Friday, June 6, 2014

ഉറുക്കും ഏലസും

സത്യവിശ്വാസിയും, മുസ്ളിമുമായ ഒരു ദാസന്റെ മനസ്സിൽ തന്റെ രക്ഷിതാവിനെ കുറിച്ച് വിശ്വാസം സുദൃഢമാവുകയും അല്ലാഹു രാജാധിരാജനും സർവ്വ കാര്യങ്ങളുടേയും കൈകാര്യകർത്താവും, അവന്റെ അനുവാദമില്ലാതെ എന്തെങ്കിലുമൊന്ന് പ്രവർത്തിക്കുവാൻ ഈ പ്രപഞ്ചത്തിൽ ഒരാൾക്കും സാധ്യമല്ലെന്നും, സർവ്വ സൃഷ്ടികളുടേ യും മൂർദ്ധാവ് അവന്റെ നിയന്ത്രണത്തിലാണെന്നും അവൻ ഉദ്ദേശിക്കുന്നത് മാത്രമേ സംഭവിക്കുകയുള്ളൂവെന്നും അല്ലാത്തവ സംഭവിക്കുകയില്ലെന്നും അംഗീകരിക്കുന്നതോടെ ആളുകളെ അത്താണിയാ യി കാണുന്ന അവസ്ഥയിൽ നിന്ന് മുക്തമായി, അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുന്നതിനുള്ള ദൃഢനിശ്ചയം വിശ്വാസികളിൽ ഉണ്ടായിത്തീരും. അല്ലാഹു പറഞ്ഞിരിക്കുന്നു:

 وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ  (سورة الطلاق  : 3) 
 (ആര് അല്ലാഹുവിന്റെ മേൽ (കാര്യങ്ങളെല്ലാം) ഭരമേൽപ്പിക്കുന്നു വോ അവന് അവൻ തന്നെ മതിയാകും.)  (സൂറത്ത് ത്വലാഖ് :3)



ഈ ഉന്നതമായ പദവിയിൽ എത്തുവാൻ ഒരാൾക്ക് സാധിച്ചാൽ അയാളായിരിക്കും മനുഷ്യരിൽ ഏറ്റവും ധൈര്യവാൻ. ഉന്നതമായ യ ശസ്സും അയാൾക്കുണ്ടായിരിക്കും. അല്ലാഹുവിനെ അല്ലാതെ മറ്റൊരാ ളെയും അയാൾ ഭയപ്പെടുകയുമില്ല. കാരണം ഈ പ്രപഞ്ചത്തിന്റെ ര ക്ഷിതാവുമായാണ് അയാൾ ബന്ധപ്പെടുന്നത്. സർവ്വകാര്യങ്ങളുടേ യും നിയന്ത്രണവും കൈകാര്യവും അല്ലാഹുവിനാണ് എന്ന വസ്തുത അംഗീകരിക്കുന്നതോടെ അവനിലേക്ക് മാത്രമായി ശ്രദ്ധ തിരിക്കുക യും ചെയ്യുന്നു. എന്നാൽ ചില മഹാൻമാർക്ക് മറ്റുള്ളവർക്ക് നന്മവരുത്തുവാനും തിന്മകൾ തട്ടി മാറ്റുവാനും സാധിക്കുമെന്ന് വിശ്വസിക്കുന്നവരെ നമു ക്ക് കാണാവുന്നതാണ്. ചിലരാവട്ടെ അമ്പിയാക്കൾക്കും ഔലിയാക്ക ൾക്കും പ്രപഞ്ചത്തിന്റെ നിന്ത്രണത്തിൽ പോലും പങ്കുണ്ടെന്ന് വിശ്വ സിക്കുന്നു . മറ്റു ചിലരുടെ വിശ്വാസമനുസരിച്ച് ഔലിയാക്കൾ എന്ന് വിശ്വസിക്കപ്പെടുന്ന ചില മഹൽവ്യക്തികൾക്ക് ചരടും, നൂലും, ഉറു ക്കും ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വിഷജന്തുക്കളിൽ നിന്ന് ര ക്ഷിക്കുവാനും പിശാചു ബാധയിൽ നിന്ന് സുരക്ഷയേകുവാനും സ്നേഹവും നന്മയും വരുത്തുവാനും അവർക്ക് ഉണ്ടായേക്കാവുന്ന തിന്മ തടുക്കുവാനും സാധിക്കുമെന്ന് കരുതുന്നു.ചിലർ സന്താന സൌ ഭാഗ്യത്തിനായ് ഏലസ് ധരിക്കുന്നു. മറ്റു ചിലർ സ്നേഹവും പൊരുത്ത വും നേടുവാനും ഇപ്രകാരം ചെയ്യു ന്നു. ഇതെല്ലാം വിശ്വാസത്തിന്റെ ദൌ ർബല്ല്യം കൊണ്ട് സംഭവിക്കുന്നത ത്രെ. അതോടൊപ്പം രണ്ട് തരം കുറ്റങ്ങളിൽ അവർ അകപ്പെടുകയും ചെയ്യുന്നു. ഒന്ന് : നന്മവരുത്തുവാനും തിന്മ തടുക്കുവാനും അല്ലാഹു അല്ലാത്തവ ർക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു .ഇത് അല്ലാഹുവിൽ പങ്ക് ചേർ ക്കലാണ്. കാരണം അല്ലാഹു പറയുന്നു 

قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللَّهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ} سورة الزمر(38) 

(പറയുക, അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവ യെ കണ്ടുവോ. അല്ലാഹു വല്ല ഉപദ്രവത്തേയും എനിക്ക് ഉദ്ദേശിച്ചെ ങ്കിൽ, അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ. അല്ലെങ്കി ൽ, അവ എനിക്ക് വല്ല കാരുണ്യത്തേയും ഉദ്ദേശിച്ചാൽ അവന്റെ കാ രുണ്യം പിടിച്ചു വെക്കുന്നവയാണോ അവ. പറയുക എനിക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കുവർ അവന്റെ മേൽതന്നെ ഭരമേൽപ്പിക്കു ന്നതാണ്.) (സൂറത്ത് സുമർ :38 )

ഇപ്രകാരം ചെയ്യുമ്പോൾ അല്ലാഹു അല്ലാത്തവർക്ക് സ്വമേധയാ തന്നെ നന്മവരുത്തുവാനും തിന്മ തടുക്കുവാനും സാധിക്കുമെന്ന് വിശ്വ സിക്കാതെ, കേവലം അതിനുള്ള ഒരു കാരണം ആയേക്കാം എന്ന് മാ ത്രം വിശ്വസിച്ചാലും അത് ശിർക്കായി മാറുന്നതാണ്. കാരണം അല്ലാ ഹുവിനെ കുറിച്ച് അറിയാത്തത് പറയലാണത്. അത് മേൽ പറഞ്ഞതി ന് കാരണമാകുമെന്നതിന് എന്ത് തെളിവാണുളളത്? അതിനാൽ തന്നെ മതപരമോ ഭൌതികമോ ആയ യാതൊരു തെളിവുമില്ലാതെ (മരുന്നു പോലെ) അവ കാര്യം നേടുവാനോ ബർക്കത്തിന് (അനുഗ്രഹം) ലഭി ക്കുവാനോ ഉള്ള കാരണമായേക്കാം എന്നു വിശ്വസിക്കുന്നതും ചെറി യ ശിർക്കിൽ അകപ്പെടുവാൻ ഇടയായേക്കാം. രണ്ട്: അല്ലാഹു അല്ലാത്തവയുമായിട്ടാണ് കാര്യ കാരണങ്ങൾക്കതീത മായി ബന്ധപ്പെടുന്നത്. അപ്രകാരം വല്ലവസ്തുക്കളുമായി ബന്ധപ്പെ ടുന്നതിലൂടെ ആ വസ്തുക്കളിലാണ് ഭരമേൽപ്പിക്കപ്പെടുന്നത്. അല്ലാ ഹു അല്ലാത്തവരിൽ ഭരമേൽപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ ദൌർബ ല്യവും ചാപല്യവുമുള്ളതിലേക്കത്രെ അവർ ഭരമേൽപ്പിക്കുന്നത്. ഉറു ക്ക്, ഏലസ് പോലുള്ളവ എഴുതി ക്കെട്ടുന്നത് പാടില്ലാത്ത കാര്യമാ ണെന്ന് ഖണ്ഡിതമായ ധാരാളം തെളിവുകളിലൂടെ വിലക്കപ്പെ ടുകയും ചെയ്തിരിക്കുന്നു. അ പ്രകാരം എഴുതിക്കൊടുത്തത് വിശുദ്ധ ഖുർആനിൽ നിന്നു ള്ളതാണെങ്കിലും അല്ലെങ്കിലും ശരി. ഇമാം അഹ്മദും അബൂദാ വൂദും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം .അബ്ദുള്ള ഇബ്നുമസ്ഊദ്() വിൽ നിന്നു നിവേദനം. നബി () പറഞ്ഞിരിക്കുന്നു. ( إن َّالرُّقْيَ وَ التَّمَائِمَ وَالتِّوَلَةَ شرْكٌ ) (നിശ്ചയം ഉറുക്കും ഏലസും മന്ത്രങ്ങളും ശിർക്കാകുന്നു.)

അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാ ണാം. ഉഖ്ബത്ത് ഇബ്നു ആമിർ()വിൽ നിന്നു നിവേദനം. നബി ()പറഞ്ഞിരിക്കുന്നു. (مَنْ تَعَلَّقَ تَمِيمَةً فَلَا أَتَمَّ اللَّه ُلَه ) (ആരെങ്കിലും ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി ഏലസ് കെട്ടി യാൽ അല്ലാഹു അത് പൂർത്തിയാക്കാതിരിക്കട്ടെ.)

ഇമ്രാന്‍ (റ) നിവേദനം ചെയ്യുന്നു : ഒരിക്കല്‍ നബി (സ) ഒരു മനുഷ്യന്റെ തോള്‍ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി (സ) പറഞ്ഞു : നിനക്ക് നാശം! നിനക്ക് നാശം! എന്താണിത്? അയാള്‍ പറഞ്ഞു : വാതരോഗശമാനത്തിനാണ്. അപ്പോള്‍ റസൂലുല്ലാഹ് (സ) പറഞ്ഞു : ഇത് വാതരോഗത്തെ നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നീ അത് ഊരിയെരിയുക. അതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല.(അഹമദ്, ഇബ്നു ഹിബ്ബാന്‍, ഹാക്കിം)


ഹുദൈഫത് (റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല്‍ കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി : 'അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ച് കൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല' [അബൂഹാതിം]

ഒരിക്കല്‍ ഹുദൈഫത് (റ) ഒരു രോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ കയ്യിന്മേല്‍ ഒരു നൂലുള്ളതായി അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു : എന്താണിത്? രോഗി പറഞ്ഞു : മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ നബി (സ) യുടെ അനുചരനായ അദ്ദേഹം അത് മുറിച്ചു മാറ്റിയശേഷം പറഞ്ഞു : ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത് നമസ്ക്കരിക്കുകയില്ല. [അബൂഹാതിം]

ഈസാ നിവേദനം : ഞാന്‍ അബ്ദുല്ലാഹിബ്നു ഉകൈമിന്റെ (റ) അടുത്ത് പ്രവേശിച്ചു. അദ്ധേഹത്തില്‍ ഉമ്രത് ഉണ്ട്. ഞാന്‍ പറഞ്ഞു : താങ്കള്‍ക്കു ഉറുക്കു ബന്ധിപ്പിച്ചു കൂടെ? അപ്പോള്‍ സഹാബിയായ അദ്ദേഹം പറഞ്ഞു : "അതില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു. നബി (സ) പറഞ്ഞു : ആരെങ്കിലും ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിച്ചാല്‍ അതിന്മേല്‍ ഭരമേല്‍പ്പിക്കപ്പെട്ടു." [അബൂദാവൂദ്]

ഇമാം അഹ്മദും തിർമുദിയും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. അബ്ദുള്ള ഇബ്നുഹക()വിൽ നിന്നു നിവേദ നം. ( مَنْ تَعَلَّقَ تَمِيمَة فقد أَشْرَك ) (ആരെങ്കിലും ആഗ്രഹപൂർത്തീകരണത്തിനു വേണ്ടി ഏലസ് കെട്ടി യാൽ അവൻ അല്ലാഹുവിൽ പങ്ക് ചേർത്തിരിക്കുന്നു.) ഇമാം അഹ്മദ് തന്റെ മുസ്നദിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവം കാണുക. ഇംറാൻ ഇബ്നു ഹുസൈൻ()വിൽ നിന്നു നി വേദനം. കൈയ്യിൽ ചെമ്പ് കൊണ്ടു ള്ളൊരു വളയം ധരിച്ച ഒരാളെ നബി () കണ്ടു.അപ്പോൾ നബി() അയാ ളോട് അതിനെകുറിച്ച് വിശദീകരണം ചോദിച്ചു. അയാൾ പറഞ്ഞു.വാതരോ ഗത്തിൽ നിന്ന് ശമനം ലഭിക്കാൻ വേ ണ്ടി കെട്ടിയതാണ്. അപ്പോൾ നബി () അയാളോട് പറഞ്ഞു. (നീ അഃ് ഊരി കളയുക. അതുമൂലം നിനക്ക് പ്രയാസമല്ലാതെ വർദ്ധിപ്പിക്കുകയില്ല. മാത്രമല്ല, ഈ നിലയിലാണ് നീ മരണപ്പെടുന്നത് എങ്കിൽ നീ ഒരിക്ക ലും വിജയിക്കുകയുമില്ല.) വകീഹ് സഅദ് ഇബിനു ജുബൈർ()വിൽ നിന്നു നിവേദനം, അദ്ദേഹം പറഞ്ഞു. (ആരിൽ നിന്നെങ്കിലും ഒരു ഏലസ് പൊട്ടിച്ചു കളയുകയാണെങ്കിൽ ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലം അയാൾക്ക് ഉണ്ടായിരിക്കും.) ഇബ്റാഹീമിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു. (ഏലസുണ്ടാക്കി കെട്ടുന്നത് ഖുർആനിൽ നിന്നായിരുന്നാലും അല്ലെങ്കിലും അത് വെറുക്കപ്പെട്ടതാകുന്നു.) ഇബ്നു അബീഹാതിം ഹുദൈഫ()വിൽ നിന്നു ഉദ്ധരിക്കുന്നു. (പനി ബാധിച്ച കാരണം കൈയ്യിൽ ഏലസണിഞ്ഞ ഒരാളെ അദ്ദേഹം കണ്ടപ്പോൾ അത് പൊട്ടിച്ചു കൊണ്ട് അദ്ദേഹം ഈ വചനം ഓതുകയുണ്ടായി.) (وَمَا يُؤْمِنُ أَكْثَرُهُمْ بٍاللّهِ إِلاّ وَهُمْ مُشْرِكُون(َ يوسف:106 (അവരിൽ അധികം ആളുകളും അല്ലാഹുവിൽ വിശ്വസിക്കുന്നില്ല. പ ങ്ക് ചേർക്കുന്നവരായിക്കൊണ്ടല്ലാതെ.) യൂസുഫ് 106

ജാഹിലിയ്യാ കാലഘട്ടങ്ങളിൽ അറബികൾ തങ്ങളുടെ കുട്ടികൾ ക്ക് അപകടങ്ങൾ വരാതിരിക്കുവാനും കണ്ണേറ് ഏൽക്കാതിരിക്കുവാ നും വേണ്ടി ധരിപ്പിച്ചിരുന്ന ഒരുതരം ഏലസിനാണ് 'തമീമ്' എന്ന് പറയപ്പെടുന്നത്.എന്നാൽ ഇസ്ളാം ഈ വിശ്വാസം ഇല്ലാതാക്കുകയും, തി ന്മകൾ തടുക്കുന്നത് അല്ലാഹുവാ ണെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇപ്രകാരം തന്നെയാണ് ചില ഡ്രൈവർമാർ തങ്ങൾക്ക് അപകടങ്ങൾ വരാതിരുക്കുവാനും രക്ഷ ലഭിക്കുന്നതിനുമായി അവരുടെ വാ ഹനങ്ങളിൽ കറുത്ത ചരടും അ തുപോലുള്ള മറ്റു വസ്തുക്കളും കെട്ടിവെക്കാറുണ്ട്. ഇവയെല്ലാം ബഹുദൈവ വിശ്വാസത്തിൽപെട്ട കാര്യങ്ങളാണ്. അല്ലാഹുവിന്റെ സംരക്ഷണം ആവശ്യമുള്ളവർ അവന്റെ നിയമ നിർദ്ദേശങ്ങൾ പാലിക്കുകയും വിരോധങ്ങളിൽ നിന്ന് അകന്ന് ജീവി ക്കുകയും ചെയ്യട്ടെ. കാരണം നബി() ഇപ്രകാരം പറഞ്ഞിരിക്കുന്നു.

إِِحْفَظِ اللّهَ يَحْفَظْك 

(നീ അല്ലാഹുവിനെ സൂക്ഷിക്കുക.എന്നാൽ അല്ലാഹു നിന്നെയും സൂ ക്ഷിക്കും.) വിശുദ്ധ ഖുർആൻ പതിവായി പാരായണം ചെയ്യുക, രാവിലേ യും വൈകുന്നേരവും ചൊല്ലേണ്ട സ്ഥിരപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും പതിവാക്കുക എന്നിവ അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കു വാൻ കാരണമായേക്കാം. മുകളിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്ന മുസ്ളിം, തന്റെ മുഴുവൻ പ്രതീക്ഷകളുടേയും അത്താണിയായി അല്ലാഹുവിനെ കാണുകയും അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുവാ നുള്ള വിശ്വാസം സുശക്തമാക്കുകയും ചെയ്യുന്നു. സന്തോഷത്തി ന്റെയും ദുഖത്തിന്റെയും സന്ദർഭ ങ്ങളിലും അല്ലാഹുവിൽ അഭയം കണ്ടെത്തുന്നു.അങ്ങനെ നബി() ഇബ്നുഅബ്ബാസ്()വിന് നൽകി യ ഉപദേശം ജീവിതത്തിൽ പുലർ ത്തുകയും ചെയ്യുന്നു. തുർമുദി ഉദ്ധരിക്കുന്ന ഒരു ഹ ദീസിൽ ഇപ്രകാരം കാണാം. ഇബ് നുഅബ്ബാസ്()വിൽ നിന്ന് നിവേ ദനം. നബി() അദ്ദേഹത്തോട് പറഞ്ഞു. (കുട്ടീ, നിനക്ക് ഞാൻ ചില വചനങ്ങൾ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക. എ ന്നാൽ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷി ക്കുക.എന്നാൽ നിന്റെ മുമ്പിൽ നിനക്ക് അല്ലാഹുവിനെ കണ്ടെത്താം. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സ ഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനെ കൊണ്ട് സഹായം തേടുക, നീ അറിയുക. സർവ്വ മനുഷ്യരും ഒരുമിക്കുകയും നിനക്ക് ഒരു നന്മ വരുത്തുവാൻ അവർ എല്ലാവരും ഏകോപിച്ച് തീരുമാനിക്കുകയും ചെയ്താലും അല്ലാഹു കണക്കാക്കിയതല്ലാതെ നിനക്ക് ഒരു ഉപകാര വും ചെയ്യാൻ അവർക്ക് സാധിക്കുകയില്ല. അവർ എല്ലാവരും ഒരുമി ക്കുകയും നിനക്ക് ഒരു തിന്മ വരുത്തുവാൻ അവർ എല്ലാവരും ഏ കോപിച്ച് തീരുമാനിക്കുകയും ചെയ്താലും അല്ലാഹു കണക്കാക്കിയ തല്ലാതെ നിനക്ക് ഒരു ഉപദ്രവവും ചെയ്യാൻ അവർക്ക് സാധിക്കുക യില്ല. പേനയിലെ മഷി വറ്റുകയും പേജുകൾ ഉയർത്തപ്പെടുകയും ചെയ്തിരിക്കുന്നു.) അപ്രകാരം അത് പ്രാവർത്തികമാക്കുന്നുവെങ്കിൽ അവൻ നന്മ കൊണ്ട് സന്തോഷിക്കട്ടെ. എന്നാൽ നിശ്ചയം അയാൾ അല്ലാഹുവി ന്റെ സംരക്ഷണത്തിലും ഉപജീവനത്തിലും തന്നെയായിരിക്കും. അ താണ് ഈ വചനം പഠിപ്പിക്കുന്നതും.
 ومنُ يَتَوَكَّلْ عَلَى اللهِ فَهُوََ حَسْبُهُ

ആര് അല്ലാഹുവിന്റെ മേൽ (കാര്യങ്ങളെല്ലാം) ഭരമേൽപ്പിക്കുന്നുവോ അവന് അവൻ തന്നെ മതിയാകും (സൂറത്ത് ത്വലാഖ് :3.)

No comments :

Post a Comment

Note: Only a member of this blog may post a comment.