Tuesday, June 10, 2014

പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും.സമസ്തക്കാരുടെ കുപ്രചരണം ഒരു പൊളിച്ചെഴുത്ത്

നജ്ദിലെ ശൈത്വാൻ അറിവുണ്ടാ വടിവിഴുങ്ങീട്ട് കഥകണ്ടാ വിഡ്ഢിത്തങ്ങൾ വളരേണ്ടാ വഹാബി കളെ തുടരേണ്ടാ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളം ഒന്നാകെ സമസ്ത മുസ്ലിയാക്കൾ പാടി പ്രചരിപ്പിച്ചിരുന്ന വരികളായിരുന്നു ഇത്. അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണമെന്നും നാട്ടിൽ നടപ്പുള്ള മാല മൌലീദ് റാത്തീബ,് ഖുത്ബിയത് മാലകൾ എല്ലാം തന്നെ അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനകൾ ഉൾക്കൊള്ളു ന്നതാണെന്നും മുജാഹിദ് പ്രസ്ഥാനം സലക്ഷ്യം സമൂഹത്തെ ബോധ്യപ്പെടുത്താനിറങ്ങിയപ്പോൾ പിടിച്ചു നിൽക്കാൻ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ബോധ്യമുള്ള സമസ്ത മുസ്ലിയാക്കൾ അഴിച്ചുവിട്ട പ്രചാരണങ്ങളിൽ ഒന്നു മാത്രമാണിത്. നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക എന്ന് നബി (സ) പറഞ്ഞ ഒരു ഹദീസിനെ നൂറ്റാണ്ടു പതിനാലിനിടക്ക് ആധികാരിക പണ്ഡിതൻമാർ ആരും വിശദീകരിക്കാത്തരൂപത്തിൽ ദുർവ്യാഖ്യാനിച്ചിട്ടാണ് അവർ ഇതിനെ വഹാബികളുടെ മേൽ ചാർത്തുന്നത്. അല്ലെങ്കിലും ഇവർ ഉദ്ധരി ക്കുന്ന ആയത്തുകൾക്കോ ഹദീസുകൾക്കോ ഒന്നും തന്നെ ഇവർ നൽകുന്ന വിശദീകരണങ്ങൾ മുൻഗാമി കൾ ആരും തന്നെ പറയാത്തതാണെന്ന് എല്ലാവരേക്കാളുമേറെ ബോധ്യമുള്ളത് ഇവർക്ക് തന്നെയാണല്ലോ. പിന്നെ സ്വന്തംവക വലിച്ചു നീട്ടി തെളിവുണ്ടാക്കുന്നു എന്നു മാത്രം. 

ബഹുമാന്യ പണ്ഡിതൻ കെ. ഉമർ മൌലവി മിഅ്റാജ് നോമ്പ് സുന്നത്തില്ലെന്ന് പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചുവത്രേ; 'പൊന്നാനിക്കാരൻ ഒരു മുസ്ലിയാർ നൂറൂ പേജുള്ള ഒരു പുസ്തകമെഴുതിയിട്ടുണ്ടല്ലോ അത് സുന്നത്താണെന്ന് തെളിയിച്ചു കൊണ്ട.' ഉടനെ ഉമർ മൌലവിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ഇല്ലാത്ത കാര്യത്തിൽ തെളിവുണ്ടാക്കുകയാണെന്ന്. അല്ലെങ്കിലെന്തിനാ നൂറ് പേജുള്ള പുസ്തകം? ആയത്തോ ഹദീസോ ഉണ്ടങ്കിൽ അത് പറഞ്ഞാൽപോരെ.'? ഇത്തരത്തിൽ കോട്ടിമാട്ടുന്ന വിഷയം തന്നെയാണ് നജ്ദിൽ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പ് കൊണ്ട് ഉദ്ദേശം വഹാബിളാണ് എന്നത്. ഇത് സമർത്ഥിക്കാൻ ഇവർക്ക് ആകെയുള്ള ന്യായം മുഹ മ്മദ്്നു അബ്ദുൽ വഹാബിന്റെ നാടും നജ്ദ് എന്ന് പേരുള്ള ഒരു സ്ഥലമായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കാപ്പെട്ടതാണെങ്കിൽ എത്ര പ്രദേശങ്ങൾ ആ ഗണത്തിൽ ഇക്കൂട്ടർ ഉൾപ്പെടുത്തേണ്ടിവരും. രാജ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിശ്രുത ഗ്രന്ഥമായ മുഅ്ജമുൽ ബുൽദാനിൽ പറയുന്നു: "അറ്യേയിൽ തന്നെ ധാരാളം നജ്ദുകളു−് അതിൽ പെട്ടതാണ് യമാമയിലെ ഒരു താഴ്വരയായ നജ്ദുൽ ബർഖ്, നജ്ദുൽ ഖാൽ തുടങ്ങിയവ...”ചുരുക്കത്തിൽ ധാരാളമുള്ളതിൽ നിന്ന് പന്ത്രണ്ടണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ എടുത്തു കൊടുത്തു എന്നു മാത്രം. ഈ നജ്ദുകളെല്ലാം ശപിക്ക പ്പെട്ട പ്രദേശങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് ഏതെങ്കിലും ഒരു വ്യക്തിക്ക് വാദമുണ്ടാ? ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല. എങ്കിൽ പിന്നെ ഈ നജ്ദു കളിൽ ഏതിനെ കുറിച്ചാണ് നബി (സ) അങ്ങനെ പ്രവചിച്ചത്?. ആ പ്രവചനത്തിലൂടെ നബി) (സ) തങ്ങൾ ഉദ്ദേ ശിച്ച നജ്ദിൽ തന്നെയാണോ മുഹമ്മദ്്നു അബ്ദിൽ വഹാബ് ജനിച്ചത്.? ഇനി ആണെങ്കിൽ തന്നെ അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങൾ പൈശാചിക ആശയങ്ങളാണോ എന്നൊക്കെയാണല്ലോ ഒരു 2 വിശ്വാസി അന്വേഷിക്കേണ്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവക്കുമുൻഗാമികൾ നൽകിയ വ്യാഖ്യാനങ്ങളും പരിശോധിക്കുമ്പോൾ നേരെ തിരിച്ചാണ് നമുക്ക് മനസ്സിലാകുന്നത്. നമുക്ക് അവയൊ ന്ന് പരിശോധിക്കാം. 

ആദ്യം ഇതുമായി ബന്ധപ്പെട്ട ഹദീസ് എന്താണെന്നു നോക്കാം. ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ - 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്നു. ഇബ്നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊ−് പറയുന്നതായി ഞാൻ കേട്ടു. അറിയണേ, കുഴപ്പങ്ങൾ ഇവിടെനിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്. 7094-ാം നമ്പർ ഹദീസ് ഇപ്രകാരമാണ് 

2 - ذكَر النبيُّ صلَّى اللهُ عليه وسلَّم : ( اللهمَّ بارِكْ لنا في شامِنا ، اللهمَّ بارِكْ لنا في يَمَنِنا ) . قالوا : يا رسولَ اللهِ ، وفي نَجدِنا ؟ قال : ( اللهمَّ بارِكْ لنا في شامِنا ، اللهمَّ بارِكْ لنا في يَمَنِنا ) . قالوا : يا رسولَ اللهِ ، وفي نَجدِنا ؟ فأظنُّه قال في الثالثةِ : ( هناك الزلازِلُ والفِتَنُ ، وبها يَطلُعُ قرنُ الشيطانِ ) .
الراوي: عبدالله بن عمر المحدث: البخاري - المصدر: صحيح البخاري - الصفحة أو الرقم: 7094
خلاصة حكم المحدث: ധصحيح

. ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: " നബി(സ) പറഞ്ഞു, അല്ലാഹു വേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്ക ങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും സ്വഹീഹുൽ ബുഖാരിയിൽത ന്ന 3279, 3511 എന്നീ നമ്പറുകളിലും ഇതേ ഹദീഥ് തന്നെ ആവർത്തിച്ചുവന്നതായി കാണാം. മാത്രമല്ല, സ്വഹീഹ് മുസ്ലിമിൽ 5167, 5169, 5171, 5172 ഇമാം അഹമ്മദ്(ജ) തന്റെ മുസ്നദിൽ 4738, 5152, 5401, 5758, 5968, 6020 ഇമാം മാലിക്(ജ) തന്റെ മുവത്വയിൽ 1544 എന്നീ നമ്പറുകളിലും ഇതേ ഹദീഥ് പദപ്ര യോഗങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെ റിപ്പോർട്ട് ചെയ്തതായി കാണാം. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും കേμമാണ് കിഴക്കൻഭാഗമെന്ന് മറ്റ് ധാരാളം ഹദീഥുകളിൽ നബി (സ) പ്രസ്താവി ച്ചിരിക്കുന്നു. ഉദാഹരണമായി നബി (സ) പറഞ്ഞു. أنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ قال : رأسُ الكفرِ نحوُ المشرقِ، "കുഫ്റിന്റെ കേμം കിഴക്ക് ഭാഗമാകുന്നു. (ബുഖാരി. 3501, മുസ്ലിം 75) ഈ രൂപത്തിലുള്ള ഹദീഥുകൾ ഹദീഥ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം. വെറുമൊരു ഭൂപടം മാത്രം മതിയല്ലോ ഇത് കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ മദീനയിൽനിന്നാണ് ഇത് പറയുന്നത്. അതും അവിടുത്തെ മിമ്പറിൽവെച്ച് എന്നും മിമ്പറിന്റെ സമീപ ത്തുവെച്ച്എന്നുമൊക്കെ ഹദീഥിൽ വന്നിട്ടു−്. (ഉദാഹരണം. ബുഖാരി 3511 അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. എന്നാൽ ഹദീഥുകളും ഇക്കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീഥ് ഇപ്രകാരമാണ്.

(7297)ه قال سمعت سالم بن عبدالله بن عمر يقول :ياأهل العراق ماأسألكم عن الصغيرة ،وأركبكم للكبيرة سمعت أبي عبدالله بن عمر يقول سمعت رسول الله صلى الله عليه وسلم يقول إن الفتنة تجيء من ههنا وأومأ بيده نحو المشرق من حيث يطلع قرنا الشيطان
مسلم

സാലിംബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: "അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊ−് പറയുന്നതായി ഞാൻ കേട്ടിട്ടു−്. തീർച്ചയായുംകുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായ ത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്. 

മൂസാ നബി ഫിർഔൻ കുടുംബത്തിൽ പെട്ടവ നെ അബദ്ധത്തിൽ കൊലചെയ്തതിനെക്കുറിച്ചുപോലും ക്വുർആൻ പറഞ്ഞത് "നീ ഒരാളെ കൊല്ലുകയു ണ്ടായി (ത്വാഹാ 40) എന്നാണ്. നിങ്ങളാകട്ടെ പരസ്പരം കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന

(മുസ്ലിം 5172) ഇബ്നു അബീ നുഐം(റ) പറയുന്നു: "ഞാൻ ഇബ്നു ഉമർ(റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട് കൊതുകിന്റെ രക്തത്തെക്കുറിച്ച് (കൊതുകിനെ കൊല്ലുന്നത്/കൊതുകുരക്തം വസ്ത്രത്തിലാ യാലുള്ള വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ(റ) ചോദിച്ചു. നീ ഏതുനാ ട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു ഉമർ(റ)പറഞ്ഞു. ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ. ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. അവരാകട്ടെ നബി(സ) യുടെ പേരക്കുട്ടിയെ കൊന്നവരാണ് താനും. (ബുഖാരി 5994, തിർമുദി3703, അഹ്മദ് 5417) ഇപ്പോൾ വളരെ വ്യക്തമായി. കിഴക്ക്കൊ−് നബി() ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന് ഇമാം അഹ്മദ് ഉദ്ധ രിച്ച ഒരു ഹദീഥിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. ഇബ്നു ഉമർ(റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനുനേരെ ചൂണ്ടിക്കൊ−് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പ ങ്ങൾ ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടു ന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020) ഇമാം ബുഖാരി ഉദ്ധരിച്ച 7094 ാം ഹദീഥിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി(റ) പറയുന്നു. "മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം

. നബി() യുടെ പ്രാർത്ഥനയെക്കുറി ച്ചുതന്നെ വന്ന റിപ്പോർട്ടുകളിൽ തന്നെയും നജ്ദിനുവേണ്ടിയും എന്ന സ്ഥാനത്ത് 'ഇറാഖിന് വേണ്ടിയും' എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി തന്റെ 'അൽമഅ്രിഫത്തു വത്താരീഖ്' എന്ന ഗ്രന്ഥത്തിൽ 2/746 ൽ കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ കൊടുത്തി ട്ടു−്. അതിന്റെ പൂർണരൂപം ഇപ്രകാരമാണ്.

"നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും 

ഇനി നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മനാടായ സഊദി അറേബ്യയിലെ നജ്ദ് ആണെങ്കിൽ ഹദീഥിൽ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്റിന്റെ കേന്ദ്രമാണെന്നതും എല്ലാം ആ നജ്ദിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ടാ? എന്നാൽ ഇറാ ഖിലോ? അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും കേന്ദ്ര ബിന്ദു ഇറാഖാണ് എന്നതല്ലേ വസ്തുത? പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച കക്ഷി കൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം. ഇമാം അസ്ഖലാനി പറയുന്നു. "ഒന്നാമത്തെ കുഴപ്പം കിഴക്കുഭാഗത്തുനിന്നായിരുന്നു. അത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിന് കാരണമായി. അതാകട്ടെ. പിശാചിന് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണല്ലോ. അതുപോലെതന്നെ ബിദ്അത്തുകൾ ഉത്ഭവിച്ചതും ആ ഭാഗത്തുനിന്നാണ്. ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതിൽ എഴുപത്തിര−് കക്ഷികൾ നരകക്കാരാ ണെന്നും ഉള്ള ഹദീഥിനെ വിശദീകരിക്കവേ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു (മേൽഹദീഥ് ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം, തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടു−്). "ബിദഈ കക്ഷികളുടെ അടിസ്ഥാന ം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ച കക്ഷികളായ 72 കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽനിന്നാണ് എന്ന് ചുരു ക്കം. പിന്നീട് ലോകത്ത് പുതിയ കക്ഷികൾ ഉടലെടുത്തിട്ടുണ്ടങ്കിൽ അവരുടെ ആദർശം ഈ എഴുപത്തിര ണ്ടിൽ ഏതെങ്കിലും ഒന്നിന്റേതായിരിക്കും എന്നർത്ഥം. ഈ ഏഴ് കക്ഷികളുടേയും നേതാക്കൾ ഇറാഖുകാരായി രുന്നു. ചരിത്രപണ്ഡിതനായ സുലൈമാൻ നദ്വി (മരണം 1372 ഹിജ്റ) തന്റെ നബിചരിത്രം എന്ന ഗ്രന്ഥ ത്തിൽ പറയുന്നു: മുഴുവൻ പിഴച്ച കക്ഷികളും വലിയ വലിയ കുഴപ്പങ്ങളും എല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാ ഖിലെ നാടുകളിൽ നിന്നാണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊ−് ഉദ്ദേശിക്കുന്നത് അതുത ന്നയാണ്. ഇതിന് ചരിത്രം സാക്ഷിയുമാണ്. ഉസ്മാൻ(റ) വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗ ത്തുനിന്നായിരുന്നു. ജമൽ, സ്വിഫ്ഫീൻ യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ തന്നെ. അലി(റ) വധിക്ക പ്പെടുന്നതും ഇറാഖിൽവച്ചുതന്നെ. ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ തുടങ്ങിയവരെല്ലാം ഉടലെടു ത്തതും അവിടെനിന്നുതന്നെ. കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും അവിടെനിന്നുതന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തുനിന്നായിരിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നു−്. 4 നബി() യുടെ പേരിൽ ലക്ഷക്കണക്കായ ഹദീഥുകൾ വ്യാജമായി നിർമ്മിച്ചുണ്ടാക്കപ്പെട്ടതിൽ ഭൂരിഭാഗവും ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് 'ഹദീസ് അടി ക്കുന്ന കേന്ദ്രം' എന്ന അപരനാമത്തിൽ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത് നോക്കുക. താബിഈ പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ) പറയു ന്നു: "നിന്നോട് ഒരു ഇറാഖീ ആയിരം ഹദീഥുകൾ പറഞ്ഞാൽ നീ അതിൽ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക. റബീഅത്തുബ്നു അബ്ദിറഹിമാൻ(റ) പറയുന്നു: "പൂർണ്ണുദ്ധിയുള്ള ഒരു ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല. ഇമാം ത്വാഊസ്(റ) പറയുന്നു. "നിന്നോട് ഒരു ഇറാഖി നൂറ് ഹദീഥുകൾ പറഞ്ഞാൽ 99 എണ്ണവും നീ ഉപേക്ഷിക്കുക ഇമാം ശാഫിഈ(റ) പറയുന്നു: "ഇറാഖിൽ നിന്നും വന്ന ഏതൊരു ഹദീഥും തന്നെ ഹിജാസിൽ അതിന് അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ സ്വീകരിക്കരുത്. ചുരുക്കത്തിൽ പ്രവാചകൻ() പ്രാർത്ഥിക്കാൻ വിസമ്മതിച്ചതും ഫിത്നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായും ഒക്കെപ്പറഞ്ഞത് ഇറാഖിലെ നജ്ദാണെന്ന് പ്രമാണങ്ങൾകൊണ്ടും ചരിത്ര യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി. എന്നാൽ ശൈഖ് മുഹമ്മദ് ്നു അബ്ദുൽ വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തിൽ ശപിക്കപ്പെട്ട തായി ഹദീഥുകളിൽ വന്നിട്ടുണ്ടാ? ഇല്ലെന്ന് മാത്രമല്ല നബി തങ്ങൾ ബർകത്തിനായി പ്രാർത്ഥിച്ച പ്രദേശങ്ങ ളിൽ പെട്ടതാണ് അത് എന്നതാണ് യാഥാർത്ഥ്യം. അതായത് നബി(സ) ശാമിനും യമനിനും വേണ്ടി പ്രാർത്ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീഥുകളിൽ സ്ഥിരപ്പട്ടിട്ടു−്. മക്ക തിഹാമയിൽപെട്ടതും തിഹാമ യമനിൽപെട്ടതുമാണ് എന്ന് ഇമാം നവവി(റ) അസ്ഖലാനി(റ)തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടു−്. 

قال ابن حجر في الفتح (13/47)،والعيني في عمدة القاري (24/200) قال الخطابي : (نجد من جهة المشرق ومن كان بالمدينة كان نجده بادية العراق ونواحيها وهي مشرق أهل المدينة ، وأصل نجد ماأرتفع من الأرض وهو خلاف الغور فإنه ما انخفض منها وتهامة كلها من الغور ومكة من تهامة).

മക്കയുടേയും യമനിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്നതാണല്ലോ സഊദി അറ്യേയിലെ നജ്ദ്. ഈ പ്രദേശം മുമ്പ് നജ്ദുൽ യമാമ എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെക്കുറിച്ച് നജ്ദ് എന്നും നജ്ദുൽ യമാമ എന്നും ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടു−്. യമാമയെക്കുറിച്ച് വിശദീകരിക്കവെ അല്ലാമാ കർമാനി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. മക്കയിൽനിന്നും നാല് മർഹല അകലെയുള്ള യമനിലെ ഒരു പ്രദേശമാകുന്നു. ശാമിനും യമനിനും വേണ്ടി നബി() പ്രാർത്ഥിക്കാനുള്ള കാരണം ഹനഫീ പണ്ഡിതനായ അബ്ദുൽ ഹഖ് ദഹ്ലവി ഇപ്രകാരം രേഖപ്പെടുത്തുന്നു. "കാരണം മക്ക നബി(സ) യുടെ ജന്മനാടാണ്. അത് യമനിൽപെട്ടതാ ണ്. മദീന നബി(സ) യുടെ വാസസ്ഥലവും മറവ് ചെയ്യപ്പെട്ട ഇടവുമാണ്. അത് ശാമിൽപെട്ടതുമാണ്. (മിർഖാ
ത് 5/650) ചുരുക്കത്തിൽ ഇന്ന് സഊദി അറ്യേയുടെ ഭാഗമായ നജ്ദ് അന്ന് നബി() ബർക്കത്തി നായി ദുആ ചെയ്ത യമനിന്റെ ഭാഗമാണ് എന്നർത്ഥം. ഇനിയും ഈ യാഥാർത്ഥ്യം ബോധ്യപ്പെടാത്തവരോ ബോധ്യപ്പെട്ടില്ലെന്ന് നടിക്കുന്നവരോ ആയ ആരെ ങ്കിലും ബാക്കിയുണ്ടങ്കിൽ അവരുടെ ശ്രദ്ധയിലേക്കായി ഇവരുടെ പ്രസിദ്ധീകരണമായ ഐ.പിി. പുറ ത്തിറക്കിയ 'വഹാബിസം വിമർശനപഠനം' എന്ന പുസ്തകത്തിലെ ഏതാനും വരികൾകൂടി കൊടുത്തുകൊണ്ട ് അവസാനിപ്പിക്കട്ടെ. അതിപ്രകാരമാണ് "വരണ്ട ഭൂപ്രദേശമായ നജ്ദിന്റെ ഊഷരസ്വഭാവം ആ നാടിന്റെ ധൈഷണിക ചരിത്രത്തിലും പ്രതിഫലിക്കുന്നു−്. ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്ന കാര്യത്തിൽ സിറിയ, യമൻ തുടങ്ങിയ പ്രദേശങ്ങളുമായി അനുകൂലമല്ലാത്ത തരത്തിൽ താരതമ്യപ്പെടുത്തുന്ന ചില സൂച നകൾ ഹദീസിലു−്. അവിടെനിന്നും കുഴപ്പങ്ങളും അക്രമങ്ങളും പിശാചിന്റെ തലമുറയും ഉയർന്നുവരുമെ ന്നാണ് സൂചന. പ്രവചന സ്വഭാവമുള്ള ഹദീസിനെ നിരീക്ഷണക്ഷമമായ ചരിത്ര പ്രതിഭാസങ്ങളുമായി ബന്ധിപ്പിക്കുന്നത് വിഷമം പിടിച്ച പണിയാണ്. അതിന് ശ്രമിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഈ പ്രത്യേക ഹദീസ് ആധികാരികമാണെങ്കിൽ തന്നെയും അതിന് വഹ്ഹാ ിസവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത.്

No comments :

Post a Comment

Note: Only a member of this blog may post a comment.