Wednesday, June 18, 2014

മൌലിദാഘോഷം ബിദ്അത്തു തന്നെ

? നബിദിനാഘോഷം പുത്താചാരമാണെന്ന് പറയാന്‍ കാരണമെന്ത് 
= ഇസ്ലാമില്‍ ഒരു കാര്യം പുണ്യമായി പരിഗണിക്കണമെങ്കില്‍ അക്കാര്യത്തില്‍ നബി(സ)യുടെ കൃത്യമായ മാതൃകയുണ്ടായിരിക്കണം. നബിചര്യയിലുള്‍പ്പെടാത്തതും പിന്നീട് ഇസ്ലാമിന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തതുമായ നടപടികള്‍ മുഴുവും ബിദ്അത്താണ്. അതുകൊണ്ടുതന്നെ നബിദിനവും ബിദ്അത്താണ്. നബി(സ) പറഞ്ഞു: 'ആരെങ്കിലും നമ്മുടെ കാലത്തില്ലാത്തത് (ദീനില്‍) പ്രവര്‍ത്തിച്ചാല്‍ അത് തള്ളേണ്ടതാണ്' 'നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) വല്ലവും വല്ലതും പുതുതായുണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്'' 'കാര്യങ്ങളില്‍ ഏറ്റവും മോശമായത് മതത്തില്‍ പുതുതായി ഉണ്ടാക്കിയവയാണ്. മതത്തില്‍ പുതുതായി ഉണ്ടാക്കിയതെല്ലാം വഴികേടിലാണ്'.

? പൂര്‍വികരൊക്കെ മൌലിദ് കഴിച്ചവരാണെന്നു പറയുന്നതോ
= പൂര്‍വികര്‍ എന്നാല്‍ സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമാണ്. അവരെയാണ് നബി(സ) ഉത്തമതലമുറ എന്നു വിശേഷിപ്പിച്ചത്. അവരൊക്കെ മൌലിദ് കഴിച്ചവരാണെന്ന വാദം മൌലിദാഘോഷക്കാര്‍ക്കു തന്നെയില്ല. മൌലിദിന്റെ പോരിശ പറയുന്ന കൃതികളിലും പാട്ടുകളിലുമൊക്കെ മൌലിദാഘോഷം ഹിജ്റ മുന്നൂറിന്നു ശേഷം വന്നതാണെന്നു വ്യക്തമാക്കാറുണ്ട് . മൌലിദിനെ ന്യായീകരിക്കാന്‍ ശ്രമിച്ച പ്രസിദ്ധ പണ്ഡിതായ ഇമാം സുയൂത്വി തന്നെ ഇമാം ഫാക്കിഹാിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നത് കാണുക: 'പരിശുദ്ധക്വുര്‍ആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൌലിദാഘോഷത്തിന് ഒരടിസ്ഥാമുള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളില്‍ മാതൃകായോഗ്യരായ പൂര്‍വികരെ (സലഫുകളെ) പിന്തുടരുന്ന ആരും തന്നെ ഇത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. അടിസ്ഥാരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചിലരുടെ നിര്‍മ്മിതിയും ഏതോ തീറ്റക്കൊതിയന്മാരുടെ താല്‍പര്യമുസരിച്ചുണ്ടാക്കിയ ബിദ്അത്തുമാണിത്' (അല്‍ഹാവി ലില്‍ ഫത്താവ 1/190,191) ജൂതന്മാരുടെ പ്രേരണയാല്‍ ഇസ്ലാമിക വിശ്വാസത്തെ വികൃതമാക്കാന്‍ തയ്യാറായ, അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസങ്ങളെ തികച്ചും തള്ളിപ്പറഞ്ഞ ശിയാ വിഭാഗത്തില്‍പ്പെട്ട ക്വറാമിത്ത്വുകള്‍ ആണ് ആദ്യമായി മൌലിദാഘോഷം കൊണ്ട്വന്നത്. ഹിജ്റ നാലാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ കൊണ്ടുവന്ന മാതൃകയാണോ അതല്ല, സ്വഹാബികളും താബിഉകളും ഉള്‍പ്പെടുന്ന ഉത്തമ തലമുറയില്‍പ്പെട്ടവരുടെ മാതൃകയാണോ നാം പിന്തുടരേണ്ടത് എന്നു ചിന്തിക്കുക.

? നബി(സ) ഖദീജാ ബീവിയുടെ മൌലിദ് കഴിക്കുകയും അന്ന് ആടി അറുത്തു വിതരണം ചെയ്യുകയും ചെയതിരുന്നുവെന്ന് ബുഖാരിയിലുണ്ടല്ലോ
= ഖദീജാബീവി ജീവിച്ചിരുന്നപ്പോള്‍ ആടിനെയറുക്കുകയാണെങ്കില്‍ അവര്‍ അവരുടെ കൂട്ടുകാരികള്‍ക്ക് മാംസമെത്തിക്കാറുണ്ടായിരുന്നു. അവര്‍ മരിച്ച ശേഷവും അവരോടുള്ള സ്നേഹം  കാരണമായി നബി(സ) ആ പതിവ് നിലിറുത്തുകയാണ് ചെയ്തത്. മരണപ്പെട്ട ബന്ധുക്കളുടെ കൂട്ടുകാരെ ആദരിക്കുന്നതിന്റെ ശ്രേഷ്ഠത പറയുന്നിടത്താണ് ഈ കാര്യം ഹദീഥ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചതു തന്നെ. എന്നാല്‍ അത് അവരുടെ ജന്മദിത്തിലായിരുന്നുവെന്നത് പുരോഹിതന്മാരുടെ നുണപ്രചാരണമാണ്. അങ്ങനെ ഹദീഥുകളിലൊന്നുംവന്നിട്ടില്ല. മാത്രമല്ല, അക്കാര്യം നേരില്‍ക്കണ്ട  സ്വഹാബികളിലാരെങ്കിലും നബി(സ)യുടേയോ മറ്റോ ജന്മദിം ആഘോഷിച്ചിട്ടുണ്ടോ ? ഇല്ല.

? നബി(സ) ജനിച്ച സന്തോഷത്താല്‍ സുവൈബ എന്ന അടിമയെ മോചിപ്പിച്ചതിന്റെ പേരില്‍ അബൂലഹബിന്ന് നരകത്തില്‍ കൈവിരലുകള്‍ക്കിടയിലൂടെ തണുത്ത പാനീയം കുടിപ്പിക്കപ്പെടും എന്നു പറയുന്നതോ.
= അത് ഒരു കള്ളക്കഥയാണ്. ക്വുര്‍ആന്‍ പേരെടുത്ത് ശപിച്ച ഒരു വ്യക്തിക്ക് നരകത്തില്‍ ഇളവു കിട്ടുന്നുവെന്നു പറയുന്നത് ശരിയല്ല. അവിശ്വാസിയായ അബൂലഹബിന് വെള്ളം കിട്ടുന്നുവെന്ന് അയാളുടെ ഒരു ബന്ധു സ്വപ്നം കണ്ടുവെന്നാണ് പറയുന്നത്. ഇത്തരം സ്വപ്ങ്ങള്‍ ദീനില്‍ പ്രമാണമാകുമോ? ഇല്ല. മാത്രവുമല്ല, നബി(സ) ഹിജ്റ പോയപ്പോള്‍ അതിലുള്ള സന്തോഷം നിമിത്തമാണ് അബൂലഹബ് സുവൈബയെ മോചിപ്പിച്ചതെന്ന കാര്യം വ്യക്തമാണു താനും. ക്വുര്‍ആന്‍ ശപിച്ച അബൂലഹബില്‍ നിന്ന് മാതൃക കണ്ടെത്തി ഒരു ബിദ്അത്തിനെ സുന്നത്താക്കാന്‍ ശ്രമിക്കുന്നവരുടെ കാര്യ കഷ്ടം തന്നെ!

? നബിദിം നല്ല ബിദ്അത്താണെന്നും അതുകൊണ്ട്  അനുവദീയമാണെന്നും വാദമുണ്ടല്ലോ.
= ദീനില്‍ എല്ലാ ബിദ്അത്തും വഴികേടാണെന്നും അവ നരകത്തിലേക്കാണെന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട് .നല്ലത്, ചീത്ത എന്നിങ്ങനെ വേര്‍തിരിച്ചിട്ടില്ല. നല്ല ബിദ്അത്താണെന്നു പറഞ്ഞ് സ്വുബ്ഹ് നമസ്കാരം മൂന്നു റക്അത്താക്കാന്‍ പറ്റുമോ? ഓരോ മസ്കാരത്തിലും റുകൂഇന്റേയോ സുജൂദിന്റേയോ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പറ്റുമോ? മദീയിലേക്കോ ഫലസ്തീിലേക്കോ കൂടി ഹജ്ജിനു വേണ്ടി  പോകാന്‍ പറ്റുമോ? പാടില്ല. കാരണം ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇിയൊന്നും കൂട്ടിച്ചേര്‍ക്കാനോ എടുത്തു മാറ്റാനോ ആര്‍ക്കും അവകാശമില്ല.

? 'അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും  കാരുണ്യം കൊണ്ടും  നിങ്ങള്‍ സന്തോഷിക്കുവിന്‍' (10:58) എന്ന ആയത്തിലൂടെ അല്ലാഹുവിന്റെ കാരുണ്യമാകുന്ന നബി(സ)യെക്കൊണ്ട് സന്തോഷിക്കണം എന്നു വന്നില്ലേ.
= ഈ ആയത്തിന്റെ തുടക്കം തന്നെ ജങ്ങള്‍ക്ക് കാരുണ്യമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആി സംബന്ധിച്ചാണ്. അതായത് ക്വുര്‍ആന്‍ കൊണ്ട്  സന്തോഷിക്കണം എന്നാണ് അതിന്റെ വിവക്ഷ. അല്ലാതെ ഈ ആയത്തിന്റെ അടിന്ഥാത്തില്‍ സ്വഹാബികളോ താബിഉകളോ ആരും തന്നെ നബിദിം ആഘോഷിച്ചിട്ടില്ല. ആദ്യ മൂന്നു നൂറ്റാണ്ട്കളിലെ ആരും ഈ ആയത്തില്‍ ഒളിഞ്ഞു കിടക്കുന്ന മൌലിദിന്റെ തെളിവ് കണ്ടില്ലെന്നാണോ മനസ്സിലാക്കേണ്ടത്?!

? തിങ്കളാഴ്ച നോമ്പ് സുന്നത്താക്കിയത് നബി(സ) ജനിച്ചത് ആ ദിവസത്തിലായതു കൊണ്ടല്ലേ.
= തിങ്കളാഴ്ചയാണ് നബി(സ) ജനിച്ചത്. തിങ്കളാഴ്ചയാണ് നബി(സ)ക്ക് വഹ്യ് ഇറങ്ങിത്തുടങ്ങിയതും. കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന ദിവസം എന്ന നിലയില്‍ തിങ്കളാഴ്ച നോമ്പ് സുന്നത്താണ്. പട്ടിണികിടന്ന് നോമ്പനുഷ്ഠിച്ചത് സദ്യവിളമ്പലും ഘോഷയാത്രയു മൊക്കെയായുള്ള ആഘോഷത്തിന്റെ തെളിവാക്കുന്നത് അത്ഭുതം തന്നെ! മേല്‍ ഹദീഥുദ്ധരിച്ച സ്വഹാബികളോ ക്രോഡീകരിച്ച ഇമാം മുസ്ലിമോ മറ്റോ അതിന്റെ അടിസ്ഥാത്തില്‍ മൌലിദാഘോഷിക്കാമെന്ന് മസ്സിലാക്കയിട്ടുമില്ല.

? മൌലിദാഘോഷം ശിര്‍ക്കാണോ?
= മൌലിദ് അടിസ്ഥാപരമായി ബിദ്അത്താണ്. കുറ്റകരമായ നൂതനാചാരമാണ്. എന്നാല്‍ 'അല്ലാഹുവെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കാവൂ' എന്ന തൌഹീദിന്റെ തത്വത്തിനു വിരുദ്ധമായി നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ധാരാളം വരികള്‍ മൌലിദുമാലകളിലും ബൈത്തുകളിലും കാണാന്‍ കഴിയും. അത്തരം മൌലിദുമാലകള്‍ ചൊല്ലുന്നത് ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല.

? മാലപ്പാട്ടുകളിലെ ശിര്‍ക്കിന്റെ  ഉദാഹരണം നല്‍കാമോ? 
= നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ശര്‍റഫല്‍ അാം മൌലിദില്‍:

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട്  കനിഞ്ഞേകണേ!)

അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)

സലാം ബൈത്തില്‍:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)

മങ്കൂസ് മൌലിദില്‍:
يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട്  ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹു പറയുന്നു: 'നിശ്ചയം,
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത്' (വിശുദ്ധ ക്വുര്‍ആന്‍ 72:18)

? നാരിയ സ്വലാത്ത് ചൊല്ലുന്നതിന്ന് വിരോധമുണ്ടോ
= നബിദിനവുമായി ബന്ധപ്പെട്ട് പ്രത്യേകദിക്റുകളോ സ്വലാത്തോ ഒന്നും നബി(സ) പഠിച്ചിട്ടില്ല.സാധാരണ ചൊല്ലേണ്ട  പുണ്യം ലഭിക്കുന്ന സ്വലാത്തിന്റെ ചെറിയ രൂപവും വലിയ രൂപവുമെല്ലാം നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നാരിയ സ്വലാത്തിലാകട്ടെ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. 'നബിയെക്കൊണ്ട് എല്ലാ കെട്ടുകളും അഴിയും. ദുരിതങ്ങള്‍ നീങ്ങും. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.......' എന്നിങ്ങയുെള്ള വരികളുള്ളതിാല്‍ നാരിയ സ്വലാത്ത് ശിര്‍ക്കിലേക്കും അതു വഴി നരകത്തിലേക്കുമാണ് നയിക്കുക. താജുസ്സ്വലാത്തും കമാലിയ്യാ സ്വലാത്തുമടക്കം പുരോഹിതന്മാര്‍ പഠിപ്പിക്കുന്ന മിക്ക സ്വലാത്തുകളും കടുത്ത അപകടവും ശിര്‍ക്കും നിറഞ്ഞവയാണ്. ശിര്‍ക്കിന്റെ വരികള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം സ്വലാ
ത്തുകളാണ് വിമര്‍ശിക്കപ്പെടേണ്ടത്. 

? അപ്പോള്‍ പെരുന്നാളല്ലാത്ത ഒരാഘോഷവും മുസ്ലിംകള്‍ക്ക് പാടില്ലെന്നാണോ
= പാടില്ല, രണ്ട്  ആഘോഷങ്ങളാണ് മുസ്ലിംകള്‍ക്ക് അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ളത്. ഈദുല്‍ ഫിത്ത്വ്റും ഈദുല്‍ അദ്ഹയും. നബി(സ) അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പെരുന്നാളിന്റെ നിയമങ്ങളും നിബന്ധകളും നിര്‍ബന്ധങ്ങളുമൊക്കെ നബി(സ) കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മൌലിദാഘോഷത്തിന്റെ ശര്‍ത്ത്വും ഫര്‍ദും      എന്തൊക്കെയാണെന്നവ്യക്തമാക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഏതു ഗ്രന്ഥത്തിലാണ് അത് കാണുക? അതൊരു
ദീനീകാര്യമാണെങ്കില്‍ ഇതൊക്കെ വിശദമാക്കാന്‍ മൌലിദുകാര്‍ക്ക് കഴിയേണ്ടതാണ്. പക്ഷേ ഒരിക്കലും ഇതൊന്നും തെളിയിക്കാന്‍ പുരോഹിതന്മാര്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ടു തന്നെ 'നബിദിനം  മുസ്ലിംകള്‍ക്ക് പെരുന്നാളിക്കോള്‍ വലിയ ആഘോഷമാണ്' (രിസാല നബിദിപ്പതിപ്പ് 1987) എന്നു പ്രചരിപ്പിക്കുന്നവര്‍ ഗുരുതരമായ അബദ്ധം പ്രവര്‍ത്തിക്കുകയും
പ്രവാചകനെ  നിന്ദിക്കുകയുമാണ് ചെയ്യുന്നത്. നബി(സ) പറഞ്ഞു: 'ആരെങ്കിലും എന്റെ പേരില്‍ മന:പൂര്‍വം വ്യാജം പറഞ്ഞാല്‍ അവര്‍ നരകത്തില്‍ ഒരു ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ' (സ്വഹീഹ് മുസ്ലിം). 'തനിക്ക് സന്മാര്‍ഗം വ്യക്തമായതിു ശേഷം ആരെങ്കിലും റസൂലി എതിര്‍ത്തു നില്‍ക്കുകയോ സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ തിരിഞ്ഞ വഴിക്കു തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട്
നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാം' (വിശുദ്ധ ക്വുര്‍ആന്‍ 4:115)

? അപ്പോള്‍ പ്രവാചക  സ്നേഹിക്കാന്‍ മറ്റെന്താണു വഴി?
= പ്രവാചകനെ സ്നേഹിക്കേണ്ടതെങ്ങയൈന്ന് അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടുണ്ട്. നബി(സ) പറഞ്ഞു: 'എന്റെ ചര്യയെ സ്നേഹിച്ചവന്‍ എന്നെ സ്നേഹിച്ചു. എന്നെ സ്നേഹിച്ചവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലായിരിക്കും' അതുകൊണ്ട്  നമ്മുടെ ബാധ്യത നബിചര്യ വ്യക്തമായി പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയും ബിദ്അത്തുകള്‍ വര്‍ജ്ജിക്കുകയും ചെയ്യുക എന്നുള്ളതാണ്. നബി(സ) പറഞ്ഞു: 'നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ നിങ്ങളെ പഠിപ്പിക്കാതിരുന്നിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്നകറ്റുന്ന ഒരു കാര്യവും പറഞ്ഞു തരാതെ പോയിട്ടില്ല' (ത്വബ്റാനി). ക്വബ്ര്‍ പൂജയോ ചന്ദനക്കുടമെടുക്കലോ ഉറൂസോ ചാവടിയന്തിരമോ കൂട്ടുപ്രാര്‍ത്ഥയോ മീലാദാഘോഷമോ ഒന്നും നബി(സ)യുടെ ചര്യയില്‍പ്പെട്ടതല്ല. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ സുന്നത്തിന്നെതിരായതുണ്ടോ  അതെല്ലാം നാം വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകന്റെ ചര്യയെന്താണെന്ന് പഠിക്കലും അത് പിന്തുടരലും നമ്മുടെ ബാധ്യതയാണ്. ബിദ്അത്തുകാരെ മുഴുവന്‍ ഹൌദുല്‍ കൌഥറില്‍ നിന്ന് ആട്ടിപ്പായിക്കുമ്പോള്‍ സുന്നത്ത് അനുധാവം ചെയ്തതിന്റെ പേരില്‍ ഹൌദുല്‍ കൌഥറില്‍ നിന്ന് കുടിക്കാനും സ്വര്‍ഗപ്രവേശത്തിനും  നരകമോചത്തിുമുള്ള മഹാഭാഗ്യം സര്‍വശക്തന്‍ മുക്കോരോരുത്തര്‍ക്കും ചൊരിയുമാറാകട്ടെ. 

No comments :

Post a Comment

Note: Only a member of this blog may post a comment.