Monday, June 23, 2014

തറാവീഹും മുസ്‌ലിയാക്കന്‍മാരുടെ തട്ടിപ്പും.

തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി തട്ടിപ്പുകളും കളവുകളും സ്വീകരിക്കുന്നവരാണ് എക്കാലത്തും ഖുറാഫീ മുസ്‌ലിയാക്കന്‍മാര്‍. റസൂല്‍(സ്വ)യുടെ സുന്നത്തില്‍ സ്ഥിരപ്പെട്ട തറാവീഹ് നമസ്‌കാരത്തിന്റെ എണ്ണവും രൂപവും ജനമധ്യത്തില്‍ നിന്നും മറച്ച് വെച്ച് തങ്ങളുടെ ഇച്ഛ നടപ്പിലാക്കാനും ഈ കുതന്ത്രം തന്നെയാണ് അവര്‍ പയറ്റി നോക്കാറുള്ളത്. 

1996 ലെ “വിശുദ്ധ റമദാന്‍’ എന്ന പതിപ്പില്‍ എഴുതിയ ഒരു ലേഖനത്തില്‍ പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ വമ്പിച്ച ഒരു കള്ളത്തരം കാണിച്ചിരിക്കുന്നു. രസകരമെന്ന് പറയട്ടെ, 2008 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ “നൂറുല്‍ ഇര്‍ഫാന്‍’ എന്ന മാസികയിലും പൊഴുതനക്കാരനായ ഒരു ഫൈസിയും 2009 ആഗസ്റ്റിലെ പൂങ്കാവനം മാസികയില്‍ കുളത്തൂര്‍കാരന്‍ അലവി സഖാഫിയും പ്രസ്തുത കള്ളത്തരം ഒട്ടും കുറക്കാതെ കോപ്പിയടിച്ചിരിക്കുന്നു. ഈ മൂന്ന് മുസ്‌ല്യാക്കളും നിര്‍ലജ്ജം തട്ടി വിട്ട കളവ് കാണുക: “”ഹസന്‍(റ)വില്‍ നിന്ന് നിവേദനം: നിശ്ചയം ഉമര്‍(റ) ജനങ്ങളെ ഉബയ്യ്ബ്‌നു കഅ്ബ്(റ)വിന്റെ നേതൃത്വത്തില്‍ (തറാവീഹ് നമസ്‌കാരത്തിന് വേണ്ടി) സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അത്തുകളായിരുന്നു നമസ്‌കരിച്ചിരുന്നത്. (സുനനു അബീദാവൂദ് 1/202)’’ 

ഇത് പച്ചക്കളവാണ്. ഇങ്ങനെയൊന്ന് അബൂദാവൂദിലില്ല. ഉള്ളത് എങ്ങനെയാണെന്ന് കാണുക: “”ഹസന്‍(റ)വില്‍ നിന്ന്: ഉമര്‍(റ) ഉബയ്യ്ബ്‌നു കഅ്ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു. അദ്ദേഹം അവരെയും കൊണ്ട് ഇരുപത് രാത്രി നമസ്‌കരിക്കുമായിരുന്നു. അവശേഷിച്ച പകുതിയിലല്ലാതെ അദ്ദേഹം അവരെയും കൊണ്ട് ഖുനൂത് നടത്തുകയില്ല. അങ്ങനെ ഒടുവിലെ പത്ത് ആയിക്കഴിഞ്ഞാല്‍ അദ്ദേഹം പിന്‍മാറി വീട്ടില്‍ വെച്ച് നമസ്‌കരിക്കും. ഉബയ്യ് ഒളിച്ചോടി എന്ന് അത് കാരണം അവര്‍ പറയുമായിരുന്നു.

’’ ഇവിടെ “ഇരുപത് രാത്രി’ എന്നത് “ഇരുപത് റക്അത്ത്’ എന്നാക്കി മാറ്റി കൃത്രിമം നടത്തിയതാണ്. വടക്കെ ഇന്ത്യയില്‍ പ്രസ്സ് നടത്തുന്ന ഏതോ ബറേല്‍വിഹനഫികള്‍ “”ഒരു നുസ്ഖയില്‍ ഇശ്‌രീന റക്അതന്‍’’ എന്നിങ്ങനെ അബൂദാവൂദിന്റെ പ്രസ്തുത കോപ്പിയില്‍ ചേര്‍ത്ത് വെച്ചു കാണും. അങ്ങനെ “ലൈലതന്‍’ എന്നത് “റക്അതന്‍’ എന്നാക്കി മാറ്റി ഇരുപത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ഉഗ്രന്‍ കോളിനുള്ള അവസരമായി. 

എന്നാല്‍, ഈ കള്ളത്തരം നടപ്പിലാക്കാന്‍ കഴിയുമോ? ഇല്ല. കാരണം, രിവായത്തിന്റെ ബാക്കി ‘ാഗം “രാത്രി’ എന്നാണ് കൂടുതല്‍ യോജിച്ച് വരിക. കൂടാതെ, അബൂദാവൂദില്‍ നിന്ന് ഉദ്ധരിക്കുന്ന എല്ലാ കിതാബിലും “ഇരുപത് രാത്രി’ എന്നാണ്. ഇമാം ബൈഹഖി സുനനിലും ഇമാം അസ്‌ക്വലാനി അദ്ദിറായയിലും ഇമാം നവവി ശര്‍ഹു മുഹദ്ദബിലും ഉദ്ധരിച്ചത് “രാത്രി’ എന്ന് തന്നെയാണ്. മിശ്കാത്തിലും ഇങ്ങനെ കാണാം.

 അതുകൊണ്ട്, ഇത്തരമൊരു തട്ടിപ്പ് നടത്തിയ പൊന്‍മളക്കാരനോടും അത് അതേപ്പടി കോപ്പിയടിച്ച മറ്റു രണ്ട് മുസ്‌ലിയാക്കന്‍മാരോടും ചോദിക്കട്ടെ! ഇങ്ങനെയൊരു ഹദീസ് അബൂദാവൂദിന്റെ സുനനില്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അല്ലെങ്കില്‍ കേരളത്തിലെ മുസ്‌ലിയാക്കന്‍മാരുടെ കൂട്ടത്തില്‍ നിന്ന് ആര്‍ക്കെങ്കിലും അതിനു കഴിയുമോ? 

ചിന്തിക്കുക! തറാവീഹ് വെട്ടിച്ചുരുക്കുന്നവര്‍ എന്ന് സലഫികള്‍ക്കെതിരില്‍ ആരോപണമുന്നയിക്കുന്നവര്‍ പ്രത്യേകം ചിന്തിക്കുക. തട്ടിപ്പുകളും കള്ളത്തരങ്ങളുമല്ലാതെ ഈ മുസ്‌ലിയാക്കന്‍മാരുടെ കയ്യില്‍ ഒന്നുമില്ല. ഇത്തരം മുസ്‌ലിയാക്കന്‍മാരോടും അവരെ താങ്ങി നടക്കുന്നവരോടും പറയാനുള്ളത്, നബി(സ്വ)യുടെ ചര്യ പിന്തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെ വെറുതെ വിട്ടേക്കുക എന്നാണ്. അവര്‍ സുന്നത്തനുസരിച്ച് ഇബാദത്തുകള്‍ എടുത്തു കൊള്ളട്ടെ.

No comments :

Post a Comment

Note: Only a member of this blog may post a comment.