ജുമുഅ ഖുത്ബ മാതൃഭാഷയിലാകാമോ? അറബിയില്‍ തന്നെ വേണമോ? കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഇന്നും ഇതൊരു തര്‍ക്ക വിഷയമാണ്. ഖുര്‍ആിന്റെയും ഹദീസിന്റെയും മദ്ഹബിന്റെ ഇമാമുകളുടെ അഭിപ്രായങ്ങളുടെയുംവെളിച്ചത്തില്‍ ഒരു ചെറിയ വിശകലമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ജുമുഅ ഖുത്ബ എന്നാല്‍ വഅ്ദ് (ഉപദേശം) ആകുന്നു.
“സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസത്തില്‍ മസ്ക്കാരത്തിന് വിളിക്കപ്പെട്ടാല്‍, അല്ലാഹുവെപ്പറ്റിയുള്ള ദിക്റിലേക്ക് (ഉല്‍ബോധം) നിങ്ങള്‍ വേഗത്തില്‍ വരിക (സൂറ: ജുമുഅ-9)” എന്ന ആയത്തി വിശദീകരിച്ചുകൊണ്ടു പ്രധാ ഖുര്‍ആന്‍ വ്യാഖ്യാതാവും സ്വഹാബിയുമായ ഇബ്ു അബ്ബാസ്(റ) പറയുന്നു “ദിക്റുല്ലാഹി എന്നാല്‍ ഇമാമിന്റെ വഅ്ദ് (ഉപദേശം) എന്നാണ്.” (തഫ്സീര്‍ ബഗവി). ഉല്‍ബോധം ഫലപ്പെടണമെങ്കില്‍ ശ്രോതാക്കള്‍ക്ക് മസ്സിലാകുന്ന ഭാഷയിലാകണം. ദൈവദൂതരുടെ ഭാഷയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് “ഒരു ദൈവദൂതയുെം തന്റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ചു കൊടുക്കുന്നത്നു വേണ്ടി , അവരുടെ ഭാഷയില്‍ സന്ദേശം നല്‍കിക്കോണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറ: ഇബ്റാഹീം-4) എന്നാണ്. ഖുത്ബയില്‍ ഖുര്‍ആന്‍ ഓതി ജങ്ങളെ ഉല്‍ബോധിപ്പിക്ക
ലായിരുന്നു ബി(സ) ചെയ്തിരുന്നത് എന്ന് മുസ്ലീം ഉദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നു. ബി(സ)യുടെ മുന്നിലുള്ള ജനത അറബികളായതിനാല്‍ അവിടുന്ന് അറബിയില്‍ ഖുത്ബ നടത്തി.
ജുമുഅ ഖുത്ബ സന്ദര്‍ഭോചിതമായിരിക്കണം.
നബി(സ)യുടെയും ഖലീഫമാരുടെയും ഖുത്ബ സന്ദര്‍ഭോചിതമായിരുന്നു. പ്രവാചകന്‍ പ്രസംഗിക്കുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നതായി മുസ്ലീം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. നബി(സ)യുടെ ഖുത്ബ പകര്‍ത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാര്‍ ചെയ്തത്.
ഉമര്‍(റ) ഖുത്ബക്കിടയില്‍ ഉസ്മാന്‍(റ)വിനോട് വൈകിയെത്തിയതിന്റെ കാരണം അനേഷിച്ച സംഭവം(ബുഖാരി,മുസ്ലീം), അലി(റ)വിനോട് ഖുത് ക്കിടയില്‍ സ്വത്തവകാശത്തെക്കുറിച്ച് ചോദിച്ച സംഭവം (ഇത് മിമ്പറിലെ മസ്അല എന്ന് അറിയപ്പെടുന്നു), തുടങ്ങി ധാരാളം സംഭവങ്ങളില്‍ നിന്ന് നമുക്ക് മസ്സിലാകുന്നത് ഖുത്ബ ജനങ്ങള്‍ക്ക് സന്ദര്‍ഭോചിതമായി മതം പഠിക്കാുള്ള ഒരു വേദി കൂടിയാണ് എന്നാണ്.
ഖുത്ബയുടെ ഭാഷ മദ്ഹബുകളില്‍.
ഖുത്ബ അറബിയിലാവണം എന്ന് ഇമാം ശാഫിഈ(റ), അബൂഹീഫ(റ), അഹ്മദിബ്ുഹമ്പല്‍(റ),മാലിക്(റ) എന്നിവരോ അവരുടെ മുമ്പുള്ളവരോ പറഞ്ഞിട്ടില്ല. അബൂഹീഫ(റ)യുടെ അഭിപ്രായം കാണുക: “(ഖുത്ബയുടെ ഫര്‍ദുകള്‍ അടക്കം അറിയിലാവണമെന്ന നിബന്ധന) അബൂഹീഫ(റ) പറയാതിരിക്കാന്‍ കാരണം അറബിയില്‍ ഇത് നിര്‍വ്വഹിക്കല്‍ ശര്‍ത് (നിബന്ധന) അല്ലാത്തതുകൊണ്ടാണ് ”(ദുര്‍റുല്‍ മുഖ്താര്‍ 1/741).
ശാഫിഈ(റ) പറയുന്നു “വെള്ളിയാഴ്ച ഖുത്ബകളിലോ മറ്റു ഖുത്ബ കളിലോ ഖതിബിനോ മറ്റുള്ളവര്‍ക്കോ ആവശ്യമായ കാര്യം ജങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നതില്‍ യാതൊരു ദോഷവുമില്ല (അല്‍ഉമ്മ് 1/179). ഖാദിഹുസൈപ്പാെേലെ ചുരുക്കം ശാഫിഈ പണ്ഡിതന്മാര്‍ ഖുത്ബ മുഴുവനായും അറബിയിലാവണം എന്ന് അഭിപ്രായപ്പട്ടിട്ടുണ്ടു . എന്നാല്‍ ഇതിക്കുെറിച്ച് അല്ലാമാ ഖതിബു ശ്ശിര്‍ബീനി (റ) പറഞ്ഞത് “മദ്ഹബിലെ സ്വീകാര്യയോഗ്യമായ
അഭിപ്രായം ശാഫിഈ(റ) അല്‍ഉമ്മില്‍ പറഞ്ഞതാണ് ” (മുഗ്നി 3/73)
എന്നാണ്.
ജുമുഅ ഖുത്ബ പൂര്‍ണമായും അറബിയില്‍ തന്നെയാവണമെന്ന് വാദിക്കുന്നവര്‍ തന്നെ, നമസ്കാരത്തിലെ തക്ബീര്‍
പോലും മാതൃഭാഷയിലാകാമെന്ന് പള്ളിദര്‍സുകളില്‍ പഠിപ്പിച്ച് വരുന്നു. പള്ളിദര്‍സില്‍ ഓതുന്ന പത്ത് കിതാബില്‍ കാണാം “ഇനി അവന് അറബി ഭാഷയില്‍ തക്ബീര്‍ ചൊല്ലാന്‍ സാധിക്കുന്നില്ലെങ്കില്‍ അവന് ഇഷ്ടമുള്ള ഭാഷയില്‍ അത് ചൊല്ലാവുന്നതാണ് .(പരിഭാഷ: അബ്ദുല്‍ അസീസ് മുസ്ള്യാര്‍ പൊന്നാി,പേജ് 127).
ജുമുഅ ഖുത്ബ ദുഹ്റ് ചുരുക്കിയതല്ല
ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണ് ജുമുഅയിലെ ഖുത്ബ , അതിനാല്‍ ഖുത്ബ മുഴുവും അറബിയിലായിരിക്കണം എന്ന് ചിലര്‍ വാദിക്കാറുണ്ട് . ഈ തെറ്റായ ധാരണയെക്കുറിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം വവി(റ) പറയുന്നു. “ജുമുഅ മസ്ക്കാരം രണ്ട് റക്അത്തും അതൊരു പൂര്‍ണ്ണ മസ്ക്കാരവുമാണ്, ദുഹ്റ്
ചുരുക്കിയതല്ല.” (ശര്‍ഹുല്‍ മുഹദ്ദബ് 4/53). ബാങ്ക്, മസ്ക്കാരം മുതലായവയില്‍ പദങ്ങള്‍ നിര്‍ണ്ണിതമാണ്. പക്ഷെ ഖുത്ബയുടെ പദങ്ങള്‍ നിര്‍ണ്ണിതമല്ല. അതുകൊണ്ടാണ് ഓരോ ഖലീഫമാരുടെയും ഖുത്ബകള്‍ വ്യത്യസ്തമായത്. നമസ്ക്കാരം അല്ലാഹുവിന്നുള്ള ഇബാദത്താണ്, ഖുത്ബ അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ച് ജനങ്ങളോടുള്ള
ഉപദേശമാകുന്നു. ജുമുഅ നിര്‍വ്വഹിക്കുമ്പോള്‍ ഖതീബ് ഖിബ്ലക്ക് പുറം തിരിഞ്ഞ് നിന്ന് ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, നമസ്കാരത്തില്‍ സംസാരിക്കാന്‍ പാടില്ല, ഖുത്ബയില്‍ സംസാരിക്കാതിരിക്കാനും പാടില്ല. ഇതില്‍ നിന്നെല്ലാം ഖുത്ബ നമസ്കാരം പോലെയല്ല എന്നു മസ്സിലാക്കാം.
ജുമുഅ ഖുത്ബ പരിഭാഷ മദ്ഹിന്റെ ഇമാമുകള്‍ അംഗീകരിക്കുന്നു.
“ഖുത്ബ അറബിയിലാകല്‍ ശര്‍ത്വ് (നിര്‍ബന്ധം) ആണെന്ന്” ഇമാം നവവി(റ) പറഞ്ഞതിനെ, തുഹ്ഫയില്‍ വിവരിക്കുന്നത് “ഖുത്ബയുടെ റുക്നുകള്‍ (ഫര്‍ദുകള്‍) അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്നാണ്, അതല്ലാത്തവയ്ക്കല്ല”(തുഹ്ഫ 2/241). ഫര്‍ദുകള്‍ ഒഴിച്ചുള്ള ഉല്‍ബോധനം ശ്രോതാക്കളുടെ ഭാഷയില്‍ ആകാമെന്ന ഇതേ ആശയം
ശര്‍വാനി 2/341, നിഹായ 1/306, മഹല്ലി, ഇആനതുത്വാലിബീന്‍ എന്നിങ്ങയുെള്ള പ്രബല ശാഫിഈ കിതാബുകളിലും കാണാവുന്നതാണ്. ഖുതുബ ഗ്രഹിക്കാന്‍ എളുപ്പമുള്ളതാവണമെന്ന് പള്ളി ദര്‍സില്‍ ഓതുന്ന പത്ത്കിതാബിലും കാണാം. ഖുത്ബ പൂര്‍ണ്ണമായും അറബിയിലായിരിക്കണം എന്ന കാര്യത്തില്‍ മദ്ഹബിന്റെ ഇമാമുകളുടെ ഇടയില്‍ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട് എന്ന കേരള സുന്നികളുടെ പുതിയ കണ്ടുപിടുത്തം തെറ്റാണെന്നും, ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നതിനെ ഭൂരിപക്ഷം മദ്ഹബിന്റെ പണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു.

കെ.എം.മൌലവിയും റശീദുരിദായും ഖുത്ബ പരിഭാഷക്ക് എതിരായിരുന്നുവോ ?
മുസ്ലിങ്ങള്‍ അറബി ഭാഷ പഠിക്കല്‍ നിര്‍ബന്ധമാണെന്നും അങ്ങനെ ജുമുഅ ഖുത്ബ അറബിയില്‍ തന്നെ നിര്‍വഹി ക്കപ്പെടുന്ന സാഹചര്യമുണ്ടാകണം എന്നുമാണ് 1926ല്‍ കെ. എം. മൌലവി ചൂണ്ടിക്കാണിച്ചത്. അല്ലാതെ, ഖുത്ബ പരിഭാഷ തെറ്റാണ് എന്ന്, ഖുത്ബ പരിഭാഷ നടത്തിയിരുന്ന കെ. എം. മൌലവി എഴുതിയിട്ടില്ല. അതുപോലെ തന്നെ, തുര്‍ക്കിയിലെ കമാല്‍ പാഷ 1935ല്‍ ഫര്‍ദുകള്‍ ഉള്‍പ്പടെ ജുമുഅ ഖുത്ബ പൂര്‍ണ്ണമായും മാതൃഭാഷയില്‍ ആയിരിക്കണമെന്ന ഉത്തരവിറക്കിയതിയൊണ് റശീദുരിദ വിമര്‍ശിച്ചത്. (ലോകാടിസ്ഥാത്തില്‍ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തുര്‍ക്കി എന്നും മുന്നിലാണ്. കേരളത്തിലും ശിര്‍ക്ക് പ്രചരിപ്പിക്കുവാന്‍ തുര്‍ക്കിയില്‍ നിന്നും അച്ചടിക്കുന്ന കിതാബുകളെ ഉപയോഗിക്കുന്നുണ്ട് ). മാത്രവുമല്ല, തെളിവിന്റെ അടിസ്ഥാത്തില്‍ മഹാഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിക്കുന്ന ഒരു വീക്ഷണത്തിന്നെതിരായി, ഒറ്റപ്പെട്ട പണ്ഡിതാഭിപ്രായം തെളിവായെടുക്കുവാനും പാടില്ല.
1947ല്‍ സമസ്ത (കേരള സുന്നികള്‍) അവരുടെ പള്ളികളില്‍ ഖുത്ബ പരിഭാഷ നിരോധിക്കുന്നു.
കേരളത്തിലെ പല സുന്നി പള്ളികളിലും മലയാളത്തിലായിരുന്നു ഖുത്ബ നടന്നിരുന്നത്. ചിലര്‍ നുബാതി ഖുത്ബയുടെ പരിഭാഷ നോക്കി വായിക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായി സ്ഥാപിതമായ ചേരമാന്‍ പള്ളിയില്‍ നൂറ്റാണ്ടുകളായി മലയാളത്തിലാണ് ഖുത്ബ നടന്നിരുന്നത്. മുജാഹിദുകളുടെ പള്ളികളില്‍ നടന്നിരുന്ന ഖുത്ബകളില്‍
നിന്നും ജങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാം മസ്സിലാക്കി പണ്ഡിതന്മാരുടെ ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍, മുജാഹിദ് പള്ളികളിലെ ഖുത്ബ കേള്‍ക്കുന്നതില്‍ നിന്ന് സാധാരണക്കാരെ തടഞ്ഞ് നിര്‍ത്താന്‍ കണ്ടുപിടിച്ച ഒരു കുതന്ത്രം മാത്രമായിരുന്നു, സമസ്ത 1947ല്‍ കോഴിക്കോട് മീഞ്ചന്തയില്‍ വച്ച് പാസാക്കിയ ജുമുഅ ഖുത്ബ മുഴുവായും അറബിയില്‍ തന്നെയായിരിക്കണം എന്ന ഫത്വ.
ഖുത്ബ പരിഭാഷ വിഷയത്തില്‍ സമസ്ത പിളരുന്നു.
ലോക മുസ്ലീം പണ്ഡിതന്മാരുടെ ഫത്വകള്‍ക്കും ശാഫിഈ മദ്ഹബിന്റെ തീരുമാങ്ങള്‍ക്കുമെതിരെ 1947ല്‍ കൈക്കൊണ്ട ഈ പുത്തന്‍വാദത്തില്‍ പ്രതിഷേധിച്ച് സമസ്തയില്‍ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാര്‍ രാജിവയ്ക്കുകയും ജംഇയ്യതുല്‍ ഉലമാഇസ്സുന്നിയ എന്നപേരില്‍ ഒരു സംഘട ഉണ്ടാക്കുകയും ചെയ്തു. അവരുടെ പള്ളികളില്‍ ഇന്നും മലയാളത്തില്‍ തന്നെയാണ് ഖുത്ബ നടക്കുന്നത്. നുസ്റതുല്‍ അനാം എന്ന അവരുടെ മാസികയിലൂടെ സമസ്തക്കാരുടെ ഈ വ്യതിയാം അവര്‍ ഇപ്പോഴും വിശദീകരിക്കാറുണ്ടു.
പരിഭാഷാവിരോധികളുടെ വാദങ്ങളിലെ ചില വൈരൂദ്ധ്യങ്ങള്‍
1. ജുമുഅ ഖുത്ബ പരിഭാഷ സ്വഹീഹല്ല(സ്വീകാര്യമല്ല) എന്നും അത്തരം ജുമുഅകളില്‍ പങ്കെടുക്കുന്നവരുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണ് സമസ്തയിലെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. എങ്കില്‍ 1947ന് മുമ്പ് സുന്നികള്‍ നടത്തിയിരുന്ന ഖുത്ബ പരിഭാഷയുള്ള പള്ളികളില്‍ പങ്കെടുത്ത് മരണപ്പെട്ട് പോയ എല്ലാ ആളുകളുടെയും മുഴുവന്‍ ജുമുഅയും ഷ്ടപ്പെട്ടിരിക്കില്ലേ?.
2. ഇന്ത്യയില്‍ പല സുന്നി പള്ളികളിലും ഇന്നും ഉറുദുവിലും തമിഴിലും മറ്റും ഖുത്ബ നടന്നുകൊണ്ടി രിക്കുന്നു. കാന്തപുരം മുസ്ള്യാര്‍ സെക്രട്ടറിയായി അഖിലേന്ത്യാ സുന്നി സംഘടയുണ്ടാ ക്കിയപ്പോള്‍,സംഘടയ്ക്ക്അഖിലേന്ത്യാ മേല്‍വിലാസമുണ്ടാകുവാന്‍ വേണ്ടി പ്രസിഡന്റായി തെരഞ്ഞെടുത്ത ജുനൈദി സാഹിബ്, മരണം വരെ ബാംഗ്ളൂരിലെ സേട്ടുമസ്ജിദില്‍ ഉറുദുവിലായിരുന്നു ഖുത്ബ നടത്തിയിരുന്നത്.
3. നബി(സ) ഫിത്ര്‍ സകാതായി നല്‍കിയത് കാരയ്ക്ക ആയിരുന്നെങ്കിലും, മലയാളിയുടെ പ്രധാ ഭക്ഷണം അരിയായതുകൊണ്ടു അരിയാണ് ഫിത്ര്‍ സകാതായി നല്‍കേണ്ടത് എന്ന് ഫത്വ കൊടുക്കുന്നവര്‍ തന്നെ, മലയാളികള്‍ക്ക് മസ്സിലാകുവാന്‍ മാതൃഭാഷയിലെ ഖുത്ബ യാണ് നല്ലത് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നു.
4. ഹിജ്റ 300ന് ശേഷം ഈജിപ്തില്‍ ജീവിച്ചിരുന്ന ഇബ്നു നുബാതത് എന്ന പണ്ഡിതന്‍ അവിടത്തുകാര്‍ക്കായി തയ്യാറാക്കിയ നുബാതി ഖുത്ബ ഈണത്തില്‍ ചൊല്ലിയാല്‍ അത് എങ്ങയൊണ് ബി(സ) യുടെ മാതൃകയാകുന്നത്?. ചിലയിടങ്ങളില്‍, ഖുത്ബയ്ക്ക് മുമ്പോ, ശേഷമോ മലയാളത്തില്‍ പ്രസംഗിക്കുന്നത് കാണുന്നു. ഇത്ന് നബി(സ)യില്‍ നിന്ന് മാതൃകയുണ്ടോ ?.
ഫര്‍ദുകള്‍ എല്ലാം അറബിയില്‍ ആയതിനാല്‍ ഖുത്ബ നഷ്ടപ്പെടുന്നില്ല.
മാതൃഭാഷയില്‍ ഖുത്ബ നിര്‍വ്വഹിക്കുന്ന എല്ലാ പള്ളികളിലും ജുമുഅ ഖുതുബയുടെ ഫര്‍ദുകളായ അല്ലാഹുവിനെ സ്തുതിക്കല്‍, നബി(സ) പേരില്‍ സ്വലാത് ചൊല്ലല്‍, തഖ്വ കൊണ്ടുള്ള വസ്വിയ്യത്, പൂര്‍ണ്ണമായ ആയത്ത് ഓതല്‍, സത്യവിശ്വാസികള്‍ക്കുള്ള ദുആ എന്നിവയെല്ലാം അറബിഭാഷയിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്. തഖ്വ കൊണ്ടുള്ള വസ്വിയ്യത് (ഉപദേശം) എന്ന ഖുത്ബയുടെ ഫര്‍ദായ ഭാഗം ആദ്യം കൂറച്ച് സമയം അറബി ഭാഷയിലാണ് നിര്‍വഹിക്കുന്നത്, അത്ന് ശേഷം മാത്രമാണ് മാതൃഭാഷയില്‍ ഉപദേശം തുടരുന്നത്. ചുരുക്കത്തില്‍,ഫര്‍ദുകള്‍എല്ലാംഅറബിയില്‍ നിര്‍വ്വഹിക്കപ്പെടുന്നതുകൊണ്ട് ഖുത്ബ നഷ്ടപ്പെടുന്നില്ല.
ലോക മുസ്ലീങ്ങള്‍ ഖുത്ബ പരിഭാഷ അംഗീകരിക്കുന്നു.
80 രാഷ്ട്രങ്ങളിലെ മുസ്ലീം പണ്ഡിതന്മാരും മതതോക്കന്മാരും ഉള്‍പ്പെട്ട ‘റാബിത്വ’ എന്ന ലോകപണ്ഡിതസംഘടന, അവരുടെ മാസികയില്‍ (1975) ഖുത്ബയിലെ ഫര്‍ദ് ഒഴിച്ചുള്ള ഉപദേശം സദസ്യരില്‍ ഭൂരിപക്ഷത്തിന് അറിയുന്ന പ്രാദേശിക ഭാഷയില്‍ ആയിരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. റാബിത്വയുടെ നേത്ര്ത്വത്തില്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം നൂറുക്കണക്കിന് പള്ളികളില്‍ അവരുടെ മാതൃഭാഷയില്‍ ഖുത്ബ നടന്നുവരുന്നുണ്ട് . സൌദി അറേബ്യയില്‍ സുരക്ഷാ കാരണങ്ങളാല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെങ്കിലും കുവൈത്ത്, യു.എ.ഇ തുടങ്ങിയ മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഇംഗ്ളീഷ്, ഉറുദു, മലയാളം തുടങ്ങിയ ഭാഷകളില്‍ അവിടുത്തെ മതകാര്യ വകുപ്പിന്റെ മേല്‍ാട്ടത്തില്‍ ഖുത്ബ നടന്നുകൊണ്ടിരിക്കുന്നു. (ഖുത്യുടെ ഓഡിയോ
കാസറ്റ് മതകാര്യ വകുപ്പിലെ പണ്ഡിതന്മാര്‍ പരിശോധിക്കാറുമുണ്ട് ). മാതൃഭാഷയിലുള്ള ഖുത്ബയില്‍ പങ്കെടുക്കുന്നവരുടെ ജുമുഅ നഷ്ടപ്പെടുമെങ്കില്‍ - കിതാബ് ഓതി പഠിച്ച - ലോക മുസ്ലീം പണ്ഡിതന്മാര്‍ അത്പ്രോല്‍സാഹിപ്പിക്കുമായിരുന്നോ?. ചിന്തിക്കുക.
ഖുത്ബയിലൂടെ മതനിയമങ്ങള്‍ പഠിക്കാനും, ഖത്വീബിന്റെ ഉപദേശങ്ങളിലൂടെ തഖ്വ കൈവരിക്കാും അതുവഴി ഖുത്ബയുടെ ചൈത്യം പൂര്‍ണമായും ഉള്‍ക്കൊള്ളാനും അല്ലാഹു നമ്മെയെല്ലാവരെയും അുഗ്രഹിക്കുമാറാകട്ടെ(ആമീന്‍).
No comments :
Post a Comment
Note: Only a member of this blog may post a comment.