Tuesday, June 24, 2014

നബിദിനാഘോഷം

സഹോദരാ... السلام علیكم ഇതൊരു നസ്വീഹത്ത് മാത്രമാണ്. സത്യാന്വേഷിക്ക് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഒരു ലഘു കുറിപ്പ്.


മാന്യ സഹോദരാ... നബി (സ )യുടെ ഒരു വാക്ക് ശ്രദ്ധിക്കുക: "നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ (വേദക്കാരുടെ) ചര്യകള്‍ ചാണിന് ചാണായും മുഴത്തിനു മുഴമായും കുറെ പിന്തുടരുക തന്നെ ചെയ്യും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ കയറുന്നുവെങ്കില്‍ വരെ, നിങ്ങളവരെ പിന്തുടരുക തന്നെ ചെയ്യും

പ്രിയപ്പെട്ടവരെ, മതത്തിന്റെ പേരില്‍ മുസ്ലിം ഭൂരിപക്ഷം ഇന്ന് നടത്തുന്ന അനാചാരങ്ങളില്‍ നല്ലൊരു ശതമാനവും ഇതര മതങ്ങളെ മാതൃകയാക്കിയാണു പ്രവര്‍ത്തിക്കുന്നത് എന്ന് വിശദീകരിക്കേതില്ലല്ലോ.. എന്നാല്‍ നമ്മള്‍ മാതൃകയാക്കേണ്ടത് നമ്മുടെ ശരീരത്തേക്കാളും പിതാവിനേക്കാളും സന്താനങ്ങളേക്കാളും മുഴുവന്‍  ജനങ്ങളേക്കാളും ഏറ്റവും അധികം സ്നേഹിക്കേണ്ടത് മുഹമ്മദ് റസൂല്‍(സ)യെയാണ്. ഖുര്‍ആന്‍  പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്".

സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്നും അകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ച് ദീന്‍ പൂര്‍ത്തിയാക്കി എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണല്ലോ നബി(സ ) ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. പിന്നെന്തിന് നാം ബിദ്അത്തുകള്‍ ഉണ്ടാക്കണം? ഇമാം മാലിക്(റ) പറയുന്നത് കാണുക: "ആരെങ്കിലും മതത്തില്‍ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്താല്‍ അവര്‍ മുഹമ്മദ് നബി(സ ) ദൌത്യനിര്‍വ്വഹണത്തില്‍ വഞ്ചന കാണിച്ചു എന്ന് വാദിക്കുന്നവനാണ്, കാരണം അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് ഇന്നേ ദിവസം ഞാന്‍ നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കിത്തരികയും എന്റെ അനുഗ്രഹം നിങ്ങളുട മേല്‍ പൂര്‍ണ്ണമാക്കിത്തരികയും നിങ്ങള്‍ക്ക് ഇസ്ലാമിനെ മതമായി തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു അന്ന്ദീ നല്ലാത്തതെന്തൊക്കെയോ അത് ഇന്നും ദീനിലില്ലാത്തതാണ്. (അല്‍-ഇഅ്തിസ്വാം) റബീഉല്‍ അവ്വല്‍ മാസത്തില്‍ കെങ്കേമമായി ആഘോഷിക്കുന്ന നബിദിനത്തിന് തെളിവ് എവിടെ?

ഒരു നിലക്കും പ്രമാണങ്ങള്‍ കൊണ്ട്  സ്ഥാപിക്കാന്‍ കഴിയാത്ത വളരെ മോശമായ ഒരു അനാചാരമാണ് നബിദിനാഘോഷം. മാതൃകാ യോഗ്യരായ ആരില്‍ നിന്നും അത് ഉദ്ദരിക്കപ്പെടുന്നില്ല. അവരാരും ഇങ്ങിനെ ഒരു അനാചാരം ആഘോഷിച്ചവരോ അറിയുന്നവരോ അല്ല. ചില ഉദ്ധരണികള്‍ കാണുക:

ഇബ്നു ഹജറിനോട്   നബിദിനത്തെ കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോള്‍ അദ്ദേഹം വിശദീകരിച്ചു: 'മൌലിദിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടു   വരെയുള്ള നല്ലവരായ മുന്‍ഗാമികളില്‍ നിന്ന് അത് ഉദ്ദരിക്കപ്പെടുന്നില്ല'. (അല്‍-ഹാവീ, സുയൂത്വി)

ഈ മൌലിദിന് ഖുര്‍ആനിലോ സുന്നത്തിലോ അടിസ്ഥാന രേഖയുള്ളതായി എനിക്കറിയില്ല. മതത്തില്‍ മാതൃകയാക്കാവുന്ന സമുദായത്തിലെ പൂര്‍വ്വീക മാര്‍ഗ്ഗം അവലംബിക്കുന്ന ഉലമാക്കളില്‍ ആരില്‍ നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല.(അല്‍-ഹാവീ)

അടിസ്ഥാന പരമായി മൌലിദ് ബിദ്അത്താണ്, ആദ്യ മൂന്ന് നൂറ്റാുകളിലെ മഹത്തുക്കളായ മുസ്ലിംകളില്‍ നിന്ന് കൈമാറി വന്ന ആചാരമല്ല അത്. (സുന്നി വോയ്സ്, 2000 ജൂലൈ-16, പേജ്.26)

നബി(സ അ)യുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റെയോ പുണ്യപുരുഷന്റെയോ ജന്മദിനം കാാെടുന്ന സമ്പ്രദായം നിലവിലില്ല. അതു കാുെ തന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നിര്‍ദ്ദേശിച്ചിട്ടുമില്ല. (അല്‍-മുഅല്ലിം മാസിക, 2006 ഏപ്രില്‍ പേജ്.7)

മൌലിദ് കഴിക്കന്‍ മുമ്പ് പതിവില്ലാത്തതാ.. അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ, എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ, അത് ഹലബി ഒന്നാം വാള്യമില്‍ നോക്കേതാ.. (അല്‍ മവാഹിബുല്‍ ജലിയ്യ)

അടിസ്സ്ഥാന രഹിതമായി പലതും കെട്ടിച്ചമച്ചുാക്കുന്ന (ചില)ആളുകളുടെ നിര്‍മ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുാക്കിയ ബിദ്അത്തുമാകുന്നു ഇത്(അല്‍-ഹാവി1:91)

വര്‍ഷം തോറും നബി(സ അ)യുടെ മൌലിദിനോടനുബന്ധിച്ച് നടന്നു വരുന്ന ദാനധര്‍മ്മങ്ങളും സല്കര്‍മ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്. (അല്‍-ബാഇസ് വല്‍ ഹവാദിസ്)

ജനങ്ങളെ സംഘടിപ്പിച്ച് റസൂലിന്റെ മദ്ഹുകൾ പറഞ്ഞും അന്ന പാനീയങ്ങള്‍ വിതരണം ചെയ്തു കൊണ്ടുമുള്ള മൌലിദാഘോഷം മൂന്നാം നൂറ്റാിനു ശേഷം അല്‍ബലയിലെ അബൂ സഈദെന്ന പേരിലറിയപ്പെടുന്ന മുളഫര്  രാജാവാണ് തുടങ്ങി വെച്ചത്.(മൌലിദും മീലാദാഘോഷവും, പേജ്.13 ഹസന്‍ ബാഖവി മട്ടന്നൂര്‍)

ബഹു.സഖാവി അവര്‍കര്‍ പറയുന്നു: "മൂന്നാം നൂറ്റാണ്ട്   മുതല്‍ ആരംഭിച്ചിട്ടുണ്ട്  മൌലിദ് കൊണ്ടാടല്‍ (സുന്നി 2/51 മമ്പീതി മുഹമ്മദ് കുട്ടി മുസ്ളിയാര്‍)

"....അന്നദാനാതികര്‍മ്മങ്ങള്‍ നടത്തുക ഇതെല്ലാം ഒത്തു ചേര്‍ന്നു കാുെള്ള മൌലിദ് കഴിക്കല്‍ തിരുമേനി(സ)യുടെ കാലത്ത് പതിവില്ലാത്ത ഒരു കര്‍മ്മം തന്നെയാണ്. (റബീഅ് നബിദിന സപ്ളിമെന്റ്. പേജ്.10)

ഇന്ന് നാം നടത്തി വരുന്ന അതേ രീതിയില്‍ നബിദിന പരിപാടികള്‍ പ്രവാചകന്‍ നടത്തിയിട്ടില്ലെന്നത് ശരിയാണ്. (അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ചന്ദരിക-2004 മെയ് 12 പേജ് 4)

ഈ പ്രത്യേക രീതിയിലുള്ള മൌലിദ് പരിപാടി ആദ്യമായി നടപ്പില്‍ വരുത്തിയത് ഹിജ്റ 7-ാം നൂറ്റാണ്ടില്‍ ഇർബുല്‍ ഭരിച്ചിരുന്ന മുളഫിറുദ്ദീന്‍ എന്ന രാജാവാണ്. (മുസ്തഫല്‍ ഫൈസി. മൌലിദ് ആഘോഷം പേജ്.36)

ആധുനിക രീതിയില്‍ ഇന്ന് നടത്തപ്പെടുന്ന ആഘോഷ പരിപാടികളുടെ സ്ഥാപകന്  ആരായിരുന്നു? നമ്മുടെ കഥാപുരുഷനായ മുളഫര്‍ രാജാവ്. (രിസാല മാസിക. 1988 നവംബര്.  പേജ്.11)


ഇതാ, ഇത് ബിദ്അത്താണെന്ന് ഇവര്‍ തന്നെ സമ്മതിച്ചിരിക്കുന്നു മറ്റൊരു തുടക്കം കാണുക!!.. നബിദിനാഘോഷത്തിന് നബി(സ )യുടെ ജന്മദിനത്തിന്റെ അത്ര തന്നെ പഴക്കമുണ്ട് . അബ്ദുല്ലയുടെ വിധവ ആമിന ഒരു ആണ്‍  കുഞ്ഞിനെ പ്രസവിച്ചു എന്ന വാര്‍ത്ത അബൂലഹബിനെ അറിയിച്ചു. സുവൈബത്തുല്‍ അസ്ലമി എന്ന അടിമയെ മോചിപ്പിച്ച് കൊണ്ട്  തല്‍സമയം തന്നെ നബി(സ)യുടെ പിതൃവ്യന്‍ ഇതിനു തുടക്കം കുറിച്ചു. (സുന്നത്ത് മാസിക 1985 ഡിസം. പേജ്.9) നബിദിനാഘോഷം അബൂലഹബ് തുടങ്ങി എന്നാണ് പുരോഹിതന്‍ എഴുതി വിട്ടത്. അബൂലഹബാണോ മുസ്ലിംകള്‍ക്ക് ദീനില്‍ മാതൃക? ചിന്തിക്കുക!! നബിദിനാഘോഷത്തിന്  ശരിയായ ഒരു രേഖയുമില്ല എന്ന് ചുരുക്കം. ഇത് വ്യക്തമായ ബിദ്അത്താണ്. "മതത്തില്‍ പുതുതായുാക്കപ്പെടുന്ന തെല്ലാം ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടാണ്. എല്ലാ വഴികേടും നരകത്തിലാണ്. (ഹദീസ്)

നബിദിനാഘോഷത്തില്‍ നടത്തപ്പെടുന്ന ദഫ്മുട്ട്, ഘോഷയാത്ര, അന്നദാനം, ബലി, മൌലിദ് പാരായണം എന്നിവക്കൊക്കെ പുരോഹിതര്‍എവിടുന്നാണ് തെളിവ് പിടിക്കുന്നത്? ആരാണവര്‍ക്കതിന് അനുവാദം നല്‍കിയത്? ഇവര്‍ തെളിവ് പിടിക്കുന്ന അഖീഖ, ഖദീജ(റ) മരിച്ചതിനു ശേഷം അവരുടെ കൂട്ടുകാരികള്‍ക്ക് ഭക്ഷണം നല്‍കിയത്, കഅബ്(റ)ന് പുതപ്പ് നല്‍കിയത് തുടങ്ങിയവയൊക്കെ നബിദിനത്തിന് തെളിവായി മുന്‍കാല പണ്ഡിതര്‍ ആരെങ്കിലും പറഞ്ഞിട്ടുാ? ഈ ആഘോഷം രണ്ട്  പെരുന്നാളിനേക്കാളും, ലൈലത്തുല്‍ ഖദ്റിനേക്കാളും ഉത്തമമാണെന്നൊക്കെ മുസ്ളിയാക്കര്‍ എഴുതി വിടുന്നു. എന്ത് ആധാരമാക്കിയാണ് ഇവര്‍ ഇത് പ്രചരിപ്പിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണക്കാര്‍ സമസ്ത നേതൃത്വത്തോട് ചോദിക്കേതാണ്. ഇത് നല്ലൊരു കാര്യമായിരുന്നെങ്കില്‍ നബി(സ)ക്ക് ശേഷം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) എന്നിവര്‍ ഇത് ആദ്യം തുടങ്ങുമായിരുന്നു. പക്ഷെ, ദീനിലില്ലാത്തവ അവരുടെ ജീവിതത്തില്‍ വന്നില്ല. അതിനാല്‍ അവരെയൊക്കെ മാതൃകയായി സ്വീകരിച്ച് ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാന്‍ സമൂഹത്തിന് സമയം അതിക്രമിച്ചിരിക്കുന്നു.

മൌലിദിന്റെ പേരില്‍ നബി(സ)യോട് പ്രാര്‍ത്ഥിക്കുകയും തൌബ തേടുകയും തുടങ്ങിയ ഇസ്ലാമിക വിരുദ്ധങ്ങളായ കാര്യങ്ങളാണ് ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നത്. മങ്കൂസ്, ശറഫുല്‍ അനാം, ബുര്‍ദ മൌലിദുകള്‍ തുടങ്ങിയവ വളരെ അപകടം നിറഞ്ഞ ശിര്‍ക്കന്‍ വരികള്‍ നിറഞ്ഞവയാണ്. നിഷ്കളങ്കരായ സാധാരണ മുസ്ലിം സഹോദരങ്ങളെ പൌരോഹിത്യം സാമ്പത്തികമായും ആത്മീയമായും ഖുര്‍ആനിലും ഹദീസിലും തിരിമറി കാണിച്ചും കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചും ചൂഷണം ചെയ്ത് കാിെരിക്കുകയാണ്. പൌരോഹിത്യ വാക്കുകളെ അനുകരിച്ച് ജീവിക്കാതെ ഖുര്‍ആനും സുന്നത്തും പഠിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും ഇഷ്ടം നേടിയെടുക്കുക.. ചൂഷണങ്ങളെ തിരിച്ചറിയുക...

ഇനി ചിന്തിക്കൂ... നബി(സ) പഠിപ്പിക്കാത്ത, നാലു ഖലീഫമാര്‍ക്കോ, മറ്റു സ്വഹാബികള്‍ക്കോ, മദ്ഹബിന്റെ ഇമാമുമാര്‍ക്കോ പരിചയമില്ലാത്ത ഈ നബിദിനാഘോഷം നമുക്ക് വേണോ? റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രത്യേകമായി ഇവരാരെങ്കിലും ഒരു സ്വലാത്തെങ്കിലും വര്‍ദ്ധിപ്പിക്കുകയോ അന്ന് പ്രത്യേകമായി അന്നദാനം നടത്തുകയോ ചെയ്തിട്ടില്ല.. നാം നടത്തിക്കാിെരിക്കുന്ന മൌലിദുകള്‍ അവര്ക്ക് പരിചയം പോലുമില്ല.. അതു കൊണ്ട്  ദീനിലില്ലാത്ത ഈ പുത്തനാചാരങ്ങളെല്ലാം കൈ വെടിയുക. നബി(സ) പഠിപ്പിച്ച സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തുക. റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രത്യേകമാക്കാതെ എപ്പോഴും സ്വലാത്ത് വര്‍ദ്ധിപ്പിക്കുക.. ഒരു സ്വലാത്തിന് പത്ത് പ്രതിഫലമാണെന്നാണ് റസൂല്‍(സ) പഠിപ്പിച്ചിട്ടുള്ളത്. സത്യം സത്യമായി മനസ്സിലാക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ... 

No comments :

Post a Comment

Note: Only a member of this blog may post a comment.