‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം, പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി()യുടെ മാതൃകയി ല്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങ ളാണ്. ഒന്നുകൂടി വ്യക്തമാക്കിപറഞ്ഞാല്‍, മതം പൂര്‍ ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായു ണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. പണ്ഡിത ന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.
മാത്രമല്ല, മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന അത്തരം കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല! നബി() പറഞ്ഞു:
”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.” (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 867)
”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.” (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)
നബി()യുടെ പ്രഗത്ഭ സ്വഹാബിവര്യനായി രുന്ന ഇബ്‌നു ഉമര്‍(റ) ഇത്ര കൂടി പറഞ്ഞു: ”എല്ലാ ബിദ്അത്തുകളും വഴികേടാണ്. ആളുകള്‍ക്ക് അത് നല്ലതായി തോന്നിയാലും ശരി!” (ദാരിമി)
”നബി() പറഞ്ഞു: എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.” (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)
ഓര്‍ക്കുക! നബി()യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ മുഴുവ ന്‍ ഇസ്‌ലാമിന് പുറത്താണെന്നും (ബിദ്അത്ത്) അതി നാല്‍ അവ ഉപേക്ഷിക്കണമെന്നും ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുകയാണ് മേല്‍ ഹദീസുകള്‍ ചെയ്യുന്നത്. അപ്പോള്‍, പൂര്‍ത്തിയായ മതത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്ന എല്ലാ സംഗതികളും ബിദ്അത്ത് തന്നെ. അതിനാല്‍, ആരെങ്കിലും മതത്തിന്റെ പേരില്‍ (മതപരിവേഷത്തോടെ) പുതുതായി എന്ത് കടത്തിക്കൂ ട്ടിയാലും അവ നിഷ്‌കരുണം തള്ളിക്കളയാന്‍ നാം ബാധ്യസ്ഥരാണ്. അത് എത്ര ശ്രേഷ്ഠമായ ആരാധനാകര്‍മ്മങ്ങളാണെങ്കിലും ശരി! അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാരമാകട്ടെ, മറ്റെന്താകട്ടെ. ബിദ്അത്തുതന്നെ!! അവക്ക് എത്ര നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, എത്ര ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും അങ്ങനെ തന്നെ! ഇതു സംബന്ധമായ നബി()യുടെ ഗൗരവമേറിയ ചില താക്കീതുകള്‍ കൂടി കാണുക:
”നബി() പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!” (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)
നോക്കൂ, പരലോകത്ത് വിചാരണക്കുമുമ്പു തന്നെ ബിദ്അത്തുകാരായ ആളുകളോടുള്ള നബി()യുടെ വെറുപ്പും ദേഷ്യവുമാണിവിടെ കണ്ടത്!
ഇനി, ബിദ്അത്തിന്റെ ആളുകള്‍ക്ക് പരലോക ത്തുണ്ടാകുന്ന നിന്ദ്യമായ അവസ്ഥകള്‍ നബി() തന്നെ വിശദീകരിക്കുന്നത് നോക്കൂ:
”ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.” (അബൂനഈം)
”ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.” (അബൂഹാതിം)
മതത്തില്‍ പുതുതായ പലതും കടത്തിക്കൂട്ടുക യും ആ ബിദ്അത്തുകള്‍ അനുഷ്ഠിക്കുകയും ചെയ്യു ന്നവരെയും അതിന് മനസാ-വാചാ-കര്‍മണാ അംഗീ കാരം നല്‍കുന്നവരെയും എത്ര ഗൗരവത്തോടെയാണ് ഇസ്‌ലാം ശപിക്കുന്നത്! അവര്‍ക്ക് ഹൗളുല്‍ കൗസറില്‍ നിന്ന് പാനീയം നല്‍കാതെ, അവിടെ നിന്നും ആട്ടിക്കളയുമെന്നും, നരകത്തില്‍ പോലും വളരെ നിന്ദ്യമായ സ്ഥാനമാണ് അവര്‍ക്ക് ലഭിക്കുന്ന തെന്നും പറയുമ്പോള്‍ ബിദ്അത്തുകളുടെ ഗൗരവമെത്രയാണ്?! മാത്രമല്ല, ബിദ്അത്തുകളോട് ഏതെങ്കിലും നിലക്ക് അനുഭാവം പുലര്‍ത്തിയാല്‍ പോലും അത് ഇസ്‌ലാമിക ദൃഷ്ടിയില്‍ ഭീകരമായ കുറ്റമാണെന്നും ബിദ്അത്തുകാരന്‍ അതുപേക്ഷിക്കുന്നതുവരെ അവ ന്റെ പശ്ചാത്താപം പോലും സ്വീകരിക്കുകയില്ലെന്നും ഹദീസുകളില്‍ കാണാം.

No comments :
Post a Comment
Note: Only a member of this blog may post a comment.