Saturday, June 28, 2014

നബി(സ)യുടെ മുടി: സമസ്തയുടെ തട്ടിപ്പ്

നബി(സ)യുടെ തിരുമുടിയുടെ രൂപവും നീളവും നിറവും പ്രകൃതവും ബര്‍കത്തെടുക്കലും തിരുമിേനിയുടെ അനുചരന്മാര്‍ സൂക്ഷ്മമായി രേഖപ്പെടുത്തുകയും അവ ഹദീഥുകളായി സ്ഥിരപ്പെടുകയും ചെയ്തിട്ടുണ്ട്.

1. ചുരുണ്ട്  ചുരുങ്ങിയതോ നേര്‍ത്ത് നീണ്ടതോ അല്ലാത്ത, ഭംഗിയായി ചീകിയൊതുക്കിയ മുടിയായിരുന്നു തിരുമേനിക്ക്.(ബുഖാരി)

2. ചേര്‍ന്നുനില്ക്കുന്ന പുരികവും നന്നായി കറുത്ത മുടിയുമുള്ള ആളായിരുന്നു നബി(സ). (ബുഖാരി)

3. തിരുമേനിക്ക് ചെവികുറ്റിയോളമെത്തുന്ന മുടിയുണ്ടായിരുന്നു. (ബുഖാരി)

4. തിരുമേനിയുടെ മുടി അവിടുത്തെ ചുമലുകളില്‍ തട്ടുമായിരുന്നു. (ബുഖാരി)

5. വിവിധ ജീവിത കാലയളവിലായി തിരുമേനിയുടെ മുടിയുടെ നീളം വ്യക്തമാക്കുന്ന മൂന്ന് പ്രയോഗങ്ങളാണ് ഹദീഥുകളിലുള്ളത്. അവ വഫ്റഃ (ചുമലുവരെയുള്ളത്), ലുമ്മഃ (ചുമലില്‍ മുട്ടിനില്‍ക്കുന്നത്), ജുമ്മഃ (ചെവി കുറ്റിയോളമെത്തുന്നത് ) എന്നിവയാണ്.

6. തിരുമേനിയുടെ തലയിലും താടിയിലുമായി ഇരുപതുമുടിയിലേറെ നരച്ചിരുന്നു. (ബുഖാരി)

7. തിരുമേനിതന്റെ മുടിയില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയിരുന്നു. (ബുഖാരി)

8. ഹജ്ജത്തുല്‍വദാഇല്‍ മുണ്ഡം ചെയ്യപ്പെട്ട തലമുടി നബി(സ) ആളുകള്‍ക്ക് വിതരണം ചെയ്തു (മുസ്ലിം)

9. ഒന്ന് അല്ലെങ്കില്‍ രണ്ട്  മുടി വീതമായിരുന്നു നബി(സ) ആളുകള്‍ക്ക് വിതരണം ചെയ്തിരുന്നത്. (മുസ്ലിം)

10. ഹജ്ജില്‍ തിരുമേനിയുടെ തലമുണ്ഡം ചെയ്തവേളയില്‍ സ്വഹാബികള്‍ ചുറ്റും നടന്ന്  ഒരു മുടിയും നിലത്തുവീഴാതെ തങ്ങളുടെ കൈകളില്‍ സ്വീകരിച്ചു. (മുസ്ലിം)

11. തിരുമേനിയുടെ തിരുകേശങ്ങള്‍കൊണ്ട് സ്വഹാബികള്‍ ബര്‍ക്വത്തെടുക്കുകയും തിരുമേനിയുടെ വഫാത്തിന് ശേഷം ബര്‍കത്തെടുക്കുവാനായി എടുത്തുവെക്കുകയും ചെയ്തിരുന്നു. (ശറഹു മുസ്ലിം)

12. തിരുമേനിയുടെ വഫാത്തിന്  ശേഷം ഉമ്മുസലമഃ, അനസ്, മുആവിയഃ, മുഹമ്മദ് ഇബ്നു സീരീന്‍, ഉമര്‍ ഇബനു അബ്ദുല്‍അസീസ് (റ)തുടങ്ങിയുള്ള മഹത്തുകളുടെ കൈകളില്‍ ഏതാനും മുടികള്‍ ഉണ്ടായിരുന്നു (ഇമാം ബുഖാരി, ഇമാം ദഹബി, ഇമാം ഇബ്നു  സഅദ്) 

കേരളക്കരയില്‍ 'ശഅ്റേ മുബാറക് ' എന്നപേരില്‍ ഒരു സ്ഥാപമുണ്ടാക്കുവാന്‍ കാന്തപുരം സമാസ്തക്കാര്  നബി(സ)യുടേതെന്ന പേരില്‍ ഒരു മുടിയുമായി രംഗത്തുവന്നിരിക്കുന്നു. പ്രസ്തുത മുടി ലഭിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയും അതുണ്ടായിരുന്ന അബുദാബിയിലെ മുടിക്കെട്ടിന്റെ കേന്ദ്രവും മുടിയെക്കുറിച്ചുള്ള മദ്ഹും അവര്‍ തന്നെ  സചിത്രം പുറത്തുവിട്ടിരിക്കുന്നു.

പ്രസ്തുത വാര്‍ത്തയുടേയും മദ്ഹിന്റേയും അവര്‍ പുറത്തുവിട്ട ചിത്രത്തിന്റേയും അടിസ്ഥാത്തില്‍ ഏതാനും കാര്യങ്ങള്‍ വിശകലം ചെയ്യുന്നു.




1. ഈ മുടിക്കെട്ടിന് ഉപരി സൂചിത ഹദീഥുകളുമായുള്ള ബന്ധം ?

2. നബി(സ)യുടെ വിയോഗാനന്തരം ഇത്രയും എണ്ണവും വണ്ണവും നീളവുമുള്ള മുടിക്കെട്ട് ആരാണ് 
ഉടമപ്പെടുത്തിയത് ?

3. ഈ മുടിക്കെട്ട് തിരുമേനിയുടേതാണെന്നതിന്  എന്ത് ചരിത്ര രേഖയാണുള്ളത്?

4. മുസ്ലിയാക്കന്മാരുടെ 'ദലീലുല്‍ഈമാന്‍' എന്ന സൈറ്റില്‍ 'മുടിക്കെട്ട് വളരുകയാണ്, നീളുകയാണ്' എന്നോക്കെ മദ്ഹ് കണ്ടു. എങ്കില്‍, ഇന്ത്യക്കകത്തും പുറത്തും പുരോഹിതന്മാര്‍ കൊണ്ട്  നടക്കുന്ന 'തിരുകേശങ്ങള്‍(?)' വേറെയുമുണ്ടല്ലോ . (വെല്ലൂര്, ഹസ്രത്ത് ബാല്‍,  ഡെല്‍ഹി,.. .. ..) അവ എന്തുകൊണ്ട് ഇതുപോലെ വളരുകയോ നീളുകയോ ചെയ്യുന്നില്ല?

5. മുടികെട്ടിന്റെ വര്‍ണ്ണത്തെ കുറിച്ച് 'ശദീദുസ്സവാദ് ' എന്നാണ് പ്രസ്തുത സൈറ്റിലുള്ളത്. കറുകറുത്തത് എന്നാണ് അതിനര്‍ത്ഥം. എന്നാല്‍ ഖസ്റജിയുടെ മുടികെട്ടില്‍ ചെമ്പന്‍ മുടികളാണല്ലോ!

6. നിഴലില്ലാത്ത നബി(സ)യായതിനാല്‍ ഈ മുടിക്കെട്ട് സൂര്യുതാഴെ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിഴലുണ്ടായിരുന്നില്ല എന്നും പ്രസ്തുത വിവരണത്തില്‍ കണ്ടു. എങ്കില്‍ കയ്യില്‍കിട്ടിയ മുടിയെ സൂര്യു താഴെ വെച്ച് ഇതി കുറിച്ച് സംശയമുള്ളവരുടെ ആശങ്ക ദൂരീകരിച്ചുകൂടെ. (തിരുമേനിക്ക് നിഴലുണ്ടാ യിരുന്നു എന്നറിയിക്കുന്ന ഹദീഥുകള്‍ ഇബ്നു ഹജറുല്‍ ഹൈഥമി 'മജ്മ
ഉസ്സവാഇദില്‍' നല്‍കിയിട്ടുണ്ട്)

7. 'മറ്റൊരു വിഭാഗത്തോട് (അവരുടെ മതവിഷയത്തില്‍) സദൃശ്യപ്പെടുന്നവന്‍ അവരില്‍ പെട്ടവാകുന്നു'(അബൂദാവൂദ്) എന്നോതിയ തിരു നബി(സ) തന്റെ മുടി ഈ വിധം നീട്ടി വളര്‍ത്തുമോ?

8. 'സ്ത്രീകളോട് സദൃശ്യപ്പെടുന്ന പുരുഷന്മാരെ നബി(സ) ശപിച്ചിരിക്കുന്നു' (ബുഖാരി) എങ്കില്‍ തിരു നബി(സ) തന്റെ മുടി ഈ വിധം നീട്ടി വളര്‍ത്തുമോ?

9. നബി(സ) യുടെ വിയോഗാന്തരം ഉമ്മുസലമഃ, അനസ്, മുആവിയഃ, മുഹമ്മദ് ബ്നു സീരീന്‍, ഉമര്‍ ബ്നു  അബ്ദില്‍അസീസ്(റ) തുടങ്ങിയുള്ള മഹത്തുക്കളുടെ കൈകളിലുണ്ടായിരുന്ന മുടികള്‍ യഥാര്‍ത്ഥ മുടികളായിരുന്നു; എന്നാല്‍ അവ വളരുകയോ നീ ളുകയോ ചെയ്തിരുന്നില്ല. അവരാകട്ടെ അതുകൊണ്ട് ബര്‍ക്കത്തെടുത്തിരുന്നു. എന്നാല്‍ ആ മുടിയോ അതുമുക്കിയ വെള്ളമോ വിറ്റ് കാശാക്കിയിരുന്നില്ല. കൊടും പട്ടിണിയും ദുരിതവും ബാധിച്ചിരുന്നപ്പോള്‍പോലും അവര്‍ അതിന്  തുനിഞ്ഞിരുന്നില്ല.

10. വെല്ലൂരില്‍ നിന്ന് സനദുള്ള മുടിയിട്ട വെള്ളമെന്ന് പറഞ്ഞ് ഒരു ഖാസിമി മൂന്ന് കുപ്പി വെള്ളം 75,000 രൂപക്ക് ലേലം വിളിച്ചു. കാന്തപുരം സമസ്തകളാകട്ടെ കേരളത്തികത്തും പുറത്തും കാടിളക്കി മുടിയിട്ടുള്ള വെള്ളം കൊണ്ട്  കരിഞ്ചന്ത നടത്തുന്നു. ഇത്തരത്തിലുള്ള ഏര്‍പ്പാടുകള്‍ സ്വഹാബികളും സച്ചരിതരും ചെയ്തിരുന്നോ?

11. മുടി ദാനാം(?)ചെയ്ത ഖസ്റജി, കണ്ടെന്ന്  ജല്‍പ്പിക്കുന്ന സ്വപ്ത്തിന് ഇസ്ലാമില്‍ ആധികാരികതയുണ്ടോ ?

ദീനി ദൂരെ നിറുത്തിയും കീറിപ്പറിഞ്ഞ് മുഷിഞ്ഞുനാറിയ വസ്ത്രം ധരിച്ചും കാലം കഴിച്ച സി.എം മടവൂരി മഹാനായ വലിയ്യായും കുപ്പസ്വാമിയെകറാമത്തിന്റെ ഉപ്പാപ്പയായും (ഓച്ചിറ ഉപ്പാപ്പ) മുമ്പത്ത് പ്രത്യക്ഷപ്പെട്ട അനാഥ ജഡത്തെ ഫാത്തിമഃ സുഹ്റ ബീവിയായും പറഞ്ഞുസ്ഥാപിച്ച, ചെറിയ വായില്‍ വലിയ നാവുള്ള മുസ്ലിയാക്കന്മാര്‍ കൂട്ടിനുള്ള കാലത്തോളം ഖമറുല്‍ ഉലമക്ക് നബി(സ)യെ വിറ്റ് കാശാക്കാന്‍ എന്ത് പ്രയാസം? സമുദായമേ ഉണരുക. ഈ ചൂഷണത്തെ കരുതിയിരിക്കുക. സ്വന്തം ബുദ്ധി മറ്റാര്‍ക്കും പണയം വെച്ചിട്ടിണ്ടെങ്കില്‍ നമ്മുടെ ദുനിയവും ആഖിറവും ഒരുപോലെ
ഈ പുരോഹിതന്മാര്‍ കൊള്ളയടിക്കുന്നതിതിെരെ ചിന്തിക്കുക, പ്രതികരിക്കുക. മുസ്ളിം ഉമ്മത്തിന് ഖുര്‍ആനും  സുന്നത്തുമുസരിച്ച് ജീവിക്കാന്‍ അല്ലാഹു തൌഫീഖ് നല്കട്ടെ, ആമീന്‍.

No comments :

Post a Comment

Note: Only a member of this blog may post a comment.