മദ്ഹബ് വാദികള്‍ പറയുന്നതിങ്ങിയൊണ്. വിശുദ്ധ ക്വുര്‍ആനും ഹദീഥ് ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്നതും അവയുടെ പ്രാമാണികതയില്‍ രചിക്കപ്പെട്ട അസംഖ്യം ഗ്രന്ഥങ്ങളില്‍ അടങ്ങിയിട്ടുള്ളതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബോധ്യപ്പെടാന്‍ മഹാപണ്ഡിതന്മാരല്ലാത്ത സാധാരണക്കാര്‍ക്ക് പ്രായോഗികമായി സാധ്യമാകില്ല. അതിനാല്‍
ഇസ്ലാമിക അനുഷ്ഠാ നരീതികളെ പിന്തുടരുന്നതിന് അവരുടെ മുമ്പിലുള്ള ഏറ്റവും ലളിതമായ മാര്‍ഗം വിശുദ്ധ ക്വുര്‍ആനും, പിന്നെ പതിനായിരക്കണക്കിന് ഹദീഥുകളും സനദ്സഹിതം മന:പാഠമുള്ളവരും മതഗവേഷണത്തില്‍ ഇജ്തിഹാദിന്റെ പദവി കൈവരിക്കാന്‍ മാത്രം എല്ലാ ശറഇയായ വിഷയങ്ങളെക്കുറിച്ചും അവഗാഹമുള്ളവരുമായിരുന്ന മദ്ഹബിന്റെ ഇമാമീങ്ങള്‍
അനുഷ്ഠിച്ചിട്ടുള്ളതും അവരുടെ വീക്ഷണങ്ങളെന്ന നിലയില്‍ ക്രോഡീകരിക്കപ്പെട്ടതുമായ ഏതെങ്കിലും ഒരു വീക്ഷാഗതിയെ പിന്‍പറ്റുക മാത്രമാണെന്നാണ് മദ്ഹബ് വാദികള്‍ പറയുന്നത്. ഈ ന്യായമാണ് ഇസ്ലാമിക സമൂഹം മദ്ഹബിവല്‍ക്കരിക്കപ്പെട്ടതിന്റെ പിന്നിലുള്ള ചേതോവികാരം. മദ്ഹബുകളുടെ വീക്ഷണങ്ങളെല്ലാം കുറ്റമറ്റതാണെന്നും എല്ലാം ശരിയാണെന്നും അതിനാല്‍ ഏതെങ്കിലും ഒന്നിനെ അംഗീകരിക്കാതെ മുസ്ലിന്റെ അനുഷ്ഠാനിങ്ങളൊന്നും സാധുവാകില്ലെന്നുമുള്ള യുക്തിശ്യൂന്യമായ ന്യായവാദങ്ങള്‍ മേല്‍ധാരണയെ അരക്കിട്ടുറപ്പിക്കുവാന്‍ വേണ്ടി പടച്ചുണ്ടാ ക്കിയ ഒരു തത്വശാസ്ത്രമാണ്.
അതേയവസരം മതത്തിന്റെ അനുഷ്ഠാന വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച
മഹാപണ്ഡിതന്മാരാരും സ്വന്തം അഭിപ്രായങ്ങളെക്കുറിച്ച് അവ അന്തിമങ്ങളാണെന്നും അതിനപ്പുറത്ത് ഒരു ശരിയുമില്ലെന്നോ പറയുകയുണ്ടായില്ല. ലഭ്യമായിടത്തോളം തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെത്തിയ അഭിപ്രായങ്ങളാണവയെന്നല്ലാതെ അന്തിമങ്ങളാണെന്നുള്ള സമീപനം അവരാരും സ്വീകരിച്ചിട്ടില്ല. ഒരു അനുഷ്ഠാന രീതീ സ്ഥിരീകരിക്കുന്നതിന് ഒരു പണ്ഡിതന്‍ മുന്നോട്ടു വെക്കുന്ന തെളിവ് ദുര്‍ബലമാണെന്ന് വരുന്നതോടെ ആ അനുഷ്ഠാനരീതി ന്യായമല്ലാതായിത്തീരുന്നു. തെളിവായിക്കൊണ്ട് വരുന്ന ഹദീഥിന്റെ ദുര്‍ബലതയെക്കുറിച്ച് തെറ്റുധരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഗവേഷണങ്ങളുടെ (ഇജ്തിഹാദ്) ഫലം വസ്തുനിഷ്ഠമാകില്ലെന്ന കാര്യം സംശയരഹിതമാണ്. കാരണം ദുര്‍ബലമായ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന ഒന്നിനും സ്ഥായിയായ നിലില്‍പില്ല.
പൂര്‍വികരായ പല മഹാപണ്ഡിതന്മാര്‍ രചിച്ചിട്ടുള്ള വ്യഖ്യാതമായ പല രചകളിലും ഇപ്രകാരം ദുര്‍ബലമായ ഹദീഥുകളുടെ സാന്നിധ്യം പിന്നീട് വന്ന പണ്ഡിതന്മാര്‍ കണ്ടെത്തുകയും ഹദീഥ് നിദാശാസ്ത്രത്തിന്റെ അടിസ്ഥാത്തില്‍ അവ പഠവിധേയമാക്കി അതിന്റെ ദുര്‍ബലതകളുടെ കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . ബോധപൂര്‍വമല്ലാത്ത നിലയില്‍ ഗവേഷണ
രംഗത്ത് സംഭവിക്കുന്ന അത്തരം പിഴവുകള്‍ ആക്ഷേപാര്‍ഹമല്ലെങ്കിലും അത്തരം പിഴുവകളുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന വസ്തുത ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു നിശ്ചിതമായ വിഷയത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് മദ്ഹബുകള്‍ മുന്നോട്ടുവെക്കുന്നത്. നാല് മദ്ഹബുകളുടെ നാലോ അതിലധികമോ അഭിപ്രായങ്ങള്‍ക്ക് പുറമെ ഓരോന്നിന്റെയും ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വ്യാഖ്യാങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുള്ള
അവയുടെ പില്‍ക്കാല പണ്ഡിതന്മാര്‍ക്കുണ്ടായിട്ടുള്ള വേറിട്ട അഭിപ്രായങ്ങള്‍ വേറെയും കാണാം. ഇമാം ശാഫിഈ(റ)ക്ക് തന്നെ ചില വിഷയങ്ങളില്‍ പഴയതെന്നും പുതിയതെന്നുമുള്ള രണ്ട് വീക്ഷണങ്ങള്‍ കാണാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വ്യാഖ്യാിച്ച ഇമാം നവവിയെപ്പോലെയുള്ള മദ്ഹബിലെ സമുന്നതരായ പണ്ഡിതന്മാര്‍ക്ക് ചില വിഷയങ്ങളിലെല്ലാം
ഇമാം ശാഫിയുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് . ശാഫീഈ മദ്ഹബിന്റെ ഉസൂലിന് വിധേയമായെന്ന നിലയില്‍ ഗവേഷണം നടത്തിയ പിന്‍ഗാമികളായ ശാഫീഈ പണ്‍ഡിതന്മാര്‍ക്ക് വേറെയും അഭിപ്രായങ്ങളുണ്ടാകും. അതിനാല്‍ തന്നെ ശാഫീഈ മദ്ഹബിന്റെ അടിസ്ഥാത്തില്‍ മാത്രം ഒരു പ്രശ്ത്തില്‍ അഭിപ്രായം ആരായുമ്പോള്‍ ലഭിക്കുന്നത് (അസ്വഹ്-അദ്ഹര്‍-മശ്ഹൂര്‍-ക്വാല-ക്വീല) എന്നിങ്ങയുെള്ള സാങ്കേതിക പ്രയോഗങ്ങളിലൂടെ വേര്‍തിരിക്കപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഈ പറഞ്ഞ സാങ്കേതിക പ്രയോഗങ്ങളില്‍ ഏറ്റവും ഗ്രേഡ് കുറഞ്ഞ ‘ക്വീല’ അനുസരിച്ച് പോലും അനുഷ്ഠാങ്ങള്‍ നിര്‍വഹിക്കല്‍ ശാഫിഈ മദ്ഹബനുസരിച്ച് അനുവദീയമാണ്.
‘പറയപ്പെട്ട’ അഭിപ്രായം എന്നാണ് ‘ക്വീല’ യുടെ അര്‍ഥം. അഥവാ ആരാണ് പറഞ്ഞതെന്ന് അറിയാത്ത ഇങ്ങിനെയൊരഭിപ്രായം കൂടിയുണ്ടെന്ന് സൂചിപ്പിക്കാനാണ് ‘ക്വീല’ ഉപയോഗിക്കപ്പെടുന്നത്. പ്രാമാണികമായി ഇസ്ലാമികമെന്ന് പറയാന്‍ യാതൊരു ന്യായീകരണവുമില്ലാത്ത സകല ദുരാചാരങ്ങളും ഇത്തരം ‘ക്വീലകളുടെ’ പഴുതുകളിലൂടെയാണ് ശാഫിയാക്കളുടെ അനുഷ്ഠാനരീതികളില്‍ ചേക്കേറി സ്ഥിരവാസമുറപ്പിച്ചത്. ഇതിന്ന് ഏറ്റവും ലക്ഷണമൊത്ത ഉദാഹരണമാണ് ‘തല്‍ക്വീന്‍’ എന്ന ദുരാചാരം. മയ്യിത്ത് ക്വബറടക്കിയ ശേഷം അതിന്റെ തലഭാഗത്തിരുന്നുകൊണ്ട് മുഖ്യപുരോഹിതന്‍ മറമാടപ്പെട്ടവന്ന് മലക്ക് വന്ന് ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കേണ്ട ഉത്തരം ഇന്നതാണെന്ന് ചൊല്ലി പറഞ്ഞ് കൊടുക്കുന്ന സമ്പ്രദായമാണ് ‘തല്‍ക്വീന്‍’.
ഒരേയൊരു മദ്ഹബിന്റെ അടിസ്ഥാത്തില്‍ മാത്രമുള്ള അനുഷ്ഠാനങ്ങളില്‍ ഇത്രയേറെ വീക്ഷണഭിന്നതയും വൈവിധ്യവും ഉ ണ്ടെങ്കില്‍ പ്രമുഖമായ നാല് മദ്ഹബുകള്‍ക്കും കൂടി എത്രയെത്ര ഭിന്ന അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക? എല്ലാ വീക്ഷണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണെന്നും അവയിലൊന്നും യാതൊരു സ്ഖലിതങ്ങള്‍ക്കും
സാധ്യതയില്ലെന്നും വിശ്വസിക്കുന്നതിലെ യുക്തി മദ്ഹബിന്റെ പക്ഷപാത മന:സ്ഥിതിക്കാര്‍ക്ക് മാത്രം ദഹിക്കുന്ന ആശയംതന്നെ?! സ്ഥപനവല്‍ക്കരിക്കപ്പെട്ട മദ്ഹബുകള്‍ക്ക് കാലാന്തരത്തില്‍ സംഭവിച്ചിട്ടുള്ള ഈയൊരു പരിണതി ആ മദ്ഹബുകളുടെ മഹത്തുക്കളായ ഇമാമീങ്ങളുടെ സമീപവുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ട് പോകുന്നതല്ലെന്ന് സ്വന്തം
അഭിപ്രായങ്ങളെക്കുറിച്ചും അത് സ്വീകരിക്കുന്നത് സംബന്ധിച്ചും അവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കും പരിശോധിക്കുന്നവര്‍ക്കും സുതരാം വ്യക്തമാകുന്നതാണ്.
സ്ഥിരപ്പെട്ട ഹദീഥുകള്‍ക്ക് വിരുദ്ധമായാണ് മദ്ഹബിന്റെ വീക്ഷണം വരുന്നതെങ്കില്‍ ഹദീഥുകള്‍ക്ക് വിധേയമായാണ് കാര്യങ്ങള്‍ തീരുമാിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമെന്നാണ് മദ്ഹബിന്റെ ഇമാമീങ്ങള്‍ ഏകകണ്ഠമായി പറഞ്ഞിരിക്കുന്നത്. അപ്രകാരം ചെയ്യുന്നത് മദ്ഹബിന് വിരുദ്ധമാകില്ലെന്നുമാത്രമല്ല മദ്ഹബിന്റെ വൃത്തത്തില്‍ നിന്ന് പുറംതള്ളപ്പെടാന്‍ കാരണമാകയുമില്ല. ‘ഹദീഥ് സ്വഹീഹായി വന്നാല്‍ അത് തന്നെയാണ് എന്റെ മദ്ഹബ്’ എന്ന് ഇമാം അബൂഹീഫയും മറ്റ് ഇമാമീങ്ങളും പറഞ്ഞതായും ‘നാം എവിടെ നിന്നെടുത്തു എന്നറിയാതെ എന്റെ അഭിപ്രായത്തെ ആര്‍ക്കും സ്വീകരിക്കാന്‍ അനുവദീയമാകില്ലെന്ന’ അദ്ദേഹം പറഞ്ഞതായും ഇമാം ഇബ്നു അബ്ദില്‍ ബറ് ഉദ്ധരിക്കുന്നു. (അന്‍ഇന്‍തിവാഉ ഫീസലാസത്തില്‍ അഇമ്മത്തില്‍ അര്‍ബഅ) (പേജ്:145)
ഇമാം അബൂഹീഫ തന്റെ അധിക അഭിപ്രായങ്ങളും രേഖപ്പെടുത്തിയത് ‘ക്വിയാസ്’ അഥവാ സൌധര്‍മ്മ്യത്തിന്റെ അടിസ്ഥത്തിലായിരുന്നു. കൂടുതല്‍ ശക്തമായ ക്വിയാസുകളോ സ്വഹീഹായ ഹദീഥുകളോ ലഭ്യമായതനുസരിച്ച് തന്റെ മുന്‍ അഭിപ്രായം കയ്യൊഴിയുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. തന്റെ പ്രിയപ്പെട്ട ശിഷ്യായ ക്വാളി അബൂയൂസുഫിയാനോട് അദ്ദേഹം ഇപ്രകാരം ഉണര്‍ത്തിച്ചു. ‘എന്നില്‍ നിന്ന് കേള്‍ക്കുന്നവയെല്ലാം നീ എഴുതിവെക്കരുത്. കാരണം എന്റെ ഇന്നത്തെ അഭിപ്രായം നാളെ ഞാന്‍ ഒഴിവാക്കിയേക്കും.നാളത്തെ അഭിപ്രായം അടുത്ത ദിവസവും’ (ശഅ്റാനിയുടെ-അല്‍മീസാന്‍ 1/62)
ഇമാം മാലിക് നിര്‍ദ്ദേശിച്ചത് ഇപ്രകാരമായിരുന്നു. ‘ഞാാരു മനുഷ്യാണ്, എനിക്ക് തെറ്റും ശരിയും സംഭവിക്കും. എന്റെ അഭിപ്രായങ്ങളെ നിങ്ങള്‍ പരിശോധിക്കുക. ക്വുര്‍ആനിനോടും ഹദീഥനോടും യോജിക്കുന്നവയെ നിങ്ങള്‍ സ്വീകരിക്കുക. യോജിക്കാത്തവയെ ഉപേക്ഷിക്കുക’(ഇബ്നുഹസം ഉസൂലുല്‍ അഹ്കാം 2/149)
ഇമാം ശാഫിഈ(റ)യാകട്ടെ ഈ ആശയം കൂടുതല്‍ വ്യക്തമായും സുന്ദരമായും പറഞ്ഞിരിക്കുന്നു. ‘ഒരാള്‍ക്ക് നബി(സ)യുടെ ഒരു ചര്യ വ്യക്തമായും ബോധ്യപ്പെട്ട ശേഷം മറ്റൊരാളുടെ വാക്കിന്റെ അടിസ്താത്തില്‍ അത് ഒഴിവാക്കല്‍ അനുവദീയമാകില്ലെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകാഭിപ്രായകാരാണ്’ (അല്‍ഇഅ്ലാം-ഇബ്നുല്‍ക്വയ്യിം 2/361)
വീണ്ടും അദ്ദേഹത്തിന്റെ അഭിപ്രായം ‘എന്റെ കിതാബില്‍ നബി(സ)യുടെ സുന്നത്തിന് വിരുദ്ധമായി നിങ്ങള്‍ വല്ലതും കണ്ടാല്‍ താന്‍ പറഞ്ഞത് വിട്ട് നബി(സ്വ)യുടെ സുന്നത്തിനുസരിച്ചാണ് നിങ്ങള്‍ പറയേണ്ടത്’ (ഇമാം നവവി അല്‍മുജ്മഅ് 1/63)
ഇമാം ശാഫിഈ(റ) അഹ്മദ്ബ്നു ഹമ്പലിനോട് പറഞ്ഞു. '’ഹദീഥിനെക്കുെറിച്ചും അതിന്റെ രിജാലിക്കുെറിച്ചും (പരമ്പരയിലെ ആളുകള്‍) എന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് നിങ്ങള്‍ക്കാണ്. അതിനാല്‍ സ്വഹീഹായ ഹദീഥുകള്‍ എന്നെയും അറിയിക്കുക. അത് കൂഫിയോ-ശാമിയോ-ബസ്വറിയോ- ഏതുമായിക്കൊള്ളട്ടെ സ്വഹീഹാണെങ്കില്‍ എനിക്ക് അതിലേക്ക് പോകാനാണ്’ (ഇബ്നു അബ്ദില്‍ബര്‍റ്-അല്‍ ഇന്‍തിക്വാഅ്. പേജ്:75)
നാല് ഇമാമീങ്ങളില്‍ ഹദീഥിന്റെ കാര്യത്തില്‍ കൂടുതല്‍ അവഗാഹമുണ്ടായിരുന്ന അഹ്മദ്ബ്നു ഹമ്പല്‍ അന്ധമായ അനുകരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് പറഞ്ഞു. ‘എന്നെയോ മാലികിനേയാെ, ശാഫിഈയേയോ, ഔസാഇയേയോ ഥൌറിയേയോ (റ) അന്ധമായി പിന്‍പറ്റരുത്. അവര്‍ എവിടെ നിന്ന് (മതം) സ്വീകരിച്ചുവോ അവിടെ നിന്ന് തന്നെ സ്വീകരിക്കുക’ (ഇബ്നുല്‍ക്വയ്യിം-അല്‍ഇഅ്ലാം 2/302)
മേല്‍ ഉദ്ധരണിയിലൂടെ വ്യക്തമാകുന്നത് സത്യവിശ്വാസികള്‍ പിന്‍തുടരേണ്ട ഉദാത്തമാര്‍ഗം പിന്‍പറ്റിയവരായിരുന്നു ആ മഹത്തുക്കളെന്നാണ്. എന്നാല്‍ അവരുടെ അഭിപ്രായങ്ങളെ കേന്ദ്രീകരിച്ചുണ്ടായ സരണികളുടെ പിന്‍തുടര്‍ച്ചയില്‍ സംഭവിച്ചിട്ടുള്ള അപജയങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടെത്തലും കൈവിടലുമാണ് വസ്തുതകളുടെ പുന:സ്ഥാപത്തിന്റെ യഥാര്‍ഥ വഴി.
No comments :
Post a Comment
Note: Only a member of this blog may post a comment.