Friday, June 27, 2014

തറാവീഹ് ഒരു സമഗ്ര പഠനം



തറാവീഹ് നമസ്കാരത്തിന്‍റെ റക്അത്തുകളെ കുറിച്ചുള്ള വ്യത്യസ്ത വാദങ്ങളും ആധാരമാക്കുന്ന മുഴുവന്‍ ഹദീസുകളും ഇബാറത്തുകളും ഉദ്ധരിച്ചു സമഗ്രമായി നിരൂപണം ചെയ്യുന്ന കൃതിയാണിത്. നാല് മദ്ഹബുകലിലെയും അഭിപ്രായങ്ങള്‍ സ്വഹീഹായ ഹദീസുകളുമായി ഇതില്‍ മാറ്റുരക്കുന്നു. സത്യാന്വേഷണ തല്‍പരര്‍ക്ക് ഇതൊരു വഴികാട്ടിയാണ്.


ഖിയാമുല്ലൈല്‍ (രാത്രി നമസ്കാരം)

രാത്രികാലത്ത് ഉറക്കത്തില്‍ നിന്നുണര്‍ന്നു നമസ്കാരം നിര്‍വഹിക്കുന്നത് വളരെയധികം പുണ്ണ്യമുള്ള കാര്യമത്രേ. പരിശുദ്ധഖുര്‍ആന്‍ ഇതിന്‍റെ പ്രാധാന്യം എടുത്തുപറയുകയും നബി(സ) ഇത് തുടര്‍ച്ചയായി നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ പറ്റി വിശുദ്ധഖുര്‍ആന്‍ പറയുന്നത് കാണുക:

(പുതപ്പിട്ടു) മൂടിയവനെ! രാത്രിയില്‍ അല്‍പ്പനേരമൊഴിച്ചു എഴുന്നേറ്റ് നമസ്കരിക്കൂ. അതിന്‍റെ പകുതി നമസ്കരിക്കൂ. അല്ലെങ്കില്‍ പകുതിയില്‍ നിന്ന് അല്‍പ്പം കുറയ്ക്കുക. അല്ലെങ്കില്‍ പകുതിയേക്കാള്‍ അല്‍പ്പം അധികരിപ്പിക്കുക. (നമസ്കാരത്തില്‍ ‍) ഖുര്‍ആന്‍ വ്യക്തമായും സാവധാനത്തിലും ഓതുകതീര്‍ച്ചയായും ഗൗരവമേറിയ വചനം നാം നിനക്ക് ഇട്ടു തരും. രാത്രി എഴുന്നേറ്റു നമസ്കരിക്കല്‍ ഹൃദയ സാന്നിദ്ധ്യത്തിനു ഏറ്റവും യോജിച്ചതും ഉച്ചാരണത്തെ കൂടുതല്‍ നന്നാക്കുന്നതുമാണ് (سورة المزمل 1-6)

പരിശുദ്ധഖുര്‍ആനില്‍ കറ കളഞ്ഞ വിശ്വാസം രേഖപ്പെടുത്തിയ സദ്‌വൃത്തരായ ആള്‍ക്കാരെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

ശയ്യകളില്‍ നിന്ന് അവരുടെ പാര്‍ശ്വഭാഗങ്ങള്‍ അകലും, ഭയത്തോടും അഭിലാഷത്തോടും കൂടി തങ്ങളുടെ നാഥനെ അവര്‍ പ്രാര്‍ഥിക്കും. നാം നല്‍കിയതില്‍ നിന്ന് അവര്‍ ചിലവഴിക്കും. അവരുടെ പ്രവര്‍ത്തനത്തിന് പ്രതിഫലമായി അവര്‍ക്ക് വേണ്ടി ഒളിപ്പിച്ചു വച്ചിട്ടുള്ള നയനാനന്ദകരമായ സുഖസൗകര്യങ്ങളെ സംബന്ധിച്ചു ഒരു മനുഷ്യനും അറിയുകയില്ല'       ( سورة السجدة 16-17)

ഈ വാക്യങ്ങള്‍ ഖിയാമുല്ലൈലിന്‍റെ പ്രാധാന്യത്തെ സുവ്വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യന്‍റെ സ്വഭാവ സംസ്കരണത്തിലും ജീവിതവിനിമയത്തിലും രാത്രി നമസ്കാരത്തിനു അതിന്‍റെയൊരു പങ്കു വഹിക്കാനുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ.

തറാവീഹിനെ സംബന്ധിച്ച് പറയുമ്പോള്‍ ഇവിടെ എന്തിനു രാത്രി നമസ്കാരത്തെ സംബന്ധിക്കുന്ന തെളിവുകളെടുത്ത് നിരത്തിയെന്ന് സംശയിച്ചേക്കും.  കാരണമിതാ: റമദാന്‍ മാസത്തിലെ രാത്രി നമസ്കാരത്തിനാണല്ലോ തറാവീഹ് എന്ന് പറയുന്നത്. മുകളില്‍ സൂചിപ്പിച്ച ആയത്തുകളില്‍ റമദാന്‍ മാസത്തെ പ്രത്യേകമായി പ്രധിനീധീകരിക്കുന്ന പ്രതിപാദനം വന്നിട്ടില്ലെങ്കിലും പൊതുവില്‍ രാത്രി നമസ്കാരത്തെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്.ഈ പൊതു സ്വഭാവം റമദാനിലെ രാത്രികളെ ഒഴിച്ചു നിര്‍ത്തുകയില്ലല്ലോ. അപ്പോള്‍ രാത്രി നമസ്കാരത്തെ സംബന്ധിക്കുന്ന പൊതുവായ ചര്‍ച്ച റമദാന്‍ കാലത്തിലെ രാത്രി നമസ്കാരത്തെയും ഉള്‍കൊള്ളുന്നുവെന്ന് മനസ്സിലാക്കാം.

ഹദീസ് എന്ത് പറയുന്നു?

ഇനി ഹദീസ് ശരീഫ് ഇതേപറ്റി എന്തുപറയുന്നുവെന്നു പരിശോദിക്കാം

ഇമാം ബുഖാരി(റ) باب فضل من قام رمضان  എന്ന അദ്ധ്യായത്തില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിതാ:

عن أبي هريرة رضي الله عنه قال سمعت رسول االله صلى الله عليه وسلم يقول:  لرمضان  من قام رمضان إيمانًا واحتسابًا، غُفر له ما تقدم من ذنبه

അബൂഹുറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു. റമദാനെ സംബന്ധിച്ച് വല്ലവനും സത്യവിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടി രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നതായാല്‍ അവന്ന് കഴിഞ്ഞുപോയ പാപങ്ങളത്രയും പൊറുക്കപ്പെടുന്നതാണ്. (ബുഖാരി)

ഇതേ ഹദീസ് തന്നെ ഇമാം അഹ്മദുബ്നുഹംബലും മറ്റു അസ്ഹാബുസ്സുനനും റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഈ ഹദീസില്‍ നിന്ന് قيام رمدان (റമദാനിലെ രാത്രിനമസ്കാരം ) ബലപ്പെട്ട സുന്നത്താണെന്ന് വ്യക്തമായി. മാത്രമല്ല, ഇത് മനുഷ്യന്‍റെ പാപങ്ങള്‍ മുഴുവന്‍ പൊറുത്തു കൊടുത്ത് അവനെ നിഷ്കളങ്കനും നിഷ്കപടനുമാക്കി മാറ്റുന്ന ഒരു ഇബാദത്തുമത്രേ. ചുരുക്കത്തില്‍ ഖുര്‍ആനിലെന്നപോലെത്തന്നെ ഹദീസിലും ഈ നമസ്കാരത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപറഞ്ഞിട്ടുണ്ട്.

ഖിയാമു റമദാന്‍ സുന്നത്താണ്

പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ലാത്ത വിഷയമാണിത്. എന്നാല്‍ മദ്ഹബുകളുടെ വക്താക്കളില്‍ പലരും വീട്ടില്‍ വച്ച് നടത്തുന്നതോ പള്ളിയില്‍ വച്ച് നടത്തുന്നതോ ഉത്തമമെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതായി കാണാം. ഇമാം നവവി   صحيح مسلم ന്നെഴുതിയ വ്യാഖ്യാനത്തില്‍ വിവരിക്കുന്നത് നോക്കുക.

 اتفق العلماء على استحبابها واختلفوا فى ان الأفضل صلاتها منفردا فى بيته  ام فى جماعة فى المسجد فقال شافعى وجمهور اصحابه وابو حنيفة واحمد وبعض المالكية وغيرهم الافضل صلاتها جماعة كما فعله عمر بن الخطاب والصحابة رضي لله عنهم واستمر عمل المسلمين عليه لانه من الشعائر الظاهرة فاشبة صلاة العيد. وقال مالك وابو يوسف وبعض الشافعية وعيرهم الافضل فرادى فى البيت - شرح مسلم اللنووى

ഇത് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. വീട്ടില്‍ നിന്ന്  തനിച്ച് നമസ്കരിക്കുന്നതോ പള്ളിയില്‍ വച്ച് സംഘമായി നമസ്കരിക്കുന്നതോ ഏതാണ് ഉത്തമമെന്നതില്‍ ഭിന്നാഭിപ്രായമുണ്ട് . എന്നാല്‍ ഇമാം ശാഫിഈയും തന്‍റെ ഭൂരിപക്ഷം ശിഷ്യന്മാരും അബൂ ഹനീഫ, അഹ്മദ് എന്നിവരും മാലിക്കീ പണ്ഡിതന്മാരില്‍ ചിലരും പറയുന്നത് ഉമറുബ്നുല്‍ ഖതാബും സഹാബത്തും ചെയ്തതും ഇന്നേ വരെ മുസ്ലിങ്കല്‍ അനുഷ്ടിച്ചു വന്നതും പോലെ പള്ളിയില്‍ വച്ച് ജമാഅത്തായി നിര്‍വഹിക്കലാണ് ഉത്തമമെന്നാണ്. കാരണം, അത് ഇസ്ലാമിന്‍റെ വ്യക്തമായ ചിഹ്നങ്ങളില്‍പെട്ടതത്രെ. അത്  കൊണ്ട് പെരുന്നാള്‍ നമസ്കാരത്തോട് ഇതിനു സാമ്യമുണ്ട്. ഇമാം മാലിക്, അബൂയൂസുഫ് എന്നിവരും ശാഫിഇകളില്‍ ചിലരും പറയുന്നത് വീട്ടില്‍ നിന്ന് തനിച്ചു ചെയ്യലാണ് ഉത്തമമെന്നാണ്.

ഖിയാമു റമദാന്‍ തന്നെ തറാവീഹ്

ഇത് വരെ ഖിയാമു റമദാന്‍ എന്ന പദപ്രയോഗത്തിലൂടെയാണ് നാം തറാവീഹിനെ പരിചയപ്പെടുത്തിയത്. ഹദീസ് ഗ്രന്ഥങ്ങളിലും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ പ്രയോഗം തന്നെയാണ്  കാണുക. മാത്രമല്ല നബി(സ)യും സഹാബികളും ഇതേ പ്രയോഗത്തിലൂടെയാണ് തറാവീഹിനെ പറ്റി പ്രതിപാദിച്ചതും, എങ്കില്‍ പിന്നെ തറാവീഹ് എന്ന പദപ്രയോഗം എങ്ങിനെയാണ് വന്നത്?

حافظ بن حجر العسكلانى അദ്ദേഹത്തിന്‍റെ فتح البارى യില്‍ പറയുന്നു.

سمعت الصلاة فى الجماعة فى ليالى رمضان التراويح لانهم اول ما اجتمعوا عليها كانوا يستريحون بين كل تسليمتين - فتح البارى  خ :2  ص :25 

'റമദാനിലെ രാത്രികളില്‍ സംഘമായി നടത്തുന്ന നമസ്കാരത്തിന് തറാവീഹ് എന്ന് പറയപ്പെട്ടു. എന്തുകൊണ്ടെന്നാല്‍ തറാവീഹിന്നായി അവര്‍ ആദ്യം ഒരുമിച്ചു കൂടിയപ്പോള്‍ എല്ലാ ഈരണ്ട് സലാമുകള്‍ക്കിടയിലും അല്‍പ്പം വിശ്രമിക്കാറുണ്ടായിരുന്നു.' 

ഇതേ പോലെത്തന്നെ ഇമാം നവവി പറയുന്നു:
والمراد بقيام رمضان صلاة التراويح - شرح مسلم  ج :1  ص :159
'ഖിയാമു റമദാന്‍ കൊണ്ടുള്ള ഉദ്ദേശം താറാവീഹ് നമസ്കാരമാകുന്നു'

ഇമാം ബുഖാരി (റ) മേല്‍ വിവരിച്ച ഖിയാമു റമദാനിന്‍റെ ഹദീസും ഇനി വിവരിക്കാന്‍ പോകുന്ന ഉമര്‍ (റ) വിന്‍റെ സംഭവവും ഉദ്ധരിച്ചിട്ടുള്ളത്كتاب صلات التراويح എന്ന അദ്ധ്യായത്തിലാണ്.

 മറ്റു  ഹദീസുകളും ഫുകഹാക്കളും തറാവീഹ് സുന്നത്താണ് എന്നതിന് ഉദ്ധരിക്കുന്ന ഹദീസുകളും ഖിയാമുറമദാന്‍റെ ഹദീസുകള്‍ തന്നെയാണ്. തറാവീഹ് എന്ന പേര്‍ നബി (സ) യുടെ കാലത്ത് ഉപയോഗിച്ചിരുന്നില്ലെന്നും ആ പേര്‍ പിന്നീട് വന്നതാണെന്നും ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ. ഇനിയും ശ്രദ്ധിക്കുക:
والاصح (ان الجماعة تسن فى التراويح) والاصل فيها ما روى الشيخان عن عائشة رضى عنها انه صلى الله عليه وسلم خرج من جوف اليل ليالى من رمضان وصلى فى المسجد وصلى الناس بصلاته - شرح المنهاج للمحلى   ج :1   ص :218

ഇമാം മഹല്ലി അദ്ദേഹത്തിന്‍റെ ശറഹുല്‍ മിന്‍ഹാജിലും ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ദേഹത്തിന്‍റെ തുഹ്ഫയിലും മറ്റു മദ്ഹബിലെ ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളിലും താറാവീഹ് സുന്നത്താണെന്നതിന് ഉമര്‍   (റ) ന്‍റെ കാലത്ത് നടന്ന ഖിയാമു റമദാനിന്‍റെ ഹദീസും നബി(സ) മൂന്ന് രാത്രികളില്‍ ഖിയാമു റമദാന്‍ നടത്തിയെന്നു പറയുന്ന ഹദീസുകളും തന്നെയാണ് തെളിവായി കൊണ്ട് വന്നിട്ടുള്ളത്. ഇമാം മഹല്ലിയുടെ വാചകം ശ്രദ്ധിക്കുക:

'പ്രബലമായ അഭിപ്രായം താറാവീഹിന് സംഘം ചേര്‍ന്നു നമസ്കരിക്കല്‍ സുന്നത്താണ് എന്നാകുന്നു. ഇതിനുള്ള തെളിവ് ആയിശ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസാണ്.....'


അപ്പോള്‍ നബി(സ)യുടെയും സഹാബത്തിന്‍റെയും കാലത്ത് നടന്ന ഖിയാമു റമദാന്‍ ആണ് പിന്നീട് തറാവീഹ് എന്ന പേരില്‍ അറിയപ്പെട്ടത് എന്ന് വളരെ വ്യക്തമായി.  ഈ നിലക്ക്, ഖിയാമു റമദാനെ സംബന്ധിക്കുന്ന എല്ലാ ഹദീസുകളും മറ്റു തെളിവുകളും തറാവീഹിന്ന് ബാധകമായിരിക്കുമെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

തറാവീഹില്‍ ജമാഅത്ത് സുന്നത്താണ്

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു:

عن ابن شهاب اخبرني عروة عن عائشة رضي الله عنها أن رسول الله صلى الله عليه وسلم خرج ليلة من جوف الليل فصلى في المسجد، وصلى رجال بصلاته، فأصبح الناس فتحدثوا، فاجتمع أكثر منهم، فصلى فصلوا معه، فأصبح الناس فتحدثوا فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصٌلِّي بصلاته، فلما كانت الليلة الرابعة عَجَزَ المسجد عن أهله حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد ثم قال: "أما بعد فإنه لم يخف عليِّ مكانكم، ولكني خشيتٌ أن تفرض عليكم فتعجزوا عنها، فتوفي رسول الله صلى الله عليه وسلم والأمر على ذلك  -  فتح البارى   :  4  :  251

'ഇബ്നു ശിഹാബില്‍ നിന്നുദ്ധരിക്കപെടുന്നു.  ആയിഷ(റ) ഉര്‍വയോട് പറഞ്ഞുവെന്ന്: നബി(സ) ഒരു രാത്രി പുറപ്പെട്ടു പള്ളിയില്‍ വന്നു നമസ്കരിച്ചു, അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി(സ) നമസ്കരിച്ചു. ജനങ്ങളും കൂടി. റസൂല്‍  (സ) നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്‍ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി(സ) നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹ് നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങളിവിടെ തടിച്ചു കൂടിയത് ഞാനറിയാതെയല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി(സ) വഫാത്തായത്.'   ഈ ഹദീസ് മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍  وذلك فى رمضان  (ഈ സംഭവം റമദാനിലായിരുന്നു) എന്ന് വ്യക്തമായി കാണാം.

മേല്‍ സംഭവത്തില്‍ നിന്നും തറാവീഹ് നമസ്കാരം قيام رمدان പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്കരിക്കുന്നത് നബി(സ)യുടെ ചര്യയാണെന്നും അതുകൊണ്ട് തന്നെ അത് സുന്നത്താണെന്നും മനസ്സിലാക്കാം. എന്നാല്‍ നാലാമത്തെ ദിവസം നബി(സ) ജമാഅത്തിനു വരാതിരുന്നതിനാല്‍ തറാവീഹ് ജമാഅത്തായിനമസ്കരിക്കല്‍ സുന്നത്തല്ലെന്ന് വിധിയെഴുതാന്‍ പറ്റുമോ? ഇല്ല. കാരണം തിരുമേനി വരാതിരിക്കാനുള്ള കാരണം അവിടുന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഫര്‍ളായി വിധിക്കപ്പെടുമോ എന്നാ ഭയമാണ്. ഈ ഭയം നബി(സ)യുടെ അന്ത്യവിയോഗത്തിനു ശേഷം സംഗതമല്ലല്ലോ, ഖുര്‍ആന്‍ പൂര്‍ത്തിയായി. വഹ് യ് നിലച്ചു. ഇസ്ലാം പൂര്‍ണ്ണമായി. അതോടു കൂടി ഫര്‍ളാക്കപെടുമെന്ന ഭയവും അസ്ഥാനത്തായി. അത് കൊണ്ട് തന്നെയാണ് ഉമര്‍  (റ) താറാവീഹിന്‍റെ ജമാഅത്ത് പള്ളിയില്‍ പുനസ്ഥാപിച്ചത്. ഈ സംഭവം ഇമാം ബുഖാരി ഇപ്രകാരം ഉദ്ധരിക്കുന്നു.

عن ابن شهاب عن عروة بن الزبير عن عبد الرحمان بن عبد القارى انه قال : خرجت مع عمر بن الخطاب  ليلة في رمضان إلى المسجد فإذا الناس أوزاع متفرقون ، يصلي الرجل لنفسه ويصلي الرجل فيصلي بصلاته الرهط فقال عمر : إني أرى لو جمعت هؤلاء على قارئ واحد لكان أمثل ، ثم عزم فجمعهم على أبي ابن كعب ، ثم خرجت معه ليلة أخرى والناس يصلون بصلاة قارئهم قال عمر : نعمت البدعة هذه ، والتي ينامون عنها أفضل من التي يقومون . يريد آخر الليل وكان الناس يقومون أوله - رواه البخاري, (فتح البارى ج: 4 ص:25)

'അബ്ദുരഹ്മാനുബ്നു അബ്ദില്‍ ഖാരി പറയുന്നു: ഞാനൊരിക്കല്‍ റമദാനില്‍ ഒരു രാത്രി ഉമര്‍ (റ)ന്‍റെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ സംഘങ്ങള്‍ ആണ്. ഒരാള്‍ ഒറ്റക്ക് നമസ്കരിക്കുന്നു. മറ്റൊരാള്‍ നമസ്കരിക്കുന്നു. അദേഹത്തെ പിന്തുടര്‍ന്നു മറ്റൊരു സംഘവും നമസ്കരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ഇവരെല്ലാവരെയും ഒരേ ഖാരിഈ (ഇമാം) ന്‍റെ കീഴില്‍ ഒരുമിച്ചു കൂട്ടിയാല്‍ വളരെ നന്നായിരിക്കും. പിന്നെ ഉമര്‍(റ) (അങ്ങിനെ ചെയ്യാന്) തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ഉമയ്യുബ്നു കഅ്ബിന്‍റെ നേതൃത്വത്തില്‍ അവരെ ഒരുമിച്ചു കൂട്ടി. പിന്നീട് മറ്റൊരു രാത്രി ഞാന്‍ ഉമര്‍(റ)ന്‍റെ കൂടെ പുറപ്പെട്ടു. ജനങ്ങളെല്ലാവരും ഒരേ ഖാരിഇനെ പിന്തുടര്‍ന്ന് നമസ്കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഈ അത്ഭുതകരമായ കാര്യം വളരെ നല്ലത്. ഈ നമസ്കാരം ഉറങ്ങിയതിനു ശേഷം നമസ്കരിക്കുന്നത് ഉറങ്ങുന്നതിനു മുന്‍പ് നമസ്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ജനങ്ങള്‍ രാത്രിയുടെ ആദ്യത്തിലായിരുന്നു നമസ്കരിച്ചിരുന്നത്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ തറാവീഹ് നമസ്കാരം പള്ളിയില്‍ വച്ച് നിര്‍വഹിക്കല്‍ സുന്നത്താണെന്ന് വ്യക്തമായി.‍ ഇമാം ത്വഹാവിയുടെ അഭിപ്രായത്തില്‍ പള്ളിയില്‍ വച്ച് ഇത് ജമാഅത്തായി നടത്തുന്നത് فرض كفاية ആണെന്നത്രെ.' ഈ അഭിപ്രായം ഫതഹുല്‍ ബാരി ഉദ്ധരിക്കുന്നത് നോക്കുക:

وبالغ الطحاوى فقال ان صلاة التراويح فى الجماعة واجبة على الكفاية وقال ابن بطال قيام رمضان سنة لان عمر انما اخذه من فعل النبي صلى الله عليه وسلم وانما تركة النبى صلى الله عليه وسلم خشية الافتراض -  فتح البارى   :  4 :252  

'തറാവീഹ് നമസ്കാരം സാമൂഹ്യമായ നിര്‍ബന്ധമാണെന്നു (ഫര്‍ള് കിഫായ) വരെ ഇമാം ത്വഹാവി പറഞ്ഞിരിക്കുന്നു. ഇമാം ഇബ്നുബത്ത്വാല്‍ ഖിയാമുല്ലൈല്‍ സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു. നബി(സ)യുടെ പ്രവര്‍ത്തിയില്‍ നിന്നാണ് ഉമര്‍(റ) അത് -തറാവീഹ് ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താണെന്ന ആശയം-  ഗ്രഹിച്ചത്. തിരുമേനി (ജമാഅത്തായ നമസ്കാരം) ഒഴിവാക്കിയത് ഫര്‍ളാക്കപ്പെടുമെന്ന ഭയത്താല്‍ മാത്രമായിരുന്നു.'

എന്താണീ ബിദ്അത്ത്?

ഉമര്‍  (റ) ഒരേ ഇമാമിന്‍റെ കീഴില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അദ്ദേഹം അത് ചെന്നു കാണുകയും ചെയ്തപ്പോള്‍  نعمت البدعة هذه ( ഇത് നല്ലൊരു ബിദ്അത്ത് ആണ്) എന്ന് പറഞ്ഞുവല്ലോ. ഈ പ്രസ്താവനയെ പിടിച്ചു കൊണ്ട് ബിദ്അത്തില്‍ നല്ലതും ചീത്തയുമുണ്ടെന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ വാദം നിരര്‍ത്ഥകമാണ്. കാരണമെന്താണെന്നോ? ബിദ്അത്തിനെ നബി(സ) വേണ്ടത് പോലെ നിര്‍വചിച്ചിട്ടുണ്ട്. ഇത് നോക്കുക:

من احدث فى امرنا هذا ما ليس منه فهو رد -  بخارى, مسلم 
'നമ്മുടെ ഈ കാര്യത്തില്‍ (മതം) വല്ലവനും വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടാതാണ്.'  

അപ്പോള്‍ മതത്തില്‍ പുതുതായി നിര്‍മ്മിക്കുന്നതാണ് ബിദ്അത്ത്. എന്നാല്‍ ഉമര്‍(റ) മതത്തില്‍ ഇല്ലാത്തത് ഈ വിഷയത്തില്‍ വല്ലതും പുതുതായി ഉണ്ടാക്കിയിട്ടുണ്ടോ? നമുക്ക് പരിശോദിക്കാം.

ഉമര്‍(റ) എന്താണ് ചെയ്തത്? പള്ളിയില്‍ വച്ച് ഒരു ഇമാമിന്‍റെ കീഴില്‍ നമസ്കരിക്കാന്‍ കല്‍പ്പിച്ചു. ഇതില്‍ പള്ളിയില്‍ വച്ച് തറാവീഹ് നമസ്കരിക്കുന്നത് ബിദ്അത്താണോ? 

അല്ല; സുന്നത്താണ്, നബി(സ) ചെയ്തതാണ്. ഒരേ ഇമാമിന്‍റെ കീഴില്‍ നമസ്കരിക്കല്‍ ബിദ്അത്താണോ ?അതുമല്ല; കാരണം 3 രാത്രികളില്‍ നബി(സ) അങ്ങിനെ ചെയ്തതാണ്.അപ്പോള്‍ ഉമര്‍(റ) പുതിയതായി യാതൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ പിന്നെ ബിദ്അത്ത് എന്നാ പദം ഉമര്‍ (റ) ഉപയോഗിച്ചത് എന്തര്‍ത്ഥത്തിലാണ്?


ബിദ്അത്ത് എന്ന പദത്തിന് അത്ഭുതകരമായ പ്രവര്‍ത്തിയെന്നും ഭാഷയില്‍ അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥത്തിനു വേണ്ടിയല്ലാതെ മറ്റൊരര്‍ത്ഥത്തിനു വേണ്ടി പ്രസ്തുത സ്ഥലത്ത് ഈ പദം പ്രയോഗിക്കപെട്ടതായി അനുമാനിക്കാന്‍ നിര്‍വാഹമില്ല.

പതിനൊന്ന് റക്അത്താണ് സുന്നത്ത്

നബി(സ) റമദാനിന്‍റെ മൂന്ന് രാത്രികളില്‍ പള്ളിയില്‍ നിന്ന് ഇമാമായി തറാവീഹ് നമസ്കരിക്കുകയും സഹാബത്തുല്‍ കിറാം തിരുമേനിയെ തുടരുകയും ചെയ്ത സംഭവം വിവരിച്ചു കഴിഞ്ഞു. മേല്‍ എഴുതിയ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ തിരുമേനി എത്ര റക്അത്ത് നമസ്കരിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ റക്അത്തുകളുടെ എണ്ണത്തെ പറ്റി പരിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക.

عن أبي سلمة بن عبد الرحمن أنه أخبره أنه سأل عائشة رضي الله عنها كيف كانت صلاة رسول الله صلى الله عليه وسلم في رمضان فقالت ما كان يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي ثلاثا، فقلت: يا رسول الله، أتنام قبل أن توتر. قال: " يا عائشة، إن عيني تنامان، ولا ينام قلبي  -  بخارى  ج:4  ص-251

'അബൂസലമതുബ്നു അബ്ദുറഹിമാന്‍ ആയിഷ(റ)യോട് നബി(സ)യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. ആയിഷ(റ) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും തിരുമേനി പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിചിരുന്നില്ല. നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? തിരുമേനി പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല.
ഈ ഹദീസും നബി(സ) മൂന്ന് ദിവസം പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്കരിച്ചു എന്ന ആദ്യത്തെ റിപ്പോര്‍ട്ടും മുമ്പില്‍ വച്ച് പരിശോദിച്ചാല്‍ താഴെ കൊടുക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം.
1)    ഈ രണ്ടു സംഭവവും റിപ്പോര്‍ട്ട് ചെയ്തത് ആയിശ(റ)യാണ്. അപ്പോള്‍ ഈ വിഷയവുമായി ആയിശ(റ) ക്ക് നല്ല പരിചയവും അറിവുമുണ്ട്.

2)    നബി(സ)യുടെ രാത്രി നമസ്കാരത്തെ സംബന്ധിച്ച് അന്വേഷിച്ച അബൂസലമത്ത് ഒരു താബിഅ് ആയിരുന്നു. ഇദ്ദേഹം നബി(സ)യെ കണ്ടിട്ടില്ല.

3)    നബി(സ)യുടെ റമദാനിലെ രാത്രിനമസ്കാരത്തെ സംബന്ധിച്ച്(റക്അത്തിനെ പറ്റി) ആണ് അദ്ദേഹം അന്വേഷിച്ചത്.

4)    നബി(സ)യുടെ ഖിയാമുറമദാനിന്‍റെ റക്അത്തുകളുടെ എണ്ണം പതിനൊന്നില്‍ കൂടുതല്‍ ആവാറുണ്ടായിരുന്നില്ല.

അപ്പോള്‍ നബി(സ)യുടെ ഖിയാമുറമദാനിനെ കുറിച്ചറിയുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ആയിശ(റ)യോട് തിരുമേനിയുടെ അന്ത്യവിയോഗത്തിനു ശേഷം ഒരു താബിഅ് ആയ അബൂസലമത്ത് അന്വേഷിച്ചപ്പോള്‍ അവര്‍ കൊടുത്ത പതിനൊന്നിനേക്കാള്‍ അധികരിപ്പിക്കാറില്ല  എന്ന മറുപടിയില്‍ നിന്ന് പള്ളിയില്‍ വച്ച് നമസ്കരിച്ച മൂന്ന് ദിവസത്തെ നമസ്കാരവും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിച്ചിട്ടില്ലെന്ന് വ്യക്തമാവുന്നു. നബി(സ)യുടെ മരണം വരെ ഇതിനേക്കാളധികം ആയിശ(റ)യുടെ അറിവോട് കൂടി നമസ്കരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ മറ്റു തെളിവുകളുടെ ആവശ്യം ഇനിയില്ലല്ലോ.

പ്രസ്തുത മൂന്ന് ദിവസത്തെ നമസ്കാരം പതിനൊന്ന് റക്അത്ത് തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു ഹദീസ് കാണുക

ജാബിര്‍(റ) ഉദ്ധരിക്കുന്നു. റമദാന്‍ മാസത്തില്‍ നബി(സ) എട്ട് റക്അത്തും വിത്റും ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. അടുത്ത രാത്രിയില്‍ ഞങ്ങള്‍  പള്ളിയില്‍ ഒരുമിച്ചു കൂടി നബി(സ)ഞങ്ങളുടെ അടുത്തേക്ക് പുറപ്പെടുമെന്ന് ഞങ്ങളാശിച്ചു. പ്രഭാതം വരെ തിരുമേനി പുറപ്പെട്ടില്ല. പിന്നീട് ഞങ്ങള്‍ നബിയുടെ അടുത്ത് ചെന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്നു. അവിടുന്ന് ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമെന്നു ഞങ്ങളാഗ്രഹിച്ചു. നബി(സ) പറഞ്ഞു. ഇത് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപെടുമെന്ന് ഞാന്‍ ഭയന്നു. ഈ ഹദീസ് അബൂയഅ്ലയും ത്വബ്റാനിയും റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രസ്തുത പരമ്പരയില്‍ ഈസബ്നു ജാരിയ്യഃ എന്നൊരു റിപ്പോര്‍ട്ടര്‍ ഉണ്ട്. അദ്ദേഹം യോഗ്യനാണെന്ന് ഇബ്നു ഹിബ്ബാനും അല്ലാത്തവരും സ്ഥാപിച്ചിരിക്കുന്നു. ഇബ്നു മഈന്‍ അദ്ദേഹം അയോഗ്യനാണെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഈസബ്നു ജാരിയ്യത്തിനെ കുറിച്ച് അഭിപ്രായഭിന്നതയുണ്ടെങ്കിലും സ്വഹീഹാണെന്നുറപ്പുള്ള ആയിശ(റ)യുടെ ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഹദീസിനോട് യോജിച്ചതിനാല്‍ ഇത് സ്വീകരിക്കാവുന്നതാണ്. തന്നെയുമല്ല ഈ പരമ്പരയെ സംബന്ധിച്ച് പ്രസിദ്ധ ഹദീസ് നിരൂപകനായ ദഹബി പറയുന്നു.
  
اسناده وسط (ميزان الاعتدال  ص311)
'ഇതിന്‍റെ പരമ്പര മദ്ധ്യ നിലവാരം പുലര്‍ത്തുന്നു.'
ഇതേ ഹദീസിനെ പറ്റി ഇമാം സുയൂത്തി പറയുന്നത് നോക്കുക
.
وما نقله عن صحيح ابن حبان غاية فيما ذهبنا إليه من تمسكنا بما في البخاري عن عائشة أنه كان لا يزيد في رمضان ولا في غيره على إحدى عشرة ; فإنه موافق له من حيث إنه صلى التراويح ثمانيا ثم أوتر بثلاث ، فتلك إحدى عشرة (الحاوى للفتاوى للسيوطي 1-249) 

'ഇബ്നു ഹിബ്ബാന്‍റെ സ്വഹീഹില്‍ നിന്ന് അദ്ദേഹം (ഇബ്നുഹജര്‍) ഉദ്ധരിച്ച ഹദീസ് നബി(സ) റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിക്കാറില്ല എന്ന ആയിശാ(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനോട് യോജിച്ചത്കൊണ്ട് നമ്മുടെ അഭിപ്രായത്തില്‍ അത് തറാവീഹ് എട്ടും വിത്ര്‍ മൂന്നും ആണെന്നതിന്‍റെ അങ്ങേയറ്റത്തെ തെളിവാണ്.'

ഇമാം സുയൂത്തി, ഇബ്നു ഹിബ്ബാന്‍റെ 'എട്ടും മൂന്നും പതിനൊന്ന്'  എന്ന റിപ്പോര്‍ട്ട് 'പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിക്കാറില്ല' എന്ന സ്വഹീഹാണെന്ന് ഉറപ്പുള്ള ഹദീസിനു പിന്‍ബലമാണെന്നും അത്കൊണ്ട് അത് സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

ഇബ്നു ഹിബ്ബാന്‍റെ ഈ ഹദീസ് ഇബ്നു ഖുസൈമഃ അദ്ദേഹത്തിന്‍റെ സ്വഹീഹിലും ഉദ്ധരിക്കുന്നുവെന്ന് امام زركشى അദ്ദേഹത്തിന്‍റെ الخادم ല്‍ പറഞ്ഞതായി ഇമാം സുയൂത്തി അല്‍ഹാവിലില്‍ ഫതാവായില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഹദീസിനെ പറ്റി തന്നെ ഇരുപതിന്‍റെ റിപ്പോര്‍ട്ട് പറ്റെ ضعيف ആണെന്നും ഇമാം شعبة നെപോലെയുള്ള ആളുകള്‍ കള്ളനാണെന്ന് പറഞ്ഞ ആള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലേക്ക് തിരിഞ്ഞു നോക്കുവാന്‍ പോലും പാടില്ലെന്നും വിവരിച്ചതിനു ശേഷം ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ദേഹത്തിന്‍റെ ഫത്താവല്‍ കുബ്റാഇല്‍ പറഞ്ഞത് നോക്കുക.

نعم روح ابنا حزيمة وحبان فى صحيحيهما انه صلى الله عليه وسلم صلى بهم ثمان ركعات ثم  اوتر ثم اتنظروه فى القابلة فلم يخرج اليهم (الفتاوى الكبرى 2-194)

 പക്ഷെ ഇബ്നു ഖുസൈമയും ഇബ്നുഹിബ്ബാനും രണ്ടു പേരുടെയും സ്വഹീഹുകളില്‍ നബി(സ) സഹാബാക്കളെ കൊണ്ട് എട്ടു റക്അത്തും വിത്റും നമസ്കരിച്ചുവെന്നും, അടുത്ത ദിവസം സഹാബാക്കള്‍ നബിയെ പ്രതീക്ഷിച്ചപ്പോള്‍ അവിടുന്ന് പുറത്തേക്ക് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി(സ) റമദാനിന്‍റെ മൂന്ന് രാത്രികളില്‍ നമസ്കരിച്ചത് പതിനൊന്ന് റക്അത്തായിരുന്നു എന്നതിന് മറ്റൊരു തെളിവും കൂടി.

.........روى ابو يعلي من حديث جابرين عبد الله قال جاء أبي بن كعب إلى رسول الله صلى الله عليه وسلم فقال: يا رسول الله إنه كان مني الليلة شيئ يعني في رمضان، قال ما ذاك يا أبي قال نسوة في داري قلن إنا لا نقرأ القرآن فنصلي بصلاتك قال فصليت بهن ثماني ركعات وأوترت، فكانت سنة الرضا ولم يقل شيئا قال الهيثمي في مجمع الزوائدا سناده حسن (تحفة الأحوذى للشيخ ابى العلى محمد عبد الرحمن بن عبد الرحيم المبار كفورى - 2 - 74)

'ജാബിറ്റ്(റ)ല്‍ നിന്ന് അബൂയഅ് ലാറിപ്പോര്‍ട്ട് ചെയ്യുന്നു.ഉബയ്യൂബിന്‍ കഅബ് (റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ റമദാനില്‍ ഇന്നലെ രാത്രി എന്നില്‍ നിന്ന് ഒരു സംഭവമുണ്ടായി. അതെന്താണ് ഉബയ്യേ എന്ന് തിരുമേനി ചോദിച്ചു. എന്‍റെ വീട്ടിലുള്ള സ്ത്രീകള്‍ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയില്ല, അത്കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു തരണമെന്നാവശ്യപ്പെട്ടു. അങ്ങിനെ ഞാനവര്‍ക്ക് എട്ട് റക്അത്തും വിത്റും ഇമാമായി നമസ്കരിച്ചു. നബി(സ) ഇതിനെ ആക്ഷേപിച്ചൊന്നും പറഞ്ഞില്ല. അതുകൊണ്ട് അത് നബി(സ) ഇഷ്ടപ്പെട്ട സുന്നത്തായി.'

ഇവിടെ നബി(സ) 11 റക്അത്ത് നമസ്കരിക്കുന്നതിന് മൗനാനുവാദം നല്‍കിയതായിട്ടാണ് കാണാന്‍ കഴിയുന്നത്.


ഖുലഫാഉര്‍റാശിദുകളുടെ കാലത്ത്

നബി(സ)യുടെ കാലത്ത് തറാവീഹിനെ സംബന്ധിക്കുന്ന സ്ഥിതി മുഴുവന്‍ വിവരിച്ചു കഴിഞ്ഞു. ഇനി ഖലീഫമാരുടെ കാലത്ത് തറാവീഹ് എത്ര റക്അത്തുകളായിട്ടാണ് നിര്‍വഹിക്കപ്പെട്ടത് എന്ന പ്രശ്നം അവശേഷിക്കുന്നു.

അബൂബക്കര്‍(റ)ന്‍റെ കാലത്ത് താറാവീഹ് പള്ളിയില്‍ വച്ച് ഒറ്റ ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ കാലത്ത് മൂന്ന് ദിവസം ജമാഅത്തായി നിര്‍വ്വഹിച്ച ശേഷം ഫര്‍ളാക്കപ്പെടുമെന്ന ഭയം കാരണം നിര്‍ത്തിക്കളഞ്ഞതാണല്ലോ; അതിനു ശേഷം ചിലര്‍ സംഘമായും ചിലര്‍ ഒറ്റക്കും നമസ്കരിക്കുകയായിരുന്നു പതിവ്. അബൂബക്കര്‍ (റ)ന്‍റെ കാലത്തും ഇതേ നില തുടര്‍ന്ന് വന്നു ഇമാം മാലിക് മുവത്വയില്‍ ഉദ്ധരിക്കുന്നത് നോക്കുക

قال ابن شهاب فتوفى رسول الله صلى الله عليه وسلم والامر على ذلك ثم كان الامر على ذلك فى خلافة ابى بكر وصدرا من خلافة عمر بن الخطاب, الموطأ للامام مالك (ج - 1  ص -122)

ഇബ്നു ശിഹാബ് പറയുന്നു: നബി(സ)യുടെ കാലത്ത് (മൂന്നോ നാലോ രാത്രി പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കുകയും  فرض ആക്കപ്പെടുമെന്നു ഭയപ്പെടുക കാരണം ജമാഅത്ത് ഉപേക്ഷിക്കുകയും ചെയ്തതിന് ശേഷം) ജമാഅത്തില്ലാതെ ഒറ്റക്കും ചെറുസംഘങ്ങളായും നമസ്കരിച്ചു കൊണ്ടിരിക്കെ നബി വഫാത്തായി. എന്നാല്‍ അബൂബക്കറി(റ)ന്‍റെ ഖിലാഫത്ത് കാലത്തും ഉമറി(റ)ന്‍റെ ഖിലാഫത്തിന്‍റെ ആരഭത്തിലും സ്ഥിതി അങ്ങിനെ ത്തന്നെയായിരുന്നു.

ഇതില്‍ മാറ്റം സംഭവിച്ചത് ഉമര്‍(റ)ന്‍റെ കാലത്താണ്. ഈ സംഗതി ഇമാം ബുഖാരിയുടെ ഹദീസുദ്ധരിച്ചുകൊണ്ട് മുന്‍പ് (ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട്  ഇമാം ബുഖാരിയുടെ ഹദീസ് കാണുക) വ്യക്തമാക്കിയിട്ടുണ്ട്. ഉമര്‍(റ) അന്ന് കല്‍പ്പിച്ചതനുസരിച്ച് എത്ര റക്അത്തുകളാണ് നമസ്കരിച്ചിരുന്നത് എന്നതാണ് അടുത്ത ചിന്താവിഷയം. ഇതും പതിനൊന്ന് റക്അത്തുകളായിരുന്നുവെന്ന് സ്വഹീഹായ ഹദീസുകള്‍ തെളിയിക്കുന്നു.

ഇമാം മാലിക്(റ) മുവത്വഅ് എന്ന തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നു:
عن محمد بن يوسف عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة قال وقد كان القارئ يقرأ بالمئين حتى كنا نعتمد على العصي من طول القيام وما كنا ننصرف إلا في فروع الفجر - الموطأ -1-239

'സാഇബുബ്നുയസീദില്‍ നിന്നുദ്ധരിക്കുന്നു. ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ധാരിയോടും ജനങ്ങള്‍ക്ക്‌ പതിനൊന്ന് റക്അത്ത് ഇമാമായി നിന്ന് നമസ്കരിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ ഇമാം നൂറുകണക്കില്‍ ആയത്തുകള്‍ ഓതിയിരുന്നു. അങ്ങിനെ ഞങ്ങള്‍ നിറുത്തത്തിന്‍റെ ദൈര്‍ഘ്യത്തില്‍ വടികള്‍ ഊന്നി നില്‍ക്കാറുണ്ടായിരുന്നു. പ്രഭാതോദയത്തോടെയല്ലാതെ ഞങ്ങള്‍ പിരിഞ്ഞു പോവാറുണ്ടായിരുന്നില്ല.'

ഉമര്‍ (റ) 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിച്ചതായി കാണിക്കുന്ന സ്വഹീഹായ ഒറ്റ റിപ്പോര്‍ട്ടുമില്ല. അദ്ദേഹത്തിന്‍റെ കാലത്ത് 20 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവെന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ദൗര്‍ബ്ബല്യങ്ങള്‍ നിരവധിയുണ്ട്. (എന്താണ് ഈ റിപ്പോര്‍ട്ടുകളുടെ ദൗര്‍ബ്ബല്യം എന്നറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- രോഗം ബാധിച്ച ഇരുപതുകള്‍ എന്ന പേജിലേക്ക് പോവുക)  ഉസ്മാന്‍ (റ) വോ അലി (റ)വോ 20 റക്അത്ത് നമസ്കരിച്ചതായും കല്‍പ്പിച്ചതായും സ്വഹീഹായ റിപ്പോര്‍ട്ടില്ല. ഉള്ള റിപ്പോര്‍ട്ടുകളത്രയും ദുര്‍ബലങ്ങളാണെന്നര്ത്ഥം.


ഇരുപതിന്‍റെ ജനനം

ഉമര്‍(റ)ന്‍റെ കാലശേഷമാണ് 20 റക്അത്തിന്‍റെ ജനനമുണ്ടായത്. ഉമര്‍(റ) കാലത്ത് ഉമര്‍(റ) എത്ര റക്അത്താണ് നമസ്കരിക്കാന്‍ കല്‍പ്പിച്ചതെന്നു മുന്‍പ് വിശദീകരിച്ചു. (അത് കാണാന്‍ ഖുലഫാഉര്‍റാശിദുകളുടെ കാലത്ത്  എന്ന പേജിലേക്ക് പോവുക). അത് പോലെത്തന്നെ അദ്ദേഹത്തിന്‍റെ കാലത്ത് 20 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവെന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിരവധി ദൗര്‍ബ്ബല്ല്യങ്ങളുണ്ട്‌താനും. (എന്താണ് ഈ റിപ്പോര്‍ട്ടുകളുടെ ദൗര്‍ബ്ബല്യം എന്നറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- രോഗം ബാധിച്ച ഇരുപതുകള്‍ എന്ന പേജിലേക്ക് പോവുക.) ഈ വിഷയം ഇമാം സുയൂത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണുക.

ورأيت فى كتاب سعيد بن منصور آثارافى صلاة عشرين ركعة وست وثلاثين ركعة لكنها بعد زمان عمر بن الخطاب - الحاوئ للفتاوى للسيوطى 1-35
സഈദുബ്നു മന്‍സൂറിന്‍റെ കിത്താബില്‍ 20 റക്അത്തിന്‍റെയും 36 റക്അത്തിന്‍റെയും ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. പക്ഷെ അതെല്ലാം ഉമര്‍ (റ)ന്‍റെ കാലശേഷം ഉണ്ടായതാണ്.

ഇമാം ഖസ്തലാനി അദ്ദേഹത്തിന്‍റെ  المواهب اللدنية യില്‍ പറയുന്നു.
وقد روى محمد بن نصر من طريق داو دبن قيس قال : ادركت الناس فى امارة ابان بن عثمان وعمر بن العزيز يعنى بالمدينة يقومون بست وثلاثين ويوترون بثلاث - المواهب اللدنية 2-266

'ദാവൂദുബ്നുഖൈസില്‍ നിന്ന് മുഹമ്മദ്‌ബ്നു നസ് ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാനുബ്നു ഉസ്മാന്‍റെയും ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും കാലത്ത് മദീനയിലെ ജനങ്ങള്‍ 36  റക്അത്തും മൂന്ന് വിത്റും നമസ്കരിച്ചതായി ഞാന്‍ കണ്ടു.'

ഈ റിപ്പോര്‍ട്ട് ഫത്ഹുല്‍ ബാരി 4-ആം വാള്യം 235-ആം പേജിലും ശറഹുസ്സര്‍ഖാനി ഒന്നാം വാള്യം 230-ആം പേജിലും ഉദ്ധരിച്ചിട്ടുണ്ട്.

ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും അബാനുബ്നു ഉസ്മാന്‍റെയും ഭരണകാലം ഉമര്‍(റ) ന്നു ശേഷമാണല്ലോ. ഉമര്‍(റ) ന്‍റെ മരണം ഹിജ്റ 22-ആം വര്‍ഷം ദുല്‍ഹജ്ജ് 23-ആം തിയ്യതിയാണ്. ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെ ജനനം ഹിജ്റ 60ലും മരണം 101 ലുമാണ്. അബാനുബ്നു ഉസ്മാന്‍ മദീനയില്‍ ഗവര്‍ണ്ണര്‍ ആയത് അബ്ദുല്‍ മലിക്ക്ബ്നു മര്വ്വാന്‍ ഖലീഫയായ കാലത്താണ്. അബ്ദുല്‍ മലിക്ക് ജനിച്ചതാവട്ടെ ഹിജ്റ 26 ലും മരിച്ചത് 86 ലുമാണ്. അദ്ദേഹത്തിന്‍റെ ഭരണകാലമാരഭിക്കുന്നത് ഹി: 65 ലാണ്.

ഈ കാര്യങ്ങള്‍ താരീഖുല്‍ഖരീസ് 2-ആം വാള്യം 306,356 എന്നീ പേജുകളിലും മുഹാളറാത്തുത്താരീഖില്‍ ഉമമില്‍ ഇസ്ലാമി 2-ആം വാള്യം 22-ആം പേജിലും മറ്റു പല ചരിത്രഗ്രന്ഥങ്ങളിലും കാണാം.

ഇത്രയും കാര്യങ്ങള്‍ കണക്കു കൂട്ടി പറഞ്ഞത് ഉമറുബ്നു അബ്ദില്‍ അസീസിന്‍റെയും അബാനുബ്നു ഉസ്മാന്റെയും ഭരണകാലത്ത് ജനങ്ങള്‍ 36 റക്അത്ത് നമസ്കരിച്ചിരുന്നുവെന്നത് ഉമര്‍(റ)ന്‍റെ മരണത്തിനു വളരെ പിറകിലായിരുന്നു എന്ന് കാണിക്കാനാണ്. ചുരുക്കത്തില്‍,  ഇരുപതും അതിലധികമുള്ള റക്അത്തുകളുടെയും ജനനം ഉമര്‍(റ)ന്‍റെ കാലശേഷമത്രേ. ഇമാം മാലിക് (റ) 11,13 എന്നിവയിലധികം റക്അത്തുകളുടെ ഉത്ഭവം എന്നാണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞതിന്‍റെ താല്‍പര്യവും ഇത് തന്നെയാണ്. (മാലിക്കിന്റെ വാചകം കാണാന്‍ ഇവിടെ ക്ലിക്ക്ചെയത് 'മദ്ഹബുകളുടെ നിലപാട്' എന്ന പേജില്‍ 2-മാലിക്കി മദ്ഹബില്‍ എന്ന ഹെടടിംഗിനു താഴെ പരിശോധിക്കുക).

11 മുതല്‍ 49 വരെ

തറാവീഹില്‍ 11, 20, 36 എന്നീ അഭിപ്രായങ്ങളുള്ളതായി മുന്‍പ് വിശദീകരിച്ചു കഴിഞ്ഞു. ( ഈ അഭിപ്രായങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് 'ഇരുപതിന്‍റെ ജനനം' എന്ന പേജിലേക്ക് പോകുക)  ഇനിയുമിതാ ചില അഭിപ്രായങ്ങള്‍.

അസ് വദിബ്നു  യസീദ് 47 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവത്രേ. ഇമാം മാലിക്കില്‍ നിന്ന് 46 റക്അത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സുറാറത്തുബ്നു ഔഫ് 34 ഉം വിത്റും നമസ്കരിക്കുന്നു. സഈദുബ്നു ജുബൈറിന്‍റെ നമസ്കാരം വിത്റ് കൂടാതെ 24 റക്അത്തുകളായിരുന്നുവത്രെ. ഈ അഭിപ്രായങ്ങളത്രയും ഫതഹുല്‍ ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ ഉദ്ധരിക്കപെട്ടതായി കാണാം.

മുഹമ്മദുബ്നു ഇസ്ഹാഖിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ഉമര്‍ (റ)ന്‍റെ കാലത്ത് 13 റക്അത്ത് നമസ്കരിച്ചതായി ഫതഹുല്‍ ബാരി തന്നെ ഉദ്ധരിക്കുന്നുണ്ട്. ഈ 13 റക്അത്ത് 11 നോട്‌ എതിരാകുന്നില്ല. കാരണം സുബ്ഹിന്‍റെ മുമ്പുള്ള 2 റക്അത്ത് കൂട്ടിചേര്‍ത്തുകൊണ്ടാണ് 13  എണ്ണുന്നത്. ചിലപ്പോള്‍ ഖിയാമുല്ലൈലിന്‍റെ ആരംഭത്തില്‍ ലഘുവായ 2 റക്അത്ത് നമസ്കരിക്കാരുണ്ട്. ഇത് ചേര്‍ത്തു പറഞ്ഞതായിരിക്കാനും സാദ്ധ്യതയുണ്ട്. ഈ കാര്യം തെളിവ് സഹിതം വിശദീകരിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ഇജ്മാഇല്ലാത്ത ഇരുപതും മുപ്പത്താറും

ഇമാം തുര്‍മുദി പറയുന്നു:

واختلف اهل العلم فى قيام رمضان فرأى بعضهم أن يصلى إحدى واربعين ركعة مع الوتر وهو قول اهل المدينة والعمل على هذا عندهم بالمدينة - جامع الترمذى 1-99

'ഖിയാമുറമദാനിന്‍റെ (താറാവീഹ്) എണ്ണത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നഭിപ്രായക്കാരായിരുന്നു. ചിലര്‍ വിത്റ് അടക്കം 41 എന്നഭിപ്രായപ്പെട്ടു. ഇത് മദീനക്കാരുടെ അഭിപ്രായമാണ്. അവരുടെ കര്‍മ്മവും ഇതനുസരിച്ചുതന്നെ.'

റക്അത്തുകളുടെ എണ്ണത്തില്‍ എകാഭിപ്രായമില്ല എന്ന ഇമാം തിര്‍മുദിയുടെ വ്യക്തമായ പ്രസ്താവനയാണിത്. ഫത്ഹുല്‍ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ 11 മുതല്‍ 49 വരെയുള്ള ഭിന്നാഭിപ്രായങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണല്ലോ. ഇനിയും ശ്രദ്ധിക്കുക:

وقد اختلف العلماء فى العدد المستحب فى قيام رمضان على اقوال كثيرة فقيل احدى واربعون وقال الترمذى رأى بعضهم ان يصلى احدى واربعين ركعة مع الوتر ......  وقيل ثمان وثلاثون رواه محمد بن نصر ..... وقيل ست وثلاثون ..... وقيل اربع وثلاثون .... وقيل ثمان وعشرون .... وقيل اربع وعشرون .... قال الأعمش كان يصلى عشرين ركعة ويوتر بثلاث وقيل ست عشرة وهو مروى عن ابن مجلز .... وقيل ثلاث عشرة واختاره محمد بن اسحاق .... وقيل احد عشرة ركعة وهو اختيار مالك لنفسه واختاره ابوبكر بن العربى - عمدة القارى 5-356

ഖിയമുറമദാനിന്‍റെ സുന്നത്തായ എണ്ണത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. 41 എന്ന് ചിലര്‍ പറഞ്ഞു. വിത്റ് അടക്കം 41 എന്ന് ചിലരും മറ്റു ചിലര്‍ 38 എന്നും, വേറെ ചിലര്‍ 36 എന്നും, 34 എന്നും 24 എന്നും വിത്റ് അടക്കം 23  എന്നും, 16 എന്നും 13 എന്നും വിത്റ് അടക്കം 11 എന്നും വിവിധ അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇമാം മാലിക് സ്വന്തം നമസ്കരിച്ചത് 11 ആയിരുന്നുവെന്നും അബൂബക്കറിബ്നുല്‍ അറബി 11 നെ ബലപ്പെടുത്തിയിട്ടുണ്ടെന്നും ബുഖാരിയുടെ ഒരു വ്യാഖ്യാതാവായ ഇമാം عينى യുടെ عمدة القارى   അഞ്ചാം വാള്യം 356-ആം പേജില്‍ പ്രസ്താവിച്ചിരിക്കുന്നു.

മാവാഹിബുല്ലദുന്നിയ്യായില്‍ ഇമാം ഖസ്ത്തല്ലാനിയും താറാവീഹിന്‍റെ റക്അത്തുകളിലെ എണ്ണത്തിലുള്ള ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടും 20 റക്അത്താണെന്നും, 20ഉം 36ഉം ആണെന്നും ഇജ്മാഅ് ഉണ്ടെന്നും വാദിക്കുന്നത് പരമാബദ്ധമാണ്.


മദ്ഹബുകളുടെ നിലപാട്

1. ഹനഫീ മദ്ഹബില്:

തറാവീഹ് ഇരുപത് റക്അത്തില്‍ ചുരുക്കാന്‍ പാടില്ല എന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടില്ല. ഹനഫീ മദ്ഹബിലെ ഏറ്റവും പ്രമാണയോഗ്യമായ الهداية എന്നാ ഗ്രന്ഥത്തിന്‍റെ ശറഹില്‍ ഇമാം كمال الدين محمد بن الهمام താറാവീഹിന്‍റെ എണ്ണത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ വിവരിച്ചതിന് ശേഷം 11 റക്അത്ത് സുന്നത്താണെന്നും 20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ സുന്നത്താണെന്നും വ്യക്തമാക്കുന്നു.

فتحصل من هذا كله ان قيام رمضان سنة احدى عشرة ركعة بالوتر فى جماعة فعله صلى الله عليه وصلم ثم تركه لعذر أفادأنه لولا خشية ذلك لو اظبت بكم ولا شك فى تحقق الامن من ذلك بوفاته صلى الله عليه وسلم فيكون سنة وكونه عشرين سنة الخلفاء الراشدين - فتح القدير شرح الهداية 1-205

മേല്‍പറഞ്ഞ വിവരണത്തില്‍ നിന്ന് ഖിയാമുറമദാന്‍ ജമാഅത്തായി നമസ്കരിക്കല്‍ വിത്റോട് കൂടി 11 റക്അത്ത് സുന്നത്താണെന്ന് മനസ്സിലാകുന്നു. നബി(സ) ജമാഅത്തായി പതിനൊന്ന് റക്അത്ത് നമസ്കരിക്കുകയും പ്രതിബന്ധം നേരിട്ടത് കൊണ്ട് അതുപേക്ഷിക്കുകയും ചെയ്തു. ഇതില്‍ നിന്ന് പ്രതിബന്ധം ഭയപ്പെട്ടിരുന്നില്ലെങ്കില്‍ പതിവായി നബി(സ) നമസ്കരിക്കുമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ആ പ്രതിബന്ധം നബി(സ)യുടെ മരണത്തോട് കൂടി നീങ്ങിയെന്നതില്‍ സംശയമില്ല. അപ്പോള്‍ 11 റക്അത്ത് സുന്നത്താണ്. 20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ ചര്യയുമത്രെ.

ഹനഫി മദ്ഹബിലെ പ്രശസ്തനായൊരു പണ്ഡിതന്റെ വരികളാണിവ. നബി(സ) നമസ്കരിച്ചത് 11 റക്അത്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  ഖലീഫമാരുടെ സുന്നത്തെന്ന് അദ്ദേഹം വിവക്ഷിച്ച 20 റക്അത്തുകള്‍ക്ക് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമില്ല.

2. മാലിക്കീ മദ്ഹബില്:‍

ഇമാം മാലിക്(റ) ല്‍ നിന്ന് 39 എന്നും 49 എന്നും രണ്ടു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇമാം മാലിക്ക്(റ) സ്വന്തം നമസ്കരിച്ചത് 11 റക്അത്തായിരുന്നു. ഇമാം عينى ‍ബുഖാരിയുടെ ശറഹില്‍ പറയുന്നു: 
وقيل احدى عشرة ركعة, هو اختيار مالك لنفسه واختارة ابوبكر بن العربى  - تحفة الاحــوذى  (2/73)

11 റക്അത്താണെന്നും അഭിപ്രായമുണ്ട്. മാലിക് തനിക്ക് വേണ്ടി തെരഞ്ഞെടുത്തത് ഇതാണ്. അബൂബക്കറുബ്നുല്‍ അറബിയും ഇത് തന്നെ തെരഞ്ഞെടുത്തു.

തന്നെയുമല്ല, മാലിക്കി ഇമാം സ്വയം തന്നെ പ്രസ്താവിക്കുന്നത് കാണുക.
وقال الجوزى من اصحابنا عن مالك انه قال الذى جمع عليه الناس عمربن الخطاب احب الى وهو احدى عشرة ركعة وهى صلاة رسول الله صلعم قيل له احدى عشرة ركعة بالوتر قال نعم وثلاث عشرة قريب قال: ولا ادرى من اين احدى هذا الركوع الكثير - الحاوى للفتاوى للسيوطى 1-350

ഇമാം മാലിക്കില്‍ നിന്ന് جوزى  ഉദ്ധരിക്കുന്നു. ഉമര്‍ (റ) എത്ര റക്അത്ത് നമസ്കരിക്കുവാനാണോ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത് അതാണെനിക്ക് ഏറ്റവും ഇഷ്ടം. അത് പതിനൊന്നുമാണ്. റസൂല്‍(സ) നമസ്കരിച്ചതും അത് തന്നെയാണ്. ഈ പതിനൊന്നില്‍ വിത്റ് ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനേക്കാള്‍ അധികരിച്ച റക്അത്തുകള്‍ എവിടെ നിന്ന് ഉത്ഭവിച്ചുവെന്ന് എനിക്കറിയില്ല.

അപ്പോള്‍ മാലിക് ഇമാമും 11 റക്അത്തിനെ പിന്‍താങ്ങുന്നു. അതിനെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. 11നേക്കാളും 13 നേക്കാളും അധികരിച്ച റക്അത്തുകള്‍ എവിടെ നിന്ന് ഉത്ഭവിച്ചുവെന്ന് അദ്ദേഹത്തിനറിയുകയുമില്ല.


 3. ശാഫിഈ മദ്ഹബില്:

ശാഫിഈമദ്ഹബിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍  20 റക്അത്തിനെ സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും 20 ല്‍ ചുരുങ്ങുന്നതില്‍ വിരോധമില്ലെന്നു കാണിക്കുന്ന കുറേ വാചകങ്ങള് ഇവിടെ ചേര്‍ക്കാം
.
തുഹ്ഫയില്‍ വിത്റില്‍ നിന്ന് ഒറ്റ രക്അത്തല്ലാത്തത് മാത്രം ഒരാള്‍ നമസ്കരിച്ചാല്‍ വിത്റില്‍ നിന്നുള്ളതെന്ന നിലക്കുതന്നെ കൂലി കിട്ടും എന്ന് ഇബ്നുഹജറുല്‍ ഹൈത്തമി (റ) പറഞ്ഞു. ശേഷം:
وكذا من اتى ببعض التراويح - تحفة المحتاج   2-225     

 'അപ്രകാരം തന്നെയാണ് തറാവീഹില്‍ നിന്ന് അല്‍പ്പം നമസ്കരിക്കുന്നതും' എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതേ പോലെ തന്നെ തുഹ്ഫയുടെ  خاشية യില്‍ -

       ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി എട്ട് റക്അത്ത് നമസ്കരിച്ചാല്‍ തറാവീഹില്‍ നിന്നുള്ളതെന്ന നിലക്ക് തന്നെ പ്രതിഫലം ലഭിക്കുമെന്നും ആരംഭത്തില്‍ തന്നെ എട്ട് റക്അത്ത് തറാവീഹു നമസ്കരിക്കുന്നുവെന്ന് കരുതുന്നതിനു വിരോധമില്ലെന്നും അങ്ങനെ ചില പ്രദേശങ്ങളില്‍ നമസ്കരിക്കുന്ന പതിവുണ്ടെന്നും പറയുന്നത് താഴെ കൊടുക്കുന്ന വാചകത്തില്‍ നിന്ന് തെളിയുന്നു.

قولة وكذا من اتى ببعض التراويح اى كلا قتصار  على الثمانية فيتاب عليها ثواب كونها من التراويح وان قصد ابتداء الاقتصار عليها كما هو المعتاد فى بعض الا قطار (2-225)

ഇമാം ശാഫിഈ (റ) ക്ക് തറാവീഹ് 20 എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും 2,8,20,36 എന്നിവയില്‍ ഏതാണ് എന്ന് നിര്‍ണ്ണയമില്ലെന്നും അഭിപ്രായങ്ങളുണ്ട് عبارة നോക്കുക.

وقال الجوى ان عدد الركعات فى شهر رمضان لاحد له عند الشافعى لانه نافلة - الحاوى للفتاوى -1-350
ഇമാം ജൗസി പറയുന്നു: റമദാന്‍ മാസത്തിലെ റക്അത്തുകള്‍ക്കു ഇമാം ശാഫിഈയുടെ അടുക്കല്‍ നിര്‍ണ്ണയമില്ല. കാരണം, അത് نافلة ല്‍ (ഏറ്റുകയും കുറക്കുകയും ചെയ്യാവുന്നതില്‍)പെട്ടതാണ്.

ശാഫീഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ ഇമാം സുബുക്കി പറയുന്നു:

الا ان هذا امر يسهل الخلاف فيه فان ذلك من النوافل من شاء اقل ومن شاء اكثر فى وقت اختاروا تطويل القيام على عدد الركعات فجعلوها احدى عشرة وفى وقت اختاروا عدد الركعات فجعلوها عشرين - الحاوى للفتاوى  -1- 250

എന്നാല്‍ ഈ അഭിപ്രായ ഭിന്നതകള്‍ എളുപ്പം പരിഹരിക്കാവുന്നതാണ്. കാരണം തറാവീഹ് നഫ് ലുകളില്‍ (ഏറ്റുകയും കുറക്കുകയും ചെയ്യാവുന്നത്) പെട്ടതാണ്. വേണമെങ്കില്‍ ചുരുക്കാം. വേണമെങ്കില്‍ ഏറ്റാം. അവര്‍(പൂര്‍വ്വികര്‍) ചിലപ്പോള്‍ നിറുത്തം നീട്ടുകയും എണ്ണം പതിനൊന്നാക്കുകയും ചെയ്തതായേക്കാം. മറ്റു ചിലപ്പോള്‍ നിറുത്തം ചുരുക്കി എണ്ണം ഇരുപത് ആക്കിയതുമായേക്കാം.

ഇതേ അഭിപ്രായം തന്നെ ഇമാം ഖസ്ത്വലാനി തന്‍റെ അല്‍ മാവാഹിബുദുല്ലന്നീയ്യയിലും രേഖപ്പെടുത്തിയിട്ടുണ്ട്. വാള്യം 2 പേജ് 262.

ചുരുക്കത്തില്‍ ശാഫിഈ മദ്ഹബ് അനുസരിച്ചു തറാവീഹ് വെറും രണ്ട് റക്അത്തു മാത്രമായും നമസ്കരിക്കാം. ഇരുപത് റക്അത്ത് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ലെന്നര്‍ത്ഥം.

 4. ഹംബലീ  മദ്ഹബില്:

ഹംബലീ മദ്ഹബിലും താറാവീഹ് ഇരുപത് റക്അത്തില്‍ ക്ലിപ്തമാണെന്നു കാണുകയില്ല. അഹ്മദുബ്നു ഹംബല്‍ തന്നെ എണ്ണം നിര്‍ണ്ണയിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹത്തില്‍ നിന്ന് ഇമാം തിര്‍മുദി ഉദ്ധരിക്കുന്നത് നോക്കുക.

وقال احمد روى فى هذا الوان ولم يقض فيه بشئ  - جامع الترمذى 1-99
ഈ വിഷയത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ അദ്ദേഹം (നിര്‍ണ്ണയിച്ചു കൊണ്ട്) വിധിച്ചിട്ടില്ല.

അഹമദ്ബ്നു ഹംബലിനെക്കുറിച്ച് ‍ ഇബ്നുനസ് റുല്‍  മറൂസി പറയുന്നു:

وفى كتاب قيام الليل لابن نصر المروزى قال اسحق بن منصور قلت لاحمد بن حنبل كم ركعة يصلى فى قيام شهر رمضان؟ فقال قيل فيه الوان نحوا من اربعين, انما هو تطوع - تحفة الاحوذى -2-76

ഇസ്ഹാഖുബ്നു മന്‍സൂര്‍ പറയുന്നു: അഹ്മദ്ബ്നുഹംബലിനോട് റമദാന്‍ മാസത്തില്‍ എത്ര റക്അത്താണ് നമസ്കരിക്കേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഏകദേശം 40 വരെ. അത് സുന്നത്ത് മാത്രമാണല്ലോ.


ഖുര്‍ആനിന്‍റെ നിലപാട്

മദ്ഹബുകളുടെ അഭിപ്രായ വ്യത്യാസങ്ങളുടെ ഊരാക്കുടുക്കുകളാണെന്ന് മുകളില്‍ വിശദമാക്കി കഴിഞ്ഞു.  അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഖുര്‍ആനിന്‍റെ നിലപാട് എന്തെന്ന് ചിന്തിക്കുന്നത് സാന്ദര്‍ഭോചിതമാണല്ലോ.

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿سورة النساء-٥٩﴾
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.

നബി(സ) പറയുന്നു:
تركت فيكم امرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله - رواه مالك فى الموطأ 

ഞാന്‍ നിങ്ങളില്‍ രണ്ട് കാര്യങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴി പിഴക്കുകയില്ല. ഒന്ന് അല്ലാഹുവിന്‍റെ കിത്താബും മറ്റേത് നബിയുടെ സുന്നത്തുമാകുന്നു.

ഈ ആയത്തിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തില്‍ തറാവീഹിന്‍റെ എണ്ണം കണ്ടെത്താന്‍ ആദ്യം നാം ഖുര്‍ആനിലേക്ക് മടങ്ങണം. അവിടെ എണ്ണം പറഞ്ഞിട്ടില്ലെന്ന് മുന്‍പ് വിവരിച്ചു. 

ഇനി ഹദീസിലേക്ക് മടങ്ങാം.ഹദീസിന്‍റെ അടിസ്ഥാനത്തിലുള്ള വിധിയും വിശദമാക്കിക്കഴിഞ്ഞു. 11 നേക്കാള്‍ അധികരിച്ച നമസ്കാരം ഉണ്ടായിട്ടില്ലെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ ഹദീസില്‍ നിന്ന് വ്യക്തമായി. അത് പോലെ തന്നെ നബി(സ) പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിച്ചത് 11 റക്അത്ത് തന്നെയായിരുന്നുവെന്ന് ഇബ്നു ഹിബ്ബാന്‍ ഉദ്ധരിച്ച ഹസനായ ഹദീസില്‍ നിന്നും തെളിഞ്ഞു. (ഈ രണ്ടു ഹദീസുകളും അവയുടെ വിശദീകരണവും   കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് 'പതിനൊന്ന് റക്അത്ത്' എന്ന പേജിലേക്ക് പോവുക)

ഉമര്‍(റ) നമസ്കരിക്കാന്‍ കല്‍പ്പിച്ചതും 11 റക്അത്ത് തന്നെയാണെന്ന് സ്വഹീഹാണെന്നുറപ്പുള്ള മുവത്വഅ് യുടെ റിപ്പോര്‍ട്ട് മനസ്സിലാക്കി തരുന്നു.



രോഗം ബാധിച്ച ഇരുപതുകള്‍


തറാവീഹ് 20 റക്അത്താണ് എന്ന് വാദിക്കുന്നവര്‍ സാധാരണ ഉദ്ധരിക്കാറുള്ള തെളിവുകളുടെ പൊള്ളത്തരങ്ങളും ന്യൂനതകളും ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.


തെളിവ് നമ്പര്‍ 1:

ഒന്നാമതായി, 20 നു വേണ്ടി വാദിക്കുന്നവര്‍ ഉദ്ധരിക്കാറുള്ള ഒരു തെളിവ് ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടാണ്.

انبانا ابوا سعيد المالينى حدثنا ابراهيم بن عدى الحافظ حدثنا عبد الله بن محمد بن عبد العزيز حدثنا منصور بن ابى مزاحم حدثنا ابو شيبة عن الحكمى عن مقشم عن ابن عباس قال كان النبى صلى الله عليه وسلم يصلى فى شهر رمضان فى غير جماعة بعشرين ركعة والوتر - السنن الكبرى للبيهق 2-496

ഇബ്നു അബ്ബാസില്‍ നിന്നുദ്ധരിക്കുന്നു: നബി(സ) റമദാന്‍ മാസത്തില്‍ 20 റക്അത്തും വിത്റും സംഘമായിട്ടല്ലാതെ നമസ്കരിക്കാറുണ്ടായിരുന്നു.


ഈ ഹദീസിന്‍റെ ന്യൂനത: 

ഈ ഹദീസിന്‍റെ പരമ്പരയില്‍ അബീശൈബ എന്ന ഒരാളുണ്ട്. ഇദ്ദേഹത്തിന്‍റെ പേര് ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്നാണെന്നും അദ്ദേഹം ളഈഫ് ആണെന്നും അദ്ദേഹം വഴിക്കല്ലാതെ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഈ ഹദീസ് ഉദ്ധരിച്ച ഉടനെ തന്നെ ഇമാം ബൈഹക്കി പ്രസ്താവിക്കുന്നു.
تفر دبه ابوشيبة  ابراهيم بن عثمان العبسى الكوفى وهو ضعيف - السنن الكبرى للبيهقى  -2-496

പ്രസ്തുത ഹദീസിനെ ഇമാം മുഹമ്മദ്‌ സര്‍ഖാനി ശറഹുല്‍ മുവത്വയില്‍ വിലയിരുത്തുന്നത് ഇങ്ങിനെയാണ്.
وما رواه ابن ابى شيبة عن ابن عباس كان صلى الله عليه وسلم يصلى فى رمضان عشرين ركعة والوتر اسنادها ضعيف وقد عارضة هذا الحديث الصحيح مع كون عائشة اعلم بحال لنبى صلى الله عليه وسلم ليلا من غيرها - شرح الموطأ -1 -246
നബി(സ) റമദാനില്‍ 20 റക്അത്തും വിത്റും നമസ്കരിച്ചുവെന്ന അബൂശൈബയുടെ റിപ്പോര്‍ട്ടിന്‍റെ പരമ്പര ദുര്‍ബലമാണ്. തന്നെയുമല്ല തിരുമേനിയുടെ രാത്രി നമസ്കാരം മറ്റുള്ളവരേക്കാള്‍ അറിയുന്ന ആയിശ(റ)യുടെ സ്വഹീഹായ ഹദീസിനു ഈ ളഈഫായ ഹദീസ് എതിരുമാകുന്നു.

ഇതേ ഹദീസിന്‍റെ പറ്റി ഇമാം ഖസ്തല്ലാനി  المواهب الدنية യില്‍ രേഖപ്പെടുത്തുന്നത് നോക്കുക.
وما مارواه أبى شيبة من حديث ابن عباس كان صلى الله عليه وسلم يصلى فى رمضان عشرين ركعة والوتر فاسناده ضعيف وقد عارضه حديث عائشة هذا وهى اعلم بحال النبى صلى الله عليه وسلم ليلا من غيرها - المواهب اللدنية :1  :262

ഇമാം സുയൂത്തി  الحاوى للفتاوى യില്‍ (349-ആം പേജ്) ഈ ഹദീസ് . ഈ റിപ്പോര്‍ട്ട് ളഈഫാണെന്ന്‍ പ്രസ്താവിച്ചിട്ടുണ്ട് ابوشيبة العبسى‌)   ابراهيم بن عثمان)  മുഖേനയല്ലാതെ വന്നിട്ടുമില്ല. ഈ മനുഷ്യനെ പറ്റി ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യതകള്‍ ചര്‍ച്ച ചെയ്യുന്ന اسماء الرجال ന്‍റെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളിതാ: 

ابو شيبة العبسى الكوفى قاضى واسط وجد ابى بكربن ابى شيبة يروى عن زوج امه الحكم بن عتيبة وغيره كذبه شعبة قال يحى بن معين ليس بثقة وقال احمد ضعيف وقال البخارى سكتوا عنه وقال النسائى متروك الحديث  - ميزان الاعتدال للحافظ الذهبى 
23:1

ഇമാം അബൂബക്കറിബ്നു അബീശയിബയുടെ ഉപ്പാപ്പയും واسط യിലെ ഖാസിയും അബസ് ഗോത്രക്കാരനും കൂഫക്കാരനുമാണ് അബൂശൈബ, അയാളുടെ മാതാവിന്‍റെ ഭര്‍ത്താവായ حكم بن عتيبة യില്‍ നിന്നും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. അയാള്‍ കള്ളനാണെന്ന് ഇമാമുശുഅ്ബയും അയാള്‍ യോഗ്യനല്ലെന്നു ഇമാം ഇബ്നുമുഈനും അയാള്‍ ദുര്‍ബാലനാണെന്ന് ഇമാം അഹ്മദുബ്നുഹംബലും അയാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ മുഹദ്ദിസുകള്‍ മൗനമാവലംബിച്ചിരിക്കുകയാണെന്ന് ഇമാം ബുഖാരിയും ഇയാളുടെ ഹദീസ് വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് ഇമാം നസാഇയും പറഞ്ഞിരിക്കുന്നു.

ഈ അബൂശൈബയുടെ ഹദീസ്, മീസാനുല്‍ ഇഅ്ത്തിദാല്‍ നിശിദ്ധമായ ഹദീസുകള്‍ക്കുദാഹരണമായി എടുത്തുദ്ധരിച്ചിരിക്കുന്നു. അല്‍ഹാഫിളിബ്നു ഹജറുല്‍ അസ്ഖലാനി തന്‍റെ  تهذيب التهذيب ന്‍റെ 144-145 പേജുകളില്‍ ഇബ്റാഹീമുബ്നു ഉസ്മാനിനെക്കുറിച്ച് പറഞ്ഞതിന്‍റെ ചുരുക്കം ഇവിടെ ചേര്‍ക്കാം.
ابراهيم بن عثمان قال احمد ويحيى وابو داود ضعيف قال البخارى سكتوا عنه وقال الترمدى منكر الحديث النسائى والد ولابى متروك الحديث وقال ابوحاتم ضعيف الحديث سكتوا عنه وتركوا حديثه وقال الجوز جانى ساقط وقال صالح ضعيف لا يكتب حديثة روى عن الحكم احاديث مناكير - قال ابو على النيسابورى ليس بالقوى كذبه شعبة مات سنة 166 :بحدف - تهذيف التهذيف -1: 144 

ഇമാം അഹമദ്, യഹ് യാ, അബൂദാവൂദ് എന്നിവര്‍ ഇബ്റാഹീമിബ്നു ഉസ്മാന്‍ ളഈഫ് ആണെന്നും, دولابى, نسائى, ترمذى  എന്നീ ഇമാമുകള്‍ ഹദീസ് വര്‍ജ്ജിക്കപ്പെടേണ്ടവയാണെന്നും امام ابو حاتم ഇദ്ദേഹത്തിന്‍റെ ഹദീസുകള്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നും ദുര്‍ബ്ബലനാണെന്നും امام جوز جانى റിപ്പോര്‍ട്ടില്‍ പരാജിതനാണെന്നും, صالح جزرة ദുര്‍ബ്ബലനാണെന്നും ഇയാളുടെ ഹദീസ് എഴുതപ്പെടാവതല്ലെന്നും  ابو على النيسابورى അയോഗ്യനാണെന്നും  امام سعبة കള്ളനാണെന്നും പറഞ്ഞിരിക്കുന്നു,  ഈ ഹദീസ് കെട്ടിയുണ്ടാക്കിയതാണെന്ന് വ്യകതമായല്ലോ. ഈ ഹദീസ് ഇബ്നു ഹജറുല്‍ ഹയ്ത്തമിയും മറ്റു ഫുഖഹാക്കളും മുഹദ്ദിസുകളുമെല്ലാം അയോഗ്യമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.


 തെളിവ് നമ്പര്‍ 2:

وقد اخبرنا ابو عبد الله الحسين بن مجمد بن الحسين بن فنجوية  الدينورى بالدامغان ئنا احمد بن محمد بن محمد بن اسحاق السنى انبأ عبد الله بن محمد بن عبد العزيز البغوى ننا على بن الجعد انبأابن ابى ذئب عن يزيد بن خصيفة عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضى الله عنه فى شهر رمضان بعشرين ركعة قال وكانوا يقرؤن بالمئين وكانو يتوكؤن على عصيهم فى عهد عثمان بن عفان من شدة القيام - السنن الكبرى للبيهقى  496:2

സാഇബിബ്നുയസീദ് പറഞ്ഞതായി ഉദ്ധരിക്കുന്നു: ജനങ്ങള്‍ ഉമര്‍(റ) ന്‍റെ കാലത്ത് റമദാന്‍ മാസത്തില്‍ 20 റക്അത്ത് നമസ്കരിച്ചിരുന്നു. ഉസ്മാന്‍റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാല്‍ അവര്‍ വടികളുടെ മേല്‍ ചാരിനില്‍ക്കാറുണ്ടായിരുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:

ഈ ഹദീസിന്‍റെ പരമ്പരയിലെ  ابو عبد الله بن فنجوية الدينورى എന്നയാള്‍ യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.  مصطاح الحديث ന്‍റെ ഭാഷയില്‍ ഇയാള്‍ മജ്ഹൂല്‍ (യോഗ്യതകള്‍ തെളിയിക്കപ്പെടാത്ത വ്യക്തി) ആണ്.ഇവരുടെ ഹദീസ് അസ്വീകാര്യമത്രേ. ഹാഫിസ് ഇബ്നു ഹജറുല്‍ അസ്ഖലാനി അദ്ദേഹത്തിന്‍റെ  نزهة النظر في شرح نخبة الفكر എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കൂ!

أوان روى عنه اثنان فصاعدا ولم يوثق فهو مجهول الحال وهو المستور وقد قبل روايته جماعة بغيرقيدوردها الجمهور - نزهة النظر في نخبة الفكر: ص 71 

ഒരാളില്‍ നിന്ന് രണ്ടോ അതിലധികമോ പേര്‍ റിപ്പോര്‍ട്ട് ചെയ്തു.പക്ഷെ അയാള്‍ അയോഗ്യനാണെന്നു തെളിയിക്കപ്പെട്ടിട്ടില്ലെങ്കില്‍ അയാള്‍ 'മജ്ഹൂലുല്‍' ഹാല് ആണ്.
ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കു തന്നെയാണ് مستور എന്നു പറയുന്നതും.ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം ഉപാധി കൂടാതെ സ്വീകരിച്ചിട്ടുണ്ട്.പക്ഷെ ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.

ഈ ഹദീസിനെ സംബന്ധിച്ചു  تحفة الاحودى യില് പറയുന്നത് നോക്കൂ:
فان قلت وروى البيهقى هذا الاثربسند آخر بلفظ قال كانو يقومون على عهد عمر بن الخطاب فى شهر رمضان بعشرين ركعة وصحح اسناده النووى وغيره قلت فى اسناده ابو عبد الله بن فنجوية الذينوري ولم اقف على ترجمة فمن ادعى صحة هذا الاثر فعليه ان يثبت كونه ثقة قابلا للاحتجاج - تحفة الأحوذي   75:2 


ഉമറി (റ) ന്‍റെ കാലത്തു ജനങ്ങള് 20 റകഅത്ത് നമസ്കരിച്ചുവെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ടു ചെയ്യുകയും ഇമാം നവവി അതിന്‍റെ പരമ്പര സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് നീ പറഞ്ഞാല്‍ അതിന്നു ഞാന്‍ ഇങ്ങനെ മറുപടി പറയും. അതിന്‍റെ പരമ്പരയില്‍ അബൂഅബ്ദില്ലാഹിബ്നു ഫഞ്ചവൈഹിദ്ദീനവരി എന്നോരാളുണ്ട്. അയാള്‍ യോഗ്യനോ അയോഗ്യനോ എന്നു വിവരിക്കുന്ന ചരിത്ര ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വാദിക്കുന്നവര്‍ ابو عبد الله بن فنجوية യോഗ്യനാണെന്ന് തെളിയിക്കേണ്ടതാണ്.
         
ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വന്നാല്‍ തന്നെ ഇതില്‍ നബി (സ) നമസ്കരിച്ചുവെന്നോ ഉമര്‍ (റ) നമസ്കരിച്ചുവെന്നോ, അദ്ദേഹം കല്‍പിച്ചുവെന്നോ അറിഞ്ഞിട്ടുണ്ടെന്നോ ഇല്ല എന്നുള്ളതും ഉമര്‍ 11 റകഅത്ത് നമസ്കരിക്കാന്‍ കല്പിച്ചുവെന്ന സ്വഹീഹായ ഹദീസിന്നെതിരാണെന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ഇമാം നവവി ഇതു സ്വഹീഹാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും യോഗ്യന്മാരായ ഹദീസ് റിപ്പോര്‍ട്ടര്‍മാരെ വിവരിക്കുന്ന തന്‍റെ ഗ്രന്ഥത്തില്‍ അബൂഅബ്ദുല്ലാ ഹിബ്നു ഫഞ്ചവൈഹിദ്ദീനവരിയെപ്പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ചുരുക്കത്തില്‍ ഈ റിപ്പോര്‍ട്ടും രോഗബാധിതമാണ്. തെളിവിന്നു പറ്റുകയില്ല.‍‍‍

തെളിവ് നമ്പര്‍ 3:

انبأ ابو احمد العدل انبا محمد بن جعفر المزكى ثنا محمد بن ابراهيم ابى بكر ثنا مالك عن يزيد بنرومان قال: كان الناس يقومون فى زمان عمر بن الخطاب فى رمدان بثلاث وعشرين ركعة - السنن الكبرى للبيهقى 496:2

യസീദുബ്നുറൂമാന്‍ പറയുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ 23 നമസ്കരിക്കാറുണ്ടായിരുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:

ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത യസീദ്ബ്നു റൂമാന്‍ ഉമര്‍(റ) മരിച്ചതിന് ശേഷം ജനിച്ച ആളാണ്‌. ഉമര്‍ (റ) മരിച്ചത് ഹിജ്റ 23-ആം വര്‍ഷം ദുല്‍ഹജ്ജ് 27 ബുധനാഴ്ച രാത്രിയാണ്. എന്നാല്‍ യസീദ്ബ്നു റൂമാന്‍റെ ഈ റിപ്പോര്‍ട്ട് منقطع ആണ്. عينى യില്‍ പറയുന്നത് നോക്കുക;

اما اثر عمر فرواه مالك فى الموطأ باسناد منقطع   265:2 
ഉമറിന്‍റെ ഈ റിപ്പോര്‍ട്ട് മാലിക്(റ) മുവത്വയില്‍ منقطع ആയ സനദ് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഈ റിപ്പോര്‍ട്ട് മുര്‍സല്‍ ആണെന്ന്(ഇടയില്‍ റാവി വിട്ടു പോയത്) ഇമാം നവവി പറയുന്നു:

لكنه مرسل فان يزيد بن رومان لم يديك عمر - شرح المهذب 23:4
പക്ഷെ ഇത് മുര്‍സലാകുന്നു. കാരണം യസീദുബ്നു റൂമാന്‍ ഉമര്‍(റ)നെ കണ്ടിട്ടില്ല.

 ഈ ഹദീസ് منقطع (പരമ്പര മുറിഞ്ഞ് പോയത്) ആണെന്ന് വ്യക്തമായി. ഇത്തരം ഹദീസുകള്‍ തെളിവിന്‌ പറ്റുകയില്ലെന്ന് എല്ലാ ഹദീസ് സാങ്കേതിക പണ്ഡിതന്മാരും പറയുന്നുണ്ട്. ഇബ്നു ഹജറുല്‍ അസ്ഖലാനി പറയുന്നത് കാണുക:

والقسم الثالث من اقسام السقط من الاسناد ان كان باثنين فصاعدا مع التوالى فهو المعضل والابان كان السقط اثنين غير متواليين فى موضعين مثلا فهو المنقطع وكذا ان سقط واحد فقط - شرح نحبة الفكر-51
مردود ആയ (സ്വീകാര്യമല്ലാത്ത) ഹദീസുകള്‍ വിവരിക്കുന്നതിനിടയില്‍ അസ്ഖലാനിപറയുന്നു: തുടര്‍ച്ചയായി രണ്ടോ അതിലധികമോ റിപ്പോര്‍ട്ടര്‍മാര്‍ പരമ്പരയില്‍ നിന്ന് വീണു പോയാല്‍ അതിന്നു مغصل എന്ന് പേര്‍. തുടര്‍ച്ചയായിട്ടല്ലാതെ രണ്ട് സ്ഥാനത്ത് നിന്ന് രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ ഒഴിവായാലും അതിനു  منقطع  എന്നു പേര്‍ പറയപ്പെടുന്നു.

ഈ ഹദീസും തെളിവിന്‌ പറ്റുകയില്ലെന്ന് വ്യക്തമായി.

 തെളിവ് നമ്പര്‍ 4:

روى البيهق عن السائب بن يزيد كنا نقوم فى زمان عمر بن الخطاب بعشرين ركعة والوتر
ഉമര്‍(റ) ന്‍റെ ഭരണകാലത്ത് ഞങ്ങള്‍ 20 റക്അത്തും വിത്റും നമസ്കരിച്ചിരുന്നുവെന്ന് സായിബിബ്നുയസീദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:

ഇതിന്‍റെ പരമ്പരയിലെ അബൂഉസ്മാനുല്‍ ബസരിമജ്ഹൂല്‍ ആണ്. ഈ വിഭാഗത്തില്‍ പെട്ട (യോഗ്യതായോഗ്യതകള്‍ തെളിയിക്കപ്പെടാത്ത ആള്‍) മറ്റൊരാള്‍ കൂടിയുണ്ട് ഈ പരമ്പരയില്‍.  ابو طاهر الفقيه തുഹ്ഫത്തുല്‍ അഹ് വദി യില്‍ ഇത് വ്യക്തമായി വിവരിച്ചിട്ടുണ്ട്.

فى سنده ابو عثمان البصرى واسمه عروة بن عبد الله قال النيموى فى تعليق أثار السنين لم اقف على من ترجم له انتهى قلت: لم اقف أنا على ترجمته مح التفحص الكثير وايضا فى سنده ابو طاهر الفقيه شيخ البيهقى ولم اقف على من وثقه ومن ادعى صحة هذا الاثر فعليه ان يشبة كون كل منهما ثقة قابلا للاحتجاج - تحفة الاحوذى  75:2

ഇതിന്‍റെ സനദില്‍ അബൂഉസ്മാന്‍ എന്നൊരാളുണ്ട്. അല്ലാമാ നൈമവി تعليق آثار السبنن  എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്‍റെ ജീവചരിത്രം വിവരിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ലെന്ന് പറയുന്നു. വളരെയധികം പരിശോധിച്ചിട്ടും ഞാനും അദ്ദേഹത്തിന്‍റെ ജീവചരിത്രം കണ്ടിട്ടില്ല. തന്നെയുമല്ല അതിന്‍റെ പരമ്പരയില്‍ അബൂതാഹിറുല്‍ ഫഖീഹ് എന്നൊരു വ്യക്തി കൂടിയുണ്ട്. ഇയാള്‍ യോഗ്യനാണെന്ന് പറഞ്ഞ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ട്  ശരിയാണെന്ന് വാദിക്കുന്നവര്‍ മേല്‍പറഞ്ഞ രണ്ടു പേരും യോഗ്യരാണെന്ന് തെളിയിക്കേണ്ടതാണ്.

 തെളിവ് നമ്പര്‍ 5:

اخرج البيهق فى سننه عن ابى الحسناء ان على بن ابى طالب أمر رجلا ان يصلى بالناس خمس ترويحات عشرين ركعة - السنن الكبرى للبيهقى  497:2

അലി(റ) 5 തര്‍വീഹാത്തുകള്‍ (നാല് റക്അത്തിനു ശേഷമുള്ള വിശ്രമം) ആയി 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിച്ചു.

ഈ ഹദീസിന്‍റെ ന്യൂനത:

ഇതിന്‍റെ സനദില്‍  ابو سعد البقال, ابوا الحسناء എന്നീ രണ്ട് റിപ്പോര്‍ട്ടര്‍മാരുണ്ട്. ഇവര്‍ രണ്ടു പേരും അയോഗ്യരാണ്‌. ഈ റിപ്പോര്‍ട്ടിന്‍റെ പിറകില്‍ തന്നെ وفى اسناده ضعف (ഇതിന്‍റെ സനദില്‍ ദൗര്ബ്ബല്യമുണ്ട്) എന്ന് ബൈഹഖി തന്നെ പറഞ്ഞിരിക്കുന്നു. ابوا الحسناء നെപറ്റി ഇമാം ദഹബി പറയുന്നത് കാണുക:

ابوا الحسناء حدث عنه شريك لا يعرف له عن الحكم بن عتيبة - ميزان الاعتدال 354:2

അബൂസഅദിനെപ്പറ്റി  العلامة علاء الدين على പറയുന്നു:

قلت الاظهر ان ضعفه من جهة ابى سعد سعيد بن المرزبان البقال فانه متكلم فيه - ميزان الاعتدال 496:2 

ഈ ഹദീസിന്‍റെ ദൗര്‍ബല്യം അബൂസഅ്ദ് മൂലം ഉണ്ടായതാണ്. അയാള്‍ ആക്ഷേപിക്കപ്പെട്ടവനാണ്. മേല്‍ റിപ്പോര്‍ട്ട് ഇബ്നു അബീശൈബ  തന്‍റെ അല്‍മുസന്നഫ് എന്ന പരമ്പരയില്‍ عن عمر بن قيس عن ابى الحسناء എന്ന് കൂടി ഉദ്ധരിച്ചിട്ടുണ്ട്.

ابوا الحسناء മജ്ഹൂല്‍ ആണ്.   ابو سعد البقال നെ പറ്റി  ميزان الاعتدال തന്നെ പറയുന്നു:

 تركه الفلاس وقال ابن معين لايكتب حديثة ........................ وقال البخارى منكم الحديث قال ابن عدى هو من جملة الضعفاء - ميزان الاعتدال  391:2


ഇമാം ഫല്ലാസ് അബൂസഅ്ദിനെ ഉപേക്ഷിച്ചിരിക്കുന്നു. അയാളുടെ ഹദീസ് എഴുതാന്‍ പാടില്ലെന്ന് ഇമാം ابو معين പ്രസ്താവിക്കുന്നു.................... അദ്ദേഹത്തിന്‍റെ ഹദീസ് നിശിദ്ധമാണെന്ന് ബുഖാരി പറഞ്ഞിരിക്കുന്നു. ഇദ്ദേഹം ദുര്‍ബലന്മാരുടെ കൂട്ടത്തില്‍ പെട്ടവനാണെന്ന് ഇബ്നുഅദിയ്യ്  പറഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ ഹദീസ് സ്വീകാര്യമല്ലെന്ന് അബൂഹാത്തിം, നസാഈ, ദാറഖുത്നി, ഇബ്നുഹിബ്ബാന്‍ എന്നിവര്‍ പറഞ്ഞതായി ഹാഫിസിബ്നുഹജര്‍ തന്‍റെ തഹ്ദീബുത്തഹ്ദീബ് 4-ആം വാള്യം 80-ആം പേജില്‍ വ്യക്തമാക്കിയിരിക്കുന്നു.

 തെളിവ് നമ്പര്‍ 6:

روى البيهق من طريق حماد بن شعيب (شعبة) عن عطاء بن السائب عن ابى عبد الرحمان السلمى عن على رضي الله عنه قال دعا القراء فى رمضان فامر منهم رجلا يصلى بالناس عشرين ركعة قال وكان على رضى الله عنه يوتر بهم - السنن الكبرى للبيهقى   2 : 492

അലി (റ) റമദാനില്‍ ഖുര്‍ആന്‍ അറിയുന്നവരെ വിളിക്കുകയും അവരില്‍ നിന്നൊരാളോട് ജനങ്ങള്‍ക്ക്‌ ഇമാമായി 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തുവെന്നും അലിയ്യ്(റ) ജനങ്ങള്‍ക്ക്‌ വിത്റ് ഇമാമായി നമസ്കരിച്ചുവെന്നും ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:

ഈ റിപ്പോര്‍ട്ടിന്‍റെ പരമ്പരയില്‍ ഹമ്മാദ്ബ്നുശുഐബ് എന്നൊരു റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം  അയോഗ്യനാണ്. ഇയാളെ പറ്റി ഇമാം ദഹബി പറയുന്നു: 

حماد بن شعيب الحمانى الكوفى عن ابن الزبير وغيره ضعفه ابن معين وغيره قال يحيى لا يكتب حديثة وقال البخارى فيه نظر وقال النسائى ضعيف وقال ابن عدى اكثر حديثه مما لا يتابع عليه وقال ابو حاتم ليس بالقوى مات سنة 170 -    ميزان الاعتدال  1 : 279 


ഹമ്മാദിബ്നുശുഐബ്, അബുസ്സുബൈറില്‍ നിന്നും മറ്റും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇമാം ഇബ്നുമുഈനും മറ്റു പലരും ഇദ്ദേഹത്തെ ദുര്‍ബ്ബലനാക്കി. ഇമാം യഹ് യാ  ഇദ്ദേഹത്തിന്‍റെ ഹദീസ് എഴുതാന്‍ പാടില്ലെന്ന് പറഞ്ഞു. ഇമാം ബുഖാരി ഇയാളെപ്പറ്റി ചിന്തിക്കേണ്ടതുണ്ടെന്നും ഇമാം നസാഈ ഇയാള്‍ ദുര്‍ബ്ബലനാണെന്നും പറഞ്ഞു. ഇമാം ഇബ്നുഅദിയ്യ് ഇയാളുടെ മിക്ക ഹദീസുകളും മറ്റു റിപ്പോര്‍ട്ടര്‍മാരാല്‍ പിന്‍താങ്ങപ്പെടാത്തതാണെന്നും ഇമാം അബൂഹാത്തിം ഇയാള്‍ യോഗ്യനല്ലെന്നും പറഞ്ഞിരിക്കുന്നു. 

തെളിവ് നമ്പര്‍ 7:

وأما أثر عمر بن الخطاب رضى الله عنه فاخرجه ابوبكر بن ابى شيبة قال  ثنا وكيع عن مالك بن انس عن يحيى بن سعيدان عمر بن الخطاب امر رجلا يصلى بهم عشرين ركعة - تحفة الاحوذى  2: 75

ഉമര്‍ (റ) ഒരാളോട് ജനങ്ങള്‍ക്ക് 20 റക്അത്ത് നമസ്കരിച്ചു കൊടുക്കുവാന്‍ കല്‍പ്പിച്ചുവന്നു യഹ് യാ ബ്നുസഈദില്‍ നിന്നുദ്ധരിക്കപ്പെടുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:

ഈ ഹദീസ് മുന്‍ഖത്തിഅ് ആണ്. (മുന്‍ഖത്തിഅ് എന്താണെന്ന് തെളിവ് നമ്പര്‍ 3ല്‍ വിശദീകരിച്ചിരിക്കുന്നു).

അല്ലാമാ നൈമവി പറയുന്നു:
قال النيموى فى آثار السنن رجاله ثقات لكن يحيى بن سعيد الانصارى لم يدرك عمر انتهى قلت الامر كما قال النيموى  فهذا الاثر منقطع  لا يصلح للاحتجاج - تحفة الاحوذى  75: 2
ഈ റിപ്പോര്‍ട്ടര്‍മാര്‍ വിശ്വസ്തരാണെങ്കിലും യഹ് യബ്നുസഈദുല്‍ അന്‍സാരി എന്ന ആള്‍ ഉമറിനെ കണ്ടിട്ടില്ല. കാര്യം നൈമവി പറഞ്ഞത് പോലെ തന്നെയാണ്. ഈ റിപ്പോര്‍ട്ട് തെളിവിന്‌ പറ്റാത്ത മുന്‍ഖത്തിഅ് ആകുന്നു.

തെളിവ് നമ്പര്‍ 8:

اخرج ابو بكر بن ابى شيبة فى مصنفه عن عبد العزيزبن رفيع قال كان ابى بن كعب يصلى بالناس فى رمضان بالمدينة عشرين ركعة ويوتر بثلاث - تحفة الاحوذى  75: 2
ഉബയ്യുബ്നു കഅബ് റമദാനില്‍ 20 റക്അത്തും 3 റക്അത്തും ജനങ്ങള്‍ക്ക്‌ നമസ്കരിച്ചു കൊടുത്തിരുന്നുവെന്ന് അബ്ദുല്‍ അസീസിബ്നു റഫീഇല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഹദീസിന്‍റെ ന്യൂനത:
ഈ റിപ്പോര്‍ട്ട് മുന്‍ഖത്തിഅ് ആണ്. തെളിവിന്‌ പറ്റുകയില്ലെന്ന് മുന്‍പ് വിവരിച്ചു (മുന്‍ഖത്തിഅ്  എന്താണെന്ന് തെളിവ് നമ്പര്‍ 3ല്‍ വിശദീകരിച്ചിരിക്കുന്നു). അബ്ദുല്‍ അസീസിബ്നു റഫീഅ്, ഉബയ്യുബ്നു കഅബ്നെ കണ്ടിട്ടില്ല. അല്ലാമാ നൈമവിയുടെ പ്രസ്താവന ശ്രദ്ധിക്കുക:
قال النيموى عبد العزيز بن رفيع لم يدرك ابى بن كعب انتهى قلت الامر كما قال النيموى فأئر ابى بن كعب هذا منقطع  - تحفة الاحوذى  75:2
അബ്ദുല്‍ അസീസിബ്നുറഫീഅ്, ഉബയ്യുബ്നു കഅബ്നെ കണ്ടിട്ടില്ലെന്ന് നൈമവി പറഞ്ഞിരിക്കുന്നു. ഞാനും പറയുന്നു നൈമവി പറഞ്ഞത് തന്നെയാണ് ശരിയെന്നു. അപ്പോള്‍ ഉബയ്യിബ്നു കഅബ് ന്‍റെ ഈ റിപ്പോര്‍ട്ടും മുന്‍ഖത്തിഅ് ആകുന്നു.


തെളിവ് നമ്പര്‍ 9:

رواه عبد الرزاق من وجه آخر عن محمد بن يوسف فقال احدى وعشرين - فتح البارى 252:4
ഈ റിപ്പോര്‍ട്ട് (ഉമര്‍(റ) 11 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ട്) അബ്ദുറസാഖ് മറ്റൊരു വഴിയില്‍ കൂടി മുഹമ്മദിബ്നു യൂസുഫില്‍ നിന്ന് 21 കൊണ്ട് കല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഈ ഹദീസിന്‍റെ ന്യൂനത:

ഈ റിപ്പോര്‍ട്ട് അബ്ദുറസാഖ് മാത്രമേ 21 എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഹദീസ് പണ്ഡിതന്മാരുടെ ഇമാമായ ഇമാം മാലിക്, ഹദീസ് നിരൂപകനായ യഹ്യാബ്നു സഈദില്‍ഖത്വാന്‍ മറ്റൊരു ഹാഫിസ് ആയ അബ്ദുല്‍ അസീസ്‌ബ്നു മുഹമ്മദ്‌ എന്നീ മൂന്ന് പേരും മുഹമ്മദ്‌ബ്നു യൂസുഫില്‍ നിന്ന് 11 എന്നാണു റിപ്പോര്‍ട്ട് ചെയ്തത്.  ഈ മൂവരുടെയും റിപ്പോര്‍ട്ടിന്നെതിരെയായി അബ്ദുല്‍ റസാഖിന്‍റെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. അബ്ദുറസാഖ് വിശ്വസ്തനാണെങ്കിലും അവസാനം അന്ധത പിടിപെടുകയും വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവ് വരികയും ചെയ്തിട്ടുണ്ട്. ഇമാം ദഹബി, അബ്ദുറസാഖിനെ സംബന്ധിച്ച് രണ്ടു പേജില്‍ നീട്ടി എഴുതിയതിന്‍റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം:

അദ്ദേഹം (അഹമദ്ബ്നു ഹമ്പല്‍) പറഞ്ഞു: ഞങ്ങള്‍ അബ്ദുറസാഖിന്‍റെ അടുക്കല്‍ ഹിജ്റ 200 ന്‍റെ മുന്‍പ് ചെന്നു. അന്ന് അദ്ദേഹം നല്ല കാഴ്ചയുള്ള ആളായിരുന്നു. അദ്ദേഹത്തിന്‍റെ കാഴ്ച നഷ്ടപെട്ടത്തിനു ശേഷം വല്ലവരും അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ടെങ്കില്‍ അത് വിശ്വാസയോഗ്യമല്ല. اثر പറയുകയാണ്‌.  النار جبار  എന്നാ ഹദീസിനെ സംബന്ധിച്ച് ഞാന്‍ അബൂ അബ്ദില്ലാഹിയോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം ആ ഹദീസ് ശരിയല്ലെന്ന് പറഞ്ഞു. أحمد بن شبوبة ആണെന്ന് ഞാന്‍ പറഞ്ഞു. അവരെല്ലാം അബ്ദുറസാഖ് അന്ധനായ ശേഷം കേട്ടതാണ്. അദ്ദേഹത്തിനു മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കുകയാണ് പതിവെന്നും അദ്ദേഹത്തിന്‍റെ കിത്താബില്‍ ഇല്ലാത്ത പലതും അദ്ദേഹത്തോട് അവര്‍ ചേര്‍ത്തി പറഞ്ഞിട്ടുണ്ടെന്നും അബൂ അബ്ദുല്ലാഹ് പറഞ്ഞു. ഇമാം നസാഈ അബ്ദുറസാഖിന്‍റെ വാര്‍ദ്ധക്യത്തില്‍ അദ്ദേഹത്തില്‍ നിന്നെഴുതിയ ഹദീസുകളെ സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും നിഷിദ്ധമായ കുറെ ഹദീസുകള്‍ അദ്ദേഹത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുകയും ചെയ്തിരിക്കുന്നു. (ميزان الاعتدال 2: 127-129)

ഇമാം ദാറുഖുത്ത്നി അബ്ദുറസാഖ് യോഗ്യനാണെങ്കിലും മുഅ്മ്മറില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വളരെ അബദ്ധം വന്നിട്ടുണ്ടെന്ന് പറയുന്നു. ഇമാം യഹ് യാ പറയുകയാണ്: അബ്ദുറസാഖില്‍ നിന്ന് അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ നിന്നല്ലാതെ ഒരൊറ്റ ഹദീസ് മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. ഇമാം ബുഖാരി അബ്ദുറസാഖിനെ സംബന്ധിച്ച് തന്‍റെ കിത്താബില്‍ നിന്ന് അദ്ദേഹം നോക്കിപ്പറയുന്നതെല്ലാം ശരിയാണെന്ന് പറഞ്ഞു. ഇബ്നുമുഈനില്‍ നിന്നുദ്ധരിക്കപെടുന്നു. അബ്ദുറസാഖില്‍ നിന്ന് ഒരിക്കല്‍ ഒരു സംസാരം ഞാന്‍ കേട്ടു. ആ സംസാരത്തില്‍ നിന്ന് അദ്ദേഹം ശിഈ ആണെന്ന് മനസ്സിലായി . അദ്ദേഹം ഹിജ്റ 211 ല്‍ ആണ് മരണപ്പെട്ടത്. 

മേല്‍ വിവരണത്തില്‍ നിന്നും അബ്ദുറസാഖ് പറ്റെ അയോഗ്യനല്ലെങ്കിലും ആക്ഷേപാര്‍ഹാനാണെന്നും അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യകാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ സ്വീകരിക്കാവതല്ലെന്നും അപ്പോള്‍ അദ്ദേഹത്തിന്‍റെ 21 എന്നാ റിപ്പോര്‍ട്ട് അദ്ദേഹത്തെക്കാള്‍ യോഗ്യന്മാരായ 3 മഹാപണ്ഡിതന്മാരുടെ 11 എന്ന റിപ്പോര്‍ട്ടിനെതിരായത്കൊണ്ട് അത് شاد ആണെന്നും തീര്‍ച്ചപ്പെടുകയും ചെയ്ത്. شاد  എന്നാല്‍ مخالقة الثقة لمن هو اوثق منه (യോഗ്യനായ ഒരാള്‍ അയാളേക്കാള്‍ യോഗ്യനായ ആള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യല്‍) ആണ്. ഇത് مصطلح الحديث ന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും കാണാം. ഹാഫിസ് ഇബ്നു ഹജറുല്‍ അസ്ഖലാനി പറയുന്നത് ശ്രദ്ധിക്കുക.

فان خولف اى الراوى لمن هوارجح منه لمزيد ضبط او كثرة عدد او غير ذلك من وجوه الترجيحات فالراجع يقال له المحفوظ ومقابلة فهو المرجوح ويقال له الشاد ........................ وعرف من هذا التقرير ان الشاد مارواه المفبول مخالفا لمن هو اولى منه -نخبة الفكر - ص 31

ഒരു റിപ്പോര്‍ട്ടര്‍ക്ക് അദ്ദേഹത്തെക്കാള്‍ പ്രബലനായ ഒരാളോ അല്ലെങ്കില്‍ അധികം ആളുകളോ എതിരായി മറ്റൊരു നിലക്ക് റിപ്പോര്‍ട്ട് ചെയ്‌താല്‍ പ്രാബല്യമുള്ളതിനെ മഹ്ഫൂള് എന്നും അതിന്‍റെ എതിര്‍വശത്തിന്  مرجوح എന്നും പേര്‍. ഇതിന്നു شاذ എന്നും പറയുന്നു.

20 റക്അത്തിന്നു സാധാരണ ഉദ്ധരിക്കാറുള്ളതും ഉദ്ധരിച്ചേക്കാന്‍ സാദ്ധ്യതയുള്ളതുമായ എല്ലാ തെളിവുകളും ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. ബലഹീനതയില്ലാത്ത ഒറ്റ റിപ്പോര്‍ട്ടും ഇതിലില്ല. 20ന്നു കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉമര്‍ (റ) ന്‍റെ കാലത്ത് 20 റക്അത്ത് നമസ്കരിച്ചുവെന്നതാണ്. ഇവയെല്ലാം ദുര്‍ബലങ്ങളായതോട് കൂടി ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ദാരിയോടും 11 റക്അത്ത് നമസ്കരിക്കാന്‍ കല്‍പിച്ചുവെന്ന സഹീഹാണെന്നുറപ്പുള്ളതും ഹാഫിസീങ്ങളും (പരമ്പര സഹിതം ഒരു ലക്ഷം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയവര്‍) നുഖ്ഖാദുല്‍ ഹദീസുകളും (ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യതായോഗ്യതകള്‍ സസൂക്ഷ്മം പരിശോധിച്ച് വിധി കല്‍പിക്കുന്നവര്‍) ഉദ്ധരിച്ച 11 ന്‍റെ ഹദീസിന്നു വിപരീതവുമാണ്. അപ്പോള്‍ 20 റക്അത്ത് തറാവീഹ് നമസ്കരിക്കാന്‍ നബി (സ) കല്‍പിച്ചതായോ ഖുലഫാഉര്‍ റാഷിദുകളില്‍ വല്ലവരും കല്‍പിച്ചതായോ അവര്‍ പ്രസ്താവിച്ചതായോ തെളിവിന്നു പറ്റുന്ന സ്വഹീഹൊ ഹസനോ ആയ ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ല എന്നുള്ളത് മനസിലായി കഴിഞ്ഞു. മാത്രമല്ല; നബി (സ) നമസ്കരിച്ചതും ഉമര്‍ (റ) കല്‍പിച്ചതും കല്‍പനയനുസരിച്ച് ഉമറി (റ) ന്‍റെ കാലത്ത് പള്ളിയില്‍ ജമാഅത്തായി നടന്നതും 11 റക്അത്ത് മാത്രമായിരുന്നു.


നബി(സ) നമസ്കരിച്ചതും ഉമര്‍ (റ) കല്‍പ്പിച്ചതുമായ 11 വിത്ര്‍ മാത്രമാണോ ?

നബി(സ) നമസ്കരിച്ചതും ഉമര്‍ കല്‍പ്പിച്ചതുമായ 11 വിത്ര്‍ മാത്രമാണോ ?അങ്ങിനെയാണെന്ന് ചിലര്‍ പറയാറുണ്ട്. ഈ വാദം ബാലിശമാണെന്ന് മാത്രമല്ല തനി പൊള്ളയുമാണ്. ഇമാം ബുഖാരിയും മറ്റു അസ്ഹാബുസ്സുനനും റിപ്പോര്‍ട്ട് ചെയ്ത ആയിശാ (റ)യുടെ 11 റക്അത്തിന്‍റെ ഹദീസ് തന്നെയെടുക്കുക.


......يصلي أربعاًً فلا تسأل عن حسنهن وطولهن ثم يصلي أربعاًً فلا تسأل عن حسنهن وطولهن ثم يصلي ثلاثاًً قالت عائشة : فقلت : يا رسول الله أتنام قبل أن توتر فقال : يا عائشة : أن عيني تنامان ولا ينام قلبي -رواه البخارى, فتح البارى 4      251


ഈ ഹദീസില്‍, 'വിതറിന് മുന്‍പ് തിരുമേനി ഉറങ്ങുകയോ ?' എന്ന ആയിശാ(റ)യുടെ ചോദ്യം ഒന്നുകില്‍ 11 റക്അത്തും നമസ്കരിച്ചതിനു ശേഷമായിരിക്കണം. അങ്ങിനെയാണെങ്കില്‍ നമസ്കരിച്ച പതിനൊന്നും വിത്ര്‍ അല്ലെന്നും തറാവീഹോ തഹജ്ജുദോ ആണെന്നും നബി(സ) സമ്മതിച്ചതായി വരും അല്ലെങ്കില്‍ അവസാനത്തെ 3 റക്അത്ത് വിത്ര്‍ നമസ്കരിക്കുന്നതിന്‍റെ മുമ്പാണ് ആയിശ(റ) ചോദിച്ചത് എന്ന് വന്നേക്കാം. അപ്പോള്‍ മുന്‍പ് നമസ്കരിച്ച 8 വിത്ര്‍ അല്ലെന്നു വരുന്നു. എങ്ങനെ നോക്കിയാലും ഈ 11 റക്അത്തുകളത്രയും ഖിയാമുല്ലൈല്‍ കൂടാതെ വിത്ര്‍ മാത്രമാണെന്ന് സമ്മതിക്കാവതല്ല. ഈ പതിനൊന്നും നമസ്കരിക്കുന്നതിന്നു മുന്‍പാണ് ആയിശാ(റ) ചോദിച്ചതെന്ന് കുബുദ്ധികള്‍ പോലും വാദിക്കുമെന്നു തോന്നുന്നില്ല.

എന്നാല്‍ ആയിശാ(റ) വിത്റിന് മുന്‍പ് ഉറങ്ങുകയോ എന്ന് ചോദിച്ചത് 8 റക്അത്ത് കഴിഞ്ഞ ഉടനെയാണെന്ന് താഴെയെഴുതുന്ന തെളിവുകളില്‍ നിന്ന് വ്യക്തമാകും.


قال ابن عبد البر فى هذا الحديث تقديم وتأخير لان السؤال بعد ذكر الوتر ومعناه أنه كان ينام قبل صلاته وهذا يدل على أنه كان يقوم ثم ينام ثم يقوم ثم ينام ثم يقوم فيوتر ، ولذا جاء الحديث : " أربعا ثم أربعا ثم ثلاثا " أظن ذلك ، والله أعلم ، من أجل أنه كان ينام بينهن فقال : أربعا ثم أربعا تعني بعد نوم ثم ثلاث بعد نوم ولذا قالت : أتنام قبل أن توتر ؟ وقد قالت أم سلمة : " كان يصلي ثم ينام قدر ما صلى ثم يصلي قدر ما ينام ثم ينام قدر ما صلى "الحديث ، يعني فهذا شاهد لحمل خبر عائشة على ما ذكر - شرح الزرقانى على الموطا  243:1

ഇബ്നു അബ്ദില്‍ ബര്‍റ് പറയുന്നു: ഈ ഹദീസില്‍ ആദ്യത്തെ സംഭവത്തെ പിന്തിക്കലും അവസാനത്തെ സംഭവത്തെ മുന്തിക്കലുമുണ്ട്. എന്ത് കൊണ്ടെന്നാല്‍ വിത്റിനെ പറ്റി പറഞ്ഞതിന് ശേഷമാണ് വിത്റിനു മുന്‍പ് ഉറങ്ങുന്നുവോ എന്ന് ആയിശ (റ) ചോദിക്കുന്നത്. ഇതിന്‍റെ അര്‍ഥം വിത്റിന് മുന്‍പ് നബി(സ) ഉറങ്ങാറുണ്ടായിരുന്നുവെന്നാണ്. അപ്പോള്‍ ഈ ഹദീസില്‍ നിന്ന് നബി(സ) നമസ്കരിക്കും, പിന്നെ ഉറങ്ങും, പിന്നെയും നമസ്കരിക്കും, പിന്നെയും ഉറങ്ങും, പിന്നെ എഴുന്നേറ്റ് വിത്ര്‍ നമസ്കരിക്കും എന്ന് മനസ്സിലാക്കാം. അത് കൊണ്ട് തന്നെയാണ് 4 റക്അത്തിന്‍റെ വിശദീകരണവും പിന്നീട് 4 റക്അത്തിന്‍റെ വിശദീകരണവും പിന്നീട് 3 റക്അത്തിന്‍റെ വിശദീകരണവും ആയിശ(റ) നല്‍കിയത്. അപ്പോള്‍ നന്നാലു റക്അത്തുകളുടെ ഇടയില്‍ നബി(സ)  ഉറങ്ങാറുണ്ടായിരുന്നുവെന്നും അവസാനത്തെ 3 റക്അത്തിന്‍റെ മുന്‍പ് വിത്ര്‍ നമസ്കരിക്കാതെ ഉറങ്ങുകയാണോ എന്ന് ആയിഷ്‌(റ) ചോദിച്ചതെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഉമ്മു സലമ ഇപ്രകാരം വിവരിച്ചിട്ടുണ്ട്. നബി(സ) നമസ്കരിക്കും, പിന്നീട് നമസ്കരിച്ചത്ര ഉറങ്ങും, പിന്നീട് ഉറങ്ങിയത്ര നമസ്കരിക്കും, പിന്നെയും നമസ്കരിച്ചത്ര ഉറങ്ങും. അപ്പോള്‍ ആയിശ(റ)യുടെ 11 റക്അത്തിന്‍റെ ഹദീസില്‍ വിത്റിന് മുന്‍പ് ഉറങ്ങുകയോ എന്ന് ചോദിച്ചത് അവസാനത്തെ മൂന്ന് റക്അത്തിന്‍റെ മുന്‍പാണെന്നതിന് ഉമ്മുസലമയുടെ ഈ ഹദീസ് തെളിവാകുന്നു. 

ഈ പതിനൊന്ന് വിത്ര്‍ മാത്രമല്ലെന്ന് ആയിശ(റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു.

عن عائشة (ر) قالت كان النبي صلعم يصلى من الليل ثلاث عشرة ركعة منها الوتر وركعتا الفجر - رواه البخارى, فتح البارى  20:3

ആയിശ(റ) പറയുന്നു നബി(സ) രാത്രിയില്‍ 13 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. ആ പതിമൂന്നില്‍ വിത്റും സുബ്ഹിയുടെ 2 റക്അത്തും സുന്നത്തും ഉള്‍പ്പെടും.

നബി(സ) ഇശാഇന്‍റെയും സുബ്ഹിന്‍റെയും ഇടയില്‍ നമസ്കരിച്ച റക്അത്തുകളുടെ എണ്ണം ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിച്ചതില്‍ പതിനൊന്നും പതിമൂന്നും വന്നിട്ടുണ്ട്. ഇവയെല്ലാം വിത്ര്‍ മാത്രമാണെന്ന് വാദിക്കുകയാണെങ്കില്‍ നബി(സ) ഖിയാമുല്ലൈല്‍ നിര്‍വഹിക്കാറില്ലെന്ന് വരും. ഖിയാമുല്ലൈല്‍ തിരുമേനി പതിവാക്കിയിരുന്നുവെന്നു പരിശുദ്ധഖുര്‍ആനും ധാരാളം ഹദീസുകളും പറയുന്നു. വിത്ര്‍ അല്ലാതെ നബി(സ) നമസ്കരിചിട്ടില്ലെന്നു വാദിക്കാന്‍ ആര്‍ക്കാണ് ധൈര്യം  വരിക? എന്നാല്‍ നബിയുടെ രാത്രി നമസ്കാരത്തിന്, അവസാനം ഒറ്റയാകുന്നു എന്നാ കാരണത്താല്‍, ഒന്നായി വിത്റ് എന്നും പറയാറുണ്ട്. ഇതിന്‍റെ അര്‍ത്ഥം നബി(സ) നമസ്കരിച്ച പതിമൂന്നും പതിനൊന്നും ഖിയാമുല്ലൈല്‍ കൂടാതെയുള്ള വിത്ര്‍ മാത്രമാണ് എന്നല്ല. ഇമാം തുര്‍മുദി ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക.

وقد روى عن النبى صلى الله عليه وسلم الوتر بثلاث عشرة واحدى عشرة وتسع وسبع وخمس وثلاث وواحدة قال اسحاق بن ابراهيم معنى ماروى ان النبى صلى الله عليه وسلم كان يوتر بثلاث عشرة قال انما معناه انه كان يصلى من الليل ثلاث عشرة ركعة مع الوتر فنسبة صلاة الليل الى الوتر وروى فى ذلك حديثا عن عائشة واحتج بما روح عن النبى صلى الله عليه وسلم قال أوتروا يا أهل القرآن قال انما عنى به قيام الليل يقول إنما قيام الليل على اصحاب القرآن - جامع الترمذى  20:1

ഇമാം തുര്‍മുദി പറയുന്നു: നബിയില്‍ നിന്ന് 13 റക്അത്ത് വിത്ര്‍ നമസ്കരിച്ചുവെന്നും 5 നമസ്കരിച്ചുവെന്നും 3 നമസ്കരിച്ചുവെന്നും 1 നമസ്കരിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ) 13 റക്അത്തു കൊണ്ട് വിത്ര്‍ നമസ്കരിച്ചുവെന്നതിന്‍റെ ഉദ്ദേശം വിത്റടക്കം 13 റക്അത്ത് നമസ്കരിച്ചു എന്നാണെന്നാണ് ഇസ്ഹാക്കിബ്നു ഇബ്രാഹീം പറയുന്നത്. അങ്ങിനെ സ്വലാത്തുല്ലൈലും കൂടി വിത്റിലേക്ക് കൂട്ടി പറഞ്ഞതാണ്. ഈ വിഷയത്തിന് തെളിവായി ആയിശാ (റ) യില്‍ നിന്നുള്ള ഒരു ഹദീസും അദ്ദേഹം ഉദ്ധരിക്കുന്നു. ഖുര്‍ആന്‍ മനപ്പാഠമാക്കിയവരേ!  നിങ്ങള്‍ വിത്ര്‍ നമസ്കരിക്കുവിന്‍.. എന്നിപ്രകാരം നബിയില്‍ നിന്നുദ്ധരിക്കപ്പെട്ട ഹദീസിന്‍റെ ഉദ്ദേശ്യവും ഖിയാമുല്ലൈല്‍ ആണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഇതില്‍ നിന്ന് 13, 11 എന്നീ റക്അത്തുകള്‍ കൊണ്ട് വിത്ര്‍ നമസ്കരിച്ചു എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം വിത്ര്‍ അടക്കമുള്ള ഖിയാമുല്ലൈല്‍ ആണെന്ന് തെളിയുന്നു



പതിമൂന്നില്‍ രണ്ട് സുബ്ഹിയുടെ സുന്നത്ത്

നബി(സ) യുടെ രാത്രി നമസ്കാരം 11 നേക്കാള്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല എന്നും 13 റക്അത്തുകള്‍ നമസ്കരിച്ചുവെന്നും 2 ഹദീസുകളും, ആയിശ (റ) യില്‍ നിന്ന് തന്നെ വന്നിട്ടുണ്ട്. ഇവ പരസ്പര വിരുദ്ധങ്ങളല്ലേ എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ ചോദ്യം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാല്‍ 11 നേക്കാള്‍ വര്‍ദ്ധിപ്പിക്കാറില്ല എന്ന ഹദീസില്‍ സുബ്ഹിന്‍റെ 2 റക്അത്ത് സുന്നത്ത് ഉള്‍പ്പെടാതെയാണ് എണ്ണിയിട്ട്ള്ളത്. അത്  മുന്‍പ് വിവരിച്ചിട്ടുണ്ട്. എന്നാല്‍ 13 ന്‍റെ രിവായത്തില്‍ വിത്ര്‍ ഉള്‍പ്പടെയാണെണ്ണിയതെന്ന് ആയിശ(റ) തന്നെ പറയുന്നു

عن عائشة قالت كان النبي صلى الله عليه وسلم يصلى من الليل ثلاث عشرة ركعة منها الوتر وركعتا الفجر  - رواه البخارى, فتح البارى 20:3

ആയിശ(റ) എന്നിയ 13ല്‍ ഫജ്റിന്‍റെ രണ്ടു റക്അത്ത് സുന്നത്തും കൂട്ടിയെണ്ണിയതാണെന്ന്‍ ഇതില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ സൈദുബ്നു ഖാലിദില്‍ ജുഹ്നിയുടെയും ഇബ്നു അബ്ബാസിന്‍റെയും ഹദീസുകളില്‍ ഫജ്റിന്‍റെ 2 റക്അത്ത് സുന്നത്തല്ലാതെ തന്നെ 13 റക്അത്ത് നമസ്കരിച്ചതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ആ 2 റക്അത്ത് ഖിയാമുല്ലൈല്‍ ആരംഭിക്കുവാനുള്ള ലഘുവായ 2 റക്അത്തു കൂട്ടി എണ്ണിയതാണ്.

ആയിശ (റ) യില്‍ നിന്ന് ഇമാം മുസ്‌ലിം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു :

عن عائشة قالت كان رسول الله صلى الله عليه وسلم قام من الليل ليصلى افتتح صلاته بركعتين خفيفتين  - صحيح مسلم  262:1

നബി  (സ) രാത്രി നമസ്കാരം ലഘുവായ 2 റക്അത്ത് കൊണ്ടാരംഭിക്കാറുണ്ടായിരുന്നു - അപ്പോള്‍ ഈ ഹദീസുകള്‍ക്കിടയില്‍ വൈരുദ്ധ്യമില്ലെന്നു വ്യക്തം. ഇതു തന്നെയാണ് ഇമാം മാലിക് (റ) 11 റക്അത്തും 13 റക്അത്തും വളരെ അടുത്തവയാണെന്നു പറഞ്ഞതിന്‍റെ ചുരുക്കവും, ചുരുക്കം ചില സമയങ്ങളില്‍ വിത്റിലെ ഒറ്റ നമസ്കരിച്ചു കഴിഞ്ഞ ശേഷം ഇരുന്നു കൊണ്ട് 2 റക്അത്ത് നമസ്കരിച്ചിരുന്നുവെന്നും വന്നിട്ടുണ്ട്. ഇതും മേലുദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമല്ല.


                ഈ കാര്യം ശബീര്‍ അഹ്മദുഉസ്മാനീ തന്‍റെ മുസ്‌ലിമിന്‍റെ ശറഹായ ഫത്ഹുല്‍മുല്‍ഹിമി (വാള്യം 2 പേജ് 288) ലും ഹാഫിസ് ഇബ്നുഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരി (വാള്യം 3 പേജ് 20) യിലും, സര്‍ഖാനി തന്‍റെ ശറഹുസ്സര്‍ഖാനി (വാള്യം 1 പേജ് 227) ലും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.


11-ല്‍ കുറഞ്ഞ ഖിയാമുല്ലൈല്‍

നബി(സ) യുടെ ഖിയാമുല്ലൈല്‍ പതിനൊന്നും പതിമൂന്നും റക്അത്തുകളായിരുന്നുവെന്ന് വിവരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിനേക്കാള്‍ ചുരുക്കിയും തിരുമേനി ചിലപ്പോള്‍ നമസ്കരിച്ചിരുന്നു. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക.

عن مسروق قال سألة عائشة عن صلاة رسول الله صلى الله عليه وسلم با لليل فقالة سبع وتسع واحدى عشرة سوى ركعتى الفجر - فتح البارى   3 : 30

ആയിശാ (റ)യില്‍ നിന്ന് മസ്റൂഖ് ഉദ്ധരിക്കുന്നു. നബിയുടെ രാത്രി നമസ്കാരത്തെ സംബന്ധിച്ച് ഞാന്‍ ആയിശയോട് ചോദിച്ചു. ആയിശ (റ) പറഞ്ഞു.  ഏ\ഴും ഒമ്പതും, ഫജ്റിന്‍റെ 2 കൂടാതെ പതിനൊന്നും ആയിരുന്നു.

പക്ഷെ ഇങ്ങിനെ ചുരുക്കിയത് നബി(സ) വാര്‍ദ്ധക്യം പ്രാപിച്ച ശേഷമായിരുന്നു.

عن ام سلمة قالة كان النبى يوتر بثلاث عشرة ركعة فلما كبر وضعف اوتر بسبع - الترمذى 1:20
ഉമ്മു സലമയില്‍ നിന്നുദ്ധരിക്കുന്നു. നബി(സ) 13 റക്അത്ത് കൊണ്ട് വിത്ര്‍ ചെയ്യാറുണ്ടായിരുന്നു. നബി (സ) വാര്‍ദ്ധക്യം പ്രാപിക്കുകയും ദൗര്‍ബല്യം അനുഭവപ്പെടുകയും ചെയ്തപ്പോള്‍ നബി (സ) 7 കൊണ്ട് വിത്ര്‍ ചെയ്തു. എന്നാല്‍ നബി(സ) 5 കൊണ്ടും 1 കൊണ്ടും വിത്റാക്കി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 5, 3, 1 എന്നിവ ഒറ്റയായി നമസ്കരിച്ചു എന്നാണ്. (തുര്‍മുദി പേജ് 61 നോക്കുക)


ഖിയാമുല്ലൈലും ഖിയാമുറമദാനും തമ്മില്‍ വ്യത്യാസമില്ല

ഇവ തമ്മില്‍ എണ്ണത്തില്‍ വ്യത്യാസമില്ലെന്ന് വിശദീകരിച്ചു കഴിഞ്ഞു.  മറ്റു ചില കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കാണാം.

1) ഖിയമു റമദാന്‍ പള്ളിയില്‍ വച്ച് ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താണ്. (ഇതിനു തെളിവ് മുന്‍പ് വിശദീകരിച്ചിട്ടുണ്ട്) സാധാരണ ഖിയാമുല്ലൈല്‍ പള്ളിയില്‍ വെച്ചാവലും ജമാഅത്താവലും സുന്നത്തില്ല.

2) ഖിയാമുറമദാനില്‍ ഖുര്‍ആന്‍ അധികമോതി നമസ്കാരന്‍ ദീര്‍ഘിപ്പിക്കല്‍ വളരെ ഉത്തമമാണ്. നബി(സ)യുടെ പതിവ് അതായിരുന്നു. ഖിയാമുറമദാനിനാണ് കൂടുതല്‍ പുണ്ണ്യവും ലഭിക്കുക.

3) റമദാനിന്‍റെ അവസാനത്തെ പത്തില്‍ ഇബാദത്തുകളില്‍ നബി(സ) കൂടുതല്‍ ഉത്സാഹം കാണിക്കാറുണ്ടായിരുന്നുവെന്ന് ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. എന്നാല്‍ ഇത് റക്അത്തുകള്‍ അധികരിപ്പിച്ച് കൊണ്ടല്ല, മറിച്ച് ഖുര്‍ആന്‍ അധികമോതി റക്അത്തുകള്‍ ദീര്‍ഘിപ്പിച്ചുണ്ടായിരുന്നു.

العلامة بدر الدين العينى അദ്ദേഹത്തിന്‍റെ عمدة القارى എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

فالجواب ان الزيادة فى العشر الاواخر يحمل على التقويل دون الزيادة فى العدد
تحفة الاحوذى 73:2
നബി(സ)യുടെ റമദാനിലെ അവസാനത്തെ പത്തിലുള്ള ഈ അധികരിപ്പിക്കല്‍ റക്അത്തുകളുടെ എണ്ണത്തിലല്ല. റക്അത്തുകളെ നീട്ടുന്നത്തിലാകുന്നു.


എന്തുകൊണ്ടാണ് മക്കത്ത് 11ല്‍ കൂടുതല്‍?

തറാവീഹ് 11 റക്അത്താണ് സുന്നത്ത് എന്നിരിക്കെ, എന്തുകൊണ്ടാണ്  മക്കത്ത്  11 ല്‍ കൂടുതല്‍ റക്അത്ത്  നമസ്കരിക്കുന്നത്?
അല്ലെങ്കില്‍...
മക്കയില്‍ 20 റക്അത്ത് തറാവീഹ് നമസ്കാരമാണോ നമസ്കരിക്കുന്നത് ? അതിന് ഏതെങ്കിലും സ്വഹീഹായ ഹദീസിന്‍റെ പിന്‍ബലമുണ്ടോ ?
 മക്കയില്‍ മസ്ജിദുല്‍ ഹറം ഒഴിച്ചുള്ള  മറ്റെല്ലാ പള്ളികളിലും അത് പോലെ സൗദി അറേബ്യയിലെ  മുഴുവന്‍ പള്ളികളിലും 8+3 = 11 റക്അത്ത് താറാവീഹ് മാത്രമാണ് നമസ്കരിക്കുന്നത്.

എന്ത് കൊണ്ടാണ് 11 റക് അത്ത് സുന്നത്താണ് എന്ന് പറയാന്‍ കാരണം?

عن أبي سلمة بن عبد الرحمن أنه أخبره أنه سأل عائشة رضي الله عنها كيف كانت صلاة رسول الله صلى الله عليه وسلم في رمضان فقالت ما كان يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي ثلاثا، فقلت: يا رسول الله، أتنام قبل أن توتر. قال: " يا عائشة، إن عيني تنامان، ولا ينام قلبي - بخارى ج:4 ص-251
'അബൂസലമതുബ്നു അബ്ദുറഹിമാന്‍ ആയിഷ(റ)യോട് നബി(സ)യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. ആയിഷ(റ) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും തിരുമേനി പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിചിരുന്നില്ല. നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? തിരുമേനി പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല.

അങ്ങിനെയിരിക്കെ എന്തുകൊണ്ടാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മാത്രം 11 ല്‍ കൂടുതല്‍ റക്അത്ത് താറാവീഹ് നമസ്കരിക്കുന്നത് എന്ന് ചോദിച്ചാല്‍, സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസ്‌ ഇബ്നു സൗദ്‌ രാജാവ് മസ്ജിദുല്‍ ഹറമില്‍ യഥാര്‍ത്ഥ സുന്നത്തായ 8 റക്അത്ത് താറാവീഹ് നമസ്കാരം നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനമെടുക്കുകയും അതിനെക്കുറിച്ച് അവിടുത്തെ പണ്ഡിതസഭയോട് അഭിപ്രായം ആരായുകയും ചെയ്തു. അക്കാലത്തെ ഹംബലി മദ്ഹബിലെ പണ്ഡിതന്‍മാരുടെ നിലപാടുകള്‍ പരിശോദിച്ചാല്‍ മറ്റ് മദ്ഹബുകളിലെ പണ്ടിതന്മാരെക്കാള്‍ (മാലിക്കി, ശാഫിഈ, ഹനഫീ) ഹംബലീ മദ്ഹബിലെ പണ്ടിതന്മാര്‍ക്ക് തങ്ങളുടെ മത കാര്യങ്ങളില്‍ തങ്ങളുടെ മദ്ഹബിലെ കിതാബിലുള്ള നിലപാട് മാത്രമേ സ്വീകരിക്കൂ, (സുന്നത്ത് മറ്റൊന്നായിരിക്കെ) അത് മാത്രമേ അന്ഗീകരിക്കൂ എന്ന കടുംപിടുത്തക്കാര്‍ അല്ലായിരുന്നു. അവര്‍ എന്നും സുന്നത്തിനെ അന്ഗീകരിക്കുന്നവരും പിന്‍പറ്റാന്‍ മടികാണിക്കാത്തവരും ആയിരുന്നു. അത് തങ്ങളുടെ മദ്ഹബിനു എതിരാണെങ്കിലും ശരി.


ഉദാഹരണത്തിനു, ഹംബലി മദ്ഹബിലെ കിത്താബ് അനുസരിച്ച് സൂര്യനും ചന്ദ്രനും പിന്നിട്ടോ മുന്നിട്ടോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് ദീനില്‍ അനുവദനീയമല്ല. എന്നിരിക്കേ, ഹംബലീ മദ്ഹബ് പിന്‍പറ്റുന്ന പ്രമുഖപണ്ഡിതന്മാര്‍ ആരും തന്നെ ഇത് അന്ഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നേരെ മറിച്ചു ഇത് തെറ്റാണെന്നും ദീനിന്‍റെ യഥാര്‍ത്ഥ നിയമമനുസരിച്ച് ഖിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതാണ് തെറ്റ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. 

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍, അബ്ദുല്‍ അസീസ്‌ രാജാവും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ എടുത്തത്. 8 റക്അത്ത് താറാവീഹ് സുന്നത്താണെന്നിരിക്കെ ആ 8 റക്അത്ത് തന്നെ ഹറമില്‍ നമസ്കരിക്കണമെന്ന് അദ്ദേഹം തീരുമാനം പ്രകടിപ്പിച്ചു. എന്നാല്‍ പണ്ഡിതസഭയിലുള്ള വിവിധ പണ്ഡിതന്മാര്‍ എല്ലാവരും ഒരുമിച്ച് വിവേകപൂര്‍ണ്ണമായ ഒരു തീരുമാനത്തില്‍ എത്തിചേരുകയും ചെയ്തു. മസ്ജിദുല്‍ ഹറം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  മുസ്ലിമീങ്ങള്‍ ആരാധനക്കായി ഒരുമിച്ചു കൂടുന്ന സ്ഥലമാണ്. അവരില്‍ പലരും പല മദ്ഹബിനെ പിന്‍പറ്റുന്നവര്‍ ആയിരിക്കും. ചിലര്‍ 20 റക്അത്ത് തറാവീഹ് നമസ്കരിക്കുമ്പോള്‍ മറ്റു ചിലര്‍ 10 റക് അത്ത് മാത്രം നമസ്കരിക്കുന്നവര്‍ ആയിരിക്കും. ചിലര്‍ 40 ഉം 50ഉം വരെ റക്അത്തുകള്‍ നമസ്കരിക്കുന്നവരും ആവാം. എന്നാല്‍ അതേ സമയം സുന്നത്തിനെ നടപ്പില്‍ വരുത്തുകയും  വേണം. അത് കൊണ്ട് ഹറമിലെ താറാവീഹ് നമസ്കാരം 2 ഇമാമുമാരുടെ കീഴില്‍ നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചു.

 അതായത് ആദ്യത്തെ ഇമാം 8+2 =10 നമസ്കരിക്കുന്നു.(സുന്നത്ത് പിന്‍പറ്റുന്നവര് അതായത് 11 റകഅത്ത് നമസ്കരിക്കുന്നവര്‍ ‍ 1 റക്അത്ത് കൂടി നമസ്കരിച്ചു തറാവീഹ് നമസ്കാരം  പൂര്‍ത്തിയാക്കുന്നു).  രണ്ടാമത്തെ ഇമാം 8+2+1 =11 നമസ്കരിക്കുകയും ചെയ്യും. ചില ദിവസങ്ങളില്‍ രണ്ടാമത്തെ ഇമാം റക്അത്തുകളുടെ എണ്ണം അധികരിപ്പിക്കാറുമുണ്ട്. 

ഇവിടെ പറഞ്ഞു വന്നത്, സുന്നത്തിനെ പിന്‍പറ്റണം എന്നുള്ളവര്‍ക്ക്  8+2=10 റക്അത്ത് നമസ്കരിച്ചതിന് ശേഷം 1 റക്അത്ത്  കൂടി നമസ്കരിച്ചു നിര്‍ത്താവുന്നതാണ്. അത് തന്നെയാണ് സുന്നത്ത്. അതേസമയം അതില്‍ കൂടുതല്‍ നമസ്കരിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക്  ഉള്ളവര്‍ക്ക് ആദ്യത്തെ ഇമാമിനെ പിന്‍തുടര്‍ന്നതിനു ശേഷം   രണ്ടാമത്തെ ഇമാമിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്. ഇത് വഴി മസ്ജിദുല്‍ ഹറമില്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ(സ) സുന്നത്ത് നിലനിര്‍ത്തുകയും, മറിച്ച് 11 ല്‍ കൂടുതല്‍ നമസ്കരിക്കുന്നവര്‍ക്ക് അങ്ങിനെയും ആവാം. ചുരുക്കത്തില്‍ ഒരിക്കലും മസ്ജിദുല്‍ ഹറമില്‍ ഒരൊറ്റ ഇമാമിന്‍റെ കീഴില്‍ 20 റക്അത്ത് തറാവീഹ് നമസ്കാരം നിര്‍വഹിക്കുന്നില്ല എന്നതാണ് സത്യം.

No comments :

Post a Comment

Note: Only a member of this blog may post a comment.