Tuesday, June 3, 2014

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ

بسم الله الرحمن الرحيم
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഖുര്‍ആനും സുന്നത്തും ആധാരമാക്കി നിലവില്‍ വന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടയില്‍ നിന്നും പുറത്തു പോയവരാണ് 'സമസ്ത'ക്കാര്‍. പ്രവാചകന്‍മാര്‍ പഠിപ്പിച്ച യഥാര്‍ഥ       തൌഹീദിനെതിരില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. കേരളക്കരയില്‍ ദര്‍ഗാ സംസ്കാരവും കറാമത്ത് കച്ചവടവും കബറാളികളോടുള്ള പ്രാര്‍ഥനാസ്വഭാവവും നിലിര്‍ത്തിപ്പോരുന്നതില്‍ 'സുന്നി'കള്‍ എന്ന പേരിലറിയപ്പെടുന്ന സമസ്തക്കാര്‍ മുന്നിലാണ്. സാധാരണ മുസ്ലിംജനതയെ അന്ധവിശ്വാസ- അനാചാരങ്ങളിലേക്ക് നയിച്ച്, അവരുടെ ഇഹലോകവും പരലോകവും    ഇല്ലാതാക്കുന്ന പണിയിലാണ് സമസ്തയിലെ പണ്ഡിതന്‍മാര്‍. ശാഫിഈ മദ്ഹബുകാരാണ് ഞങ്ങള്‍ എന്ന വാദിക്കാറുണ്ടെങ്കിലും ഇമാം ശാഫിഈ(റ)യുടെ ഒട്ടുമുക്കാല്‍ അഭിപ്രായങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സമസ്തയുടെ പിടിയിലകപ്പെട്ടിട്ടുള്ള വലിയവിഭാഗം വിശ്വാസികളെ തൌഹീദിന്റെ നേരായ പാതയിലേക്ക് കൊïുവരാന്നുള്ള യത്ന്നത്തിന്റെ ഭാഗമായിട്ടാണ് സമസ്തക്കാരുടെ വിശ്വാസാചാരങ്ങളെ വിശദീകരിക്കുന്ന ഈ സമസ്ത ബിദ്അത്ത് ഖുറാഫത്ത് എന്ന ബ്ളോഗ് തുടങ്ങിയിട്ടുള്ളത്. സത്യം മസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍...

No comments :

Post a Comment

Note: Only a member of this blog may post a comment.