Sunday, June 22, 2014

ബദറില്‍ കൊല്ലപ്പെട്ട മുശ്രിക്കുകളും സമസ്തക്കാരുടെ തെളിവും !!

ബദര്‍ ദിവസം കുറായ്ശീ പ്രധാനികളില്‍ ഇരുപത്തി നാല് പേരുടെ ശവ ശരീരങ്ങള്‍ അവിടെയുള്ള ഏറ്റവും വൃത്തികെട്ടതും ചീത്തയുമായ ഒരു പൊട്ട കിണറ്റില്‍ ഇട്ടു മൂടുവാന്‍ നബി (സ) കല്പിച്ചു ഏതെങ്കിലും ഒരു ജന വിഭാഗവുമായുള്ള യുദ്ധത്തില്‍ വിജയിച്ചാല്‍ അതിനു തൊട്ടുള്ള ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് മൂന്നു ദിവസം കഴിച്ചു കൂട്ടുക നബി(സ) യുടെ പതിവായിരുന്നു . അതനുസരിച്ച് ബദര്‍ യുദ്ധം കഴിഞ്ഞു മൂന്നാം ദിവസമായപ്പോള്‍ തന്റെ വാഹനം ഒരുക്കാന്‍ തിരുമേനി കല്പിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ യാത്ര ആരംഭിക്കുകയും സഹാബത് തിരുമേനിയെ പിന്‍ തുടരുകയും ചെയ്തു . എന്തോ കാര്യത്തിനാണ് ഈ യാത്ര എന്ന് സഹാബികള്‍ തമ്മില്‍ അഭിപ്രായപ്പെട്ടു . അങ്ങനെ തിരുമേനി ശവം മൂടിയ കിണറ്റു വക്കില്‍ വന്നു നില്‍ക്കുകയും അവരുടെ പിതാക്കളുടെ പേര് ചേര്‍ത്ത് വിളിക്കുകയും ചെയ്തു എന്നിട്ട് തിരുമേനി തുടര്‍ന്നു: അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്കത് സന്തോഷകരമകുമായിരുന്നില്ലേ ? എന്നാല്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദത്തം ചെയ്തത് ഞങ്ങള്‍ക്ക് സത്യമായി പുലര്‍ന്നിരിക്കുന്നു . നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങള്‍ക്കും സത്യമായി പുലര്ന്നോ ? ഇത് കേട്ട് ഉമര്‍ (ര) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ജീവനില്ലാത്ത ശവശരീരങ്ങലോടാണല്ലോ താങ്കള്‍ സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സത്യം ഞാന്‍ പറയുന്നത് അവരെക്കാള്‍ നിങ്ങളല്ല കേള്‍ക്കുന്നത് ഖതാദ (ര) (റിപ്പോര്‍ട്ടര്‍ ) പറയുകയാണ് നബി (സ) യുടെ സംസാരം ഭീഷണിയും നിസ്സരപ്പെടുതലും ശിക്ഷയും ഖേധവുമോക്കെയായി അനുഭവിക്കാന്‍ വേണ്ടി അവരെ അള്ളാഹു അപ്പോള്‍ ജീവിപ്പിച്ചു " (ബുഖാരി , മുസ്ലിം )

ഇത് സബന്ദിച്ചു ഇബ്നു ഉമര്‍ (ര) വില്‍ നിന്നും സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ട മറ്റൊരു റിപ്പോര്‍ട്ട്‌ ഇങ്ങനെയാണ് " നബി(സ) ബടരിലെ ക്വലീബിന്റെ കരയില്‍ നിന്ന് കൊണ്ട് പറഞ്ഞു നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ചെയ്ത വാഗ്ദത്തം സത്യമായി നിങ്ങള്ക്ക് അനുഭവപ്പെട്ടുവോ? എന്നിട്ട് തിരുമേനി പറഞ്ഞു ഞാന്‍ ഈ പറയുന്നത് ഇപ്പോള്‍ അവര്‍ കേള്‍ക്കുന്നു ഈ സംഭവം ആയിഷ (ര) യോട് പറഞ്ഞപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു എന്ന് വെച്ചാല്‍ ഞാന്‍ അവരോടു പറഞ്ഞു കൊണ്ടിരുന്നത് സത്യമായിരുന്നു എന്ന് ഇപ്പോള്‍ അവര്‍ അറിയുന്നു (അവര്‍ കേള്‍ക്കുന്നു ) എന്ന് തിരുമേനി പറഞ്ഞതിന്റെ ഉദ്ദേശം . അതിനു തെളിവായി ആയിഷ (ര) മരിച്ചവരെ നീ കേള്പ്പിക്കുകയില്ല എന്ന് തുടങ്ങുന്ന സൂക്തം ഓതി കേള്‍പ്പിക്കുകയും ചെയ്തു" (ബുഖാരി)

ഇബ്നു മസ്ഊദില്‍(ര) നിന്നും ത്വബ്രനി ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ "സഹാബത് നബി(സ) യോട് ചോദിച്ചു അല്ലാഹുവിന്റെ റസൂലേ താങ്കള്‍ പറയുന്നത് അവര്‍ കേള്‍ക്കുമോ ? തിരുമേനി പറഞ്ഞു നിങ്ങള്‍ കേള്‍ക്കും പോലെ അവരും കേള്‍ക്കുന്നു പക്ഷെ അവരിപ്പോള്‍ മറുപടി പറയുകയില്ല" (ഫതഹുല്‍ ബാരി 7/ 354 )

അനസ് (ര)വില്‍ നിന്നും ഇമാം ആഹ്മെദ്‌ (ര) ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടില്‍ "നബി(സ) അവരെ വിളിച്ചു സംസാരിക്കുന്ന ശബ്ദം കേട്ട് ഉമര്‍ (ര)ഇങ്ങനെ പറഞ്ഞു അല്ലാഹുവിന്റെ റസൂലേ മരണം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവരെ താങ്കള്‍ വിളിക്കുകയാണോ ? മരണ പെട്ടവരെ കേള്പ്പിക്കുകയില്ലെന്നു അള്ളാഹു പറഞ്ഞിട്ടുണ്ടല്ലോ . എങ്കില്‍ പിന്നെ എങ്ങിനെ അവര്‍ കേള്‍ക്കും? നബി(സ) പറഞ്ഞു എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം ഞാനീ പറയുന്നത് അവരെക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍ പക്ഷെ അവര്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല " (ആഹ്മെദ്‌)

ക്വലീബിലെ സംഭവവുമായി ബന്ദപ്പെട്ട നാല് റിപ്പോര്ടുകളില്‍ മരിച്ചവര്‍ വിളി കേള്‍ക്കുകയില്ല എന്നതിനാണ് ഈ സംഭവം തെളിവാക്കുന്നതെന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ പൂര്‍വ്വം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്

‎1 നബി(സ) യുടെ കൂടെയുണ്ടായിരുന്ന ഉമര്‍(ര) ഉള്‍പ്പെടെയുള്ള സഹാബികള്‍ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്ന് വിശ്വസിച്ചവര്‍ ആയിരുന്നു. ആ കാര്യം അവര്‍ നബി (സ) യുടെ മുന്പില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അത് തെറ്റാണെന്ന് പറഞ്ഞു നബി (സ) അവരെ തിരുത്തുകയോ, അവര്‍ കേള്‍ക്കുമെന്ന് പറയുകയല്ലാതെ മരിച്ചവര്‍ കേള്‍ക്കുമെന്ന് പൊതുവായി അഭിപ്രയപ്പെടുകയോ ചെയ്തില്ല. ഇമാം ബുഖാരി(ര)യുടെ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ അവര്‍ കേള്‍ക്കും എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഈ പ്രത്യേക സന്ദര്‍ഭത്തിലും പ്രശ്നത്തിലും ഒഴികെ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്ന് തന്നെയാണ് നബി(സ) അംഗീകരിച്ച അഭിപ്രായം എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇക്കാര്യം പ്രസിദ്ധ ഖുറാന്‍ വ്യക്യതാവായ സയ്യിദ് ശിഹാബുദ്ധീന്‍ മഹാമൂദുല്‍ ആലൂസി (ര) തന്റെ ഖുറാന്‍ വ്യക്യന ഗ്രന്ഥമായ രൂഹുല്‍ മആനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (6/400). ഇത് കൊണ്ട് മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നാ അടിസ്ഥാന തത്വമാണ് വെളിപ്പെടുന്നത്. സഹാബികള്‍ മരിച്ചവര്‍ കേള്‍ക്കുകയില്ലെന്നു അഭിപ്രായപ്പെട്ടപ്പോള്‍ നബി(സ) അത് തിരുത്താതെ, ആ വശത്തെ കുറിച്ച് മൌനം ദീക്ഷിച്ചതില്‍ നിന്നും അത് മനസ്സിലാക്കാം. നബി(സ) യുടെ വിളി കേള്‍ക്കുവാനായി അള്ളാഹു അവരെ തല്‍ക്കാലികമായി ജീവിപ്പിക്കുകയും തിരുമേനിയുടെ വചനങ്ങള്‍ കേള്പ്പിക്കുകയുമാണ് ചെയ്തത് എന്ന് തബി ഉകളില്‍ പ്രമുഖനായ ക്വതാദ(ര) വിന്റെ അഭിപ്രായം ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ആദ്യ റിപ്പോര്‍ട്ടില്‍ വന്നതുമാണ് മാത്രമല്ല , അതൊരു ശിക്ഷയെന്ന നിലക്കും ഖേദിപ്പിക്കാന്‍ വേണ്ടിയും മറ്റുമാണെന്നു ആ റിപ്പോര്‍ട്ടില്‍ തന്നെ വിവരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .ക്വതാദ (ര) വിന്റെ അഭിപ്രായവും ഈ ഹദീസിനോട് ചേര്‍ത്ത് കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതില്‍ നിന്ന് അത് നബി (സ) യുടെ അമാനുഷിക സംഭവം ആണെന്നും കാണിക്കുന്നു. അപ്പോള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലും ഒരു പ്രത്യേക പ്രശ്നത്തിലും അള്ളാഹു തന്റെ പ്രവാചകര്‍ മുഖേന വെളിപ്പെടുത്തിയ ഒരു അമാനുഷിക സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം മുശ്രിക്കുകള്‍ നബി തിരുമേനിയുടെ വിളി കേട്ട് എന്നത് കൊണ്ട് എല്ലാ മരിച്ചവരും എല്ലാ വിളികളും കേള്‍ക്കും എന്ന് വാദിക്കുന്നത് എന്ത് മാത്രം അത്ഭുതകരം ആണ് ? മാത്രമല്ല ഇവിടെ മുശ്രിക്കുകലെയാണ് തിരുമേനി വിളിച്ചതും കേള്പ്പിച്ചതും എന്നാ തെളിവിന്മേല്‍ മുസ്ലിം പുന്യലന്മാരെ മാത്രമല്ല സന്യാസിമാരെയും പാതിരിമാരെയും സ്വമികളെയും ഒക്കെ അവരുടെ മരണ ശേഷവും വിളി കേള്‍പ്പിക്കാനും സഹായം ചോദിക്കാനും കഴിയുമെന്നും വാദിക്കാമല്ലോ.

മറ്റൊരു പ്രസിദ്ധ ഖുറാന്‍ വ്യക്യാനം ആയ കുര്തുബിയിലും ഈ സംഭവം നബി തിരുമേനിയുടെ മുഅജിസത് ആയി വിവരിക്കപ്പെട്ടിക്കുന്നു (12/232) ബുഖാരിയുടെ വ്യക്യനമായ ഫതഹുല്‍ ബരിയിലും ഈ സംഭവം നബി തിരുമേനിയുടെ മുഅജിസതായി ഇമാം സുഹൈളിയ്യില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു "ഇമാം സുഹൈലി പറയുന്നു ചീഞ്ഞളിഞ്ഞ മൃത ദേഹങ്ങലോട് ആണോ അവിടുന്ന് സംസാരിക്കുന്നതു എന്നാ സഹാബത്തിന്റെ ചോദ്യത്തില്‍ നിന്ന് തന്നെ ഇത് അസാധാരണ സംഭവം ആണെന്ന് തെളിയുന്നുണ്ട് " ചുരുക്കത്തില്‍ ക്വലീബില്‍ നടന്ന സംഭവം നബി തിരുമേനിയുടെ ഒരു മുഅജിസത് ആയിരുന്നു. മുഅജിസത് മറ്റു സൃഷ്ടികള്‍ക്ക് ലഭിക്കുകയില്ല . പ്രവാചകന്മാര്‍ക്കു തന്നെ തോന്നുമ്പോള്‍ എല്ലാം വെളിപ്പെടുത്താന്‍ പറ്റുന്നതും അല്ല.

‎2 മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നതിന് തിരുമേനിയുടെ സന്നിടിയില്‍ വെച്ച് തന്നെ ഉമര്‍ (ര) ഖുറാന്‍ സൂക്തം ഉദ്ദരിക്കുകയുണ്ടായി. പ്രസ്തുത ആയതിന്റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കിയതില്‍ ഉമര്‍(ര) വിനു തെറ്റ് പറ്റിയിരുന്നെങ്കില്‍ തിരുമേനി അപ്പോള്‍ തന്നെ അത് തിരുതെണ്ടാതയിരുന്നു. പക്ഷെ തിരുമേനി അത് അന്ഗീകരിക്കുകയും ഇപ്പോള്‍ അവര്‍ കേള്‍ക്കും എന്ന് പറഞ്ഞു കൊണ്ട് ക്വലീബ് സംഭവം അതില്‍ നിന്നും ഒഴിച്ച് നിര്തുകയുമാണ് ചെയ്തത് അപ്പോള്‍ ഉമര്‍ (ര) വും സഹാബതും മനസ്സിലാക്കിയത് പോലെ തന്നെ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്ന് തന്നെയാണ് പ്രസ്തുത ആയതിന്റെ ആശയമെന്നു തെളിയുന്നു

‎3 ഈ സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ കേള്‍ക്കുന്നു എന്നത് അവര്‍ അറിയുന്നു എന്ന് വ്യക്യനിക്കാന്‍ ആയിഷ (ര) യെ പ്രേരിപ്പിച്ചതും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു മാത്രമല്ല ഉമര്‍(ര) ഉദ്ധരിച്ച അതെ ഖുറാന്‍ വചനം തന്നെ - മരിച്ചവരെ കേള്പ്പിക്കുകയില്ല - ആയിഷ (ര) തെളിവായി ഉദ്ദരിക്കുന്നത് ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നാ പൊതു തത്വത്തില്‍ നബി(സ)ക്കും സഹാബികള്‍ക്കും ഇടയില്‍ യാതൊരു അഭ്പ്രായ വിത്യാസവും ഇല്ലെന്നു മനസ്സിലാക്കാന്‍ കഴിയുന്നു . മരിച്ച അവിശ്വാസികള്‍ പരലോക ശിക്ഷ അനുഭവിച്ചു തുടങ്ങിയത് കൊണ്ട് തിരുമേനി അവരെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ കേള്‍ക്കുകയല്ല അനുഭവിച്ചരിയുകയാണ് ചെയ്യുന്നതെന്ന നിലക്കാണ് ആയിഷ (ര) അത് വ്യക്യനിക്കുന്നത് ചുരുക്കത്തില്‍ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നതിന് തെളിവായി ഹസ്രത് ഉമര്‍(ര) ഉദ്ദരിച്ച ഖുറാന്‍ വചനം തന്നെയാണ് ആയിഷ(ര)യും തെളിവായി ഉദ്ദരിക്കുന്നത് . നബി(സ) അത് അന്ഗീകരിക്കുകയും ചെയ്യുന്നു പിന്നെ ഇപ്പോള്‍ അവര്‍ കേള്‍ക്കും എന്ന തിരുമേനിയുടെ പ്രസ്താവന ഇപ്പോള്‍ അവര്‍ അറിയുന്നു എന്ന നിലക്കും അത് തിരുമേനിയുടെ മുഅജിസത് ആണെന്ന നിലക്കും ആണ് വ്യക്യനിക്കപ്പെട്ടത് . രണ്ടും മരിച്ചവര്‍ കേള്‍ക്കുകയെ ഇല്ല എന്ന സത്യം അങ്ങനെ തന്നെ നിലനിര്‍ത്തുന്നു.

No comments :

Post a Comment

Note: Only a member of this blog may post a comment.