Monday, June 23, 2014

ജുമുഅക്ക് രണ്ടു ബാങ്ക്- അതിന്‍റെ യാഥാര്‍ത്ഥ്യം

നമ്മുടെ നാട്ടിലെ പള്ളികളില്‍ കാണപ്പെടുന്ന ഒരു പുത്തനാചാരമാണ് ജുമുഅക്ക് രണ്ടു ബാങ്ക് വിളിക്കുക എന്നത്. കുതുബ നിര്‍വഹിക്കാന്‍ വേണ്ടി ഖത്തീബ് മിമ്പറില്‍ കയറിയാല്‍ വിളിക്കുന്ന ഒരു ബാങ്ക് മാത്രമാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. അതിനപ്പുറം മറ്റൊരു ബാങ്ക് വിളിക്കല്‍ നബിചര്യയില്‍ ഇല്ലാത്തത് കൊണ്ട് അതൊരു അനാചാരമാണ്. എനാല്‍ ഉസ്മാന്‍(റ) കാലത്ത് ജനങ്ങള്‍ അധികരിക്കുകയും ഇന്നത്തെ പോലെ ഉച്ചഭാഷിണിയോ സമയമാരിയിക്കാന്‍ വാച്ചോ ഇല്ലാത്തതിനാല്‍ അങ്ങാടിയില്‍ ഉള്ള ആളുകളെ ജുമുഅയുടെ സമയമറിയിക്കാന്‍ വേണ്ടി ഉയര്‍ന്ന ഒരു സ്ഥലത്ത് കയറി ഒരു വിളിച്ചുപറയല്‍ (വിളംബരം) നടത്തിയിരുന്നു. ഇതാകട്ടെ മതാചാരം എന്നാ നിലക്ക് ആയിരുന്നില്ല. മറിച്ചു ഭൌതികമായ ഒരു സൗകര്യം ഒരുക്കല്‍ എന്ന നിലക്ക് മാത്രമായിരുന്നു.(നാം ഉച്ച ഭാഷിണി , പ്രസംഗ പീഠം എന്നിവ ഉപയോഗിക്കുന്നത് പോലെ)

ഒരു ഹദീസ് കാണുക.

عن السائب بن يزيد قال كان النداء يوم الجمعة أوله إذا جلس الإمام على المنبر على عهد النبي صلى الله عليه وسلم وأبي بكر وعمر رضي الله عنهما فلما كان عثمان رضي الله عنه وكثر الناس زاد النداء الثالث على الزوراء
(صحيح البخار رقم 912)

"സാഇബിബുനു യസീദ്(റ) നിവേദനം. അദ്ദേഹം പറഞ്ഞു: റസൂല്‍(സ) യുടെ കാലത്തും അബൂബക്കര്‍ (റ) കാലത്തും ഉമര്‍(റ) കാലത്തും വെള്ളിയാഴ്ചയിലെ ബാങ്ക് ഇമാം മിമ്പറില്‍ ഇരുന്ന ശേഷമുള്ള ബാങ്കായിരുന്നു. ഉസ്മാന്‍ (റ) ഭരണകാലത്ത് ജനങ്ങള്‍ അധികരിച്ചപ്പോള്‍ അദ്ദേഹം സൗറാഈല്‍(മദീനയിലെ ഒരു
അങ്ങാടിയില്‍) വെച്ചു ഒരു മൂന്നാം വിളംബരം (ഇക്കമാത്തു ഉള്‍പടെയാണ്  മൂന്നു ബാങ്ക് എന്ന്‍ പറയുന്നത്.) കൂടുതലായി ഉണ്ടാക്കി." (സഹീഹുല്‍ ബുഖാരി ഹദീസ്ന മ്പര്‍:912 )

ഇമാം ഷാഫിഈ(റ) പറയന്നു :" രണ്ടാം ബാങ്ക് (നബി(സ)യുടെ ശേഷം ) ഏത്കാ ലത്ത് ഉണ്ടായതായാലും ശരി എനിക്കിഷ്ടമുള്ളത് റസൂല്‍ (സ) യുടെ കാലത്തുള്ള അവസ്ഥയാണ്.(ഒരു ബാങ്ക് മാത്രമാണ്)"  (അല്‍ ഉമ്മു: 1/297)

നോക്കൂ, ഇവിടെ രണ്ടാം ബാങ്കിന്റെ അവസ്ഥ എന്താണെന്നും അത് ഇന്നത്തെ പോലെയുള്ള രണ്ടു ബാങ്കല്ലെന്നും വളരെ വ്യക്ത്തമാണ്. മാത്രമല്ല ഇമാം ഷാഫിഈ(റ) പറഞ്ഞത്. അദേഹത്തിന് ഇഷ്ടം നബി(സ) യുടെ കാലത്തുള്ള ഒറ്റ ബാങ്ക് മാത്രമാണെന്നും ആണെല്ലോ. അത് ഇമാം മിമ്പറില്‍ ഇരിക്കുമ്പോള്‍ ആണെന്നും ഇന്നത്തെ ഒന്നാം ബാങ്ക് ആണ് അദ്ദേഹം പറഞ്ഞ രണ്ടാം ബാങ്ക് എന്നും അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്

അപ്പോള്‍ ഇന്ന് നമ്മുടെ നാട്ടിലെ സുന്നി പള്ളികളില്‍ കാണുന്ന രണ്ടാം ബാങ്കിന് (ഇമാം മിമ്പറില്‍ കയറുന്നതിനു മുമ്പുള്ള ബാങ്ക്) നബി(സ) മാതൃക ഇല്ലെന്നും അതിനാല്‍ അത് അനാചാരമാനെന്നും മേല്‍ തെളിവുകളിലൂടെ വ്യക്തം.  

No comments :

Post a Comment

Note: Only a member of this blog may post a comment.