Thursday, June 19, 2014

നോമ്പും അനാചാരങ്ങളും

 നിയ്യത്ത്‌ ചൊല്ലിപ്പറയല്‍
ഏതൊരു നല്ല കര്‍മ്മത്തിനും നിയ്യത്ത്‌ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയ്യത്തില്ലാതെ ഒരു കര്‍മ്മവും അല്ലാഹു സ്വീകരിക്കുകയുമില്ല. റസൂല്‍ (സ) പറഞ്ഞു: “നിശ്ചയം, കര്‍മ്മങ്ങള്‍ നിയ്യത്ത്‌ കൊണ്ടാണ്‌” (ബുഖാരി, മുസ്‌ലിം) നിയ്യത്ത്‌ എന്നാല്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളെപ്പറ്റി നമ്മുടെ മനസ്സിലുള്ള കരുത്താണ്‌. ഹൃദയത്തിലാണ്‌ അതിന്റെ സ്ഥാനം. ഇത്‌ ഏറ്റുചൊല്ലിക്കുന്ന ആളുകള്‍ തന്നെ നിയ്യത്തിന്റെ യഥാര്‍ത്ഥ സ്ഥാനം വിശദീകരിക്കുന്നത്‌ കാണുക: “ നിയ്യത്ത്‌ എന്ന വാക്കിന്‌ കരുതല്‍ എന്നാണര്‍ത്ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലോ? ഹൃദയംകൊണ്ടാണ്‌ നിയ്യത്ത്‌ ചെയ്യേണ്ടത്‌. മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവ്‌ കൊണ്ടുച്ചരിച്ചാല്‍ അത്‌ നിയ്യത്താവുകയില്ല.” (സുന്നി അഫ്‌കാര്‍ 2008 സെപ്‌തംബര്‍ 3) ഇത്‌ കൊണ്ടാണല്ലോ ദൈന്യംദിനം നൂറുകണക്കിന്‌ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഏറ്റുചൊല്ലല്‍ വിഭാഗംപോലും അവയൊന്നും ഏറ്റുപറഞ്ഞ്‌ ചെയ്യാത്തത്‌? നോമ്പ്‌ കര്‍മ്മത്തിന്‌ നിയ്യത്ത്‌ ചെയ്യുന്നവര്‍ കടകളില്‍ പോകുന്നതും ജോലി ചെയ്യുന്നതും വാഹനത്തില്‍ കയറുന്നതും യാത്ര ചെയ്യുന്നതുമെല്ലാം നല്ല കാര്യത്തിനാണ്‌ പലപ്പോഴും. എന്നാല്‍ ഇതെല്ലാം നോമ്പ്‌ കര്‍മ്മത്തിന്‌ പറയുന്നതുപോലെ ഏറ്റുപറഞ്ഞുകൊണ്ടാണോ ഇവര്‍ ചെയ്യുന്നത്‌? ഒരിക്കലുമല്ല. എന്തുകൊണ്ടാണിത്‌? ഇവരുടെ ഈ കര്‍മ്മങ്ങളൊന്നും അല്ലാഹു സ്വീകരിക്കാതിരിക്കാന്‍ വേണ്ടിയാണോ? അല്ല. ഇതിന്റെയെല്ലാം ഉദ്ദേശ്യം അവരുടെ ഹൃദയത്തിലാണ്‌. നല്ലതായ ഉദ്ദേശ്യത്തോടെ അല്ലാഹുവില്‍നിന്ന്‌ അതിന്റെയെല്ലാം പ്രതിഫലം കാംക്ഷിക്കലാണ്‌ നിയ്യത്ത്‌. എന്നാല്‍ നോമ്പ്‌ കര്‍മ്മത്തിനും നമസ്‌കാരത്തിനും മാത്രം ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി ചൊല്ലുന്നതും ചൊല്ലിക്കുന്നതുമായ ഒരു നിയ്യത്ത്‌ നബി (സ)യോ അവിടത്തെ സ്വഹാബത്തോ നമുക്ക്‌ പഠിപ്പിച്ചിട്ടുണ്ടോ? ഇല്ല. ഇങ്ങിനെ ഒരു മാതൃക ഈ മഹത്തുക്കളില്‍ നിന്നൊന്നും കാണിക്കാന്‍ ഏറ്റുചൊല്ലല്‍ വിഭാഗത്തിന്‌ കഴിയില്ല.


നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കുന്ന പള്ളിയില്‍ തന്നെയാണല്ലോ നോമ്പിനേക്കാള്‍ ശ്രേഷ്‌ഠമായ അഞ്ച്‌ വക്‌ത്‌ ഫര്‍ള്‌ നമസ്‌കാരം ജമാഅത്തായി നടക്കുന്നത്‌? അതിന്‌ പള്ളിയിലെ ഇമാം നിയ്യത്ത്‌ ചൊല്ലിക്കൊടുക്കുന്നില്ല. അവനവന്‍ ചെയ്യുകയാണ്‌ പതിവ്‌. നമസ്‌കാരത്തിന്റെ കാര്യത്തില്‍ പോലും ഇല്ലാത്ത പുതിയ ഈ ഓര്‍മ്മിപ്പിക്കല്‍ നിയ്യത്ത്‌ റമളാന്‍ നോമ്പിന്‌ സ്‌പെഷലായി എവിടെനിന്ന്‌ വന്നു? നമസ്‌കാരത്തിനും ഫര്‍ളും സുന്നത്തുമായ മറ്റ്‌ ഇബാദത്തുകള്‍ക്കുമൊന്നും ഇങ്ങിനെ ഒരോര്‍മ്മയും ഓര്‍മ്മിപ്പിക്കലും വേണ്ടേ? ഇതാണ്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌. സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗം പണ്‌ഡിതന്മാര്‍ക്ക്‌ മാത്രം ഇങ്ങനെ ഒരു മതകാര്യം നല്ലതായി തോന്നി. അവര്‍ അത്‌ മതത്തിന്റെ പേരില്‍ വ്യാപകമായി നടപ്പാക്കുകയും ചെയ്‌തു. ഇങ്ങിനെയാണ്‌ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിപ്പിക്കുക എന്ന ഒരു പുത്തന്‍ ആചാരം യാഥാസ്ഥിതിക വിഭാഗം മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറിയത്‌.



നോമ്പുതുറ പിന്തിക്കല്‍
സമയമായാല്‍ ഉടന്‍ നോമ്പുതുറക്കുക. ഇതാണ്‌ നബി (സ) നമുക്ക്‌ പഠിപ്പിച്ച സുന്നത്ത്‌. അവിടുന്ന്‌ പറയുന്നത്‌ കാണുക: “ നോമ്പ്‌ തുറക്കാന്‍ തിടുക്കം കാണിക്കുന്ന കാലമത്രയും ജനങ്ങള്‍ നന്മയില്‍ തന്നെയായിരിക്കും.” (ബുഖാരി, മുസ്‌ലിം). എന്നാല്‍ സൂക്ഷ്‌മതയുടെ പേരില്‍ യാഥാസ്ഥിതിക വിഭാഗം മുസ്‌ലിംകള്‍ക്കിടയില്‍ ഇവിടെ ഒരു ദുരാചാരം നടന്നുവരുന്നുണ്ട്‌. ഇവരുടെ പള്ളികളില്‍ സമയമായാലും രണ്ടും മൂന്നും അതിലധികവും മിനുട്ട്‌ പിന്തിച്ചാണ്‌ റമളാനില്‍ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുക. അനുയായികള്‍ നോമ്പ്‌ തുറക്കാന്‍ സമയം പിന്തിച്ച ഈ ബാങ്കിനെ ആശ്രയിക്കുകയും ചെയ്യുന്നു.
ഇതു സംബന്ധമായി അബൂബിലാലിന്റെ വെളിപ്പെടുത്തലുകള്‍ യാഥാസ്ഥിതിക വിഭാഗം വായിക്കേണ്ടതുതന്നെയാണ്‌. യാഥാസ്ഥിതിക വിശ്വാസിയാണെങ്കിലും സ്വല്‌പമെങ്കിലും ചിന്താശേഷിയുള്ളവരാണെങ്കില്‍ ഈ വെളിപ്പെടുത്തലുകള്‍ അവരില്‍ കോളിളക്കം സൃഷ്‌ടിക്കും. ഇതുസംബന്ധമായി ബഹളം വെച്ച പല യാഥാസ്ഥിതിക പള്ളിക്കമ്മിറ്റിക്കാരും ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ മുമ്പില്‍ പത്തി മടക്കിയിട്ടുണ്ട്‌.


ബദ്രീങ്ങളുടെ ആണ്ട് 
ചരിത്രപ്രസിദ്ധമായ ബദ്ര്‍ യുദ്ധം നടന്നത് ഹിജ്റ രണ്ടാം  വര്‍ഷത്തില്‍ ഒരു റമദാനിലായിരുന്നു (17-ാം തിയ്യതി). ബദ്റില്‍ പങ്കെടുത്ത നബി(സ)യും 313 സ്വഹാബികളുമാണ് ബദ്രീങ്ങള്‍ എന്നറിയപ്പെടുന്നത്. ബദ്റിന് ശേഷം എട്ട് വര്‍ഷം നബി(സ) ജീവിച്ചിരുന്നിട്ടും റമദാന്‍ 17 ന്  ഒരിക്കലെങ്കിലും ഒരാഘോഷം സംഘടിപ്പിച്ചിട്ടില്ല. ബദ്രീങ്ങളുടെ പേരില്‍ നേര്‍ച്ചപ്പെട്ടി
വെക്കുന്നതോ ബദ്രീങ്ങളുടെ പേരില്‍ അറുക്കുന്നതോ അന്നദാനം  നടത്തുന്നതോ നബി(സ)യുടെയോ സ്വഹാികളുടെയോ ചര്യയായിരുന്നില്ല. എന്നാല്‍, ബദ്രീങ്ങളുടെ പേരിലുള്ള ഈ ബിദ്അത്തുകളെല്ലാം കേരളഖുബൂരികള്‍ വര തെറ്റാതെ ആചരിക്കുന്നു!

ബദര്‍ ദിനം എന്ന് പറഞ്ഞ് മൌലീദിലൂടെ ബദരീങ്ങളെ വിളിച്ച് സങ്കടം പറയുന്ന കേരള സമസ്ത്തക്കാരോട്........ ബദരീങ്ങളില്‍ പെട്ട, ഉഹുദ് യുദ്ധത്തില്‍ ശഹീദായ ധീരനായിരുന്നു അല്ലാഹുവിന്‍റെ വലിയ്യായ ഹംസ (റ) ബദര്‍ യുദ്ധത്തില്‍ തന്‍റെ ബന്ദുക്കളെ ഹംസ കൊന്നതിനു പകരം തീര്‍ക്കാന്‍ അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ്‌ തീരുമാനിച്ചു.
ഹംസയെ കുന്തം എറിഞ്ഞ് കൊല്ലാന്‍ വേണ്ടി വഹിശിയെ നിയോഗിച്ചു. ഉഹുദ് യുദ്ധത്തിന്‍റെ സമയത്ത് മറഞ്ഞ് നിന്നുകൊണ്ട് വഹിശി കുന്തം എറിഞ്ഞ് ഹംസയെ കൊന്നു.
ഹിന്ദ്‌ വന്നുകൊണ്ട്‌ ഹംസയുടെ നെഞ്ച് കീറി കരള്‍ പറിച്ചെടുത്ത് കടിച്ച് തുപ്പി. കരള്‍ രോഗമോ, മറ്റെന്തെങ്കിലും അവയവത്തിന് രോഗമോ ഉണ്ടാകുമ്പോള്‍ ബദരീങ്ങളെ വിളിച്ചു പ്രാര്‍ത്തിക്കുകയും അവരുടെ പേരില്‍ നേര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമസ്ത്തക്കാര്‍ ഈ സംഭവം ഒരു നിമിഷം ഒന്ന് ചിന്തിക്കൂ, വഹിശി ഒളിച്ചിരുന്ന് കുന്തം എറിയുന്നത് ബദരീങ്ങളില്‍ പെട്ട ഹംസ (റ) നു അറിയാന്‍ കഴിഞ്ഞില്ല.
യുദ്ധത്തില്‍ പങ്കെടുത്ത ബദരീങ്ങളുടെ നേതാവായ നബി(സ) ക്കും മറ്റു ബദരീങ്ങള്‍ക്കും ഹംസയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജീവിച്ചിരിക്കുമ്പോള്‍ പോലും തൊട്ടടുത്തുള്ള ബദരീങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മരിച്ചതി ശേഷം നിങ്ങളുടെ വിഷമങ്ങള്‍ അറിയാനും നിങ്ങളെ അപകടത്തില്‍ നിന്നും രക്ഷിക്കാനും ബദരീങ്ങള്‍ക്ക് കഴിയുക? സ്വന്തം കരള്‍ പറിച്ചെടുത്ത് ഹിന്ദ്‌ കടിച്ച് തുപ്പുമ്പോള്‍ ബദരീങ്ങളില്‍ പെട്ട ഹംസക്ക് തടയാന്‍ കഴിഞ്ഞില്ല,
പിന്നെ എങ്ങനെയാണ് നിങ്ങളുടെ കരളിന് രോഗം ഉണ്ടായാല്‍ ബദരീങ്ങള്‍ക്ക് മാറ്റാന്‍ കഴിയുക? "അവനോടുള്ളതു മാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവര്ക്ക് ‌ യാതൊരു ഉത്തരവും നല്കുഅന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍., അത്‌ (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (ഖുര്‍ആന്‍ 13:14)


ഓരോ പത്തിലും പ്രത്യേക ദുആകള്‍
റമദാനിലെ ആദ്യപത്തില്‍ 'അല്ലാഹുമ്മ ഇര്‍ഹീം യാ അര്‍ഹമര്‍ റാഹിമീന്‍' (അല്ലാഹുവേ, അതിയായി കരുണ ചെയ്യുന്നവ, എന്നോട് കരുണ കാണിക്കണേ...) എന്നും രണ്ടാമത്തെ പത്തില്‍ 'അല്ലാഹുമ്മ ഇഗ്ഫിര്‍ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍' (അല്ലാഹുവേ, സര്‍വ്വലോക രക്ഷിതാവേ, എന്റെ പാപങ്ങള്‍ പൊറുക്കേണമേ) എന്നും മൂന്നാമത്തെ പത്തില്‍ 'അല്ലാഹുമ്മ ഇഅ്തികിനീ മിന്നാര്‍' (അല്ലാഹുവേ, എന്നെ നരകത്തില്‍ നിന്നും മോചിപ്പിക്കണേ) എന്നും കേരളത്തിലെ പല പള്ളികളിലും എഴുതി വെക്കാറുണ്ട് . പരസ്യക്കാരും മറ്റും ഈ പ്രാര്‍ത്ഥനയും മേല്‍ പറഞ്ഞ 'നിയ്യത്തും' അച്ചടിച്ച് വിതരണം ചെയ്യാറുമുണ്ട്. ചിലേടങ്ങളില്‍ തറാവീഹ് നമസ്കാരത്തിലെ ഓരോ ഈരണ്ട്  റക്അത്തില്‍ നിന്നും സലാം വീട്ടിയാല്‍ അതാതു പത്തിലെ 'ദുആ'കള്‍ ഇമാം ഈണത്തില്‍ ചൊല്ലിക്കൊടുക്കുന്നതും പിന്നിലുള്ളവര്‍ ഏറ്റ് ചൊല്ലുന്നതും കാണാന്‍ കഴിയും. എന്നാല്‍, നബി(സ)യോ സ്വഹാത്തോ കാണിച്ച് തന്നിട്ടില്ലാത്ത ഒരു പുത്തനാചാരമത്രേ ഇത്. പ്രാര്‍ത്ഥകളുടെ അര്‍ത്ഥം തെറ്റായത് കൊണ്ടല്ല. പക്ഷെ, പ്രത്യേക സമയവും സന്ദര്‍ഭവും നിശ്ചയിച്ച് നിശ്ചിത പ്രാര്‍ത്ഥകള്‍ ചൊല്ലണമെങ്കില്‍ അല്ലാഹുവോ റസൂലോ അപ്രകാരം പഠിപ്പിച്ചിരിക്കണം. അതുണ്ടായിട്ടില്ല. തെളിവിന് കൊള്ളാത്ത ഒരു ദുര്‍ബ്ബല ഹദീസില്‍ ഇപ്രകാരം കാണാം. "ഈ മാസത്തിന്റെ ആദ്യം കാരുണ്യവും മധ്യം പാപമോചവും അവസാനം നരകമോചനവുമാണ്'' ഈ ദുര്‍ബ്ബല ഹദീസില്‍ നിന്നും ചിലര്‍ തട്ടിക്കൂട്ടിയതാണ് മേല്‍പറഞ്ഞ ദുആകള്‍. അല്ലാതെ ഹദീസു ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടതല്ല ഇത്. എന്നിട്ടും ഈ ദുആകള്‍ പ്രബലമായ സുന്നത്താണെന്ന വിചാരത്തിലാണ് ജനങ്ങള്‍ അനുഷ്ഠിച്ച് കൊണ്ടിരിക്കുന്നത്.


27-ാം രാവിലെ ചക്കരച്ചോറും 'സകാത്' വാരലും
വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട 'ലൈലതുല്‍ ക്വദ്ര്‍' അവസാന പത്തിലാണെന്നും അതിലെ ഒറ്റയിട്ട രാവില്‍ നിങ്ങളതി അ്വഷിക്കണമെന്നും ഹദീസില്‍ കാണാം. പക്ഷെ, ഏതാണാ രാവ് എന്ന് നബി(സ) വ്യക്തമായി പറഞ്ഞു തന്നിട്ടില്ല. അത് കൊണ്ട്  തന്നെ പണ്ട് കാലം മുതല്‍ക്കേ അക്കാര്യത്തില്‍ അഭിപ്രായഭിന്നത നില നില്‍ക്കുകയാണ്. നാല്‍പതോളം അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ടെന്ന് പോലും ചില ഗ്രന്ഥങ്ങളില്‍ കാണാം. അക്കൂട്ടത്തില്‍ പെട്ട ഒരഭിപ്രായമാണ് ലൈലതുല്‍ ക്വദ്ര്‍ 27-ാം രാവിലാണെന്ന നിഗമം. സ്വഹാബികളില്‍ പലരും ഈ അഭിപ്രായക്കാരാണെന്നും ചില ഗ്രന്ഥകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അതുകൊണ്ടോന്നും 27-ാം രാവില്‍ തന്നെയാണ് എല്ലാ വര്‍ഷവും ലൈലതുല്‍ ക്വദ്ര്‍ വരികയെന്ന് തീര്‍ത്ത് പറയാനാവില്ല. ലൈലതുല്‍ ക്വദ്ര്‍ ഏത് ദിവസമാണെന്ന് നബി(സ)ക്ക് ഒരിക്കല്‍ അറിയിക്കപ്പെട്ടുവെന്നും പിന്നീട് ആ വിവരം ഉയര്‍ത്തപ്പെട്ടു(അഥവാ, നബി(സ)ക്ക് മറപ്പിക്കപ്പെട്ടു)വെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട് . ഇതിന്റെയെല്ലാം അടിസ്ഥാത്തിലാണ് ലൈലതുല്‍ക്വദ്ര്‍ ഏത് ദിവസമാണെന്ന് നിര്‍ണയിച്ച് പറയുന്ന അഭിപ്രായങ്ങളെയെല്ലാം നാം സമീപിക്കേണ്ടത്. ചുരുക്കത്തില്‍, റമദാനിലെ അവസാ പത്തിലാണെന്നും അതിലെ ഒറ്റയിട്ട രാവുകളിലാണെന്നും മാത്രമാണ് ഉറപ്പിച്ച് പറയാവുന്ന അഭിപ്രായം. എന്നാല്‍, റമദാന്‍ 27 ലെലതുല്‍ ക്വദ്ര്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൂടുതല്‍ ഇബാദത്തെടുത്ത് കൊണ്ടും  ഉറക്കമൊഴിച്ച് നമസ്കരിച്ചും അല്ലാഹുവുമായി കൂടുതല്‍ അടുക്കാല്ല കേരള ക്വുബൂരികളുടെ ശ്രമം. മറിച്ച്, അന്നേ ദിവസം ചക്കരച്ചോറും മധുരപലഹാരങ്ങളും അപ്പങ്ങളും പാകം ചെയ്ത് എല്ലാവര്‍ക്കും കൊടുക്കുക, പള്ളിയിലും മറ്റും തിക്കും തിരക്കും കൂട്ടി പലഹാരം വിതരണം ചെയ്യുക, 

സകാത് എന്ന പേരില്‍ രാവിലെ മുതല്‍ക്ക് പാവങ്ങളെ തെരുവിലിറക്കി യാചന പ്രോത്സാഹിപ്പിക്കുക ഇതൊക്കെയാണ് നാട്ടില്‍ നടന്ന് കൊണ്ടിരിക്കുന്നത്. കണക്ക് നോക്കി നിര്‍ബന്ധമായും കൊടുക്കേണ്ട  സകാത് നാണയതുട്ടുകളാക്കി മാറ്റി സാമര്‍ത്ഥ്യക്കാരായ സാധുക്കള്‍ക്ക് എറിഞ്ഞ് കൊടുത്താല്‍ അത് ഇസ്ലാമിലെസകാതിനെ അവഹേളിക്കലാണെന്ന സത്യം മുസ്ലിയാക്കന്‍മാര്‍ ജനങ്ങളോട് തുറന്ന് പറയുന്നില്ല. എന്നു മാത്രമല്ല, സംഘടിത സകാതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ പാവങ്ങള്‍ക്ക് ചോദിച്ച് വരാന്‍ (അഥവാ യാചിക്കാന്‍) അവകാശമുണ്ടെന്നും അങ്ങിനെ  കൊടുക്കുന്നത് തെറ്റല്ലെന്ന് പോലും ഇക്കൂട്ടര്‍ നയായീകരിക്കുന്നു. മാനാഭിമാനം കാരണം ആളുകളോട് കൈ കാണിക്കാന്‍മടിക്കുന്ന എത്രയോ സാധുക്കള്‍ക്ക് അല്‍പം പോലും സകാത് വിഹിതം കിട്ടുന്നില്ല എന്ന സത്യം ഏറെ ചിന്തിക്കാതെ തന്നെ ആര്‍ക്കും മനസ്സിലാകും. എന്നിട്ടും സമുദായമക്കളെ യാചകരാക്കി മാറ്റുന്ന ഈ ദുഷിച്ച സമ്പ്രദായത്തെ എതിര്‍ക്കാനൊ അതിന്  ബദലായി ചോദിച്ച് വരാത്ത സാധുവിനും സകാത് കിട്ടുന്ന സകാത് വിതരണ സംവിധാമുണ്ടാക്കാന്  മുസ്ലിയാക്കന്‍മാര്‍ ഒരുക്കമല്ല. ആരെങ്കിലും ഇസ്ലാമികവൃത്തത്തികത്ത് നിന്നുകൊണ്ട് അത്തരം വല്ലശ്രമവും നടത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ ഇവര്‍ മുന്നിലുണ്ടാവുകയും ചെയ്യും.

No comments :

Post a Comment

Note: Only a member of this blog may post a comment.