പാപങ്ങള്‍ പല തരമുണ്ട്. അതില്‍ ഏറ്റവും ഗുരുതരമായതാണ് ശിര്‍ക്ക് അഥവാ ബഹുദൈവാരാധന. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനകള്‍ സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ പാപങ്ങളേതുമില്ല. ശിര്‍ക്ക് ചെയ്യുന്നവന് ദൈവിക കാരുണ്യത്തിന്റെ ഭവനമായ സ്വര്‍ഗം നിഷിദ്ധമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവോട് വല്ലവനും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.(5:75) ശിര്‍ക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാവുമ്പോഴാണ് ഒരാള്‍ സത്യവിശ്വാസിയായിത്തീരുന്നത്. ബഹുദൈവാരാധന ഉള്‍കൊള്ളു ന്ന സകലമാന പ്രവര്‍ത്തനങ്ങളില്‍ നിന്നും പരിശുദ്ധി പ്രാപിച്ച്, അല്ലാ ഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്ളാമിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ പ്രവേശിക്കുന്ന വ്യക്തിയുടെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം -ബഹുദൈവാരാധനയും ദൈവനിഷേധവുമടക്കം- പൊറുക്കപ്പെടുന്നതാണ്. ബഹുദൈവാരാധകരായിരുന്ന ജനങ്ങളിലേക്കാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്. പ്രവാചകന്‍മാരുടെ ശിഷ്യന്‍മാരായിത്തീ രുകയും ഏകദൈവവിശ്വാസത്തിന്റെ പ്രചാരണത്തിനു വേണ്ടി ജീവന്‍ വരെ ത്യജിക്കുവാന്‍ സന്നദ്ധരാവുകയും ചെയ്തവര്‍ മുമ്പ് ബഹുദൈവാരാധകരായിരുന്നു. ഇസ്ളാം സ്വീകരിച്ചതോടുകൂടി അവരുടെ പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ജനിച്ചുവീണ കുഞ്ഞിനെപ്പോലെ പരിശുദ്ധരായിത്തീരുകയും ചെയ്തു. നരകത്തിന്റെ പാതയായ ശിര്‍ ക്കില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തിന്റെ മാര്‍ഗമായ ഏകദൈവവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നവരെ സംബന്ധച്ചിടത്തോളം അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിചാരണയില്ലെന്നും മുസ്ലിമായതിനു ശേഷമുള്ള കര്‍മ്മങ്ങളെ സംബന്ധിച്ചു മാത്രമെ ചോദ്യം ചെയ്യപ്പെടുകയുള്ളൂവെന്നും വ്യക്തമാക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട്. എത്ര കൊടിയ ബഹുദൈവാരാധകനും തോന്നിവാസിയുമാണെങ്കിലും സത്യവിശ്വാസം സ്വീകരിക്കുന്നതോടെ അയാള്‍ പാപമുക്തി പ്രാപിക്കുന്നുവെന്നര്‍ഥം.
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്ന് സ്വന്തം ജീവിത ത്തെ സമര്‍പ്പിച്ചവനാണ് മുസ്ലിം. ദൈവിക വിധി വിലക്കുകള്‍ പാലി ക്കുന്നതാണ് മുസ്ലിമിന്റെ ജീവിതത്തെ വിമലീകരിക്കുകയും മാതൃകാ യോഗ്യമാക്കുകയും ചെയ്യുന്നത്. എങ്കിലും മനുഷ്യന്‍ എന്ന നിലക്ക് മുസ്ളിമിന്റെ ജീവിതത്തിലും തെറ്റുകള്‍ കടന്നുവരാം; കുറ്റങ്ങ ളുണ്ടാകാം. ഏതെങ്കിലുമൊരു ദുര്‍ബല നിമിഷത്തില്‍ വല്ല തെറ്റുകുറ്റങ്ങളിലും ഏതെങ്കിലും ഒരു മുസ്ലിം അകപ്പെട്ടുപോയാല്‍ അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളും ഖുര്‍ആനിലും നബി വചനങ്ങളിലു മുണ്ട്. പശ്ചാത്താപമാണ് പാപത്തിനുള്ള പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചെയ്തുപോയ തെറ്റില്‍ ആത്മാര്‍ഥമായി അനുതപിക്കുകയും ഇനിയത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും, പൊറുത്തു തരുന്നതിനുവേണ്ടി അല്ലാഹുവിനോട് അകമുരുകി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടുള്ള പശ്ചാത്താപമാണ് പാപത്തിനുള്ള പരിഹാരം.
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യതയേറ്റിരിക്കുന്നത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങ നെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപമെന്നത് തെറ്റുകള്‍ ചെയ്തു കൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായി മരണമട യുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്. (4:17,18).
ഏതുതരം പാപങ്ങളും പശ്ചാത്താപം വഴി അല്ലാഹു പൊറുത്തു തന്നേക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട് ഖുര്‍ആന്‍. ഒരു മുസ്ലിമി ന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ചെറിയ ചെറിയ തെറ്റുകള്‍ അവന്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ വഴി പൊറുത്തു കൊടുക്കുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. പാപം പൊറുക്കുക എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര തന്നെ പാപപങ്കിലമായ ജീവിതം നയിച്ച വ്യക്തിയാണെങ്കിലും അവന്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങിയാല്‍ അല്ലാഹു അവനില്‍ നിന്ന് വന്നുപോയ പാപങ്ങള്‍ പൊറുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്:
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും (39:53). എന്നാല്‍, ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും വന്നു ഭവിക്കാന്‍ പാടില്ലാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്‍ അത് അവന്റെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സല്‍കര്‍മ്മങ്ങള്‍ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യത, സകലമാന സല്‍കര്‍മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാര്‍ഗത്തില്‍ ഒട്ടനവധി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്ത പ്രവാചകന്‍മാരുടെ ജീവിതത്തിലെവിടെയെങ്കിലും ശിര്‍ക്ക് എന്ന മഹാ പാപം വന്നുപോയാല്‍ അവരുടെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവര്‍ നരകാവകാശികളില്‍ പെടുകയും, ചെയ്യുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
നീ ശിര്‍ക്ക് ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവുകയും ചെയ്യും (39:65) എന്നാണ് അന്തിമ പ്രവാചകന്പോലും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിര്‍ക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് ഖുര്‍ആന്‍ പലതവണ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നുണ്ട്: തീര്‍ച്ചയായും അല്ലാഹു അവനോട് പങ്ക് ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനു പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തു കൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ക്കു ന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48) ശിര്‍ക്ക് ഒരിക്കലും പൊറുക്കുകയില്ലെന്നു പറഞ്ഞതിനര്‍ത്ഥം കേവല പശ്ചാത്താപം കൊണ്ടോ സല്‍കര്‍മ്മങ്ങള്‍ വഴിയായി മാത്രമോ അത് പൊറുക്കപ്പെടുകയില്ലെന്നാണ്. ശിര്‍ക്ക് ചെയ്യുന്നതോടെ അത് ചെയ്യുന്നയാള്‍ സത്യവിശ്വാസത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നു കഴിഞ്ഞു. സല്‍കര്‍മ്മങ്ങള്‍ വഴി തെറ്റുകള്‍ പൊറുക്കാമെന്നത് വിശ്വാസികളോടുള്ള വാഗ്ദാനമാണ്. വിശ്വാസ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നവന് ഈ വാഗ്ദാനം ബാധകമല്ല. ശിര്‍ക്ക് ചെയ്യുന്നതോടെ അവന്റെ സല്‍കര്‍മ്മങ്ങളെല്ലാം നിഷ്ഫലമായിപ്പോയി. അറിവുകേടു കൊണ്ടോ അബദ്ധവശാലോ ഒരു വിശ്വാസിയുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്കു വന്നുപോയാല്‍ പിന്നെ അയാള്‍ക്ക് ഒരിക്കലും മോചനമില്ലെന്നല്ല ഇതിനര്‍ഥം. പിന്നെയോ? അയാള്‍ക്ക് ഇനി മോചനം വേണമെങ്കില്‍ വിശ്വാസത്തിലേക്ക് മട ങ്ങണം. ഒരു അവിശ്വാസി എങ്ങനെയാണോ വിശ്വാസിയായിത്തീരുന്നത്, ആ രൂപത്തില്‍ ഏകദൈവാദര്‍ശത്തിന്റെ സാക്ഷ്യവചനങ്ങള്‍ മനസ്സില്‍ ഉള്‍കൊണ്ട് പ്രഖ്യാപിക്കണം. ബഹുദൈവാരാധനയുടെ ലാഞ്ഛനയെങ്കിലും ഉള്‍ക്കൊള്ളുന്ന വിശ്വാസാചാരങ്ങളില്‍ നിന്ന് പൂര്‍ണമായും ഖേദിച്ചു മടങ്ങുകയും വേണം. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം തുടങ്ങിയ പാപങ്ങള്‍ ചെയ് തവര്‍ക്ക് പാപമോചനത്തിനുള്ള മാര്‍ഗമെന്താണെന്നതിനെ കുറിച്ചാണ് സൂറത്തുല്‍ ഫുര്‍ഖാനിലെ വചനങ്ങളില്‍ (25:68-71) വ്യക്തമാക്കുന്നത:് പക്ഷേ, ആരെങ്കിലും പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങനെയുള്ളവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (25:70). ശിര്‍ക്കു ചെയ്ത വ്യക്തികള്‍ പശ്ചാത്തപിക്കുന്നതോടൊപ്പം സുദൃഢവും കളങ്കലേശമില്ലാത്തതുമായ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങുക കൂടി ചെയ്യണമെന്ന് ഈ വചനങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ്. ഇക്കാര്യത്തിലുള്ള ഒരു സംഭവ വിവരണമാണ് സൂറത്തുന്നിസാഇലെ വചനത്തി (4:153)ലുള്ളത്. പശുക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിച്ചവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തത് അവര്‍ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തതുകൊണ്ടാണ്. ഇക്കാര്യം സൂറത്തു അഅ്റാഫിലെ 152,153 വചനങ്ങളി ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തിയ)വര്‍ക്കു തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് കോപവും, ഐഹിക ജീവിതത്തി ല്‍ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രേ (വ്യാജം) കെട്ടിച്ചമക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തിന്മകള്‍ പ്രവര്‍ത്തി ക്കുകയും പിന്നീട് അതിനുശേഷം പശ്ചാത്തപിക്കുകയും വിശ്വസി ക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും അതിനുശേഷം നിന്റെ റബ്ബ് (അവര്‍ക്ക്) പൊറുത്ത് കൊടുക്കുന്നവനും കരുണാനിധിയും തന്നെ.’
ഗോപൂജകന്‍മാരായിത്തീര്‍ന്ന ഇസ്റാഈല്‍ മക്കളില്‍ ഏകദൈവാദര്‍ശത്തിലേക്ക് തിരിച്ചുവന്ന് കളങ്കലേശമില്ലാത്ത വിശ്വാസം സ്വീ കരിക്കുകയും, ചെയ്തുപോയ തെറ്റില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്ത കാര്യമാണ് ഈ സൂക്തങ്ങളില്‍ പ്രതിപാദ്യം. ശിര്‍ക്ക് മഹാപാപമാണെന്നും അത് പൊറുക്കുകയില്ലെന്നും പറഞ്ഞതിന്റെ താല്‍പര്യം, അതു ചെയ്ത ശേഷം പശ്ചാത്തപിച്ച് സത്യവിശ്വാസത്തിലേക്ക് മടങ്ങാതെ മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്ന വസ്തുത വ്യക്തമാക്കുകയാണ്. വിശ്വാസിയായിരിക്കെ സംഭവിക്കുന്ന മറ്റു പാപങ്ങളെപ്പോലെ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന പ്രതീക്ഷ ശിര്‍ക്കിന്റെ കാര്യത്തില്‍ അസ്ഥാനത്താണെന്നാണ് ഇതിന്നര്‍ഥം. അല്ലാതെ, ശിര്‍ക്ക് ചെയ്തുപോയവര്‍ക്ക് ഒരിക്കലും യാതൊരു വിധ മോചനവുമില്ലെന്ന് പഠിപ്പിക്കുകയല്ല, ശിര്‍ക്ക് പൊറുക്കപ്പെടാത്ത പാപമാണെന്ന് പറയുന്ന സൂക്തങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് അവര്‍ ചെയ്തുപോയ ശിര്‍ക്ക് പൊറുത്തു കൊടുക്കുമെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളുമായി ഇവ യാതൊരു വിധ വൈരുധ്യങ്ങളും വെച്ചുപുലര്‍ത്തുന്നില്ല. എന്നാല്‍ വിശ്വാസത്തില്‍ നിന്നും അവിശ്വാസത്തിലേക്കും വീണ്ടും വിശ്വാസത്തിലേക്കും പിന്നെയും അവിശ്വാസത്തിലേക്കും മാറി കൊണ്ടിരിക്കുന്ന പാപം അല്ലാഹു പൊറുക്കുകയേയില്ലെന്ന് 4:137 ല്‍ വ്യക്തമാക്കിയിട്ടുണ്ട്: ഒരിക്കല്‍ വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും അനന്തരം അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.

No comments :
Post a Comment
Note: Only a member of this blog may post a comment.