Saturday, June 28, 2014

ഖുതുബിയ്യത്ത് ഒരു പൊളിച്ചെഴുത്ത്

 ഇന്നു പ്രചാരത്തിലിരിക്കുന്ന മറ്റൊരു ബിദ്അത്ത് (അനാചരമാണ്) ഖുതുബിയ്യത്ത്. ഇതിനു പ്രവാചകനില് നിന്നോ ഉത്തമതലമുറയിലെ ആരില് നിന്നും ഒരു മാതൃകയും ഇല്ല എന്നതാണ് സത്യം, ഹിജ്റ 470-ഇല് ജനിച്ച ഷെയ്ഖ് മുഹുയുദ്ധീന് അബ്ദുല് ഖാദര് ജീലാനി (റ) യെ ഇടയാളനാക്കിക്കൊണ്ട്  ആവശ്യ പൂര്ത്തികരണത്തിന്നും, പ്ലേഗ്,വസൂരി,കോളറ പോലുള്ള വലിയ അസുഖങ്ങള് മാറാനും ഒക്കെയാണ് ഇതു ചൊല്ലിപ്പിക്കുന്നത് . എന്നാല് ഇസ്ലാമിന്റെ അടിസ്ഥാനവിശ്വാസത്തില് കത്തി വെക്കുന്ന കാര്യങ്ങള് ഇതിന്റെ അര്ത്ഥം നോക്കിയാല് മനസിലാകും. എന്നാല് യഥാര്ത്ഥ മുഹുയുദ്ധീന് ഷെയ്ഖ് ഇതൊന്നുമറിയില്ല എന്ന കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ. അര്ത്ഥം അറിയാത്തത് കൊണ്ട് സാധാണക്കാരേ  മുസ്ല്യക്കന്മാര് വഞ്ചിക്കുകയും ചെയ്യുന്നു.
  ഹിജ്റ 1040 -ഇല് തമിഴ്നാടിലെ കായല്പട്ടണത്ത് ജനിച്ച, ഹിജ്റ 1115 ഇല് മരിക്കുകയും ചെയ്ത  സ്വദഖതുല്ലാഹില്   ഖാഹിരി എന്ന ഇദ്ധേഹം രചിച്ച കാവ്യാ സമാഹാരമാണ് ഖുതുബിയ്യത്ത് , അദ്ദേഹം മുഹ്യുദ്ധീന് ഷെയ്ക്കിന്റെ മഖ്ബറ സിയാരത്തുന്നു വേണ്ടി ബാഗ്ദാദില് പോയി,അവസരം ലഭിച്ചില്ല, ആ വിഷമത്തോട് കൂടി അദ്ദേഹം ജീവിക്കുകയും ഒരിക്കല് മുഹുയുധീന് ഷെയ്ഖ് സ്വപ്നത്തിലൂടെ തന്നെ കുറിച്ച് മദ്ഹു  എഴുതാന് നിര്ദേശിക്കുകയും ചെയ്തു, അങ്ങനെ അദ്ദേഹം എഴുതിയ കാവ്യമാണ്  കുതുബിയ്യത്ത്.സ്വപ്നം ദീനില് തെളിവാകണമെങ്കില് തന്നെ അത് പ്രവാചകന്മാര് കണ്ടതോ പറഞ്ഞതോ ആകണം എന്നിരിക്കെ വെറുമൊരു സ്വപ്നക്കഥ വെച്ച് അത് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മുസ്ലിയക്കന്മാരുടെ കെണിയില് സാധാരണക്കാര് പെട്ട് പോകുകയും ചെയ്യുന്നു.
  ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുര്ആനും  സ്വഹീഹായ ഹദീസുകളെയും  തള്ളി കളയുകയും  , അല്ലാഹുവിന്റെയും രസൂലിന്റെയും പേരില് കളവു കെട്ടിയുണ്ടാക്കുകയും ,ഷെയ്ക്കിനെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക്  വരെ എത്തിക്കുന്ന തരത്തിലുള്ള ശിര്ക്കും കുഫ്റും കലര്ന്ന ഒരുപാട് കാര്യങ്ങളുടെ സമാഹാരമാണ് ഈ  കുതുബിയ്യത്ത്. ഇതൊന്നും യഥാര്ത്ഥ മുഹുയുദ്ധീന് ഷെയ്ഖ് പറഞ്ഞതും ചെയ്തതുമല്ല എന്ന് ഒരിക്കല് കൂടി സൂചിപ്പിക്കുന്നു,
1⃣മക്ക മുശ്രിക്കുകളെ കടത്തി വെട്ടുന്നു..
يا قطب اهل السماوالارض عوثهما  يا فيض عيني وجود يممر غيثهما
(ആകാശ-ഭൂമി നിവാസികളുടെ ഖുതുബും (കേന്ദ്ര ബിന്ദു) ഗൌസുമായവരെ..വാനലോകത്തും ഭൂമിയിലുല്ലവര്ക്കും ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവര്കളെ (മുഹുയുദ്ധീന് ഷെയ്ഖേ... ) ( ഖുതുബിയ്യത് –പദാനുപധ പരിഭാഷയും വിഷധീകരണവും.-അബ്ദുസ്സമദ് ഫൈസി -പേജ് 29)
സുബ്ഹാനള്ളാഹ് !!! എത്ര അപകടമായ വരികള് !!
 🏽എന്നാല് അല്ലാഹു പറയുന്നു.
 وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ
ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്ച്ചയായും അവര്(മക്ക മുശ്രിക്കുകള് )പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില് അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (Quran 29:63 )
 ചിന്തിക്കുക സഹോദരന്മാരെ.. അല്ലാഹു ആണ് മഴ പെയ്യിപ്പിച്ചതെന്നും, അത് മുഖേന തങ്ങള്ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള് ഉല്പാദിപ്പിച്ചു തരികയും ചെയ്തതെന്നു വിശ്വസിച്ചിട്ടും അബൂജഹലും,ഉതുബത്തും,ശൈബത്തുമൊക്കെ നരകത്തില്...മുഹുയുദ്ധീന്ഷെയ്ഖ് ആണ് മഴ പെയ്യിപ്പിക്കുന്നതെന്ന് കുതുബിയ്യത്തും..!!! ഇതു ചൊല്ലുന്നവര് മക്ക മുശ്രിക്കുകളെ കടത്തി വെട്ടുകയാണ് ചെയ്തത്.. ഇനി നെഞ്ചില് കൈ വെച്ച് ചിന്തിക്കൂ... നമ്മള് എവിടെയെന്നു… നമ്മള് ഒരുപാട് സ്നേഹിക്കുകയും നമ്മളെ ഒരിറ്റു പോലും സ്നേഹിക്കാത്ത ഈ മുസ്ലിയക്കന്മാര് നമ്മെ കൊണ്ട് എത്തിക്കുന്നത് നരകത്തിലാനെന്നും... !!
 🏼അള്ളാഹു പറയുന്നു..
 നിങ്ങള്ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള് ഉല്പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല് (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.(Al Baqra  2:22)
.
 പിന്നെ എന്താണ് മക്ക മുശ്രിക്കുകള്ക്ക് പറ്റിയത് ?അതും അള്ളാഹു പറയുന്നു..
 അല്ലാഹുവെ കണക്കാക്കേണ്ട നിലയില് അവര് കണക്കാക്കിയിട്ടില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില് ഭൂമി മുഴുവന് അവന്റെ ഒരു കൈപിടിയില് ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള് അവന്റെ വലതുകൈയ്യില് ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്! അവര് പങ്കുചേര്ക്കുന്നതിനെല്ലാം അവന് അതീതനായിരിക്കുന്നു (39: 67-69)
2⃣മുഹുയുദ്ധീന് ഷെയ്ക്കിനെ വിളിച്ചു പ്രാര്ത്ഥിക്കുന്നു.
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
 ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്ടെ,
(അതേ പുസ്തകം – പേജ് 82 . 83 )
 🏼എന്നാല് അല്ലാഹു പറയുന്നു..
 നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള് എന്നോട് പ്രാര്ത്ഥിക്കൂ. ഞാന് നിങ്ങള്ക്ക് ഉത്തരം നല്കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര് വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില് പ്രവേശിക്കുന്നതാണ്; തീര്ച്ച.(അല് ഗാഫിര് 40 :60)
 നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല് ഞാന് (അവര്ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്ത്ഥിച്ചാല് ഞാന് ആ പ്രാര്ത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര് സ്വീകരിക്കുകയും, എന്നില് അവര് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്വഴി പ്രാപിക്കുവാന് വേണ്ടിയാണിത്.(2: 186)
അല്ലാഹുവിന് പുറമെ നിങ്ങള് ആരെയൊക്കെ വിളിച്ച് പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര് യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്.(16 :20)
 അല്ലാഹുവിനു പുറമെ, ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്കാത്തവരെ വിളിച്ചു പ്രാര്ത്ഥിക്കുന്നവനെക്കാള് വഴിപിഴച്ചവന് ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.(46-5)
 ചുരുക്കത്തില് സ്വപ്നക്കഥകള് കണ്ടു കാവ്യമെഴുതിയത് വിശ്വസിച്ചു  ശൈക്കിനെ വിളിക്കണോ അതോ അങ്ങനെ വിളിക്കുന്നവര്ക്ക് നരകം ഉറപ്പാണ് എന്ന് അല്ലാഹു പറഞ്ഞത് വിശ്വസിക്കണോ ? ചിന്തിക്കുക..

3⃣മുഹുയുദ്ധീന് ഷെയ്ഖ് നു വേണ്ടി 12 രക്അത്ത് നിസ്കാരം.
 നോക്കൂ..അല്ലാഹുവിന്നു വേണ്ടി മാത്രം നടത്തേണ്ട ഇബാദത്ത് ആണിവിടെ ഷെയ്ക്കിനെ പ്രീതിക്ക് വേണ്ടി നടത്താന് പറയുന്നത്. നമസ്കാരത്തില് പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ആളുകള് ഈ കുതുബിയ്യത് ചൊല്ലുമ്പോള് ശ്രദ്ധിക്കേണ്ട കാര്യവും ഇതില് പറയുന്നു.
“ശുദ്ധിയുള്ള സ്ഥലം,ഹൃദയ സാന്നിത്യം,ഉറക്കം തൂങ്ങല് ഒഴിവാക്കുക,സുഗന്ധം ഉപയോഗിക്കുക. യാ ഗൌസു   മുഹുയുദ്ധീന് അബ്ദുല് കാദര് ജീലാനി എന്ന പദമാകുക തുടങ്ങിയ കാര്യങ്ങള്ക്ക് ശേഷം ഹാജത്തു നിസ്കാരവും നിര്വഹിക്കുക. ശേഷം ഫാത്തിഹ സൂറത്തും ഇഖ്-ലാസും ഓതി വിനയത്തോടെ 12 രക്അത്ത് നിസ്കരിച്ച ശേഷം (ആയിരം വട്ടം വിളിച്ചാല് ഉത്തരം ചെയ്യും ) അബ്ദുല് കാദര് (ര) എന്നിവരെ നിങ്ങള് വേഗത്തില് ഉത്തരം ചെയ്യുക നിങ്ങള് എനിക്ക് ഹാജരാകുക "(മുഹുയുദ്ധീന് ശൈക്കെ)
( കുതുബിയ്യത് പരിഭാഷയും വിശദീകരണവും – പറന്നൂര് പി പി മുഹുയുദ്ധീന് കുട്ടി മുസ്ലിയാര്/അബ്ദുസ്സമദ് ഫൈസി പേജ്:20 /28)
❎ഇതു ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങള്ക്ക് തീര്ത്തും എതിരാണ്. കാരണം ഇസ്ലാമിന്റെ അടിത്തറ സൃഷ്ടികളിലെക്ക് തിരിക്കാതെ അല്ലാഹുവിലേക്ക് മാത്രമാക്കുക എന്നതാണ്.
 “(അല്ലാഹുവേ )നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള് സഹായം തേടുന്നു (ഫാത്തിഹ )
 "അവനോടു മാത്രമേ പ്രാര്ത്ഥിക്കാനും പാടുള്ളൂ..സഹായം തേടുക എന്നത് കൊണ്ട് പ്രാര്ത്ഥനയാണ് ഉദ്ദേശം. "പ്രാര്ത്ഥനയാകട്ടെ ഇബാദത്തിന്റെ –ആരാധനയുടെ ഭാഗവുമാണ്" .
(വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങള് നല്കിയ അര്ത്ഥം –അല്ബയന് പേജ് :5)
4⃣ഷെയ്ക്കിനും 99   നാമങ്ങള്.
 അല്ലാഹുവിന്നു നാമങ്ങള് ഉണ്ടെന്നു സ്വഹീഹായ ഹദീസില് വന്നതാണ്. അല്ലാഹുവിന്നു അങ്ങനെ പേരുണ്ടെങ്കില് ശൈക്കിനും അങ്ങനെ പേര് ഉണ്ടെന്നാണ് വാദം.ആ ധിക്കാരം മുസ്ലിയക്കന്മാരുടെ വരികളിലൂടെ കാണുക.
 “പേര് കൊണ്ട് ഉന്നതി നേടിയെന്നത് കൊണ്ട് ഉദേശിക്കുന്നത് മഹാനു പേര് ഉള്ളത് കൊണ്ടാണ്. ആ പേരുകള്.. ..... ബസ്വീര്,മുനീര്,etc (കുതുബിയ്യത് പരിഭാഷയും വിശദീകരണവും – പറന്നൂര് പി പി മുഹുയുദ്ധീന് കുട്ടി മുസ്ലിയാര് പേജ്:19) ചുരുക്കത്തില് ഇവര് ഷെയ്ക്കിനെ അല്ലാഹുവുമായി സാമ്യപെടുത്താന് ശ്രമിക്കുന്നു.പല പേരുകളും അല്ലാഹുവിന്റെ ഉല്കൃഷ്ടമായ നാമങ്ങളാണ്,കൂടെ അബ്ദു (അടിമ ) എന്ന് പോലും ചേര്ക്കാതെയാണ് മിക്കതും നല്കിയത്.
 🏼എന്നാല് അല്ലാഹു പറയുന്നു.
" അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല് ആ പേരുകളില് അവനെ നിങ്ങള് വിളിച്ചുകൊള്ളുക, അവന്റെ പേരുകളില് കൃത്രിമം കാണിക്കുന്നവരെ നിങ്ങള് വിട്ടുകളയുക. അവര് ചെയ്തു വരുന്നതിന്റെ ഫലം അവര്ക്കു വഴിയെ നല്കപ്പെടും.(ഖുര്ആന് 7:180)
🔴അല്ലഹുവിന്നെ ഇഷ്ടപെടുന്നവരെയും അല്ലാഹുവിന്നു പുറമേ മരിച്ചു പോയവരോടും അമ്പിയാക്കലോടും ഔലിയാക്കലോടും വിളിച്ചു സഹായം ചോദിക്കുന്നവരെയും അല്ലാഹു ഈ ആയത്തിലൂടെ വേര്പെടുത്തുന്നു..
 "അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള് അവരെയും സ്നേഹിക്കുന്നു. എന്നാല് സത്യവിശ്വാസികള് അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള് പരലോകശിക്ഷ കണ്മുമ്പില് കാണുന്ന സമയത്ത് ശക്തി മുഴുവന് അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര് കണ്ടറിഞ്ഞിരുന്നുവെങ്കില് (അതവര്ക്ക് എത്ര ഗുണകരമാകുമായിരുന്നു!) (ബഖ്റ 2: 165) –
 🏽ഇവരില് ആരുടെ കൂടെയാണ് നിങ്ങള് ?
5⃣നരകത്തില് നിന്ന് കാക്കുന്ന ഷെയ്ക്ക്
 ഷെയ്ഖ് അബ്ദുല് ഹസന് ഖുറൈഷി (ര)പറയുന്നത് കാണുക.”നരകത്തെ കാക്കുന്ന മാലിക് (റ )നോട് ഷെയ്ഖ് മുഹുയുദ്ധീന്: ചോദിച്ചു.” എന്റെ മുരീധന്മാര് ആരെങ്കിലും നരകത്തില് പ്രവേശിക്കേണ്ടി വരുമോ? ഇല്ല എന്ന മറുപടിയാണ് കിട്ടിയത്.(ബഹ്ജ )
“നരകത്തില് നിന്റെ മുരീധരുമില്ലെന്നു
നരകത്തെ കാക്കും മലക്ക് പറഞ്ഞോവര് “
(കുതുബിയ്യത് പരിഭാഷയും വിശദീ:– അബ്ദുസ്സമദ് ഫൈസി പേജ്:79)

🔹സത്യത്തില് അവസാനം “ഓവര്” എന്നുള്ളത് നന്നായി. ഇതൊക്കെ കുറച്ചു ഓവരാനെന്നു മനസിലാക്കാന് അല്ലാഹു ബുദ്ധി നല്കിയവന്നു ചിന്തിക്കാന് പറ്റും..അല്ലാഹുവിന്റെ മാത്രം അധികാരമുള്ള പരലോകത്ത്-നരകത്തില് നിന്നും രക്ഷപെടുത്താന് മുഹുയുദ്ധീന് ശൈക്കിനു പറ്റും എന്നതിനേക്കാള് പിഴച്ച വിശ്വാസം വേറെയുണ്ടോ ?
▪ലൂത്ത് നബി (അ),നുഹ് നബി (അ).ഇബ്രാഹിം നബി (അ),മുഹമ്മദ് നബി (സ) തുടങ്ങിയവരുടെ അടുത്ത കുടുംബത്തെ പോലും നരകത്തില് നിന്നും രക്ഷപെടുത്താന് പറ്റിയില്ല എന്നത് നമുക്കറിയാം.
♠“കരളിന്റെ കരളായ ഫാത്തിമ ബീവി (റ)യോട് മുഹമ്മദ് നബി ﷺ
പറഞ്ഞത് “നീ സ്വയം നരകത്തില് നിന്നും കാത്തു കൊള്ളുക.അല്ലാഹുവിങ്കല് നിന്നുള്ള യാതൊന്നും നിങ്ങള്ക്ക് വേണ്ടി തടുക്കാന് എനിക്ക് കഴിയില്ല, പക്ഷെ നിങ്ങളുമായി എനിക്ക് കുടുംബ ബന്ധമുണ്ട്.അത് ഞാന് നില നിര്ത്തും (മുസ്ലിം )
(റിയാളുസ്വാലിഹീന് പരിഭാഷ –വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങള്. പേജ് 211)
 🏽നോക്കൂ.. സ്വന്തം കുടുംബത്തോടും മകളോടുമാന് നബി ﷺ  ഈ കാര്യം പറയുന്നത്.എങ്കില് പിന്നെ നമ്മുടെ അവസ്ഥ എന്താണ് ?

6⃣മരണപെട്ടവരെ ജീവിപ്പിക്കുന്ന ഷെയ്ക്ക്.
 മരണപെട്ടവരെ ജീവിപ്പിക്കുക എന്നത് സൃഷ്ടികളുടെ കഴിവില് പെട്ട കാര്യമല്ല.എന്നാല് ഈസാ നബി (അ)മരണപെട്ടവരെ ജീവിപ്പിച്ചതായി ഖുര്ആനീല് കാണാം.അത് അല്ലാഹു അദ്ധേഹത്തിലൂടെ (അല്പസമയം )പ്രകടമാക്കിയ മു”ഉജിസത്തു (അമാനുഷിക കഴിവ് )മാത്രമാണ്. ഇതു സംബന്ടിച്ച ആയത്തുകളില് “ബി ഇദ്നില്ലാഹ്” അഥവാ അല്ലാഹുവിന്റെ അനുമതി പ്രകാരം എന്ന് പറഞ്ഞിട്ടുണ്ട്.
 എന്നാല് ഇതിനൊക്കെ വിപരീതമായി സ്വന്തം അനുമതിപ്രകാരമാണ് ഷെയ്ഖ് ജീവിപ്പിക്കുന്നത്??!!!
ഒരിക്കല് ഷെയ്ഖ് ഒരു പ്രദേശത്തു കൂടി പോകുമ്പോള് ഒരു മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും തര്ക്കം കാണുകയുണ്ടായി, (ചുരുക്കത്തില് )തര്ക്ക കാരണം മുഹമ്മദ് നബിയാണോ ഈസാ നബിയാണോ ശ്രേഷ്ടന് എന്നതാണ് കാര്യം.ക്രിസ്ത്യാനി പറഞ്ഞു : ഈസ നബി (അ) മരിച്ചവരെ ജീവിപ്പിച്ചവനാണ്.അപ്പോള് ഷെയ്ഖ് പറഞ്ഞു, ഞാന് നബിയല്ല.നബിയുടെ അനുയായിയാണ്.ഞാന് അങ്ങനെ ഒരാളെ ജീവിപ്പിച്ചാല് നിങ്ങള് മുഹമ്മദ് നബിയില് (സ)വിശ്വസിക്കുമോ എന്നും, അങ്ങനെയാണെകില് മുഹമ്മദ് നബിയില് (സ)വിശ്വസിക്കാമെന്ന് ക്രിസ്ത്യാനി പറഞ്ഞു,ശേഷം അവര് ഒരു ശ്മശാനത്തില് പോകുകയും അവിടെ വെച്ച് ഷെയ്ഖ് “ഇപ്രകാരം പറഞ്ഞു: “എന്റെ (മുഹുയുദ്ധീന് ഷെയ്ഖ് )  അനുവാദത്തോടെ നീ എഴുന്നേല്ക്കൂ...!!!!അത്ഭുതമെന്നു പറയട്ടെ..കബര് പിളര്ന്നു മയ്യിത്ത് ജീവിച്ചു,,ഗാനമാലപിച്ചു.!!!
(കുതുബിയ്യത് പരിഭാഷയും വിശദീ:– അബ്ദുസ്സമദ് ഫൈസി പേജ്:65)

 🏼എന്നാല് അല്ലാഹു പറയുന്നു.
 “അതല്ല, അവര് അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല് അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവന് മരിച്ചവരെ ജീവിപ്പിക്കുന്നു. അവന് ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.”(ശുരാ 9 )

 "മരിച്ചവരെ ജീവിപ്പിക്കാനും മറ്റെല്ലാ കാര്യങ്ങള്ക്കും കഴിയുന്ന ശക്തിക്ക് മാത്രമേ ഇലാഹകാന് പറ്റുകയുള്ളൂ..അങ്ങനെ ഒരാള് മാത്രമേ ഉള്ളൂ..അല്ലാഹുവാകുന്നുഅവന്. അള്ളാഹു അല്ലാത്തവരെ ഇലാഹക്കുന്നവന് തികഞ്ഞ വങ്കത്തരവും മഹാപാതകവുമാണ് ചെയ്യുന്നത്.
(തിരൂരങ്ങാടി ഖാസി മഖ്ദൂമി നല്കിയ അര്ത്ഥം (തഫ്സീരുള് ഖുര്ആന് 2-1035)

 ചുരുക്കത്തില് ജീവിപ്പിക്കാനും മരിപ്പിക്കാനും അല്ലാഹുവിന്നു മാത്രമാണ് പറ്റുക,മറ്റാര്ക്കും കഴിവില്ല എന്നതാണ് ഖുര്ആന് പറഞ്ഞത്.എന്നിട്ടും മുഹുയുദ്ധീന് ശൈക്കില് ഈ കഴിവ് ആരോപിക്കുന്നവര് വലിയ ധിക്കാരം തന്നെയാണ് പറയുന്നത്.

 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള് തങ്ങളുടെ രക്ഷിതാവിന് സമന്മാരെ വെക്കുന്നു – (ആന് ആം 6:1)
 അല്ലാഹുവിന് പുറമെ നിങ്ങള് ആരെയൊക്കെ വിളിച്ച് പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര് യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്.(Quran 16:20)

7⃣മുരീധന്മാരുടെ പാപഭാരം ഷെയ്ഖ് ഏറ്റെടുക്കുന്നു.
▪അന്ത്യദിനം വരെ തന്റെ മുരീധന്മാര് പശ്ചാതപത്തോട് കൂടിയല്ലാതെ മരണപ്പെടുകയില്ല എന്ന് ഗൌസുല് അളം ഉത്തരവാദിത്വം ഏറ്റടിത്തിരിക്കുന്നു ,(അതേ പേജില് ) താങ്കളുടെ മുരീധന്മാരെല്ലാം പശ്ചാത്താപത്തോടെ മരിക്കുകയുള്ളൂ എന്ന് ശൈക്കിനു അല്ലാഹു “നേരിട്ട് വാക്ക് കൊടുത്തിട്ടുണ്ടെന്ന് “ ഒരു കൂട്ടര് പണ്ഡിതര് പറയുന്നു (തഫ്രീഹുല് ഖാത്വിര് )

 സത്യത്തില് ഇതു അല്ലാഹുവിന്റെ പേരില് പച്ചനുണ പറയുകയുമാണ്.. ഈ കാര്യം ഖുര്ആനിന് എതിരുമാണ്.കൂടാതെ രസൂലിന്റെയും ഇമാമിങ്ങളുടെ പേരിലും ഇതുപോലെയുള്ള നുണകള് കാണാം.
 പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന് തേടുകയോ? അവനാകട്ടെ മുഴുവന് വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്ത് വെക്കുന്നതിന്റെ ഉത്തരവാദിത്തം അയാള്ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില് നിങ്ങള് അഭിപ്രായഭിന്നത പുലര്ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള് അവന് നിങ്ങളെ അറിയിക്കുന്നതാണ്.(ആന് ആം 6:164)

 അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങള് തള്ളിക്കളയുകയോ ചെയ്തവനേക്കാള് കടുത്ത അക്രമി ആരുണ്ട്? അക്രമികള് വിജയം വരിക്കുകയില്ല; തീര്ച്ച.(ആന് ആം 6 :21)
 🏽ഇങ്ങനെയുള്ള പണ്ടിതവേഷധാരികളെ കുറിച്ചും,അല്ലഹുവിനോടല്ലാതെ സഹായര്തന നടത്തുന്നവരെ കുറിച്ചും അല്ലാഹു പറയുന്നത് നോക്കുക,
 "സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്ഗത്തില് അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്ത്ത അറിയിക്കുക.(തൌബ 9 :34)

 "നിങ്ങള് അവരോട് പ്രാര്ത്ഥിക്കുന്ന പക്ഷം അവര് നിങ്ങളുടെ പ്രാര്ത്ഥന കേള്ക്കുകയില്ല. അവര് കേട്ടാലും നിങ്ങള്ക്കവര് ഉത്തരം നല്കുന്നതല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ നിങ്ങള് അവരെ പങ്കാളികളാക്കിയതിനെ അവര് നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന് ആരുമില്ല.
മനുഷ്യരേ, നിങ്ങള് അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്ഹനുമാകുന്നു.( ഫാത്വിര് 14 -15)

✅ഇനി മഹാനായ യഥാര്ത്ഥ മുഹുയുദ്ധീന് ഷെയ്ഖ് എന്ത് പറയുന്നു എന്ന് കാണുക.
 ഇറാക്കിലെ ജീലാനിൽ നബികുടുംബത്തിൽ ജനിച്ച മഹാനവർകൾ തന്റെ പ്രബോധനം കൊണ്ട് ദീനിനെ
ഹയാത്താക്കി. മുഹുയുദ്ധീന് ഷെയ്ഖ്(റ) പ്രബോധനം ചെയ്ത കാര്യങ്ങള്ക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പേരില് കെട്ടിയുണ്ടാക്കിയ മാലയും കുതുബിയ്യത്തും. ഇതൊന്നും അദ്ദേഹം ഒരിക്കലും പറയാത്ത കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ സ്വന്തം കിത്താബില് പറഞ്ഞ കാര്യങ്ങള് കൂടി ഇവിടെ ചേര്ക്കുന്നു.മരണ സമയത്ത് പോലും അദ്ദേഹം നല്കുന്ന അന്ത്യോപധേശം കാണുക.

 “ഷെയ്ഖ് രോഗബാധിതനായി ചരമ ശയ്യ പ്രാപിച്ചപ്പോള് പുത്രനായ ഷെയ്ഖ് അബ്ദുല് വഹ്ഹാബ് അദ്ദേഹത്തോട് പറഞ്ഞു. “അങ്ങനെയുടെ വിരഹാനന്തരം എന്റെ ജീവിതത്തെ ക്രമീകരിക്കുന്നതിനായി അങ്ങ് എനിക്ക് ഉപദേശം നല്കണം..

മുഹുയുദ്ധീന് ഷെയ്ഖ് പറഞ്ഞു : "അല്ലാഹുവിനെ ഭയപ്പെടുക, അവനെയല്ലാതെ ആരെയും ഭയക്കാതിരിക്കുക,അവനെയല്ലാതെ മറ്റാരില് നിന്നും യാതൊന്നും പ്പ്രതീക്ഷിക്കതിരിക്കുക,നിന്റെ ആവശ്യങ്ങളെല്ലാം അവനില് ഭരമേല്പ്പിക്കുക..ഇതെല്ലാം നിന്റെ കടമകളാണ്.അവനെയല്ലാതെ മറ്റാരെയും ആശ്രയിക്കതിരിക്കുകയും മറ്റാരിലും വിസ്വസമര്പ്പിക്കതിരിക്കുകയും ,അവനോടല്ലാതെ മറ്റാരോടും പ്രര്തിക്കതിരിക്കുകയും ചെയ്യുക,അവന്റെ ഏകത്വത്തെ –തൌഹീദ്-മുറുകെ പിടിക്കുക.ഇക്കാര്യത്തില് പക്ഷാന്തരമില്ല, (ഫുതൂഹുല് ഗിബ് പരിഭാഷ പേജ് 286 ക്രസന്റ് പബ്ലിഷ് )

 🏼ചിന്തിക്കുക ! മരണസമയത്ത് പോലും ഇത്ര കണിശമായി തൌഹീടില് ഉറച്ചു നിന്ന,യാതൊരു ഇടയാളനും മധ്യവര്ത്തിയുമില്ലാതെ നേര്ക്കുനേരെ അല്ലാഹുവിന്നോട് പ്രാര്ത്ഥിക്കാനും വസിയ്യതും ചെയ്ത ആ മഹാത്മാവിന്റെ പേരിലാണ്  “വല്ലേ നിലതീന്നും.... “ എന്ന ശിര്ക്കാന് വിശ്വാസങ്ങള് പ്രചരിപ്പിക്കുന്നത്.

 ഷെയ്ഖ്ന്റെ ഉപദേശം തുടരുന്നു.
...
” അല്ലാഹുവിന്റെ ഭവനമായ നിന്റെ മനസിനെ അല്ലാഹു അല്ലാത്തവര്ക്ക് ഇടം നല്കാതെ എല്ലാവരില് നിന്നും ഒഴിവാക്കുക.രൂപങ്ങളും ചിത്രങ്ങളും ഉള്ള വീടുകളില് മലക്കുകള് പ്രവേശിക്കില്ല എന്നിരിക്കെ അല്ലാഹു അല്ലാത്തവരുടെ വിഗ്രഹങ്ങളും ചിത്രങ്ങളും ഉള്ള നിന്റെ മനസ്സില് എങ്ങനെയാണ് അല്ലാഹു പ്രവേശിക്കുക ? അല്ലാഹു അല്ലാത്തവയെല്ലാം വിഗ്രഹങ്ങളാണ്.അതിനാല് ആ വിഗ്രഹങ്ങളെയെല്ലാം മനസ്സില് നിന്ന് തച്ചു പൊട്ടിച്ചു കളഞ്ഞു മനസാകുന്ന ദൈവഭവനത്തെ നീ ശുദ്ധിയാക്കൂ..(44 പ്രസംഗത്തില് നിന്ന് ഫത്ഹുരബ്ബാനി പേജ് 181)

 “മോനെ! നീ ശരിയായ മത വിശ്വാസത്തിലല്ല.  നിന്റെ ഇസ്ലാം ശരിയായിട്ടുമില്ല.ശഹാദത്തു കലിമയെ ശഹാദത്തു കലിമയെ സ്ഥാപിക്കുന്ന ഇസ്ലാം നിനക്ക് പൂര്ണമായില്ല. നീ ലാ ഇലാഹ ഇല്ലല്ലാഹ് എന്നകലിമ  ചെല്ലുന്നത് കളവാണ്. കാരണം നിന്റെ മനസ്സില് അല്ലാഹു അല്ലാത്ത ധാരാളം ഇലാഹുകള് ഉണ്ട്. “അല്ലാഹുവിന്റെ സൃഷ്ടികള്ക്ക് ഗുണദോഷം ചെയ്യാനും കൊടുക്കാനും തടയാനും സാധിക്കുമെന്നത് നീ വിശ്വസിക്കുന്നത് അവയെ നീ ഇലാഹക്കലാണ്. ധാരാളം സൃഷ്ടികള് പ്രസ്തുത കാര്യങ്ങളില് മനസ്സുകൊണ്ട് വിശ്വസിക്കുകയും, നാവു കൊണ്ട് അല്ലാഹുവില് അര്പ്പിക്കുന്നു എന്ന് പറയുന്നവരുമാണ്."

അല്ലാഹുവില് മനസ് കൊണ്ട് അര്പ്പിക്കാതെയും,സ്മരിക്കതവരെയും നാവു കൊണ്ടുള്ള സമര്പ്പണം പതിവാക്കുന്നു.അക്കാര്യത്തെ കുറിച്ച് അവരോടു സൂക്ഷമായി പ്രതിപാധിച്ചാല് അവര് ദേഷ്യം പിടിക്കുകയും, ഞങ്ങളോട് ഇങ്ങനെ പറയുന്നത് എങ്ങനെയാണ് ? ഞങ്ങള് മുസ്ലിങ്ങളല്ലേ ? എന്ന് അവര് പറയുന്നതാണ്.നാളെ നിങ്ങളുടെ എല്ലാ വഷളത്തരങ്ങളും മറച്ചുവെക്കുന്നതുമെല്ലാം വെളിവാകുന്നതാണ്.( നിന്ന് ഫത്ഹുരബ്ബാനി പേജ് 74 )

 🏽 മാന്യസഹോധരന്മാരെ..ഈ മുസ്ലിയാക്കന്മാര് നമ്മെ നരകത്തിലെക്കാണ് നയിക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.. ഇനിയൊരു പ്രവാചകന് നമുക്ക്
ഇതൊന്നും പഠിപ്പിക്കാന് വരാനില്ല..ബുദ്ധി ആര്ക്ക് മുന്പിലും അടിയറവു വെക്കാതെ, മുന്വിധികളില്ലാതെ പഠിക്കാന് തയ്യാറാകുക...പുണ്യം പ്രതീക്ഷിച്ചു ഇതൊക്കെ
മുന്പ് ചെയ്തു പോയവര്  ഈ കാര്യങ്ങളില് നിന്ന് ആത്മാര്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക.അല്ലാഹുവിന്റെ കലാമായ ഖുര്ആനും നബി ﷺ
യുടെ സുന്നതിലെക്കും മടങ്ങുക..അവ പഠിക്കാനും ഉള്ക്കൊള്ളാനും തയ്യാറാകുക. എങ്കിലേ നമുക്ക് യഥാര്ത്ഥ വിജയം കൈ വരികാനാകൂ..സത്യം മനസിലാക്കിയിട്ടും ഇതു തുടരുന്നവര് റബ്ബിനെ ഭയപെട്ടു കൊള്ളുക..
 മുജാഹിദുകലോടുള്ള അന്തമായ വിരോധം സ്ഥാപിച്ചു കൊണ്ട് അവരെന്തു പറഞ്ഞാലും കളവാണ്,അവര് പുത്തന്വാദികലാണ്,അവര്ക്ക് മഹാന്മാരോട് സ്നേഹമില്ല  എന്ന് പറഞ്ഞു പറ്റിക്കുന്നവരുടെ ചതി മനസിലാക്കുക.ഇതാണ് പുതിയ കാര്യങ്ങള്.. മുജാഹിദുകള് അവരോടു സ്നേഹമുള്ളവരും അവരെ പിന്പറ്റുന്നവരുമാണ്.എന്നാല് അവരോടു സഹായം തേടാറില്ല ..അതെല്ലാം അല്ലഹുവിന്നോടാണ് എന്ന് മാത്രം..
✅മുഹ്യുദ്ധീൻ ശൈഖ് തങ്ങളുടെ ആ ഒരു വിശ്വാസത്തിലേക്ക് നമ്മൾ എത്താൻ പരിശ്രമിക്കുക…! സത്യം മനസിലാക്കുക..പ്രചരിപ്പിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ...അമീന്


No comments :

Post a Comment

Note: Only a member of this blog may post a comment.