അല്ലാഹുവിന്റെ ഭവമായ പള്ളികള്‍ ആരുടേയും സ്വന്തം വകയല്ല.അവിടെ ആരാധ നടത്തുന്നതിനെ ആര്‍ക്കും വിലക്ക് കല്‍പിക്കാന്‍ അവകാശമില്ല. അല്ലാഹു പറയുന്നു.
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്ന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവക്കോള്‍ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിന ശിക്ഷയും. (അല്‍ബഖറ : 114)
അല്ലാഹുവിന് ഇബാദത്തു ചെയ്യുന്നതിന്നായി പണ്ടുകാലം മുതലെ പള്ളികളില്‍ സ്ത്രീകള്‍ വന്നിരുന്നു. ലോക മുസ്ലിംകള്‍ക്ക് ഉദാഹരണമായി വിശുദ്ധഖുര്‍ആനില്‍ എടുത്തു പറയപ്പെട്ടവരും പേരെടുത്തു പറഞ്ഞ ഏകമഹതിയായ മര്‍യം(റ)യോട് അല്ലാഹു പറയുന്നത് നോക്കൂ.
يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ )ال عمران 43
മര്‍യമേ, നിന്റെ രക്ഷിതാവിാട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക. (ആലുഇംറാന്‍ : 43)
പള്ളികളില്‍ നമസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെകൂടെ നമസ്കരിക്കാനാണ് അല്ലാഹു മറിയം(റ)യോട് ഇവിടെ നിര്‍ദ്ദേശിക്കുന്നത്. തഫ്സീര്‍ ഇബ്നു കസീര്‍ ഈ ആയത്തി വിശദീകരിച്ചു കൊണ്ട് പറയുന്നു :
أي: كوني منهم (تفسير ابن كثير صفحة : 363 )
അതായത് നീ അവരില്‍ ഉള്‍പ്പെട്ടവളായി നിര്‍വ്വഹിക്കുക. (തഫ്സീര്‍ ഇബ്നു കസീര്‍ : 363)
പള്ളി ദര്‍സില്‍ പഠിപ്പിക്കുന്ന തഫ്സീര്‍ ബൈളാവിയില്‍ പറയുന്നു :
أمرت بالصلاة في الجماعة (تفسير البيضاوى صفحة رقم 38)
അവര്‍ ജമാഅത്തായി നമസ്കരിക്കുവാന്‍ കല്‍പിക്കപ്പെട്ടു. (തഫ്സീര്‍ ബൈളാവി: 1 /38 )
അപ്രകാരം തഫ്സീര്‍ ഖാസിന്‍ പറയുന്നു :
وإنما قال : اركعي مع الراكعين ولم يقل : مع الراكعات لأن لفظ الراكعين أعم فيدخل فيه الرجال والنساء , والصلاة مع الرجال أفضل وأتم. وقيل : معناه كفعل الراكعين وقيل : المراد به الصلاة في جماعة أي صلى مع المصلين في جماعة. (تفسير الخازن(1 / 347)
മറിയമേ, നീ റുകൂഅ് ചെയ്യുന്ന സ്ത്രീകളുടെ കൂടെ റുകൂഅ് ചെയ്യൂ എന്ന് പറയാതെ റുകൂഅ് ചെയ്യുന്നവരുടെ കൂടെ (പുല്ലിംഗ ബഹുവചനമായി) എന്നാണ് പറഞ്ഞത്. കാരണം അതില്‍ സ്ത്രീകളും പുരുഷനമാരും ഉള്‍പെടുന്നതുകൊണ്ടാണ്. പുരുഷനമാരുടെ കൂടെ നമസ്കരിക്കലാണ് ഏറ്റവും ഉത്തമവും പരിപൂര്‍ണ്ണവും. നമസ്കരിക്കുന്നവര്‍ ചെയ്യുന്നതുപോലെ ചെയ്യുക എന്നും നമസ്കരിക്കുന്നവരുടെ കൂടെ ജമാഅത്ത് നമസ്കാരത്തില്‍ നീ പങ്കെടുക്കുക എന്നും അര്‍ത്ഥം പറയപ്പെ ടുന്നു. (തഫ്സീര്‍ ഖാസിന്‍ : 1/347)
സ്ത്രീകള്‍ പള്ളിയില്‍ പോയി ആരാധാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഇസ്ലാമിക ശരീഅത്ത് ഒരുകാലത്തും വിലക്കിയിട്ടില്ല. മറിച്ച് പ്രവാചകന്‍(സ)യുടെ കാലത്തും അവിടുത്തെ കാലശേഷവും ധാരാളം മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ഏതാനും ചില തെളിവുകള്‍ താഴെ കൊടുക്കുന്നു.
عَنِ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ قَالَട്ടلاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ z.(صحيح مسلم1018)
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ (മുസ്ലിം : 1018)
( عَنْ سَالِمٍ عَنْ أَبِيهِ عَنْ النَّبِيِّ إِذَا اسْتَأْذَنَتْ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلَا يَمْنَعْهَا (صحيح البخاري :5238
സാലിം(റ) തന്റെ പിതാവില്‍നിന്ന് നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് (ബുഖാരി : 5238)
(عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ (مسند أحمد :5211
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ പള്ളിയിലേക്ക് പോകാന്‍ അനു വാദം ചോദിച്ചാല്‍ അവര്‍ക്ക് അനുവാദം നല്‍കുവീന്‍. (അഹ്മദ് : 5211)
(عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ قَالَ إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ بِاللَّيْلِ إِلَى الْمَسْجِدِ فَأْذَنُوا لَهُنَّ (صحيح البخاري 865
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(റ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ രാത്രിയില്‍ പള്ളിയിലേക്ക് പോകാന്‍ അുവാ ദം ചോദിച്ചാല്‍ അവര്‍ക്ക് അുവാദം ല്‍കുവീന്‍. (ബുഖാരി : 865)
عَنْ ابْنِ عُمَرَ قَالَ كَانَتْ امْرَأَةٌ لِعُمَرَ تَشْهَدُ صَلَاةَ الصُّبْحِ وَالْعِشَاءِ فِي الْجَمَاعَةِ فِي الْمَسْجِدِ فَقِيلَ لَهَا لِمَ تَخْرُجِينَ وَقَدْ تَعْلَمِينَ أَنَّ عُمَرَ يَكْرَهُ ذَلِكَ وَيَغَارُ قَالَتْ وَمَا يَمْنَعُهُ أَنْ يَنْهَانِي قَالَ يَمْنَعُهُ قَوْلُ رَسُولِ اللَّه لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ (صحيح البخاري: 900
ഇബ്നു ഉമര്‍(റ) നിവേദം: ഉമര്‍(റ)വിന്റെ ഒരു ഭാര്യ സുബഹി,ഇശാ എന്നീ നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കാന്‍ പള്ളിയില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ അവരോട് ചോദിക്കപ്പെട്ടു. നിങ്ങള്‍ പള്ളിയില്‍ പോകുന്നത് ഉമര്‍(റ)വിന്ന് ഇഷ്ടമില്ലെന്നും വെറുപ്പാണെന്നും അറിയാമല്ലോ പിന്നെ എന്തിന്നാണ് നിങ്ങള്‍ പോകുന്നത്? ഉടന് അവര്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ പിന്നെ ഉമറിനുതന്നെ നിരോധിച്ചു കളയാന്‍ എന്തു തടസ്സമാണുള്ളത് ? അബ്ദുല്ല പറഞ്ഞു: അല്ലാഹുവി ന്റെ ദാസികളെ അല്ലാഹുവിന്റെ പള്ളികളില്‍നിന്നും തടയരുത് എന്ന നബി വചനമാണ് ഉമറിന് തടസ്സമായി നില്‍ക്കുന്നത്. (ബുഖാരി: 900)
ഹിജാബിന്റെ ആയത്തിന്റെ ശേഷവും
നബി(സ) ജഹ്ശിന്റെ മകള്‍ സൈനബ(സ)യെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ സദ്യക്ക് ക്ഷണിച്ച വ്യക്തികള്‍ പുറത്തു പോകാതെയും മറ്റും നബി(സ)ക്ക് പ്രയാസമായപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്സാബിലെ 53 ാം വചം അവതരിക്കുകയുണ്ടായി :
സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധവും നിങ്ങളവരോട് മറയുടെ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാ ഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു (അഹ്സാബ് : 53)
ഈ സംഭവം വിവരിച്ചശേഷം ഇമാം ബുഖാരി(റ) പറയുന്നു :
وَأُنْزِلَتْ آيَةُ الْحِجَابِ (صحيح البخاري : 4794
അങ്ങ ഹിജാബിന്റെ ആയത്ത് അവതരിക്കപ്പെട്ടു.(ബുഖാരി : 4794)
തഫ്സീര്‍ ഇബ്നു കസീര്‍ ഈ ആയത്തി വിശദീകരിച്ചു കൊണ്ട് പറയുന്നു :
هذه آية الحجاب (تفسير ابن كثير 3/607)
ഇതാണ് ഹിജാബിന്റെ ആയത്ത് (തഫ്സീര്‍ ഇബ്നു കസീര്‍ : 3/607)
ഈ സംഭവം നടന്നത് ഹിജ്റ: മൂന്നിനാണെന്നും അഞ്ചിനാണെന്നും പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ ഹിജാബിന്റെ ആയതതായി യാഥാസ്ഥികര്‍ ഉദ്ധരിക്കാറുള്ളത് സൂറത്തുല്‍ അഹ്സാബിലെ 32,33 ആയത്തുകളാണ്.
“പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയസ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന യായമായവാക്ക് നിങ്ങ ള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക.പഴയ അജ്ഞാകാലത്തെ സൌന്ദര്യപ്രകടം പോലുള്ള സൌന്ദര്യപ്രകടം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതയുെം അനുസരിക്കുകയും ചെയ്യുക.(പ്രവാചക ന്റെ) വീട്ടുകാരേ! നിങ്ങളില്‍നിന്ന് മാല്നയം നീക്കികളയുവാനും , നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (അഹ്സാബ് : 32,33)
മേല്‍ ആയത്തുകളിലെല്ലാം വീട്ടിലും പുറത്തും അനുഷ്ഠിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മര്യാദയോടെ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന നിബന്ധയോടെ വസ്ത്രം ധരിച്ചുകൊണ്ട് വീട്ടില്‍ിന്ന് പുറത്തു പോകുന്നതിനേയാേ പള്ളിയില്‍ പോകുന്ന തിനേയാേ വിലക്കുന്ന ഒരു സൂക്തം അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ, പ്രവാചകന്‍(സ)യുടെ തിരു സുന്നത്തിലോ കാണാന്‍ സാധ്യമല്ല.
മുസ്ലിം സ്ത്രീകള്‍ക്ക് പള്ളി വിലക്കുന്ന ഒരു ആയത്താണ് ഹിജാബിന്റെ ആയത്തെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും പുറത്തു പോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളാണ് സ്ത്രീകള്‍ പള്ളിയില്‍ പോകുമ്പോഴും പാലിക്കേണ്ടത്. ശരീരത്തിന്റെ അവയവങ്ങള്‍ പ്രകടമാകാത്ത രീതിയില്‍ സുഗന്ധം ഉപയോഗിക്കാ തെ ജനങ്ങളെ ആകര്‍ശിക്കാത്ത രീതിയില്‍ വസ്ത്രം ധരിച്ചുകൊണ്ട് അന്യപുരുഷന്മാരുമായി ഇടകലരാതെയാണ് പുറത്ത് പോകേണ്ടത്.
അ തോടൊപ്പം തികഞ്ഞ ഭക്തിയോടും ഭവ്യത്യയാടെയും കൂടിയാണ് അവര്‍ പള്ളിയിലേക്ക് പോകേണ്ടത്.
عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ . (صحيح مسلم 1026
അബൂഹുറൈറ(റ) നിവേദം: നബി(സ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കൂടെ അവസാ നത്തെ രാത്രി നമസ്കാരത്തിന് പങ്കെടുക്കരുത്. (മുസ്ലിം : 1026)
നബി (സ) യുടെ ഭാര്യമാരും പള്ളിയില്‍ പോയിരുന്നു.
നബി(സ)യുടെ കാലത്തും അവിടുത്തെ വിയോഗാന്തരവും തിരുമിേ(സ)യുടെ ഭാര്യമാര്‍ പള്ളിയില്‍ പോയി നമസ്കരിക്കുകയും ഇഅ്തികാഫിരിക്കുകയും കൂടി ചെയ്തിരുന്നതായി പ്രമാണങ്ങളില്‍ കാണാവുന്നതാണ്.
നബി(സ)യുടെ ഭാര്യയായ ആയിശ(റ), സൈനബ്(റ) എന്നിവര്‍ പള്ളിയില്‍ ഇഅ്തികാഫിരുന്നിരുന്നു (ബുഖാരി:2033, മുസ്ലിം:2848)
أَنَّ عَائِشَةَ رضي الله عنها قَالَتْ كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُولِ اللَّهِ صَلَاةَ الْفَجْرِ مُتَلَفِّعَاتٍ بِمُرُوطِهِنَّ ثُمَّ يَنْقَلِبْنَ إِلَى بُيُوتِهِنَّ حِينَ يَقْضِينَ الصَّلَاةَ لَا يَعْرِفُهُنَّ أَحَدٌ مِنْ الْغَلَسِ (صحيح البخاري 578
ആയിശ(റ) പറഞ്ഞു : നിശ്ചയം സത്യവിശ്വാസികളായ സ്ത്രീകള്‍ റസൂലുല്ലാഹി(സ)യോടൊപ്പം അവരുടെ മൂടുവസ്ത്രം ധരിച്ചുകൊണ്ട് സുബ്ഹി നമസ്കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്കാരം കഴിഞ്ഞാല്‍ അവര്‍ വീട്ടിലേക്ക് മടങ്ങും. ഇരുട്ട് നിമിത്തം ഒരാള്‍ക്കും അവരെ തിരിച്ചറിഞ്ഞിരുന്നില്ല. (ബുഖാരി : 578)
ഈ ഹദീസി വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (സ) പറയുന്നത് നോക്കൂ :
وَفِي الْحَدِيثِ اِسْتِحْبَابُ الْمُبَادَرَةِ بِصَلَاةِ الصُّبْحِ فِي أَوَّلِ الْوَقْتِ وَجَوَازُ خُرُوجِ النِّسَاءِ إِلَى الْمَسَاجِد لِشُهُودِ الصَّلَاة فِي اللَّيْل ، وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَارِ مِنْ بَاب أَوْلَى لِأَنَّ اللَّيْلَ مَظِنَّةُ الرِّيبَةِ أَكْثَرَ مِنْ النَّهَارِ (فتح الباري لابن حجر (2 / 360
ഈ ഹദീസില്‍ സുബ്ഹി നമസ്കാരം അതിന്റെ ആദ്യസമയത്ത് തന്നെ നിര്‍വ്വഹിക്കല്‍ സുന്നത്താണെന്നും, രാത്രികളില്‍ നിമസ്കാരത്തിന്ന് വേണ്ടി സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെടാമെന്നുമുണ്ട്. അപ്രകാരം പകലിക്കോള്‍ രാത്രിയാണ് കൂടുതല്‍ സംശയത്തിന് സാദ്ധ്യതയുള്ളത് എന്നിരിക്കെ പകലിലും നമസ്കാരങ്ങള്‍ക്കായി പള്ളിയില്‍ പോകാമെന്ന് മനസ്സിലാകുന്നു. (ഫത്ഹുല്‍ബാരി : 2/360)
പ്രവാചകന്‍(സ)യുടെ വഫാത്തിന്ന് ശേഷവും നബി(സ)യുടെ ഭാര്യമാര്‍ പള്ളിയില്‍ നമസ്കരിക്കുകയും ഇഅ്തികാഫ് ഇരിക്കുക യും ചെയ്തിരുന്നു.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ أَنَّ النَّبِيَّ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ (صحيح البخاري: 2026 ومسلم : 2841)
ആയിശ(റ) നിവേദം നബി(സ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026, മുസ്ലിം : 2841)
പള്ളിയില്‍ മാത്രമെ ഇഅ്തികാഫ് ശരിയാവുകയൊള്ളൂ. ഇത് ശാഫീ മദ്ഹബിലെ കിതാബുകള്‍വരെ വ്യക്തമാക്കുന്നുണ്ട്.
(പള്ളിയില്‍ മാത്രമെ ഇഅ്തികാഫ് സാധുവാകുകയൊള്ളൂ. ജുമുഅത്തു പള്ളിയാണ് ഏറ്റവും നല്ലത്. അവയവങ്ങളില്‍ ചിലത് പള്ളിയില്‍ നിന്ന് പുറത്തേക്കിടുന്നത് വിരോധമില്ല. പള്ളിയിലല്ലാതെ വീട്ടിലോ മറ്റോ നമസ്കാരത്തിനായി തയ്യാര്‍ ചെയ്യപ്പെട്ട സ്ഥലത്ത് ഇഅ്തികാഫ് സ്വഹീഹാവുകയില്ല. (പത്തുകിതാബ് അധ്യായം നൂറുല്‍ അബ്സാര്‍. ഇബ്റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷയില്‍ നിന്ന് പേജ് : 123)
അമുസ്ലിം, ഭ്രാന്തന്‍, ബോധംകെട്ടവന്‍, ആര്‍ത്തവകാരി, പ്രസവക്കാരികള്‍, വലിയ അശുദ്ധിയുള്ളവര്‍, ലഹരി ബാധിതര്‍, ഇവരുടെ ഇഅ്തികാഫ് സ്വീകാര്യമല്ല. (പത്തുകിതാബ് അധ്യായം നൂറുല്‍ അബ്സാര്‍. ഇബ്റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷയില്‍ിന്ന് പേജ് : 124)
മലമൂത്ര വിസര്‍ജ്ജം ചെയ്യുക, രോഗമാകുക, ആര്‍ത്തവമുണ്ടാകുക പോലൊത്ത ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യങ്ങള്‍ക്കു വേണ്ടിപുറത്തു പോകുന്നതു കൊണ്ട് ഇഅ്തികാഫ് ബാത്വിലാവുകയില്ല. (ഇബ്റാഹീം പുത്തൂര്‍ ഫൈസിയുടെ ഉംദ പരിഭാഷയില്‍ിന്ന് പേ ജ് : 184)
വീടാണോ ഉത്തമം ?
സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് അവര്‍ ക്ക് ല്ലത്. എന്നാല്‍ മസ്കാരം, ത്വവാഫ്, ഹജ്ജ്, ഉംറ എന്നീ കാര്യ ങ്ങള്‍ക്കുവേണ്ടി സ്ത്രീകള്‍ പുറത്തുപോകുന്നത് അല്ലാഹുവോ റസൂ ലോ മുടക്കിയിട്ടില്ല. സ്ത്രീകള്‍ പള്ളിയില്‍ വെച്ച് മസ്കരിക്കുന്നതി ക്കോള്‍ ഉത്തമം അവരുടെ വീട്ടില്‍വെച്ച് മസ്കരിക്കലാണ് എന്ന ഹദീസ് സ്വഹീഹാണെങ്കില്‍ തന്നെ അവയൊന്നും പള്ളിയില്‍വെച്ച് മസ്കരിക്കുന്നത് ഹറാമാണെന്ന് പഠിപ്പിക്കുന്നില്ല.
അത്തരം ഹദീസുകള്‍ സ്വഹീഹാണെങ്കില്‍ നബി(സ)യുടെ പ്രി യപത്ിമാര്‍ പള്ളിയില്‍ പോകുമായിരുന്നില്ല. പക്ഷെ അവര്‍ പള്ളിയി ല്‍ പോയിരുന്നുവെന്ന് മാത്രമല്ല പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുക യും കൂടി ചെയ്തിരുന്നുവെന്ന ഹദീസ് ാം മുകളില്‍ വായ്ചുവല്ലോ.
ഒരു സ്ത്രീ ഇസ്ലാമിക വേഷമണിഞ്ഞ് തന്റെ ഭര്‍ത്താവിന്റെ യോ പിതാവിന്റെയോ സഹോദരനമാരുടെയോ കൂടെ അല്ലാഹുവിനുള്ള ഇബാദത്ത് നിര്‍വ്വഹിക്കാന്‍ പള്ളിയില്‍ പോകുന്നത് ഹറാമും സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരുടെ കൂടെ സിയാറത്ത് ടൂറുകള്‍ക്ക് പോകുന്നതിനോ, വ്യഭിചാരം വരെ നടക്കുമെന്നുറപ്പുള്ള നേര്‍ച്ചപ്പൂരങ്ങളില്‍ അന്യപുരുഷന്മാരെ തൊട്ടുരുമ്മി കൂത്താടുന്നതിനോ യാതൊരു വിരോധവുമില്ലത്രെ ! എന്തൊരു ആഭാസം !
അല്ലാഹുവിനെ ആരാധിക്കാനായി ലോകത്താദ്യമായി നിര്‍മ്മിക്കപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ മക്കത്തെ പള്ളിയിലും അപ്രകാരം മദീനപ്പള്ളിയിലും അന്നുമുതല്‍ ഇന്നുവരെ ജുമുഅഃയിലും ജമാഅത്തുകളിലും സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. എന്നിരിക്കെ സമസ്ത മുസ്ല്യാക്കന്മാരുടെ ഈ പൊള്ള വാദത്തിന് എന്ത് തെളിവാണുള്ളത് ?
ഇമാം ശാഫി (റ) എന്ത് പറയുന്നു. ?
ശാഫി മദ്ഹബിലെ ഏറ്റവും ചെറിയ ഗ്രന്ഥമായ പത്ത്കിതാബ് മുതല്‍ അല്‍ഉമ്മ് വരെയുള്ള സകല ഗ്രന്ഥങ്ങളും പഠിക്കിക്കുന്നത് സ്ത്രീകള്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന പള്ളികളില്‍ പോയി ജുമുഅഃ ജമാഅത്തുകളില്‍ പങ്കെടുക്കല്‍ അനുവദിയമാണെന്നാണ്.
പത്ത് കിതാബില്‍ പറയുന്നു :
ويكره حضور المسجد لمشتهاة وشابة لا غيرهما عند أمن الفتنة (عشرة كتب : صفحة : 7
കാഴ്ചയില്‍ ആഗ്രഹിക്കപ്പെടുന്നവര്‍ക്കും യുവതികള്‍ക്കും പള്ളിയില്‍ ഹാജരാവല്‍ കറാഹത്താണ്. ഇവരല്ലാത്തവരല്ല. നാശത്തെ പേടിക്കാത്തപ്പോഴാണ് ഇപ്പറഞ്ഞത്. (ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങളുടെ പത്ത് കിതാബ് പരിഭാഷ പേജ് : 131)
ഇവിടെ കറാഹത്ത് (അനിഷ്ടകരം) മാത്രമാണ് യുവതികള്‍ക്കു പോലും പള്ളിയില്‍ ഹാജരാവല്‍ ഹറാമില്ല എന്നാണ് പറയുന്നത്. യുവതികളല്ലാത്തവര്‍ക്ക് അനുവദിയവുമാണ്. എന്നാല്‍ നവവിയെപ്പോ ലെയുള്ള ശാഫി മദ്ഹബിലെ പ്രാമാണികരായ പണ്ഡിതന്മാര്‍ സ്ത്രീകളില്‍ എല്ലാവര്‍ക്കും അനുവദിയമാണെന്ന് പറയുന്ന ധാരാളം ഉദ്ധരിണികള്‍ കാണാന്‍ സാധിക്കും.
وَيَقِفُ خَلْفَهُ الرِّجَالُ ثُمَّ الصِّبْيَانُ ثُمَّ النِّسَاءُ (شرح المحلي على المنهاج (1 / 312
ഇമാമിന്റെ പിന്നില്‍ ആദ്യം പുരുഷന്മാരും പിന്നെ ആണ്‍കുട്ടികളും പിന്നെ സ്ത്രീകളുമാണ് അണിനിരക്കേണ്ടത്. (മഹല്ലി :1/312)
ويقف خلف الإمام الرجال، ثم الصبيان، ثم النساء. (فتح المعين (2 / 32
ഇമാമിന്റെ പിന്നില്‍ ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും ശേഷം സ്ത്രീകളും നില്‍ക്കണം (ഫത്ഹുല്‍ മുഈന്‍ : 66)
أذا أرادت المرأة حضور الجمعة فهو كحضورها لسائر الصلوات (المجموع 4 496
സ്ത്രീകള്‍ ജുമുഅഃ നമസ്കാരത്തിന് പങ്കെടുക്കാന്‍ ഉദ്ദേശിച്ചാല്‍ മറ്റുള്ള നമസ്കാരങ്ങള്‍ക്ക് അവര്‍ വരുമ്പോള്‍ പാലിക്കേണ്ട നിബന്ധനയോടു കൂടി വരേണ്ടതാണ്. (ശറഹുല്‍ മുഹദ്ദബ് വാല്യം 4 പേജ്:496)
ولا أحب لواحد ممن له ترك الجمعة من الاحرار للعذر ولا من النساء وغير البالغين والعبيد أن يصلى الظهر حتى ينصرف الامام... لانه لعله يقدر على إتيان الجمعة فيكون إتيانها خيرا له ( الأم : 1 / 219)
ജുമുഅഃ നിര്‍ബന്ധമില്ലാത്ത സ്വതന്ത്ര പുരുഷന്മാരില്‍ നിന്നുള്ള വിട്ടു വീഴ്ചയുള്ളവര്‍, പ്രായപൂര്‍ത്തിയെത്താത്തവര്‍, സ്ത്രീകള്‍, അടിമകള്‍, എന്നിവര്‍ ഇമാം ജുമുഅഃ നിര്‍വ്വഹിച്ചു അതില്‍ിന്ന് വിരമിച്ച ശേഷമല്ലാതെ ളുഹ്ര്‍ നമസ്കരിക്കുന്നതി ഞാന്‍ ഇഷ്ടപ്പെടുന്നില്ല.കാരണം അവര്‍ക്ക് അവരുടെ തടസ്സം നീങ്ങിയാല്‍ ജുമുഅഃക്കു പങ്കെടുക്കലാണ് ഏറ്റവും ഉത്തമം. (അല്‍ഉമ്മ് : 1/219)
നൂറിലധികം തെളിവുകള്‍
ഇസ്ലാമിക വേഷമണിഞ്ഞുകൊണ്ട് സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി ജുമുഅഃ ജമാഅത്ത് നമസ്കാരങ്ങള്‍, പെരുന്നാള്‍ നമസ്കാര ങ്ങള്‍, ഗ്രഹണ നമസ്കാരങ്ങളിലെല്ലാം പങ്കെടുക്കല്‍ അനുവദീയമാണെന്ന് നൂറിലധികം തെളിവുകള്‍കൊണ്ട് സ്ഥിരപ്പെട്ടതാണ്. അവയെല്ലാം ഉദ്ദരിച്ച് ദീര്‍ഘിപ്പിക്കേണ്ടതില്ല. ആവശ്യമെങ്കില്‍ മുഴുവന്‍തെളിവുകള്‍ നിരത്താനും തയ്യാറാണെന്ന് സൂചിക്കിക്കുന്നു.
ചുരുക്കത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാം പറഞ്ഞ നിബന്ധകള്‍ പാലിച്ചു കൊണ്ട് പള്ളികളില്‍ പോയി ജുമുഅഃ ജമാഅത്ത് നമസ്കാരങ്ങളില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് വിശുദ്ധ ഖുര്‍ആനിലോ, നബി(സ)യുടെ ഹദീസിലോ, ഇമാം ശാഫീ(റ) പറഞ്ഞതായോ ഒരാള്‍ക്കും കാണിക്കുക സാധ്യമല്ല.
وَصَلَّى اللهُ وَسَلَّم عَلَى نَبِيِّنَا مُحَمَّدِِ وَعَلى آلِهِ وَصَحْبِهِ أجْمَعِين .
No comments :
Post a Comment
Note: Only a member of this blog may post a comment.