Monday, June 9, 2014

അഅ‍്‌റാബിയുടെ തവസ്സുല്‍: ഒരു കള്ളക്കഥ

അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുന്നതിന്‌ സമസ്തക്കാരായ മുസ്ല്യാക്കന്മാര്‍ നാടുനീളെ പ്രചരിപ്പിക്കുന്ന ഒരു വാറോലയാണ്‌ അഅ​‍്‌റാബിയുടെ തവസ്സുല്‍ ഈ കള്ളക്കഥയുടെ ബലാബലം നമുക്കൊന്ന്‌ പരിശോധിക്കാം. ഇബ്നു കഥീര്‍(റ) പറയുന്നു:
وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا
يَقُول تَعَالَى ” وَمَا أَرْسَلْنَا مِنْ رَسُول إِلَّا لِيُطَاعَ ” أَيْ فُرِضَتْ طَاعَته عَلَى مَنْ أُرْسِلَ إِلَيْهِمْ وَقَوْله ” بِإِذْنِ اللَّه ” قَالَ مُجَاهِد : أَيْ لَا يُطِيع أَحَد إِلَّا بِإِذْنِي يَعْنِي لَا يُطِيعهُ إِلَّا مَنْ وَفَّقْته لِذَلِكَ قَوْله ” وَلَقَدْ صَدَقَكُمْ اللَّه وَعْده إِذْ تَحُسُّونَهُمْ بِإِذْنِهِ ” أَيْ عَنْ أَمْره وَقَدَره وَمَشِيئَته وَتَسْلِيطه إِيَّاكُمْ عَلَيْهِمْ وَقَوْله ” وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ ” الْآيَة يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ ” لَوَجَدُوا اللَّه تَوَّابًا رَحِيمًا ” وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول ” وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا ” وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَالْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ “
ഒന്നാമതായി ഇവിടെ പറയുന്നത്‌ –  إِذْ ظَلَمُوا – ഇദ് ളലമൂ- അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോൾ എന്നാണ്‌. – إِذا ظَلَمُوا --  ഇദാ ളലമൂ – അവര്‍ അക്രമം പ്രവർത്തിച്ചാല്‍ എന്നല്ല. അതുകൊണ്ട‍്‌ തന്നെ അത്‌ അപ്പോൾ നടന്ന ഒരു വിഷയത്തെപ്പറ്റി പറയുന്നതാണെന്ന്‌ മനസ്സിലാക്കാം. ഇവിടെ അവര്‍ നബി(സ)യോട്‌ ചെയ്ത അക്രമം എന്താണ്‌? അത്‌ മനസ്സിലാക്കാൻ ഈ ആയത്തിന്റെ മുകളിലെ ആയത്തുകൾ നോക്കിയാല്‍ മതി. വളരെ കൃത്യമായി അല്ലാഹു അത്‌ പറയുന്നുണ്ട‍്‌. ഈ ആയത്ത്‌ പോലും മുസ്ല്യാക്കന്മാർ  وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا  എന്ന പകുതി ഭാഗം മാത്രമാണ്‌ ഓതാറുള്ളത്‌. എന്നിട്ടും തൃപ്തിവരാതെ കാന്തപുരത്തിന്റെ ശിഷ്യനായ മാളിയേക്കല്‍ സുലൈമാൻ സഖാഫി എന്ന ഒരു മുസ്ല്യാർ ആയത്തില്‍  കൃത്രിമം നടത്തിയും അര്‍ത്ഥം തിരുത്തിയും ജനങ്ങൾക്കിടയില്‍ ശിര്‍ക്ക്‌ പ്രചരിപ്പിച്ചു. സുന്നത്ത്‌ ജമാഅത്ത്‌ എന്ന പുസ്തകത്തില്‍ മാളിയേക്കല്‍ സുലൈമാൻ സഖാഫി നടത്തിയ തട്ടിപ്പ്‌ സ്കാൻ ചെയ്തത്‌ താഴെ കൊടുക്കുന്നു.


റസൂലു എന്നത്‌ റസൂല എന്നാക്കി മാറ്റി റസൂലിനോടും പാപമോചനം തേടിയാൽ എന്ന്‌ അല്ലാഹുവിന്റെ പേരില്‍ കളവ്‌ കെട്ടിപ്പറഞ്ഞ്‌ ഖുര്‍ആനിൽ തട്ടിപ്പ്‌ നടത്തിയ ഈ തരം ശിർക്കന്മാരായ മുസ്ല്യാക്കന്മാര്‍ അവരുടെ വാദങ്ങൾ സ്ഥാപിക്കാൻ വേണ്ട‍ി ഏതറ്റം വരെക്കും പോകുമെന്ന്‌ മുസ്ലിം സമൂഹം തിരിച്ചറിയേണ്ടതുണ്ട‍്‌.
മുസ്ല്യാക്കന്മാര്‍ എങ്ങിനെ തട്ടിപ്പ്‌ നടത്തിയാലും സത്യം മനസ്സിലാക്കുന്നതിന്‌ വേണ്ട‍ി പഠിക്കാൻ തയ്യാറാവുന്നവർക്കിടയില്‍ അതൊന്നും നിലനില്‍ക്കില്ല. കാരണം വിശുദ്ധ ഖുര്‍ആനില്‍ സൂറ: നിസാഇലെ ആയത്ത്‌ 60 മുതല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട‍്‌. അതിൽ നിന്നും 64-​‍ാമത്തെ ആയത്തിന്റെ കണ്ടം തുണ്ടം എടുത്തിട്ടാണ്‌ മുസ്ല്യാക്കന്മാർ തട്ടിപ്പ്‌ നടത്താറുള്ളത്‌. കാണുക:
أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ آمَنُواْ بِمَآ أُنْزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوۤاْ إِلَى ٱلطَّاغُوتِ وَقَدْ أُمِرُوۤاْ أَن يَكْفُرُواْ بِهِ وَيُرِيدُ ٱلشَّيْطَانُ أَن يُضِلَّهُمْ ضَلاَلاً بَعِيداً * وَإِذَا قِيلَ لَهُمْ تَعَالَوْاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَافِقِينَ يَصُدُّونَ عَنكَ صُدُوداً * فَكَيْفَ إِذَآ أَصَابَتْهُمْ مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلاَّ إِحْسَاناً وَتَوْفِيقاً * أُولَـٰئِكَ ٱلَّذِينَ يَعْلَمُٱللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِيۤ أَنْفُسِهِمْ قَوْلاً بَلِيغاً *  وَمَآ أَرْسَلْنَا مِن رَّسُولٍ أِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْٱللَّهَوَٱسْتَغْفَرَلَهُمُٱلرَّسُولُلَوَجَدُواْٱللَّهَتَوَّاباً رَّحِيماً * فَلاَ وَرَبكَ لاَ يُؤْمِنُونَ حَتَّىٰ يُحَكمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِيۤ أَنْفُسِهِمْ حَرَجاً ممَّا قَضَيْتَ وَيُسَلمُواْ تَسْلِيماً
4:60 – നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌ ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ട‍ില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക്‌ വിധിതേടിപ്പോകാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തിൽ ദുർമൂർത്തികളെ അവിശ്വസിക്കുവാനാണ്‌ അവര്‍ കൽപിക്കപ്പെട്ടിട്ടുള്ളത്‌.  പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു.
4:61 – അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ ആ കപടവിശ്വാസികൾ നിന്നെ വിട്ട്‌ പാടെ പിന്തിരിഞ്ഞ്‌ പോകുന്നത്‌ നിനക്ക്‌ കാണാം.
4:62 – എന്നാല്‍ സ്വന്തം കൈകൾ ചെയ്ത്‌ വെച്ചതിന്റെ ഫലമായി അവർക്ക്‌ വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര്‍ നിന്റെ അടുത്ത്‌ വന്ന്‌ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത്‌ കൊണ്ട് ഞങ്ങൾ നന്മയും അനുരജ്ഞനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന്‌ പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
4:63 – അത്തരക്കാരുടെ മനസ്സുകളില്‍ എന്താണുള്ളതെന്ന്‌ അല്ലാഹുവിന്നറിയാം. ആകയാല്‍ (നബിയേ,) അവരെ വിട്ട്‌ തിരിഞ്ഞുകളയുക. അവര്‍ക്ക്‌ സദുപദേശം നല്‍കുകയും, അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക്‌ അവരോട്‌ പറയുകയും ചെയ്യുക.
4:64 – അല്ലാഹുവിന്റെ ഉത്തരവ്‌ പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ട‍ിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട്‌ തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിന്റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട്‌ പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു.
4:65 – ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ്‌ സത്യം; അവർക്കിടയില്‍ ഭിന്നതയുണ്ട‍ായ കാര്യത്തില്‍ അവര്‍ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല.
ഇവിടെ വിഷയം വ്യക്തമാണ്‌. ആയത്തില്‍ പറഞ്ഞ വിഷയമെന്താണെന്ന്‌ ആയത്തിന്റെ അപ്പുറവും ഇപ്പുറവും ഓതിയാല്‍തന്നെ വളരെയധികം വ്യക്തമാവുന്നതാണ്‌. മുസ്ല്യാക്കന്മാർ ഉദ്ധരിക്കുന്ന വാറോലക്കഥയില്‍ الْعُصَاة وَالْمُذْنِبِينَ എന്ന്‌ മആരിഫയായി പറഞ്ഞ അൽഉസാത്തും അല്‍മുദ്നിബീനും ആരാണ്‌? ലോകത്തുള്ള സർവ്വ പാപികളുമാണോ? അല്ല. ഇവിടെ ആയത്തില്‍ പറഞ്ഞ ഒരു സംഭവമുണ്ട‍്‌. ആ സംഭവത്തില്‍ ഉൾപ്പെട്ട പാപികളും അക്രമികളുമാണ്‌ അതുകൊണ്ട‍്‌ ഉദ്ദേശിക്കപ്പെടുന്നത്‌.
മുസ്ലിംകളുടെ നേതാവും ഭരണാധികാരിയുമായ മുഹമ്മദ്‌ നബി(സ്വ) അവരുടെ അരികിലുണ്ടായിരിക്കെ മുസ്ലിംകളില്‍പെട്ട ചിലര്‍ നബി(സ)യെ വിഷമിപ്പിച്ചു. സ്വന്തം മതക്കാര്‍പോലും മുഹമ്മദിനെയും അവന്റെ വിധികളേയും വിശ്വസിക്കുന്നില്ലായെന്നും അനുസരിക്കുന്നില്ലായെന്നും വിമര്‍ശിക്കാൻ ഇസ്ലാമിന്റെ ശത്രുക്കൾക്ക്‌ അവസരമുണ്ടാക്കിയത്‌ നബി(സ)ക്ക്‌ അത്യധികം പ്രയാസമുണ്ടാക്കി. അതുകൊണ്ട​‍്‌ ആ മുനാഫിഖുകൾ നബി(സ)യുടെ അടുത്തുവന്ന്‌ പൊരുത്തപ്പെടുവിച്ച്‌ നബി(സ)ക്കുണ്ട‍ായ മാനസികപ്രയാസം തീര്‍ക്കേണ്ടത്‌ അവരുടെ ബാധ്യതയാണ്‌. ഈ ആയത്തുകളുടെ തഫ്സീറുകളില്‍ എല്ലാ മുഫസ്സിരീങ്ങളും മുനാഫിഖീങ്ങൾ നബി(സ)ക്കുണ്ടാക്കിയ വിഷമങ്ങൾ പരാമര്‍ശിച്ചുകൊണ്ട‍്‌ ഈ ആയത്തിന്റെ അവതരണ സന്ദര്‍ഭം വിശദീകരിക്കുന്നുണ്ട്‌. ഇബ്നു കഥീറില്‍ പോലും അതുണ്ട‍്‌. അതൊക്കെയും മറച്ചുവെച്ചു കൊണ്ടാണ്‌ 64-​‍ാം ആയത്തിന്റെ കഷ്ണമെടുത്ത്‌ മുസ്ല്യാക്കന്മാർ ശിര്‍ക്കിന്‌ തെളിവുണ്ടാക്കുന്നത്‌!
ഏതൊരു നാട്ടിലും ആൾക്കൂട്ടത്തിന്റെയും അധികാരികളുടെയും കൂടെക്കൂടികളായ ചില സ്വാർത്ഥന്മാരുണ്ടാവും. നബി(സ്വ)യുടെ കാലത്തും നബി(സ്വ)ക്ക്‌ മദീനയില്‍ അധികാരവും സ്വാധീനവുമുണ്ടായപ്പോൾ മനമില്ലാമനസ്സോടെ ഇസ്ലാം മതം സ്വീകരിച്ച്‌ മുസ്ലിമായി അഭിനയിച്ച്‌ നടന്നിരുന്ന ചിലരുണ്ടായിരുന്നു. അവരുടെ മനസ്സില്‍ ഇസ്ലാമികാദർശങ്ങളോടോ പ്രവാചകനോടോ യാതൊരുവിധ ആത്മാർത്ഥതയും ഉണ്ട‍ായിരുന്നില്ല. അങ്ങനെയുള്ള മുനാഫിഖായ ഒരു അൻസാരിയും ഒരു ജൂതനും തമ്മിൽ ഒരു വഴക്കുണ്ടായി. ആ വഴക്കിന്‌ നമുക്ക്‌ മുഹമ്മദിന്റെ അടുക്കൽ പോയി ഇതിനൊരു തീർപ്പുണ്ട‍ാക്കാമെന്ന്‌ യഹൂദി പറഞ്ഞപ്പോൾ മുസ്ലിമായ അൻസാരി സമ്മതിച്ചില്ല. ആ മുനാഫിഖ്‌ പറഞ്ഞത്‌ നമുക്ക്‌ യഹൂദീ നേതാവായ കഅബ് ബിനു അശ്‌റഫിന്റെ അടുക്കല്‍ വിധി തേടിപോകാമെന്നാണ്‌. ഒരു മുസ്ലിമിൽനിന്നും ഇത്തരം സമീപനമുണ്ടായതറിഞ്ഞപ്പോൾ നബി(സ)ക്ക്‌ വലിയ വിഷമമുണ്ട‍ായി. അങ്ങനെയാണ്‌ ഈ ആയത്തുകൾ അവതീര്‍ണമായത്‌. നബി(സ്വ)യെ അപമാനിച്ച ആ മുനാഫിഖുകൾ നബി(സ)യുടെ അടുത്ത്‌ വന്ന്‌ നബി(സ)യോട്‌ പൊരുത്തപ്പെടുവിച്ച്‌ നബി(സ)യുടെ വിഷമം മാറ്റി അല്ലാഹുവിനോട്‌ അവരുടെ തെറ്റുകൾ പൊറുത്ത്‌ കിട്ടാൻ പ്രാര്‍ത്ഥിക്കണം, നബി(സ)യും അവര്‍ക്ക്‌ വേണ്ട‍ി പ്രാർത്ഥിക്കണം, എന്നാലേ അവരുടെ തൗബ അല്ലാഹു സീകരിക്കുകയുള്ളൂ എന്നാണ്‌ ഈ ആയത്തുകളുടെ പ്രതിപാദ്യവിഷയം. ഏതൊരാളും മറ്റൊരുവനോട്‌ തെറ്റുചെയ്താൽ അവനോട്‌ മാപ്പ്‌ ചോദിക്കണം. എന്നിട്ട്‌ ചെയ്ത തെറ്റിന്‌ റബ്ബിനോട്‌ തൗബചെയ്യണം.
ഈ ആയത്തിലൂടെ ലോകത്തുള്ള മുസ്ലിംകൾക്ക്‌ കിട്ടുന്ന ഹുകുമും ഇതുതന്നെയാണ്‌. അതല്ലാതെ ലോകത്ത്‌ ഖിയാമത്ത്‌ നാൾവരെ തെറ്റുകൾ ചെയ്ത സകലരും നബി(സ്വ)യുടെ ഖബ്‌റിങ്കൽപോയി നബി(സ്വ)യെ വിളിച്ച്‌ തൗബചെയ്യണം എന്ന ഒരു ശര്‍ത്ത്‌ ഇന്നേവരെ ആരും പഠിപ്പിച്ചിട്ടില്ല. ലോകത്തുള്ള സകലരും നബി(സ്വ)യെ വിളിച്ച്‌ ഞാൻ പാപം ചെയ്തുപോയി എന്ന്‌ കുമ്പസരിച്ച്‌ അല്ലാഹുവിനോട്‌ തനിക്കുവേണ്ട‍ി ദുആ ചെയ്യണം എന്ന്‌ പറയുന്ന സമ്പ്രദായം ഇസ്ലാമില്‍ ഇല്ല. അത്‌ ക്രിസ്ത്യാനികളുടെ വിശ്വാസമാണ്‌. പാപം ചെയ്തവർ പള്ളിയിലെ അച്ചന്റെ അടുത്ത്‌ പോയി ഏറ്റുപറഞ്ഞ്‌ കുമ്പസരിക്കുന്നതും അച്ചൻ അവരുടെ തൗബ സീകരിക്കുന്നതും അവരുടെ പാപമോചനത്തിന്‌ പ്രാര്‍ത്ഥിക്കുന്നതും നസ്രാണികളുടെ സുന്നത്തില്‍ പെട്ടതാണ്‌. ഇസ്ലാം ദീനില്‍പെട്ടതല്ല.
മാത്രമല്ല ഇതൊരു വാറോലയാണ്‌. ഒരു വാലും തുമ്പുമില്ലാത്ത സ്വപ്നക്കഥയാണിത്‌. ഇസ്ലാമിലെ പ്രമാണങ്ങളില്‍പെട്ട ഒരു സ്ഥാനവും ഇത്തരം കെട്ടുകഥകൾക്കില്ല. ഇതൊരു ഹദീഥല്ല. നബി(സ്വ)യില്‍ നിന്നോ സ്വഹാബത്തിൽനിന്നോ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒരു സ്വഹീഹായ സനദോടെയുള്ള ഹദീഥല്ല, മറിച്ച്‌ ഒരു الْحِكَايَة (കെട്ടുകഥ) മാത്രം. ഇത്‌ ശരിയാണെന്ന്‌ വെച്ചാൽതന്നെ അതിൽ പറയുന്നത്‌ ഒരു കാട്ടറബി വന്ന്‌ എന്തോ വിവരക്കേട്‌ കാണിച്ചു. അത്‌ സംബന്ധമായി വേറെ ഒരാൾ ഒരു സപ്നം കണ്ട‍ു. അമ്പിയാക്കളുടെ സ്വപ്നം മാത്രമേ ഇസ്ലാമിൽ തെളിവാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു വാലും തുമ്പുമില്ലാത്ത ഈ വാറോല സ്വപ്നക്കഥയാണ്‌ ഇസ്ലാമിലെ തൗഹീദിന്റെ അടിക്കല്ലിൽ ശിർക്ക്‌ നാട്ടിവെക്കാൻ മുസ്ല്യാക്കന്മാർ ഉദ്ധരിക്കുന്നത്‌.
ഇനി പാപം ചെയ്ത എല്ലാവരും നബി(സ)യുടെ അടുത്ത്‌ പോയി തേടണം എന്ന ഒരു തത്വം ഈ ആയത്തിൽനിന്നും കിട്ടുന്നുണ്ടോ? ഇല്ല. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തുള്ള സകലരും നബി(സ)യുടെ ഖബ്‌റിങ്കല്‍ വരികയും നബി(സ)യോട്‌ പാപമോചനം തേടുകയും വേണമെന്ന്‌ ഇമാം ഇബ്നു കഥീര്‍(റ) പറയുന്നുണ്ടോ? അതുമില്ല. മാത്രമല്ല പാപമോചനത്തിന്‌ വേണ്ട‍ി പൊറുക്കലിനെ തേടേണ്ടത്‌ അല്ലാഹുവിനോട്‌ മാത്രമാണ്‌.
وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللَّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ
3:135 – വല്ല നീചകൃത്യവും ചെയ്തുപോയാല്‍,  അഥവാ സ്വന്തത്തോട്‌ തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങൾക്ക്‌ മാപ്പുതേടുകയും ചെയ്യുന്നവർക്ക്‌ വേണ്ട‍ി – പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ (ദുഷ്‌)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട‍്‌ ഉറച്ചുനിൽക്കാത്തവരുമാകുന്നു അവര്‍.
ഇനി മറ്റൊരു വിഷയം. അമ്പിയാക്കളുടെ സ്വപ്നമല്ലാതെ മറ്റൊരാളുടെ സ്വപ്നവും ഇസ്ലാമിൽ തെളിവല്ല. പലരും പല സ്വപ്നങ്ങളും കാണാറുണ്ട‍്‌. പലർക്കും പലവിധ ചിന്തകളും വെളിപാടുകളും തോന്നാറുണ്ട‍്‌. അതൊക്കെ തെളിവാക്കിയിട്ട്‌ ഇസ്ലാമിൽ ഒരു വിശ്വാസം കെട്ടിപ്പടുക്കാൻ പറ്റുമോ? ഇല്ല.
മാത്രമല്ല. ഈ സംഭവത്തിലെ ഒന്നാമത്തെ നായകൻ അഡ്രസ്സില്ലാത്ത ഒരഅ​‍്‌റാബിയാണ്‌ – ഗ്രാമീണരായ അറബികൾ. പരുക്കന്മാരായ ഈ കൂട്ടരെക്കുറിച്ച്‌ ക്വുര്‍ആൻ പറയുന്നത്‌.
وَجَآءَ الْمُعَذِّرُونَ مِنَ الأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُواْ اللَّهَ وَرَسُولَهُ سَيُصِيبُ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ
9:90  ഗ്രാമീണ അറബികളില്‍ നിന്ന്‌ (യുദ്ധത്തിന്‌ പോകാതിരിക്കാൻ  ഒഴികഴിവ്‌ ബോധിപ്പിക്കാറുള്ളവർ തങ്ങൾക്ക്‌ സമ്മതം നല്‍കപ്പെടുവാൻ വേണ്ട‍ി (റസൂലിന്റെ അടുത്തു) വന്നു അല്ലാഹുവിനോടും അവന്റെ ദൂതനോടും കള്ളം പറഞ്ഞവർ (വീട്ടില്‍) ഇരിക്കുകയും ചെയ്തു. അവരില്‍ നിന്ന്‌ അവിശ്വസിച്ചിട്ടുള്ളവർക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്‌ .
ٱلأَعْرَابُ أَشَدُّ كُفْراً وَنِفَاقاً وَأَجْدَرُ أَلاَّ يَعْلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِ وَٱللَّهُ عَلِيمٌ حَكِيمٌ * وَمِنَ ٱلأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَماً وَيَتَرَبَّصُ بِكُمُ ٱلدَّوَائِرَ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ وَٱللَّهُ سَمِيعٌ عَلِيمٌ * وَمِنَ ٱلأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَاتٍ عِندَ ٱللَّهِ وَصَلَوَاتِ ٱلرَّسُولِ أَلاۤ إِنَّهَا قُرْبَةٌ لَّهُمْ سَيُدْخِلُهُمُ ٱللَّهُ فِي رَحْمَتِهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
9:97 അഅ​‍്‌റാബികൾ (മരുഭൂവാസികൾ) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്റെ ദൂതന്ന്‌ അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാല്‍ കൂടുതൽ തരപ്പെട്ടവരുമാണവർ.  അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
9:98 തങ്ങൾ (ദാനമായി) ചെലവഴിക്കുന്നത്‌ ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങൾക്ക്‌ കാലക്കേടുകല്‍ വരുന്നത്‌ കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ​‍്‌റാബികളുടെ കൂട്ടത്തിലുണ്ട​‍്‌. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്‌. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.
9:99 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കല്‍ സാമീപ്യത്തിനുതകുന്ന പുണ്യകര്‍മ്മങ്ങളും, റസൂലിന്റെ പ്രാര്‍ത്ഥനക്കുള്ള മാർഗവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്ന ചിലരും അഅ​‍്‌റാബികളുടെ കൂട്ടത്തിലുണ്ടല്‍. ശ്രദ്ധിക്കുക: തീർച്ചയായും അതവര്‍ക്ക്‌ ദൈവസാമീപ്യം നല്‍കുന്നതാണ്‌. അല്ലാഹു അവരെ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
وَمِمَّنْ حَوْلَكُمْ مِّنَ الأَعْرَابِ مُنَافِقُونَ وَمِنْ أَهْلِ الْمَدِينَةِ مَرَدُواْ عَلَى النِّفَاقِ لاَ تَعْلَمُهُمْ نَحْنُ نَعْلَمُهُمْ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَى عَذَابٍ عَظِيمٍ
9:101 നിങ്ങളുടെ ചുറ്റുമുള്ള അഅ​‍്‌റാബികളുടെ കൂട്ടത്തിലും കപട വിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട‍്‌. കാപട്യത്തിൽ അവർ കടുത്തുപോയിരിക്കുന്നു. നിനക്ക്‌ അവരെ അറിയില്ല. നമുക്ക്‌ അവരെ അറിയാം. രണ്ട‍്‌ പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌. പിന്നീട്‌ വമ്പിച്ച ശിക്ഷയിലേക്ക്‌ അവർ തള്ളപ്പെടുന്നതുമാണ്‌.
ചില അഅ​‍്‌റാബികൾ കാട്ടിയ വിക്രിയകൾ ഹദീഥുകളിൽ വിവരിക്കുന്നുണ്ട‍്‌. ഒരു അഅ​‍്‌റാബി വന്ന്‌ പള്ളിയിൽ മൂത്രമൊഴിച്ചു. നബി(സ്വ) തടഞ്ഞില്ല. പിന്നീട്‌ അയാളെ വിളിച്ച്‌ അങ്ങിനെ ചെയ്യരുതെന്ന്‌ പറഞ്ഞു. സമസ്തക്കാര്‍ നാളെ മുതൽ അഅ​‍്‌റാബിയുടെ മൂത്രമൊഴിക്കൽ പരിപാടി സുന്നത്തായിട്ടെടുക്കുമോ?
വേറൊരു അഅ​‍്‌റാബി യുദ്ധമുതലുകൾ വിതരണം ചെയ്യുന്ന സമയത്ത്‌ നബി(സ്വ)യുടെ കഴുത്തിൽ കിടന്നിരുന്ന മുണ്ട‍ിൽ പിടിച്ച്‌ ശക്തമായി വലിച്ച്‌ തനിക്ക്‌ കൂടുതൽ കിട്ടണമെന്ന്‌ ആവശ്യപ്പെട്ടു. നബി(സ്വ)ക്ക്‌ വളരെ പ്രയാസമുണ്ടായിട്ടും ദയാലുവായ റസൂൽ(സ്വ) അയാളെ തിരിച്ചൊന്നും ചെയ്തില്ല, ഗ്രാമീണരായ അഅ​‍്‌റാബികളുടെ ഇത്തരം പരുക്കൻ സ്വഭാവങ്ങളും ജഹാലത്തും സുന്നത്തായിട്ടെടുക്കാൻ നമുക്ക്‌ കഴിയുമോ? ഇല്ല.
ഇമാം ബുഖാരി(റ)യുടെ സൂക്ഷ്മതയെക്കുറിച്ച്‌ സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരിക്കൽ ഒരു ഹദീഥ്‌ ഇന്ന നാട്ടിലുള്ള ഒരാൾക്കറിയാം എന്ന്‌ കേട്ടറിഞ്ഞതിനാല്‍ അയാളുടെ നാട്ടിലേക്ക്‌ ഇമാം ബുഖാരി(റ) പുറപ്പെട്ടു. ദീർഘമായ യാത്ര ചെയ്ത്‌ അയാളുടെ വീട്ടിലെത്തിയപ്പോൾ ആ വ്യക്തി അയാളുടെ കയറഴിഞ്ഞു പോയ മൃഗത്തെ കെട്ടിയിടുവാൻ വേണ്ട‍ി ഒരു കാലിയായ വെള്ളപ്പാത്രം കാട്ടി മൃഗത്തെ വിളിക്കുന്നതാണ്‌ കണ്ടത്‌. ഇമാം ബുഖാരി(റ) അയാളോട്‌ ഹദീഥിനെപ്പറ്റിയൊന്നും ചോദിക്കാതെ തിരിച്ചുപോന്നു. മൃഗത്തിനെ കാലിപ്പാത്രം കാട്ടി കബളിപ്പിച്ച്‌ കെട്ടിയിടുക എന്ന സാധാരണയായി എല്ലാവരും ചെയ്യുന്ന വളരെ നിസ്സാരമെന്ന്‌ നമുക്കെല്ലാം തോന്നുന്ന തികച്ചും നിരുപദ്രവപരമായ ഒരു കാര്യമാണ്‌ അയാൾ ചെയ്തത്‌. എന്നിട്ടും അയാളിൽ നിന്ന്‌ ഹദീഥിന്റെ വിഷയത്തില്‍ ഒരു തെളിവ്‌ ചോദിക്കാൻ മെനക്കെടാതെ തിരിച്ചു പോന്നു. ഇമാം ബുഖാരി(റ)യെപ്പോലുള്ള മഹത്തുക്കളുടെ സൂക്ഷ്മതയും മഹത്വവും ഇസ്ലാമിക പ്രമാണങ്ങളുടെ ആധികാരികതയും നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട‍്‌.
ഇസ്ലാമിലെ പ്രമാണങ്ങൾ കൃത്യവും സൂക്ഷ്മതയുമുള്ളതാണ്‌. ഒരു മുസ്ല്യാർക്കും അതിൽ കൈകടത്താല്‍ പറ്റില്ല. കാരണം ഈ ദീൻ അല്ലാഹുവിന്റേതാണ്‌. ഈ ദീനിലെ പ്രമാണങ്ങൾ സംരക്ഷിക്കുന്നവനും അല്ലാഹുവാണ്‌. ഏത്‌ മുസ്ല്യാർ എന്ത്‌ കടത്തിക്കൂട്ടിയാലും അത്‌ പിടിക്കപ്പെടും. ഇവിടെ വാറോലകൾക്കും കള്ളക്കഥകൾക്കും സ്ഥാനമില്ല. ഇത്‌ തൗഹീദും ശിർക്കും വേർതിരിക്കപ്പെടുന്ന കാര്യമാണ്‌. ഇവിടെ വേണ്ടത്‌ കൃത്യമായ പ്രമാണങ്ങളാണ്‌.
ഇനി ആരാണീ കിനാവ്‌ കണ്ട ഉത്ബി? മുസ്ല്യാക്കന്മാര്‍ മഹാനായ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ ശിർക്കിന്‌ തെളിവുണ്ടാക്കാനായി നീട്ടിവലിച്ച്‌ വയള്‌ പറയുമ്പോൾ ഇയാളേതോ സ്വഹാബിയാണെന്നാണ്‌ പാവപ്പെട്ട മുസ്ലിംകൾ കരുതാറുള്ളത്‌. യഥാർത്ഥത്തിൽ ഇയാളാരാണ്‌? ഏതു കാലത്താണ്‌ ഇയാൾ ജീവിച്ചിരുന്നത്‌?
ഇമാം ഇബ്നു ഖല്ലിക്കാന്റെ വഫായത്തുല്‍ അഹ്‌യല്‍ എന്ന കിതാബില്‍ മുസ്ല്യാക്കന്മാരുടെ ബഹുമാനപ്പെട്ടുപോയ ഈ ഉത്ബിയെക്കുറിച്ച്‌ പറയുന്നത്‌ കാണുക:
أبي العباس شمس الدين أحمد بن محمد بن أبي بكر بن خلكان
ولادة المؤلف ::  608
 وفاة المؤلف ::  681
398 -  663 العتبي  بأبو عبد الرحمن محمد بن عبيد الله بن عمرو بن معاوية بن عمرو بن عتبة بن أبي سفيان صخر بن حرب بن أمية بن عبد شمس القرشي الأموي المعروف بالعتبي الشاعر البصري المشهور كان أديبا فاضلا شاعرا مجيدا وكان يروي الأخبار وأيام العرب ومات له بنون فكان يرثيهم وروى عن أبيه وعن سفيان بن عيينة ولوط بن مخنف وروى عنه أبو حاتم السجستاني وأبو الفضل الرياشي وإسحاق بن محمد النخعي وغيرهم وقدم بغداد وحدث بها وأخذ عنه أهلها وكان مستهترا بالشراب ويقول الشعر في عتبة وكان هو وأبوه سيدين أديبين فصيحين وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك  وقال العتبي المذكور سمعت أعرابيا يقول لرجل إن فلانا وإن ضحك لك فإن عقاربه تسري إليك فإن لم تجعله عدوا في علانيتك فلا تجعله صديقا في سريرتك

ഈ കള്ളക്കഥയില്‍ സ്വപ്നം കണ്ട ഉത്ബി സ്വഹാബിയോ താബിഇയോ അല്ല. മറിച്ച്‌ സ്വഹാബത്തിന്റെ കാലം കഴിഞ്ഞ്‌ ആറ്‌ തലമുറകളോളം കഴിഞ്ഞ ശേഷം അബൂസുഫ്‌യാന്റെ കടുംബ പരമ്പരയില്‍ ജനിച്ച്‌ ഹിജ്‌റ 220 ല്‍ മരണപ്പെട്ട വ്യക്തിയാണ്‌.
العتبي  بأبو عبد الرحمن محمد- بن عبيد الله-  بن عمرو-  بن معاوية-  بن عمرو-  بن عتبة-  بن أبي سفيان صخر بن حرب بن أمية بن عبد شمس القرشي
കവിയും സാഹിത്യകാരനുമൊക്കെയായി അറിയപ്പെട്ടിരുന്ന ഇയാൾ തികഞ്ഞ മദ്യപാനിയായിരുന്നു. സ്ത്രീകളും പ്രേമവും പ്രേമനൈരാശ്യവുമൊക്കെ വിഷയമാക്കി രചനകൾ നടത്തുന്ന എല്ലാ കാലത്തെയും കവികളെപ്പോലെത്തന്നെയാണ്‌ ഇയാളും ജീവിച്ചിരുന്നത്‌. ഇത്തരത്തിലുള്ള മദ്യപാനികളായ പാട്ടുകാർക്കും അവരുടെ ഇത്തരം പാട്ടുകൾക്കും അവരുടെ സ്വപ്നങ്ങൾക്കും ഇസ്ലാമില്‍ വല്ല സ്ഥാനവുമുണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിജ്‌റ 150 ന്‌ ശേഷമാണ്‌ ജീവിച്ചിരുന്നതെന്നാണ്‌ ചരിത്രം. ഇയാളുടെ മരണം ഹിജ്‌റ 220 ലാണെന്നാണ്‌ ഇബ്നു ഖല്ലിക്കാൻ തന്റെ വഫായത്തുൽ അഹ്‌യാനിൽ പറയുന്നത്‌. തൗഹീദും ശിർക്കും വേർതിരിക്കുന്ന ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സമസ്തക്കാരായ മുസ്ല്യാക്കന്മാർ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ നീട്ടിവലിച്ച്‌ പറഞ്ഞ്‌ തെളിവുദ്ധരിക്കുന്ന ബഹുമാനപ്പെട്ടവരുടെ സ്വഭാവ ഗുണങ്ങളാണിപ്പറയുന്നത്‌. സുബ്ഖിയുടെ ശിഫാഉസ്സഖാമിലും ഇയാളുടെ മരണം ഹിജ്‌റ 220 ലാണെന്ന്‌ പ്രസ്താവിക്കുന്നുണ്ട‍്‌. ഇത്‌ കേരളത്തിലെ മുജാഹിദുകൾ എഴുതിവെച്ച ചരിത്രമല്ല. മറിച്ച്‌ ഹിജ്‌റ 608 ൽ ജനിച്ച്‌ 681 ൽ വഫാത്തായ ഇമാം ഇബ്നു ഖല്ലിക്കാന്റെ പ്രസിദ്ധമായ വഫായത്തുൽ അഹ്‌യാൻ എന്ന കിതാബിലുള്ളതാണ്‌.
അപ്പോൾ സമസ്തക്കാര്‍ വല്ല്യ തെളിവായി പെരുമ്പറയടിക്കുന്ന ഈ വാറോലയുടെ പ്രാമാണികതയും സീരിയലിലെ സ്വപ്നനായകൻ ഉത്ബിയുടെ മഹിമയും സമസ്തക്കാർക്ക്‌ പറ്റിയത്‌ തന്നെ. ഇപ്പോൾ നാട്ടിലെ കിഞ്ചന വര്‍ത്തമാനമായ ഖസ്‌റജിയുടെ മുടിക്കെട്ടടക്കമുള്ള എല്ലാറ്റിന്റെയും പിന്നിലുള്ളതും സ്വപ്നക്കഥകളാണല്ലോ. കഥയിൽ ചോദ്യമില്ല. അപ്പോൾ സ്വപ്നം കണ്ട കള്ളക്കഥയിലോ? ചോദ്യവും ചിന്തയും വേണ്ടേ വേണ്ട. വല്ലാത്തൊരു യക്കീനൊറപ്പ്‌ തന്നെ.

No comments :

Post a Comment

Note: Only a member of this blog may post a comment.