Monday, June 9, 2014

നബി(സ)യുടെ വ്യക്തിത്വവും സ്വലാത്തിന്റെ പ്രാധ്യാവും

മാനവ സമൂഹത്തിന്റെ ആത്മീയ വിമോചകനായി നിയോഗിതായ അന്തിമ പ്രവാചകാണ് മുഹമ്മദ് നബി (സ).

ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ കതിരും പതിരും വേര്‍തിരിക്കാുണ്ടാവും. പക്ഷേ പ്രവാചകജീവിതത്തില്‍ അതുണ്ടായിരുന്നില്ല. ജീവിത വഴിത്താരയില്‍ ന്മമാത്രം വിതറിയ മാതൃകാ പുരുഷാണദ്ദേഹം. അല്ലാഹു പറയുന്നു.

"അല്ലാഹുവിയുെം അന്ത്യദിത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവി ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവരായ നിങ്ങള്‍ക്ക് നിശ്ചയം, അല്ലാഹുവിന്റെ ദൂതില്‍ ഉത്തമ മാതൃകയുണ്ട്'' (വി.ക്വു. 33:21)

പടച്ച തമ്പുരാന്റെ ദിവ്യസന്ദേശത്തിന്റെ അടിസ്ഥാത്തില്‍ നന്മയെയും തിന്മയെയും കൃത്യമായ അതിര്‍വരമ്പിട്ട് അദ്ദേഹം പഠിപ്പിച്ചു.

ലോകാന്ത്യം വരെയുള്ള മുഷ്യസമുദായത്തെ ശാശ്വതമായ പരലോക ജീവിതത്തിലെ രകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും സ്വര്‍ഗപ്രാപ്തിക്ക് അര്‍ഹരാക്കുകയും ചെയ്യുക എന്ന മഹദ് ദൌത്യമാണ് തന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധ ജീവിതത്തില്‍ അവിടുന്ന് നിര്‍വഹിച്ചത്.

അല്ലാഹു ഗുരുതരമായ പാപമായി പഠിപ്പിച്ച ശിര്‍ക്ക് മുതല്‍ നിസ്സാര സംഗതിവരെ പ്രബോധിത സമൂഹത്തില്‍ ഉണ്ടാവുന്നത് അദ്ദേഹത്തിന്  അസഹ്യമായിരുന്നു.

പള്ളിയില്‍ ബന്ധസ്ഥരാക്കിയിരുന്ന യുദ്ധതടവുകാരായ ശത്രുക്കളുടെ അരികിലൂടെ കടന്നുപോകവേ, നബി(സ) അവരെ നോക്കി ചിരിക്കുകയുണ്ടായി. അവരിലൊരാള്‍ പറഞ്ഞു: 'നോക്കൂ, നമ്മുടെ അവസ്ഥ കണ്ട് മുഹമ്മദ് കളിയാക്കിയിരിക്കുന്നു'

"ഇല്ല: ആരുടെയെങ്കിലും വിഷമം കണ്ട് ചിരിക്കുന്നവല്ല ഈ മുഹമ്മദ്. നിങ്ങള്‍ നരകത്തീയില്‍ വീഴാതിരിക്കാന്‍ ഞാന്‍ നിങ്ങളുടെ അരക്കെട്ട് പിടിച്ച് വലിക്കുന്നു. പക്ഷേ നിങ്ങള്‍ കുതറിമാറി തീയിലേക്ക് തന്നെ വീഴാന്‍ വെമ്പല്‍ കൊള്ളുന്നു. അതോര്‍ത്താണ് ഞാന്‍ ചിരിച്ചത്'' ഇതായിരുന്നു ബി(സ്വ)യുടെ പ്രതികരണം. അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ:

"നിശ്ചയം നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെ ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാുമാണ് അദ്ദേഹം'' (ക്വുര്‍ആന്‍ 9:128)

സ്വഹാബികളില്‍ ചിലര്‍ പള്ളിയില്‍ വട്ടമിട്ടിരുന്ന് വിധിയെ പറ്റി തര്‍ക്കിക്കുകയാണ്. ഇത് കേട്ടുകൊണ്ടാണ് നബി(സ)യുടെ വരവ്. മാതളക്കുരു കുത്തിപ്പിഴിഞ്ഞ പോലെ അവിടുത്തെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു. കര്‍ശ സ്വരത്തില്‍ അവിടുന്ന് അരുളി.

"ഇതാണോ നിങ്ങളോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്? ഇതിനാണോ ഞാന്‍ നിയോഗിക്കപ്പെട്ടത്.'' നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഈ വിഷയത്തില്‍ തര്‍ക്കിച്ചു. അതിനാല്‍ അവര്‍ നശിച്ചു. ഞാന്‍ ശക്തമായി നിങ്ങളോട് ആണയിടുന്നു: ഈ വിഷയത്തില്‍ നിങ്ങള്‍ തര്‍ക്കിക്കരുത്''

അതെ, ലോകജനതക്ക് കാരുണ്യമായിട്ടാണ് നബി(സ)യെ അല്ലാഹു പ്രവാചകായി നിയോഗിച്ചത് എന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു.

"ലോകര്‍ക്ക് കാരുണ്യമായി കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (21:107)

നബി(സ)യെ ഈ ലോകത്തുള്ള സര്‍വതിക്കോളും, സ്വന്തം ജീവക്കോളും സ്ഹിേക്കേത് സ്വര്‍ഗം കൊതിക്കുന്ന വിശ്വാസികളുടെ ബാധ്യതയാണ്.

'നബിസ്ഹേം' എന്നത് ആണ്ടിലൊരിക്കലുള്ള ചില ആചാരങ്ങളല്ല. പ്രവാചക  സ്നേഹം   എങ്ങനെ എന്ന് അവിടുന്ന് തന്നെ പഠിപ്പിക്കുന്നത് കാണുക:

"ആര്‍ എന്റെ സുന്നത്തി സ്ഹിേച്ചുവോ നിശ്ചയം. അവന്‍ എന്നെ സ്ഹിേച്ചു. ആര്‍ എന്നെ സ്ഹിേച്ചുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്''

നബി(സ)യോടുള്ള സ്ഹേവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് അല്ലാഹു അദ്ദേഹത്തിന്ന് സദാസമയവും അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയും മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു.

"നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കരുണ കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെമേല്‍ കാരുണ്യവും ശാന്തിയുമുണ്ടാവാന്‍ സ്വലാത്ത് ചൊല്ലുക''(വി.ക്വു. 33:56)

സ്വലാത്തിന്റെ പ്രാധ്യാം വിവരിക്കുന്ന ഒട്ടേറെ ഹദീഥുകള്‍ കാണാന്‍ കഴിയും. നബി(സ) പറഞ്ഞു: "ആരെങ്കിലും എന്റെ മേല്‍ ഒരു സ്വലാത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ മേല്‍ പത്ത് ഗുണം ചെയ്യുന്നതാണ്'' (മുസ്ലിം)

'ഒരു മനുഷ്യന്  പരാജയം; അവന്റെ അടുത്ത് വെച്ച് എന്നെ സ്മരിക്കപ്പെട്ടിട്ടും അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയില്ല'' (തുര്‍മുദി)

'ക്വിയാമത്ത് നാളില്‍ ഞാനുമായി ഏറ്റവും അടുത്തവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ധിപ്പിച്ചവാണ്(തുര്‍മുദി).

'എന്റെ ക്വബ്റിനെ നിങ്ങള്‍ ആഘോഷസ്ഥലമാക്കരുത്. എനിക്ക് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. ഞാന്‍ എവിടെയായിരുന്നാലും അത് എനിക്ക് എത്തിക്കപ്പെടും'' (അബൂദാവൂദ്).

നബി(സ) പഠിപ്പിക്കാത്തതും ആരൊക്കെയോ കെട്ടിയുണ്ടാക്കിയതുമായ പല ഡ്യൂപ്ളിക്കറ്റ് സ്വലാ ത്തുകളും ഇന്ന് പ്രചാരത്തിലുണ്ട്.

ആഗ്രഹ സഫലീകരണത്തിുള്ള സ്വലാത്ത്, നബിയെ സ്വപ്ം കാണാനുള്ള സ്വലാത് നാരിയസ്വലാത്ത്, താജ് സ്വലാത്ത്, കമാലിയ സ്വലാത്ത് പോലുള്ളവയെ എതിര്‍ക്കേണ്ടത് യഥാര്‍ഥ മുസ്ലിമിന്റെ ബാധ്യതയാണ്.

ചില മുസ്ലിം വീടുകളില്‍ വ്യാപകമായി ചൊല്ലിവരുന്ന നാരിയ്യ സ്വലാത്ത് റസൂല്‍(സ) യുടെ വഫാതിന്റെ എഴുനൂറാം വര്‍ഷത്തില്‍ ഇബ്റാഹീമുന്നാസി എന്ന വ്യക്തിയാണ് കെട്ടിയുണ്ടാക്കിയത്. ഈ സ്വലാത്ത് 4444 തവണ ചൊല്ലിയാല്‍ പ്രയാസങ്ങള്‍ നീങ്ങുകയും മുറാദുകള്‍ സഫലമാവുകയും ചെയ്യുമെന്നാണ് സാധുജങ്ങളെ ചില പണ്ഡിതര്‍ തെറ്റുധരിപ്പിക്കുന്നത്.

ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റി തരുന്നതും വിപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതും അല്ലാഹുവാണ് എന്നറിയാത്ത മുസ്ലിമുണ്ടോ  ഈ ലോകത്ത്! നബി(സ)യുടെ ജീവിതത്തില്‍ പോലും പല പ്രയാസങ്ങളും വിപത്തുകളും വന്നു ഭവിച്ചിട്ടുണ്ട്. പ്രസ്തുത സന്ദര്‍ഭങ്ങളില്‍ റസൂല്‍ (സ) അല്ലാഹുവിനോട് സഹായം തേടുകയാണ് ചെയ്തത്.

"പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്ക് ചേര്‍ക്കുന്നുവല്ലോ'' (ക്വുര്‍ആന്‍ 6:64)

പ്രയാസങ്ങളില്‍ നിന്ന് പ്രവാചകന്മാര്‍ക്ക് രക്ഷനല്‍കിയത് അല്ലാഹുവാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു (21:76, 37:115)

നബി(സ)യോട് സഹായം തേടിയാല്‍ പ്രയാസങ്ങള്‍ നീങ്ങി കിട്ടും, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചുകിട്ടും എന്ന് വിശ്വസിക്കുന്നത് വലിയ അപരാധമാണ്.

"യാസയ്യിദസ്സാദാതി ജിഅ് തുക ക്വാസിദാ, അര്‍ജു ഹിമാക ഫലാതു ഹയ്യിബ് മക്വ്സ്വദീ'' (നായക ന്മാരുടെ നായകനായ നബിയേ അങ്ങയെ ഉദ്ദേശിച്ച് ഞാനിതാ വന്നിരിക്കുന്നു. അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹസഫലീകരണത്തിന്റെ കാര്യത്തില്‍ എന്നെ നിരാശപ്പെടുത്തരുതേ) (മങ്കൂസ് മൌലൂദ്)

പാടത്ത് 'നഗര്‍' ഒരുക്കി സ്വലാത്ത് വാര്‍ഷികങ്ങള്‍ സംഘടിപ്പിക്കുന്ന തങ്ങന്മാര്‍ വിശ്വാസികളെ ആത്മീയമായി ചൂഷണം ചെയ്യുകയാണ്.

നബി(സ)യെക്കുറിച്ച് ക്വുര്‍ആും ഹദീഥും എന്ത് പഠിപ്പിക്കുന്നുവോ അതാണ് നാം  പിന്‍പറ്റേണ്ടത്.  ജൂതക്രിസ്ത്യാനികളുടെ പാരമ്പര്യം പിന്‍പറ്റി, തന്നെ അമിതമായി പുകഴ്ത്തരുത് എന്ന് നബി(സ)  താക്കീത് ചെയ്തിട്ടുണ്ട്. റസൂല്‍ (സ)യെ കുറിച്ച് ക്വുര്‍ആനിലും സ്ഥിരപ്പെട്ട ഹദീഥിലും വന്ന ധാരാളം മദ്ഹുകള്‍ നമുക്ക് പറയാനും പ്രചരിപ്പിക്കാനും പിന്‍പറ്റാനും ഉണ്ടെന്നിരിക്കെ കള്ളക്കഥകള്‍ മദ്ഹാക്കി പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. അല്ലാഹു പറയുന്നു

"പറയുക: തീര്‍ച്ചയായും ഞാന്‍ ിങ്ങളെപ്പോലുള്ള ഒരു മുഷ്യന്‍ മാത്രമാണ്. എിക്ക് ദിവ്യസന്ദേശം നല്‍കപ്പെടുന്നു. നിശ്ചയം നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണ്. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവിന്റെ കൂടിക്കാഴ്ചയെ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കട്ടെ. തന്റെ നാഥന്റെ ആരാധയില്‍ ഒരാളെയും അവന്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ'' (ക്വുര്‍ആന്‍ 18:110).

"പറയുക: ഞാന്‍ നിങ്ങളെപോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. എനിക്ക് ദിവ്യസന്ദേശം നല്‍കപ്പെടുന്നു.......'' (ക്വുര്‍ആന്‍ 41:6) അല്ലാഹു സൃഷ്ടികളില്‍ ശ്രേഷ്ഠനായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. പല വിശിഷ്ട പദവികളും നല്‍കി അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. പരലോകത്ത് ശുപാര്‍ശക്ക് അനുമതി നല്‍കപ്പെട്ട പ്രവാചകനാണ് അദ്ദേഹം. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു അദ്ദേഹത്തിന്  പൊറുത്തുകൊടുത്തിട്ടുണ്ട്. പല അമാനുഷിക ദൃഷ്ടാന്തങ്ങളും അല്ലാഹു അദ്ദേഹത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ലോകാവസാം വരെയുള്ള മനുഷ്യര്‍ക്ക് മാതൃകയാണ്. അല്ലാഹുവിനെയും   റസൂലിനെയും പിന്‍പറ്റിയാലേ പരലോക വിജയം കരസ്ഥമാക്കാന്‍ കഴിയൂ.

No comments :

Post a Comment

Note: Only a member of this blog may post a comment.