Friday, June 27, 2014

മന്ത്രം, ജോത്സ്യം മന്ത്രവാദം, ശകുനാം നോക്കല്‍

മന്ത്രം  الرقى

പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന പ്രാര്‍ത്ഥകള്‍ ചൊല്ലി അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗശമവും മറ്റും കാംക്ഷിക്കലാണ് മന്ത്രം. അത് നിര്‍വ്വഹിക്കുന്നത് ഓരോ വിഷയത്തി നും നിശ്ചയിക്കപ്പെട്ട കാരണങ്ങള്‍ പ്രവര്‍ത്തിക്കു ന്നതോടൊപ്പമായിരിക്കണം. കാരണം നബി(സ) പറഞ്ഞു:

لِكُلِّ دَاءٍ دَوَاءٌ فَإذَا أصِيبَ دَوَاءُ الدَّاءِ بَرِئَ بِإذْنِ اللهِ تَعَالى (مسلم، أحمد صحيح الجامع للألباني: 516
"എല്ലാ രോഗത്തിും മരുന്നുണ്ട്. രോഗത്തിുള്ള മരുന്ന് എത്തിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ അനുമതിയാല്‍ ശമനം ലഭിക്കുന്നതാണ്'' (മുസ്ലിം,അഹ്മദ്.അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് നമ്പര്‍:5163)

രോഗിയെ സന്ദര്‍ശിക്കുന്നവരോട് രോഗിക്ക് വേണ്ടി താഴെ പറയുന്ന പ്രാര്‍ത്ഥകൊണ്ട് മന്ത്രിക്കുവാനും നബി(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്:

اللهُمَّ ربَّ النَّاسِ أذْهِبِْ الْبَأْسَ وَاشْفِ أَنْتَ الشَّافِي لاَ شِفَاءَ إلاَّ شِفَاؤُكَ شِفَاءً لاَ يُغَادِرُ سَقَمَا (صحيح البخاري
"ജങ്ങളുടെ രക്ഷകനായ അല്ലാഹുവേ, (ഇദ്ദേഹത്തിന്റെ) പ്രയാസങ്ങള്‍ നീക്കി നീ ശമനം നല്‍കേണമേ. നീയാണല്ലൊ ശമനം നല്‍കുന്നവന്‍, നിന്റെ ശമമല്ലാതെ യാതൊരു ശമവുമില്ല. ഒരു രോഗ ത്തെയും ബാക്കിവിടാത്ത നിലക്ക് നീ ശമനം നല്‍കേണമേ'' (സ്വഹീഹുല്‍ ബുഖാരി) 

എന്നാല്‍ രോഗശമത്തിനായി വെള്ളത്തിലും മറ്റും മന്ത്രിച്ച്  കുടിപ്പിക്കുന്നതിനോ നൂലില്‍ മന്ത്രിച്ച് ശരീരഭാഗങ്ങളില്‍ കെട്ടുന്നതി നോ, ഉറുക്ക്, ഐക്കല്ല് എന്നിവ രോഗശമത്തിനും  ആഗ്രഹപൂര്‍ത്തീകരണത്തിും മറ്റുമായി ആശ്രയിക്കുന്നതിനോ സ്വഹീഹായ ഹദീസിന്റെ പിന്‍ബലമില്ല. 

അത്തരം ചികില്‍സാ രീതി നബിചര്യക്ക് വിരുദ്ധവുമാണ്. 

مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ (أحمد، حاكم صحيح الجامع للألباني رقم : 6394
"ആരെങ്കിലും ഉറുക്ക് കെട്ടിയാല്‍ അവന്‍ ശിര്‍ക്ക് ചെയ്തു'' (അഹ്മദ്, ഹാകിം. അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് നമ്പര്‍: 6394)

സ്വഹാബിയായ ഹുദൈഫ(റ) ഒരു രോഗിയുടെ കയ്യില്‍ ഒരു നൂല് കെട്ടിക്കാണുകയും എന്താണെന്ന് ചോദിച്ചപ്പോള്‍ മന്ത്രിച്ച നൂലാണെന്ന് പറഞ്ഞു. അദ്ദേഹം ഉടന് അത് അഴിച്ച്കളഞ്ഞ് 'മനുഷ്യരില്‍ അധികപേരും ശിര്‍ക്ക് ചെയ്തുകൊണ്ടല്ലാതെ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല. (യൂസുഫ്: 106) എന്ന ആയത്ത് ഓതുകയും ചെയ്തു.' (അബൂഹാതിം). 

ഇബ്നു മസ്ഊദ്(റ) ഒരിക്കല്‍ തന്റെ ഭാര്യയുടെ കഴുത്തില്‍ മന്ത്രിച്ചുകെട്ടിയ നൂല് കണ്ടപ്പോള്‍ അത് പൊട്ടിച്ചുകളഞ്ഞ്; പറഞ്ഞത്: 'ഇബ്നു മസ്ഊദിന്റെ കുടുംബത്തിന്  ശിര്‍ക്കിന്റെ ആവശ്യമില്ല' (ഹാകിം) എന്നാണ്. മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളും ഈ വിഷയത്തിന്റെ ഗൌരവവും സ്വഹാബികളുടെ ഇക്കാര്യത്തിലെ സൂ ക്ഷ്മതയുമാണ് നമുക്ക്മ സ്സിലാക്കിത്തരുന്നത്.

സിഹ്റ് (മാരണം)  السحـر
   
സിഹ്റ്, മാരണം, ആഭിചാരം എന്നിവ മനുഷ്യനെ കുഫ്റിലേക്ക്  (അവിശ്വാസത്തിലേക്ക്) എത്തിക്കുന്നതാണ് സിഹ്റ്, പ്രവാചകന്‍(സ) സബ്ഉല്‍ മൂബിഖാത്തില്‍ (ഏഴുമഹാപാപങ്ങളില്‍) എണ്ണിയ വിഷയമാണ്. അതാകട്ടെ  മനുഷ്യന്ന് ഉപദ്രവമുണ്ടാക്കുമെന്നല്ലാതെ ഒട്ടും ഉപകാരമുണ്ടാക്കുന്നതല്ല. 

എന്നാല്‍ ചിലയാളുകള്‍ ഇന്ന്, സിഹ്റ് ബാധിച്ചത് ഒഴിപ്പിക്കാനാണ് എന്ന നിലയിലും ജോല്‍സ്യന്മാരേയും മന്ത്രവാദികളേയും സമീപിച്ച് ഹറാമുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്! പക്ഷേ, അത്തരം ഘട്ടങ്ങളില്‍ സൂറത്തുല്‍ മുഅവ്വദത്തിൈ (ഖുല്‍അഊദു ബിറബ്ബില്‍ ഫലഖ്, ഖുല്‍അഊദു ബിറബ്ബിന്നാസ്) പോലുള്ള അല്ലാഹുവിന്റെ വചങ്ങള്‍ മുഖേ അല്ലാഹുവില്‍ ശരണം തേടുകയും, ജീവിതം അല്ലാഹുവില്‍ തവക്കുലാക്കുകയുമാണ് വേണ്ടത്. 

നബി(സ)പറയുന്നത് ശ്രദ്ധിക്കുക:

وَاعْلَمْ أنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أنْ يَنْفَعُوكَ بِشَيْءِِ لَمْ يَنْفَعُوكَ بِشَيْءِِ إلاَّ قَدْ كَتَبَهُ اللهُ لَكَ، 
وَلَوْ اجْتَمَعُوا عَلَى أنْ يَضُرُّوكَ بِشَيْءِِ لَمْ يَضُرُّوكَ إلاَّ بِشَيْءِِ قَدْ كَتَبَهُ اللهُ عَلَيْكَ (الترمذي  صحيح الجامع للألباني : 7957

"നീ മസ്സിലാക്കുക, സമൂഹം മുഴുവും നിനക്ക് ഒരു ഉപകാരം ചെയ്തുതരാന്‍ ഒരുമിച്ചുകൂടിയാലും അല്ലാഹു നിക്കു തീരുമാനിച്ചു രേഖപ്പെടുത്തിയതല്ലാതെ നിനക്കു പ്രയോജപ്പെടുന്നതല്ല, (അതുപോലെ) അവര്‍ നിനക്കൊരു ഉപദ്രവം വരുത്താന്‍ ഒരുമിച്ചു ശ്രമിച്ചാലും അല്ലാഹു നിനക്കു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് ഏല്‍ക്കുന്നതുമല്ല.'' (തുര്‍മുദി. അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് നമ്പര്‍: 7957)

ജോല്‍സ്യവും കണക്കുനോട്ടവും الكهانة والعرافة

ജോല്‍സ്യന്റേയും മറഞ്ഞകാര്യങ്ങള്‍ പറയുമെന്ന് വാദിക്കുന്ന വരുടേയും അവസ്ഥയും മേല്‍ പറയപ്പെട്ടതു തന്നെയാണ്. അവരും അല്ലാഹുവില്‍ വിശ്വസിക്കാത്ത കാഫിറുകള്‍ തന്നെയാണ്, അവര്‍ ഏതു പേരിലറിയപ്പെട്ടാലും ശരി !?. 

യഥാര്‍ത്ഥത്തില്‍ ഗൈബ് (അദൃശ്യം) അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല എന്നത് നാം മസ്സിലാക്കിയിട്ടുള്ള വിഷയമാണ്. ചിലപ്പോള്‍ അവര്‍ പറയുന്നതില്‍ ഏതെങ്കിലും കാര്യം സത്യവുമായി യോജിച്ചുവന്നേക്കാം എന്നാല്‍ അത് പിശാച് മനുഷ്യന് കുഫ്റിലേക്ക് എത്തിക്കുവാന്‍ ഒപ്പിക്കുന്നതായേക്കും. ഒരു വിഷയത്തില്‍ നമുക്ക് ഗുണം കിട്ടുന്നുവെങ്കില്‍ ചെയ്യുക ഇല്ലെങ്കില്‍ ചെയ്യാതിരിക്കുക എന്ന രീതി മുസ്ലിമിന്  യോജിച്ചതല്ല. അല്ലാഹു അനുവദിച്ചതാണെങ്കില്‍ ചെയ്യുക വിരോധിച്ചത് വര്‍ജ്ജിക്കുക എന്ന അവസ്ഥയിലെത്തുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മുസ്ലിമാവുകയുള്ളൂ.
  
മറഞ്ഞകാര്യങ്ങള്‍ അറിയാനും കാണാതെപോയ കാര്യങ്ങള്‍ തേടിപ്പിടിക്കാനും, ജോല്‍സ്യരേയും മന്ത്രവാദികളേയും മറ്റും സമീപിക്കുകയും അവര്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നത് കുഫ്റ് (ദൈവ നിഷേധം) ആണെന്നാണ് പ്രവാചകന്‍(സ) വ്യക്തമാക്കിയിട്ടുള്ളത്.

مَنْ أتَىَ كاَهِناََ أَوْ عَرَّافاََ فَصَدَّقََهُ بِماَ يَقوُلُ فَقَدْ كَفَرَ بِماَ أُنْزِلَ عَلىَ مُحَمَّدِِ (أحمد، صحيح الجامع للألباني : 5939
"വല്ലവനും ജോല്‍സ്യനേയാേ കണക്കു നോട്ടക്കാരനേയാേ സമീപിക്കുകയും അവര്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ മുഹമ്മദ് നബി(സ)ക്ക് ഇറക്കപ്പെട്ടതില്‍ അവിശ്വസിച്ചു (കാഫിറായി) കഴിഞ്ഞു.'' (അഹമ്മദ് അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് നമ്പര്‍: 5939)

ഇനി അവര്‍ക്ക് അദൃശ്യമറിയും എന്ന വിശ്വാസമില്ലാതെയാണ് പോകുന്നത്; എങ്കില്‍ പോലും അത് ഗുരുതരമായ തെറ്റ് തന്നെയാണ്. നബി(സ) പറയുന്നു:

مَنْ أتىَ عَرَّافاََ فَسَأَلَهُ عَنْ شَيْءِِ لَمْ تُقْبَلْ لَهُ صَلاَةُ أَرْبَعِينَ لَيْلَةًَ (مسلم
"വല്ലവും ജോല്‍സ്യ സമീപിച്ച് അവനോട് വല്ലകാര്യത്തെ സംബ്ധിച്ചും ചോദിച്ചാല്‍ നാല്‍പ്പത് രാത്രികളിലെ (ദിവസത്തെ) അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുന്നതല്ല''. (മുസ്ലിം).

ശകുനം നോക്കലും കാലത്തെ ശപിക്കലും  الطيرة وسبّ الدهر

الطِّيَرَةُ شِرْكٌ ( أحمد، حاكم، صحيح الجامع للألباني : 3960
"ശകുനം  നോക്കല്‍ ശിര്‍ക്കാണ്'' (അഹ്മദ്, ഹാകിം. സ്വഹീഹുല്‍ ജാമിഅ് നമ്പര്‍: 6394)

لاَ تَسُبُّوا الدَّهْرَ فَإِنَّ اللهَ هُوَ الدَّهْرُ (مسلم , صحيح الجامع للألباني : 7313 
"നിങ്ങള്‍ കാലത്തെ ശപിക്കരുത് നിശ്ചയം അല്ലാഹുവാണ് കാലം'' (മുസ്ലിം)

No comments :

Post a Comment

Note: Only a member of this blog may post a comment.