Wednesday, June 4, 2014

കബര്‍ കെട്ടിപ്പോക്കലും ശാഫിഈ മദ്ഹബും

ശാഫിഈ മദ്ഹബ് ഇമാം ഷാഫി (റ) പറഞ്ഞു: “ഖബറിനു മുകളില്‍ എന്തെങ്കിലും കെട്ടി ഉയര്താ തിരിക്കുന്നതും കുമ്മായം ഇടാതെയിരിക്കുന്നതുമാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്. മുഹാജിറുകളും അന്സാറുകലുമായ സ്വഹാബികളുടെ ഖബറുകള്‍ കുമ്മായം ഇട്ടതായി ഞാന്‍ കണ്ടിട്ടില്ല.” (അല്‍ ഉമ്മ്)

ഇമാം നവവി(റ) പറഞ്ഞു: “നിശ്ചയം നബി(സ) യുടെ ചര്യ അനുസരിച്ച് ഖബര്‍ ഭൂമിയില്‍ നിന്നും അധികം ഉയര്ത്തായന്‍ പാടില്ല. മുകള്ഭാ്ഗം കൂര്പ്പി ക്കാനും പാടില്ല. ഒരു ചാണ്‍ ഉയര്ത്തി യ ശേഷം പരത്തണം. ഇമാം ഷാഫിയുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയും അഭിപ്രായം ഇതാണ്.” (ശറഹ് മുസ്ലിം :4/42)

 “അങ്ങനെയുള്ള സ്ഥലത് (പൊതു സ്ഥലത്) ഖബര്‍ കെട്ടി ഉയര്ത്തടല്‍ ഹറാം ആകുന്നു. വല്ലവനും അങ്ങനെ കെട്ടി ഉയര്ത്തി യാല്‍ അത് പൊളിച്ചു നീക്കല്‍ നിര്ബതന്ധമാകുന്നു.” (ഫതഹുല്‍ മുഈന്‍)

 ശേഇഖ് അബ്ദുല്‍ ഖാദര്‍ ജീലാനി പറഞ്ഞു: “ഖബര്‍ സന്ദര്ശിബക്കുന്ന സമയത്ത് അവന്റെഈ കൈ അതിനു മുകളില്‍ വെക്കരുത്. അതിനെ ചുംബിക്കാനും പാടില്ല. നിശ്ചയം ഇത് ജൂതന്മാരുടെ പതിവാണ്.” (ഗുന്യത് 1/39)

 “നിശ്ചയം അവര്‍ (മുഷ്‌രിക്കുകള്‍) വിഗ്രഹങ്ങളെയും പ്രതിമകളെയും പ്രതിഷ്ടിചിരുന്നത് അവരില്‍ ഉണ്ടായിരുന്ന അമ്ബിയാക്കളുടെയും മഹാന്മാരുടെയും രൂപത്തില്‍ ആയിരുന്നു. ഞങ്ങള്‍ ഈ വിഗ്രഹങ്ങള്ക്ക്്‌ ഇബാദതെടുതാല്‍ ഈ വിഗ്രഹത്തെ പ്രധിനിധാനം ചെയ്യുന്ന മഹാന്മാര്‍ അല്ലാഹുവിന്റെകയടുക്കല്‍ ഞങ്ങള്ക്ക്് ശുപാര്ശ ക്കാരാവും എന്നാണ്. ഇക്കാലത്ത് അതിനു തുല്യമായ പ്രവര്ത്തിായാണ് അല്ലാഹുവിന്റെ് സൃഷ്ടികളില്‍ ധാരാളം ആളുകള്‍ മഹാന്മാരുടെ ഖബറുകളെ ബഹുമാനിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നത്. നിശ്ചയം അവരുടെ ഖബറുകള്‍ ബഹുമാനിച്ചാല്‍ ആ ഖബറാളികള്‍ അവര്ക്ക് അല്ലാഹുവിന്റെശ അടുക്കല്‍ ശുപാര്ശര ചെയ്യുമെന്നാണ് അവരുടെ വിശ്വാസം.” (തഫ്സീര്‍ റാസി 17:60)

 ഖബറുകള്‍ തിരിച്ചറിയാന്‍ വേണ്ടിയണ് അങ്ങനെ പറഞത് ഒരു ചാണ്‍ മാത്രം. പിന്നെ മണ്‍വെട്ടികൊണ്ടുവേഗം മണ്ണിട്ടു തൂര്‍ക്കണം.ഒടുവില്‍ ഖബര്‍ "ഒരു ചാണ്‍" മാത്രം ഉയന്ര്‍ത്തണം.തിരിച്ചറിയാന്‍ വേണ്ടിയാണത്.സിയാറത്തു ചെയ്യാനും ഖബറിനെ ആദരിക്കാനും അതുപകരിക്കും.ജാബിര്‍(റ)വില്‍ നിന്നു ഇബ്നുഹിബ്ബാന്‍(റ)റിപ്പോര്‍ട്ടു ചെയ്യുന്നു---നബി(സ)യുടെ ഖബര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തിയിരുന്നു.(മഹല്ലി പരിഭാഷ -പേജ് 2/470,471) സമസ്തയുടെ പള്ളിദര്‍സുകളില്‍ ഓതിപ്പഠിപ്പിക്കുന്ന ഗ്രന്ഥമാണ് മഹല്ലി.

No comments :

Post a Comment

Note: Only a member of this blog may post a comment.