മാലിക്ബ്നു ദീനാറിന്റെ കാലം മുതല്‍ ഇങ്ങോട്ട് നൂറ്റാണ്ട് പതിാലായി പാരമ്പര്യമായി കൈമാറി വന്ന വിശ്വാസാചാരങ്ങളാണ് തങ്ങളുടെ കൈവശമുള്ളതെന്നും അതിനാല്‍ തങ്ങളാണ് സുന്നത്ത് ജമാഅത്തെന്നുമാണല്ലോ കേരള സമസ്തയുടെ വാദം. ഇവരുടെ വിശ്വാസാചാരങ്ങള്‍ ഇസ്ലാമികമല്ലെന്നും ക്വുര്‍ആിന്റെയും ഹദീസിന്റെയും അധ്യാപങ്ങളുടെ പിന്‍ബലം അവര്‍ക്കില്ലെന്നും മുജാഹിദുകള്‍ അതിശക്തമായി നാടുനീളെ പ്രചരിപ്പിച്ചപ്പോള്‍
അതിനുമുമ്പില്‍ പിടിച്ചുില്‍ക്കാനുള്ള അവസാനശ്രമമാണ് പാരമ്പര്യവാദം. തങ്ങളാണ് സുന്നത്ത് ജമാഅത്ത് എന്ന് സ്ഥാപിക്കാനാ യി ധാരാളം ആയത്തുകളും ഹദീഥുകളും ഒക്കെ കോട്ടിമാട്ടിയും ദുര്‍വ്യാഖ്യാനിച്ചും ഒപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്പെടുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് പത്തൊമ്പതാമത്തെ അടവുമായി ഇവര്‍ ഇറങ്ങിയിരിക്കുന്നത്.
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ആയത്തുണ്ടോ എന്ന മുജാഹിദുകളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനാകാതെ പിച്ചും പേയും പറഞ്ഞൊപ്പിച്ചിരുന്ന ഇവരുടെ മുന്‍ഗാമികളെ ചവിട്ടിതെറിപ്പിച്ചു കൊണ്ടാണ് കാരന്തൂര്‍ മര്‍ക്കസ് കൂടാരത്തിലെ ചിലസഖാഫികള്‍ ആയത്തുകളെ എങ്ങിനെ ദുര്‍വ്യാഖ്യാിക്കാമെന്ന ഗവേഷണവുമായി രംഗത്ത്
വന്നത്. അങ്ങ അലിയ്യുബ്നു അബൂത്വാലിബിനെ വലിയ്യാക്കാന്‍ ഇവരുടെ പൂര്‍വ്വികരായ ശിയാക്കള്‍ ദുര്‍വ്യാഖ്യാനിച്ച ആയത്തുമുതല്‍, മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ മുഴുവന്‍ പഠിപ്പിച്ചത് അല്ലാഹുവി മാത്രം ആരാധിക്കാനാണ് എന്ന തൌഹീദ് വിളംബരം ചെയ്യുന്ന ആയത്ത് വരെ ഏത് ഭ്രാന്തന്മാരെയും വിളിച്ച് പ്രാര്‍ത്ഥിക്കാുള്ള തെളിവുകളായി അവതരിപ്പിക്കപ്പെട്ടു. കല്ലുകളെയും മരങ്ങളെയും പോലും അവലിംക്കുന്ന ക്വുബൂരി പൊതുജങ്ങള്‍ക്ക് അതിനും ആയത്തുകളുടെ പിന്‍ബലമുണ്ട്ന്ന് പറഞ്ഞുകൊടുക്കുന്ന സഖാഫീ മൊല്ലമാര്‍ രംഗത്ത് വന്നു. എന്നാല്‍ ഇവര്‍ ഓരോ ആയത്ത് കണ്ട് പിടിച്ച് കൊണ്ട് വരുമ്പോഴും മുജാഹിദുകള്‍ ചോദിച്ചത് ഈ ആയത്ത് അതിന് തെളിവാണെന്ന് നിങ്ങള്‍ക്ക് മുമ്പ് ആര് പറഞ്ഞു എന്നായിരുന്നു. കുറ്റിച്ചിറയിലും കൊട്ടപ്പുറത്തും 'വസ്അല്‍ മന്‍ അര്‍സല്‍നാ' എന്ന് തെളിവോതിയപ്പോള്‍ മുജാഹിദുകള്‍ ചോദിച്ച അതേ ചോദ്യം പിന്നീട് ഓരോ സംവാദങ്ങളിലും പുതിയ പുതിയ തെളിവുകളുമായി ഇവര്‍ വന്നപ്പോഴൊക്കെ ആവര്‍ത്തിച്ചു ചോദിക്കുകയുണ്ടായി. അവസാനാം 'ഉന്‍ളുര്‍നാ' എന്ന ഒരു വാക്കില്‍ തൂങ്ങി രക്ഷപ്പെടാന്‍ ചില അഹ്സനിമാര്‍ ശ്രമിച്ചപ്പോഴും മുജാഹിദുകള്‍ ചോദിച്ചത് ഇതേ ചോദ്യം തന്നെയായിരുന്നു. എന്നാല്‍ ഇവര്‍ ഓതിക്കൊണ്ടിരിക്കുന്ന ആയത്തുകള്‍ ഇവര്‍ പറയുന്ന ആശയത്തിനാണ് എന്ന് പറഞ്ഞ ഒരു ആധികാരിക ക്വുര്‍ആന്‍ വ്യാഖ്യാതാവിനെ പ്പാെേലും കാണിക്കാന്‍ ഇവരെക്കൊണ്ട് ഇന്നുവരെ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, സ്വന്തം തോക്കള്‍ തന്നെ എഴുതിയ ക്വുര്‍ആന്‍ പരിഭാഷകളില്‍പോലും അത്തരം ഒരു സൂചപോലും കാണാന്‍ സാധിക്കുന്നില്ല. അവസാനം പേരോട്ടുകാരന്‍ സഖാഫിക്ക് പറയേണ്ടി വന്നു ഞാനംഗീകരിക്കുന്ന ഒരൊറ്റ പരിഭാഷയും ഇല്ല അവര്‍ക്കാര്‍ക്കും മൂലഗ്രന്ഥത്തോട് കൂറുപുലര്‍ത്താന്‍ സാധിച്ചിട്ടില്ല എന്ന്. കേരള മുസ്ലിംകളില്‍ ഇക്കാലത്തിനിടക്ക് ആകെ അറബി കൃത്യമായി അറിയാവുന്ന ഒരാളുള്ളത് ഇയാള്‍ മാത്രം എന്നര്‍ത്ഥം!!!
ഇങ്ങനെ നൂറ്റാണ്ട് പതിനാലു കൊലത്തെ മുഴുവന്‍ മുന്‍ഗാമികളേയും ഒന്നിച്ച് തള്ളിയ ഇവരാണ്
ഇപ്പോള്‍ പാരമ്പര്യവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ചേളാരി ഖുറാഫികള്‍ പണ്ട് എഴുതി. ഇവരുടെ പാരമ്പര്യം ചെന്നെത്തുന്നത് ഇ.എം.എസ്, രാജഗോപാല്‍, എസ്. ചവാന്‍.....തുടങ്ങിയവരിലേക്കാണെന്ന്. ഇനി പാരമ്പര്യം ഉണ്ട് എന്ന് തെളിയിക്കാനായി ഇവര്‍ ചെയ്യന്നതോ പൊന്നാനിയിലെയും കൊടുങ്ങല്ലൂരിലെയും ഒക്കെ പള്ളികള്‍ ഫ്ളക്സ് ബോര്‍ഡിലേക്ക്
പകര്‍ത്തി ഇവിടെയൊക്കെ ഇപ്പോഴും ഖുതുബ അറിയിലാണെന്നും പെണ്ണിന് പ്രവേശമില്ലെന്നുമുള്ള ബഡായികളാണ്. കേട്ടാല്‍ തോന്നും പണ്ട് മുതലേ അവിടെ ഈ നിലപാട് തന്നെയാണുള്ളതെന്ന്. ഇക്കഴിഞ്ഞ അഞ്ചെട്ട് കൊല്ലം മുമ്പുവരെ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ മലയാള ഖുതുബയാണുണ്ടായിരുന്നതെന്നും അതിന് ശേഷം പേരോട് മുസ്ലിയാര്‍ തന്റെ കുതന്ത്രങ്ങള്‍ നടപ്പാക്കി അന്നുവരെയുള്ള പാരമ്പര്യം തള്ളി ഒരു പുത്തന്‍രൂപം കൊണ്ട്വരികയായിരുന്നു എന്ന് അറിയാത്തവര്‍ ഇന്ന് കേരളത്തില്‍ കുറവാണ്. ദശകങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ ഖുതുബ നടത്താനും ദര്‍സ് നടത്താനും പ്രാപ്തായ 40നും 60 നും മദ്ധ്യേ പ്രായമുള്ള സുന്നി ഖതീബിനെ ആവശ്യമുണ്ട് എന്ന് കൊടുങ്ങല്ലൂര്‍ പള്ളിയുടേതായി വന്ന പത്രപരസ്യങ്ങള്‍ ഈയുള്ളവന്റെ കയ്യില്‍ പോലുമുണ്ട് . ആ ഖുതുബ ശ്രദ്ധിക്കാന്‍ സ്ത്രീകള്‍ക്കും അവസരമു ണ്ടായിരുന്നു എന്നുതന്നെ വേണം നാം മനസ്സിലാക്കാന്‍. കാരണം മാലിക് ദീനാറും സംഘവും മാടായിയില്‍ പള്ളി നിര്‍മ്മിച്ചപ്പോള്‍ അവിടുത്തെ അമുസ്ലിംകള്‍ പോലും ആ പള്ളിയെക്കുറിച്ച് പാട്ടുപാടിയത് ഇപ്രകാരമായിരുന്നു.
മക്കത്തെ പള്ളിക്ക് ഒപ്പിച്ച പള്ളി
മലാട്ടില്‍ ഒരു പള്ളി മാടായിപ്പള്ളി
അവരുടെ പള്ളികളൊക്കെ മക്കത്തെ പള്ളിക്ക് ഒപ്പിച്ചിട്ടായിരുന്നു എന്ന് ചുരുക്കം. മാലിക് ദീനാറും സംഘവും മാതൃകയാക്കിയ മക്കത്തെ പള്ളിയില്‍ അന്നുതൊട്ട് ഇന്നുവരെയും ഖുതുബ മാതൃഭാഷയിലാണെന്നതിലും അതില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും അവസരമുണ്ട് എന്നതിലും ആര്‍ക്കും തര്‍ക്കമില്ലല്ലോ. പിന്നീട് ഇടക്കാലത്ത് കൊടുങ്ങല്ലൂരില്‍ ചില സമസ്ത
മൊല്ലമാര്‍ ആ മഹിത പാരമ്പര്യം തള്ളി പുത്താശയം തിരുകിക്കയറ്റുകയാണുണ്ടായതെന്ന് വ്യക്തം. അത് കൊണ്ടാണല്ലോ ഫ്ളക്സ് സ്ഥാപിക്കുന്നവര്‍ക്ക് പോലും ലോകത്തെ ആദ്യത്തെ പള്ളിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ട് പാരമ്പര്യം അവകാശപ്പെടാന്‍ ധൈര്യമില്ലാതെ പോയത്.
മമ്പുറം തങ്ങളും മകന്‍ ഫസല്‍ പൂക്കോയതങ്ങളും മമ്പുറം പള്ളിയില്‍ മലയാളത്തിലാണ് ഖുതുബ നിര്‍വ്വഹിച്ചിരുന്നത് എന്ന് അവരുടെ ചരിത്ര പുസ്തകത്തില്‍ നിന്ന് വ്യക്തമാകുന്നു.സമസത്ക്കാര്‍ ബഡാ ശൈഖുനയായി പരിചയപ്പെടുത്തുന്ന പള്ളിപ്പുറം യൂസുഫ് മുസ്ലിയാര്‍ ഉപ്പാപ്പ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ പിതാവ് ഹസ്സന്‍ മുസ്ലിയാര്‍ എന്നിവര്‍ മലയാളത്തിലാണ് ഖുതുബ നിര്‍വ്വഹിച്ചിരുന്നത് എന്ന് സംസ്ഥാ സുന്നികളുടെ നേതാവ് എ. നജീബ് മൌലവി എഴുതിയ ഖുതുബ ഭാഷയും പരിഭാഷയും എന്ന പുസ്തകത്തില്‍ പറയുന്നു. ഇങ്ങനെ പാരമ്പര്യമായി തുടര്‍ന്നു പോന്ന മാതൃഭാഷയിലുള്ള ഖുതുയെ 1947 മാര്‍ച്ച് മാസത്തില്‍ സമസ്ത പാസ്സാക്കിയ മീഞ്ചന്ത പ്രമേയത്തിലൂടെ അട്ടിമറിച്ചിട്ടാണ് ഖുതുബ അറീകരിച്ചത്. ആ കാലങ്ങളില്‍ പല പ്രദേശങ്ങളിലും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുത്തിരുന്നു എന്നതും അലിഖിത ചരിത്രമാണ്. ഇിയും പാരമ്പര്യം പറഞ്ഞു സുന്നത്ത് ജമാഅത്താണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ നടക്കുന്നവരോട് ചോദിക്കട്ടെ. മുഹ്യിദ്ദീന്‍ മാലയാണല്ലോ മാലപ്പാട്ടുകളില്‍ ഒന്നാമത്തെ സൃഷ്ടി. അതാവട്ടെ നാനൂറ് കൊല്ലം മുമ്പ് കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മദ് ഉണ്ടാക്കിയതും (ഖാളി മുഹമ്മദിന്റെ പേരില്‍ മറ്റാരോ ഉണ്ടാക്കി പ്രചരിപ്പിച്ചതാണെന്നും അഭിപ്രായമുണ്ട് ) മാലിക് ദീനാറും സംഘവും വന്ന കാലത്ത് അവര്‍ കൊണ്ട് വന്നതോ അവര്‍ ചൊല്ലിയതോ ആയ ഒരു മാലപ്പാട്ട് പോലും ഇല്ലെന്നിരിക്കെ അത് പാടുന്നവന് എന്തുപാരമ്പര്യമാണ് അവകാശപ്പെടാുള്ളത് ?
300 കൊല്ലം മുമ്പെ തമിഴ്നാട്ടുകാരന്‍ ഉണ്ടാക്കിയ ഖുതുിയ്യതും 800 കൊല്ലം മുമ്പുണ്ടായ ബുര്‍ദയും 600 കൊല്ലം മുമ്പുണ്ടായ നാരിയ്യ സ്വലാത്തും എന്നുണ്ടായി എന്നോ ആരുണ്ടാക്കി എന്നോ അറിയാത്ത മന്‍ഖൂസ് ശര്‍റഫല്‍ അനാം തുടങ്ങിയ മൌലിദുകളും തൃശൂര്‍കാരന്‍ സഖാഫിയുണ്ടാക്കിയ കമാലിയ്യാ സ്വലാതും ഒക്കെ ദീനിന്റെ ആചാരങ്ങളായി കൊണ്ട് നടക്കുന്നവര്ക്ക് എന്തു പാരമ്പര്യമാണ് അവകാശപ്പെടാുള്ളത്. മാലിക് ദീനാറും സംഘവും പത്തു പള്ളിയുണ്ടാക്കിയെങ്കില്‍, അവരുണ്ടാക്കിയ ഒരു ജാറം പോലും കാണാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് പരിചയമില്ലാത്ത ജാറങ്ങളും ജാറപ്പരിപാടികളും കൊണ്ടു നടക്കുകയും അവരുടെ കാലത്ത് സ്വപ്നം കാണുകപോലും ചെയ്യാത്ത നബിദിനാഘോഷവും ജീലാനി ഫെസ്റും റ്റുൈം അതോടുനു ബന്ധിച്ചുള്ള മറ്റു ആഘോഷങ്ങളും ഉറൂസും നേര്‍ച്ചയും പെട്ടിവരവും ബാന്റ് വാദ്യവും കരിമരുന്നും ഗജവീരന്മാരുടെ എഴുന്നള്ളിപ്പും ജാറം മൂടലും മുത്തലും മണക്കലുംക്കലും അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ചപ്പെട്ടിയും സിവില്‍ക്രിമിനല്‍ റാത്തീുബുകളും മറ്റും കൊണ്ടുനടക്കുകയും അതെല്ലാം സുന്നത്ത് ജമാഅത്തായും അത് അംഗീകരിക്കാത്തവരെ ബിദ്അത്തുകാരായും വിശ്വസിക്കുന്നവര്‍ക്ക് എന്ത് പാരമ്പര്യമാണ് അവകാശപ്പെടാുള്ളത്. അല്ലെങ്കില്‍ അവരാരെങ്കിലും അതൊക്കെ നടപ്പാക്കിയിട്ടുണ്ടു എന്ന് തെളിയിക്കപ്പെടേണ്ടതുണ്ട് . അതില്ലാത്ത കാലത്തോളം എത്ര ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ചാലും കേരള ക്വുബൂരികള്‍ പുത്തന്‍വാദികള്‍ തന്നെ എന്ന യാഥാര്‍ത്ഥ്യം നില നില്‍ക്കുകതന്നെ ചെയ്യും.
ഒരു നബിവചനം നമുക്കിപ്രകാരം വായിക്കാം.
“ഏതൊരു പ്രവാചകന്‍ നിയോഗിക്കപ്പെടുമ്പോഴും ആ പ്രവാചകന്റെ പാത അപ്പടി പിന്‍പറ്റുന്ന ഒരു വിഭാഗം ഉണ്ടാ വാറുണ്ട് . എന്നാല്‍ ശേഷം ചില തലമുറകള്‍ വരും. അവര്‍ ചെയ്യാത്ത കാര്യം അവകാശപ്പെടുകയും കല്‍പയില്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും...” (മുസ്ലിം)
അത് അപ്പടി അ്വര്‍ത്ഥമാക്കുകയല്ലേ മുഴുവന്‍ പുത്താചാരങ്ങളും കൊണ്ട് നടക്കുകയും എന്നാല്‍ തങ്ങള്‍ക്കാണ് ഇസ്ലാമിക പാരമ്പര്യമെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന സമസ്തക്കാര്‍.
No comments :
Post a Comment
Note: Only a member of this blog may post a comment.