ശിര്‍ക്കുല്‍അക്ബറും ശിര്‍ക്കുല്‍അസ്വ്ഗറും (വലിയ ശിര്‍ക്കും ചെറിയ ശിര്‍ക്കും) തമ്മില്‍ നിര്‍വ്വചനത്തിലും വിധികളിലും വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?
ശിര്‍ക്കുല്‍ അക്ബര്‍:
ശിര്‍ക്കുല്‍അക്ബര്‍ എന്നാല്‍ മനുഷ്യന്‍ അല്ലാഹുവിന് സമ൯മാരെ നിശ്ചയിക്കലാണ്. സമ൯മാരെ നിശ്ചയിക്കല്‍ അല്ലാഹുവിന്‍റെ നാമങ്ങളിലും വിശേഷണങ്ങളിലും അവന് തുല്യനെ നിശ്ചയിക്കല്‍ കൊണ്ടുണ്ടാകും. അഥവാ, അല്ലാഹുവിന്‍റെ നാമങ്ങള്‍ക്കൊണ്ട് അവനല്ലാത്തവര്‍ക്ക് നാമകരണം ചെയ്യുക, അവന്‍റെ വിശേഷണങ്ങള്‍ക്കൊണ്ട് അവനല്ലാത്തവരെ വിശേഷി പ്പിക്കുകയും ചെയ്യുക. അല്ലാഹു പറഞ്ഞു:
وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആപേ രുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരു കളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (വി.ക്വു.അല്‍അഅ്റാഫ്:180)
അല്ലാഹുവിന് പ്രത്യേകമായ നാമങ്ങള്‍കൊണ്ട് അ വനല്ലാത്തവര്‍ക്ക് നാമകരണം ചെയ്യലും അവന് പ്രത്യേകമാ യ വിശേഷണങ്ങള്‍ കൊണ്ട് അവനല്ലാത്തവരെ വിശേഷിപ്പി ക്കലും അവന്‍റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നതില്‍ പെ ട്ടതാണ്. ഇബാദത്തില്‍ അല്ലാഹു വിന് തുല്യനെ നിശ്ചയി ക്കല്‍ കൊണ്ടും അവന് സമ ൯മാരെ സ്വീകരിക്കല്‍ ഉണ്ടായിത്തീരും. അല്ലാഹുവിന് പ്രത്യേകമായ പുണ്യകര്‍മ്മങ്ങള്‍ അഥവാ, നമസ്കാരം, പ്രശ്നസങ്കീര്‍ണതകളിലും പ്രയാസങ്ങളിലുമുള്ള സഹായാര്‍ത്ഥന, ഗുണം നേടുവാനുള്ള സഹായതേട്ടം, ദുരിതം നീങ്ങുവാനും ആഗ്രഹം സഫലീകരിക്കുവാനും മറ്റും മരണപ്പെട്ട വരോടോ അദൃശ്യരായവരോടോ ഉയര്‍ത്തുന്ന വിളി തുടങ്ങിയവ, സൂര്യന്‍, ചന്ദ്രന്‍, നബി, മലക്ക്, വലിയ്യ്, തുടങ്ങിയവര്‍ക്ക് വിന യപൂര്‍വ്വം ചെയ്യുക. ഇവകളും ഇവ പോലുള്ളവയും അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്തും അല്ലാഹു വോടൊപ്പം പങ്കാളിയെ സ്വീകരിക്കലുമാണ്. അല്ലാഹു പറഞ്ഞു:
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതി നാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെ യും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (വി.ക്വു അല്‍കഹ്ഫ്:110)
ആരാധനകളില്‍ അല്ലാഹുവിനെ ഏകനാക്കണമെ ന്നറിയിക്കുന്ന ആയത്തുകള്‍ ഇതുപോലെ ധാരാളമാണ്.
തശ്രീഇല്‍(മതനിയമനിര്‍മ്മാണത്തില്‍) അല്ലാഹുവി ന് തുല്യനെ നിശ്ചയിക്കല്‍ കൊണ്ടും അവന് സമ ൯മാരെ നി ശ്ചയിക്കല്‍ ഉണ്ടാകും. അല്ലാഹുവെ കൂടാതെ മറ്റൊരു നിയമനിര്‍മ്മാതാവിനെ സ്വീകരിക്കുക അല്ലെങ്കില്‍ മതനിയമ നിര്‍മ്മാണത്തില്‍ അല്ലാഹുവിന് പങ്കാളിയെ സ്വീകരിക്കുകയും പ്രസ്തുത പങ്കാളിയുടെ വിധിയെ തൃപ്തിപ്പെടുക, ആരാ ധന, സാമീപ്യം, വിധി, തര്‍ക്കങ്ങളില്‍ പരിഹാരം എന്നീനിലക ളില്‍ പ്രസ്തുത പങ്കാളിയുടെ വിധികൊണ്ട് ഹലാലാക്കിയും ഹറാമാക്കിയും അതിന് കീഴ്പ്പെടുക, പ്രസ്തുത പങ്കാളിയുടെ വിധിയെ മതമായിക്കണ്ടില്ലെങ്കിലും അങ്ങിനെ വിധിക്കുന്നത് അനുവദനീയമായി കാണുക എന്നിങ്ങനെയെല്ലാം തശ്രീഇല്‍ (മതനിയമ നിര്‍മ്മാണത്തില്‍) അല്ലാഹുവിന് തുല്യനെ നിശ്ച യിക്കലുണ്ടാകും. ഈ വിഷയത്തില്‍ ജൂതകൈസ്തവരെ കുറി ച്ച് അല്ലാഹു പറയുന്നു:
اتَّخَذُواْ أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُواْ إِلاَّ لِيَعْبُدُواْ إِلَـهًا وَاحِدًا لاَّ إِلَـهَ إِلاَّ هُوَ سُبْحَانَهُ عَمَّا يُشْرِكُونَ
അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍ യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അ വര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്ന ത്. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധന്‍! (വി.ക്വു. അത്തൌബഃ:31)
അല്ലാഹുവിന്റെ വിധിയല്ലാത്ത വിധിയില്‍ തൃപ്തിപ്പെടുക, അല്ലാഹുവിന്റെ വിധിയിലേക്ക് വിധിതേടിപ്പോകുന്നതില്‍ വിമുഖനാവുക, അല്ലാഹുവിന്റെ വിധിയില്‍നിന്ന് തെറ്റി ഭൌ തിക നിയമങ്ങളിലേക്കും ഗോത്രപരമായ സമ്പ്രദായങ്ങളിലേ ക്കും മറ്റും വിധിതേടിപ്പോവുക എന്നീ വിഷയങ്ങളില്‍ വന്നതായ ആയത്തുകളും ഹദീഥുകളും ഇതുപോലെ വേറേയുമുണ്ട്.
ഈ മൂന്ന് ഇനങ്ങളുമാകുന്നു വലിയ ശിര്‍ക്ക്. വലിയ ശിര്‍ക്ക് പ്രവര്‍ത്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഇസ്ലാമിക മില്ലത്തില്‍നിന്ന് പുറത്താവുകയും മതപരിത്യാഗി യാവുകയും ചെയ്യും. വലിയ ശിര്‍ക്ക് ചെയ്തവന്‍ മരണപ്പെ ട്ടാല്‍ അവന്റെ ജനാസഃ നമസ്കരിക്കപ്പെടുകയില്ല. മുസ്ലിം കളുടെ മക്വ്ബറകളില്‍ അവന്‍ മറമാടപ്പെടുകയില്ല. അവന്റെ സമ്പത്ത് അനന്തരമെടുക്കപ്പെടുകയില്ല; പ്രത്യുത, അവന്റെ സ മ്പത്ത് ബൈത്തുല്‍ മാലിലേക്ക് ചേര്‍ക്കപ്പെടും. അവന്‍ അറു ത്തത് ഭക്ഷിക്കപ്പെടുകയില്ല. അവനെ വധിക്കല്‍ നിര്‍ബന്ധമാ ണെന്ന് വിധിക്കപ്പെടുകയും മുസ്ലിം ഭരണാധികാരി അവനെ വധിക്കുന്നത് ഏറ്റെടുക്കുകയും ചെയ്യും. എന്നാല്‍, ഭരണാധി കാരി അവനില്‍ വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അവനോട് തൌബഃ ചെയ്യുവാന്‍ ആവശ്യപ്പെടണം. അവന്‍ തൌബഃ ചെ യ്താല്‍ അവന്റെ തൌബഃ സ്വീകരിക്കപ്പെടുകയും വധശിക്ഷ യില്‍നിന്ന് അവന്‍ ഒഴിവാക്കപ്പെടുകയും മുസ്ലിംകളോട് പെ രുമാറുന്നതുപോലെ അവനോട് പെരുമാറുകയും വേണം.
ശിര്‍ക്കുല്‍ അസ്വ്ഗര്‍
വലിയശിര്‍ക്കിലേക്ക് പഴുതാവുകയും അതില്‍ ആപതിപ്പിക്കു വാന്‍ മാര്‍ഗ്ഗമാവുകയും മതം വിരോധിക്കുകയും ചെയ്ത എ ല്ലാം ശിര്‍ക്കുല്‍അസ്വ്ഗര്‍(ചെറിയ ശിര്‍ക്ക്) ആകുന്നു. പ്രമാണ ങ്ങളില്‍ അതിന് ശിര്‍ക്കെന്ന നാമകരണം വന്നിരിക്കുന്നു. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നത് ഉദാഹ രണം. കാരണം, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യല്‍ വലിയശിര്‍ക്കിലേക്ക് ഉതിര്‍ന്നുവീഴുവാനുള്ള വേദിയാ കുന്നു. അതിനാലാണ് നബി, അത് വിരോധിച്ചത്. അദ്ദേഹം പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു: അറിയുക, നിശ്ചയം നിങ്ങള്‍ നിങ്ങളുടെ പിതാക്കളെക്കൊണ്ട് സത്യംചെയ്യുന്നത് അല്ലാഹു വിരോധിക്കുന്നു. വല്ലവനും സത്യം ചെയ്യുകയാണെങ്കില്‍ അവന്‍ അല്ലാഹുവെക്കൊണ്ട് സത്യം ചെയ്യട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.)(ബുഖാരി,മുസ്ലിം) മാത്രവുമല്ല, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്ന വനെ ശിര്‍ക്ക് ചെയ്യുന്നവനെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചു. ഇബ്നു ഉമറില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: വല്ലവനും, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താല്‍ തീര്‍ച്ചയായും അവന്‍ ശിര്‍ക്ക് ചെയ്തു.
കാരണം, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നതില്‍ അവരെ ആദരിക്കുന്ന വഷയത്തിലുള്ള അതിരു കവിച്ചിലാണുള്ളത്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുമ്പോള്‍ അവരോടുള്ള അതിരുവിട്ട ആദരവ് ശിര്‍ക്കുല്‍ അക്ബറില്‍ ചെന്നെത്തും.
ശിര്‍ക്കുല്‍അസ്വ്ഗറിന്റെ മറ്റൊരു ഉദാഹരണത്തില്‍പ്പെ ട്ടതാണ് മുസ്ലിംകളില്‍ ധാരാളമാളുകളുടെ നാവുകളില്‍ വന്നു പോകുന്ന ‘അല്ലാഹുവും നിങ്ങളും ഉദ്ദേശിച്ചത് ‘, ‘അല്ലാഹുവും നിങ്ങളും ഇല്ലായിരുന്നുവെങ്കില്‍’ എന്നുതുടങ്ങിയ വാക്കുകള്‍. തീര്‍ച്ചയായും പ്രവാചകന്‍ അങ്ങിനെ പറയുന്നത് വിരോധി ച്ചു. അങ്ങിനെ പറഞ്ഞവനോട്:
(ഏകനായ അല്ലാഹു മാത്രം ഉദ്ദേശിച്ചത്.) അല്ലെങ്കില്‍
(അല്ലാഹുവും പിന്നീട് നിങ്ങളും ഉദ്ദേശിച്ചത്) എന്ന് പറയുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രാപഞ്ചിക വസ്തുക്കളുടെ സംഭവ്യത ഉദ്ദേശിക്കുന്ന തില്‍ അല്ലാഹുവിന് പങ്കുകാരുണ്ടെന്ന് വിശ്വസിച്ചാലുണ്ടാകു ന്ന വലിയ ശിര്‍ക്കിനെ തടയിടുവാനാണ് അങ്ങിനെ പറയുന്നത് വിരോധിക്കുകയും അങ്ങിനെ പറഞ്ഞവനോട് തിരുത്തു വാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്.
‘ഞാന്‍ അല്ലാഹുവിലും താങ്കളിലും ഭരമേല്‍പ്പിച്ചിരിക്കുന്നു’, ‘കോഴിയുടെ കൂവലും താറാവിന്റെ കരച്ചിലും ഇല്ലായിരുന്നുവെങ്കില്‍ വിഭവങ്ങള്‍ മോഷ്ടിക്കപ്പെടുമായിരുന്നു’ തുടങ്ങി യ വാക്കുകളും വലിയ ശിര്‍ക്കിലേക്ക് കവാടം തുറക്കുന്ന ശിര്‍ ക്കുല്‍അസ്വ്ഗറിന്റെ ഉദാഹരണങ്ങളാണ്.
ഇബാദത്തുകളില്‍, കര്‍മ്മങ്ങളിലും വാക്കുകളിലും നേരി യതോതില്‍ ഉണ്ടാകുന്ന ലോകമാന്യത വലിയ ശിര്‍ക്കിലേക്ക് നയിക്കുന്ന ശിര്‍ക്കുല്‍അസ്വ്ഗറില്‍പ്പെട്ടതാണ്. ജനങ്ങള്‍ കാണു ന്നതിനുവേണ്ടി ചില സന്ദര്‍ഭങ്ങളില്‍ നമസ്കാരം ദീര്‍ഘിപ്പിക്കു ക, ജനങ്ങള്‍ കേള്‍ക്കുവാനും പുകഴ്ത്തുവാനും ചിലപ്പോള്‍ ക്വുര്‍ആന്‍ പാരായണവും ദിക്റുചൊല്ലലും ഉച്ചത്തിലാക്കുക എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്.
മഹ്മൂദ് ബ്നുലബീദില്‍നിന്നും നിവേദനം: അല്ലാഹു വിന്റെ റസൂല്‍ പറഞ്ഞു:(നിശ്ചയം, ഞാന്‍ നിങ്ങളില്‍ ഭയക്കുന്നതില്‍ ഏറ്റവും ഭയാനകമായത് ശിര്‍ക്കുല്‍അസ്വ്ഗര്‍ ആകുന്നു.) അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്താണ് ശിര്‍ക്കുല്‍അസ്വ്ഗര്‍? അദ്ദേഹം പറഞ്ഞു: (ലോകമാന്യത.)
എന്നാല്‍, ആരാധനകള്‍ സമൂലമായിതന്നെ ലോകമാ ന്യതയാലല്ലാതെ നിര്‍വ്വഹിക്കാത്തവന്‍ അഥവാ ലോകമാന്യത യില്ലായിരുന്നുവെങ്കില്‍ നമസ്കരിക്കുകയോ നോമ്പെടുക്കുക യോ ദിക്ര്‍ ചൊല്ലുകയോ ക്വുര്‍ആന്‍ ഓതുകയോ ചെയ്യാ ത്തവന്‍, അവന്‍ വലിയശിര്‍ക്ക് ചെയ്യുന്ന മുശ്രിക് ആകുന്നു. അവന്‍ കപടവിശ്വാസിയുമാകുന്നു. ഇത്തരം കപടവിശ്വാസിക ളെ കുറിച്ച് അല്ലാഹു പറഞ്ഞു:ا
തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കുവാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരാ യിക്കൊണ്ടും, ആളുകളെ കാണിക്കുവാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കു കയുള്ളൂ. ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാ തെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവ നെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന് പിന്നെ ഒരു മാര്‍ഗ്ഗ വും നീ കണ്ടെത്തുകയില്ല. സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവി ശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹു വിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കു വാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? തീര്‍ച്ചയായും കപടവി ശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനുവേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നി ന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കു ന്നതാണ്. (വി.ക്വു.അന്നിസാഅ്:142-146)
ക്വുദ്സിയായ ഹദീഥില്‍ വന്നതായ അല്ലാഹുവിന്റെ വചനം അവരില്‍ സത്യമായി പുലര്‍ന്നിരിക്കുന്നു. അല്ലാഹുവി ന്റെ റസൂല്‍പറഞ്ഞു: (അല്ലാഹു പറഞ്ഞിരിക്കുന്നു: ശിര്‍ക്ക് ചെയ്യുന്നവരുടെ ശിര്‍ക്കിനെതൊട്ട് ഞാന്‍ ധന്യനാണ്. ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കുകയും എന്നിട്ടതില്‍ ഞാനല്ലാത്തവരെ പങ്കാളി കളാക്കുകയും ചെയ്യുന്നുവെങ്കില്‍ അവനേയും അവന്റെ ശിര്‍ക്കിനേയും ഞാന്‍ വിട്ടുകളഞ്ഞിരിക്കുന്നു.) (മുസ്ലിം)
ശിര്‍ക്കുല്‍അസ്വ്ഗറില്‍ ആപതിച്ചവന്‍ ഇസ്ലാമികമില്ല ത്തില്‍നിന്ന് പുറത്താവുകയില്ല. എന്നാല്‍ അത് ശിര്‍ക്കുല്‍ അക്ബറിന് ശേഷമുള്ള വന്‍പാപങ്ങളില്‍ ഏറ്റവും വലിയ പാപ മാകുന്നു. അതിനാലാണ്
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞത്:
“ഞാന്‍ കളവു പറയുന്നവനായി അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യലാണ് സത്യം പറയുന്നവനായി അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടകരം.”
അതിനാല്‍, അവനുമായി ബന്ധപ്പെട്ട വിധികളില്‍പ്പെട്ട താണ്, മുസ്ലിംകളോടുള്ള പെരുമാറ്റമാണ് അവനോട് പെരുമാറേണ്ടത്. അവന്‍ അവന്റെ ബന്ധുക്കളേയും അവര്‍ അവനേയും മതത്തില്‍ വിവരണം വന്നതനുസരിച്ച് അനന്തരമെടുക്കും. മരിച്ചാല്‍ അവന്റെ ജനാസ നമസ്കരിക്കപ്പെടും. മുസ്ലിം കളുടെ മക്വ്ബറകളില്‍ അവന്‍ മറമാടപ്പെടും. അവന്‍ അറുത്തത് ഭക്ഷിക്കപ്പെടും. തുടങ്ങിയ ഇസ്ലാമിക നിയമങ്ങള്‍. അവന്‍ നരകത്തില്‍ ശാശ്വത വാസിയാകില്ല; നരകത്തില്‍ പ്രവേശിപ്പി ക്കപ്പെട്ടാല്‍തന്നെ അവന്റെ വിധി അഹ്ലുസ്സുന്നഃയുടെ അടു ക്കല്‍ വന്‍പാപിയുടെ വിധിയായിരിക്കും. (അഥവാ, ഒന്നുകില്‍ അവന്‍ അല്ലാഹുവിന്റെ കാരുണ്യത്താല്‍ ശിക്ഷയില്‍നിന്ന് മുക്തനായേക്കും അല്ലെങ്കില്‍ തന്റെ കുറ്റത്തിനുള്ള ശിക്ഷ കഴിഞ്ഞാല്‍ അവന്‍ നരകത്തില്‍നിന്ന് പുറത്തുകടക്കും. വിവഃ) ഖവാരിജ്, മുഅ്തസിലത്ത് കക്ഷികളുടെ വീക്ഷണങ്ങള്‍ക്ക് എതിരാണ് അഹ്ലുസ്സുന്നഃയുടെ വീക്ഷണം. (വന്‍പാപം ചെ യ്തവന്‍ നരകത്തില്‍ നിത്യനിവാസിയാണെന്നാണ് ഖവാരിജ്, മുഅ്തസിലത്ത് കക്ഷികള്‍ ജല്‍പ്പിക്കുന്നത്. വിവഃ)
അല്ലാഹുവേ, നിന്റെ തൌഫീക്വിനായി കേഴുന്നു. നമ്മു ടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യിലും അദ്ദേഹത്തിന്റെ കുടും ബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാവര്‍ഷിക്കുമാറാകട്ടെ…
രണ്ട്
കലിമഃ ചൊല്ലുന്ന മുസ്ലിമും സഹായതേട്ടവും
‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് ‘എന്ന ശഹാദത്ത് ചൊല്ലുന്ന ഒരു മുസ്ലിം തന്റെ ഇരുത്തത്തിലും നിറുത്തത്തിലുമെല്ലാം യാറസൂലല്ലാഹ്, യാ ശൈഖ് ജീലാനീ എന്നിങ്ങനെ വിളിച്ച് തേടുന്നു. ഇങ്ങനെയുള്ള സഹായത്തേട്ടത്തിന്റെ വിധി എന്താകുന്നു?
ഉപകാരം നേടുന്നതിനും ഉപദ്രവം പോക്കുന്നതിനും മനുഷ്യര്‍, റസൂലിനേയോ, ജീലാനീ ശൈഖിനേയോ, തീജാനീ ശൈഖിനേ യോ, മറ്റോ വിളിച്ചുതേടുന്നതും സഹായത്തേട്ടം നടത്തുന്ന തും ആദികാല ജാഹിലിയ്യത്തില്‍ വ്യാപകമായിരുന്ന വലിയ ശിര്‍ക്കിന്റെ ഇനങ്ങളില്‍ ഒരിനമാകുന്നു. ഈ ശിര്‍ക്കിനെ ഇല്ലാ യ്മ ചെയ്യുവാനും, ജനങ്ങളെ ശര്‍ക്കില്‍നിന്ന് രക്ഷപ്പെടുത്തുവാനും, അല്ലാഹുവിന്റെ തൌഹീദിലേക്കും ആരാധനകളും ദുആയും അല്ലാഹുവിന് മാത്രമാക്കുന്നതലേക്കും ജനങ്ങളെ ഉല്‍ബുദ്ധരാക്കുവാനുമാണ് അല്ലാഹു തന്റെ ദൂത നമരെ നിയോഗിച്ചത്. സാധാരണ കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളില്‍ സഹായത്തേട്ടം അല്ലാഹുവോട് മാത്രമേ പാടുള്ളൂ. കാരണം, സാധാരണ കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങ ളിലുള്ള സഹായത്തേട്ടം ഇബാദത്താകുന്നു. വല്ലവനും അത് അല്ലാഹു അല്ലാത്തവരിലേക്ക് തെറ്റിച്ചാല്‍ അവന്‍ ശിര്‍ക്ക് ചെയ്തവനായി. അല്ലാഹു തല്‍വിഷയത്തില്‍ തന്റെ ദാസ൯മാരെ ഉത്ബോധിപ്പിക്കുകയും അവരോട് പ്രഖ്യാപിക്കുവാന്‍ ഇപ്രകാരം പഠിപ്പിക്കുകയും ചെയ്തു:
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (വി.ക്വു.അല്‍ഫാതിഹഃ:5)
അല്ലാഹു പറഞ്ഞു:
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്. (വി.ക്വു.അല്‍ജിന്ന്:18)
، അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിന ക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീ ക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (വി.ക്വു. യൂനുസ്:106,107)
അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനാകുന്നു ആധിപത്യം. അവനു പുറമെ ആ രോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കു രുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കു കയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്ന തല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂ ക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (വി. ക്വു. അല്‍ഫാത്വിര്‍:13,14)
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കു ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രു ക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്ന തിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. (വി.ക്വു.അല്‍അഹ്ക്വാഫ്:5,6)
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളി ച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (വി.ക്വു.അല്‍ മുഅ്മിനൂന്‍:117)
അല്ലാഹു, ഈ വചനങ്ങളില്‍ താനല്ലാത്തവരോട് ദുആ ചെയ്യുന്നത് കുഫ്റും ശിര്‍ക്കുമെന്ന് വിശദീകരിച്ചു. അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്നവനോളം വഴിപിഴച്ചവന്‍ മറ്റാരുമില്ലെന്ന് അവന്‍ പ്രഖ്യാപിച്ചു. നബി(സ) ഇബ്നു അബ്ബാസിനോട് ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
(നീ ചേദിച്ചാല്‍ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടിയാല്‍ അല്ലാഹുവോട് സഹായം തേടുക)
അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:(ദുആഅ്, അതാകുന്നു ഇബാദത്ത്)
അല്ലാഹുവേ, നിന്റെ തൌഫീക്വിനായി കേഴുന്നു. നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ)യിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരന്മരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാവര്‍ഷിക്കുമാറാകട്ടെ….
മൂന്ന്
ശിര്‍ക്കിന്റെ ഇനങ്ങള്‍
സംസാരത്തില്‍ വന്നുപോകുന്ന (വാക്കാലുണ്ടാകുന്ന)ശിര്‍ക്കി ന്റെ ഇനങ്ങള്‍ ഏതെല്ലാമാണ്?
ഇബാദത്തിന്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാണ് ശിര്‍ക്ക്. അല്ലാഹുഅല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാ ക്കുക, അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുക, ഇന്ന് ജാറങ്ങളില്‍ ക്വബ്ര്‍പൂജകര്‍ ചെയ്യുന്നതുപോലെ മരണപ്പെട്ടവ രെ വിളിച്ചുകൊണ്ട് അവരോട് സഹായതേട്ടം നടത്തുക, മരണ പ്പെട്ടവരോട് ആവശ്യനിര്‍വ്വഹണത്തിനും പ്രയാസങ്ങള്‍ നീക്കു ന്നതിനും തേടുക, ജാറങ്ങളെ ത്വവാഫ് ചെയ്യുക, മരണപ്പെട്ട വരുടെ സാമീപ്യംതേടി ജാറങ്ങളില്‍ ബലി നല്‍കുക, മരണപ്പെ ട്ടവര്‍ക്ക് നേര്‍ച്ചയാക്കുക തുടങ്ങിയതെല്ലാം ശിര്‍ക്കിന്റെ ഉദാഹ രണങ്ങളാകുന്നു. ഇതത്രേ ശിര്‍ക്കുല്‍അക്ബര്‍; കാരണം ശിര്‍ ക്കുല്‍അക്ബര്‍ എന്നാല്‍, ഇബാദത്തിനെ അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാകുന്നു. അല്ലാഹുവാകട്ടെ പറയുന്നത് നോക്കൂ:
അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തു കൊള്ളട്ടെ. (വി.ക്വു.അല്‍കഹ്ഫ്:110)
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാ തൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക(വി. ക്വു. അന്നിസാഅ്: 36)
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കികൊണ്ട് ഋജുമന സ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാ രം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പ്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (വി.ക്വു.അല്‍ബയ്യിനഃ:5)
ഈ വിഷയത്തില്‍ ആയത്തുകള്‍ ധാരാളമുണ്ട്.
ശിര്‍ക്ക് വിവിധ ഇനങ്ങളാകുന്നു:
ഒന്ന്:
ഇസ്ലാമികമില്ലത്തില്‍നിന്ന് ആളെ പുറത്താക്കുന്ന ശിര്‍ക്ക്. ഇബാദത്തിന്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാണ് ശിര്‍ക്കെന്ന് നാം ഉണര്‍ത്തിയല്ലോ. അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക, അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അല്ലാഹു അല്ലാത്തവരോട് സഹായം തേടുക പോലുള്ളതെല്ലാം അതില്‍പ്പെട്ടതാണ്. ഇസ്ലാമികമില്ലത്തില്‍ നിന്ന് ആളെ പുറത്താക്കുന്ന വലിയശിര്‍ക്കാകുന്നു ഇത്. വലിയശിര്‍ക്ക് പ്രവര്‍ത്തിക്കുന്നവന്‍ അല്ലാഹുവിലേക്ക് തൌബ ചെയ്ത് മടങ്ങാത്ത അവസ്ഥയില്‍ മരണപ്പെട്ടാല്‍ അ വന്‍ നരകത്തില്‍ നിത്യനിവാസിയാകുന്നു. അല്ലാഹു പറ യുന്നു:
അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയാ യും അല്ലാഹു അവന്ന് സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമി കള്‍ക്ക് സഹായികളായി ആരും തന്നെയില്ല. (വി.ക്വു.അല്‍ മാഇദഃ:72)
അല്ലാഹു, തൌബഃകൊണ്ടുമാത്രമാണ് വലിയശിര്‍ക്ക് പൊറുത്തുതരിക. അല്ലാഹു പറഞ്ഞു:
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത് (വി.ക്വു.അന്നിസാഅ്:48)
രണ്ട്:
ശിര്‍ക്കുന്‍അസ്വ്ഗര്‍(ചെറിയ ശിര്‍ക്ക്). അത് ഇസ്ലാമികമില്ലത്തില്‍നിന്ന് പുറത്താക്കുകയില്ലെങ്കിലും അതിന്റെ അപകടവും വളരെ വലുതാണ്. പണ്ഡിത൯മാരുടെ ശരിയായ അഭിപ്രായ പ്രകാരം ചെറിയശിര്‍ക്കും തൌബഃ കൊണ്ടല്ലാതെ പൊറു ക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറു ക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് പൊറുത്തുതരുന്നതാണ്.
No comments :
Post a Comment
Note: Only a member of this blog may post a comment.