അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ തെളിവുകൾ ഉണ്ടാക്കാനായി ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്ന സമസ്ത മുസ്ലിയാക്കന്മാർ സാധാരണ ദുർവ്യാഖ്യാനിച്ച് കൊണ്ട് വരാറുള്ള ഒരു തെളിവ് ആണു റബീഅ (റ) നബി(സ) യോട് സ്വർഗം ചോദിച്ചിട്ടുണ്ട് എന്നും ആ സംഭവം ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസ് ആണു എന്നെല്ലാം. എന്താണു ഈ സംഭവത്തിന്റെ നിജസ്ഥിതി എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
സ്വഹീഹ് മുസ്ലിമിലെ ഹദീസ് ഇപ്രകാരം ആണു
اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»
صحيح مسلم
റബീഅ (റ) പറഞ്ഞു : ഞാൻ ഒരു രാത്രി റസൂൽ (സ) യുടെ കൂടെ ആയിരുന്നു. റസൂൽ (സ) ക്ക് വുളൂ ചെയ്യാനുള്ള വെള്ളം ഞാൻ കൊണ്ട് വരികയും അതു പോലെയുള്ള മറ്റ് ആവശ്യങ്ങൾക്കും ഞാൻ സഹായിച്ചിരുന്നു.
നബി (സ) എന്നോട് പറഞ്ഞു : “നീ ചോദിക്കുക (എന്താണു നിനക്ക് വേണ്ടത് ?)” അപ്പോൾ ഞാൻ : “സ്വർഗത്തിൽ അങ്ങയുടെ സാമീപ്യം” എന്ന് മറുപടി പറഞ്ഞു. “മറ്റെ
ന്തെങ്കിലും വേണോ ? ” എന്ന് നബി (സ) തിരിച്ച് ചോദിച്ചപ്പോൾ “എനിക്ക് അത് മാത്രം മതി” എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ “സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന് റസൂൽ മറുപടി പറഞ്ഞു.
ഈ ഹദീസ് ചുരുക്ക രൂപത്തിൽ ആണു സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ളത്. ഇതിന്റെ പൂർണ രൂപം മറ്റ് ഹദീസുകളിൽ കാണാവുന്നതാണ്. ഇമാം അഹ്മദ് ബിൻ ഹംബലിന്റെ ഹദീസ് സമാഹാരമായ മുസ്നദിൽ ഈ ഹദീസിന്റെ ദീർഘമായ രൂപം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്
عن ربيعة بن كعب قال كنت أخدم رسول الله صلى الله عليه وسلم وأقوم له في حوائجه نهاري أجمع حتى يصلي رسول الله صلى الله عليه وسلم العشاء الآخرة فأجلس ببابه إذا دخل بيته أقول لعلها أن تحدث لرسول الله صلى الله عليه وسلم حاجة فما أزال أسمعه يقول رسول الله صلى الله عليه وسلم سبحان الله سبحان الله سبحان الله وبحمده حتى أمل فأرجع أو تغلبني عيني فأرقد قال فقال لي يوما لما يرى من خفتي له وخدمتي إياه سلني يا ربيعة أعطك قال فقلت أنظر في أمري يا رسول الله ثم أعلمك ذلك قال ففكرت في نفسي فعرفت أن الدنيا منقطعة زائلة وأن لي فيها رزقا سيكفيني ويأتيني قال فقلت أسأل رسول الله صلى الله عليه وسلم لآخرتي فإنه من الله عز وجل بالمنزل الذي هو به قال فجئت فقال ما فعلت يا ربيعة قال فقلت نعم يا رسول الله أسألك أن تشفع لي إلى ربك فيعتقني من النار قال فقال من أمرك بهذا يا ربيعة قال فقلت لا والله الذي بعثك بالحق ما أمرني به أحد ولكنك لما قلت سلني أعطك وكنت من الله بالمنزل الذي أنت به نظرت في أمري وعرفت أن الدنيا منقطعة وزائلة وأن لي فيها رزقا سيأتيني فقلت أسأل رسول الله صلى الله عليه وسلم لآخرتي قال فصمت رسول الله صلى الله عليه وسلم طويلا ثم قال لي إني فاعل فأعني على نفسك بكثرة السجود
റബീഅ (റ) നിവേദനം ചെയ്യുന്നു : “ഞാൻ റസൂൽ (സ) ക്ക് ധാരാളം സേവനങ്ങൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. പകൽ മുഴുവനും ഞാൻ അദ്ദേഹത്തെ സേവിച്ച് കൊണ്ട് കഴിയും അങ്ങനെ അദ്ദേഹം ഇശാ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ വാതിലിനു മുമ്പിൽ ഇരിക്കും. അദ്ദേഹത്തിന് വല്ല ആവശ്യവും നേരിട്ടാൽ രാത്രിയിൽ സഹായിക്കാൻ വേണ്ടി ഞാൻ അവിടെ ഇരിക്കും. പക്ഷേ റസൂൽ (സ) സുബ്ഹാനല്ലാഹ് എന്നും സുബ് ഹാനല്ലാഹി വബി ഹംദിഹി എന്നും പറഞ്ഞ് കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കും. അങ്ങനെ ചിലപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോവുകയോ ചെയ്യും. അങ്ങനെ റസൂൽ (സ) യെ പരിചരിക്കാനായി ഞാൻ മുഴുവൻ സമയവും പരിശ്രമിക്കുന്നത് ശ്രദ്ധിച്ചിരുന്ന റസൂൽ (സ) ഒരു ദിവസം എന്നോട് പറഞ്ഞു. ” ഓ റബീഅ നിനക്ക് എന്ത് വേണമെങ്കിലും ചോദിച്ച് കൊള്ളൂ ഞാൻ നിനക്ക് നൽകാം ” അപ്പോൾ ഞാൻ പറഞ്ഞു “പ്രവാചകരേ എനിക്ക് ആലോചിക്കാൻ
അല്പം സമയം വേണം. എന്ത് വേണമെന്ന് ആലോചിച്ചതിനു ശേഷം ഞാൻ പിന്നീട് ചോദിച്ച് കൊള്ളാം”.
അങ്ങനെ എന്ത് ചോദിക്കാം എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു. ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ഞാൻ ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.
അങ്ങനെ ഞാൻ റസൂൽ (സ) യുടെ അടുത്ത് എത്തി. പ്രവാചകൻ എന്നോട് ചോദിച്ചു ” അല്ലയോ റബീഅ എന്ത് തീരുമാനിച്ചു ? “.
ഞാൻ മറുപടി പറഞ്ഞു :” അല്ലയോ പ്രവാചകരേ താങ്കൾ എനിക്കു വേണ്ടി റബ്ബിനോട് ശുപാർശ ചെയ്യണമെന്നും അത് മൂലം അല്ലാഹു എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും വേണം എന്നാണു ഞാൻ ആശിക്കുന്നത് ” പ്രവാചകൻ ചോദിച്ചു ” അല്ലയോ റബീഅ ഇപ്രകാരം ചോദിക്കാന്‍ ആരാണു നിന്നോട് പറഞ്ഞത് ?” ഞാൻ പറഞ്ഞു : ” അങ്ങയെ സത്യവുമായി അയച്ച അല്ലാഹുവാണു സത്യം ഇങ്ങനെ ചോദിക്കാന്‍ എന്നോട് ആരും പറഞ്ഞതല്ല, മറിച്ച് എന്നോട് എന്താണു വേണ്ടതെന്ന് താങ്കൾ ചോദിച്ചപ്പോൾ താങ്കൾക്ക് അല്ലാഹുവിന്റെ അടുക്കൽ ഉന്നത സ്ഥാനം ഉണ്ടെന്നു അറിയാവുന്ന ഞാൻ ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.” പ്രവാചകൻ കുറെ നേരം നിശബ്ദനായി നിന്നു എന്നിട്ട് പറഞ്ഞു: ” ഞാൻ നിനക്ക് വേണ്ടി ശുപാർശ ചെയ്യാം. സുജൂദുകൾ ധാരാളമായി വർധിപ്പിച്ച് കൊണ്ട് നീയും ആ കാര്യത്തിൽ എന്നെ സഹായിക്കുക”.
( മുസ്നദ് അഹ്മദ് 16143)
മുസ്നദ് അഹ്മദ് കൂടാതെ മറ്റ് അനേകം കിതാബുകളിലും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം തബ്റാനി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഗസ്സാലി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ധമായ തുഹ്ഫയുടെ ഹാശിയയിൽ ഇമാം ശർവാനി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാശിയയിൽ ശർവാനി കൊടുത്തത് കാണുക
وَروي أَنَّ رَبِيعَةَ بْنَ كَعْبٍ قَالَ «كُنْت أَخْدُمُ النَّبِيَّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – وَأَقُومُ لَهُ فِي حَوَائِجِهِ نَهَارِي أَجْمَعَ، وَإِذَا صَلَّى الْعِشَاءَ الْآخِرَةَ أَجْلِسُ بِبَابِهِ إذَا دَخَلَ بَيْتَهُ لَعَلَّهُ يَحْدُثُ لَهُ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – حَاجَةٌ حَتَّى تَغْلِبَنِي عَيْنِي فَأَرْقُدُ فَقَالَ لِي يَوْمًا يَا رَبِيعَةُ سَلْنِي فَقُلْت أَنْظُرُ فِي أَمْرِي ثُمَّ أُعْلِمُك قَالَ فَفَكَّرْت فِي نَفْسِي وَعَلِمْت أَنَّ الدُّنْيَا مُنْقَطِعَةٌ وَزَائِلَةٌ وَأَنَّ لِي فِيهَا رِزْقًا يَأْتِينِي قُلْت يَا رَسُولَ اللَّهِ أَسْأَلُك أَنْ تَشْفَعَ لِي أَنْ يُعْتِقَنِي اللَّهُ مِنْ النَّارِ وَأَنْ أَكُونَ رَفِيقَك فِي الْجَنَّةِ فَقَالَ مَنْ أَمَرَك بِهَذَا يَا رَبِيعَةُ قُلْت مَا أَمَرَنِي بِهِ أَحَدٌ فَصَمَتَ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – طَوِيلًا ثُمَّ قَالَ إنِّي فَاعِلٌ ذَلِكَ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِالسُّجُودِ» .
حاشية الشرواني على تحفة المحتاج ٢٤٢/٢
അപ്പോൾ കാര്യം വളരെ വ്യക്തമാണു. ഈ സംഭവത്തിൽ മുസ്ലിയാക്കന്മാർ തെറ്റിദ്ധരിപ്പിക്കുന്ന പോലെ യാതൊന്നും തന്നെ ഇല്ല. തനിക്ക് സേവനങ്ങൾ ചെയ്തിരുന്ന ഒരു സഹാബിയോട് പ്രത്യുപകാരമായി എന്തെങ്കിലും ആവശ്യപ്പെടാൻ റസൂൽ (സ) പറഞ്ഞു; സഹാബിയാകട്ടെ റസൂൽ (സ) യുടെ ശുപാർശയും പ്രാർഥനയും തനിക്കുണ്ടാവുന്നതാണു ഭൗതിക വിഭവങ്ങൾ ലഭിക്കുന്നതിനേക്കാൾ ഇഷ്ടപ്പെട്ടത്. അങ്ങനെ ആ സഹാബിയുടെ നരകമോചനത്തിനും സ്വർഗപ്രവേശനത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാം എന്ന്
നബി (സ) ഉറപ്പ് നൽകുകയും അതോടൊപ്പം ധാരാളം സുന്നത് നമസ്കാരങ്ങളും സുജൂദും വർധിപ്പിച്ച് അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ സഹാബിയെ നബി (സ) ഉപദേശിക്കുകയും ചെയ്തു. ഇവിടെ തർക്കത്തിലുള്ള ഇസ്തിഗാസയുടെ വിഷയമേ വരുന്നില്ല. തന്റെ നരകമോചനത്തിനും സ്വർഗ പ്രവേശനത്തിനും താങ്കൾ അല്ലാഹുവിനോട് പ്രാർഥിക്കണം എന്ന് തൊട്ട് മുമ്പിലുള്ള റസൂലിനോട് സഹാബി പറഞ്ഞതാണു ഇവിടെയുള്ള സംഭവം. ഇതിലെവിടെയാണു തർക്കത്തിലുള്ള ഇസ്തിഗാസ ? !!. മുസ്ലിയാരേ നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് ഒരാൾ പറയുന്ന പോലെയുള്ള ഒരു കാര്യം മാത്രമേ ഇവിടെ ഉള്ളൂ. ഇവിടെ ദുആ അല്ലാഹുവിനോട് ആണു ഉള്ളത്.
ഇനി ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സ്വഹാബതോ താബിഉകളോ മരിച്ചവരോടുള്ള സഹായതേട്ടതിനു ഇതിൽ തെളിവുണ്ടെന്ന് പറഞ്ഞോ ?? ഒന്ന് കാണിച്ചു തരൂ …
📌
ഈ ഹദീസ് വിശദീകരിച്ച ഒരൊറ്റ ഇമാം പോലും ഇതിന്റെ അടിസ്ഥാനത്തിൽ നബിയോട് സ്വർഗം ചോദിക്കാമെന്ന് പറഞ്ഞിട്ടില്ല
എല്ലാരും സുജൂദിന്റെ മഹത്വം ആണ് ഈ ഹദീസ് കൊണ്ട് ഉദേശിച്ചത്.
സ്വഹീഹ് മുസ്ലിമിൽ ഈ ഹദീസ് കൊടുത്തത് ശ്രദ്ധിക്കുക
الكتب » صحيح مسلم » كتاب الصلاة » باب فضل السجود والحث عليه
നമസ്കാരത്തെപ്പറ്റിയുള്ള അധ്യായത്തിൽ ” സുജൂദിന്റെ മഹത്വവും സുജൂദ് വർധിപ്പിക്കുവാനുള്ള പ്രോൽസാഹനവും” എന്ന ഹെഡ്ഡിംഗിലാണു ഈ ഹദീസ് കൊടുത്തിട്ടുള്ളത്.
📌
മാത്രമല്ല ഇമാം നവവി ഈ ഹദീസ് വിശദീകരിച്ചപ്പോൾ ഇതിന്റെ അടിസ്ഥാനത്തിൽ നബി (സ ) യോട് സ്വർഗം ചോദിക്കാം എന്ന് പറഞ്ഞിട്ടില്ല . അദ്ദേഹം സുജൂദിന്റെ മഹത്വം വിവരിക്കുന്ന അധ്യായത്തിലാണ് ഇത് കൊടുത്തത്.
فيه الحث على كثرة السجود ، والترغيب ، والمراد به السجود في الصلاة
ഈ ഹദീസിൽ സുജൂദുകൾ അധികരിപ്പിക്കണമെന്ന് സൂചനയും അതിനുള്ള പ്രോത്സാഹനവും ഉണ്ട്. (ശറഹ് മുസ്ലിം. ഇമാം നവവി).
ഇതിൽ നിന്ന് നബി (സ )യോട് സ്വർഗം ചോദിക്കാം എന്ന് ഒരു മുഹദ്ദിസും മനസ്സിലാക്കിയിട്ടില്ല. അപ്പോൾ സമസ്തക്കാർ ദുർവ്യാഖ്യാനിച്ചതാണ് ഈ സംഭവം എന്ന് വ്യക്തം.
റസൂൽ (സ) ക്ക് ഒരാള്ക്കും സ്വർഗം കൊടുക്കാൻ സാധ്യമല്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ അത് ആദ്യം കൊടുക്കുക തന്റെ കരളിന്റെ കഷ്ണമായ ഫാതിമ (റ) ക്കാണു.
قَامَ رَسُولُ اللَّهِ – صلى الله عليه وسلم – حِينَ أَنْزَلَ اللَّهُعَزَّ وَجَلَّ ( وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ ) قَالَ : ( يَا مَعْشَرَ قُرَيْشٍ – أَوْ كَلِمَةً نَحْوَهَا – اشْتَرُوا أَنْفُسَكُمْ ، لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا ، يَا بَنِي عَبْدِ مَنَافٍ لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا ، يَا عَبَّاسُ بْنَ عَبْدِ الْمُطَّلِبِ لاَ أُغْنِي عَنْكَ مِنَ اللَّهِ شَيْئًا ، وَيَا صَفِيَّةُ عَمَّةَ رَسُولِ اللَّهِ لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ، وَيَا فَاطِمَةُ بِنْتَ مُحَمَّدٍ سَلِينِي مَا شِئْتِ مِنْ مَالِي لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ) رواه البخاري (2753) ومسلم (206
ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ പറഞ്ഞിരിക്കുന്നത് നോക്കുക. റസൂൽ (സ) പറഞ്ഞു : ” ‘നിന്റെ അടുത്ത ബന്ധുക്കളെ നീ താക്കീത് ചെയ്യുക’ എന്ന വിശുദ്ധ ഖുർആൻ ആയത്ത് അവതരിച്ചപ്പോൾ ഖുറൈഷി സമൂഹത്തെ വിളിച്ചു കൂട്ടി അവരെ അഭിസംബോധന ചെയ്ത് പറഞ്ഞു : “ഹേ ഖുറൈശി സമൂഹമേ നിങ്ങളുടെ സ്വദേഹങ്ങളെ നിങ്ങൾ നരകത്തിൽ നിന്ന് കാക്കുക. നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ഒന്നും തന്നെ നേടിത്തരാൻ എനിക്ക് സാധ്യമല്ല. ഹേ അബ്ദുമനാഫ് കുടുംബമേ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. ഹേ അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബേ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. പ്രവാചകന്റെ അമ്മായി സഫിയാ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. മുഹമ്മദിന്റെ മകൾ ഫാത്തിമാ എന്റെ സമ്പത്തിൽ നിന്ന് എന്ത് വേണമെങ്കിലും നീ ചോദിച്ചോളൂ. എന്നാൽ നിനക്ക് അല്ലാഹുവിൽ നിന്ന് ഒന്നും തന്നെ നേടിത്തരാൻ എനിക്ക് സാധ്യമല്ലാ”.
നോക്കൂ ഇവിടെ വളരെ വ്യക്തമായി നബി (സ) പറയുന്നു സ്വന്തം മകൾക്ക് വരെ അല്ലാഹുവിന്റെ അടുക്കൽ നിന്ന് ഒന്നും നേടിക്കൊടുക്കാൻ നബി (സ) കഴിയില്ല എന്ന്.
അപ്പോൾ പിന്നെ റബീഅ (റ) ക്ക് എങ്ങനെയാണു നബി (സ) സ്വർഗം കൊടുക്കുക?
അപ്പോൾ മുസ്ലിയാക്കന്മാർ ദുർവ്യാഖ്യാനിക്കുന്ന പോലെയല്ല കാര്യം എന്ന് പകൽ പോലെ വ്യക്തമായില്ലേ.
മാത്രമല്ല സമസ്തക്കാർ വലിയ കാര്യമായി കൊണ്ടുനടക്കാറുള്ള ഇസ്തിഗാസ വാദിയായ സുബ്കി പോലും ഈ ഹദീസ് ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിച്ചിട്ടില്ല. അദ്ദേഹം ഈ ഹദീസ് തെളിവക്കിയത് തവസ്സുലിനു വേണ്ടിയാണു. അതും അനുവദനീയമായ തവസ്സുലിനു വേണ്ടി മാത്രമാണ് അദ്ദേഹം ഈ ഹദീസ് തെളിവാക്കിയത് ..
النوع الثالث من التوسل : ان يُطلبَ منه ذلك الأمر المقصود ، بمعنى أنه صلى الله عليه وسلم قادرٌ على التَّسبُّب فيه ؛ بسؤاله ربه وشفاعته إليه ، فيعود إلى « النوع الثاني » في المعنى ، وإن كانت العبارة مختلفة ، ومن هذا قول القائل للنبي صلى الله عليه وسلم : أسألك مُرافقتكَ في الجنة ، قال : « أَعِنِّي على نفسك بكثرة السجود » .والآثار في ذلك كثيرة أيضاً ، ولا يَقصدُ الناس بسؤالهم ذلك إلَّا كون النبي صلى الله عليه وسلم سبباً وشافعاً ، وكذلك جَوابُ النبي صلى الله عليه وسلم
شفاء السقام
امام سبكي
അദ്ദേഹം പറയുന്നു. ഈ ചോദ്യം കൊണ്ട് നബി (സ) ഒരു കാരണക്കാരൻ ആവുക – ശുപാർശ ചെയ്യുന്ന ആളാവുക – എന്നല്ലാതെ ഇവിടെ ഉദ്ധേശിക്കുന്നില്ല. അതുപോലെ തന്നെ ആണ് റസൂലിന്റെ ഉത്തരവും. റസൂൽ (സ)സ്വർഗം കൊടുക്കാം എന്നല്ല പറഞ്ഞത്. പക്ഷെ അത് കിട്ടാനുള്ള മാർഗം (സുജൂദ് വർധിപ്പിക്കൽ) ആണ് പറഞ്ഞത് എന്ന് സുബ്കി വ്യക്തമാക്കുന്നു .സുബ്കി പോലും ഇതിൽ ഇസ്തിഗാസക്ക് തെളിവുണ്ടെന്ന് മനസ്സിലാക്കിയില്ല.
അപ്പോൾ സുബ്കി പോലും മനസ്സിലാക്കിയത് നബി (സ ) അദ്ദേഹത്തിന് സ്വർഗം കിട്ടാൻ അല്ലാഹുവിനോട് ദുഅ ചെയ്യും എന്ന് മാത്രമാണ്. അതിനെ ഇവിടെ മുജാഹിദുകൾ ആരും തന്നെ എതിർത്തിട്ടില്ല. അത് അനുവദനീയമായ തവസ്സുൽ തന്നെ ആണ് .
ചുരുക്കത്തിൽ റബീഅ നബി (സ) യോട് എനിക്ക് താങ്കൾ സ്വർഗം നൽകണം എന്നല്ല പറഞ്ഞത്. മറിച്ച് തനിക്കു സ്വർഗം ലഭിക്കാൻ നബി (സ) അല്ലാഹുവിനോട് ദുആ ചെയ്യണം എന്നാണ്. സമസ്തക്കാരുടെ വാദങ്ങൾ സത്യത്തെ വളച്ചൊടിച്ചു കൊണ്ടുള്ള ദുർവ്യാഖ്യാനം ആണെന്ന് വ്യക്തം

No comments :
Post a Comment
Note: Only a member of this blog may post a comment.