Friday, June 20, 2014

മരണവീട്ടിലെ ഭക്ഷണ സല്ക്കാരവും പത്ത് കിതാബും

മരണ വീടുകളില് മരണത്തിന്റെ 3,7,14,40 എന്നീ ദിവസങ്ങള്ക്കും ആണ്ടിനും പ്രത്യേകതകള്
കല്പ്പിക്കുകയും ആ ദിവസങ്ങളില്പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സല്ക്കരിക്കുകയും ചെയ്യുന്ന
സമ്പ്രദായം നമ്മുടെ നാട്ടില് വ്യാപകമായി കണ്ടുവരുന്നു. ഇപ്പോഴിതാ അത് പോയിപോയി മരണ ദിവസം തന്നെ സദ്യയുണ്ടാക്കി സല്ക്കരിക്കുന്നേടത്തോളം എത്തിയിട്ടുണ്ട്. എന്നാല് ഈ സമ്പ്രദായത്തിന് ഇസ്ലാമില് യാതൊരു
മാതൃകയും കാണാന് സാധ്യമല്ല. അതിനാല് അത് അനാചാരമാണെന്നത് തീര്ച്ചയാണ്. 

മരണവീട്ടുകാര് തങ്ങളുടെ ഉറ്റബന്ധുവിന്റെ വേര്പാടിലുള്ള ദുഃഖവും മറ്റുപ്രയാസങ്ങളും കാരണം മരണം നടന്ന
ആദ്യത്തെ ഏതാനും ദിവസങ്ങളില് സ്വന്തം വിശപ്പിന്റെ കാര്യമോ ഭക്ഷണത്തിന്റെ കാര്യമോ ശ്രദ്ധിച്ചെന്നു
വരില്ല. അതിനാല് ആ സമയങ്ങളില് അയല്വാസികളോ അടുത്ത ബന്ധുക്കളോ അവര്ക്ക് അങ്ങോട്ട്
ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും.
അതല്ലാതെ അവരുടെ ദുഃഖം വകവെക്കാതെ അവിടെ ഭക്ഷണമുണ്ടാക്കിതിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്. പത്ത് കിതാബ് തന്നെ അക്കാര്യം പേജ്: 95-ല് വ്യക്തമാക്കുന്നുണ്ട്. അതില് പറഞ്ഞ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര് അര്ത്ഥം നല്കുന്നത് കാണുക:-

“അപ്രകാരം തന്നെ മയ്യിത്തിന്റെ വീട്ടുകാര് ആളുകളെ ക്ഷണിച്ച് വരുത്തി സദ്യ നടത്തല്
ചീത്തയായ ബിദ്അത്ത് (അനാചാരം) ആണ്.” (പരിഭാഷകന്: പി. അബ്ദുല് അസീസ് മുസ്ലിയാര്.പൊന്നാനി. പേജ്: 210)

“മയ്യത്തിന്റെ വീട്ടുകാര് ഭക്ഷണം ഉണ്ടാക്കലും ജനങ്ങള്ക്ക് കൊടുക്കലും നല്ലതല്ലാത്ത ബിദ്അത്താണ്.”(പരിഭാഷകന്: ഒറ്റമാളിയേക്കല്‍ മുത്തുക്കോയതങ്ങള്.പേജ്:179.പ്രസാ:കെ.മുഹമ്മദ് കുട്ടി സണ്സ്)

“മയ്യിത്തിന്റെ ആള്ക്കാര്ക്ക് ഭക്ഷണം നന്നാക്കല് അതിലേക്ക് ജനങ്ങളെ ക്ഷണിക്കല് മുതലായവ ചെയ്യല്ന ല്ലതല്ലാത്ത ഒരു ബിദ്അത്താകുന്നു.”(പരിഭാഷകന്:അബൂ അഷ്റഫ് മൗലവി,പേജ്:239)

“മരണദിവസം മയ്യിത്തിന്റെ വീട്ടുകാര് ഭക്ഷണം പാകം ചെയ്ത് ജനങ്ങളെ സംഘടിപ്പിച്ച് നല്കല് നല്ലതല്ലാത്ത ബിദ്അത്താണ്.” (പരിഭാഷകന്: ഒറ്റമാളിയേക്കല്‍ മുത്തുക്കോയതങ്ങള്,പേജ്:162.പ്രസാ:അഷ്റഫിബുക്ക് സെന്റര്)

ഇത് പോലെ തന്നെയാണ് ഇബ്റാഹീം പുത്തൂര് ഫൈസി.പേജ്: 107 - ലും, എന്.പി.സൈനുദ്ധീന് മുസ്ലിയാര് മാറഞ്ചേരി,പേജ്: 221-ലും, കെ.കുഞ്ഞി അഹമ്മദ് മുസ്ലിയാര് പേജ്: 190ലും കൊടുത്തിരിക്കുന്നത്.

ചുരുക്കത്തില് മരിച്ച വ്യക്തിയുടെ പേരില് നടത്തുന്ന അന്നദാനത്തിന് യാതൊരു തെളിവുമില്ലെന്ന് പത്ത്കിതാബിലെ തന്നെ മേല് ഉദ്ധരണിയില് നിന്നും പകല് വെളിച്ചം പോലെ വ്യക്തമായി. എന്നാല് മേല് ഉദ്ധരണി തങ്ങളുടെ ‘അന്നം മുടക്കി’ യാണെന്ന് മനസ്സിലായപ്പോള്‍ ഒരു മുസ്ലിയാര് ഈ ഉദ്ധരണിയുടെ അര്ത്ഥത്തില് ഒരു കൊടും ക്രൂരത
 കാണിച്ച് രക്ഷപ്പെടാന് ശ്രമിച്ചിരിക്കുന്നു, അഥവാ, ‘ബിദ്അത്തുന് ഗൈറു ഹസനതിന്’ എന്നതിന് അര്ത്ഥം  നല്കിയപ്പോള് ‘നല്ലതല്ലാത്ത ബിദ്അത്ത്’ എന്ന് എഴുതേണ്ടതിന് പകരം ‘നല്ലതായ ഒരു ബിദ്അത്ത്’
എന്നാക്കി അട്ടിമറി നടത്തിയിരിക്കുന്നു. മുഹമ്മദ് മറ്റത്ത്, എന്ന ആളാണ് പേജ്: 276- ല് ഈ ക്രൂരത കാട്ടിയിരിക്കുന്നത്. ബുദ്ധി മുസ്ലിയാക്കന്മാര്ക്ക് മുമ്പില് അടിയറ വെച്ചിട്ടില്ലാത്തവര് ഇനി ചിന്തിക്കുക! എന്തുമാത്രം വലിയ തട്ടിപ്പാണ് ഇയാള് നടത്തിയിരിക്കുന്നത് , ചുരുക്കത്തില് ഇന്ന് നമ്മുടെ നാട്ടില് നടക്കുന്ന മരണപ്പെട്ട
വ്യക്തിയുടെ പേരില് നിശ്ചിത ദിവസങ്ങളില് ഭക്ഷണമുണ്ടാക്കി സല്ക്കരിക്കല് അനാചാരമാണെന്ന് വ്യക്തം.

No comments :

Post a Comment

Note: Only a member of this blog may post a comment.