Thursday, June 5, 2014

നാരിയത്ത് സ്വലാത്ത് അഥവാ... നരകത്തിലേക്കുള്ള സ്വലാത്ത്!

 കേരളത്തിലെ മുസ്ലിംകളില്‍ സുപരിചിതവും അവരില്‍ പലരും പതിവായി ചൊല്ലാറുമുള്ള ഒരു സ്വലാത്താണിത്. നബി (സ) പഠിപ്പാക്കാത്തതും; പിശാചിന്റെ ദുര്‍ബോധനത്താല്‍ ആരോ ഉണ്ടാക്കിയതും ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ സ്വലാത്ത്. ഇത് സാധാരണക്കാരനെ ബോധ്യപ്പെടുത്തുന്നതിനായി ഈ സ്വലാത്തിന്റെ അറബി മൂലത്തോടുകൂടി പരിഭാഷ കൊടുക്കുന്നു.


പ്രവാചക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഈജിപ്തിലെ ഇബ്രാഹീംഅന്നാസീ ( إبراهيم النازي ) എന്ന ഒരു സൂഫീ പാതിരിയുണ്ടാ  ക്കിയതാണത്രേ ഈ ബിദ്ഈ സ്വലാത്ത്!. ഈ സ്വലാത്തില്‍ മുഹമ്മദ് നബി(സ) ക്ക് അല്ലാഹുവിന്റെ വിശേഷണങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം സാധാരണക്കാര്മസ്സിലാകാതിരിക്കാന്‍ ഈ സ്വലാത്തിന്  പരിഭാഷ എഴുതിയ ഖുറാഫി പണ്ഡിതന്‍മാര് ബോധപൂര്‍വ്വം കൃത്രിമം നടത്തിയിട്ടുണ്ട് (സ്വലാത്ത് കിതാബ് പരിഭാഷ പേജ് 17, അഷ്റഫി ബുക്ക്സെന്റെതിരൂരങ്ങാടി; ഇസ്ലാമിക പ്രാര്‍ത്ഥാ ഡയറി, പേജ് 43, ഇസ്ലാമിക് സെന്റര്‍ ട്ടൂെര്‍ തുടങ്ങിയവ) ഇതിലെ ' بِه ' എന്ന അറബി പദത്തിന്  'അത് മുഖേ' എന്ന്  അര്‍ത്ഥം നല്‍കിയാണ് ഇത് ഇവര്‍ ഒപ്പിച്ചെടുത്തത്. അപ്പോള്‍ അര്‍ത്ഥം വായിക്കുന്ന ഏതൊരാള്‍ക്കും ഈ സ്വലാത്ത് മുഖേ എന്നാണ് മസ്സിലാകുക. എന്നാല്‍ അറബി ഭാഷാ നിയമമുസരിച്ച് സ്വലാത്ത് മുഖേ എന്നാകണമെങ്കില്‍ بِهاَ' 'എന്നാണ് പ്രയോഗിക്കേണ്ടത്. തുടക്കത്തില്‍ നബി (സ)ക്ക് അനുഗ്രഹവും രക്ഷയും ചെയ്യണമെന്ന്  പറഞ്ഞ സ്വലാത്തും സലാമുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ' بِهِماَ ' എന്നാണ് പ്രയോഗിക്കേണ്ടത്. ഇവ രണ്ടും  പ്രയോഗിക്കാതെ 'بِه ' എന്ന് പ്രയോഗിച്ചതിനാല്‍ മുഹമ്മദ് നബി (സ) യെക്കൊണ്ടാണ് പ്രയാസങ്ങളും ദുരിതങ്ങളും മാറുന്നതും ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറുന്നതുമെന്ന് വരുന്നു. ഇത് ഖുര്‍ആനിനും   നബി (സ) യുടെ അധ്യാപങ്ങള്‍ക്കും എതിരാണ്. ഇവയെല്ലാം  അല്ലാഹുവാണ് മനുഷ്യന് സാധിച്ചുകൊടുക്കുന്നത്. മാത്രവുമല്ല  അതില്‍ മുഹമ്മദ് നബി (സ)ക്ക് യാതൊരു പങ്കുമില്ലതാനും. വസ്തുത ഇതായിരിക്കെ അല്ലാഹുവിന്റെ പ്രവൃത്തികളെ നബി (സ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞാല്‍ അത് ശിര്‍ക്കാണെന്നറിയുക.

നാരിയത്ത് സ്വലാത്തിലെ മുഹമ്മദ് എന്ന പദത്തിന്  ശേഷം ' الَّذي ' എന്ന പദം പല പ്രിന്റുകളിലും വിട്ടുകളഞ്ഞിട്ടുണ്ട്. (സ്വലാത്ത് കിതാബ് പരിഭാഷ, അഷ്റഫി ബുക്ക് സെന്റര്‍, കെന്‍ജുല്‍അര്‍ഷ് ദുആ,ആമിറുല്‍ ഇസ്ലാം പ്രസ്സ്, തിരൂരങ്ങാടി തുടങ്ങിയവ). അല്‍പമൊക്കെ അറബി അറിയുന്നവന്  പോലും നാരിയ്യത്തുസ്സ്വലാത്തിലടങ്ങിയിരിക്കുന്ന അപകടം മസ്സിലാകാതിരിക്കാന്‍ പുരോഹിതന്മാര് നടത്തിയ. മറ്റൊരു തട്ടിപ്പാണിത്. ' الَّذي ' എന്ന ഈ പദം അറബിയില്‍ 'മൌസ്വൂല'യെങ്കില്‍, ഇംഗ്ളീഷില്‍'റിലേറ്റീവ് പ്രാനൗണ്‍' എന്നാണ് പറയുക. അഥവാ ' الَّذي 'ക്ക് മുമ്പുള്ള മുഹമ്മദിന്റെ വിശദീകരണമാണ് ' الَّذي 'ക്ക് ശേഷം വരുന്നത്. ' بِه ' എന്നതിന്റെ പരിഭാഷയില്‍ തട്ടിപ്പ് നടത്തിയത് പോലെ ഇവിടെ ' الَّذي ' കട്ടതും തുടര്‍ന്നുള്ള ഭാഗം മുഹമ്മദ് നബി (സ) യുടെ വിശേഷണങ്ങളല്ലെന്ന്  വരുത്താനാ ണ്. പിശാചിന്റെ പണി പുരോഹിതന്മാര് ഏറ്റെടുത്തതാണ് ഇവിടെയും നാം കാണുന്നത്. 

അതുകൊണ്ട്   സാധാരണക്കാരോടും പണ്ഡിത പുരോഹിതന്മരോടും നമുക്ക് പറയാുള്ളത് നബി (സ) പഠിപ്പിച്ച കുറ്റമറ്റ സ്വലാത്ത് ചൊല്ലുക എന്നാണ്. നമസ്കാരത്തിലെ അത്തഹിയാത്തിലുള്ള സ്വലാത്ത് ഏറ്റവും നല്ലതാണ്. അത് ഇങ്ങയൊണ്:



നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുത് വളരെ പുണ്യമുള്ള കാര്യമാണ്. അതിന്   വേണ്ടി  നമ്മള്‍ ചെയ്യുന്ന പ്രവൃത്തി നരകം നേടിത്തരുന്നതാകാതിരക്കട്ടെ. 'സ്വലാത്തുന്നാരിയ്യ' എന്ന പേര് അതാണ് സൂചിപ്പിക്കുന്നത്. രണ്ട് ഗ്ളാസ് പാലില്‍ ഒന്നില്‍ വിഷം കലര്‍ന്നിട്ടുണ്ട്  സംശയിച്ചാല്‍ നമ്മള്‍ വിഷം കലര്‍ന്നിട്ടില്ലേന്ന് ഉറപ്പുള്ളതേ ഉപയോഗിക്കാറുള്ളു. ഈ സൂക്ഷ്മത മതപരമായ കാര്യങ്ങളിലും നാം പുലര്‍ത്തുക. ഈ സ്വലാത്തിന്   പരിഭാഷ എഴുതിയ ബഷീര്‍ മുസ്ള്യാരും ഷരീഫ് മൌലവിയും എഴുതുന്നു, ഈ സ്വലാത്ത് ചൊല്ലുത് പതിവാക്കിയാല്‍ ഈമാനോടുകൂടിയുള്ള അന്ത്യത്തിന് ഭാഗ്യം ലഭിക്കും. നരകശിഷയില്‍ നിന്ന്  വരെ കാവല്‍ ലഭിക്കുവാന്‍ ഈ സ്വലാത്ത് ഉപകരിക്കും. അതുകൊണ്ടതിന്  'സ്വലാത്തുന്നാരിയ്യ' എന്ന നാമം ലഭിച്ചത്. (സ്വലാത്ത് കിതാബ് പരിഭാഷ, പേജി 17; ഇസ്ലാമിക പ്രാര്‍ത്ഥ ഡയറി, പേജ് 43)

ജാഹിലും ജാഹിലിയ്യ എന്ന പദവും സാധാരണക്കാര് അറിയാവുന്നതാണ്. ജാഹില്‍ വിവരമില്ലാത്തവനാണെങ്കില്‍ 'ജാഹിലിയ്യ കാലഘട്ട'മെന്നായാല്‍ വിവരമില്ലാത്ത കാലഘട്ടം എന്നര്‍ത്ഥമാണ് വരുന്നത്. 'നാര്‍' നരകമെങ്കില്‍ സ്വലാത്തുന്നാരിയ്യ എന്നോര്‍ക്കുമ്പോള്‍ നരകത്തിന്റെ സ്വലാത്ത് എന്നായി  അതിന്റെ അര്‍ത്ഥം മാറും. പക്ഷേ ഈ സ്വലാത്ത് പരിഭാഷപ്പെടുത്തിയവരെല്ലാം അതിന്റെ വിപരീതാര്‍ത്ഥമാണ് നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ഖുര്‍ആന്‍ ഇത്തരം പണ്ഡിത പുരോഹിതന്മരെ സംബന്ധിച്ചാണ് നിങ്ങളുടെ ധനം അന്യായമായി തിന്നുകൊണ്ട്  നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കുമെന്ന് പറഞ്ഞത് (തൌബ : 34).

സഹോദരങ്ങളെ, നമ്മളറിവില്ലാത്തവരായതിാലാണ് ഈ പണ്ഡിത പുരോഹിതന്മാരെ അനുസരിക്കേണ്ടി വന്നതെന്ന് പറഞ്ഞ് അല്ലാഹുവിന്റെ അടുക്കല്‍ രക്ഷപ്പെടാമെന്ന് കരുതേണ്ട . കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കഴിവ് അല്ലാഹു നമ്മള്‍ക്കെല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്നറിയുക. അല്ലാഹു പറയുന്നു : "നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്നും   നിങ്ങള്‍ക്ക് യാതൊന്നും  അറിയാത്തവരായി അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടു വന്നു, നിങ്ങള്‍ നന്ദിയുള്ളവരാകുന്നതിന്ന് നിങ്ങള്‍ക്ക് കാഴ്ചയും കേള്‍വിയും ബുദ്ധിയും നല്‍കി'' (വി. ഖുര്‍ആന്‍ 16:78). ഈ മൂന്ന് കഴിവുകളും ഉപയോഗപ്പെടുത്തിയോ എന്ന് അല്ലാഹു നമ്മളെ ചോദ്യം ചെയ്യും (വി.ഖു:17:36).ഈ മൂന്ന് കഴിവുകളും ഉപയോഗപ്പെടുത്താത്തവരാണ് അവസാം നരകത്തില്‍ എത്തിച്ചേരുക (വി. ഖു: 7 : 19) 

സഹോദരങ്ങളെ, ഖുര്‍ആനും  പ്രവാചക വചനങ്ങളുമാണ് നമ്മുടെ പ്രമാണങ്ങളെന്ന്  നാം തിരിച്ചറിയുക. അവ രണ്ടുമനുസരിച്ച് നാം പ്രവര്‍ത്തിക്കുക. അവരണ്ടിലും ഇല്ലാത്തവ നാം 
ഉപേക്ഷിക്കുക. എങ്കില്‍ വിജയം സുനിശ്ചിതം


No comments :

Post a Comment

Note: Only a member of this blog may post a comment.