്‍ത്തനം തന്നെയാണ് പള്ളിയില്‍ രാത്രി നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാനുള്ള തെളിവ്. അതിനാല്‍ ഉമര്‍(റ)വിനെ ബിദ്അത്ത് നിര്‍മിക്കാന്‍ തെളിവായി കൊണ്ടുവരുന്നത് അത് ഉമര്‍(റ)നെ പുച്ഛിക്കലാണ്.

 സ്വഹാബികള്‍ എത്ര റകഅത്ത് നമസ്‌കരിച്ചു? 

നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചനുഷ്ഠിച്ച സ്വഹാബത്ത് എത്രയാണ് രാത്രിനമസ്‌കാരം അനുഷ്ഠിച്ചതെന്നതും നാം മനസ്സിലാക്കണം. ഉമര്‍(റ)വിന്റെ നമസ്‌കാരത്തെക്കുറിച്ച് തന്നെ നമുക്ക് പരിശോധിക്കാം. ഒരിക്കല്‍ ഉമര്‍(റ) പള്ളിയില്‍ ചെന്നപ്പോള്‍ പള്ളിയില്‍ ഓരോരുത്തരായും പല പല സംഘങ്ങളായും നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ ഇവരെയെല്ലാവരെയും ഒരേ ഇമാമിന്റെ കീഴില്‍ ഒരുമിച്ചു കൂട്ടിയാല്‍ അതാണല്ലൊ നല്ലത് (എന്നദ്ദേഹത്തിന് തോന്നി). പിന്നീട് അദ്ദേഹം ഉബയ്യ് ബ്‌നു കഅ്ബിന്റെ കീഴില്‍ അവരെ ഒരുമിച്ചു കൂട്ടി. പിന്നീട് മറ്റൊരിക്കല്‍ ജനങ്ങളെല്ലാവരും ഒരു ഇമാമിന്റെ കൂടെ നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ഇതെന്തൊരു പുതുമ…” (ബുഖാരി:2010). ഈ റിപ്പോര്‍ട്ടില്‍ ഉബയ്യ് ബ്‌നു കഅ്ബ് (റ) നമസ്‌കരിച്ച റക്അതുകളുടെ എണ്ണം പറഞ്ഞിട്ടില്ല. എന്നാല്‍ റക്അത്തുകളുടെ എണ്ണം വ്യക്തമാക്കിയ റിപ്പോര്‍ട്ട് തന്നെ വന്നിട്ടുണ്ട്. അതിപ്രകാരമാണ്. ”സാഇബ് ബ്‌നു യസീദ്(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു. ഉമര്‍ ബ്‌നുല്‍ഖത്വാബ് ഉബയ്യ്ബ്‌നു കഅ്ബിനോടും തമീമുദ്ദാരിയോടും ജനങ്ങള്‍ക്ക് (ഇമാമായി) പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ കല്‍പിച്ചു…” (മുവത്വ: 280). തറാവീഹ് നമസ്‌കാരത്തിന് ഉമര്‍(റ) അംഗീകൃത ഇമാമുമാരായി ഉബയ്യിനെയും തമീമുദ്ദാരിയെയും(റ) നിശ്ചയിച്ചപ്പോള്‍ അവരോട് ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാനാണ് കല്‍പിച്ചത്.

തറാവീഹ് നമസ്‌കാരം ഇരുപത് റക്അത്താണെന്നും അതാണ് പ്രവാചകരുടെ നമസ്‌കാരമെന്നും അതാണ് സുന്നത്തെന്നുമാണല്ലോ സമസ്തക്കാരുടെ വാദം. അതിന് ഇജ്മാഉണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍, മാലികീ മദ്ഹബില്‍ തറാവീഹ് നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണം മുപ്പത്തിയാറാണെന്ന് ഇവര്‍ തന്നെ അംഗീകരിക്കുന്നതുമാണ്. അപ്പോള്‍ ഇജ്മാഅ് പൊളിഞ്ഞല്ലോ. അപ്പോള്‍ അതിനെ ന്യായീകരിക്കണമല്ലോ. അതിനു വേണ്ടി അവര്‍ പറയുന്നത് ഇപ്രകാരമാണ്. ഇരുപതില്‍ കുറച്ചിട്ടില്ലല്ലോ. പിന്നെ ഇരുപതില്‍ അധികരിപ്പിച്ചത്, രാത്രിയില്‍ സുന്നത്ത് നമസ്‌കാരം അധികരിപ്പിച്ചതാകാം എന്നാണ്. ഇതൊക്കെയൊരു ഒപ്പിക്കലാണ്.

ഇനി ഇരുപതാണ് തറാവീഹ് നമസ്‌കാരത്തിലെ റക്അത്തെന്നതിന് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ല്യാര്‍ തന്റെ ഫിക്വ്ഹുസ്സുന്നയില്‍ പറയുന്ന ഹിമാലയന്‍ നുണ കാണുക. ”റുവിയ അബൂദാവൂദ്: അന്ന ഉമറ ജമഅന്നാസ അലാ ഉബയ്യിബ്‌നി കഅ്ബിന്‍ ഫകാന യുസ്വല്ലീ ലഹും ഇശ്‌രീന റക്അ (അബൂദാവൂദ്, ബാബു അല്‍ ക്വുനൂതു ഫില്‍വിത്‌രി)” നെല്ലിക്കുത്ത് മുസ്‌ലിയാര്‍ കൊടുത്തത് പ്രകാരമാണെങ്കില്‍ അത് സ്വഹീഹാണെങ്കില്‍ തെളിവാകുമായിരുന്നു. പക്ഷെ ഇവിടെ അദ്ദേഹം കൃത്രിമം കാണിച്ചതാണ്. ഹദീസില്‍ ഇരുപത് റക്അത് എന്നല്ല ഉള്ളത്. ‘ഇരുപത് രാത്രി’ എന്നാണ്. (ഈ തട്ടിപ്പ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാരുെടയും മറ്റു ചിലരുടെയും പുസ്തകങ്ങളിലും കാണാം) നെല്ലിക്കുത്തിനെ ശയ്ഖുല്‍ ഹദീസായി ഏറ്റി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് യഥാര്‍ത്ഥ സുനനു അബീദാവൂദില്‍ ഉസ്താദ് ഉദ്ധരിച്ചതു പോലെ ഇരുപത് റക്അത് എന്ന് വന്ന ആ റിപ്പോര്‍ട്ട് ഒന്ന് കാണിക്കാന്‍ കഴിയുമോ? ഇത് സമസ്തക്കാര്‍ക്ക് ഒരു വെല്ലുവിളിയായി എടുക്കാം. ഈ വെല്ലുവിളി പലപ്പോഴായി മുജാഹിദുകള്‍ നടത്തിയതാണ്. ഒരു മുസ്‌ല്യാരും ഇത് വരെ അത് ഏറ്റെടുത്തിട്ടില്ല. അവര്‍ കാണാത്തത് പോലെ നടക്കുകയാണ്. അതുകൊണ്ടു തന്നെ ഇത് ഞങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു.

അത്‌പോലെ, ഉമര്‍(റ)വിന്റെ കാലത്ത് ആളുകള്‍ ഇരുപത്തിമൂന്ന് നമസ്‌കരിച്ചു എന്നതാണ് മറ്റൊരു തെളിവ്. എന്നാല്‍ ഉമര്‍(റ) താന്‍ നശ്ചയിച്ച ഇമാമുകളോട് കല്‍പിച്ചത് പതിനൊന്നായിരുന്നു എന്നത് മുകളില്‍ നാം വായിച്ചു. മാ്രതവുമല്ല, ഉമര്‍(റ)വിന്റെ കാലത്ത് ആളുകള്‍ ഇരുപത്തിമൂന്ന് റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന് പറയുന്ന യസീദ് ബ്‌നു റുമാന്‍ ഉമര്‍(റ)വിനെ കണ്ട ആളല്ല. എന്നാല്‍ ഉമര്‍(റ) പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ കല്‍പിച്ചുവെന്ന റിപ്പോര്‍ട്ടോ? അത് വളരെയധികം സ്വീകാര്യയോഗ്യമായ സനദാണ് താനും. ചുരുക്കത്തില്‍, നബി(സ്വ)യും സ്വഹാബത്തും തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചത് പതിനൊന്ന് റക്അത്താണ് എന്ന് വ്യക്തമായി. ഈ വ്യക്തമായ തെളിവിന്‍മേലാണ് മുജാഹിദുകള്‍ തറാവീഹ് പതിനൊന്ന് നിര്‍വ്വഹിക്കുന്നത്. എന്നാല്‍ സമസ്തക്കാര്‍ക്ക് തങ്ങളുടെ വാദം സ്ഥാപിക്കുന്നതിന് വേണ്ടി നെല്ലിക്കുത്ത് മുസ്‌ല്യാര്‍ കാണിച്ചത് പോലെ ദുര്‍വ്യാഖ്യാനിക്കുകയോ കോട്ടിമാട്ടുകയോ ഒപ്പിക്കുകയോ ചെയ്യാതെ നിവൃത്തിയില്ല. മറ്റെല്ലാ തര്‍ക്ക വിഷയങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും സമസ്തക്കാര്‍ക്ക് പ്രമാണങ്ങളില്‍ തെളിവില്ലെന്നര്‍ത്ഥം.

ശഅ്ബാന്‍ മാസവും അനാചാരങ്ങളും


സര്‍വ്വ സ്തുതിയും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്ന്, അവന്റെ ദൂതരില്‍ അന്തിമനായ മുഹമ്മദ്നബിയിലും കുടുംബത്തിലും അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങള്‍ എന്നെന്നും വര്‍ഷിക്കുമാറാകട്ടെ. ശഅ്ബാന്‍ മാസവുമായി ബ്ധപ്പെടുത്തി ക്കൊണ്ട്  മുസ്ലിം സമൂഹത്തില്‍ സ്ഥാനം   പിടിച്ചിട്ടുള്ള അബദ്ധധാരണകളെ തുറന്ന് കാണിക്കുകയും ഇസ്ലാമിക പ്രമാണങ്ങളായ ഖുര്‍ആനും  സുന്നത്തുമനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയുമാണ് ഇത് കൊണ്ട്  ഉദ്ദേശിക്കുന്നത്.

ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് പവിത്രതയുള്ള മാസങ്ങള്‍ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നീ മാസങ്ങളാണെന്ന് ഖുര്‍ആും ഹദീസും നമുക്ക് വ്യക്തമാക്കിത്തരുന്നു. അത്പോലെ മറ്റൊരു പുണ്യമാസം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന്‍മാസമാണ്. ഇക്കാര്യം അടിസ്ഥാനപരമായി ഈ വിഷയവുമായി നാം മസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്.

ശഅ്ബാന്‍മാസവും ബറാഅത്രാവും:

വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അദ്ധ്യായമായ സൂറത്തുദ്ദുഖാനിന്റെ ആരംഭത്തില്‍ പറഞ്ഞിട്ടുള്ള അനുഗ്രഹീത രാത്രികൊണ്ടുള്ള വിവക്ഷ ശഅ്ബാന്‍ പതിനഞ്ചാണെന്ന് ഒരുവിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധകള്‍ നിര്‍വ്വഹിക്കുകയും ഭക്ഷണവിഭങ്ങളുണ്ടാക്കി വിതരണം ചെയ്യുകയും, ഖുര്‍ആന്‍ പാരായണം ചെയ്യുകയും, നോമ്പ് നോല്‍ക്കുകയും ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു. ഇത് വിശുദ്ധ ഖുര്‍ആിന്റെ ഖണ്‍ഠിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്
"തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളത്'' (സൂറ ദുഖാന്‍:2). 
പ്രസ്തുത രാവ് കൊണ്ട്  ഉദ്ദേശിക്കുന്നത്  ലൈലത്തുല്‍ ഖദ്റാണെന്നും അത് റമദാനിലാണ് എന്നു മുള്ളകാര്യം ഖുര്‍ആന്‍ തന്നെ മറ്റു സൂറ ത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട്  "തീര്‍ച്ചയായും നാം അതിനെ  ലൈലത്തുല്‍ ഖദ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതിനെ സംബ്ധിച്ച് നീ എന്താണ് മസ്സിലാക്കിയിരിക്കുന്നത് അത് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരുരാത്രിയത്രെ'' (സൂറത്തുല്‍ ഖദ്ര്‍). മേല്‍ പറയപ്പെട്ട രാത്രി റമാദാിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിയതും ഹദീസില്‍ കാണാം: 
"നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം വന്നെത്തിയിരിക്കുന്നു അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്... '' (ഹദീസ് നസാഇ അല്‍ബാനി 4/129 നമ്പര്‍:2106)
 ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആില്‍ തന്നെകണ്ടെത്താവുന്നതാണ്.
 "റമദാന്‍ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക്മാര്‍ഗദര്‍ശ മായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശത്തിനുമുള്ള തെളിവുകളുമായിക്കൊണ്ടും  ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്'' (ബഖറ:185).

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ, ബഹു ഇബ്നുകസീര്‍(റ) പറയുന്നത് കാണുക:
"ആരെങ്കിലും പ്രസ്തുത (അനുഗ്രഹീതരാവ്) ശഅ്ബാന്‍ പതിനഞ്ചി നാണെന്ന് (15) പറഞ്ഞാല്‍ അവന്‍ സത്യത്തില്‍നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്‍ഡിതമായ അഭിപ്രായം) അത് റമദാന്‍ മാസത്തിലാണ് എന്നത്തന്നെ'' (തഫ്സീര്‍ ഇബ്നുകസീര്‍ 4/13).


രിസ്ഖ് നിശ്ചയിക്കുന്ന രാവ് !?

ശഅ്ബാന്‍ മാസം 15ന്   ബറാഅത്രാവ് എന്നാണ് പറയപ്പെടുക എന്നും പ്രസ്തുത ദിവസത്തിലാണ് ഒരു മുഷ്യന്റെ ഒരുവര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കപ്പെടുക എന്നുമുള്ള ധാരണകളും പ്രാമാണ്യ യോഗ്യമായ തെളിവുകളുടെ
പിന്‍ബലമില്ലാത്തതും വ്യാജനിര്‍മ്മിത കാര്യങ്ങളില്‍ പെട്ടതുമാണ്. ഈ ദിവസത്തില്‍ നോമ്പനുഷ്ഠിക്കുവാനും, രാത്രി പ്രത്യേകമായി നമസ്കരിക്കുവാനും ചിലര്‍ പ്രചരിപ്പിക്കുന്നതും അടിസ്ഥാമില്ലാത്ത കാര്യമാണ്.

മുന്‍ഗാമികള്‍ എന്ത് പറയുന്നു.

ഇത് സംബ്ധിച്ച് പൂര്‍വ്വികരായ ഏതാനും  പണ്‍ഡിതന്‍മാരുടെ വാക്കുകള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശൈഖ് ശിഹാബുദ്ദീന്‍ അബൂശാമ (റ): (ഇദ്ദേഹം ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫി എന്ന് അറിയപ്പെടുന്ന നവവി(റ)യുടെ ഉസ്താദുകൂടിയാണ് "നമ്മുടെ പണ്‍ഡിതന്‍മാരില്‍ ഒരാളും തന്നെ ശഅ്ബാന്‍ പതിഞ്ചാം രാവിന്   പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പ ണ്‍ഡിതനോട് സിയാദ് ബ്നു  നുമൈര്‍, ശഅ്ബാന്‍ 15 ന്റെ മഹത്വം ലൈലത്തുല്‍ ഖദ്ര്‍പോലെ പ്രതിഫലാര്‍ഹമാണ് എന്ന് പറയുന്നുണ്ടല്ലോ എന്ന് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാര മാണ്: 'അങ്ങിനെ  പറയുന്നത് ഞാന്‍ കേള്‍ക്കുകയും അന്നേരം എന്റെകയ്യില്‍ ഒരു വടിയുമുണ്ടായിരുന്നു വെങ്കില്‍ തീര്‍ച്ചയായും നാം  അവനെ അടിക്കുമായിരുന്നു. നബി(സ)യില്‍ നിന്നും പ്രസ്തുത ദിവസത്തില്‍ പ്രത്യേകമായി ഒരു തരത്തിലുള്ള  നമസ്കാരവും നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല, ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തില്‍ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ് അവര്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രാധ്യാം നല്‍കിക്കൊണ്ട്  മതത്തില്‍ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാന്‍ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായിഅലി(റ)വില്‍ിന്നും, ആയിഷ(റ)യില്‍ നി ന്നും, അബൂമൂസ(റ)വില്‍ നിന്നും ഇബ്നുമാജ:(റ)തന്റെ ഗ്ര്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പര കളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്''. (ശിഹാബുദ്ദീന്‍ അബൂശാമ: അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസി).

ശൈഖ് ഇബ്നുറജബ്(റ): "ശഅ്ബാന്‍ (15) പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങള്‍ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു ഇത്സംബ്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയില്‍ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്.'' (ഇബ്നുറജബ് കിതാബുല്‍ ലത്വാ ഇഫ്).

ഇമാം നവവി(റ): "റജബ്മാസം ആദ്യ വെള്ളിയാഴ്ച മഗ്രിബിന്‍േയും ഇശാഇന്റെയും ഇടയിലായി റഗാഇബ് എന്ന പേരില്‍ പന്ത്രണ്ട്  റക്അത്ത് നമസ്കാരമുള്ളതായി പറയപ്പെടുന്നതും ശഅ്ബാന്‍ പതിനഞ്ചിനുള്ളതായി പറയപ്പെടുന്ന നൂറ് റക്അത്ത്
നമസ്കാരവും ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണ്; ഖൂതുല്‍ഖുലൂബ്, ഇഹിയാ ഉലൂമിദ്ദീന്‍ എന്നീ കിതാബുകളിലോ മറ്റു ചില ഹദീസുകളിലോ ഈ മസ്കാരങ്ങളെ സംബ്ധിച്ച് പറയുന്നത്കണ്ട്   ഒരാളും തന്നെ വഞ്ചിതരാകരുത് അതെല്ലാം ബാത്വില്‍ ആണ് (തെളിവിന്ന് കൊള്ളാവുന്നതല്ല) (ഇമാം നവവി(റ) അല്‍മജ്മൂഅ് ).

മേല്‍പറയപ്പെട്ട പണ്‍ഡിതന്മാരുടെ വാക്കുകളില്‍ിന്നും ഇങ്ങിനെ  ഒരു ആചാരം നബി (സ)യുടെ ചര്യയില്‍ നിന്നും അവര്‍ക്കാര്‍ക്കും മസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്മാ ത്രമല്ല അവരുടെ അറിവില്‍ പെട്ടിടത്തോളം അത് ബിദ്അത്തും
വര്‍ജ്ജിക്കേണ്ടതുമാണെന്നും നാം കണ്ടുകഴിഞ്ഞു. ശഅ്ബാന്‍ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുക എന്നും അത് കൊണ്ടു  തന്നെ യഥാക്രമം മൂന്ന് യാസീുകള്‍ ഭക്ഷണവിശാലതക്കും ആയുസ്സ്വര്‍ദ്ധവിന്നും മരണപ്പെട്ടുപോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തില്‍ പാരായണം ചെയ്യേണ്ട  തായി പറയപ്പെടുന്നതും അടിസ്ഥാരഹിതമാണ്.


എന്നാല്‍ ഭക്ഷണ വിശാലത ആഗ്രഹിക്കുന്നവരോട് കുടുംബബ്ധം ചേര്‍ത്തുവാനും (ഹദീസ് ബുഖാരി), ആയുസ്സില്‍ വര്‍ദ്ധവിന് പുണ്യകര്‍മ്മങ്ങള്‍ അധികരിപ്പിക്കുവാനു (അല്‍ബാനി സ്വഹീഹ് : തിര്‍മിദി: 2139 )മാണ് നബി(സ) നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മരണപ്പെട്ടവര്‍ക്ക് വേണ്ടി  ഖുര്‍ആന്‍ പാരായണം ചെയ്യലാകട്ടെ ഖുര്‍ആ നിന്റെയും നബിചര്യയുടേയും അദ്ധ്യാപങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഖുര്‍ആന്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടിയാണ് എന്ന് പഠിപ്പിക്കുന്ന അദ്ധ്യായമാണ് സൂറത്ത് യാസീന്‍. എന്നിട്ട് അതേ
സൂറത്ത്തന്നെ മരണപ്പെട്ടവര്‍ക്ക് വേണ്ടി  പാരായണം ചെയ്യുക എന്നത് എന്തു മാത്രം വിരോധാഭാസമാണ്.! " നിശ്ചയമായും ഇത് വ്യക്തമായ ഉല്‍ബോധവും ഖുര്‍ആനുമാണ്, ജീവനുള്ളവര്‍ക്ക് താക്കീതു നല്‍കുന്നതിന്   വേണ്ടിയത്രെ ഇത്'' (സൂറയാസീന്‍). മരിച്ചവര്‍ക്ക് വേണ്ടി  ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അത് മരിച്ചയാള്‍ക്ക് എത്തുകയില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്‍ഡിതന്മാരുടെ അഭിപ്രായം. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു കസീര്‍ തന്റെ തഫ്സീറില്‍
പറയുന്നത് കാണുക. സൂറത്തുന്നജ്മിലെ 39താം ആയത്തായ (വഅന്‍ ലൈസ ലില്‍ ഇന്‍സാനി  ഇല്ലാ മാസആ) "ഒരു മുഷ്യന്ന് അവന്റെ പ്രവര്‍ത്തങ്ങളല്ലാതെ ഉപകരിക്കുകയില്ല'' എന്ന ആയത്തിന്റെ വിവരണത്തില്‍ അദ്ദേഹം പറയുന്നു: "ഈ മഹത്തായ ആയത്തില്‍ നിന്നാണ് ഇമാം ശാഫി(റ)യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക വേണ്ടി  ഖുര്‍ആന്‍ പാരായണം ചെയ്തു ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മരിച്ചവര്‍ക്ക് കിട്ടുകയില്ലാ എന്നതിന്ന് തെളിവെടുത്തിട്ടുള്ളത്, കാരണം അത് അവരുടെ (മരിച്ചവരുടെ) പ്രവര്‍ത്തത്തിലോ അദ്ധ്വാത്തിലോ പെട്ടതല്ല. തന്നയുമല്ല നബി(സ) തന്റെ അുയായികളെ ഇക്കാര്യതിന്  വ്യക്തമായോ വ്യംഗ്യമായിപ്പോലുമോ പ്രേരിപ്പിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്വഹാബികളില്‍ിന്നും ഒരാളില്‍ നിന്നുപോലും ഇങ്ങിനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല ഇക്കാര്യത്തില്‍ എന്തെങ്കിലും നന്മയുമുണ്ട യിരുന്നു വെങ്കില്‍ അവര്‍, സ്വഹാബികള്‍ നമ്മേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു''

(തഫ്സീര്‍ ഇബ്നു കസീര്‍ വാള്യം 4).

തൊണ്ണൂറ്റാറ് നോമ്പ്

റജബ്, ശഅബാന്‍ എന്നീ രണ്ട്   മാസങ്ങളും റമദാനിലെ ഫറള് നോമ്പും ശ്വവ്വാലിലെ ആറ് സുന്നത്തു നോമ്പുമടക്കം (96) തൊണ്ണൂറ്റാറ് നോബ്  തുടര്‍ച്ചയായി നോക്കുന്നസമ്പ്രദായവും ചിലയിടങ്ങളില്‍ കണ്ടു വരാറുണ്ട്  ഇതും നബി(സ) യില്‍ നിന്നോ സഹാബികളില്‍ നിന്നോ മാതൃകയില്ലാത്തതാണ്. അതിനാല്‍ തന്നെ മതത്തിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത കാര്യവുമാണ്. എന്നാല്‍ മുന്‍കൊല്ലത്തിലെ റമദാിലെ നോമ്പുകള്‍ രോഗം കാരണത്താലോ മറ്റോ നഷ്ടപ്പെട്ടിട്ടുള്ളവര്‍  അത് നോറ്റു വീട്ടാത്തവര്‍  ശഅബാന്‍ മാസത്തിലെങ്കിലും അത് നോറ്റുവീട്ടിയിരിക്കല്‍  നിര്‍ബ്ധമാണെന്നത് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകംഓര്‍മ്മപ്പെടുത്തുന്നു.

നമുക്ക് പ്രമാണങ്ങളിലേക്ക് മടങ്ങാം

അല്ലാഹു പറയുന്നത് കാണുക: "തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂലില്‍ നി ങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് , അല്ലാഹുവിനെ  കൂടുതലായി സ്മരിക്കുകയും, അല്ലാഹുവെയും അന്ത്യദിത്തെയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക്'' (അഹ്സാബ് 21)
അപ്പോള്‍ പരലോകത്ത് സംതൃപ്തിയോടെ അല്ലാഹുവി കണ്ട് മുട്ടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ നബി(സ) ചെയ്ത മാതൃകയനുസരിച്ച് ജീവിക്കല്‍ നിര്‍ബ്ധമാണ് എന്ന് വ്യക്തം. നബി(സ) ഇപ്രകാരം നമുക്ക്

പറഞ്ഞു തരികയുംചെയ്തു "നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് എത്തുവാനും  നരകത്തില്‍ നിന്ന് രക്ഷപ്പെടാനുമുള്ള ഒരു കാര്യവും ഞാന്‍ നിങ്ങളോട് പറയാതെ പോകുന്നില്ല'' (സില്‍സിലതു സ്വഹീഹ: 6/865 നമ്പര്‍: 2866).


സഹോദരന്‍മാരേ നബിചര്യയെന്ത് എന്ന് മസ്സിലായശേഷം പിന്നേയും, പ്രവാചകന്‍(സ) ചെയ്യാന്‍ കല്‍പ്പിക്കുകയോ ചെയ്തുകാണിച്ചു തരികയോ ചെയ്യാത്ത ഒരു കാര്യം വല്ലവരും പുണ്യംപ്രതീക്ഷിച്ച് ചെയ്താല്‍ അതൊരിക്കലും നമ്മെ സ്വര്‍ഗത്തിലേക്കായിരിക്കുകയില്ല എത്തിക്കുക മറിച്ച് നരകത്തിലേക്ക് ആയിരിക്കും. അല്ലാഹുവിന്റെ വചനം അതാണ് നമുക്ക് പറഞ്ഞു തരുന്നത്. "ആരെങ്കിലും സന്മാര്‍ഗം എന്തെന്ന് വ്യക്തമായശേഷം പിന്നേയും റസൂലിനോട് എതിര്പ്ര വര്‍ത്തിക്കുകയും വിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവര്‍ തിരിഞ്ഞ മാര്‍ഗത്തിലൂടെ നാം  അവരെ നയിക്കുകയും പിന്നീട് നാം അവരെ നരകത്തിലിട്ടു കരിക്കുകയും ചെയ്യും, അതെത്ര മോശമായ പര്യവസാമായിരിക്കും'' (നിസാഅ് 115 )
സഹോദരന്മാരേ നമുക്ക് നമ്മുടെ മതപ്രമാണങ്ങളായ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചു പോകാം അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹുവിനെ  അുസരിക്കുക, റസൂലി അുസരിക്കുക, നിങ്ങളിലെ കൈകാര്യകര്‍ത്താക്കളേയും അനുസരിക്കുക എന്നാല്‍ വല്ല കാര്യത്തിലും നിങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മട ക്കുക നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിത്തിലും വിശ്വസിക്കുന്നവരാണ് എങ്കില്‍'' (സൂറ:നിസാഅ് 59).
നബി(സ) പറഞ്ഞു: "രണ്ട്  കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഉപേക്ഷിച്ചു പോകുന്നു അത് രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴച്ചു പോവുകയില്ല അത് അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു'' (ഇമാംമാലിക് മുവത്വഅ്).


അത്കൊണ്ട്  ചിന്തിക്കുക, സത്യം മസ്സിലാക്കുക, അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുക അല്ലാഹു നമ്മെയെല്ലാം അനു ഗ്രഹിക്കട്ടെ.(ആമീന്‍).

നബിദിനാഘോഷം സമസ്തയുടെ പ്രസിദ്ധീകരണങ്ങളില്‍

നബി (സ്വ) യുടെ ജന്‍മദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ മാസത്തിലും 12-ാം തിയ്യതിയും മതപരമായ പ്രത്യേകതകള്‍ കല്‍പ്പിച്ച് പ്രത്യേകം ചെയ്യുന്ന ആഘോഷ-ആചാരങ്ങള്‍ ഇതാണ് നബിദിനാഘോഷം കൊണ്ടുള്ള വിവക്ഷ. ഇങ്ങനെയുള്ള ഒരാചാരമോ ആഘോഷമോ ഇസ്ലാമില്‍ ഇല്ല. നബി (സ്വ) യോ താബിഉകളോ മേല്‍മാസത്തിലും തിയ്യതിയിലും മറ്റു മാസങ്ങളിലും തിയ്യതിയിലുമില്ലാത്ത പ്രത്യേകമായ എന്തെങ്കിലുമൊന്ന് ചെയ്തതായോ ആഘോഷിച്ചതായോ മതപ്രമാണമായി ‘സുന്നി’ വിഭാഗവും സലഫികളും അംഗീകരിക്കുന്ന രേഖകളിലൊന്നും ഇല്ലതന്നെ. ഈ വസ്തുത ബോധ്യപ്പെട്ടത് കൊണ്ടായിരിക്കാം ഇത് പുണ്യമാണെന്ന പുത്തന്‍ വാദങ്ങള്‍ എഴുന്നള്ളിക്കുന്ന ലേഖനങ്ങളില്‍ പോലും ‘സുന്നീ’ വിഭാഗങ്ങള്‍ സലഫികള്‍ പറയുന്ന സത്യങ്ങളും ഇടക്കിടെ എഴുതിപ്പോകുന്നുണ്ട്. അവകളില്‍ ചിലത് താഴെ ഉദ്ധരിക്കാം

സുന്നിവോയ്സ് വാരിക

എ.പി. വിഭാഗം സുന്നിയുവജന സംഘത്തിന്റെ ഔദ്യോഗിക മുഖപ്പത്രമാണിത്. നബിദിനത്തെ അനുകൂലിച്ച് ലേഖനമെഴുതിയപ്പോഴും ഈ ആഘോഷത്തെപ്പറ്റി ഇടക്ക് വെച്ച് ഇവര്‍ക്ക് എഴുതേണ്ടി വന്നത് കാണുക:- “അടിസ്ഥാനപരമായി മൌലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംകളില്‍നിന്ന് കൈമാറിവന്ന ആചാരമല്ല അത്”. (2000 ജൂലൈ 16-31). പൂര്‍വ്വികരായ പ്രവാചകന്‍മാരും മുസ്ലിംകളായ നമുക്ക് മഹത്തായ ഒരനുഗ്രഹം തന്നെയാണല്ലോ? അവരുടെ ജന്മദിനാഘോഷത്തെക്കുറിച്ച് സുന്നിവോയ്സ് പറയുന്നു. “അതേസമയം പൂര്‍വ്വീക പ്രവാചകന്‍മാരുടെ ജന്മദിനം കഴിഞ്ഞകാല മുസ്ലിംകള്‍ ആചരിച്ചതായി എവിടെയും കാണുന്നില്ല. അതുകൊണ്ടാണിന്നും അത് പ്രത്യേകമായി ആചരിക്കപ്പെടാത്തത്”. (2002 ആഗസ്റ് 16-31)

സുന്നത്ത് മാസിക

കാന്തപുരം സുന്നിവിഭാഗത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു മാസികയാണിത്. ആഴത്തില്‍ പഠിച്ചിട്ടും ഈ ദുരാചാരമുണ്ടായ കാലഘട്ടം ഈ മാസികയില്‍ എഴുതുന്നതിങ്ങിനെ:- “നബിദിനാഘോഷത്തിന്റെ ഉദ്ഭവത്തെപ്പറ്റി ആഴത്തില്‍ പഠിച്ച ഇമാം സുയൂഥ്വിയുടെ അഭിപ്രായത്തില്‍ ഹിജ്റ 6-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ നബിദിനാഘോഷങ്ങള്‍ നടന്നിട്ടുണ്ട്.” (2001 ജൂണ്‍) ഇനി ഇവന്‍മാരോട് ചോദിക്കട്ടെ. മുസ്ലിംകളുടെ ആഘോഷങ്ങളായ രണ്ട് പെരുന്നാളുകള്‍ ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് നടന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍കഴിയുമോ?

രിസാല

എ.പി. വിഭാഗം ‘സുന്നീ’ വിദ്യാര്‍ത്ഥി സംഘടനയുടെ മുഖപത്രമാണിത്. ഇവര്‍ തിരുനബി വിശേഷാല്‍ പതിപ്പിലെഴുതുന്നു ” പത്ത്നാല്‍പ്പത്തഞ്ച് കൊല്ലംമുമ്പാണ്. അന്ന് എനിക്ക് പത്തുവയസ്സ് പ്രായം. എന്തു കണ്ടാലും അതിനെകുറിച്ച് ചിക്കിക്കുത്തി ചോദിച്ച് മനസ്സിലാക്കുന്ന ഒരു സ്വഭാവം അന്നേ എനിക്കുണ്ടായിരുന്നു. ബാലമനസ്സിന്റെ ചാഞ്ചാട്ടമാവാം. ഒരു റബീഉല്‍ അവ്വല്‍ മാസം ഞാനും എന്റെ ബാപ്പയും കൂടി ഒരു വീട്ടില്‍ പോയി മൌലിദില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. അര്‍ദ്ധരാത്രി സമയം ബാപ്പയുടെ പിന്നില്‍ നടന്ന് നീങ്ങുമ്പോള്‍ അന്ന് കണ്ട മൌലിദിന്റെ സദസ്സും മൌലിദും ചടങ്ങുകളുമായിരുന്നു നിറയെ .
കത്തിച്ച ചന്ദനത്തിരിയുടെയും ഉലുവാന്റെയും പുകക്കുള്ളില്‍ മലര്‍ത്തിവെച്ച ഒരേടിന് ചുറ്റുമായി കുറെ പേരിരുന്നു. അറബിയില്‍ എന്തൊക്കെയോ ചൊല്ലുകയും പാടുകയും ഇടക്ക് നിന്ന്കൊണ്ടു പാടുകയും ദുആയിരക്കുകയും അവസാനം സദ്യയും. പിരിഞ്ഞ് പോരാന്‍ നേരം ഗൃഹനാഥന്റെ വക കൈമടക്കും.
എന്റെ ബാലമനസ്സുണര്‍ന്നു. മുന്നില്‍ നടക്കുന്ന ബാപ്പയോട് ഞാന്‍ ചോദിച്ചു. മൌലിദ് പുതിയ ആചാരമാണെന്ന് ആരോ പറയുന്നത് കേട്ടായിരിക്കും, ഞാന്‍ ചോദിച്ചു. ‘ഇതൊക്കെ എന്നുമുതലുണ്ടായതാ ബാപ്പാ?’
‘ഏതൊക്കെ?, മൌലിദോ?’
‘അതെ!’
‘പണ്ടെക്കും പണ്ടെയുള്ളതാണ്. എന്ന് വെച്ചാല്‍ ആയിരം കൊല്ലംമുമ്പ് ഈ ഹിജ്റ എന്നൊക്കെ കേട്ടിട്ടില്ലെ? ആ ഹിജ്റ ഒരു മുന്നൂറിനു ശേഷം’
‘ഹിജ്റ മുന്നൂറിന്ന് ശേഷോ?’ എനിക്ക് അറിയാന്‍ കൌതുകമായി.
‘ആരാണ് ഇത് ആരംഭിച്ചത്?’ ഞാന്‍ ചോദിച്ചു.
‘ഏതാരംഭിച്ചത്? മൌലിദോ അതോ മൌലിദിന്റെ സദസ്സോ ചടങ്ങോ?’
‘എല്ലാം’
ബാപ്പ പറഞ്ഞു തുടങ്ങി. ‘ഹിജ്റ മൂന്നൂറിന് ശേഷം അര്‍ദല്‍ എന്ന രാജ്യത്ത് മുളഫര്‍ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ദഹിയ്യത്ത് എന്ന ഒരു പണ്ഡിതനെക്കൊണ്ട് ഒരു മൌലിദ് എഴുതിപ്പിച്ചു. ആ മൌലിദ് പിന്നീട് ക്ഷണിക്കപ്പെട്ട ഒരു സദസ്സിന് മുന്നില്‍ രാജാവ് അവതരിപ്പിച്ചു.” (രിസാല തിരുനബി വിശേഷാല്‍ പതിപ്പ്. പേജ്. 75. മുഹമ്മദ് മറ്റത്ത്) ഹിജ്റ മുന്നൂറിന് ശേഷം മുളഫര്‍ എന്ന ഒരു നവീന വാദി ഉണ്ടാക്കിയ നവീനാചാരമാണ് മൌലിദെന്ന സലഫീ വീക്ഷണം ഇവിടെ വെളിപ്പെടുന്നു. നബി (സ്വ)യുടെ കാലം മുതല്‍ ഹിജ്റ മുന്നൂറ് വരെയുള്ള ഉത്തമ നൂറ്റാണ്ടുകളിലും പ്രവാചകന്‍ (സ്വ)യെ സ്നേഹിക്കുക എന്ന ഇബാദത്ത് നിലവിലുണ്ട്. പക്ഷെ നബിദിനാഘോഷം എന്ന ഒരിബാദത്ത് നബി (സ്വ) യെ സ്നേഹിക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിലുള്ളതായി ഉത്തമ നൂറ്റാണ്ടുകാരായ മുസ്ലിംകളാരും മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല.

തെളിച്ചം മാസിക

ഇകെ. വിഭാഗം ‘സുന്നി’കളുടെ ചെമ്മാട് ദാറുല്‍ഹുദയില്‍ നിന്നിറക്കുന്ന മാസികയാണിത്. ഇതില്‍ നബിദിനാഘോഷത്തെക്കുറിച്ച് എഴുതുന്നു. “റബീഉല്‍ അവ്വലില്‍ നബി (സ്വ)യുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്.”(2011. ഫിബ്രവരി) ഇതേ മാസികയില്‍ വീണ്ടും എഴുതുന്നു. “നബി (സ്വ)യുടെയും സ്വഹാബിമാരുടേയും കാലത്ത് ഇന്ന് നിലവിലുള്ള നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്. സദാ നബി (സ്വ) യുടെ ഓര്‍മ്മയിലും സ്നേഹത്തിലും മുഴുകിയിരുന്ന അവര്‍ക്കിടയില്‍ വര്‍ഷത്തിലൊരിക്കല്‍ പ്രത്യേക ആഘോഷം അപ്രസക്തമാവുകയായിരുന്നു’. (2010. ജൂണ്‍. പേജ്. 23)

ഇതേ മാസികയില്‍ ഈ വര്‍ഷവുമെഴുതുന്നു:- “ജനങ്ങള്‍ ഒരുമിച്ച് കൂടി അല്‍പ്പം ഖുര്‍ആന്‍ ഓതുക, നബി(സ)യുടെ സൃഷ്ടി, റൂഹ് സംബന്ധമായി വന്ന ഹദീസുകള്‍, ജന്‍മ സമയത്ത് സംഭവിച്ച ദൃഷ്ടാന്തങ്ങള്‍ എന്നിവ വിവരിക്കുക, ശേഷം ഭക്ഷണം കഴിക്കാന്‍ സുപ്ര വിരിക്കുക, ഇതില്‍ കൂടുതലൊന്നുമില്ലാതെ പിരിയുക. ഈ രീതിയിലുള്ള മൌലിദ് കഴിക്കല്‍ പുതിയ ആചാരങ്ങളില്‍ പെട്ടതാണ്.” (2012. ഫെബ്രുവരി.)
ഇന്ന് നിലവിലുള്ള നബിദിനാഘോഷം അവിടുത്തെ ജന്മദിനാഘോഷത്തിന്റെ പേരില്‍ റബീഉല്‍ അവ്വല്‍ മാസത്തിനും 12-ാം തിയ്യതിക്കും മതപരമായി പ്രത്യേകതകള്‍ കല്‍പ്പിച്ചു പ്രത്യേകമായ ആരാധനകളും ആഘോഷങ്ങളുമാണല്ലോ? ഇങ്ങിനെയൊരു ജന്മദിനമോ ആഘോഷമോ ഇസ്ലാമിലില്ല. മറ്റു മാസങ്ങള്‍ക്കില്ലാത്ത യാതൊരു പ്രത്യേകതയും മതപരമായി റബീഉല്‍ അവ്വല്‍ മാസത്തിന് നബി (സ്വ)യും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടുകാരായ മുസ്ലിംകളും കല്‍പിച്ചിരുന്നില്ല. മറ്റു മാസങ്ങളിലെ 12-ാം തിയ്യതിക്കില്ലാത്ത ഒരു പ്രത്യേകത റബീഉല്‍ അവ്വല്‍ മാസത്തിലെ 12-ാം തിയ്യതിക്ക് പ്രമാണങ്ങളിലെവിടെയും പറയുന്നുമില്ല. നബി (സ്വ) ജനിച്ചത് 12-ാം തിയ്യതിയാണെന്നതിനും ഇസ്ലാമിന്റെ പ്രമാണങ്ങളില്‍ വ്യക്തമായ രേഖയില്ല. ഏതുനിമിഷവും നബി (സ്വ)യേയും അവിടുത്തെ ചര്യകളെയും ഓര്‍ക്കേണ്ട ഇന്നത്തെ കാലഘട്ടത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തില്‍ 12-ാം തിയ്യതി മാത്രം നബി (സ്വ)യെ ഓര്‍ക്കുന്നതില്‍ പ്രസക്തിയില്ല.

സുന്നി അഫ്കാര്‍

ഇകെ. വിഭാഗം സുന്നി യുവജന സംഘത്തിന്റെ മുഖപത്രം. നവവിയുടെ ഉസ്താദായ അബൂശാമ പറഞ്ഞത് അതില്‍ രേഖപ്പെടുത്തുന്നു. “ഇമാം നവവി (റ)യുടെ വന്ദ്യ ഗുരുനാഥനും പ്രസിദ്ധ പണ്ഡിതനുമായ ഇമാം അബുശാമ (റ) പറഞ്ഞത് ഇപ്രകാരം സംഗ്രഹിക്കാം. വര്‍ഷം തോറും നബി (സ്വ) യുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്നു വരുന്ന ദാനധര്‍മ്മങ്ങളും സല്‍കര്‍മ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്”. (1999-ജൂണ്‍. 23) ഏറ്റവും നല്ലതെന്ന് പറഞ്ഞിട്ട് പോലും ഈ ആഘോഷത്തിന്റെ കാലപ്പഴക്കം ഈ പണ്ഡിതന് പറയാനുള്ളത് നമ്മുടെ കാലത്തുണ്ടായതെന്നും പുത്തന്‍ ആചാരമെന്നുമാണ്. പില്‍കാലത്തുണ്ടായ പുത്തനാചാരമാണ് നബിദിനാഘോഷമെന്ന സലഫീ വീക്ഷണത്തോട് അബൂശാമയും യോജിക്കുന്നു.
നമ്മുടെ കാലം എന്ന് പറഞ്ഞ അബൂശാമയുടെ കാലം ഹിജ്റ അറുനൂറാണ്. ‘സുന്നീ’ വിഭാഗത്തിന്റെ വിജ്ഞാന കോശത്തില്‍ ഇദ്ദേഹത്തിന്റെ ജനന വര്‍ഷം രേഖപ്പെടുത്തുന്നത് കാണുക:- “600/1203 ജനു: 10 ന് ഡമസ്കസില്‍ ജനിച്ചു.” (ഇസ്ലാമിക വിജ്ഞാന കോശം. പേജ്. 511. പൂങ്കാവനം പബ്ളിക്കേഷന്‍സ് കോഴിക്കോട്) അറുനൂറ് വരെ ജീവിച്ചു മരിച്ചുപോയ നബി(സ്വ) യും സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും മുതല്‍ക്കുള്ള ആദ്യകാല മാതൃകാ മുസ്ലിംകള്‍ക്കൊന്നും പരിചയമില്ലാത്ത ദുരാചാരമാണ് നബിദിനാഘോഷമെന്ന് വ്യക്തം.

തഴവ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍

നബിദിനം സുന്നത്താണെന്നും ആടും കോഴിയും പൊരിക്കണമെന്നും പൊലിമയോടെ എഴുതിയ തഴവ മുഹമ്മദ് കുഞ്ഞി മുസ്ല്യാരും ഈ ദുരാചാരത്തിന്റെ കാലപ്പഴക്കത്തിന്റെ മുമ്പില്‍ പതറുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും മതപരമായ പ്രത്യേകത കല്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന നബിദിനാഘോഷത്തിന്റെ കാലപ്പഴക്കം മൌലിദെന്ന പേരില്‍ മുസ്ല്യാര്‍ തന്നെയെഴുതുന്നു.
“മൌലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ”
(അല്‍ മവാഹിബുല്‍ ജലിയ്യ 3/50) ഈ കാലപ്പഴക്കം പറഞ്ഞതോട് കൂടി തഴവ മുസ്ല്യാര്‍ അപ്പുറവും ഇപ്പുറവുമൊക്കെ സുന്നത്താണെന്നും മറ്റും എഴുതിയിട്ടുണ്ടെന്ന മുസ്ലിയാക്കളുടെ വാദം പാളി. കാരണം മുന്നൂറാം നൂറ്റാണ്ടിന് ശേഷം ഹിജ്റ അറുന്നൂറില്‍ കണ്ടുപിടിച്ച് മതത്തില്‍ പുതിയതായി ഉണ്ടാക്കിയ ഒരാചാരം തഴവ മുസ്ല്യാര്‍ സുന്നത്താണെന്നും ആടുകളെയും കോഴികളെയും അറുത്ത് ശാപ്പിടണമെന്നും പറഞ്ഞാല്‍ പുണ്യവും സുന്നത്തും ആവുകയില്ലല്ലോ? നവവിയുടെ ഉസ്താദ് നല്ലതാണെന്ന് പറഞ്ഞാലും ദീനില്‍ അത് പുണ്ണ്യമാവുകയില്ല. പില്‍ക്കാലത്തുള്ള ആളുകള്‍ സ്വയം കെട്ടിയുണ്ടാക്കി അത് നല്ലതാണെന്നും പുണ്യമാണെന്നും സുന്നത്താണെന്നും പറയലല്ല മതത്തില്‍ ഒരു കാര്യം പുണ്യവും സുന്നത്തുമാകുന്നതിന്റെ മാനദണ്ഡമെന്ന് ‘സുന്നി’ വിഭാഗങ്ങള്‍ക്കും അറിയാത്തതൊന്നുമല്ലല്ലോ? ഇമാം ഗസ്സാലിയും മുഹ്യുദ്ദീന്‍ ശൈഖും സൂഫിയാക്കളും പുണ്യമാണെന്നു പറഞ്ഞിട്ടും ബറാഅത്ത് രാവിലെ നൂറ് റക്അത്ത് നമസ്കാരത്തിനെ ദുരാചാരമാക്കിയും കുറ്റകരമാക്കിയും തള്ളിയ ഇവര്‍ നബിദിനത്തിന്റെ പേരിലുള്ള ശാപ്പാാടിന്റെ മുമ്പില്‍ പൊട്ടന്‍ കളി നടത്തുകയാണ്. ഇവര്‍ കുറ്റകരമാക്കി തള്ളിയ ഈ നമസ്കാരത്തിലുള്ളതും ഖുര്‍ആന്‍ പാരായണവും സ്വലാത്തും ദിക്റുകളുമൊക്കെത്തന്നെയാണ്. റുകൂഉം സുജൂദും ഇഅ്ത്തിദാലും അല്ലാഹുവിന്റെ മുമ്പിലുള്ള ഖിയാമും ഇവകള്‍ക്ക് പുറമെ ഈ നമസ്കാരത്തിലുണ്ട്. എന്നിട്ടും ഇത് തെറ്റായ അതേ കാരണം തന്നെയാണ് നബിദിനാഘോഷവും തെറ്റാവാനുള്ള കാരണം.

അല്‍-മുഅല്ലിം മാസിക

ഇ.കെ. വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ മുഖപ്പത്രം. അതില്‍ നബിദിനാഘോഷത്തെകുറിച്ചെഴുതുന്നു. “ഇനി നമുക്ക് നബിദിനം ആഘോഷിക്കുന്നതിലേക്ക് മടങ്ങാം. നബി (സ്വ)തിരുമേനിയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റെയോ പുണ്യ പുരുഷന്റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് തിരുമേനി വ്യക്തമായിഒന്നും നിര്‍ദ്ദേശിച്ചിട്ടുമില്ല.” (2006. ഏപ്രില്‍)

ബഹാഉദ്ദീന്‍ ഫൈസി കൂരിയാട്

ഇ.കെ. വിഭാഗം സമസ്തയിലെ പ്രമുഖ പണ്ഡിതന്‍. ഇയാള്‍ എഴുതുന്നു. “ഈജിപ്തിലെ ഫാത്വിമി ഭരണകൂടം (ഹി. 365-567) തങ്ങളുടെ ഭരണകാലത്ത് മൌലിദുന്നബി ആഘോഷിച്ചിരുന്നു. പക്ഷെ, ആദ്യമായി നബിദിനാഘോഷം നടത്തിയത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് ഇര്‍ബല്‍ ഭരിച്ചിരുന്ന മുളഫര്‍ അബൂസഈദ് കുബൂരിയാണെന്നാണ് ചരിത്രകാരന്‍മാരുടെ പക്ഷം.” (നബിദിനാഘോഷം ലോക രാഷ്ട്രങ്ങളില്‍ പേജ് – 18)

മതത്തില്‍ പുതിയ ആചാരം കെട്ടിയുണ്ടാക്കുന്ന ഈ ദുഷ്ടന്റെ വിശേഷതയായി ‘സുന്നി’ പുസ്തകം തന്നെ പറയുന്നു: “മുന്‍മാതൃകയില്ലാത്ത പല സല്‍കര്‍മ്മങ്ങളും കാഴ്ച വെച്ച അദ്ദേഹം (മുളഫ്ഫര്‍ രാജാവ്)” (നബിദിനാഘോഷം ലോക രാഷ്ട്രങ്ങളില്‍. പേജ്: 25). നബിദിനാഘോഷം എന്ന പേരില്‍ ഇയാള്‍ നബി (സ്വ)യെ സ്നേഹിച്ച ശൈലിയും ഇതേ പുസ്തകത്തിലെഴുതുന്നു:- “തുടര്‍ന്ന് ഓരോ ഖുബ്ബയിലും ഗായകര്‍, ചിന്തകന്‍മാര്‍, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ അണിനിരക്കും.” (പേജ്. 27) വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് നബി (സ്വ)യെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഈ മനുഷ്യന്‍ പിശാചിനെയാണ് സ്നേഹിക്കുന്നത്. മതത്തില്‍ നബി(സ്വ) പ്രത്യേകത കല്‍പ്പിക്കാത്ത ഒരു മാസത്തിനും തിയ്യതിക്കും തന്നിഷ്ടത്തിനൊത്ത് പ്രത്യേകത കല്‍പ്പിക്കുന്നതും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതും നബി(സ്വ) വെറുത്ത കാര്യമാണ്.

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.

ഇ.കെ. വിഭാഗം സമസ്തയുടെ പ്രമുഖ പണ്ഡിതനായ ഇയാളെഴുതുന്നു:- “ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച സച്ചരിതര്‍ റബീഉല്‍ അവ്വലില്‍ മാത്രമല്ല, മറ്റു പതിനൊന്ന് മാസങ്ങളിലും സ്വലാത്തും സലാമും ഇസ്ലാമിക പ്രചരണവും പ്രവാചക സ്നേഹവും നിര്‍വിഘ്നം നിര്‍വ്വഹിച്ചു വന്നു. അതു കൊണ്ടു തന്നെ ഒരു ദിവസമോ മാസമോ നിശ്ചയിച്ച് അത്തരം കര്‍മ്മങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി നടപ്പാക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല.” (ചന്ദ്രിക. 2004. മെയ്. 12) നബി(സ്വ)യുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും ഈ മാതൃക പിന്‍പറ്റി മറ്റ് പതിനൊന്ന് മാസങ്ങളിലും സ്വലാത്തിലും സലാമിലും മറ്റ് ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലും മുഴുകുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ഒരു കാലത്തും ഈയൊരു മാസവും പന്ത്രണ്ടാം തിയ്യതിയും മാത്രം മതത്തില്‍ പ്രത്യേകമായ ഒരു ഇബാദത്തോ ആഘോഷമോ ജനനത്തിന്റെ പേരില്‍ സ്വയം നിര്‍മ്മിച്ച് ചെയ്യേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, അത് പാടുമില്ല.

ഹിക്മത്ത് വാരിക

ഇരു ഖുറാഫീ വിഭാഗങ്ങളും ഒന്നായ കാലത്ത് ആദര്‍ശ പ്രചാരണത്തിന് വേണ്ടി ഇവര്‍ ഇറക്കിയ വാരിക. അതിലെഴുതുന്നു:- “നബി(സ)യുടെ ജന്‍മദിനം ആഘോഷിക്കുന്നതും മരണപ്പെട്ടവര്‍ക്ക് വേണ്ടി അനുശോചന സമ്മേളനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതും മതപരമായ ലക്ഷ്യമോ ചിഹ്നമോ അല്ല.” (1986. ഫെബ്രുവരി. 20.) ഇതേ വാരികയില്‍ വീണ്ടുമെഴുതുന്നു:- “അവക്ക് ദീനുമായി അടിസ്ഥാനപരമായ ബന്ധമൊന്നുമില്ല.” (പേജ്. 6) നബിദിനാഘോഷം നല്ലതാണെന്നും ബിദ്അത്തല്ലെന്നും അപ്പുറവും ഇപ്പുറവും എഴുതിയ നബിദിനവാദി തന്നെയാണ് ഇതും എഴുതിയത്. ദീനുമായി പുത്തനാചാരത്തിന് അടിസ്ഥാനപരമായ ബന്ധമില്ലെന്ന സലഫീ വീക്ഷണം ഇവര്‍ക്ക് അംഗീകരിക്കേണ്ടി വരുന്നു

അവശേഷിക്കുന്ന പ്രശ്നങ്ങള്‍

റബീഉല്‍ അവ്വല്‍ മാസവും പന്ത്രണ്ടാം തിയ്യതിയുമായി പ്രത്യേകം ബന്ധപ്പെട്ട മതപരമായ ഒരു ആചാരമോ ആഘോഷമോ നബി(സ്വ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് നബി(സ്വ)യും സ്വഹാബത്തും ആറ് നൂറ്റാണ്ട് വരെ മുസ്ലിം ലോകത്ത് കഴിഞ്ഞ് പോയ മഹത്തുക്കളും മാതൃക കാട്ടിയിട്ടില്ലെന്ന് നാം മനസ്സിലാക്കി. ‘സുന്നി’കള്‍ തന്നെ അത് എഴുതാന്‍ നിര്‍ബന്ധിതരുമായി. സ്വന്തക്കാരുടെ ഈ വെളിപ്പെടുത്തലുകളിലൂടെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. നബിദിനാഘോഷം പുണ്യഇബാദത്താണെന്ന് പറയുന്നവര്‍ ഇവകള്‍ക്ക് മറുപടി പറഞ്ഞേ തീരൂ.
1) ഈ പുത്തനാചാരത്തിന് തെളിവായി വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് ഏതാനും ആയത്തുകളും ഹദീസുകളില്‍ പറഞ്ഞ ചില സംഭവങ്ങളും ഈ ഖുറാഫികള്‍ വളച്ചൊടിക്കാറുണ്ടല്ലോ? ഈ ആയത്തുകളും ഹദീസുകളും ഏറ്റവുമധികം മനസ്സിലാക്കിയതും പ്രാവര്‍ത്തികമാക്കിയതും നബി(സ്വ)യും സ്വഹാബത്തുമടങ്ങുന്ന ആദ്യകാല മുസ്ലിംകളാണ് താനും. ഇവകളുടെ അടിസ്ഥാനത്തില്‍ എന്ത് കൊണ്ട് അവരാരും ജന്‍മദിനമാഘോഷിച്ചില്ല?

2) ഇവര്‍ തെളിവായി വളച്ചൊടിക്കുന്ന ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ മാസത്തിനും പന്ത്രണ്ടാം തിയ്യതിക്കും നബി(സ്വ)യും സ്വഹാബത്തും താബിഉകളും ആറ് നൂറ്റാണ്ട് വരെയുള്ള പഴയ കാല മുസ്ലിംകളും എന്തേ മതപരമായ യാതൊരു ശ്രേഷ്ഠതയും കല്‍പ്പിച്ചില്ല?

3) നബി(സ്വ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ മാസത്തിനും പന്ത്രണ്ടിനും മതപരമായ പ്രത്യേക കര്‍മ്മങ്ങളൊന്നും ചെയ്യാതെ ജീവിച്ച് മരിച്ച് പോയ ആറ് നൂറ്റാണ്ട് വരെയുള്ള പഴയകാല മുസ്ലിംകളെല്ലാം നബി(സ്വ)യെ സ്നേഹിക്കാത്തവരാണോ?

4) മേല്‍ മാസത്തിനും തിയ്യതിക്കും പ്രത്യേകമായ ചടങ്ങുകളൊന്നും നിര്‍വ്വഹക്കാതെ തന്നെ നബി(സ്വ)യെ അങ്ങേയറ്റം സ്നേഹിച്ച് മരിച്ച് പോയ ആറ് നൂറ്റാണ്ട് വരെയുള്ള പഴയകാല മുസ്ലിംകളുടെ ചര്യ പിമ്പറ്റി നബിദിനാഘോഷം കഴിക്കാതെ നമുക്കും നബി(സ്വ)യെ സ്നേഹിച്ചുകൂടേ?

5) മൌലിദ് കഴിക്കല്‍ നമ്മുടെ കാലത്തുണ്ടായ പുത്തനാചാരമാണെന്ന് പറയുന്ന ഖുറാഫികള്‍ക്ക് നമസ്കാരവും നോമ്പും ഇസ്ലാമിലെ മറ്റേതെങ്കിലും ആരാധനകളും ഇങ്ങനെ ആറാം നൂറ്റാണ്ട് മുതല്‍ക്കുണ്ടായ പുത്തനാചാരങ്ങളാണെന്ന് പറയാന്‍ കഴിയുമോ?

സമയങ്ങള്‍ക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിച്ച് ചെയ്യുന്ന കര്‍മ്മങ്ങളുടെ വിധിയെന്ത്?
നബിദിനാഘോഷത്തിലൂടെ ഖുറാഫീ വിഭാഗങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് നബി(സ്വ)യും സ്വഹാബത്തും മതപരമായി യാതൊരു മഹത്വവും കല്‍പ്പിക്കാത്ത മാസത്തിനും തിയ്യതിക്കും തന്നിഷ്ടത്തിനൊത്ത് പ്രത്യേകത കല്‍പ്പിക്കുന്നു എന്നുള്ളതാണ്. മതത്തില്‍ ഇല്ലാത്ത പ്രത്യേകത സ്വയം കല്‍പ്പിച്ച് അന്നവര്‍ പ്രത്യേക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ തെറ്റ് ജനങ്ങളില്‍ നിന്നും മൂടി വെച്ച് കൊണ്ടാണ്, “ഞങ്ങള്‍ മദ്ഹ് പറയുകയാണ്, സ്വലാത്ത് ചൊല്ലുകയാണ്, ദാനധര്‍മ്മം ചെയ്യുകയാണ്, ഇതിലെന്താണ് തെറ്റ്” എന്നെല്ലാം ഇവര്‍ ചോദിക്കാറുള്ളത്. തെളിവായി സ്വലാത്തിന്റെയും മദ്ഹിന്റെയും പുണ്യവും ഇവരെടുത്ത് വെക്കും. അങ്ങനെ മതം പഠിപ്പിക്കാത്ത പുണ്യങ്ങള്‍ സമയങ്ങള്‍ക്കും മാസങ്ങള്‍ക്കും സ്വയം സങ്കല്‍പ്പിച്ച് കൊണ്ട് എത്ര നല്ല കര്‍മ്മം ചെയ്താലും അത് ചീത്തയായിട്ടേ ഇസ്ലാം പരിഗണിക്കുകയുള്ളൂ. സലഫികള്‍ പറയുന്ന ഈ സത്യം

 ഖുറാഫീ പ്രസിദ്ധീകരണങ്ങള്‍ ശരി വെക്കുന്നു. ഏതാനും ഉദാഹരണങ്ങള്‍ കാണുക.

1) ബറാഅത്ത് രാവിന് മഹത്വം കല്‍പ്പിച്ച് കൊണ്ട് നമസ്കരിക്കല്‍. ഇതിന്റെ വിധി. കടുത്ത അന്ധവിശ്വാസവും അനാചാരവും കുറ്റകരവും. (ഇര്‍ശാദുല്‍ ഇബാദ്. മലയാള പരിഭാഷ. പേജ്. 123.)

2) ബാങ്കിന്റെ മുമ്പ് എന്ന സമയത്തിന് പ്രത്യേകത കല്‍പ്പിച്ച് സ്വലാത്ത് ചൊല്ലല്‍:- “തടയപ്പെടേണ്ടതാണ.്” (ഫതാവാ മുഹ്യിസ്സുന്ന. 1/53. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍.)

3) തറാവീഹിന് ഇടയില്‍ എന്ന സമയത്തിന് പ്രത്യേകത കല്‍പ്പിച്ച് കൊണ്ട് സ്വലാത്ത് ചൊല്ലല്‍:- “തടയണം, ചൊല്ലരുത്” (സുന്നത്ത് ജമാഅത്ത് ഒരു ക്ളാസ് ഡയറി. 1/79-81. ബഷീര്‍ ഫൈസി വെണ്ണക്കോട്.) 

ഇങ്ങനെ ഈ സമയങ്ങള്‍ക്കൊന്നും നിങ്ങളുടെ സ്വന്തം വക മഹത്വം കല്‍പ്പിച്ച് ഇബാദത്ത് ചെയ്യുന്നതേ തെറ്റാവുകയുള്ളൂ എന്നും നബി(സ്വ) ജനിച്ചു എന്ന പേരും പറഞ്ഞ് പ്രമാണങ്ങളില്‍ പറയാത്ത മഹത്വവും ഇബാദത്തും റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടിലും തന്നിഷ്ടത്തിനൊത്ത് നിര്‍മ്മിക്കാമെന്നും മതത്തില്‍ എവിടെയും വിവേചിച്ചിട്ടില്ല. ഇങ്ങനെയൊരു വിവേചനം പുതുനിര്‍മ്മിതിയുടെ കാര്യത്തില്‍ ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടു തന്നെയാണ് പ്രമാണങ്ങളില്‍ മഹത്വങ്ങളൊന്നും പറയാത്ത റബീഉല്‍ അവ്വലിലും പന്ത്രണ്ടിലും തന്നിഷ്ടങ്ങള്‍ക്കൊത്ത് നബി(സ്വ)യും സ്വഹാബത്തും യാതൊരു മഹത്വവും കല്‍പ്പിക്കാതിരുന്നതും അന്ന് പ്രത്യേകമായ അമലുകളൊന്നും ചെയ്യാതിരുന്നതും. വല്ല വകുപ്പും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവരായിരുന്നു അത് ചെയ്യുക. നബിദിനാഘോഷമെന്ന പുത്തനാചാരത്തെ ന്യായീകരിച്ച പില്‍ക്കാല ഖോജാക്കന്‍മാരേക്കാളും നന്മയിലും പ്രവാചക സ്നേഹത്തിലും പുണ്യത്തിലും മുന്തിയവര്‍ ആ മാസത്തിലും തിയ്യതിയിലും പ്രത്യേകമായ ഇബാദത്തുകളൊന്നും ചെയ്ത് നമുക്ക് മാതൃക കാണിക്കാത്ത നബി(സ്വ)യും സ്വഹാബത്തും ആറ് നൂറ്റാണ്ട് വരെ ജീവിച്ച് മരിച്ച് പോയ പഴയകാല മുസ്ലിം മഹത്തുക്കളുമാണെന്ന കാര്യം ‘സുന്നീ’ വിഭാഗങ്ങളും അംഗീകരിക്കുമല്ലോ?

നബിദിനാഘോഷം ദീനാവുകയില്ല

നബി(സ്വ)യും സ്വഹാബത്തും ആറാം നൂറ്റാണ്ട് വരെയുള്ള പഴയകാല മുസ്ലിംകളും നബി(സ്വ)യുടെ ജന്‍മദിനത്തിന്റെ പേരും പറഞ്ഞ് റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും പ്രത്യേക ആഘോഷമോ ആചാരങ്ങളോ നടത്തിയിട്ടില്ലെന്ന് ‘സുന്നീ’ വിഭാഗങ്ങള്‍ സമ്മതിച്ചത് നാം വായിച്ചുവല്ലോ? അതിനാല്‍ ഇത് ഇസ്ലാം മതാചാരമായോ ആഘോഷമായോ പരിഗണിക്കപ്പെടുകയില്ല. ‘സുന്നീ’ പണ്ഡിതര്‍ എഴുതുന്നു:- “നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) ഇല്ലാത്ത ഒരു പ്രവൃത്തി ആരു ചെയ്താലും അത് തള്ളപ്പെടേണ്ടതാകുന്നു. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തഒരു ഹദീസില്‍ ഇപ്രകാരം കാണാം. ‘നമ്മുടെ കാര്യത്തിന് വ്യത്യാസമായി ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് തള്ളപ്പെടേണ്ടതാകുന്നു.’ ഈ ഹദീസുകളില്‍ നിന്നും നബിതിരുമേനി ഏതൊരു പ്രബോധനമാണോ ലോകത്ത് കൊണ്ടു വന്നിട്ടുള്ളത്, ഏതൊരു അഖീദകളാണോ അവിടുന്ന് ഉമ്മത്തിനെ പഠിപ്പിച്ചിട്ടുള്ളത്, ഏത് നടപടികളാണോ ദീനിന്റെ നടപടികളായി കാണിച്ചു തന്നിട്ടുള്ളത് അവയില്‍ ഒരളവോളമെങ്കിലും കൂടുതലോ കുറവോ ആകുന്നത് ഒരു പ്രകാരത്തിലും ഇസ്ലാമാവുകയില്ല എന്നും സ്പഷ്ടമാണ്.” (അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തും എഴുപത്തിരണ്ട് വിഭാഗവും. പേജ്. 13. കെ. എ. മജീദ് ഫൈസി, കിഴിശ്ശേരി.) റബീഉല്‍ അവ്വല്‍ മാസത്തിനും പന്ത്രണ്ടാം തിയ്യതിക്കും പ്രത്യേകത കല്‍പ്പിച്ചു മതപരമായ ഇബാദത്തുകളൊന്നും ചെയ്യാതിരിക്കലായിരുന്നു പ്രവാചകന്‍(സ്വ)യുടെയും സ്വഹാബാക്കളുടെയും ദീനെന്ന് നാം മനസ്സിലാക്കിയല്ലോ? ഇതിന്ന് വിരുദ്ധമായി ആര് പറഞ്ഞാലും ചെയ്താലും പില്‍ക്കാലത്തുള്ള അബൂശാമ, സുയൂത്വി, ഹൈതമി തുടങ്ങിയ ആളുകള്‍ എന്ത് ന്യായീകരണം പറഞ്ഞാലും അത് നബി(സ്വ)യും സ്വഹാബികളും പഠിപ്പിച്ച ദീനാവുകയില്ല. ആര് ചെയ്താലും എന്ന് പറഞ്ഞതില്‍ നിന്ന് നബിദിനാഘോഷത്തെ ന്യായീകരിച്ച പില്‍ക്കാല പണ്ഡിതന്‍മാരെയൊന്നും നബി(സ്വ) ഒഴിവാക്കിയിട്ടില്ല.

അനാചാരമെന്ന് സമ്മതിക്കുന്നു

നബി(സ്വ) ജനിച്ച മാസത്തിലും തിയ്യതിയിലും എന്ന പ്രത്യേക പുണ്യം കല്‍പ്പിച്ചു കൊണ്ടാണല്ലോ ഖുറാഫീ വിഭാഗങ്ങള്‍ നബിദിനത്തില്‍ പ്രത്യേക ആഘോഷങ്ങളും അന്നദാനവും മദ്ഹുകളും സംഘടിപ്പിക്കുന്നത്? എന്നാല്‍, അത് അനാചാരമായി മാറുമെന്ന് ‘സുന്നീ’ പണ്ഡിതന് സമ്മതിക്കേണ്ടി വരുന്നു:-”നബിദിനത്തിലോ നബിദിന മാസത്തിലോ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് മറ്റു മാസങ്ങളിലില്ലാത്ത പ്രത്യേക പുണ്യമുണ്ടെന്ന വാദം ആര്‍ക്കെങ്കിലും ഉള്ളതായി അറിവില്ല. എങ്കില്‍ അത് അനാചാരമെന്ന് പറയാമായിരുന്നു.” (സത്യധാര. 2002. മെയ്. 1-31. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.)

ജനിച്ച മാസത്തിലും തിയ്യതിയിലും കൃത്യതയില്ല

ജനിച്ച മാസവും തിയ്യതിയും ഓര്‍ത്ത് വെക്കുന്നതിന് ഇസ്ലാമില്‍ മുന്‍ഗാമികളാരും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. ‘സുന്നീ’ വിഭാഗങ്ങള്‍ ഇസ്ലാമിലില്ലാത്ത ഒരാഘോഷം നബിദിനത്തിന്റെ പേരില്‍ സ്ഥാപിച്ചെടുക്കുവാന്‍ വേണ്ടി അവിടുന്ന് ജനിച്ച തിയ്യതിയില്‍ സന്ദേഹമില്ലെന്ന് വരെ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സലഫികള്‍ പറയുന്ന വീക്ഷണം ‘സുന്നീ’ പ്രസിദ്ധീകരണങ്ങളും ശരി വെക്കുന്നത് കാണുക:- “അബ്ദുല്ലയുടെ മരണശേഷം ഒമ്പത് മാസം കഴിഞ്ഞ് റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച്ച രാവ് പകുതിയായതിന് ശേഷം നബി(സ) മക്കയില്‍ ജനിച്ചു. റബീഉല്‍ അവ്വല്‍ രണ്ടാം രാവിലാണെന്നും പത്താം രാവിലാണെന്നും പന്ത്രണ്ടിലാണെന്നും പതിനേഴിലാണെന്നും പതിനെട്ടിലാണെന്നും അഭിപ്രായവ്യത്യാസമുണ്ട്.” (കര്‍മ്മശാസ്ത്ര സരണി. പേജ്. 312. സുന്നീ പബ്ളിക്കേഷന്‍ സെന്റര്‍. ചെമ്മാട്.)

“നബി(സ)യെ പ്രസവിച്ച മാസത്തിലും ദിവസത്തിലും ഉലമാക്കളില്‍ അഭിപ്രായ വ്യത്യാസമുണ്ട്.” (ബര്‍സഞ്ചീ മൌലിദ്. 151 വക മൌലിദ് കിതാബ്. പേജ്. 5.) മുസ്ലിം ആഘോഷിക്കേണ്ടതായ പെരുന്നാളുകള്‍ ഏത് മാസങ്ങളിലും ഏത് ദിവസങ്ങളിലുമാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. കാരണം, നബി(സ്വ) മുതല്‍ ഇന്നേ വരെ മുസ്ലിംകള്‍ കൃത്യമായി ഓര്‍മ്മ വെച്ചു പോന്ന മാസങ്ങളും ദിവസങ്ങളുമാണത്.

റബീഉല്‍ അവ്വല്‍ പന്ത്രണ്ട് കറുത്ത ദിനം

റബീഉല്‍ അവ്വല്‍ പന്ത്രണ്ട് മൂകത തളം കെട്ടി നിന്ന അവിടുത്തെ വഫാത്തിന്റെ ദിനമാണെന്ന് ‘സുന്നീ’ വിഭാഗവും അംഗീകരിക്കുന്നു. സൂന്നീവോയ്സ് വാരികയില്‍ എഴുതുന്നു:- “നൊമ്പരക്കടലില്‍. ഹിജ്റ വര്‍ഷം 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച്ച ദിവസം. മദീനയാകമാനം കറുത്തിരുണ്ട ദിനമാണന്ന്. എങ്ങും മൂകത. എല്ലാ മുഖങ്ങളും വിഷാദ പടലങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോകനേതാവ് തിരുനബി(സ)യുടെ വഫാത് ദിനം.” (2007. ഒക്ടോബര്‍. 16-31.) ജന്‍മദിനമെന്ന പേരില്‍ മൂക്കറ്റം തിന്ന് മദിച്ച് സന്തോഷിക്കുന്നത് ഇവന്‍മാര്‍ തന്നെ ‘കറുത്ത ദിനം’ എന്നെഴുതിയ ഈ ദിനത്തിലാണ്. ജനിച്ച മാസത്തിലും ദിവസത്തിലും തിയ്യതിയിലും സംശയമുണ്ടെന്നും പ്രമാണങ്ങളില്‍ അതിന് വ്യക്തമായ രേഖയില്ലെന്നും ഇവരുടെ വരികളില്‍ നിന്നും നാം മനസ്സിലാക്കിയല്ലോ?

സ്വപ്നം തള്ളുന്നു

കൊടിയ മുശ്രിക്കായ അബൂലഹബ് കാണിക്കപ്പെട്ട ഒരു സ്വപ്നമായിരുന്നു ഇക്കാലമത്രയും ഇക്കൂട്ടര്‍ നബിദിനാഘോഷമെന്ന ദുരാചാരത്തിന് തെളിവായി പറഞ്ഞിരുന്നത്. ഒടുവില്‍ ഇത്തരം സ്വപ്നങ്ങള്‍ മതകാര്യങ്ങളില്‍ തെളിവാക്കാന്‍ പറ്റില്ലെന്ന സലഫികളുടെ സത്യവീക്ഷണത്തിലേക്ക് ‘സുന്നീ’ വിഭാഗങ്ങളുമെത്തി. അവരെഴുതുന്നു:- “അബൂലഹബിനെ സ്വപ്നം കണ്ടത് ഒരു ബന്ധുവാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വഹാബീ ശ്രമം. യഥാര്‍ത്ഥത്തില്‍ ആ സ്വപ്നം കണ്ട വ്യക്തി അബ്ബാസ്(റ) ആയിരുന്നുവെന്ന് ഫത്ഹുല്‍ബാരി(11/403)ല്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സ്വപ്നങ്ങള്‍ ദീനില്‍ തെളിവല്ലെന്നാണ് മറ്റൊരു വാദം. പ്രവാചകന്‍മാരുടേതല്ലാത്ത സ്വപ്നങ്ങള്‍ ദീനില്‍ തെളിവല്ലെന്നത് ശരിയാണ്. നബി(സ)യുടെ ജന്‍മദിനാഘോഷത്തിന് പ്രമാണമായി സുന്നികള്‍ ഈ ഹദീസ് ഉദ്ധരിക്കുന്നില്ല എന്നോര്‍ക്കണം.” (സുന്നത്ത് മാസിക. 2006. ജൂലൈ.) നബിദിന വിശേഷാല്‍ പതിപ്പില്‍ (സത്യധാര. 2004. ഏപ്രില്‍. 16) നബിദിനാഘോഷത്തിന്റെ ഒന്നാമത്തെ തെളിവായി ഇവര്‍ കൊടുത്തത് ഈ സ്വപ്നമാണ്.

ലൈലത്തുല്‍ ഖദ്റിലും ശ്രേഷ്ഠം

ആറാം നൂറ്റാണ്ടിന് ശേഷം കെട്ടിയുണ്ടാക്കിയ ഒരു ദുരാചാരത്തെ അല്ലാഹു ശ്രേഷ്ഠമാക്കിയ ലൈലത്തുല്‍ ഖദ്റിലും ശ്രേഷ്ഠമെന്ന് പറഞ്ഞ് ‘സുന്നീ’ വിഭാഗങ്ങള്‍ ന്യായീകരിക്കാറുണ്ട്. അവരെഴുതുന്നു:- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠം പ്രവാചക ജന്‍മദിനത്തിനാണെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നു.” (മീലാദുന്നബി പൈതൃകം-പ്രമാണം. പേജ്. 24.) സലഫികളുടെ തെളിവുകള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ട ഇവര്‍ക്ക് കടുത്ത ഈ ക്വുര്‍ആന്‍ നിന്ദ തള്ളിക്കളയേണ്ടിയും വന്നിട്ടുണ്ട്. സലഫികള്‍ പറയുന്ന സത്യത്തിലേക്ക് ഇവര്‍ക്ക് എത്തിച്ചേരേണ്ടി വരുന്നു. അത് കാണുക:- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമാണെന്ന് അഭിപ്രായപ്പെടുന്നത് നിരര്‍ത്ഥകമാണ്………………ലൈലത്തുല്‍ ഖദ്റിനേക്കാള്‍ മൌലിദ് രാത്രിക്ക് പുണ്യമുണ്ടെന്ന് നമുക്ക് സ്വയം മെനഞ്ഞുണ്ടാക്കി പറഞ്ഞു കൂട.” (നുസ്രത്തുല്‍ അനാം മാസിക. 1996. ജനുവരി.) മറ്റൊരിടത്തെഴുതുന്നു:- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യം നബിദിനത്തിനാണെന്ന് പറയുന്നത് ശരിയല്ല.” (ബുല്‍ബുല്‍ മാസിക. 2007. ഡിസംബര്‍.)

ഖസ്തല്ലാനിയെയും തള്ളേണ്ടി വരുന്നു

ലൈലത്തുല്‍ ഖദ്റിനേക്കാളും ശ്രേഷ്ഠമാണ് നബി(സ്വ) ജനിച്ച രാത്രി എന്നും റബീഉല്‍ അവ്വലിന് മുന്‍ഗാമികള്‍ നബി(സ്വ)യുടെ വീട് സന്ദര്‍ശിക്കാറുണ്ട് എന്നും പച്ചനുണ യാതൊരു പ്രമാണവുമില്ലാതെ എഴുതിയ ഖസ്തല്ലാനിയെ ഇവര്‍ ഇക്കാര്യത്തില്‍ പ്രമാണമാക്കാറുണ്ടായിരുന്നു. സലഫികളെപ്പോലെ ഇത്തരം തെറ്റായ കാര്യത്തിലും ഖസ്തല്ലാനിയെ ഇവര്‍ക്കു തള്ളിപ്പറയേണ്ടി വന്നു. ഒരു അനുഭവം കാണുക:- “ഞങ്ങള്‍ ബുഖാരി ഓതുന്ന കാലം. ഒരു ഹദീസിന് ഇമാം ഖസ്തല്ലാനി നല്‍കിയിരുന്ന വിശദീകരണത്തിന് എതിരായി ശൈഖുനാ ശംസുല്‍ ഉലമ വിശദീകരിച്ചു സമര്‍ത്ഥിച്ചു. അപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികളെല്ലാം കൂടി അതിനെ എതിര്‍ത്തിട്ട് ഖസ്തല്ലാനിയില്‍ ഇങ്ങനെയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ശൈഖുനാ പറഞ്ഞുവത്രെ, ‘ഞാന്‍ ഖസ്തല്ലാനിയുടെ മുഖല്ലിദാണോ? അദ്ദേഹം പറഞ്ഞത് അപ്പടി സ്വീകരിക്കാന്‍?’ എന്നിട്ട് ശൈഖുനാ പ്രസ്തുത ഹദീസിന്റെ ഒരു വിശദീകരണം പറഞ്ഞു കൊടുത്തു. അപ്പോഴാണ് കൂടുതല്‍ ഹഖും ശരിയും ഖസ്തല്ലാനി പറഞ്ഞതിനേക്കാള്‍ ശൈഖുന പറഞ്ഞതാണ് എന്ന് ബോധ്യമായത്.” (സുന്നീ അഫ്കാര്‍ വാരിക. 1996. ഡിസംബര്‍. 4)

രണ്ട് പെരുന്നാളുകളേക്കാള്‍ വലിയത്.

നബി(സ്വ)യും സ്വഹാബത്തും മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായി മാതൃക കാണിച്ച രണ്ട് പെരുന്നാളുകളേക്കാള്‍ വലിയ ആഘോഷമായി ആറാം നൂറ്റാണ്ടില്‍ കൊണ്ട് വന്ന ഈ ദുരാചാരത്തെ ആക്കി മാറ്റാനും ബദലാക്കുവാനും ‘സുന്നീ’ വിഭാഗങ്ങള്‍ ശ്രമിച്ചിരുന്നു. രിസാല വാരികയില്‍ എഴുതുന്നു:- “നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം.” (1987. നവമ്പര്‍.) മറ്റൊരിടത്തെഴുതുന്നു:- “ചെറിയ പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന് ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു.” (ദി ഐലന്റ്. 2009. ഏപ്രില്‍.) എന്നാല്‍ ഇക്കാര്യത്തിലും സലഫികള്‍ പറഞ്ഞ സത്യം ഇവര്‍ അംഗീകരിച്ചിട്ടുണ്ട്. അത് കാണുക.
“രണ്ട് സുപ്രധാന ആഘോഷങ്ങളാണ് മുസ്ലിം ലോകത്തിനുള്ളത്. ഈദുല്‍ ഫിത്വ്ര്‍, ഈദുല്‍ അസ്ഹാ.” (സന്‍മാര്‍ഗ്ഗ ശബ്ദം മാസിക. 1984. ജൂണ്‍.)
“ഈദുല്‍ ഫിത്വ്റും ഈദുല്‍ അള്ഹയുമാണ് ഇസ്ലാമിലെ പ്രധാന ആഘോഷങ്ങള്‍.” (സുന്നിവോയ്സ്. 1987. മെയ്. 22-28) പെരുന്നാളിനേക്കാള്‍ വലുതാക്കി ഊതി വീര്‍പ്പിച്ച ആറാം നൂറ്റാണ്ടു മുതല്‍ ഉണ്ടാക്കിയ നബിദിന ദുരാചാരം ഇവിടെ ഇവര്‍ക്ക് കയ്യൊഴിക്കേണ്ടി വന്നു.

ഭൂരിപക്ഷം ചെയ്യുന്നു?

പ്രമാണങ്ങളിലൊന്നും നബിദിനാഘോഷത്തിന് തെളിവ് കാണാതിരുന്നപ്പോള്‍ ‘സുന്നീ’ വിഭാഗം പിടിച്ച മറ്റൊരു പുല്‍ക്കൊടിയായിരുന്നു നാട്ടിലെ ഭൂരിഭാഗം മുസ്ല്യാക്കളും കാരണവന്‍മാരും അനുയായികളും ഇങ്ങനെ ഒരാഘോഷത്തില്‍ പങ്കെടുക്കുന്നു എന്നുള്ളത്. ഇതിന്ന് ഇവര്‍ ഒരു ഹദീസ് വളച്ചൊടിക്കുകയും ചെയ്തിരുന്നു. അതിങ്ങനെ:- “എന്റെ സമൂഹത്തില്‍ ഭിന്നിപ്പ് കണ്ടാല്‍ നിങ്ങള്‍ ഭൂരിപക്ഷത്തെ മുറുകെ പിടിക്കുക. നിശ്ചയം ഭൂരിപക്ഷം പിഴക്കുകയില്ല. (ഇബ്നുമാജ. 3940.)” (അല്‍ ഇസ്സ നബിദിനോപഹാരം. പേജ്. 2)

സമൂഹത്തില്‍ ‘ഭൂരിപക്ഷം ചെയ്യുന്നത്’ എന്ന ഒരു പ്രമാണം ഇസ്ലാമിലില്ല. ഇത് പ്രമാണമാക്കുകയാണെങ്കില്‍ നാം വഴി തെറ്റി ജീവിക്കേണ്ടി വരും. കാരണം, സമൂഹത്തിലെ ബഹുഭൂരിപക്ഷവും വേണ്ടത്ര മതബോധമില്ലാത്തവരാണ്. മേല്‍ വാദഗതി വലിച്ചെറിഞ്ഞ് സലഫികള്‍ പറയുന്ന സത്യത്തിലേക്ക് ‘സുന്നീ’ വിഭാഗത്തിന് എത്തേണ്ടി വരുന്നത് കാണുക. അതും ഭൂരിപക്ഷം ഉലമാക്കളും സത്യത്തിന് എതിരെ തിരിഞ്ഞപ്പോള്‍:- “ഈയവസരത്തില്‍ ഇ.കെ. യും അനുകൂലികളും പറഞ്ഞത് ‘ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങള്‍ക്കിഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യു’മെന്നായിരുന്നു.” (വരക്കല്‍ തങ്ങള്‍ മുതല്‍ ഉള്ളാള്‍ തങ്ങള്‍ വരെ. പേജ്. 65) ഇതിന് ഉള്ളാള്‍ തങ്ങള്‍ കൊടുത്ത മറുപടി:- “999 ആളുകള്‍ ഒരു കള്ളം പറയുകയും ഒരാള്‍ അതിനെതിരില്‍ സത്യം പറയുകയും ചെയ്താല്‍ ഭൂരിപക്ഷം നോക്കി കള്ളം അംഗീകരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?” (അതേ പുസ്തകം. പേജ്. 65) ഇത് തന്നെയാണ് നബിദിനാഘോഷത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷവാദികളായ ഖുറാഫികളോട് സലഫികള്‍ക്കും ചോദിക്കാനുള്ളത്. ആറ് നൂറ്റാണ്ട് വരെ ജീവിച്ച് മരിച്ച് പോയ മഹത്തുക്കളായ മുഴുവന്‍ മുസ്ലിംകളും ഇന്നത്തെ ഉല്‍ബുദ്ധരായ മുസ്ലിം ബഹുജനങ്ങളും ചെയ്യാത്ത ഒരു ദുരാചാരം നാട്ടിലെ ഭൂരിപക്ഷം മൊല്ലമാരും പ്രമാണിമാരും ശാപ്പാട്ടുവീരന്‍മാരും ചെയ്യുന്നത് നോക്കി തെളിവില്ലാതെ ചെയ്യണമെന്നാണോ ഖുറാഫീ വിഭാഗങ്ങള്‍ പറയുന്നത്? നബി(സ്വ)യും സ്വഹാബത്തുമടക്കം ആറ് നൂറ്റാണ്ട് വരെ നബിദിനാഘോഷം കഴിക്കാതെ ജീവിച്ച് മരിച്ച് പോയ മുസ്ലിംകളെല്ലാം വിഡ്ഢികളോ? ശേഷം പുതിയതായി ഇങ്ങനെ ഒരാഘോഷം കെട്ടിപ്പടുത്ത ഖോജകളും ഖുറാഫികളുമാണോ ദീന്‍ പഠിച്ചവര്‍?

ചര്യ പിന്‍പറ്റാത്ത പ്രവാചക സ്നേഹം

നമസ്കാരം ഒഴിവാക്കിക്കൊണ്ട് നബി(സ്വ)യെ സ്നേഹിക്കുന്ന പുതിയ ഒരു ചെപ്പടി വിദ്യ ഹദീസ് ദുര്‍വ്യാഖ്യാനം ചെയ്ത് കൊണ്ട് ‘സുന്നീ’ വിഭാഗം പഠിപ്പിച്ചിരുന്നു. അതിങ്ങനെ:- “നിസ്കാരവും മറ്റും നിര്‍വ്വഹിക്കാത്തവന്‍ നബി(സ)യെ സ്നേഹിച്ച് മൌലിദ് പാരായണം നടത്തിയാല്‍ രക്ഷപ്പെടുമെന്ന് തന്നെയാണ് മനസ്സിലാവുക.” (സുന്നത്ത് ജമാഅത്ത് ഹദീസില്‍. പേജ്. 247. ഹംസക്കോയ ബാഖവി. മുന്നിയൂര്‍.) നമസ്കാരവും ഫര്‍ള് നോമ്പുകളുമെല്ലാം ഒഴിവാക്കുന്ന ഒരാള്‍ അതോടുകൂടി ആറാം നൂറ്റാണ്ടിന് ശേഷം കെട്ടിയുണ്ടാക്കിയ മൌലിദ് കഴിക്കുക. എന്നാല്‍ അവന്‍ പ്രവാചക സ്നേഹിയാകുമത്രെ?! കൂലിയും കിട്ടും? ഇതാണ് ഈ ഖുറാഫീ പുരോഹിതന്‍മാരുടെ പ്രവാചക സ്നേഹത്തിന്റെ മാതൃക. ഈ കാപട്യവും പിന്നീട് ഇവര്‍ക്ക് വലിച്ചെറിയേണ്ടി വന്നു. പ്രവാചക സ്നേഹം ഇങ്ങനെയല്ല എന്ന സലഫീ വീക്ഷണം മറ്റു ചില സ്ഥലങ്ങളില്‍ ‘സുന്നീ’ വിഭാഗങ്ങള്‍ക്ക് സമ്മതിക്കേണ്ടി വന്നു. ‘യഥാര്‍ത്ഥ സ്നേഹം’ എന്ന തലക്കെട്ടില്‍ ഇവര്‍ എഴുതുന്നു:- “മക്കാ വിജയത്തിന് ശേഷം പ്രവാചകരും അനുയായികളും മദീനയിലേക്ക് മടങ്ങുകയാണ്. വഴിമധ്യേ നമസ്കാരത്തിന് സമയമായി. വിശ്വപ്രവാചകന്‍ വുളു ചെയ്യാന്‍ തുടങ്ങി. അനുയായികള്‍ ചുറ്റും നിന്ന് നബി വുളു ചെയ്ത വെള്ളം അവരുടെ ദേഹത്ത് തെളിച്ചു. വുളു പൂര്‍ത്തിയാക്കിയ ശേഷം നബി ചോദിച്ചു.
‘ഞാന്‍ വുളു എടുത്ത വെള്ളം എന്തിനാണ് നിങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത്?’
‘അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാന്‍.’ അനുചരര്‍ പറഞ്ഞു. ‘എന്നെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍ എന്റെ മാര്‍ഗ്ഗം പിന്തുടരുക. എന്റെ തത്വങ്ങള്‍ അനുസരിക്കുക. എന്റെ മാര്‍ഗ്ഗം പിന്തുടരാതെ ബാഹ്യമായി മാത്രം എന്നെ സ്നേഹിക്കുന്നവര്‍ നമ്മില്‍ പെട്ടവരല്ല.’ നബി പറഞ്ഞു.” (ചരിത്രമുത്തുകള്‍. പേജ്. 26. പൂങ്കാവനം ബുക്സ്.) അല്‍ മുഅല്ലിം മാസികയിലെഴുതുന്നു:- “പ്രവാചക സ്നേഹത്തിന്റെ മൂര്‍ത്തമായ ഭാവം പ്രവാചക സന്ദേശം ഉള്‍കൊണ്ട് ജീവിതം പാകപ്പെടുത്തിയെടുക്കലാണ്. നബിചര്യ പിമ്പറ്റാത്ത പ്രകടനങ്ങള്‍ ഉപരിപ്ളവമായ കാട്ടിക്കൂട്ടലുകള്‍ മാത്രമേ ആകൂ.” (2009. മാര്‍ച്ച്.) ഇസ്ലാം നിര്‍ബന്ധമാക്കിയ അമലുകള്‍ ഒഴിവാക്കുകയും പുറമെ മൌലിദാഘോഷം എന്ന ദുരാചാരത്തില്‍ പങ്കെടുക്കുകയും ചെയ്താല്‍ ഡബ്ള്‍ ശിക്ഷയാണുണ്ടാവുക. മാത്രവുമല്ല, അത് യഥാര്‍ത്ഥ ശൈത്വാനീ സ്നേഹവുമാണ്. പ്രവാചകന്‍(സ്വ) വെറുത്ത അനാചാരം ചെയ്യുന്നത് പിശാചിന് ഇഷ്ടമാണല്ലോ?

ഒടുക്കത്തിലൊരു പിടിവിള്ളി

നബിദിനാഘോഷത്തിന് ഇസ്ലാമിക പ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ലെന്ന് മനസ്സിലാക്കിയ ‘സുന്നീ’ വിഭാഗങ്ങള്‍ അറ്റകൈ പ്രയോഗമെന്ന നിലയില്‍ എടുത്തുപയോഗിക്കാറുള്ള ഒന്നാണ് പഴയകാല സലഫീ നേതാക്കളില്‍ ചിലര്‍ നബിദിനാഘോഷത്തെ അനുകൂലിച്ചെഴുതിയ അല്‍ മുര്‍ശിദിലെയും മറ്റും ചില ഉദ്ധരണികള്‍. അവരുടെ ജീവിത കാലത്ത് തന്നെ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ ആ ധാരണ തിരുത്തുകയും അത് തെറ്റാണെന്ന ശരിയായ നിലപാടിനോട് പിന്നീട് യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും ഈ തെറ്റ് ആവര്‍ത്തിച്ച് ജനങ്ങളഎ കബളിപ്പിക്കുന്ന ഇവര്‍ക്ക് മറുപടി പിന്നീട് കാന്തപുരം മുസ്ല്യാര്‍ നല്‍കിയിട്ടുമുണ്ട്. അതോടെ ആ അറ്റകൈ പ്രയോഗവും പാളുകയാണ്. പ്രമാണങ്ങളില്‍ തെളിവില്ലാതെ മൌലവിമാരെയും മുസ്ല്യാക്കന്‍മാരെയും ഇമാമുമാരെയും തെളിവാക്കുന്നവര്‍ക്ക് മറുപടിയായി കാന്തപുരം മുസ്ല്യാര്‍ തന്നെ എഴുതുന്നു:- “ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ഒരിക്കലും തെറ്റ് പറ്റാതിരിക്കുകയുള്ളൂ എന്നതാണ് സത്യപ്രസ്ഥാനക്കാരുടെ വീക്ഷണം. അതുകൊണ്ട് പാപസുരക്ഷിതരായ റസൂല്‍(സ) ഒഴികെയുള്ള മറ്റു ഇമാമുകളുടെ അഭിപ്രായങ്ങളില്‍ സ്വീകരിക്കുന്നതും ഒഴിവാക്കേണ്ടതും ഉണ്ടായേക്കാം. ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് അനുഗമിക്കാനും അനുസരിക്കാനും അനുയോജ്യമായതും ബന്ധപ്പെട്ടതുമാണ്.” (സിറാജ്. 1. 1. 1990.)

കെ.എം. മൌലവിയേയോ മറ്റേതെങ്കിലും മൌലവിയേയോ പ്രമാണമാക്കണമെന്ന് സലഫികളാരും പറയുന്നില്ല. ഇമാമുകളെപ്പോലും ക്വുര്‍ആനിനും സുന്നത്തിനും എതിരായി വന്നാല്‍ തള്ളണമെന്ന് ക്വുബൂരീ നേതാവായ കാന്തപുരം തന്നെ സമ്മതിച്ചിരിക്കെ പിന്നെങ്ങനെയാണ് ഇവര്‍ കെ.എം. മൌലവിയെയും അല്‍മുര്‍ശിദിനെയും മറ്റും തെളിവായി ഉദ്ധരിക്കുക? സലഫികളാരും ക്വുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി ഇവര്‍ പറയുന്നത് തെളിവാണെന്ന് പറയുന്നില്ലല്ലോ? സലഫികള്‍ പോലും തെറ്റായ കാര്യത്തില്‍ അനുസരിക്കാത്ത നേതാക്കളെ ‘സുന്നീ’ വിഭാഗങ്ങള്‍ എന്തിന് കൊണ്ട് പിടിച്ച് അംഗീകരിക്കണം? ‘അല്ലാഹു’ എന്ന് ഉച്ചരിക്കുന്ന കാര്യത്തില്‍ സ്വന്തം നേതാവ് പതി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പരമാബദ്ധം എഴുന്നള്ളിച്ചപ്പോള്‍ ഖുറാഫികള്‍ അത് അംഗീകരിച്ചിരുന്നില്ലല്ലോ? പ്രമാണ വിരുദ്ധമായ കാര്യങ്ങളില്‍ മുജാഹിദുകളുടെ കാഴ്ച്ചപ്പാടും ഇതുതന്നെയാണ്.

മദ്ഹബും ത്ഖ്ലീദും

മദ്ഹബ് വാദികള്‍ പറയുന്നതിങ്ങിയൊണ്. വിശുദ്ധ ക്വുര്‍ആനും ഹദീഥ് ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്നതും അവയുടെ പ്രാമാണികതയില്‍ രചിക്കപ്പെട്ട അസംഖ്യം ഗ്രന്ഥങ്ങളില്‍ അടങ്ങിയിട്ടുള്ളതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബോധ്യപ്പെടാന്‍ മഹാപണ്ഡിതന്മാരല്ലാത്ത സാധാരണക്കാര്‍ക്ക് പ്രായോഗികമായി സാധ്യമാകില്ല. അതിനാല്‍
ഇസ്ലാമിക അനുഷ്ഠാ നരീതികളെ പിന്തുടരുന്നതിന് അവരുടെ മുമ്പിലുള്ള ഏറ്റവും ലളിതമായ മാര്‍ഗം വിശുദ്ധ ക്വുര്‍ആനും, പിന്നെ പതിനായിരക്കണക്കിന്  ഹദീഥുകളും സനദ്സഹിതം മന:പാഠമുള്ളവരും മതഗവേഷണത്തില്‍ ഇജ്തിഹാദിന്റെ പദവി കൈവരിക്കാന്‍ മാത്രം എല്ലാ ശറഇയായ വിഷയങ്ങളെക്കുറിച്ചും അവഗാഹമുള്ളവരുമായിരുന്ന മദ്ഹബിന്റെ ഇമാമീങ്ങള്‍
അനുഷ്ഠിച്ചിട്ടുള്ളതും അവരുടെ വീക്ഷണങ്ങളെന്ന നിലയില്‍ ക്രോഡീകരിക്കപ്പെട്ടതുമായ ഏതെങ്കിലും ഒരു വീക്ഷാഗതിയെ പിന്‍പറ്റുക മാത്രമാണെന്നാണ് മദ്ഹബ് വാദികള്‍ പറയുന്നത്. ഈ ന്യായമാണ് ഇസ്ലാമിക സമൂഹം   മദ്ഹബിവല്‍ക്കരിക്കപ്പെട്ടതിന്റെ പിന്നിലുള്ള ചേതോവികാരം. മദ്ഹബുകളുടെ വീക്ഷണങ്ങളെല്ലാം കുറ്റമറ്റതാണെന്നും എല്ലാം ശരിയാണെന്നും അതിനാല്‍ ഏതെങ്കിലും ഒന്നിനെ അംഗീകരിക്കാതെ മുസ്ലിന്റെ അനുഷ്ഠാനിങ്ങളൊന്നും സാധുവാകില്ലെന്നുമുള്ള യുക്തിശ്യൂന്യമായ  ന്യായവാദങ്ങള്‍ മേല്‍ധാരണയെ അരക്കിട്ടുറപ്പിക്കുവാന്‍ വേണ്ടി  പടച്ചുണ്ടാ  ക്കിയ ഒരു തത്വശാസ്ത്രമാണ്. 

അതേയവസരം മതത്തിന്റെ അനുഷ്ഠാന വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച
മഹാപണ്ഡിതന്മാരാരും സ്വന്തം അഭിപ്രായങ്ങളെക്കുറിച്ച് അവ അന്തിമങ്ങളാണെന്നും അതിനപ്പുറത്ത് ഒരു ശരിയുമില്ലെന്നോ പറയുകയുണ്ടായില്ല. ലഭ്യമായിടത്തോളം തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെത്തിയ അഭിപ്രായങ്ങളാണവയെന്നല്ലാതെ അന്തിമങ്ങളാണെന്നുള്ള സമീപനം അവരാരും സ്വീകരിച്ചിട്ടില്ല. ഒരു അനുഷ്ഠാന രീതീ സ്ഥിരീകരിക്കുന്നതിന്  ഒരു പണ്ഡിതന്‍ മുന്നോട്ടു വെക്കുന്ന തെളിവ് ദുര്‍ബലമാണെന്ന് വരുന്നതോടെ ആ അനുഷ്ഠാനരീതി ന്യായമല്ലാതായിത്തീരുന്നു. തെളിവായിക്കൊണ്ട്  വരുന്ന ഹദീഥിന്റെ ദുര്‍ബലതയെക്കുറിച്ച് തെറ്റുധരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഗവേഷണങ്ങളുടെ (ഇജ്തിഹാദ്) ഫലം വസ്തുനിഷ്ഠമാകില്ലെന്ന കാര്യം സംശയരഹിതമാണ്. കാരണം ദുര്‍ബലമായ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന ഒന്നിനും സ്ഥായിയായ നിലില്‍പില്ല. 

പൂര്‍വികരായ പല മഹാപണ്ഡിതന്മാര്‍ രചിച്ചിട്ടുള്ള വ്യഖ്യാതമായ പല രചകളിലും ഇപ്രകാരം ദുര്‍ബലമായ ഹദീഥുകളുടെ സാന്നിധ്യം പിന്നീട് വന്ന പണ്ഡിതന്മാര്‍ കണ്ടെത്തുകയും ഹദീഥ് നിദാശാസ്ത്രത്തിന്റെ അടിസ്ഥാത്തില്‍ അവ പഠവിധേയമാക്കി അതിന്റെ ദുര്‍ബലതകളുടെ കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . ബോധപൂര്‍വമല്ലാത്ത നിലയില്‍ ഗവേഷണ
രംഗത്ത് സംഭവിക്കുന്ന അത്തരം പിഴവുകള്‍ ആക്ഷേപാര്‍ഹമല്ലെങ്കിലും അത്തരം പിഴുവകളുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന വസ്തുത ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു നിശ്ചിതമായ വിഷയത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് മദ്ഹബുകള്‍ മുന്നോട്ടുവെക്കുന്നത്. നാല് മദ്ഹബുകളുടെ നാലോ അതിലധികമോ അഭിപ്രായങ്ങള്‍ക്ക് പുറമെ ഓരോന്നിന്റെയും ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വ്യാഖ്യാങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുള്ള
അവയുടെ പില്‍ക്കാല പണ്ഡിതന്മാര്‍ക്കുണ്ടായിട്ടുള്ള വേറിട്ട അഭിപ്രായങ്ങള്‍ വേറെയും കാണാം. ഇമാം ശാഫിഈ(റ)ക്ക് തന്നെ ചില വിഷയങ്ങളില്‍ പഴയതെന്നും പുതിയതെന്നുമുള്ള രണ്ട് വീക്ഷണങ്ങള്‍ കാണാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വ്യാഖ്യാിച്ച ഇമാം നവവിയെപ്പോലെയുള്ള മദ്ഹബിലെ സമുന്നതരായ പണ്ഡിതന്മാര്‍ക്ക് ചില വിഷയങ്ങളിലെല്ലാം
ഇമാം ശാഫിയുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് . ശാഫീഈ മദ്ഹബിന്റെ ഉസൂലിന് വിധേയമായെന്ന നിലയില്‍ ഗവേഷണം നടത്തിയ പിന്‍ഗാമികളായ ശാഫീഈ പണ്‍ഡിതന്മാര്‍ക്ക് വേറെയും അഭിപ്രായങ്ങളുണ്ടാകും. അതിനാല്‍ തന്നെ ശാഫീഈ മദ്ഹബിന്റെ അടിസ്ഥാത്തില്‍ മാത്രം ഒരു പ്രശ്ത്തില്‍ അഭിപ്രായം ആരായുമ്പോള്‍ ലഭിക്കുന്നത് (അസ്വഹ്-അദ്ഹര്‍-മശ്ഹൂര്‍-ക്വാല-ക്വീല) എന്നിങ്ങയുെള്ള സാങ്കേതിക പ്രയോഗങ്ങളിലൂടെ വേര്‍തിരിക്കപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഈ പറഞ്ഞ സാങ്കേതിക പ്രയോഗങ്ങളില്‍ ഏറ്റവും ഗ്രേഡ് കുറഞ്ഞ ‘ക്വീല’ അനുസരിച്ച് പോലും അനുഷ്ഠാങ്ങള്‍ നിര്‍വഹിക്കല്‍ ശാഫിഈ മദ്ഹബനുസരിച്ച് അനുവദീയമാണ്.

‘പറയപ്പെട്ട’ അഭിപ്രായം എന്നാണ് ‘ക്വീല’ യുടെ അര്‍ഥം. അഥവാ ആരാണ് പറഞ്ഞതെന്ന് അറിയാത്ത ഇങ്ങിനെയൊരഭിപ്രായം കൂടിയുണ്ടെന്ന് സൂചിപ്പിക്കാനാണ് ‘ക്വീല’ ഉപയോഗിക്കപ്പെടുന്നത്. പ്രാമാണികമായി ഇസ്ലാമികമെന്ന് പറയാന്‍ യാതൊരു ന്യായീകരണവുമില്ലാത്ത സകല ദുരാചാരങ്ങളും ഇത്തരം ‘ക്വീലകളുടെ’ പഴുതുകളിലൂടെയാണ് ശാഫിയാക്കളുടെ അനുഷ്ഠാനരീതികളില്‍ ചേക്കേറി സ്ഥിരവാസമുറപ്പിച്ചത്. ഇതിന്ന് ഏറ്റവും ലക്ഷണമൊത്ത ഉദാഹരണമാണ് ‘തല്‍ക്വീന്‍’ എന്ന ദുരാചാരം. മയ്യിത്ത് ക്വബറടക്കിയ ശേഷം അതിന്റെ തലഭാഗത്തിരുന്നുകൊണ്ട്  മുഖ്യപുരോഹിതന്‍ മറമാടപ്പെട്ടവന്ന് മലക്ക് വന്ന് ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കേണ്ട ഉത്തരം ഇന്നതാണെന്ന് ചൊല്ലി പറഞ്ഞ് കൊടുക്കുന്ന സമ്പ്രദായമാണ് ‘തല്‍ക്വീന്‍’.

ഒരേയൊരു മദ്ഹബിന്റെ അടിസ്ഥാത്തില്‍ മാത്രമുള്ള അനുഷ്ഠാനങ്ങളില്‍ ഇത്രയേറെ വീക്ഷണഭിന്നതയും വൈവിധ്യവും ഉ ണ്ടെങ്കില്‍ പ്രമുഖമായ നാല് മദ്ഹബുകള്‍ക്കും കൂടി എത്രയെത്ര ഭിന്ന അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക? എല്ലാ വീക്ഷണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണെന്നും അവയിലൊന്നും യാതൊരു സ്ഖലിതങ്ങള്‍ക്കും
സാധ്യതയില്ലെന്നും വിശ്വസിക്കുന്നതിലെ യുക്തി മദ്ഹബിന്റെ പക്ഷപാത മന:സ്ഥിതിക്കാര്‍ക്ക് മാത്രം ദഹിക്കുന്ന ആശയംതന്നെ?! സ്ഥപനവല്‍ക്കരിക്കപ്പെട്ട മദ്ഹബുകള്‍ക്ക് കാലാന്തരത്തില്‍ സംഭവിച്ചിട്ടുള്ള ഈയൊരു പരിണതി ആ മദ്ഹബുകളുടെ മഹത്തുക്കളായ ഇമാമീങ്ങളുടെ സമീപവുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ട് പോകുന്നതല്ലെന്ന് സ്വന്തം
അഭിപ്രായങ്ങളെക്കുറിച്ചും അത് സ്വീകരിക്കുന്നത് സംബന്ധിച്ചും അവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കും പരിശോധിക്കുന്നവര്‍ക്കും സുതരാം വ്യക്തമാകുന്നതാണ്.

 സ്ഥിരപ്പെട്ട ഹദീഥുകള്‍ക്ക് വിരുദ്ധമായാണ് മദ്ഹബിന്റെ വീക്ഷണം വരുന്നതെങ്കില്‍ ഹദീഥുകള്‍ക്ക് വിധേയമായാണ് കാര്യങ്ങള്‍ തീരുമാിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമെന്നാണ് മദ്ഹബിന്റെ ഇമാമീങ്ങള്‍ ഏകകണ്ഠമായി പറഞ്ഞിരിക്കുന്നത്. അപ്രകാരം ചെയ്യുന്നത് മദ്ഹബിന് വിരുദ്ധമാകില്ലെന്നുമാത്രമല്ല മദ്ഹബിന്റെ വൃത്തത്തില്‍ നിന്ന് പുറംതള്ളപ്പെടാന്‍ കാരണമാകയുമില്ല. ‘ഹദീഥ് സ്വഹീഹായി വന്നാല്‍ അത് തന്നെയാണ് എന്റെ മദ്ഹബ്’ എന്ന് ഇമാം അബൂഹീഫയും മറ്റ് ഇമാമീങ്ങളും പറഞ്ഞതായും ‘നാം എവിടെ നിന്നെടുത്തു എന്നറിയാതെ എന്റെ അഭിപ്രായത്തെ ആര്‍ക്കും സ്വീകരിക്കാന്‍ അനുവദീയമാകില്ലെന്ന’ അദ്ദേഹം പറഞ്ഞതായും ഇമാം ഇബ്നു അബ്ദില്‍ ബറ് ഉദ്ധരിക്കുന്നു. (അന്‍ഇന്‍തിവാഉ ഫീസലാസത്തില്‍ അഇമ്മത്തില്‍ അര്‍ബഅ) (പേജ്:145) 

ഇമാം അബൂഹീഫ തന്റെ അധിക അഭിപ്രായങ്ങളും രേഖപ്പെടുത്തിയത് ‘ക്വിയാസ്’ അഥവാ സൌധര്‍മ്മ്യത്തിന്റെ അടിസ്ഥത്തിലായിരുന്നു. കൂടുതല്‍ ശക്തമായ ക്വിയാസുകളോ സ്വഹീഹായ ഹദീഥുകളോ ലഭ്യമായതനുസരിച്ച് തന്റെ മുന്‍ അഭിപ്രായം കയ്യൊഴിയുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. തന്റെ പ്രിയപ്പെട്ട ശിഷ്യായ ക്വാളി അബൂയൂസുഫിയാനോട് അദ്ദേഹം ഇപ്രകാരം ഉണര്‍ത്തിച്ചു. ‘എന്നില്‍ നിന്ന് കേള്‍ക്കുന്നവയെല്ലാം നീ എഴുതിവെക്കരുത്. കാരണം എന്റെ ഇന്നത്തെ അഭിപ്രായം നാളെ ഞാന്‍ ഒഴിവാക്കിയേക്കും.നാളത്തെ അഭിപ്രായം അടുത്ത ദിവസവും’ (ശഅ്റാനിയുടെ-അല്‍മീസാന്‍ 1/62)

ഇമാം മാലിക് നിര്‍ദ്ദേശിച്ചത് ഇപ്രകാരമായിരുന്നു. ‘ഞാാരു മനുഷ്യാണ്, എനിക്ക് തെറ്റും ശരിയും സംഭവിക്കും. എന്റെ അഭിപ്രായങ്ങളെ നിങ്ങള്‍ പരിശോധിക്കുക. ക്വുര്‍ആനിനോടും ഹദീഥനോടും യോജിക്കുന്നവയെ നിങ്ങള്‍ സ്വീകരിക്കുക. യോജിക്കാത്തവയെ ഉപേക്ഷിക്കുക’(ഇബ്നുഹസം ഉസൂലുല്‍ അഹ്കാം 2/149) 

ഇമാം ശാഫിഈ(റ)യാകട്ടെ ഈ ആശയം കൂടുതല്‍ വ്യക്തമായും സുന്ദരമായും പറഞ്ഞിരിക്കുന്നു. ‘ഒരാള്‍ക്ക് നബി(സ)യുടെ ഒരു ചര്യ വ്യക്തമായും ബോധ്യപ്പെട്ട ശേഷം മറ്റൊരാളുടെ വാക്കിന്റെ അടിസ്താത്തില്‍ അത് ഒഴിവാക്കല്‍ അനുവദീയമാകില്ലെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകാഭിപ്രായകാരാണ്’ (അല്‍ഇഅ്ലാം-ഇബ്നുല്‍ക്വയ്യിം 2/361) 

വീണ്ടും അദ്ദേഹത്തിന്റെ അഭിപ്രായം ‘എന്റെ കിതാബില്‍ നബി(സ)യുടെ സുന്നത്തിന് വിരുദ്ധമായി നിങ്ങള്‍ വല്ലതും കണ്ടാല്‍ താന്‍ പറഞ്ഞത് വിട്ട് നബി(സ്വ)യുടെ സുന്നത്തിനുസരിച്ചാണ് നിങ്ങള്‍ പറയേണ്ടത്’ (ഇമാം നവവി അല്‍മുജ്മഅ് 1/63) 

ഇമാം ശാഫിഈ(റ) അഹ്മദ്ബ്നു ഹമ്പലിനോട് പറഞ്ഞു. '’ഹദീഥിനെക്കുെറിച്ചും അതിന്റെ രിജാലിക്കുെറിച്ചും (പരമ്പരയിലെ ആളുകള്‍) എന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് നിങ്ങള്‍ക്കാണ്. അതിനാല്‍ സ്വഹീഹായ ഹദീഥുകള്‍ എന്നെയും അറിയിക്കുക. അത് കൂഫിയോ-ശാമിയോ-ബസ്വറിയോ- ഏതുമായിക്കൊള്ളട്ടെ സ്വഹീഹാണെങ്കില്‍ എനിക്ക് അതിലേക്ക് പോകാനാണ്’ (ഇബ്നു അബ്ദില്‍ബര്‍റ്-അല്‍ ഇന്‍തിക്വാഅ്. പേജ്:75) 

നാല് ഇമാമീങ്ങളില്‍ ഹദീഥിന്റെ കാര്യത്തില്‍ കൂടുതല്‍ അവഗാഹമുണ്ടായിരുന്ന അഹ്മദ്ബ്നു ഹമ്പല്‍ അന്ധമായ അനുകരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് പറഞ്ഞു. ‘എന്നെയോ മാലികിനേയാെ, ശാഫിഈയേയോ, ഔസാഇയേയോ ഥൌറിയേയോ (റ) അന്ധമായി പിന്‍പറ്റരുത്. അവര്‍ എവിടെ നിന്ന് (മതം) സ്വീകരിച്ചുവോ അവിടെ നിന്ന് തന്നെ സ്വീകരിക്കുക’ (ഇബ്നുല്‍ക്വയ്യിം-അല്‍ഇഅ്ലാം 2/302) 

മേല്‍ ഉദ്ധരണിയിലൂടെ വ്യക്തമാകുന്നത് സത്യവിശ്വാസികള്‍ പിന്‍തുടരേണ്ട ഉദാത്തമാര്‍ഗം പിന്‍പറ്റിയവരായിരുന്നു ആ മഹത്തുക്കളെന്നാണ്. എന്നാല്‍ അവരുടെ അഭിപ്രായങ്ങളെ കേന്ദ്രീകരിച്ചുണ്ടായ സരണികളുടെ പിന്‍തുടര്‍ച്ചയില്‍ സംഭവിച്ചിട്ടുള്ള അപജയങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടെത്തലും കൈവിടലുമാണ് വസ്തുതകളുടെ പുന:സ്ഥാപത്തിന്റെ യഥാര്‍ഥ വഴി.

പഠനാർഹമായ മറുപടി

ബഹുമാനുപ്പെട്ട നൗഷദിക്ക, അസ്സലാമു അലൈക്കും...

നമ്മുക്കിടയില്‍ ഉണ്ടായ ചെറിയൊരു വാദപ്രതിവാദമാണ് ഈ മറുപടി താങ്ങള്‍ക്ക്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മരിച്ചുപോയ മഹാന്മാരോട് അവരുട കഴിവില്‍പെട്ട സഹായം ചോദിക്കാം എന്നാണ്‌ താങ്കളുടെ വാദമെന്നു ഞാന്‍ മനസ്സിലാകുന്നു. മരിച്ചുപോയവര്‍ക്ക് എന്ത് കഴിവാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്ത് കഴിവാണ് അവര്‍ക്കുള്ളത് എന്നൊന്ന് താങ്ങള്‍ പറഞ്ഞു തരിക. .താന്തോന്നിത്തരങ്ങളെ ആദര്‍ശവല്‍ക്കരിക്കുകയാണ് താങ്കള്‍. പരസ്യമായി മറുപടി പറയുന്നത്ക്കൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നു. മുസ്ലിങ്ങള്‍ എല്ലാവരും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവരാണ്. ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നതും അത് തന്നെയാണ്, തന്റെ സ്രാഷ്ടാവായ നാഥനോട് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാവൂ. മരിച്ചുപോയ മഹാന്മാരോട് സഹായം ചോദിച്ചാലും അവര്‍ അത് കേള്‍ക്കുകയോ അതിനു ഉത്തരം ചെയ്യുകയോ ഇല്ലെന്ന് ഖുര്‍ആന്‍ തന്നെ വിശദമാക്കിയിട്ടുണ്ട്.

അല്ലാഹുവിനോട് മാത്രമേ സഹായം അഭ്യര്‍ഥിക്കാവൂ എന്ന് സൂറത്തുല്‍ ഫാത്തിഹ ഒതിയാല്‍ മാത്രം മനസ്സിലാകും. ഫാത്തിഹയുടെ പോലും അര്‍ത്ഥം മനസ്സിലാകാത്തതുക്കൊണ്ടാണ് താങ്ങള്‍ തന്റെ സഹായാഭ്യര്‍ത്ഥനയും ആരാധകളും മരിച്ചുപോയ മഹാന്മാരിലേക്ക് വഴിതിരിച്ചു വിടുന്നത്. അല്ലാഹുവേ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും, നിന്നോട് മാത്രം സഹായം തേടുകയും ചെയുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് അല്ലാഹുവിലേക്ക് നിങ്ങള്‍ സഹായാഭ്യര്‍ത്ഥന നടത്താനാണ്. അല്ലാഹുവിനോട് മാത്രമേ സഹായം അഭ്യര്‍ത്തിക്കാവൂ എന്ന് ഈ അയത്തില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. ഈ അയത്തിനു എതിരായി പ്രവര്‍ത്തികുന്നത് ശിര്‍ക്കാണെന്ന് ഞാന്‍ പലതവണ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചതാണ്. അപ്പോയാണ് താങ്കള്‍ നാം നമ്മുടെ നിത്യ ജീവിതത്തില്‍ പല കാര്യങ്ങളും സാധിച്ചു കിട്ടുന്നതിനായി പരസ്‌പരം പല സഹായങ്ങളും ചോദിക്കാറുണ്ടല്ലോ അപ്പൊ അതും ശിര്‍ക്കായിത്തീരില്ലേ??? കൊച്ചുകുട്ടികളാണ് ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ അതിനു ഉത്തരം പറയുന്നത് മാന്യതയായി കണക്കാക്കാമായിരുന്നു. വളരെ പരിഹാസം നിറഞ്ഞ ഈ ചോദ്യത്തിന് മൗനം പാലിക്കുകയാണ് വേണ്ടത്. തൗഹീദും ശിര്‍ക്കും തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിപ്പോലും താങ്കള്‍ക്കില്ലേ??. മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ അവരോടു ചോദിക്കുന്നതിന്‌ യാതൊരു വിരോധവുമില്ല. ജാതിയും മതവുമൊന്നും നോക്കാതെ മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കുന്നതിന്‌ വിരോധമില്ലെന്ന്‌ മാത്രമല്ല അങ്ങനെ സഹായം ചോദിച്ചാല്‍ സഹായം ചെയ്യുന്നത്‌ പുണ്യവും കൂടിയാണ്‌. പരസ്‌പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുകയെന്നത്‌ സാമൂഹ്യ ജീവിതത്തിന്റെ നിലനില്‍പിന്ന്‌ അനിവാര്യവുമാണ്‌. അതിനാല്‍ മനുഷ്യ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ ശിര്‍ക്കാവുകയില്ല. അത്‌ തികച്ചും അനുവദനീയമാണ്‌. പക്ഷെ മനുഷ്യ കഴിവില്‍പ്പെട്ട ചില സഹായതേട്ടം ശിര്‍ക്കിലേക്കുള്ള മാര്‍ഗമായതിനാല്‍ അത് ഹറാമാണ്. എന്നാല്‍ മനുഷ്യന് സാധ്യമല്ലാത്ത ഏതെങ്കിലുമൊരു കാര്യം മനുഷ്യരല്ലാത്ത സൃഷ്ടിക്ക് സാധ്യമെങ്കില്‍ ആ സഹായം അതേ സൃഷ്ടിയോട് ആവശ്യപ്പെടുന്നത് പ്രാര്‍ഥനയും ശിര്‍ക്കുമാകുന്നു എന്ന അഭിപ്രായപ്രകടനമല്ല ഇത്. മനുഷ്യന് കഴിയാത്തതും എന്നാല്‍ അതേ സമയം മറ്റേതെങ്കിലും സൃഷ്ടിക്ക് കഴിയുന്നതുമായ വല്ല കാര്യത്തിലും സഹായം ആവശ്യപ്പെട്ടാലും അത് പ്രാര്‍ഥനയാകില്ല. ഒരു ഉദാഹരണത്തിന്.., നല്ല ഭാരമുള്ള ഒരു മരത്തടി മാറ്റാന്‍ മനുഷ്യന് കഴിയില്ല. പക്ഷെ മറ്റൊരു സൃഷ്ടിയായ ഒരു ആനയ്ക്ക് അത് കഴിയും. അപ്പോള്‍ ആ മരത്തടി മാറ്റാന്‍ ആനയോട് ആവശ്യപ്പെടുന്നത് ശിര്‍ക്കാവുകയില്ല.

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്. തീര്‍ച്ച’’     (മുഅ്മിന്‍ 60)

മനസ്സറിയാനും പ്രതികരിക്കാനുമുള്ള കഴിവ് അല്ലാഹുവിനു മാത്രമേയുള്ളൂ... അതിനാല്‍ തന്നെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനും അതിനു ഉത്തരം നല്‍കുന്നവനും അല്ലാഹുവാകുന്നു. അതുക്കൊണ്ട് തന്നെ പ്രാര്‍ത്ഥനയും അല്ലാഹുവിനോട് നടത്തിയാലെ ഫലപ്പെടുകയുള്ളൂ..

“നിന്നോട് എന്റെ ദാസന്മാര്‍ എന്നെപറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെവിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുക്കൊണ്ട് എന്റെ ആഹ്വാനം അവന്‍ സ്വീകരിക്കുകയും എന്നില്‍ അവന്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവന്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്”. (അല്‍ ബഖറ 186)

മരിച്ചുപോയ മഹാന്മാരോടുള്ള സഹായതേട്ടം വൃഥാവേലയാണ്. മാത്രവുമല്ല ദൈവധിക്കാരവുമാണ്. അല്ലാഹുവിന്റെ അവകാശത്തില്‍ പങ്കുചേര്‍ക്കലാണ് മരിച്ചവരോടുള്ള പ്രാര്‍ഥനകള്‍.
താങ്കള്‍ ശൈഖ്, വലിയ്യ്‌, തങ്ങള്‍, ഖ്വാജാ, ആണ്ടവര്‍, ഖുതുബ് തുടങ്ങിയ പലപേരുകളിലേക്ക് പ്രാര്‍ഥനകള്‍ വഴിതിരിച്ച് വിടാം എന്ന് വാദിക്കുന്നു. ബദ്’രീങ്ങള്‍, ഉഹ്ദീങ്ങള്‍ തുടങ്ങിയ സ്വഹാബികളിലേക്ക് പ്രാര്‍ത്ഥനകള്‍ നിര്‍ലോഭം നടത്താമെന്നും വാദിക്കുന്നു. മരിച്ചുപോയ ഇവര്‍ താങ്കളുടെ പ്രാര്‍ഥനയോ സഹായതേട്ടവോ മറ്റും എന്തിനു താങ്കളുടെ വിളിപോലും കേള്‍ക്കുകയോ അതിനു മറുപടി പറയുകയൊ ഇല്ല. ജീവിച്ചിരിക്കുന്ന മനുഷ്യരോട് അവരുടെ കഴിവില്പെട്ട എന്തെങ്കിലും ചോദിക്കുന്നത് ശിര്‍ക്കാവുകയില്ല. മരിച്ചുപോയ മഹാന്മാര്‍ താങ്കളുടെ സഹായതേട്ടം ഏതു വഴിയാണ് കേള്‍കുന്നത്??!! ഒന്ന് പറയുക. അവര്‍ എങ്ങനെയാണ് താങ്കള്‍ക്ക് ഉത്തരം പറയുന്നത്??!! ഉത്തരം പറയുക. അവര്‍ എങ്ങനെയാണ് താങ്കളെ സഹായിക്കുന്നത്??!! പറയുക ഉത്തരം. നമ്മെ സംബന്ധിച്ചിടത്തോളം മരിച്ചവര്‍ ഗൈബില്‍പ്പെട്ടതാണ്. അദൃശ്യം, അഭൌതികം എന്നതിന്റെ അറബി ഗൈബ് എന്നാണ്‌.
ഫാത്തിഹ അഞ്ചുനേരവും ഓതാന്‍  അല്ലാഹു നിര്‍ബന്ധമാക്കിയതല്ലേ??

അതില്‍ താങ്ങള്‍ ഒതുന്നതല്ലേ ഞാന്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുന്നുവന്നു.. എന്ന്. എന്നിട്ട് മാറിനിന്നു അല്ലാഹുവിന്റെ സൃഷ്ടികളായ രിഫാഇ ശൈഖിനോടും, അജ്മീര്‍ ഖ്വാജയോടും, ബദ്’രീങ്ങളോടും പ്രാര്‍ഥനയും സഹായതേട്ടവും വഴിതിരിച്ചു വിടുന്നു.

“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ മാര്‍ഗ്ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുക്കൊണ്ട് കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.” (ഇസ്രാഅ് 9)

ഖുര്‍ആനെ അംഗീകരിച്ച് ജീവിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്‍ വ്യക്തി പൂജയെ തടയുന്നു. പ്രാര്‍ത്ഥന സൃഷ്ടാവിനോട് മാത്രമേ പാടുള്ളൂ, സൃഷ്ടികളോട് പാടില്ല.

ബദ്’രീങ്ങളും, ഉഹ്ദീങ്ങളും, ശൈഖന്മാരും, വലിയ്യുകളും തങ്ങളുടെ ജീവിതത്തിനിടയില്‍ അല്ലാഹുവിനോടാണ് രക്ഷ തേടിയത്. അപ്പൊ ഒരുവന്‍ ഇവരോട് രക്ഷ തേടിയാല്‍ അവന്‍ നേരായ വഴിയിലാണോ??!!
ക്രൈസ്തവര്‍ പറയുന്നു അവര്‍ യേശു ക്രിസ്തുവിന്റെ ആളുകളാണ്, യേശു ക്രിസ്തുവിനെ അനുസരിച്ചാല്‍ രക്ഷപ്പെടും, യേശുവിനോട് തേടുകയെന്ന്. ഈസാനബി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു മാതൃക കാണിച്ചു. അവര്‍ ഈസാനബിയോട് പ്രാര്‍ഥിക്കുന്നു. ബദ്’രീങ്ങളൊക്കെ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു നമ്മുക്ക് മാതൃക കാണിച്ചുതന്നു, സുന്നികളോ ബാദ്’രീങ്ങളോട് പ്രാര്‍ഥിക്കുന്നു.  രണ്ടും ഒന്നാ..., വലിയ വിത്യാസമൊന്നുമില്ല.

നിങ്ങള്‍ മുനമ്പത്തെ ബീവിയോട് വിളിച്ചു തേടുന്നു. ക്രിസ്ത്യാനികളോ മറിയം ബീവിയോട് തേടുന്നു. നിങ്ങള്‍ വലിയ്യുകളോടും സ്വഹാബികളോടും തേടുന്നു, ഖബറുകള്‍ സന്ദര്‍ശിക്കുന്നു. ക്രിസ്ത്യാനികളോ വിശുദ്ധരായവരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നു. അതാ പറഞ്ഞെ.., സുന്നികളും ക്രിസ്ത്യാനികളും ഒന്നാണെന്ന്.

“ഊരും പേരുമറിയില്ല മശ്ഹൂറും കുറവല്ല,
ബഹുമാന്യര്‍ പിറന്നുള്ള നാട്”
ഊരും പേരുമൊന്നുമറിയില്ല, പിന്നെയോ.. ബഹുമാനപ്പെട്ടവര്‍ ജനിച്ച നാട്ടിലാ.... ബഹുമാനപ്പെട്ടവര്‍ ജനിച്ച നാട്ടിലാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം?? ഞാനൊന്ന് ചോദിക്കട്ടെ മുഹമ്മദ്‌ നബി (സ്വ) ജനിച്ച നാട്ടില്‍ തന്നെയല്ലേ അബൂജഹലും ജനിച്ചത്‌. എന്താ കാര്യം?? ബഹുമാനപ്പെട്ടവര്‍ ജനിച്ച നാട്ടിലാണെന്ന് പറഞ്ഞിട്ട് ഒരു ചുക്കുമില്ല.

വളരെ മോശമായ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ താങ്കളില്‍ നിന്നുണ്ടായി. പിന്നെയൊരിക്കല്‍ മാനസാന്തരപ്പെട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. താങ്കള്‍ പറയാനുള്ളത് പറഞ്ഞു... അവസാനമായി എനിക്ക് പറയാനുള്ളത്  കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ എല്ലാകാര്യത്തിലും സഹായാഭ്യര്‍ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നാണ്. താങ്കള്‍ നടത്തുന്ന മഹാന്മാരോടുള്ള പ്രാര്‍ത്ഥന വൃഥാവേലയും ശിര്‍ക്കുമാണ്.
പ്രാര്‍ഥനയില്‍ നാം അല്ലാഹുവിനോട്‌ ചോദിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ച് നാമെന്താണോ വിശ്വസിക്കുന്നത്, അതേ വിശ്വാസം മഹാന്മാര്‍ക്കും സമര്‍പ്പിച്ചാണ് നിങ്ങളുടെ പ്രാര്‍ത്ഥന. ഒരു വലിയ്യും ശൈഖും ആരും നിങ്ങള്‍ എന്നോട് പ്രാര്‍ഥിച്ചോളു എന്ന് പറഞ്ഞട്ടില്ല... മരണാനന്തരം എന്നോട് സഹായം ചോദിച്ചോ ഞാന്‍ നിങ്ങളെ സഹായിക്കാം എന്നൊന്നും പറഞ്ഞട്ടില്ല. നിങ്ങള്‍ അല്ലഹുവിനോടല്ലാതെ വിളിക്കരുതേ, അല്ലാഹുവിനോടല്ലാതെ നിങ്ങള്‍ പ്രാര്‍ഥിക്കല്ലേ, അല്ലാഹുവിലല്ലാതെ നിങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കരുതെ എന്നാണ്‌.
മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കാംഎന്നതിനു ഖുര്‍ആനില്‍ തെളിവുണ്ടെന്ന് താങ്കള്‍ പറഞ്ഞു. തനിക്ക് മാത്രമായി ഏതു ഖുര്‍ആനാണ് അള്ളാഹു ഇറക്കിയത്? ഏതു ആയത്താണ് തനിക്ക് മാത്രമായി ഉള്ളത്? ഞാന്‍ വെല്ലുവിളിക്കുന്നു. അതൊന്നു തെളിയിച്ചു കാണിക്കണം.

(അല്ലാഹുവോടല്ലാതെ മനുഷ്യൻ,  ജിന്ന്, മലക്ക്, തുടങ്ങി ഒരു സൃഷ്ടിയോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നതാണ് സലഫീ ആദര്‍ശത്തിന്റെ അടിക്കല്ല്.  ഇതിൽ ഒരു മുജഹിതിനും അഭിപ്രായ വത്യാസമില്ല. )

മലക്കുകളോടും ജിന്നുകലോടും പ്രാര്‍ത്ഥന നടത്താമെന്ന് താങ്കള്‍ക്ക് വല്ല വാദവുമുണ്ടോ? അല്ല, താങ്കളുടെ ഉസ്താദുമാര്‍ മലക്കുകളോടും ജിന്നിനോടും  സഹായം ചോദിക്കാറുണ്ട്. തിങ്കളാഴ്ച വിളിക്കേണ്ട ജിന്ന്, ബുധനാഴ്ച വിളിക്കേണ്ട ജിന്ന്, വെള്ളിയാഴ്ച വിളിക്കേണ്ട ജിന്ന് എന്നൊക്കെ എത്രയെണ്ണം... നിങ്ങളുടെ ഖുതുബിയ്യത് തുടങ്ങുന്നതിന്‍റെ മുമ്പ് തന്നെ ജിന്നിനെ വിളിക്കുന്നുണ്ടല്ലോ. മലക്കിനെ വിളിക്കാന്‍ പറഞ്ഞട്ടില്ലേ... പൊള്ളുമ്പോള്‍ ചൊല്ലേണ്ടത് എന്ന് നിങ്ങള്‍ പറഞ്ഞു നടക്കുന്ന മന്ത്രത്തില്‍ അജ്ബ് യാ ജിബ്റാഈല്‍ എന്നാ വിളിക്കുന്നത്. യാ ജിബ്’രീല്‍ യാ മീക്കാഈല്‍ യാ ഇസ്’റാഫീല്‍ യാ ആസ്റാഈല്‍ എന്നൊക്കെ വിളിച്ചുള്ള ദിക്റും ദുആഉം നിങ്ങള്‍ ചൊല്ലാറുണ്ട്. ഇതൊക്കെ ശിര്‍ക്കല്ല എന്ന വാദം താങ്കല്‍ക്കുണ്ടോ?? ഉണ്ടെങ്കില്‍ പറ. അതിനു അപ്പോള്‍ പറയാം മറുപടി.

പ്രവാചകനെ സ്നേഹിക്കുന്നവർ നബിദിനം ആഘോഷിക്കാറില്ല; എന്തുകൊണ്ട്?



1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. 

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

5. ഏറ്റവും നല്ല നൂറ്റാണ്ടുകൾ എന്ന്  പ്രവാചകന്‍ പഠിപ്പിച്ച   ആദ്യ നൂറ്റാണ്ടുകളില്‍   മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല. 

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള 'തഴവ' മൗലവിയുടെ പാട്ട് വളരെ പ്രസിദ്ധമാണ്.  അദ്ദേഹമാവട്ടെ  'സുന്നി' പണ്ഡിതനുമാണ്. 

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമാക്കിയിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ) നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്) മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ്  അഥവാ -ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിയുടെ മരണത്തിൽ അന്ന് സന്തോഷം പ്രകടിപ്പിച്ചത് മക്കയിലെ മുശ്രിക്കുകളായിരുന്നുവെന്ന്    നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല .

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുളഫർ  എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുളഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്.

ആദംനബി (അ)യുടെ പശ്ചാത്താപവും മൗലിദ് കിതാബുകളിലെ കള്ളക്കഥകളും

തെറ്റുകള്‍ സംഭവിച്ചാല്‍ ഉടന്‍ തൗബ ചെയ്ത് മടങ്ങണം. അതു അല്ലാഹു  വിശ്വാസികളുടെ ഗുണമായി നമുക്ക് പറഞ്ഞുതന്നിട്ടുമുണ്ട്:
''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും, തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവക്കു വേണ്ടിയും (സ്വര്‍ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നു). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?  ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (3:135).
ആദം(അ) അല്ലാഹുവിനോട് നടത്തിയ പശ്ചാത്താപം അല്ലാഹു ക്വുര്‍ആനില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ വ്യക്തമായ വചനങ്ങളെ മറച്ചുവെച്ച് ആദം (അ)ന്റെ അല്ലാഹുവോടുള്ള പശ്ചാത്താപത്തിന്റെ പേരിലും കള്ളക്കഥകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 
'ആദം(അ)ക്ക് തെറ്റ് പറ്റിയപ്പോള്‍ (അതിനുള്ള പരിഹാരത്തിനായി) തല അര്‍ശിലേക്ക് ഉയര്‍ത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഞാന്‍ നിന്നോട് മുഹമ്മദ് നബിയുടെ ഹക്ക്വ് കൊണ്ട് ചോദിക്കുന്നു. അപ്പോള്‍ അല്ലാഹു ആദമിനോട് ചോദിച്ചു: ആരാണ് മുഹമ്മദ്? ആദം(അ) പറഞ്ഞു: നീ എന്നെ സൃഷ്ടിച്ചപ്പോള്‍ ഞാന്‍ അര്‍ശിലേക്ക് നോക്കി. അപ്പോള്‍ അതില്‍ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് എഴുതിയത് കണ്ടു. നിന്റെ പേരിന്റെ കൂടെ അദ്ദേഹത്തിന്റെ പേര് എഴുതണമെങ്കില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹത്തിന്റെ മഹത്ത്വവും എത്രയുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി...'  ഹദീഥ് നിദാന പണ്ഡിതന്മാര്‍ ദുര്‍ബലമെന്ന് വിധിയെഴുതിയിട്ടുള്ള, വിശുദ്ധ ക്വുര്‍ആനിന്റെ വിവരണങ്ങള്‍ക്ക് വിരുദ്ധമായ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലരും കഥകള്‍ മെനഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണെന്ന് നാം മുമ്പ് മനസ്സിലാക്കിയല്ലോ.
''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ(2:37).''  ഈ വചനത്തില്‍ പശ്ചാത്താപത്തിനായി അല്ലാഹുവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചുവെന്നാണ് പറയുന്നത്. ഏതായിരുന്നു ആ വചനങ്ങള്‍ എന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതേ സംഭവം വിശദീകരിക്കുന്ന കൂട്ടത്തില്‍ സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു ആ വചനങ്ങള്‍ എന്തായിരുന്നുവെന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കാണുക: 
''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (7:23).  
ഫാത്വിമ മൗലിദ് എന്ന് പറയുന്ന ഒരു ക്ഷുദ്രകൃതിയിലും ശിയാക്കളുടെ കൃതികളിലും തത്തുല്ല്യമായ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത് മുഹമ്മദ് നബി(സ്വ), ഫാത്വിമ(റ), അലി(റ), ഹസന്‍(റ), ഹുസൈന്‍(റ) തുടങ്ങിയവരുടെ കൂടി ഹക്ക്വ ്ജാഹ് ബറകത്തുകള്‍ കൊണ്ട് ഇടതേടിയെന്നാണ്. അതുപോലെ ആദം(അ) അല്ലാഹുവിനോട് പശ്ചാത്തപിച്ച സമയത്ത് മുഹ്‌യുദ്ദീന്‍ ശൈഖ് ഉണ്ടായിരുന്നുവെന്ന് മറ്റൊരു വാറോല കൃതിയിലും എഴുതിപ്പിടിപ്പിട്ടുണ്ട്. ഇതൊന്നും വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്ന കാര്യമല്ലെന്ന് നാം മനസ്സിലാക്കണം. പ്രമാണങ്ങളുടെ പന്‍ബലമില്ലാത്ത ഒന്നിനെയും നാം ഒന്നിനും അടിസ്ഥാനപ്പെടുത്തുവാനും പാടില്ല.
െ്രെകസ്തവര്‍ വിശ്വസിക്കുന്നത് യേശുവിലൂടെയാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്നാണ്. ഇത്തരത്തില്‍ യാഥാര്‍ഥ്യങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത വികല വിശ്വാസങ്ങളാണ് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളവര്‍ക്കുള്ളതെന്നതാണ് വാസ്തവം. 
കെട്ടുകഥകള്‍ക്ക് ജനങ്ങള്‍ ചെവികൊടുക്കില്ലെന്ന് മനസ്സിലാക്കിയ പുരോഹിതന്മാര്‍ അതിന് അംഗീകാരം ലഭിക്കുന്നതിന് വേണ്ടി മഹാന്മാരായ ഇമാമുകളുടെ മേല്‍ അവ കെട്ടിവെക്കുകയാണ് ചെയ്തത്. ഹി.852ല്‍ മരണപ്പെട്ട ഒരാള്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഇമാം അബൂഹനീഫ(റഹി)യുടെ പേരില്‍ ഒരു പുസ്തകം എഴുതി ഇത് അദ്ദേഹത്തില്‍ ആരോപിക്കുകയും എന്നിട്ട് പ്രസ്തുത പുസ്തകത്തില്‍ ഇമാം അബൂ ഹനീഫ ഈ ഇടതേട്ടം അംഗീകരിച്ചിരുന്നുവെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത പുസ്തകത്തില്‍ പറയുന്നത് കാണുക:
''(നബിയേ) അവിടുന്ന് (എങ്ങനെയുള്ളവനാണ്!). അങ്ങയുടെ പിതാവായ ആദം അങ്ങയെ കൊണ്ട് ഇടതേടിയപ്പോളാണ് കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്.''
അബൂഹനീഫ(റഹി) ഇങ്ങനെ മരണപ്പെട്ടവരെ ഇടയാളരാക്കി പ്രാര്‍ഥിക്കുന്നത് അംഗീകരിച്ചിരുന്ന പണ്ഡിതനായിരുന്നോ?  അല്ല, ഒരിക്കലുമല്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് കാണുക:
''പ്രാര്‍ഥിക്കുന്നവന്‍ ഇന്ന ആളുടെ ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ നിന്റെ അമ്പിയാഇന്റെയും റസൂലുകളുടെയും ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ ബൈത്തുല്‍ ഹറാമിന്റെയും മശ്അറുല്‍ ഹറാമിന്റെയും ഹക്ക്വ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു എന്ന് പറയുന്നത് വെറുക്കുന്നു.''
ആദം(അ) ചെയ്ത പ്രാര്‍ഥന നബി(സ്വ)യെ ഇടയാളനാക്കിക്കൊണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അതിനെ വെറുക്കുമോ? അപ്പോള്‍ മുകളില്‍ കണ്ട വരികള്‍ ഒരിക്കലും അദ്ദേഹത്തിന്റെതല്ലെന്ന് വ്യക്തമാണ്.

നഹ്‌സ് പരതുന്ന പുരോഹിതന്മാർ


ഇസ്‌ലാം എന്നത് ഏതെങ്കിലും ഒരാള്‍ക്ക് തോന്നുമ്പോള്‍ തോന്നിയതു പോലെ സ്വീകരിക്കാനും കൈയ്യേറ്റം നടത്താനുമുള്ള മതം എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച്, അല്ലാഹുവിന്റെ മുമ്പില്‍ ജീവിതത്തെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിനു വേണ്ടിയുള്ള ചെറുതും വലുതുമായ നിയമാവലികള്‍ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ)യിലൂടെ, കടത്തിക്കൂട്ടലുകള്‍ക്കോ വെട്ടിച്ചുരുക്കലുകള്‍ക്കോ മായം ചേര്‍ക്കലിനോ വിധേയമാക്കാന്‍ പറ്റാത്ത വിധം റബ്ബ് ഇഷ്ടപ്പെട്ട് അവന്റെ അടിമകള്‍ സ്വീകരിച്ചാചരിക്കുന്നതിനു വേണ്ടി പൂര്‍ത്തിയാക്കിത്തന്ന മതം എന്നാണ്. അതിനാല്‍ തന്നെ അത് ഏറെ ഗൗരവമുള്ളതും അതിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നേടത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ടതുമാണ്. ഇസ്‌ലാം ഇന്ന കാര്യങ്ങള്‍ വിശ്വസിക്കണം, ഇന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കണം എന്ന് കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് വ്യക്തവും ഖണ്ഡിതവുമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. ഇസ്‌ലാമിന് കീഴ്‌പ്പെട്ട് ജീവിക്കുന്നവന്‍ വിശ്വാസപരവും കര്‍മ്മപരവുമായ ഏതൊരു കാര്യമായിരുന്നാലും അതിനെ സ്വീകരിക്കേണ്ടത് വ്യക്തമായ തെളിവിന്റെ പിന്‍ബലത്തിലായിരിക്കണം. എന്നാല്‍, ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുര്‍ആനും സുന്നത്തും എന്ത് പറയുന്നു എന്നൊന്നും നോക്കാതെ കണ്ടതും കേട്ടതും പറഞ്ഞതും പറയപ്പെട്ടതും ഉദ്ധരിക്കപ്പെട്ടതുമെല്ലാം ന്യായാന്യായങ്ങള്‍ നോക്കാതെ വിഴുങ്ങിക്കോള്ളണം, നമ്മള്‍ പറഞ്ഞതിലാണ് കാര്യം, പിന്നെന്ത് ക്വുര്‍ആനും സുന്നത്തും എന്നൊരു സ്വരം മുസ്‌ലിങ്ങള്‍ക്കിടയില്‍ കേള്‍ക്കേണ്ടി വന്നത് പുരോഹിത വര്‍ഗ്ഗത്തിലൂടെയാണ്. ഇതാണ് ഇസ്‌ലാമിന്റെ പേരില്‍ പുതുതായി ഉണ്ടാക്കപ്പെട്ട എല്ലാ വിഷയങ്ങളുടെയും സ്ഥിതി. ഇതു തന്നെയാണ് നഹ്‌സ് നോക്കല്‍ വിശ്വാസപരമാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതിലേയും പ്രശ്‌നം. അത് വ്യക്തമാകും ഇന്‍ശാ അല്ലാഹ്.

ഒരു വലിയ നുണ തുടക്കത്തില്‍ കാച്ചിക്കൊണ്ടാണ് ഖുറാഫീ പുരോഹിതന്‍ തന്റെ ലേഖന പരമ്പര തുടങ്ങുന്നത്. അതിങ്ങനെയാണ്: ”പുരാതന കാലം മുത്‌ല മുസ്‌ലിങ്ങള്‍ നിരാക്ഷേപം പരിഗണിച്ചു വരുന്ന സമ്പ്രദായമാണ് നഹ്‌സ് നോക്കല്‍.” (സുന്നി അഫ്കാര്‍ 2014 ഫെബ്രുവരി19 പേജ് 10). ഇത് ഒരു വ്യാപകമായ തെറ്റിദ്ധരിപ്പിക്കല്‍ കൂടിയാണ്. എന്തെന്നാല്‍, മുസ്‌ലിങ്ങളെ മൊത്തത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പരാമര്‍ശം. ഇത് ഏത് വിഷയത്തിലും പുരോഹിതന്മാര്‍ സ്വീകരിക്കുന്ന ശൈലിയാണ്. തങ്ങളുടെ കൂടെ അനുയായികളെ പിടിച്ച് നിര്‍ത്താന്‍ ഈ നുണ പ്രയോഗമല്ലാതെ വേറെ വഴിയില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം ഇത്തരത്തിലുള്ള നുണകള്‍. എന്തിനായിരുന്നാലും ശരി, ഇസ്‌ലാം ഉള്‍കൊണ്ട് കഴിഞ്ഞുപോയ ഒരു മുസ്‌ലിമും നഹ്‌സിനെ വിശ്വാസപരമായോ ഇസ്‌ലാമാമികമായോ കണ്ടിട്ടില്ലെന്ന് വ്യക്തം. ഇനി ഈ കളവിനെ പൊലിപ്പിക്കാന്‍ എന്താണ് തെളിവ്? സ്ഥിരം പല്ലവി തന്നെ. എമ്പാടും ദുര്‍ന്യായങ്ങളും ദുര്‍വ്യാഖ്യാനങ്ങളും കളവുകളും. അത് വഴിയെ സൂചിപ്പിക്കാം.

ഇസ്‌ലാമില്‍ നഹ്‌സോ?
‘നഹസ്’ എന്ന പദത്തിന്റെ പൊരുള്‍ ലക്ഷണം, കണി, രാശി എന്നൊക്കെയാണ്. ഇതില്‍ നിന്നുതന്നെ ബോധ്യമാവുന്നു ഇത് ഇസ്‌ലാമികമല്ല മറിച്ച്, മറ്റു മതസ്തരുമായി ബന്ധപ്പെട്ടതാണെന്ന്. എന്നിട്ടാണ് അതില്‍ വിശ്വാസപരമായത് ഉണ്ടോ എന്ന് കണ്ടെത്താന്‍ പുരോഹിതന്മാര്‍ കിണഞ്ഞ് ശ്രമിക്കുന്നത്. യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏതൊരു കാര്യം ചെയ്യുന്നതിലും റബ്ബില്‍ തവക്കുലാക്കുക, എന്നിട്ട് പ്രവര്‍ത്തിക്കുക എന്നല്ലാതെ ഈ സമയം ശരിയല്ല, ഈ ദിവസം അത്ര പോര, ഇന്നതിനെ കണി കണ്ടു, അതാണ് ഇങ്ങനെയാകുന്നത് എന്ന ആക്ഷേപത്തിന്റെ വാക്കുകള്‍ പറഞ്ഞ്, ചെയ്യാനുദ്ദേശിച്ച കാര്യത്തില്‍ നിന്ന് തിരിഞ്ഞു പോകലല്ല അവന്റെ നയം. ഈ രൂപത്തിലുള്ള വിശ്വാസം നമ്മുടെ നാടുകളില്‍ മുസ്‌ലിം സാധാരണക്കാരില്‍ തന്നെ വ്യാപകമായി നിലനില്‍ക്കുന്ന സാഹചര്യം മുന്നിലുണ്ടായിരിക്കെ അതിന് വെള്ളം നല്‍കുന്ന പ്രവണതയാണ് പുരോഹിതന്‍ തന്റെ ലേഖനത്തില്‍ കാണിച്ചത്. ”അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ടകോട്ടങ്ങളുടെയും ഉടമസ്ഥനും, യജമാനനും അല്ലാഹു മാത്രമാണെന്നുമുള്ള വിശ്വാസത്തോടെയാവണം നഹ്‌സ് ദിനങ്ങളെ പരിഗണിക്കേണ്ടത്.” (സുന്നി അഫ്കാര്‍ 2014 ഫെബ്രുവരി 26 പേജ് 20) നഹ്‌സ് ഇസ്‌ലാമികമല്ല എന്ന് പറയേണ്ടതിന് പകരം ശിര്‍ക്കിന്റെ വഴിയിലേക്ക് സാധാരണക്കാരെ വലിച്ച് കൊണ്ട് പോവുക തന്നെ. സത്യത്തില്‍ ഹൈന്ദവരും ജൂതന്മാരും ശിയാക്കളും ഒരുപോലെ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന ഒന്നാണ് നഹ്‌സ് എന്നത്. പുരോഹതിന്‍ അത് തുറന്ന് അംഗീകരിച്ച് കൊണ്ട് തന്നെ അതിനെ വെള്ള പൂശി അതിലേക്ക് ആളുകളെ തിരിക്കുന്നു. ഈ വിഭാഗങ്ങളുടെ വിശ്വാസ മേഖല അവരില്‍ നിന്ന് ഉള്‍ക്കൊണ്ട മറ്റു വിശ്വാസ കര്‍മ്മ മേഖലകള്‍ മുസ്‌ലിങ്ങളില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നപോലെ തന്നെ ഈ വിഷയത്തിലും പുരോഹിതന്മാര്‍ വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നു. നബി(സ്വ) നല്‍കിയ താക്കീതല്ലാതെ മറ്റൊന്നും പറയാനില്ല. ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന്:

”നബി(സ്വ) പറഞ്ഞു: ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്. പ്രവാചകന്‍ ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു.” (അബുദാവുദ്, തിര്‍മുദി)

അനസ്(റ)വില്‍ നിന്ന്: ”നബി(സ്വ) പറഞ്ഞു. ഒരു അദ്‌വ (പുരാതന അറബികള്‍ വിശ്വസിച്ചിരുന്ന ദുശ്ശകുനം വഴിയുള്ള ഒരു പകര്‍ച്ചവ്യാധി) ഇല്ല. ഒരു ത്വീറ ദുശ്ശകുനവുമില്ല. എന്നാല്‍ ഫഅ്ല്‍ (അല്ലാഹുവിനെ കുറിച്ചുള്ള നല്ല ചിന്ത) ഞാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു. എന്താണ് ഫഅ്ല്‍? നബി(സ്വ) അരുളി. അത് നല്ല വാക്കുകള്‍ അഥവാ പരമ കാരുണ്യകനായ അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വാക്കുകളും ചിന്തകളും ആണ്.” (ബുഖാരി, മുസ്‌ലിം).

ഇതെല്ലാം സ്വഹീഹായ തെളിവുകളായതിനാല്‍ പുരോഹിത സഭക്ക് ദഹിക്കില്ലെന്നറിയാം. പക്ഷേ ഇസ്‌ലാമിക വിഷയമായതിനാല്‍ തുറന്ന് പറയാതിരിക്കാന്‍ പറ്റില്ലല്ലോ?

തന്റെ എഴുത്തിലൂടെ പുരോഹിതന്‍ കാര്യമായി ശ്രമിച്ചത് ഇന്നയിന്ന ദിവസങ്ങള്‍ക്ക് നഹ്‌സ് ഉണ്ടെന്ന് വിശ്വസിപ്പിക്കാനാണ്. തെളിവെന്താണെന്ന് നോക്കിയപ്പോള്‍ കണ്ടത് അഡ്രസ്സില്ലാത്ത കാലകീലകള്‍ മാത്രം. എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ചതു പ്രകാരം, കാലത്തെ പഴിക്കാനും കുറ്റപ്പെടുത്താനും പാടില്ല.

അബുഹുറൈ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു. അല്ലാഹു പറഞ്ഞിരിക്കുന്നു. ആദമിന്റെ സന്തതികള്‍ എന്നെ ഉപദ്രവിക്കുന്നു. (കാരണം) അവര്‍ കാലത്തെ ചീത്ത പറയുന്നു. എന്നാല്‍ എന്റെ കയ്യിലാണ് കാര്യങ്ങളെല്ലാമുള്ളത്. രാപ്പകലുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ഞാനാണ്.” (ബുഖാരി, മുസ്‌ലിം)

ദീനില്‍ ശകുനം ഉണ്ടാക്കാന്‍ ഓടുന്നതിനിടയില്‍ ഈ ഹദീസ് കണ്ടാലും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ താല്‍പര്യമുണ്ടാകില്ല. ഇനി ശാഫീഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈതമി നഹ്‌സ് സംബന്ധമായി പറഞ്ഞത് ഇവിടെ പറയേണ്ടിരിക്കുന്നു.

”ഇത് (ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കുമെല്ലാം നഹ്‌സ് കല്‍പ്പിക്കല്‍) തീര്‍ച്ചയായും ജൂതന്മാരുടെ സമ്പ്രദായമാണ്. സ്രഷ്ടാവിലും രക്ഷിതാവിലും ഭരമേല്‍പ്പിക്കുന്ന മുസ്‌ലിങ്ങളുടെ ചര്യയില്‍ പെട്ടതല്ല.” (ഫതാവല്‍ ഹദീസിയ്യ. പേജ്23)

തന്റെ നഹ്‌സ് സമര്‍ത്ഥനത്തിനിടയില്‍ ഈ വാചകത്തെയും ന്യായീകരിക്കാന്‍ പുരോഹിതന്‍ തുനിഞ്ഞത് കാണുക. ”ഈ മറുപടിയില്‍ നഹ്‌സ് നോക്കല്‍ അടിസ്ഥാന രഹിതമാണെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല. മറിച്ച് അത് അന്വേഷിക്കുന്നത് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന മുസ്‌ലിങ്ങളുടെ പ്രവര്‍ത്തിയല്ലെന്നും ജൂതന്മാരുടെ ചര്യയാണെന്നും മറുപടി നല്‍കാനാണ് നിര്‍ദ്ദേശിക്കുന്നത്.” (സുന്നി അഫ്കാര്‍ 2014മാര്‍ച്ച് 5 പേജ് 27)

അറിയാതെയാണെങ്കിലും സത്യം പറഞ്ഞത് കാണുക. നഹ്‌സ് നോക്കല്‍ റബ്ബില്‍ ഭരമേല്‍പ്പിക്കുന്ന മുസ്‌ലിമീന്റെ പ്രവര്‍ത്തിയല്ലെന്നും ജൂതന്മാരുടെ ചര്യയാണെന്നും. ഇതു തന്നെയാണ് പുരോഹിതന്മാരേ ഇതിലെ വിശ്വാസപരമായ അപകടവും.

നഹ്‌സ് പരതുന്നതില്‍ ഇരു സമസ്തയും തുല്യം

സംഘടനാപരമായി ഇരു സമസ്തക്കും വ്യത്യസ്ത വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും ഉണ്ടെങ്കിലും തങ്ങളുടെ പിഴച്ച ആദര്‍ശം പ്രചരിപ്പിക്കുന്നതില്‍ മാത്സര്യബുദ്ധിയുള്ളവരും തുല്യരുമാണ് ഇരുവിഭാഗങ്ങളും. നഹ്‌സിനെ ന്യായീകരിച്ച് ഇസ്‌ലാമികമാക്കുന്നതിലും അവര്‍ തമ്മില്‍ വേര്‍തിരിവില്ല.
ഏതാനും തെളിവുകള്‍ കാണുക.

1. ”നഹ്‌സ് നോക്കല്‍ : എല്ലാം അറബി മാസങ്ങളില്‍ നിന്നും താഴെ പറയുന്ന ദിവസങ്ങളില്‍ പുതു വസ്ത്രം ധരിക്കുക, വിവാഹം ചെയ്യുക, വൃക്ഷങ്ങള്‍ നടുക, കിണര്‍ കുഴിക്കുക, കെട്ടിടം ഉണ്ടാക്കുക, ഭരണാധികാരിയെ സമീപിക്കുക എന്നീ പ്രധാന കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. 3, 5, 13, 16, 21, 24, 25 ഒടുവിലെ ബുധന്‍.” (മമ്പുറം സ്വലാത്തും സ്വര്‍ഗ്ഗനിധിയും. കോയക്കുട്ടി ബാഖവി അച്ചിപ്ര. പേജ് 27)

2. ”സ്വഫറിലെ അവസാന ബുധന്‍: ഇമാം ദൈറബി(റ) പറയുന്നു: സ്വഫറിലെ അവസാന ബുധന്‍ വര്‍ഷത്തിലെ തന്നെ പ്രയാസം പിടിച്ച ദിനമാകുന്നു. ഒരു വര്‍ഷത്തില്‍ 32,000 വിപത്തുകള്‍ ഇറങ്ങുമത്രേ. അവയെല്ലാം ഇറങ്ങുന്നത് സ്വഫര്‍ മാസത്തിലെ അവസാന ബുധനാഴ്ചയാണ്.” (പുണ്യദിനങ്ങളും ആചാരങ്ങളും. മുനീര്‍ സഅദി കാവനൂര്‍. പേജ്32)

3. ”എല്ലാ മാസവും 13 ദോഷകരവും അധമവുമാണ്.” (നഹ്‌സ്. റിയാസ് ഫൈസി വെള്ളില. പേജ് 27)

4. ”എല്ലാ മാസവും 24 നഹ്‌സാണ്. റമളാന്‍ 24 കടുത്ത നഹ്‌സാണ്.” (നഹ്‌സ്. പേജ് 17)

5. ”എല്ലാ മാസവും 28 അത്ര നല്ലതല്ല. റബീഉല്‍ ആഖിര്‍ 28 പ്രത്യേകം സൂക്ഷിക്കപ്പെടേണ്ടതാണ്.” (നഹ്‌സ്. പേജ് 20)

6. ”എല്ലാ മാസവും അവസാന ബുധന്‍ പ്രത്യേകമായി സഫര്‍ അവസാന ബുധന്‍ നിര്‍ഗുണവും നിര്‍ഭാഗ്യവുമാണ്.” (നഹ്‌സ്. പേജ് 28)

7. ”മുഹറമടക്കം ചില മാസങ്ങളിലും ദിവസങ്ങളിലും നഹ്‌സ് (പരാജയം, ശൂന്യം) ഉള്ളതായി ഹദീസുകളില്‍ കാണാം.” (മുസ്തഫല്‍ ഫൈസി. ചന്ദ്രിക 2013 നവംബര്‍ 26 ബുധന്‍)

8. ”എല്ലാ മാസവും അവസാന ബുധനാഴ്ച നഹ്‌സാണെന്ന് നബി പറഞ്ഞതായുണ്ട്.” (ചന്ദ്രിക 2013 നവംബര്‍ 6 ബുധന്‍ മുസ്തഫല്‍ ഫൈസി)

9. ”ഇത്രയും വിശദീകരിച്ചതില്‍ നിന്നു പുരാതനകാലം മുതല്‍ക്കെ മുസ്‌ലീങ്ങള്‍ നഹ്‌സ് നോക്കുന്നത് 
അടിസ്ഥാനമുള്ളതാണെന്നും ദിവസങ്ങളില്‍ നഹ്‌സ്, സഅ്ദ് എന്നിങ്ങനെ രണ്ടു തരമുണ്ടെന്നും ബോധ്യപ്പെട്ടല്ലോ? അതിനാല്‍ നഹ്‌സ് നോക്കുന്നവരെ എതിര്‍ക്കാവുന്നതല്ല.” (സുന്നി അഫ്കാര്‍ 2014 മാര്‍ച്ച് 5 പേജ് 29)

ഇതൊക്കെ സഹിക്കാം. സ്വലാത്ത് ബിസിനസിലൂടെ കോടികള്‍ കൊയ്ത ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ കീഴിലുള്ള മലപ്പുറം മഅ്ദിന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ പുറത്തിറക്കുന്ന കലണ്ടറില്‍ വര്‍ഷങ്ങളായി ദുല്‍ഹിജ്ജ 10 നഹ്‌സായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമുസ്‌ലിമീങ്ങള്‍ക്ക് അല്ലാഹു ആഘോഷ ദിനമായി നിശ്ചയിച്ച ദുല്‍ഹിജ്ജ പത്ത് ഈ ജൂതചാരന്‍മാര്‍ക്ക് മോശപ്പെട്ട ദിനമാണത്രെ. ഈ വര്‍ഷം ഇറങ്ങിയ കലണ്ടറിലും മറിച്ചല്ല കാര്യം. എന്നാല്‍ ഇതേ മഹല്ലില്‍ പെട്ട ഇ കെ വിഭാഗം പുറത്തിറക്കുന്ന കലണ്ടറില്‍ ആ ദിവസം നഹ്‌സല്ല താനും. ഇതെങ്ങനെ സംഭവിക്കുന്നു? ഗ്രൂപ്പും മഹല്ലും സ്ഥാപനങ്ങളും മാറുന്നതിനനുസരിച്ച് ദിവസവും മോശവും നല്ലതുമായി മാറി മറിയുമോ? ദുല്‍ഹിജ്ജ 10 ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി എന്ന പുരോഹിതന് മോശപ്പെട്ട ദിനമാണെങ്കില്‍ കാന്തപുരത്തിന്റെ മര്‍ക്കസിലെ കലണ്ടറിനും ഒതുക്കുങ്ങലിലെ അഹ്‌സനിമാരുടെ കലണ്ടറിനും ഇത് നല്ല ദിനമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കലണ്ടര്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അല്‍ ഇസ്വ്‌ലാഹിലെ അമീര്‍ ഒതുക്കുങ്ങലും മറ്റൊരു സുഹൃത്തും ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ സ്വലാത്ത് നഗറിലുള്ള അവരുടെ സ്ഥാപനത്തില്‍ പോയിരുന്നു. എന്നാല്‍, അവിടെ ചെന്നപ്പോള്‍ കിട്ടിയ വിവരം, മഅ്ദിനിലെ ഉസ്താദായ ലക്ഷദ്വീപ് അഗത്തി സ്വദേശിയായ ഒരാളാണ് ഈ കലണ്ടര്‍ തയ്യാര്‍ ചെയ്തതെന്നും അദ്ദേഹത്തോട് സംസാരിക്കാനുമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ റൂമിലെത്തിയപ്പോള്‍ അയാള്‍ സംസാരിക്കാന്‍ പോലും തയ്യാറാകാതെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.

നഹ്‌സിനെ ന്യായീകരിക്കുന്ന ഇരു വിഭാഗം സമസ്തക്കാരുടെ ഉദ്ധരണികളാണ് മുകളില്‍ കൊടുത്തത്. ഇത് വായിക്കുന്നതിലൂടെ ബോദ്ധ്യമാകും ഇരുവിഭാഗവും നഹ്‌സില്‍ ഒന്നിക്കുന്നുവെന്ന്. എന്നാല്‍ ഈ അനിസ്‌ലാമികത നിറഞ്ഞ വരികള്‍ കാണുന്ന ഏതൊരാളും വളരെ ഗൗരവത്തോടെ ആലോചിക്കേണ്ട ഏതാനും വസ്തുതകള്‍ ഉണ്ട്. 12 മാസങ്ങള്‍ തീരുമാനിച്ചത് അല്ലാഹുവാണ്. അതില്‍ നിന്ന് 4 മാസങ്ങള്‍ക്ക് (മുഹ്‌റം, റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹിജ) പവിത്രതയുണ്ടെന്ന് പറഞ്ഞതും അല്ലാഹുവാണ്. അതില്‍ തന്നെ ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും വ്യവസ്ഥപ്പെടുത്തിയതും അവനാണ്. ഇതൊന്നും ഗൗനിക്കാതെ അല്ലാഹു പഠിപ്പിക്കാത്തതും അറിയിക്കാത്തതുമായ നഹ്‌സ് നോക്കല്‍ എന്ന അന്ധവിശ്വാസത്തെ ഇസ്‌ലാമില്‍ തിരുകി കയറ്റാന്‍ തത്ത്രപ്പെടുന്നത് എത്രമാത്രം ഗുരുതരമാണെന്ന് ആലോചിക്കുക. തീര്‍ച്ചയായും ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ജൂതന്‍മാരുടെ തലച്ചോറില്‍ നിന്നാണ് ഈ സമ്പ്രദായം വന്നത് എന്ന് വ്യക്തം.

എമ്പാടും ദുര്‍ന്യായങ്ങള്‍
എമ്പാടും ദുര്‍ന്യായങ്ങള്‍ എന്ന് പറയാന്‍ കാരണം, നഹ്‌സിന് വിശ്വാസതലമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹദീസുകളോട് പുരോഹിതര്‍ കാണിച്ച പരാക്രമം കൊണ്ടാണ്. സ്വഹീഹായ ഒരുപാട് ഹദീസുകള്‍ അദ്ദേഹം നിരത്തി അവയെ തന്റെ കളവിന് തെളിവാക്കാന്‍ വേണ്ടി അദ്ദേഹം തന്നെ വിശദീകരിക്കുന്ന ദുരവസ്ഥ. അവയൊന്നും തെളിവു നല്‍കുന്നതല്ലെന്ന് സൂചനയിലൂടെ തന്നെ ബോധ്യമാവും.

1. വെള്ളിയാഴ്ചയുടെ മഹത്വം പറഞ്ഞ മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.

2. നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടുത്തെ പള്ളികളാണെന്ന് പറഞ്ഞ ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.

3. മസ്ജിദുല്‍ ഹറം, മസ്ജിദു നബവി, മസ്ജിദുല്‍ അക്വ്‌സ എന്നിവയിലുള്ള നമസ്‌കാരത്തിന്റെ പുണ്യം പറഞ്ഞ ഇമാം അഹ്മദ് ഉദ്ധരിച്ച ഹദീസ്.

4. പ്രഭാതത്തിലെ ബറകത്ത് പഠിപ്പിക്കുന്ന ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസ്.

5. കൊമ്പു വെക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസ്.

6. നബി(സ്വ) നല്ലതിന്റെ വിവക്ഷ എന്താണെന്നു പറഞ്ഞ ഇമാം ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.

ഈ നബിവചനങ്ങള്‍ ആര്‍ക്കും അറിയാത്തവയൊന്നുമല്ല. ഇതിന്റെ യഥാര്‍ത്ഥ പൊരുള്‍ മൂടി വെച്ച് നഹ്‌സ് എന്ന അവിശ്വാസത്തിന് തെളിവാക്കാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ഈ ഹദീസുകള്‍ കൊണ്ടെങ്ങനെ അനിസ്‌ലാമിക നഹ്‌സ് സ്ഥിരീകരിക്കാന്‍ കഴിയും? നബി(സ്വ) പറഞ്ഞോ? സ്വഹാബത്ത് മനസ്സിലാക്കിയോ? ഈ ഹദീസുകള്‍ ഉദ്ധരിച്ച അഹ്‌ലുസ്സുന്നയുടെ ഒരു മുഹദ്ദിസ് രേഖപ്പെടുത്തിയോ? ഇല്ലെന്ന് വ്യക്തം.

ആയത്തുകള്‍ക്ക് നേരെയും കൈയ്യേറ്റം

ഹദീസുകള്‍ നിരത്തി ദുര്‍ന്യായങ്ങള്‍ പറഞ്ഞത് പോരാഞ്ഞിട്ടാവാം ആയത്തുകളെ തന്നെ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥിരം തൊഴില്‍ ഇവിടെയും ആവര്‍ത്തിച്ചത്.

1. ”അല്ലാഹു പറയുന്നു. അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു.” (41:16).

2. ”അല്ലാഹു പറയുന്നു. വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.” (54:19)

ഈ രണ്ട് ആയത്തുകളും ആദ് ഗോത്രത്തിന് അല്ലാഹു നല്‍കിയ ശിക്ഷയെ കുറിക്കുന്നതാണ്. ധിക്കാരികളായ ആ വിഭാഗത്തിന് നല്‍കിയ ശിക്ഷയില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളുക എന്നതാണ് വിശ്വാസിയുടെ കടമ. അതാണ് അഹ്‌ലുസ്സുന്നയുടെ മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനവും. നഹ്‌സ് എന്ന പദം കണ്ടപ്പോഴേക്ക് അതില്‍ ചാടിപ്പിടിച്ച് അതിനെ വിശ്വാസവല്‍ക്കരിക്കാന്‍ ശ്രമിച്ചത് സംസ്‌കാരമുള്ളവന്‍ ചെയ്യേണ്ട പണിയായിരുന്നില്ല. പുരോഹിതന്‍ നഹ്‌സ് പരിഗണിക്കുന്നതിന്റെ നിമിത്തങ്ങള്‍ പറഞ്ഞത് ഇപ്രകാരമാണ്. ”ചില ദിനങ്ങളില്‍ മുന്‍കാലത്ത് സംഭവിച്ച ചരിത്രങ്ങളും കോട്ടങ്ങളും ഓര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ് നഹ്‌സ് പരിഗണിക്കുന്നത്. ഇത് അനുവദനീയമാണ്.” (സുന്നി അഫ്കാര്‍ 26 ഫെബ്രുവരി 2014 പേജ് 20)

ഇസ്‌ലാമിനില്ലാത്ത ഒരാശങ്ക പുരോഹിത വര്‍ഗ്ഗം വെറുതെ ഉണ്ടാക്കിയതാണ് ഈ അനിസ്‌ലാമികതക്ക് കൂട്ടു നില്‍ക്കേണ്ടി വന്നതിലെ രഹസ്യം.

ശിര്‍ക്കും ശിര്‍ക്കിന്റെ വഴികളും വ്യാപിപ്പിക്കുന്നു.

സമസ്ത എന്നാല്‍ മതവാണിഭം ചുമലിലേറ്റി നടക്കുന്ന ഒരു ടീമാണെന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. തബറുക്കിന്റെ മറവില്‍ കള്ളമുടിയും പൊടിയും പാത്രവും സ്വലാത്തിന്റെ മറവില്‍ വ്യക്തി കേന്ദ്രീകൃത സ്വലാത്തുകളും സിയാറത്തിന്റെ മറവില്‍ ഉയര്‍ത്തപ്പെട്ട ജാറങ്ങളും ഇസ്‌ലാമിക മന്ത്രത്തിന്റെ മറവില്‍ അനിസ്‌ലാമിക മന്ത്രവാദ-നൂലാമാലകളും അവയില്‍ ചിലത് മാത്രം. ഇതിലൂടെ ലാഭം കൊയ്ത് പോക്കറ്റ് വീര്‍പ്പിക്കലും ഉദരപൂര്‍ത്തീകരണവും മാത്രമല്ല നടക്കുന്നത്. ഏറ്റവും വലിയ അക്രമമായ ശിര്‍ക്കും അതിന്റെ വഴികളും സമൂഹത്തില്‍ വ്യാപിപ്പിക്കുക കൂടി ചെയ്യുന്നു. നഹ്‌സ് പരതല്‍ പണി കൊണ്ടും ഇത് സമൂഹത്തില്‍ ആളി കത്തിക്കുക എന്നല്ലാതെ മറ്റൊന്നും നേടാനായിട്ടില്ല. ആ കൃത്യനിര്‍വ്വഹണം പുരോഹിതന്‍ തന്റെ ലേഖനത്തില്‍ വെടിപ്പായി തന്നെ നിര്‍വ്വഹിച്ചത് കാണുക.

1 . ”ഇന്നാലിന്ന നക്ഷത്രം നിമിത്തമായി മഴ വര്‍ഷിക്കപ്പെട്ടുവെന്ന് ഒരു സത്യവിശ്വാസി പറഞ്ഞാല്‍ അത് ഹറാമോ കറാഹത്തോ അല്ല.” (ശര്‍വാനി 3/32 സുന്നി അഫ്കാര്‍ 2014 മാര്‍ച്ച് 05 പേജ് 28)

്എന്നാല്‍ നബി(സ്വ) പറഞ്ഞത് കാണുക. സെയ്ദ് ബിനു ഖാലിദ്(റ)വില്‍ നിന്ന്: ”മഴ പെയ്ത ഒരു രാത്രിയുടെ അടുത്ത ദിവസം ഹുദൈബിയ്യയില്‍ വെച്ച് ഞങ്ങള്‍ നബി(സ്വ)യുടെ കൂടെ സുബ്ഹ് നമസ്‌കരിച്ചു. നിസ്‌കാരത്തിന് ശേഷം നബി(സ്വ) ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിച്ചു. നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു. അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുക. നബി(സ്വ) പറഞ്ഞു. അല്ലാഹു പറഞ്ഞിട്ടുണ്ട്, എന്റെ അടിമകളില്‍ രണ്ട് വിഭാഗം ആള്‍ക്കാരുണ്ട്. എന്നില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിക്കുന്നവരും നക്ഷത്രങ്ങളില്‍ വിശ്വസിക്കാത്തവരുമാണ്. ഇന്ന ഞാറ്റുവേല നിമിത്തമാണ് മഴ ലഭിച്ചതെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിക്കാത്തവരും നക്ഷത്രങ്ങളില്‍ വിശ്വസിക്കുന്നവരുമാണ്.” (ബുഖാരി, മുസ്‌ലിം)

ഓര്‍ക്കുക. നബി(സ്വ) പഠിപ്പിച്ച ഈ വിശ്വാസമാണോ നമുക്ക് വേണ്ടത് അതല്ല അല്ലാഹുവിന്റെ സൃഷ്ടികളെ അവലംബിക്കലാണോ?

2. ”വ്യക്തിയുടെ ലക്ഷണം വിലയിരുത്തി കാര്യങ്ങള്‍ പ്രവചിക്കാനുള്ള കഴിവ് അദ്ധ്യാത്മിക സിദ്ധികള്‍ വഴി ഉന്നതരായ സത്യവിശ്വാസികള്‍ക്കുണ്ടാകാറുണ്ട്.” (സുന്നി അഫ്കാര്‍ 2014 മാര്‍ച്ച് 12 പേജ് 25)

അല്ലാഹുവിന്റെ കഴിവില്‍ വിശ്വസിക്കുക എന്നതില്‍ പോലും ശിര്‍ക്ക് കലര്‍ത്തി നഹ്‌സിനോട് കാണിക്കുന്ന ഈ പ്രേമം അപാരം തന്നെ. നബി(സ്വ) പറഞ്ഞ രണ്ട് ഹദീസുകള്‍ ഓര്‍മിപ്പിക്കട്ടെ. സഫിയ്യ ബിന്‍ത് അബു ഉബൈദ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു:

”ആരെങ്കിലും ജ്യോത്സ്യന്റെ അടുത്ത് ചെന്ന് എന്തെങ്കിലും ചോദിക്കുകയും ജ്യോത്സ്യന്‍ പറഞ്ഞത് സ്വീകരിക്കുകയും ചെയ്താല്‍ 40 ദിവസത്തെ അവന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.” (മുസ്‌ലിം) അബ്ദുല്ലാഹിബിനു അബ്ബാസ്(റ)വില്‍ നിന്ന്: ”നബി(സ്വ) പറഞ്ഞു: ആരെങ്കിലും രാശി നോക്കുന്ന വിദ്യ അഭ്യസിച്ചാല്‍ ആഭിചാരത്തില്‍പ്പെട്ട ഒരിനം അവന്‍ അഭ്യസിച്ചു. അത് കൂടുംതോറും ആഭിചാരവും കൂടും.” (അബൂദാവൂദ്)

വിശ്വാസികളേ തിരിച്ചറിയുക. ഇതാണ് യഥാര്‍ത്ഥ ഇസ്‌ലാം. ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസബലം.

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ-ആചാര കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ ഏതൊരാള്‍ക്കും ലഭിക്കുന്നത് സന്മാര്‍ഗ്ഗവും സൗഭാഗ്യവുമാണ്. എന്നാല്‍, ഖുറാഫീ പുരോഹിതന്‍മാര്‍ സമൂഹത്തിന് നല്‍കുന്ന വിശ്വാസ-ആചാര കര്‍മ്മങ്ങള്‍ ആത്യന്തികമായി മനുഷ്യന് സമ്മാനിക്കുന്നത് ദുര്‍മാര്‍ഗ്ഗവും നരകവുമാണ്. ഇത്തരം വിശ്വാസ-ആചാരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന് അതുമൂലം ഈ ദുനിയാവില്‍ സുഖസൗകര്യങ്ങള്‍ എമ്പാടും ലഭിച്ചേക്കാം. പക്ഷെ അതിനു വേണ്ടി സാധാരണക്കാര്‍ അവരുടെ പരലോകം ബലി കഴിക്കണോ? അറിയുക ഇസ്‌ലാമെന്നാല്‍ സമാധാനം നല്‍കലാണ്. ശകുനം നോക്കലല്ല. നാഥന്‍ തുണക്കട്ടെ. ആമീന്‍.