Sunday, June 22, 2014

ബറാഅത്ത് രാവ് എന്ന വരാത്ത രാവ്

മതത്തില്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലാത്തതും ജനങ്ങള്‍ ഉണ്ടാക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും പുത്തന്‍ നിര്‍മ്മിതികളാണെന്നും അതെല്ലാം തള്ളപ്പെടേണ്ടതാണെ ന്നും ഖുര്‍ആനും പ്രവാചകമൊഴികളും വ്യക്തമാക്കുന്നു. അതുണ്ടാക്കിയവന്റെ ഉദ്ദേശ്യം നല്ലതായിരുന്നുവെച്ച് അത് അനുവദനീയമാകുന്നില്ല. സ്വഹാബിമാരും സലഫുകളായ മുന്‍ പണ്ഡിത•ാരും ഇക്കാര്യം പ്രത്യേകം ഊന്നിപ്പറയുകയും ബിദ്അത്തത്തുകള്‍ക്കെതിരെ ജനങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
അപ്രകാരം ജനങ്ങളുണ്ടാക്കിത്തീര്‍ത്ത ബിദ്അത്തു കളിലൊന്നാണ് ശഅ്ബാന്‍ 15ന് ബറാഅത്ത് രാവിന്റെ പേ രില്‍ ഉണ്ടാക്കപ്പെട്ട ആഘോഷാചാരങ്ങള്‍. ചിലര്‍ ശഅ്ബാ ന്‍ 15ന് പ്രത്യേകം നോമ്പുപിടിക്കുകയും ആ രാത്രിയില്‍ പ്രത്യേകം നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഇത് യാതൊരു അടിസ്ഥാനവും തെളിവുമില്ലാത്തതാണ്. ഈ ദി വസത്തിന്റെ പോരിശ പറയുന്ന ചില ദുര്‍ബ്ബലമായ റിപ്പോര്‍ ട്ടുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത് തെളിവിന് കൊള്ള രുതാത്തതും അടിസ്ഥാന രഹിതവുമാണ്. ആ രാവിലുള്ള നമസ്കാരത്തിന്റെ കാര്യത്തില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുക ളൊക്കെയും കള്ള ഹദീസുകളാണ്. ഇക്കാര്യം പണ്ഡിത•ാ രൊക്കെയും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം പണ്ഡിതരും ഈ ദിവസത്തെ ആഘോഷിക്കുന്നതിനെക്കുറിച്ച് വ്യക്ത മാക്കിയിട്ടുള്ളത് അത് ബിദ്അത്താണെന്നാണ്. ഈ വിഷയ കമായി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളൊക്കെയും ദുര്‍ബ്ബല ങ്ങളുമാണ്.

മതത്തിലുള്ള ഭിന്നതകള്‍ മടക്കേണ്ടത് പ്രമാണങ്ങ ളിലേക്കാണ്. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കി ക്കഴിഞ്ഞാല്‍, അല്ലാഹുവിന്റെയും റസൂലിന്റെയും വിധി വ ന്നു കഴിഞ്ഞാല്‍ പിന്നീട് ഒരു വിശ്വാസിക്കോ വിശ്വാസിനി ക്കോ അതില്‍ സ്വാഭീഷ്ടം സ്വീകരിക്കാന്‍ പാടുള്ളതല്ല. അ താണ് ഈമാനിന്റെ തേട്ടവും ദൈവദാസ•ാര്‍ക്ക് എന്നെന്നേ ക്കും ഗുണകരവും.

അല്‍ ഹാഫിദ് ഇബ്നു റജബ് (റ) തന്റെ ഒരു ഗ്രന്ഥ ത്തില്‍ ഇവ്വിഷയകമായി ചില അഭിപ്രായങ്ങള്‍ പറഞ്ഞതായി കാണാം. എന്നാല്‍ ഈ അഭിപ്രായത്തിന് അടിസ്ഥാനമില്ലെ ന്നതാണ് പണ്ഡിത വീക്ഷണം. ദുര്‍ബ്ബലവും അപരിചിതവു മാണ് ഇത്തരം വീക്ഷണങ്ങള്‍. കാരണം ശറഇയായ തെളി വുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒന്നും തന്നെ അല്ലാ ഹുവിന്റെ മതത്തില്‍ നിയമമാണെന്ന് ഒരു മുസ്ലിമിന്ന് പറ യാവതല്ല. നബി (സ)യുടെ വചനം ഇതാണ് പഠിപ്പിക്കുന്ന ത്: അദ്ദേഹം പറയുന്നു:

( من عمل عملاً ليس عليه أمرنا فهو رد )
‘നമ്മുടെ കല്‍പ്പനയില്ലാത്ത വല്ലതും ആരെങ്കിലും (മതത്തിന്റെ പേരില്‍) ചെയ്താല്‍ അത് തള്ളപ്പെടേ ണ്ടതാ കുന്നു’.

അബൂബക്ര്‍ അല്‍ ത്വര്‍ത്വൂശി (റ) തന്റെ الحوَادِثُ وَالْبِدَعُ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘നമ്മുടെ ശൈഖുമാരിലോ കര്‍മ്മ ശാസ്ത്ര പണ്ഡിതരിലോ പെട്ട ആരെങ്കിലും ശഅ് ബാന്‍ 15ലേക്ക് തിരിഞ്ഞു നോക്കുന്നതായി (അതിനെ പരി ഗണിക്കുന്നതായി) നാം കണ്ടിട്ടില്ല. മറ്റു മാസങ്ങളെക്കാള്‍ ശഅ്ബാനിന് യാതൊരു പ്രാധാന്യവും അവര്‍ നല്‍കാറു ണ്ടായിരുന്നില്ല’.

‘ശഅ്ബാന്‍ 15ന് ലൈലത്തുല്‍ ഖദ്റിന്റെ പ്രതിഫല മാണെന്ന്’ സിയാദ് അല്‍ നുമൈരി’ പറയുന്നതായി ഇബ്നു അബീമുലൈകയോട് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറ ഞ്ഞു: ‘അയാള്‍ അങ്ങനെ പറയുന്നത് ഞാന്‍ കേട്ടാല്‍, അ പ്പോള്‍ എന്റെ കയ്യില്‍ വടിയുണ്ടെങ്കില്‍ ഞാനയാളെ അടി ച്ചുശരിപ്പെടുത്തുമായിരുന്നു. സിയാദ് ഒരു കഠിനനാണ്’.

അല്ലാമാ ശൌകാനി (റ) തന്റെ الفَوَائِدُ الْمَجْمُوعَة എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘അലിയേ, ശഅ്ബാന്‍ പകുതിയു ടെ രാവില്‍ ഓരോ റക്അത്തിലും പത്ത് പ്രാവശ്യം ഫാതി ഹയും ഇഖ്ലാസും ഓതിക്കൊണ്ട് നീ നൂറ് റക്അത്ത് നമ സ്കരിച്ചാല്‍, നിന്റെ എല്ലാ ആ വശ്യങ്ങളും അല്ലാഹു നിറ വേറ്റിത്തരുന്നതാണ്’ എന്നത് കള്ളഹദീസാണ്. അതിലെ പ്ര തിഫലത്തെക്കുറിച്ച് പറയുന്നതാവട്ടെ പക്വതയുള്ള ഒരു മനു ഷ്യനും സ്വീകാര്യമാവാത്ത രൂപത്തിലുള്ളതുമാണ്. മാത്ര വുമല്ല, ആ നിവേദന പരമ്പരയിലെ ആളുകള്‍ പലരും അ ജ്ഞാതരാണ്. മറ്റു വഴികളിലൂടെയും ഇത് റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടുണ്ടെങ്കിലും അതിലും പരമ്പരയിലെ കണ്ണികള്‍ അജ്ഞാതരാണ്. തന്റെ مُخْتَصَر എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു: ‘ശഅ്ബാന്‍ പകുതിക്കുള്ള നമസ്കാരം കളവാ ണ്. അപ്രകാരം തന്നെ അലി (റ)വില്‍ നിന്നും ഇബ്നു ഹിബ്ബാന്‍ ഉദ്ദരിക്കുന്നു: ‘ശഅ്ബാന്‍ 15 ന്റെ രാത്രി നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക’ എന്ന ഹദീസ് ദുര്‍ബ്ബലമാണ്. ഇമാം ‘ലാലികാഇ’ പറയുന്നു: ‘ഓരോ റക്അത്തിലും പത്ത് പ്രാവശ്യംവീതം ‘ഇഖ്ലാസ്’ ഓതിക്കൊണ്ട് നമസ്കരിക്കണമെന്ന് പറയപ്പെട്ട മൂന്ന് റിപ്പോര്‍ട്ടുകളിലും ദുര്‍ബ്ബലരും മജ്ഹൂലുകളുമുണ്ട്. മുപ്പത് ഇഖ്ലാസുകളോടെ പന്ത്രണ്ട് റക്അത്ത് നമസ്കരി ക്കണമെന്നതും, പതിനാല് നമസ്കരിക്കണമെന്നതും കള്ള റിപ്പോര്‍ട്ടുകളാണ്.

ഈ റിപ്പോര്‍ട്ടുകളില്‍ ചില കര്‍മ്മശാസ്ത്ര പണ്ഡിത രും മറ്റും വഞ്ചിതരായിട്ടുണ്ട്. ശഅ്ബാന്‍ 15ന്റെ നമസ്കാര ത്തെക്കുറിച്ച് വിവിധങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കി ലും അവ മുഴുവനും കളവും ബാത്വിലുമാണ്. ഈ ദിവസം നബി (സ) ബഖീഇലെ ശ്മശാനത്തിലേക്ക് പോവാറുണ്ടാ യിരുന്നുവെന്നും, ആ രാത്രിയില്‍ അല്ലാഹു ഒന്നാം ആകാ ശത്തേക്ക് ഇറങ്ങുമെന്നും, കല്‍ബ് ഗോത്രക്കാരുടെ ആടുക ളുടെ രോമത്തിന്റെയത്ര എണ്ണം പാപങ്ങള്‍ അല്ലാഹു ആ രാ ത്രിയില്‍ പൊറുത്തുകൊടുക്കുമെന്നും ഇമാം തുര്‍മുദിയുടേ തായി ആയിശ (റ)യില്‍ നിന്ന് വന്ന ഹദീസും സ്വഹീഹല്ല. അതും ബലഹീനവും ഇടയില്‍ മുറിഞ്ഞുപോയതുമാണ്.

അല്‍ഹാഫിദുല്‍ ഇറാഖീ പറയുന്നു: ‘ശഅ്ബാന്‍ 15 നെക്കുറിച്ചുള്ള ഹദീസുകള്‍ നബി (സ)യുടെ പേരില്‍ കള വ് കെട്ടിപ്പറഞ്ഞതാകുന്നു’. ഇമാം നവവി തന്റെ المجموع എ ന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘റജബ് മാസം ആദ്യത്തെ വെ ള്ളിയാഴ്ച മഗ്രിബ്നും ഇശാഇനും ഇടയില്‍ റഗാഇബ് എ ന്ന പേരില്‍ നമസ്കരിക്കപ്പെടുന്ന പന്ത്രണ്ട് റക്അത്ത് നമ സ്കാരവും, ശഅ്ബാന്‍ 15ന് നിര്‍വ്വഹിക്കപ്പെടുന്ന നൂറ് റക് അത്ത് നമസ്കാരവും, ഇവ രണ്ടും വെറുക്കപ്പെട്ട ബിദ്അ ത്തുകളാകുന്നു. ‘ഖൂതുല്‍ ഖുലൂബ്, ഇഹ്യാ’ എന്നീ ഗ്രന്ഥ ങ്ങളില്‍ ഇവ സ്മരിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതും, നേരത്തെ പറയപ്പെട്ട കള്ള ഹദീസുകളും വഞ്ചിക്കപ്പെടാന്‍ ഇടയാക്ക രുത്. കാരണം അവയൊക്കെത്തന്നെ ബാത്വിലാകുന്നു. ചി ല ഇമാമുകള്‍ ഇവയോട് സദൃശമായി വിധി പറയുകയും അത് ഉത്തമമാണെന്ന് എഴുതുകയും ചെയ്തിട്ടുണ്ടെന്നത് വഞ്ചിക്കപ്പെടാന്‍ ഇടയാക്കാതിരിക്കട്ടെ, അവരതില്‍ തെറ്റു പറ്റിയവരാണ്’ (അല്‍ മജ്മൂഅ്).

ശൈഖ് ഇമാം അബൂമുഹമ്മദ് അബ്ദു റഹ്മാന്‍ അ ല്‍ മഖ്ദസി ശഅ്ബാന്‍ മാസം നടപ്പിലുള്ള നമസ്കാരവും നോമ്പും ബാത്വിലാണെന്ന് സമര്‍ത്ഥിച്ച് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അദ്ദേഹം വളരെ ഭംഗിയാ യും സമര്‍ത്ഥമായും ഇക്കാര്യങ്ങള്‍ അതില്‍ വിശദീകരിച്ചി ട്ടുമുണ്ട്. ഈ വിഷയത്തില്‍ പണ്ഡിതരുടെ വാക്കുകള്‍ ധാ രാളമാണ്. അവ ഉദ്ദരിക്കുകയാണെങ്കില്‍ വളരെ ദീര്‍ഘിച്ചു പോകും. സത്യാന്വേഷിക്ക് ഇപ്പോളിവിടെ പറയപ്പെട്ടവ തന്നെ ധാരാളം മതിയാകുന്നതുമാണ്. ഭിന്നതയുള്ള വിഷയങ്ങളി ല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ് വിശ്വാസിയുടെ ബാധ്യത. മതത്തില്‍ കടത്തിക്കൂട്ടുന്നവര്‍ അല്ലാഹുവിന്റെ യും റസൂല്‍ (സ)യുടെയും പേരില്‍ കളവ് കെട്ടിപ്പറയുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ
‘നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പ് കല്‍പ്പിക്കുവാനുള്ള അ വകാശം അല്ലാഹുവിനാകുന്നു’ (ശൂറാ:10).

قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ
‘(നബിയേ,) പറയുക, നിങ്ങള്‍ അല്ലാഹുവെ സ്നേ ഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങ ള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്’ (ആലുഇംറാന്‍: 31).

ആയിശ (റ)യില്‍ നിന്നും നിവേദനം, നബി (സ) പറ ഞ്ഞു: ‘നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാ കുന്നു’ (ബുഖാരി, മുസ്ലിം).

ജാബിര്‍ (റ)വില്‍ നിന്നും നിവേദനം, നബി (സ) ജു മുഅ ഖുതുബയില്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘ശേ ഷം ഞാന്‍ പറയട്ടെ: വര്‍ത്തമാനങ്ങളില്‍ വെച്ച് ഏറ്റവും ഉ ത്തമമായത് അല്ലാഹുവിന്റെ ഗ്രന്ഥമത്രെ. ചര്യകളില്‍ വെച്ച് ഏറ്റവും ഉത്തമമായത് മുഹമ്മദ് (സ) യുടെ ചര്യയാണ്. കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതുതായി ഉ ണ്ടാക്കപ്പെട്ടതാകുന്നു. എല്ലാ പുത്തന്‍ നിര്‍മ്മിതികളും വഴി കേടുമാകുന്നു’ (മുസ്ലിം).

ഈ വിഷയകമായി ആയത്തുകളും ഹദീ സുകളും അനേകമാണ്. അവയൊക്കെത്തന്നെ അല്ലാഹു തമ്പുരാന്‍ ഈ മതത്തെ ഈ സമുദായത്തിന് പരിപൂര്‍ത്തിയാക്കിത്ത ന്നിരിക്കുന്നുവെന്നും, അവന്റെ അനുഗ്രഹം പൂര്‍ത്തിയാക്കി ത്തന്നിരിക്കുന്നുവെന്നും വ്യക്തമാ ക്കുന്നവയാണ്. അവന്റെ സന്ദേശങ്ങളെ വ്യക്തമായും പൂര്‍ണ്ണമായും എത്തിച്ച ശേഷ മല്ലാതെ അല്ലാഹു അവന്റെ പ്രവാചകനെ മരിപ്പിച്ചിട്ടില്ല.

മേല്‍ പറയപ്പെട്ട ആയത്തുകള്‍, ഹദീസുകള്‍, പണ്ഡി തരുടെ ഉദ്ധരണികള്‍ എന്നിവയില്‍ നിന്നും ശഅ്ബാന്‍ 15 ന് പ്രത്യേകമായ നമസ്കാരം നോമ്പ് പോലെയുള്ള ആചാ രങ്ങള്‍ നടത്തുന്നത് വെറുക്കപ്പെട്ട ബിദ്അത്താണെന്നും, പ രിശുദ്ധ ദീനില്‍ അവക്ക് യാതൊരു അടിസ്ഥാനവുമില്ലെ ന്നും, മറിച്ച് അതെല്ലാം തന്നെ സ്വഹാബത്തിന്റെ കാല ശേ ഷം കടന്നുകൂടിയതാണെന്നും ഒരു സത്യാന്വേഷിക്ക് വ്യക്ത മാവുന്നതാണ്. അല്ലാഹു പറയുന്നു:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا ( المائدة : 3 )
‘ഇന്നേ ദിവസം നിങ്ങള്‍ക്ക് നാം നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു’ (അല്‍ മാഇദ: 3).

അബൂഹുറൈറ (റ)വില്‍ നിന്നും നിവേദനം, നബി (സ) പറഞ്ഞു: ‘വെള്ളിയാഴ്ചയെ നമസ്കാരം കൊണ്ട ് നി ങ്ങള്‍ പ്രത്യേകമാക്കരുത്. അതിന്റെ പകലിനെ നോമ്പുകൊ ണ്ടും പ്രത്യേകമാക്കരുത്, സാധാരണ നോമ്പുപിടിച്ചു വരു ന്ന ഒരാളല്ലാതെ’.

ഏതെങ്കിലും രാത്രിയില്‍ പ്രത്യേകമായി വല്ല ആരാ ധനയും നടത്താമായിരുന്നുവെങ്കില്‍ വെള്ളിയാഴ്ച രാത്രി യില്‍ അത് ഏറ്റവും കൂടുതല്‍ അര്‍ഹമാകുമായിരുന്നു. കാ രണം സൂര്യനുദിച്ച ദിവസങ്ങളില്‍ വെച്ചേറ്റവും ശ്രേഷ്ഠമാ ണ് വെള്ളിയാഴ്ച. അതില്‍ പ്രത്യേകമായി ആരാധനകളൊ ന്നും ഉണ്ടാക്കാന്‍ പാടില്ലെന്ന് നബി (സ) താക്കീത് ചെയ് തെങ്കില്‍ മറ്റുള്ള കാലങ്ങളില്‍ അത് കൂടുതല്‍ ഗൌരവതര മാകുന്നു.

റമദാനിന്റെ രാവുകളിലും ലൈലത്തുല്‍ ഖദ്റിലും രാത്രി നബി (സ) നമസ്കാരത്തിന് പ്രേരിപ്പിച്ചു. സ്വയം ചെ യ്തു കാണിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘ആരെ ങ്കിലും വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചു കൊണ്ടും റമദാനില്‍ നിന്ന് നമസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുന്നതാണ്. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നിന്ന് നമസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്’ (ബുഖാരി, മുസ്ലിം).

ഇത്രയും വ്യക്തമായി കാര്യങ്ങള്‍ പഠിപ്പിച്ചു നബി (സ), എന്നിരിക്കെ ശഅ്ബാന്‍ 15നോ, അല്ലെങ്കില്‍ റജബിലെ ആദ്യത്തെ വെള്ളിയാഴ്ചയോ, ഇസ്റാഅ് മിഅ്റാജിന്റെ രാത്രിയിലോ എന്തെങ്കിലും പ്രത്യേക ആരാധനയുണ്ടായിരുന്നുവെങ്കില്‍ അത് നബി(സ) അറിയിച്ചുതരികയോ ചെയ്തു കാണിക്കുകയോ ചെയ്യുമായിരുന്നു. അപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്വഹാബത്ത് അത് സമുദായത്തിന് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അവരത് ഒരിക്കലും മറച്ചുവെക്കില്ല. കാരണം ജനങ്ങളില്‍ ഏറ്റവും ഉത്തമരും അമ്പിയാക്കള്‍ക്ക് ശേഷം ജനങ്ങളോട് ഏറ്റവുംഗുണകാംക്ഷയുള്ളവരുമാണവര്‍. അവരില്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കട്ടെ, ആമീന്‍.

No comments :

Post a Comment

Note: Only a member of this blog may post a comment.