Saturday, June 14, 2014

നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും ??

അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടാ യിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്  "നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്നകാര്യങ്ങളെ സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''. (ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)

പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍ ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും. ജാബിര്‍(റ) ഇബ്നു മസ്ഊദ്(റ) അബൂഹുറൈറ(റ) ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല. കാരണം നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചതിനാല്‍ കള്ള നാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു അവര്‍. അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി "അല്‍ഹംദുലില്ലാഹ്'' എന്നതിന്റെ കൂടെ "വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ് '' എന്നുകൂടി കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അതി ചോദ്യം ചെയ്തത്. അത്കൊണ്ട്  തന്നെയാണല്ലോ കയ്യില്‍ നൂലുകെട്ടിയ രോഗിയോട് താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും ഞാന്‍ താങ്കള്‍ക്ക് വേണ്ടി  നമസ്കരിക്കുകപോലുമില്ലെന്നും ഹുദൈഫ(റ) പ്രഖ്യാപിച്ചത്. അത്കൊണ്ട്  തന്നെയാണല്ലോ നമസ്കാരശേഷം വലതു ഭാഗത്തൂടെ പിരിഞ്ഞുപോയ ആളെ വിളിച്ച്കൊണ്ട്  എന്തേ താങ്കള്‍ ഈ ഭാഗത്തൂടെ പോരുന്നു എന്ന് ഇബ്നു ഉമര്‍(റ) ചോദിച്ചത് . (അതെ വലത് ഭാഗത്ത് കൂടെ പോകുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ബിദ്അത്തായാല്‍ തിരുത്തിക്കൊടുക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാ  യിരുന്നു അത്). അത്കൊണ്ട് തന്നെയാണല്ലോ പള്ളിയില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ) ഇബ്നു മസഊദ്(റ) നോട് പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും. ഇമാം ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാനുല്‍ ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട് 

നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത് മുറിക്കാന്‍ ആവശ്യപ്പെട്ടതും പ്രവാചകന്റെ ആരാധാ കര്‍മ്മത്തെ കേട്ടറിഞ്ഞ മൂന്നുപേര്‍ രാത്രി മുഴുവന്‍ നിസ്കരിക്കുവാനും പകല്‍ മുഴുവന്‍ നോമ്പെടുക്കുവാനും വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധയില്‍ മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു ചെയതതും നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥ കേട്ടുപഠിച്ച ബര്‍റാഅ് ബ്നു ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാത്ത് 'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല. ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)



.നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്  കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ .നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ? അവര്‍ പറഞ്ഞു. അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും (അല്‍-ഇഅ്തിസ്വാം)

ഈ ഒരു അവസ്ഥയില്‍ ഇന്ന് സമൂഹം എത്തി എന്നത് ഒരു നഗ്ന സത്യമാണല്ലോ. എത്തി എന്ന തല്ല ഇരുവിഭാഗം സമസ്തകളുംകൂടെ സമൂഹത്തെ എത്തിച്ചു എന്നതാണ് ശരി. സുന്നത്തുകളുടെ സ്ഥാത്ത് ബിദ്അത്തുകള്‍ കയറിക്കൂടി എന്നു മാത്രമല്ല, പലപ്പോഴും സുന്നത്തുകളേക്കാള്‍ സ്ഥാനവും പ്രാധ്യാവും ബിദ്അത്തുകള്‍ക്കായി മാറി. സമസ്താലയം എന്ന ബോഡ് മാറ്റി ബിദ്അത്താലയം എന്ന ബോഡ് സ്ഥാപിച്ചാല്‍പോലും അത് അധികമാവില്ല എന്നിടത്താണ് ഇന്ന് എത്തി നില്‍ക്കുന്നത്. റവാതിബ് സുന്നത്തുകളും തഹിയ്യതും തഹജ്ജുദും ളുഹായും എല്ലാം നിര്‍വ്വഹിക്കാത്ത ആളുകള്‍ പലപ്പോഴും സമൂഹത്തില്‍ ആക്ഷേപിക്കപ്പെടുന്നില്ല. എന്നാല്‍ തറാവീഹ് ഇരുപതില്‍ കുറക്കുന്നതും തസ്ബീഹ് നിസ്കാരം നിര്‍വ്വഹിക്കാത്തവരും സ്വലാത്തു റാഗാഇബും സ്വലാതുല്‍ ഹാജയും ഒക്കെ മാറ്റി വെക്കുന്നതും പുത്തന്‍ വാദികളായി മുദ്ര കുത്തപ്പെടുന്നു. ഒരു വേള ഫര്‍ള് നിസ്കാരം ഉപേക്ഷിക്കുന്നവന്‍കൂടി ആ രൂപത്തില്‍ സമൂഹത്തില്‍ ക്രൂശിക്കപ്പെടുന്നില്ല. തിങ്കളാഴ്ചയും വ്യാഴാഴ്ചയും സുന്നത്താക്കപ്പെട്ട നോമ്പുകളും ശവ്വാലിലെ ആറു നോമ്പും മുഹര്‍റം ഒമ്പതും പത്തും അറഫാ നോമ്പും ഒക്കെ നിര്‍വ്വഹിക്കാത്തവന്‍ നേരിടേണ്ടിവരാത്ത കൂരമ്പുകളാണ് മിഅ്റാജ് നോമ്പും ബറാഅത് നോമ്പും ഒക്കെ ചെയ്യാത്തവ് ഏല്‍ക്കേണ്ടിവരുന്നത്.

എട്ടാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ ജീവിച്ച ഇബ്റാഹീമുനാസി ഉണ്ടാക്കിയ നാരിയ സ്വലാത്തും തൃശൂര്‍കാരന്‍ സഖാഫിയുണ്ടാക്കിയ കമാലിയ്യ സ്വലാതും ബുസൂരിയുടെ ബുര്‍ദയും സുൈദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ആരോ കെട്ടിച്ചമച്ചു ണ്ടാക്കിയ മന്‍ഖൂസും ഖാളി മുഹമ്മദാണോ, അതോ മറ്റു വല്ലവരുമാണോ ഉണ്ടാക്കിയത് എന്ന് ഇപ്പോഴും തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന മുഹിയിദ്ദീന്‍ മാലയും ബാ അലവി ക്രോഡീകരിച്ച ഹദ്ദാദ് റാത്വീബും തമിഴ് നാട്ടുകാരന്റെ സംഭാവയായ ഖുത്ബിയ്യത്തും മുളഫര്‍ രാജാവിന്റെ വക കിട്ടിയ നബിദിനാഘോഷവു മറ്റും മറ്റും ഒക്കെ ഇസ്ലാമിലെ സുന്നത്തുകളേക്കാള്‍ പോരിശ കല്‍പിക്കപ്പെടുന്ന കാര്യങ്ങളായി മാറി. എന്നു മാത്രമല്ല അവയൊക്കെ ശരിയല്ലെന്ന് വാദിക്കുന്നവന്‍ പുത്തനാശയക്കാരനായി പരിചയപ്പെടുത്തപ്പെടുന്ന അവസ്ഥപോലും ഉണ്ടായി. ഏറ്റവും വലിയ രസം, ഇതൊക്കെ ചെയ്യുന്നവന്‍പോലും തുറന്ന് സമ്മാതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഇവയൊക്കെ ബിദ്അത്ത് തന്നെ എന്നുള്ളത്. പിന്നെ ആകെയുള്ളൊരു കാര്യം അവയൊക്കെ ബിദ്അത്താണെങ്കിലും നല്ല ബിദ്അത്തുകളാണെന്നുള്ളതാണ്. ഇവിടെയാണ് നമുക്ക് അത്തരക്കാരോട് ചിലത് ചോദിക്കാുള്ളത്, അതായത് 

നബി(സ)യുടെ മാതൃകയില്ലാത്ത ഏതെങ്കിലും ഒരു കാര്യം സ്വഹാബികള്‍ചെയ്യുകയും എന്നിട്ട് ഇത് നല്ല ബിദ്അത്ത് എന്ന് ന്യായം പറയുകയും ചെയ്ത ഒരൊറ്റ സ്വഹാബിയുടെ ഒരു മാതൃകയെങ്കിലും ഉദ്ധരിക്കാനാവുമോ ഇവര്‍ക്ക്. പുതിയതായി എന്തൊക്കെ വന്നാലും അത് നിസ്കാരമാണെങ്കിലും നോമ്പാണെങ്കിലും ദിക്ര്‍, ദുആ, സ്വലാത്ത്.... തുടങ്ങി ഏതാണെങ്കിലും അതൊക്കെ നല്ല ബിദ്അത്ത് എന്ന ഗണത്തില്‍ പെടുത്തി സായൂജ്യമടയുന്ന നിങ്ങള്‍ക്ക് ഇന്ന് സമൂഹത്തില്‍  നടപ്പുള്ള ഏതെങ്കിലും ഒരു ചീത്ത ബിദ്അത്ത് ചൂണ്ടിക്കാണിച്ച്തരാന്‍ സാധിക്കുമോ ? ഒരുപക്ഷേ, മണിക്കൂറുകള്‍ ചിന്തിച്ച് തല പുണ്ണാക്കിയാല്‍ ഏതെങ്കിലും ഒന്നോ രണ്ടോ  ഒക്കെ ആ ഗണത്തില്‍പെട്ടത് കാണിച്ചുതരാന്‍ ഏതെങ്കിലും മുസ്ലിയാക്കന്‍മാര്‍ക്ക് സാധിച്ചു കൂടായ്കയില്ല. അഥവാ ദുര്‍മാര്‍ഗ്ഗമെന്നും നരകത്തിലെന്നും നബി(സ) ആവര്‍ത്തിച്ചു വ്യക്തമാക്കിയ ബിദ്അത്തുകള്‍ നൂറ്റാണ്ട്  14 പിന്നിട്ടിട്ടും ഈ സമൂഹത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ലെന്നോ ? അഥവാ വളരെ വിരളമായി മാത്രം (സഹസ്ര്ബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നോ രണ്ടോ ) ഉണ്ടാകാവുന്ന കാര്യമാണ് ബിദ്അത്തെങ്കില്‍ ആ ഒരു കാര്യത്തെ കുറിച്ചാണോ നബി(സ)യും സ്വഹാബത്തുമൊക്കെ ഇത്രയധികം താക്കീതു ചെയ്തത് ? നല്ല ബിദ്അത്ത് എന്ന ലേബല്‍ ഒട്ടിച്ച് എല്ലാ ബിദ്അത്തുകളേയും സമൂഹത്തിലേക്ക് എഴുന്നള്ളിച്ച്കൊണ്ട്വരുന്നവര്‍ ഈ വക കാര്യങ്ങള്‍ ഒക്കെ ആലോചിക്കേണ്ടതുണ്ട്  എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്  അവസാനിപ്പിക്കട്ടെ.

No comments :

Post a Comment

Note: Only a member of this blog may post a comment.