മരണം നടന്ന വീടുകളില്‍, മയ്യിത്തിന്റെ സമീപത്തിരുന്നു ഖുര്‍ആന്‍ പാരായണം നടത്തല്‍ പുണ്യമാണെന്ന ധാരണയില്‍ അത് ചെയ്യുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണ് നമ്മുടെ നാട്ടിലുള്ള ‘സുന്നി’കള്‍ എന്നറിയപ്പെടുന്നവര്‍ ചെയ്യാറുള്ളത്. ഈ സമ്പ്രദായത്തെ ന്യായീകരിക്കാന്‍വേണ്ടി മുസ്ല്യാക്കന്മാര്‍ ഉദ്ധരിക്കാറുള്ളത്. ‘ഇഖ്റഊ സൂറത്തയാസീന്‍ അലാ മൌത്താക്കും’ എന്ന ഒരു ദുര്‍ബലമായ ഹദീസാണ്. പ്രസ്തുത ഹദീസിന്റെ ദുര്‍ബ്ബലത ഇമാം നവവി(റ)തന്നെ വ്യക്തമാക്കുന്നത് കാണുക:
“നിശ്ചയം നബി(സ) പറഞ്ഞു: ‘നിങ്ങള്‍ മരണപ്പെട്ടവരുടെമേല്‍ യാസീന്‍ സൂറത്ത് പാരായണം ചെയ്യുക.’ ഞാന്‍ (ഇമാം നവവി) പറയുന്നു: ഈ ഹദീസിന്റെ പരമ്പര ദുര്‍ബ്ബലമാണ്. ഇതിന്റെ നിവേദക പരമ്പരയില്‍ അറിയപ്പെടാത്ത രണ്ടു വ്യക്തികളുണ്ട് .” (അല്‍ അദ്കാര്‍ പേജ്:122 )
അപ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ സമീപത്തുവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനു പ്രമാണങ്ങളില്‍ തെളിവില്ലെന്ന് വ്യക്തം.
മാത്രമല്ല, ഈ ഹദീസ് ദുര്‍ബ്ബലമാണെങ്കിലും അതിന്റെ അര്‍ത്ഥം ‘മരണം ആസന്നമായവരുടെ അടുക്കല്‍’ എന്നാണെന്ന് ശാഫീ മദ്ഹബിലെതന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും രണ്ടുകൂട്ടര്‍ക്കും ഇതില്‍ തെളിവില്ല എന്നര്‍ത്ഥം.

No comments :
Post a Comment
Note: Only a member of this blog may post a comment.