Tuesday, June 10, 2014

സുബ്ഹി നമസ്കാരത്തിലെ ഖുനൂത്ത് ബിദ്അത്തോ?

അല്ലാഹു പ്രവാചകിലൂടെ മനുഷ്യര്‍ക്കായി നല്‍കിയിട്ടുള്ള ഇസ്ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധഖുര്‍ആനും  തിരുസുന്നത്തുമാണ്. മുസ്ലിമായ ഒരാള്‍ മതപരമായ ഒരു കാര്യം ചെയ്യുമ്പോള്‍ ആ പ്രമാണങ്ങളുടെ പിന്‍ബലമുണ്ടായിരിക്കണം.  പ്രമാണബദ്ധമല്ലാത്ത ഏതു കാര്യങ്ങളും മഹാഭൂരിപക്ഷം ചെയ്താലും ശരി അത് സ്വീകരിക്കപ്പെടുകയില്ല, അത് തള്ളപ്പെടുകയും, അത് പ്രവര്‍ത്തിക്കുന്നവര്‍ നഷ്ടക്കാരില്‍പെട്ട് പോവുകയും ചെയ്യും. അതുകൊണ്ട്  തന്നെ അല്ലാഹുവില്‍ നിന്ന് പ്രതിഫലം മോഹിച്ചു ഒരു കാര്യം ചെയ്യാുദ്ദേശിച്ചാല്‍ അതിന്   ഇസ്ലാമിക പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ  എന്ന് പരിശോധിക്കല്‍ ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്.

നമ്മുടെ കേരളത്തില്‍ തന്നെ പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത ഒരുപാട് പുത്താചാരങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ കൊണ്ട്  നടക്കുന്നുണ്ട് . പുണ്യകര്‍മ്മമാണ് എന്ന തെറ്റിദ്ധാരണ മൂലം അനേകം ആളുകളാണ് ഇതുപോലെയുള്ള അനാചാരങ്ങള്‍ സ്വീകരിച്ചിരിക്കുന്നന്ത്. നല്ലതല്ലേയെന്ന നയായീകരണമാണ് അത് നിര്‍വഹിക്കുന്നവരില്‍ പലയാളുകള്‍ക്കും പറയാനുള്ളത്. അത്തരത്തില്‍പെട്ട ഒരു ബിദ്അത്തായ കാര്യമാണ് സുബ്ഹി നമസ്കാരത്തില്‍ മാത്രമായി ചൊല്ലുന്ന ക്വുനൂത്ത്. നമ്മുടെ നാ ട്ടിലെ ശാഫിഈ മദ്ഹബ് സ്വീകരിക്കുന്നവരാണെന്ന് വാദിക്കുന്ന ഒരു കൂട്ടം ആളുകളാണ് സ്വുബ്ഹ് നമസ്ക്കാരത്തില്‍ മാത്രമായി ക്വുൂത്ത് ഓതി വരാറുള്ളത്. പ്രവാചകചര്യ ക്യത്യമായി പിന്‍തുടരുന്നവരും, ഹനഫി, ഹമ്പലി മദ്ഹബുകാരും ഇത് ചെയ്യുന്നില്ല. അതുകൊണ്ട്തന്നെ   ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചുരുങ്ങിയ രൂപത്തില്‍ വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

നബി(സ) സ്വുബ്ഹ് നമസ്കാരത്തില്‍ മാത്രമായി ക്വുനൂത്ത് ഓതിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതെങ്ങിനെയായിരുന്നു? നബി (സ) മരണം വരെ അത് തുടര്‍ന്ന് കൊണ്ട്  പോയിട്ടുണ്ടോ ? ഇതിനെല്ലൊം പ്രമാണങ്ങളാണല്ലൊ  മറുപടി പറയേണ്ടത്. സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീഥ് കാണുക:

حدثنا حماد بن زيد عن أيوب عن محمد قال : سئل أنس أقنت النبي صلى الله عليه و سلم في الصبح ؟ قال نعم فقيل له
( 1أوقنت قبل الركووع ؟ قال بعد الركوع يسيرا) (بخاري 001

“ഹമ്മാദ് ബ്നു യസീദ് ഞങ്ങളോട് പറഞ്ഞു, അയ്യൂബില്‍ നിന്ന് നിവേദം: നബി(സ) സ്വുബ്ഹ് മസ്ക്കാരത്തില്‍ ക്വുനൂത്ത് ഓതിയിരുന്നോ? എന്ന് അനസ്(റ) ചോദിക്കപ്പെട്ടു. അപ്പോള്‍ അതെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. റുകൂഈന്  മുമ്പായിരുന്നോ? എന്ന് വീണ്ടും  ചോദിക്കപ്പെട്ടു. അപ്പോള്‍ റുകൂഈന് ശേഷം കുറച്ച് കാലം എന്ന് അദ്ദേഹം പറഞ്ഞു.” (ബുഖാരി)

അനസ്(റ) തന്നെ ഈ ‘കുറച്ച് കാലം’ എത്ര എന്ന് വിശദീകരിക്കുന്നുണ്ട് . ഇമാം ബുഖാരി ഉദ്ധരിക്കുന്ന 1002-ാം ഹദീസില്‍ നമുക്കതിങ്ങ വായിക്കാം:

“അബ്ദുല്‍ വാഹിദ് ഞങ്ങളോട് പറയുകയുണ്ടായി, ആസ്വിം പറയുന്നു: ഞാന്‍ അനസ് ബ്നുമാലിക്(റ)വിനോട് ക്വുനൂത്തിനെ  സംബന്ധിച്ച് ചോദിക്കുകയുണ്ടായി. ക്വുനൂത്ത് റുകൂഇന് മുമ്പായിരുന്നുവോ, അതല്ല ശേഷമായിരുന്നോ ഓതിയിരുന്നത്? (അദ്ദേഹം) പറഞ്ഞു: മുമ്പായിരുന്നു. (അദ്ദേഹം വീണ്ടും) പറഞ്ഞു: എന്നാല്‍ ഇന്നയാള്‍ റുകൂഇന്  ശേഷമാണ് ചൊല്ലേണ്ടെ  തെന്നാണ് താങ്കള്‍ പറഞ്ഞതെന്ന് എന്നോട് പറയുകയുണ്ടായി. അപ്പോള്‍ പറഞ്ഞു: കളവ് പറഞ്ഞിരിക്കുന്നു, നിശ്ചയം നിബി (സ ) റുകൂഈന് ശേഷം ഒരു മാസം മാത്രമാണ് ക്വുനൂത്ത് ഓതിയിരുന്നത്. അത് ഞാന്‍ കണ്ടിരുന്നു, ഖുര്‍ആന്‍ മന:പാഠമുള്ള ഏകദേശം എഴുപത് ഖാരിഉകളെ മുശ്രിക്കുകളില്‍പെട്ട ഒരു ഗോത്രത്തിലേക്ക് പറഞ്ഞയക്കുകയുണ്ടായി, അവരെ അവര്‍ ചതിയിലൂടെ വധിക്കുകയുണ്ടയി, അവര്‍ക്കും റസൂല്‍(സ)ക്കുമിടയില്‍ കരാറുണ്ടായിരുന്നു, അങ്ങിനെ അവര്‍ക്കെതിരില്‍ റസൂലുല്ലാഹി(സ) ഒരു മാസം ക്വുനൂത്ത് (ശാപ പ്രാര്‍ത്ഥന) നടത്തുകയുണ്ടായി)” (ബുഖാരി)

നബി(സ) ഒരു മാസം ക്വുനൂത്ത് ഓതിയല്ലോ, അതുകൊണ്ട്  നമുക്കും നിര്‍വഹിക്കാം എന്ന വാദത്തിനു  അടിസ്ഥാമില്ല. അങ്ങിയൊണെങ്കില്‍ ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് ഒരാള്‍ നമസ്കരിക്കാന്‍ തുടങ്ങിയാല്‍ അത് എങ്ങിയൊണ് തടുക്കുക, കാരണം നബി(സ)യും മുമ്പ് അപ്രകാരം ചെയ്തിട്ടുല്ലോ.

ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് കൂടി കാണുക:

“അനസ് ബ്നു മാലിക്(റ)വില്‍ നിന്ന് നിവേദം: ‘രിഅ്ല്, ദക്വാന്‍, ഉസ്വയ്യ:, ബുലഹ്യാന്‍ എന്നീ ഗോത്രങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ റസൂല്‍(സ)യാട് സഹായം ആവശ്യ പ്പെടുകയുണ്ടായി. അങ്ങിനെ  അന്‍സാരികളില്‍പെട്ട എഴുപത് പേരെ നല്‍കികൊണ്ട്  അവരെ സഹായിച്ചു. അവരുടെ കാലത്ത് ഞങ്ങള്‍ അവരെ വിളിച്ചിരുന്നത് ‘ഖുര്‍റാഅ്’ (ഖുര്‍ആന്‍ പാരായണക്കാര്‍) എന്നായിരുന്നു. പകലില്‍ അവര്‍ (ഉപജീവത്തിനായി) വിറകുകള്‍ ശേഖരിക്കുകയും രാത്രിയില്‍ നിന്ന് നമസ്കരിക്കുകയും ചെയ്തിരുന്നു. അങ്ങിനെ അവര്‍ ‘ബിഅ്റ് മഊ’ എന്ന സ്ഥലത്തെത്തിയപ്പോള്‍ ചതിയിലൂടെ അവരെ (ആ ഗോത്രങ്ങള്‍) വധിച്ചു. ഈ വിവരം റസൂല്‍(റ) അറിയുകയുണ്ടായി. അങ്ങിനെ അറേബ്യന്‍ നാടുകളില്‍ ഒരു നാട്ടിലെ രിഅ്ല്, ദക്വാന്‍, ഉസ്വയ്യ:, ബുലഹ്യാന്‍ എന്നീ ഗോത്രങ്ങള്‍ക്കെതിരെ ഒരു മാസം ക്വുനൂത്ത് ഓതുകയുണ്ടായി. അനസ്(റ) പറയുന്നു: അങ്ങിനെ ഞങ്ങള്‍ അവരുടെ വിഷയത്തിലുള്ള ആയത്ത് പാരായണം ചെയ്യുകയും ചെയ്തു, അതിന്  ശേഷം അത് ഉയര്‍ത്തപ്പെടുകയു (നസ്ഖാവു) ണ്ടായി. …)” (ബുഖാരി, 4090)

ഇവ്വിഷയകമായി ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീഥ് കാണുക:

“അബൂഹുറയ്റ(റ) പറയാറുണ്ട് ; റസൂലുല്ലാഹി(റ) ഫജ്ര്‍ മസ്കാരത്തിലെ ക്വുര്‍ആന്‍ പാരായണത്തില്‍ നിന്ന് വിരമിച്ചാല്‍ തക്ബീര്‍ ചൊല്ലി തല ഉയര്‍ത്തി ഇങ്ങ പറയാറുണ്ടായിരുന്നു: (അല്ലാഹുവിനെ സ്തുതിച്ചവരെ അവന്‍ കേട്ടിരിക്കുന്നു, ഞങ്ങളുടെ രക്ഷിതാവെ, നിനക്കാണ് സ്തുതികള്‍ മുഴുവും), ശേഷം നിന്ന് കൊണ്ട്  പറയാറുണ്ടായിരുന്നു: അല്ലാഹുവെ, ‘വലീദ്ബ്നു വലീദിയുെം, സലമത്ബ്നു ഹിശാമിനെയും  അയ്യാശ്ബ്നു അബൂ റബീഅ:യേയും, വിശ്വാസികളില്‍ പെട്ട ദുര്‍ബ്ബലരെയും നീ രക്ഷിക്കേണമേ, അല്ലാഹുവെ, മുളറുകാരടെ മേല്‍ നിന്റെ ശിക്ഷ കാഠ്യിമാക്കേണമേ, അവരുടെ മേല്‍ യുസുഫ്(അ)യുടെ കാലത്തുണ്ടായ ക്ഷാമം ഇറക്കേണമേ. അല്ലാഹുവെ, ‘രിഅ്ല്, ദക്വാന്‍, ഉസ്വയ്യ:, ബുലഹ്യാന്‍ എന്നീ ഗോത്രങ്ങളെ നീ ശപിക്കുകയും ചെയ്യേണമേ, അവര്‍ അല്ലാഹുവിയുെം, അവന്റെ റസൂലിനെയും ശപിച്ചിരിക്കുന്നു). തുടര്‍ന്ന് വിശുദ്ധ ക്വുര്‍ആനിലെ (പ്രാര്‍ത്ഥനകള്‍ അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്) എന്ന ആയത്തിറങ്ങിയതിന്  ശേഷം അത് (ശാപ പ്രാര്‍ത്ഥന) ഉപേക്ഷിച്ചുവെന്ന വിവരം ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി)” (മുസ്ലിം)

റസൂലുല്ലാഹി(സ) ഒരു മാസം മാത്രമെ ക്വുനൂത്ത് നടത്തിയിട്ടൊള്ളൂവെന്ന് കൃത്യമായി വിശദമാക്കുന്ന ഹദീഥാണ് താഴെ:

“അനസ്(റ)വില്‍ നിന്ന് നിവേദം, പറഞ്ഞു: റസൂലുല്ലാഹി(സ) അറബികളില്‍ പെട്ട ഒരു നാടിനെതിരില്‍ ഒരു മാസം റുകൂഇന്  ശേഷം ക്വുനൂത്ത് ഓതുകയുണ്ടായി” (ബുഖാരി)

ഇത്രയും ഹദീസുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് നബി(സ) ക്വുനൂത്ത് ഓതുകയും പിന്നീട് അതു നിര്‍ത്തുകയും ചെയ്തു എന്നാണ്. ഈ ഹദീസുകളില്‍ പരമര്‍ശിക്കപ്പെട്ട ക്വുനൂത്തല്ലാതെ നബി(സ) സുബ്ഹിക്ക് മാത്രം ക്വുനൂത്ത് ഓതിയതായി സ്വഹീഹായ ഹദീസുകളില്‍ ഒന്നും വന്നിട്ടില്ല. നബി(സ) മറ്റെല്ലാ നമസ്ക്കാരത്തിലുമെന്ന പോലെ സ്വുബ്ഹിലും ക്വുനൂത്ത് ഓതുകയും മറ്റു നമസ്ക്കാരങ്ങളില്‍ അവസാനിപ്പിച്ചതു പോലെ സ്വുബ്ഹിലും അവസാനിപ്പിച്ചു എന്നുതന്നെയാണ് ഈ ഹദീസുകളില്‍ നിന്നും  നാം മനസ്സിലാകുന്നത്. താഴെയുള്ള ഹദീഥ് അക്കാര്യം ഒന്നുകൂടി ബലപ്പെടുത്തുന്നുണ്ട്

അബ്ദുര്‍റഹ്മാന്‍ ബ്നു അബൂ ലൈലയില്‍ നിന്ന്, ബറാഅ് നിവേദം ചെയ്യുന്നു: പറഞ്ഞു: (റസൂലുല്ലാഹ്(സ) സ്വുബ്ഹിയിലും, മഗ്രിബിലും ക്വുനൂത്ത് ഓതിയിരുന്നു) (മുസ്ലിം).

ഇനി, സ്വുബ്ഹ് നമസ്ക്കാരത്തില്‍  മാത്രമായുള്ള ക്വുനൂത്തിനെ കുറിച്ച് പൂര്‍വ്വികര്‍ എന്താണ് പറയുന്നതെന്ന് കാണുക :

അബൂമാലിക്ക്(റ) അല്‍ അശ്ജഈ സഅ്ദ്ബ്നു ത്വാരിഖ് നിവേദം: (ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു: താങ്കള്‍ അല്ലാഹുവിന്റെ ദൂതന്റെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട് , അത്പോലെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരുടെയും, ഇവിടെ കൂഫയില്‍ വെച്ച് അഞ്ച് വര്‍ഷത്തോളം അലിയുടെ പിന്നിലും നമസ്ക്കരിച്ചിട്ടുണ്ട് . അവരില്‍ ആരെങ്കിലും സ്വുബ്ഹ് നമസ്ക്കാരത്തില്‍ ക്വുനൂത്ത് ഓതിയിരുന്നോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ മകനെ അത് പുതിയതായി ഉണ്ടാ ക്കിയതാണ്).” (തിര്‍മുദി, ഇബ്നുമാജ, നസാഈ ഹഫിള് ഇബ്നു  ഹജര്‍ അല്‍ അസ്ഖലാനി ഇതിന്റെ സനദ് ഹസനാണെന്ന് ‘തല്‍ഖീസ്വ് അല്‍ ഹബീര്‍’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട് ). ഈ ഹദീസ് സ്വഹീഹാണ്, ഇതിന്റെ അടിസ്ഥാത്തിലാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും ചര്യ എന്ന് ഇമാം തുര്‍മുദി ശേഷം രേഖപ്പെടുത്തുകയുണ്ടായി.

സ്വുബ്ഹ് നമസ്ക്കാരത്തില്‍ മാത്രമായുള്ള ക്വുനൂത്ത് ബിദ്അത്താണെന്ന് ഉറപ്പിച്ചു പറയുന്ന റിപ്പോര്‍ട്ട് കാണുക:

“ഖുതൈബ ഞങ്ങളെ അറിയിക്കുകയുണ്ടായി, ഖലഫ് ഇബ്നുല്‍ ഖലീഫയില്‍ നി ന്നും നി വേദം: അബുമാലിക്ക് അല്‍ അശ്ജഈ തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ)യുടെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട്  അവിടുന്ന് ക്വുനൂത്ത് ഓതിയിട്ടില്ല. അബുബക്കറിന്റെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട്  അദ്ദേഹവും ക്വുനൂത്ത് ഓതിയിട്ടില്ല, ഉഥ്മാനിന്റെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട്  അദ്ദേഹവും ക്വുനൂത്ത് ഓതിയിട്ടില്ല, അലിയുടെ പിന്നില്‍  നിന്ന്
നമസ്ക്കരിച്ചിട്ടുണ്ട്  അദ്ദേഹവും ക്വുനൂത്ത് ഓതിയിട്ടില്ല. തുടര്‍ന്ന്പ റഞ്ഞു: ഓ, മകനെ; അത് കൊണ്ട്  അത് (ബിദ്അത്താണ്) അനാചരാമാണ്)” (അന്നസാഈ 1/122) ഏകദേശം എഴുപതോളം വരുന്ന പ്രവാചകാുചരന്‍മാരെ ചതിയിലൂടെ വധിച്ച ഒരു അറേബ്യന്‍ ഗോത്രത്തിതിെരെ നബി(സ) നടത്തിയ ശാപ പ്രര്‍ത്ഥയാണ് ക്വുനൂത്ത് എന്ന്  പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ഹദീഥില്‍ നമുക്കത് ഇപ്രകാരം കാണാവുന്നതാണ്:

“അനസ്(റ)വില്‍ നിന്ന് നിവേദം: നിശ്ചയം, നബി(സ) ഒരു സമുഹത്തിന്റെ ഗുണത്തിന്  വേണ്ടിയോ, ഒരു സമൂഹത്തിനെതിരിലോ അല്ലാതെ ക്വുനൂത്ത് ഓതാറുണ്ടായിരുന്നില്ല” (സ്വഹീഹ് ഇബ്നു  ഖുഥൈമ)

എന്നാല്‍ ക്വുര്‍ആനും  സുന്നത്തും തെറ്റായി ഉദ്ധരിക്കുന്നവര്‍ക്ക് മുകളില്‍ കൊടുത്ത ഹദീഥുകളൊന്നും  സ്വീകാര്യമായികൊള്ളണമെന്നില്ല . മാത്രമല്ല , തങ്ങളുടെ വാദം സമര്‍ത്ഥിക്കാന്‍ പ്രമാണങ്ങള്‍പോലും അവസരത്തിന്ന്  ഉപയോഗിക്കാനും  ഇവര്‍ മടികാണിക്കാറില്ല. അതിന്റെ മികച്ച ഉദാഹരണമാണ് സൂറത്തു ബഖ്വറയിലെ താഴെയുള്ള ആയത്ത് ക്വുനൂത്ത് ഓതുവാന്നയി തെളിവ് പിടിക്കുന്നത്:

“പ്രാര്‍ത്ഥകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.) (അല്‍ബഖറ: 238)

ഈ ആയത്തിന്  സഈദുബ്നു  മുസയ്യബ് സുബ്ഹി നമസ്ക്കാരത്തിലെ ക്വുനൂത്ത് എന്ന് അര്‍ത്ഥം നല്‍കിയിട്ടുണ്ട്  എന്നതാണ് തെളിവിനായി അവര്‍ എടുത്തുപറയാറുള്ളത് (ക്വുനൂത്തും കൂട്ടു പ്രാര്‍ത്ഥനയും പേജ് 13). എന്നാല്  നബി(സ) പഠിപ്പിച്ചതും, സ്വഹാബികള്‍ നമുക്ക് കൈമാറിയതുമായ അര്‍ത്ഥം സഈദ്ബ്നു മുസയ്യബ് നല്‍കിയ അര്‍ഥത്തിന് 
വിരുദ്ധമാണെങ്കില്  നബി(സ)യിലേക്ക് മടങ്ങുകയല്ലേ  നാം ചെയ്യേണ്ടത്. ഈ ആയത്തിന്റെ വിശദീകരണം കാണുക:

“സൈദ്(റ) വില്‍ നിന്ന് നിവേദം: ഞങ്ങള്‍ നമസ്കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു, തന്റെ സ്ഹിേതനോട് ആവശ്യം ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ ആയത്ത് (പ്രാര്‍ത്ഥകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.) എന്ന് അവതരിക്കപ്പെട്ടപ്പോള്‍ ഞങ്ങളോട് മൌനാം  ദീക്ഷീക്കുവാന്‍ കല്‍പ്പിക്കപ്പെട്ടു). (ബുഖാരി 4534)

സ്വുബ്ഹിയിലെ ക്വുനൂത്ത് ഓതുന്ന സമസ്തക്കാര്‍ ചുരുങ്ങിയപക്ഷം തഫ്സീര്‍ ജലാലൈ നിയെങ്കിലും കൃത്യമായി വായിച്ചിരുന്നെങ്കില്‍ ഈ പുത്താചാരം അവര്‍ ഉണ്ടാക്കുമായിരുന്നില്ല. പ്രസ്തുത ആയത്തിനെ വിശദീകരിച്ച് കൊണ്ട്  ജലാലൈനി  പറയുന്നു:

“(നിങ്ങള്‍ മസ്കാരം സൂക്ഷ്മതയോടെ നിര്‍വഹിക്കുക) എന്നാല്‍ അഞ്ച് നമസ്കാരങ്ങളും അതിന്റെ സമയത്ത് നിര്‍വ്വഹിക്കുകയെന്നാണ്. (ഉല്‍കൃഷ്ടമായ നമസ്കാരം) എന്നാല്‍: അത് അസ്വര്‍, സുബഹി, ളുഅര്‍, അതുമല്ലാത്ത നമസ്കാരമാണ് എന്ന് അഭിപ്രായ വ്യത്യാസമുണ്ട് , ഈ മസ്കാരത്തിന്റെ ശ്രേഷ്ടതകൊണ്ട്  അതിനെ  മാത്രം പ്രത്യേകമാക്കി പറഞ്ഞിരിക്കുന്നു. (അല്ലാഹുവിന്റെ മുമ്പില്‍ നിന്നുകൊണ്ട് ) അതായത് നമസ്കാരത്തില്‍. (ഭയഭക്തിയോടു കൂടി) പറയപ്പെട്ടിടുണ്ട്.    റസൂലുല്ലാഹി യുടെ താഴെ വരുന്ന (ഖുര്‍ആനില്‍ എല്ലാ قنوت കൊണ്ടും ഉദ്ദേശിക്കുന്നത് അുസരണമെന്നാണ് ) (അഹ്മദും മറ്റുള്ളവരും ഉദ്ധരിച്ചത്) വാക്ക് അനുസരിച്ച് കൊണ്ട് . സൈദ്ബ്നു അര്‍ഖമിന്റെ ഹദീഥില്‍ (ഞങ്ങള്‍ മസ്കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു, എന്നാല്‍ ആയത്തിറങ്ങിയപ്പോള്‍ മൌനമായിരിക്കാന്‍ ഞങ്ങളോട് കല്‍പിക്കുകയും, സംസാരം വിലക്കുകയും ചെയ്തു) (ബുഖാരി, മുസ്ലിം) പറഞ്ഞത് പ്രകാരം മൌനമായിരിക്കുകയെന്നാണ് ഉദ്ദേശിക്കുന്നത് എന്നും പറയപ്പെട്ടിട്ടുണ്ട് .)” (തഫസീര്‍ ജലാലിൈ).

‘സുന്നി’കള്‍ അവലംബിക്കാറുള്ള അബ്ദുറഹ്മാന്‍ മഖ്ദൂമിയുടെ പരിഭാഷയില്‍ ഈ ആയത്തിന്  കൊടുത്ത അര്‍ത്ഥവും വിശദീകരണവും കാണുക:

“എല്ലാ നമസ്ക്കാരങ്ങളെയും ഏറ്റവും ഉല്‍കൃഷ്ടമായ മസ്ക്കാരത്തയും നിങ്ങള്‍ കൃത്യമായി നിലിര്‍ത്തി പോരുകയും അല്ലാഹുവിനോട് അനുസരണവും വിനയവുമുളള വരായി നില്‍ക്കുകയും ചെയ്യുക. (അല്‍ബക്വറ 238) ആര്‍ത്തവം, വിവാഹം, വിവാഹ മോചനം , ഇദ്ദ തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു മുന്‍ വചങ്ങളില്‍ പരാമര്‍ശിച്ചത്. ഇത്തരം കാര്യങ്ങളില്‍ എല്ലാം നിയമാുസൃതമായ നിലപാട് സ്വീകരിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ സൃഷ്ടാവികുെറിച്ചുളള സ്മരണ നമ്മുടെ അന്തരംഗത്ത് സജീവമായി നിലില്‍ക്കണം. അതിന്  ഏറ്റവും സഹായിക്കുന്ന ഒരു ആരാധനകര്‍മ്മമാകുന്നു നമസ്ക്കാരം. നിസ്ക്കാരം കൃത്യമായും വിയത്തോടെയും ഭയഭക്തിയോടെയും മസ്സാന്നിധ്യത്തോടെയും നിര്‍വഹിക്കണം. എങ്കില്‍ അല്ലാഹുവി കുറിച്ചുളള സ്മരണ നമ്മുടെ അന്തരംഗത്ത് സജീവമായി നിലില്‍ക്കും. ഏതു കാര്യങ്ങളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കൊത്ത് ജീവിക്കാന്‍ അതു നമ്മെ സഹായിക്കും. തെറ്റായ എല്ലാ പ്രവര്‍ത്തങ്ങളില്‍ നിന്നും അതു നമ്മെ തടഞ്ഞു നിര്‍ത്തും. ഇവിടെ ഏറ്റവും ശ്രേഷ്ഠമായ നമസ്ക്കാരം എന്ന് പറഞ്ഞത് അസ്വര്‍ നമസ്ക്കാരമാണെന്നും അല്ലാ മറ്റു ഫര്‍ളു മസ്ക്കാരങ്ങളില്‍ ഓരോ നമസ്ക്കാരമാണെന്നും ഫര്‍ളല്ലാത്ത ചില നമസ്ക്കാരങ്ങളാണെന്നും മുഫസ്സീരിങ്ങള്‍ അഭിപ്പ്രായപ്പട്ടിട്ടുണ്ട് ” (മഖ്ദൂമിയുടെ പരിഭാഷ പേജ്: 98)

നോക്കൂ, ക്വുനൂത്ത് ഓതാന്‍ ഈ ആയത്ത് തെളിവായിരുന്നുവെങ്കില്‍ എന്തേ അദ്ദേഹവും, ജലാലൈനിയും അത് സൂചിപ്പിക്കാതെ പോയത് ? ഇനി, ക്വുനൂത്ത് ഓതുന്നവര്‍ തെളിവായുദ്ധരിക്കുന്ന ഹദീഥിന്റെ നിലയുമൊന്ന് പരിശോധിക്കാം. ബൈഹഖിയും, ദാറുഖുത്നിയും ഉദ്ധരിക്കുന്ന താഴെയുള്ള ഹദീസാണ് അത്:

“ഉബൈദുല്ലാഹ് ബ്നു മൂസാ ഞങ്ങളോട് പറഞ്ഞു, അബൂ ജഅ്ഫറു റാസി ഞങ്ങളെ അറിയിച്ച് തന്നു, റബീഅ്ബ് അസില്‍ നിന്നും, അനസ്(റ) നിവേദം: (നിശ്ചയം; നബി(സ) അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ച് ഒരു മാസം ക്വുനൂത്ത് ഓതുകയുണ്ടായി, ശേഷം അത് ഉപേക്ഷിക്കുകയുണ്ടായി, എന്നാല്‍ സുബ്ഹി നമസ്ക്കാരത്തില്‍ നബി(സ) ദുനിയാവില്‍ നിന്ന് വിടപറയുന്നത് വരെക്കും ക്വുനൂത്ത് ഓതി കൊണ്ടിരുന്നു) (ബൈഹക്വി).

സ്വുബ്ഹി നമസ്കാരത്തില്‍ ക്വുനൂത്ത് നടത്തുവാനുള്ള തെളിവായി ഈ ഹദീസ് ഉദ്ധരിക്കുന്നവര്‍ക്ക് ഇത് സ്വഹീഹാണ് എന്ന് തെളിയിക്കാന്‍ സാധ്യമല്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വന്നിട്ടുളള ‘അബുജഅ്ഫറി’ നെ കുറിച്ച് മുന്‍ഗാമികള്‍ പറഞ്ഞത് മുഖവിലക്കെടുക്കേണ്ടതാണ്.

ഇബ്നു ഹജര്‍(റ) പറയുന്നു: ഇമാം അഹമ്മദ്(റ) ഇമാം നസാഈ(റ) എന്നിവര്‍ ഇയാള്‍ പ്രബലല്ലെന്ന് പറയുന്നു. അബൂസുര്‍അത്തു(റ) പറയുന്നു: ഇയാള്‍ ധാരാളം ഊഹിച്ചു പറയുന്ന മനുഷ്യാണ്. തുഹ്ഫത്തുല്‍ അഹ്വദിയില്‍ ഇയാള്‍ പ്രബലല്ലെന്ന് പറയുന്ന ഭാഗം കാണുക:

“ഇദ്ദേഹത്തെ സംബന്ധിച്ചു അബ്ദുല്ലാഹ്ബ്നു അഹ്മദ് പറയുകയുണ്ടായി: അദ്ദേഹം (അബൂജഅ്ഫര്‍) ഹദീസിന്റെ കാര്യത്തില്‍ കഴിവുള്ളയാളല്ല. അലിയ്യുബ്നു  അല്‍മദീനി പറഞ്ഞു: ഹദീസുകള്‍ പരസ്പരം കൂടികലരാറുള്ള വ്യക്തിയാണ്. അബൂസുര്‍അ: പറയുന്നു: ധാരാളം ഊഹങ്ങളുള്ള വ്യക്തിയാണ്. അംറ്ബ്നു അവി അല്‍ഫലാസ് പറയുന്നു: സത്യസന്ധും, മന:പാഠത്തില്‍ മോശമായ അവസ്ഥയുള്ളയാളുമാണ്. ഇബ്നു മഈന്‍ പറഞ്ഞു: അവലംബ യോഗ്യാണെങ്കിലും ശരി അബദ്ധം സംഭവിക്കുന്നയാളാകുന്നു)

ദുര്‍ബലമായ ഹദീസുകളുടെ അടിസ്ഥാത്തില്‍ അമലുകല്‍ ചെയ്യുന്നത് ബിദ്അത്തിലേക്കും ബിദ്അത്തുകള്‍ വഴി നാം നരകത്തിലേക്കും എത്തി ചേരും എന്ന്മനസ്സിലാക്കി നബി(സ) പഠിപ്പിക്കാത്ത കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. സ്വുബ്ഹ് മസ്ക്കാരത്തില്  മാത്രമായുള്ള ക്വുനൂത്ത് ബിദ്അത്താണെന്ന് മുന്‍ഗാമികള്‍ പറഞ്ഞ റിപ്പോര്‍ട്ട് ഒരിക്കള്‍കൂടി ഉദ്ധരിക്കട്ടെ:

“ഖുതൈബ ഞങ്ങളെ അറിയിക്കുകയുണ്ടായി, ഖലഫ് ഇബ്നുല്‍ ഖലീഫയില്‍ നി ന്നും നി വേദം: അബുമാലിക്ക് അല്‍ അശ്ജഈ തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ)യുടെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട്  അവിടുന്ന് ക്വുനൂത്ത് ഓതിയിട്ടില്ല. അബുബക്കറിന്റെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട്  അദ്ദേഹവും ക്വുനൂത്ത് ഓതിയിട്ടില്ല, ഉഥ്മാനിന്റെ പിന്നില്‍ നിന്ന് നമസ്ക്കരിച്ചിട്ടുണ്ട്  അദ്ദേഹവും ക്വുനൂത്ത് ഓതിയിട്ടില്ല, അലിയുടെ പിന്നില്‍  നിന്ന്
നമസ്ക്കരിച്ചിട്ടുണ്ട്  അദ്ദേഹവും ക്വുനൂത്ത് ഓതിയിട്ടില്ല. തുടര്‍ന്ന്പ റഞ്ഞു: ഓ, മകനെ; അത് കൊണ്ട്  അത് (ബിദ്അത്താണ്) അനാചരാമാണ്)” (അന്നസാഈ 1/122)

No comments :

Post a Comment

Note: Only a member of this blog may post a comment.