Wednesday, June 18, 2014

പ്രവാചക സുന്നത്തിനോട് പ്രിയംവെക്കുക ബിദ്അത്തിനെ വലിച്ചേറിയുക

ഇസ്ലാമിന്റെ സമ്പൂര്‍ണ്ണത വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനി (സ)യും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹമില്ലാത്ത ഒരാദര്‍ശമെന്ന നിലക്ക് ആര്‍ക്കും സമീപിക്കാ വുന്ന ദീനാണ് ഇസ്ലാം. കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ച്, ഖണ്ഡിതമായി പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേര്‍ക്കേണ്ടതായൊ ഇസ്ലാമിലില്ല. ഖുര്‍ആന്‍ പറയുന്നു:

"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍  നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമി ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.'' (മാഇദ: 3)

മാനവരാശിയുടെ ജീവിത മേക്ഷത്തിന്  അല്ലാഹു തൃപ്തിപ്പെട്ടു തന്ന ഈ വിശുദ്ധ ദീനി, കണിശമായ കൃത്യതയോടെയാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ശ്രമകരമായിരന്നു  ദൌത്യനിര്‍വ്വഹണമെങ്കിലും, തിരുമേനി (സ) പരിപൂര്‍ണ്ണ സംതൃപ്തനായിട്ടായിരുന്നു ഭൂമിയില് നിന്നും വിടവാങ്ങിയത്. തന്നിലൂടെ സമ്പൂര്‍ണ്ണമായ അനുഗൃഹീത ദീനില്‍ മനവും തുവുമര്‍പ്പിച്ച് ജീവിക്കുന്ന ഒരു വലിയ സമൂഹത്തെ കണ്‍മുന്നില്  ക ണ്ടും   അവരുടെ സ്നേഹവായ്പുകളും അര്‍പ്പണശീലവും അനുഭവിച്ചുമാണ് അവിടുന്ന് മരണമടഞ്ഞത്. അന്ത്യാള്‍വരെയുള്ള സത്യവിശ്വാസികള്‍ പ്രവാചകന്‍ നല്കിയതില്‍  നിലകൊള്ളുകയും അവിടുന്ന് വിരോധിച്ചവയില്‍ നിന്ന്  അകന്നു  നില്‍ക്കുകയും ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ പറഞ്ഞു:

"നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്  നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.'' (ഹശ്ര്‍ : 7)

ഇസ്ലാം അതിന്റെ വിശ്വാസം കൊണ്ടും ആരാധകള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ലളിതമാണ്. പ്രസ്തുത സംഗതികളിലെല്ലാം  വഹിക്കാനാകാത്ത ഭാരങ്ങളും, അഴിക്കാനാകാത്ത ചങ്ങലകളുമായി നിലകൊണ്ടിരുന്ന ഒരു സമൂഹത്തിലായിരുന്നു ഇതിന്റെ അവതരണം. അടിസ്ഥാമില്ലാത്ത വിശ്വാസങ്ങളും, വിവേകശ്യൂമായ അുഷ്ഠാങ്ങളും, അസഹ്യമായ ആചാരങ്ങളും തീര്‍ത്ത സകല ഭാരങ്ങളും ആ സമൂഹത്തിന്റെ ചുമലില്‍ നിന്നും  അല്ലാഹുവിന്റെ ദൂതന്‍ ഇറക്കിവെക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു:

"അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു .'' (അഅ്റാഫ്: 157)

വിശ്വാസിയുടെ ജീവിത ലക്ഷ്യം സ്വര്‍ഗപ്രവേശമാണ്. അതിനുതകുന്ന സകലതും പ്രവാചകന്റെ ജീവിതത്തില്‍ സമൃദ്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കി:

"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.'' (അഹ്സാബ്: 21)

പ്രവാചക തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു: "തെളിമയാര്‍ന്ന രേഖയിലാണ് നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത്. അതിന്റെ രാവും പകല്‍പോലെ വെട്ടമാര്‍ന്നതാണ്. നശിച്ചവരല്ലാതെ അതില്‍ നിന്നും വഴിമാറുകയില്ല.'' (ഇബ്നു മാജ)

അല്ലാഹുവിനെ സ്ഹിേക്കുന്ന, അല്ലാഹുവിന്റെ സ്നേഹമാഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും പ്രവാചക സുന്നത്തിനെ  അക്ഷരം പ്രതി അനുസരിച്ചേ മതിയാകൂ. തിരുമേനി(സ)യുടെ അധ്യാപങ്ങളെ സ്വീകരിക്കാതിരിക്കലും, അവിടുത്തെ അധ്യാപങ്ങളില്‍ വര്‍ദ്ധനവു നടത്തി ആചരിക്കലും ഒരുപോലെ കുറ്റകരമായ സംഗതിയാണ്. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു:

അബൂഹുറൈറ(റ) പറയുന്നു: "നബി(സ) അരുളി: എന്റെ അുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?.  നബി(സ) അരുളി: എന്നെ  വല്ലവനും  അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവാണ്.'' (ബുഖാരി)

പ്രവാചകന്റെ ജീവിതമാണ് എക്കാലത്തും എല്ലാവര്‍ക്കും പിന്തുടരാവുന്ന ചന്തമാര്‍ന്ന മാതൃക. വിശുദ്ധഖുര്‍ആിന്റെ തനിപ്പകര്‍പ്പാണത്. മുസ്ലിം ഉമ്മത്തിന്റെ ഭൌതികാഭിവൃദ്ധിയും പാരത്രികരക്ഷയും ആ ജീവിത മാതൃക അഥവ സുന്നത്ത്  അനു ധാവനം ചെയ്യുന്നതിലൂടെ മാത്രമായിരിക്കും ലഭ്യമാവുക.അല്ലാഹു പറയുന്നു:

"അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍.'' (നൂര്‍: 57)

തന്റെ ഉമ്മത്തിനോട് സ്നേഹവും ദയയും, അവരുടെ ഉന്നമനത്തിന്  വേണ്ടിയുള്ള ആഗ്രഹവും ദുആയും കാത്തു സൂക്ഷിച്ചിരുന്ന  പ്രവാചകന്‍(സ), നമുക്ക് ഒരു സന്തോഷവാര്‍ത്തയും ഗൌരവപ്പെട്ട മറ്റൊരു താക്കീതും നല്‍കിയാണ് ഇഹലോകവാസം വെടിഞ്ഞിട്ടുള്ളത്. സന്മാര്‍ഗത്തിന്റെ മഹിമയും മധുരവുമറിയുന്ന ഏതൊരു വിശ്വാസിയും അത് നഷ്ടമാകുന്നതിനെ  കരുതിയിരിക്കും. നേരയ മാര്‍ഗത്തിലാണ് ജീവിക്കുന്നത് എന്ന ബോധ്യമുള്ളപ്പോഴും ഞങ്ങളെ നീ 
നേരയ മാര്‍ഗത്തിലേക്ക് വഴിടത്തേണമേ എന്നവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. ഹിദായത്തില്‍ നിന്നും വഴിമാറിജീവിക്കുന്ന  ഒരു നിമിഷത്തെപ്പോലും അവന് ഭയമായിരിക്കും. അങ്ങയുെള്ളവര്‍ക്കായി തിരുമേനി (സ) നല്‍കയ സന്തോഷവാര്‍ത്തയാണ്:

"രണ്ട്  കാര്യങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയാണ് ഞാന്‍ പോകുന്നത്. അവ രണ്ടും മുറുകെ പിടിച്ച് ജീവിക്കു വോളം നിങ്ങള്‍ വഴിപിഴക്കുകയില്ലാ. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാകുന്നു  അവ.'(മുവത്വ)

അമിതാവേശക്കാര്‍ എല്ലാ രംഗത്തുമുണ്ട്. സ്ഥാപിത താത്പര്യക്കാര്‍ക്ക് അവരെ വേഗം വശപ്പെടുത്താന്‍ കഴിയും. വിശ്വാസികളില്‍ ദുര്‍ബലര്‍ അമിതാവേശക്കാരാണ്. അവര്‍ ഏത് സമയത്തും ശരിയായ ദിശയില്‍ നിന്നും മാറി ജീവിക്കാനിടയുണ്ട്. മുസ്ലിം ഉമ്മത്തിലും അത്തരക്കാരുണ്ടാകും. അവര്‍ക്കായി നബി(സ) നല്‍കിയ ഗൌരവപ്പെട്ട താക്കീതാണ്:

"നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ നടപടികളെ ചാണ്‍ചാണായും മുഴംമുഴമായും നിങ്ങള്‍ അനുഗമിക്കുന്നതാണ്. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍  നിങ്ങളും അവരെ അനുഗമിക്കും. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുമ്പുണ്ടായിരുന്നവര്‍ എന്നതു കൊണ്ട്, ജൂതക്രൈസ്തവരെയാണൊ താങ്കള്‍ ഉദ്ദേശിച്ചത്? നബി(സ)പറഞ്ഞു: പിന്നെ ആരെയാണ്?'' (ബുഖാരി, മുസ്ലിം)

മേല്‍ പ്രസ്താവിക്കപ്പെട്ട, പ്രവാചകന്റെ സന്തോഷവാര്‍ത്തയെ അക്ഷരം പ്രതി പാലിക്കുന്ന സമൂഹവും, അവിടുത്തെ താക്കീതി നേര്‍ക്കുര്‍േ സാക്ഷീകരിക്കുന്ന സമൂഹവും മുസ്ലിം ഉമ്മത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനും  പ്രവാചകന്റെ സുന്നത്തും മുറുകെപ്പിടിച്ച്, അവരണ്ടിലേക്കും ജനങ്ങളെ ക്ഷണിച്ച്, അതിന്റെ മാര്‍ഗത്തില്‍ പ്രയാസങ്ങള്‍ സഹിച്ച് നിലകൊള്ളുന്ന ആദ്യപക്ഷം, പക്ഷെ എണ്ണത്തില്‍ കുറവാണ്. പ്രവാചകന്റെ താക്കീതി അവഗണിക്കുകയും, തിരുമേനിയുടെ സുന്നത്തില്‍ പൂര്‍വ സമുദായങ്ങളുടെ പുതിയ ആചാരങ്ങള്‍ കടത്തിക്കൂട്ടി ആചരിക്കുകയും, പുത്താചാരങ്ങളുടെ പ്രചരണ മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന രണ്ടാമത്തെ പക്ഷം എണ്ണത്തില്‍ കൂടുതലും, വ്യാപകവുമാണ്. 

മുസ്ലിം സമൂഹം വളരെ ശോചീയമായ ചുറ്റുപാടിലാണ് ഇന്നുള്ളത്. അവരുടെ വിശ്വാസ ആചാര ആരാധാന രംഗങ്ങളില്‍ ഖുര്‍ആനും  സുന്നത്തും സാധൂകരിക്കാത്ത ഒട്ടേറെ സംഗതികള്‍ കടന്നു കൂടിയിട്ടുണ്ട്. പ്രവാചകനോ, ഉത്തമ നൂറ്റാണ്ടിലെ സച്ചരിതര്‍ക്കൊ പരിചയമില്ലാത്ത സമ്പ്രദായങ്ങളും ആരാധകളും അവരുടെ പ്രയാണദിശതന്നെ  മാറ്റിയിരിക്കുകയാണ്. അഥവാ നബി(സ) ജാഹിലിയ്യാ സമൂഹത്തില്‍ നിന്നും ഇറക്കി വെച്ച സകല ഭാരങ്ങളും ചങ്ങലകളും മുസ്ലിംകള്‍ എടുത്തണിഞ്ഞിരിക്കുകയാണ് എന്നര്‍ഥം!

സുന്നത്തുകളോടല്ല, ബിദ്അത്തുകളോടാണ് ആളുകള്‍ക്ക് പ്രിയം. സമൂഹത്തി തായുെണ്ടായ പ്രവണതയണ് ഇത്. ചൂഷണപ്രിയരായ മതപുരോഹിതന്മാര്‍ ആളുകളിലുണ്ടാക്കിത്തീര്‍ത്ത വിപത്താണിത്. അല്ലാഹുവിനെ സംബന്ധിച്ച ശരിയായ വിശ്വാസം പഠിപ്പിക്കുന്നതിനു പകരം, ഔലിയാക്കളെ സംബന്ധിച്ച അന്ധവിശ്വാസങ്ങളാണ് അവര്‍ പഠിപ്പിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു തന്ന ദിക്റുകളും ദുആകളുമല്ല, സൂഫികളും ത്വരീഖത്തുകാരും പടച്ചുണ്ടാക്കിയ വിര്‍ദുകളും, ദുറൂദുകളുമാണ് അവര്‍ ആചരിപ്പിക്കുന്നത്. ഇസ്ലാമിലെ ആചാരങ്ങള്‍ക്കു പകരം മാമൂലുകളാണ് ജനങ്ങളെ ശീലിപ്പിക്കുന്നത്.

സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകുമ്പോഴും ബിദ്അത്തിന്റെ പ്രചാരകര്‍ സജീവമായി രംഗത്തു തന്നെയുണ്ട്. മാലകളും മൌലിദുകളും അതിന്റെ ആദിഭാവത്തിലല്ലെങ്കിലും പുതിയ രൂപഭാവങ്ങളില്‍ നിലിര്‍ത്താന്‍ കിണഞ്ഞ ശ്രമത്തിലാണവര്‍. മരണപ്പെടുന്നവന്റെ തലപ്പുറത്ത് ആലപിക്കപ്പെട്ട ബൂസ്വൂരിയുടെ ബുര്‍ദ, ഇന്ന് 'ആസ്വാദസദസ്സു'കളിലൂടെ തിരിച്ചു വരികയാണ്. വീടുകളില്‍ നിന്ന് അന്യം നിന്ന മാലപ്പാട്ടുകള്‍ സംഗീതാകമ്പടികളോടെ പിടിച്ചു നില്‍ക്കുകയാണ്. റാത്തീബുകള്‍ ദിക്ര്‍ ഹല്‍ഖകള്‍ക്ക് വഴിമാറിയിരിക്കുന്നു. പള്ളിക്കകത്തൊതുങ്ങിയിരുന്ന വിവിധതരം സ്വലാത്തുകകളെ, ചില തങ്ങന്മാര്‍ 'കഷ്ടപ്പെട്ട്' നഗറുകളിലേക്ക് മാറ്റിയിരിക്കുന്നു. കാടുപിടിച്ചു കിടന്ന ഖബറിടങ്ങള്‍ ആണ്ടറുതികള്‍ക്കും, നേര്‍ച്ചപ്പൂരങ്ങള്‍ക്കുമായി സജീവമായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ശിയാക്കള്‍ക്കിടയില്‍ സാര്‍വ്വത്രികമായിരുന്ന ദിനാചരണങ്ങള്‍ കേരള മുസ്ലിംകള്‍ക്കിടയിലും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. നബിദിനാചരണവും, ജീലാനീ ദിനാചരണവും വിട്ട് ആശൂറ, ഇസ്റാഅ്, മിഅ്റാജ്, ഹിജ്റ, ബദ്ര്‍ തുടങ്ങിയ ദിനാചരണങ്ങള്‍ക്ക്, പുത്തനാചാരങ്ങള്‍ക്ക് പൌരോഹിത്യം തൃേത്വം നല്‍കിക്കഴിഞ്ഞു. പ്രവാചക സുന്നത്തിലൊ, സ്വഹാബത്തിന്റെ ജീവിതത്തിലൊ നമുക്ക് കാണാനാകാത്ത ആചാരങ്ങള്‍ ദീനിന്റെ മൂടുന്നത്ത് ഇനി യും സമൂഹത്തിലെമ്പാടുമുണ്ട്. പൂര്‍വസമുദായങ്ങളുടെ ചാണും മുഴവും കോപ്പിയടിച്ച് പുതിയപുതിയ ആചാരങ്ങള്‍ക്ക് യാഥാസ്ഥിതിക നേതൃത്വം മേല്‍വിലാസമുന്റാക്കി ക്കൊണ്ടിരിക്കുകയാണ്. 

ഖുര്‍ആനിനോടും സുന്നത്തിനോടും  സ്നേഹവും കൂറുമുള്ള ആളുകള്‍ക്ക് ബിദ്അത്തുകളെ നോക്കി നില്‍ക്കാനാകില്ല. മുബ്തദിഉകളോട് രാജിയാകനുമാകില്ല. നന്മയുപദേശിക്കുക, തിന്മ  വിരോധിക്കുക എന്ന ഉത്തരവാദിത്തമേറ്റെടുത്ത പ്രസ്ഥാങ്ങള്‍ അവര്‍ക്കെതിരെ ശബ്ദിച്ചു കൊണ്ടിയിരിക്കും. കേരളക്കരയിലെ മുസ്ലിംകള്‍ക്കിടയില്‍ നില നിന്ന  ശിര്‍ക്ക് ബിദ്അത്തുകളുടെ അതിപ്രസരത്തെ ഖുര്‍ആനും സുന്നത്തുമുപയോഗിച്ച് പ്രതിരോധിച്ച ഇസ്ലാഹീ പ്രസ്ഥാം ഇപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്. പ്രവാചക മാതൃകക്ക്യമായ സകല വിശ്വാസങ്ങളേയും ആചാരങ്ങളേയും, മുസ്ലിംകളോടുള്ള ഗുണകാംക്ഷയോടെ, അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലേച്ചയോടെ ഈ പ്രസ്ഥാം വിപാടം ചെയ്യുകയാണ്. ശിര്‍ക്കിന്റേയും ബിദ്അത്തിന്റേയും വളര്‍ച്ചയും അവയുടെ പ്രചാരകരുടെ സംഖ്യാബലവും അത് കാര്യമാക്കുന്നേയില്ല. എന്തു കൊണ്ടെന്നല്‍  ഖുര്‍ആന്‍ പറയുന്നു :

(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്‍ദ്ധവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (മാഇദ: 100)

No comments :

Post a Comment

Note: Only a member of this blog may post a comment.