മുസ്ലിമുകള്‍. അല്ലാഹുവിനെ മാത്രം ഇലാഹായി വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവര്‍. ന മ്മുടെ ഹബീബായ നബി(സ) പഠിപ്പിച്ചതുമാത്രം ജീവിതത്തില്‍ പാലിക്കാന്‍ ശ്രദ്ധകാണിക്കുന്നവരാണ് നമ്മള്‍. ല്‍ നി വിശുദ്ധക്വുര്‍ആനും നബി തിരുമേനി (സ)യുടെ സുന്നത്തുമാണ് നമ്മള്‍ പിന്തുടരുന്നത്. ജീവിതത്തിലെന്നും, ഏതു കാര്യത്തിനും നാം അല്ലാഹുവിനെ മാത്രമാണ് ആശ്രയിക്കേണ്ടത്. അവനോടാണ് പ്രാര്‍ത്ഥിക്കേണ്ടതും. അമ്പിയാക്കന്മാരും, ഔലിയാക്കന്മാരും അങ്ങനെ ജീവിച്ചവരാണ്. നമ്മുടെ പ്രാര്‍ത്ഥ അല്ലാഹു വിനുള്ള ഇബാദത്താണ്. ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് പാടില്ല എന്ന് നമ്മള്‍ പഠിച്ചിട്ടുണ്ട്.
പാപങ്ങള്‍ പൊറുത്തു കിട്ടാനും, ആഗ്രഹങ്ങള്‍ നിവൃത്തിച്ചു കിട്ടാനും, ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാനും, രോഗങ്ങള്‍ സുഖപ്പെടുവാനും, പരീക്ഷണങ്ങളില്‍ നിന്ന് കരകയറുവാനും നമ്മള്‍ നമ്മെ സൃഷ്ടിച്ച റബ്ബിയൊണ് സമീപിക്കേണ്ടത്. അവന്‍ നമ്മുടെ പ്രാര്‍ഥകള്‍ക്ക് ഉത്തരം നല്‍കാന്‍ സന്നദ്ധനാണ്. അവന്‍ കരുണാമയനാണ്. അടിമകളോട് ഏറെ ദയയുള്ളവനുമാണ്. അല്ലാഹു പറയുന്നത് കാണുക:
"നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തു ള്ളവാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥയ്ക്ക് ഉത്തരം നല്‍കുന്നതാണ്.'' (ബഖറ: 186)
നോക്കുക! നമ്മുടെ നാഥന്‍ നമ്മുടെ ഏത് പ്രാര്‍ത്ഥക്കും ഉത്തരം തരാന്‍ സന്നദ്ധനാണ് എന്നത്രെ ഈ വിശുദ്ധ വചനം പഠിപ്പിക്കുന്നത്. നാം ആരേക്കാളും കൂടുതല്‍ സ്നേഹിക്കുന്ന മുത്ത് റസൂല്‍ പറഞ്ഞത് വായിക്കുക:
ഇബ്നു അബ്ബാസ്(റ) നിവേദം: "നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായത്തിന് തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക.'' (അഹ്മദ്)
നബി തിരുമേനി (സ) തന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും അല്ലാഹുവിനോടല്ലാതെ പ്രാര്‍ത്ഥിച്ചിട്ടില്ല. പ്രവാചകന്മാ രെല്ലാവരും അങ്ങിനെതന്നെ . മഹാനായ പ്രവാചകന്റെ സച്ചരിതരായ സ്വഹാബികള്‍, അവര്‍ക്ക് നേരിട്ട പ്രതിസന്ധികളിലെല്ലാം അല്ലാഹുവിനേയണ് ആശ്രയിച്ചിരുന്നതും പ്രാര്‍ഥിച്ചിരുന്നതും. അപ്പോള്‍ മുസ്ലിമുകളായ നമ്മളും അവരെപ്പോലെ അല്ലാഹുവിനോട് മാത്രമല്ലേ പ്രാര്‍ത്ഥിക്കേണ്ടത്?
നമ്മുടെ പിതാവ് ആദം നബി(അ)യും മാതാവ് ഹവ്വ(റ)യും മാപ്പു ലഭിക്കാന്‍വേണ്ടി പ്രാര്‍ത്ഥിച്ചത് ആരോടാണ്? അല്ലാഹുവോട് മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക:
"അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു . നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തിന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.'' (അഅ്റാഫ്: 23)
തന്നെയും വിശ്വാസികളേയും ദ്രോഹിച്ച മുശ്രിക്കുകളില്‍ നിന്ന് രക്ഷലഭിക്കാന്‍ നൂഹ് നബി(അ) പ്രാര്‍ഥിച്ചത് ആരോടാണ്? അല്ലാഹുവോട് മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക:
"നൂഹിനെയുെം (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിനു നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.'' (അമ്പിയാഅ്: 76)
ദീര്‍ഘകാലം കുട്ടിയില്ലാതെ കഴിഞ്ഞുകൂടിയ സകരിയ്യ നബി(അ) ഒരു കുഞ്ഞിക്കാലു കാണാന്‍ പ്രാര്‍ഥിച്ചത് ആരോടാണ്? അല്ലാഹുവോട് മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക:
"സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥ കേള്‍ക്കുന്നവാനാ ണല്ലോ.'' (ആലു ഇംറാന്‍: 38)
നീണ്ട വര്‍ഷം രോഗബാധിതായിത്തീര്‍ന്ന അയ്യൂബ് നബി(അ)യെ നിങ്ങള്‍ക്കറിയാമല്ലോ? തനിക്ക് ബാധിച്ച രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചത് ആരോടാണ്? അല്ലാഹുവോട് മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക:
"അയ്യൂബിനെയും (ഓര്‍ക്കുക.) തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു.'' (അമ്പിയാഅ്: 83, 84)
നബി(സ)യുടെയും സ്വഹാബത്തിന്റേയും കാലത്ത് അവര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നല്ലോ മുശ്രിക്കുകളുമായുള്ള ബദര്‍ യുദ്ധം. ആയിരത്തോളം വരുന്ന മുശ്രിക്കുകളെ ബദറില്‍ വെച്ച് നേരിട്ട നബി(സ)യുംബദ്രീങ്ങളും അല്ലാഹുവോടാണ് പ്രാര്‍ത്ഥിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു:
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.'' (അന്‍ഫാല്‍: 9)
മുസ്ലിംകളായ നമ്മള്‍ ഏതൊരു ഘട്ടത്തിലും അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്നാണ് മേലെ വായിച്ച ആയത്തുകളില്‍ നിന്നെല്ലാം മനസ്സിലാകുന്നത്. അമ്പിയാക്കന്മാരും ഔലിയാക്കന്മാരും ചെയ്ത ആ മാര്‍ഗമാണ് നമുക്ക് അുയോജ്യമായത്. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിന് പകരം അമ്പിയാക്കന്മാരോടും ഔലിയാക്കന്മാരോടും, തങ്ങന്മാ രോടും ബീവിമാരോടും പ്രാര്‍ഥിക്കുന്നത് ശിര്‍ക്കാണ്. അഥവാ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാണ്. അല്ലാഹുതആല ഒരിക്കലും പൊറുക്കാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നവര്‍ നിന്യരായി നരകത്തില്‍ കിടക്കേണ്ടി വരുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നി ങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിനിന്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.'' (ഗാഫിര്‍: 60)
നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വചനമാണിത്. ഏകദൈവവിശ്വാസത്തിന്റെ മാധുര്യമറിയാനാകാതെ പരശ്ശതം ആളുകള്‍ ന മ്മുടെ ചുറ്റുവട്ടത്തുണ്ട്. തികഞ്ഞ ബഹുദൈവാരാധിലാണവര്‍. തങ്ങളെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന, സകലകാര്യങ്ങളും അറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാക്ഷാല്‍ രക്ഷിതാവിലേക്ക് കയ്യുയര്‍ത്താന്‍ സാധിക്കാത്തത് ദൌര്‍ഭാഗ്യംതന്നെയാണ്. അതിലും വലിയ ദൌര്‍ഭാഗ്യമാണ് അതേനിലയില്‍ മരണമടഞ്ഞ് ശാശ്വതമായി നരകത്തിലകപ്പെടുക എന്നത്.
കരുണാവാരിധിയായ റബ്ബ് അവര്‍ക്ക് നല്‍കാത്ത സൌഭാഗ്യമാണ് നമുക്ക് നല്‍കിയിട്ടുള്ളത്. പക്ഷെ, മുസ്ലിംകളാണെന്ന് പറയുകയും ശിര്‍ക്കിന്റെ പ്രവര്‍ത്തങ്ങള്‍ ജീവിതത്തില്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണധികവും. ഔലിയാക്കന്‍മാരുടെ മാധ്യസ്ഥമില്ലെങ്കില്‍ അല്ലാഹുവില്‍ നിന്ന് യാതൊന്നും നേടാവില്ല എന്ന് വിശ്വസിക്കുന്നവര്‍ വഴികേടിലാണ് ജീവിക്കുന്നത്. അല്ലാഹുവിനേക്കാള്‍, വലിയ്യുകളേയും, ജാറങ്ങളേയും, മഖാമുകളേയും ആശ്രയിക്കുന്ന അവസ്ഥയിലാണ് ഭൂരിഭാഗം മുസ്ലിമുകളും. എന്നാണ് ഈ സഹോദരങ്ങള്‍ക്ക് യഥാര്‍ത്ഥ ബോധം വരിക!
അല്ലാഹു കാരുണ്യവാാണെന്നും, അടിമകളുടെ ഏത് ആവശ്യവും നിവൃത്തിക്കാന്‍ അവന്‍ മതിയായവാണെന്നും, ആത്യന്തികമായ ആശ്രയം അവാണെന്നും ബോധ്യപ്പെട്ടാല്‍ പിന്നെ, മധ്യസ്ഥന്മാരെത്തേടിയുള്ള മുസ്ലിം ഉമ്മത്തിന്റെ നെ ട്ടോട്ടം അവസാനിക്കും.
ഖുര്‍ആനും സുന്നത്തുമുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്നവര്‍ക്കാണ് ദുിയനാവിലും പരരോക
ത്തിലും വിജയികളാകാനാകുക എന്ന പാഠം ജനങ്ങളിലുണ്ടാക്കുക. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനോട് മാത്രം പ്രാര്‍ത്ഥിക്കുന്ന സച്ചരിതരായ വിശ്വാസികളിലുള്‍പ്പെടാന്‍ പരിശ്രമിക്കുകയും, അതിലേക്ക് ജനങ്ങളെ വിളിക്കുകയും ചെയ്യുക. അമ്പിയാക്കന്‍മാരുടെ പാതയാണത്.
No comments :
Post a Comment
Note: Only a member of this blog may post a comment.