Showing posts with label ബിദ്അത്ത്. Show all posts
Showing posts with label ബിദ്അത്ത്. Show all posts

Tuesday, June 24, 2014

സമസ്തക്കാരുടെ ശിര്‍ക്ക്, ബിദ്അത്ത്, ഖുറാഫാത്തുകള്‍ (99)

നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്-അത് ആകുന്നു..എല്ലാ ബിദ്-അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ " മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)


1. ഖബര്‍ കെട്ടി പൊക്കല്‍ 
2. ജാറം മൂടല്‍ 
3. മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
4. മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
5.തല്ഖിന്‍ 
6.ചാവടിയന്തിരം 
7.ഏഴ് 
8.പതിനാല്‍ 
9.നാല്പത് 
10.ആണ്ട്

11.ഹദ്ദാദ്‌ 
12. രാതീബ് 
13.കുത്ത് രതീബ്
14. റജബ് നമസ്കാരം 
15. നേര്ച്ച ചോര് 
16.ബദ്രീങ്ങളുടെ ആണ്ട് 
17. നബിദിനം 
18. ഉറൂസ് 
19.ചന്ദന കുടം 
20. തട്ടാന്‍ വരവ് 

21. കൊടി ഉയര്ത്തകല്‍ 
22.ഖബരിനെ തവാഫ് ചെയ്യല് 
23.ഖബരിനെ മുത്തി മണക്കള്‍ 
24.ഖബരിന്മേല്‍ കുമ്മായം ഇടല്‍ 
25.ഖബരിന്റെ മേല പൂവിടല്‍ 
26. ഖബരിന്റെ അടുത്ത ചന്ദന തിരി കത്തിച്ചു വെക്കല്‍ 
27. ഖബരിന്റെ അടുത്ത വിളക്ക്‌ കത്തിച്ചു വെക്കല് 
29.ബര്കതെടുക്കല്‍ 
30.ബര്കത് കെട്ടി തൂകള്‍ 

31.കരി മരുന്ന പ്രയോഗം
32.നേര്ച്ച പെട്ടികള്‍ 
33.ആന എഴുന്നള്ളിപ്പ് 
34.ചെണ്ട മേളം 
35.തുടി കൊട്ടു 
36.ഇല താളം
 37.ശിങ്കാരി മേളം 
38.മഴക്ക വേണ്ടി കൊഡി ഉയര്ത്തില്‍ 
39. കൂട്ട ബാങ്ക് 
40. സ്വലാത്ത് വാര്ഷി കം 

41.ദിക്ര്‍ വാര്ഷികകം 
42.ഉറു ക്ക് 
43. എലസ് 
44.ഐകല്‍ 
45.പിഞാനമെഴുത്
46.മന്ത്രിച് കെട്ടുകളില്‍ ഓതല്‍ 
47. ബറാ അത് നോമ്പ് 
48.മിഹ് രാജ് നോമ്പ് 
49. മാലകള്‍ 
50.മൌലീദുകള്‍ 

51.നഹ്സുകള്‍ 
52.മഷിനോട്ടം 
53.അസ്മാഹ്
 54.സിഹ്ര്‍ 
55.മുട്ടറക്കല് 
56.നാറിയത് സ്വലാത്ത് 
57.ബദര്‍ മാല 
58.മുഹിയുദ്ദീന്‍ മാല
59.രിഫാഹീ മാല 
60.നഫീസത്ത്‌ മാല

61. മഞ്ഞ ക്കുളം മാല 
62.സ്ഥാനം നോക്കല്‍ 
63.സ്ത്രീ ധനം 
64.ശകുനം നോക്കല്
65.കുപ്പികള്‍ തൂക്കിയിടല്‍ 
66.തകിട് കേട്ടിതൂക്കള്‍ 
67.ജ്യോല്സനെ സമീപിക്കല്‍ 
68.മാരനക്കാരനെ സമീപിക്കല്‍
69.രാ ഹു കാലം നോക്കല് 
70.പെരിടല്‍ കര്മംി 

71.കാത്ത് കുത്ത് കല്യാണം 
72.നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍) 
73.വുദൂഇന്‍ മുമ്പുള്ള പ്രാര്ത്ഥതന 
72.വുദൂഇന്‍ ഇടയിലുള്ള പ്രാര്ത്ഥതന 
73.വുദൂഇന്‍ നെറ്റിയില്‍ തോണ്ടല്‍ 
74.ബാങ്കിന്‍ മുമ്പുള്ള സ്വലാത്ത് 
75.ഇകാമതിനു മുമ്പുള്ള സ്വലാത്ത് 
76.മാസം മറഞ്ഞ കാണല്‍ 
77.സ്വലാതുല്‍ കാമിലി 
78.ബുര്ദത 
79.സ്വലതുല്‍ തശ്രീഫ് 
80.സ്വലാതുല്‍ അലി 

81.സ്വലാതുല്‍ ഷാഫി
 82.സ്വലാതുല്‍ തുന്ജീന 
83. സ്വലാതുല്‍ സ്വദഖ 
84.സ്വലതുല്‍ വലിയ്യ് 
85.സ്വലാതുല്‍ ദാഇം 
86. സ്വലാതുല്‍ ഖാദിര്‍ 
87.താജുസ്വലാത് 
88.അഹ്ള മു സ്വലാത്ത് 
89.ഇലാഹീ ലസ്തു ബൈത്ത് 
90.സ്വലാതുല്‍ അല്ഫി്യ 

91.നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാര്തന 
92.സുബ് ഹിയുടെ ഖുനൂത് 
93.27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ് 
94.ഖുത്ബിയ്യത് 
95.സിയാരത് ടൂര്‍ 
96.ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാ ഹള്‍ റത്തി ) 
97.കൂടിയോത് (ഖത്തപ്പുര) 
98.പ്രാര്ഥ്നാ സമ്മേളനം 
99.റമളാന് മാസത്തിലെ ഓരോ പത്തിലുമുള്ള പ്രത്യേക പ്രാര്ത്ഥ ന

Wednesday, June 18, 2014

പ്രവാചക സുന്നത്തിനോട് പ്രിയംവെക്കുക ബിദ്അത്തിനെ വലിച്ചേറിയുക

ഇസ്ലാമിന്റെ സമ്പൂര്‍ണ്ണത വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനി (സ)യും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹമില്ലാത്ത ഒരാദര്‍ശമെന്ന നിലക്ക് ആര്‍ക്കും സമീപിക്കാ വുന്ന ദീനാണ് ഇസ്ലാം. കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ച്, ഖണ്ഡിതമായി പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേര്‍ക്കേണ്ടതായൊ ഇസ്ലാമിലില്ല. ഖുര്‍ആന്‍ പറയുന്നു:

"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍  നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമി ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.'' (മാഇദ: 3)

മാനവരാശിയുടെ ജീവിത മേക്ഷത്തിന്  അല്ലാഹു തൃപ്തിപ്പെട്ടു തന്ന ഈ വിശുദ്ധ ദീനി, കണിശമായ കൃത്യതയോടെയാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ശ്രമകരമായിരന്നു  ദൌത്യനിര്‍വ്വഹണമെങ്കിലും, തിരുമേനി (സ) പരിപൂര്‍ണ്ണ സംതൃപ്തനായിട്ടായിരുന്നു ഭൂമിയില് നിന്നും വിടവാങ്ങിയത്. തന്നിലൂടെ സമ്പൂര്‍ണ്ണമായ അനുഗൃഹീത ദീനില്‍ മനവും തുവുമര്‍പ്പിച്ച് ജീവിക്കുന്ന ഒരു വലിയ സമൂഹത്തെ കണ്‍മുന്നില്  ക ണ്ടും   അവരുടെ സ്നേഹവായ്പുകളും അര്‍പ്പണശീലവും അനുഭവിച്ചുമാണ് അവിടുന്ന് മരണമടഞ്ഞത്. അന്ത്യാള്‍വരെയുള്ള സത്യവിശ്വാസികള്‍ പ്രവാചകന്‍ നല്കിയതില്‍  നിലകൊള്ളുകയും അവിടുന്ന് വിരോധിച്ചവയില്‍ നിന്ന്  അകന്നു  നില്‍ക്കുകയും ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ പറഞ്ഞു:

"നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്  നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.'' (ഹശ്ര്‍ : 7)

ഇസ്ലാം അതിന്റെ വിശ്വാസം കൊണ്ടും ആരാധകള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ലളിതമാണ്. പ്രസ്തുത സംഗതികളിലെല്ലാം  വഹിക്കാനാകാത്ത ഭാരങ്ങളും, അഴിക്കാനാകാത്ത ചങ്ങലകളുമായി നിലകൊണ്ടിരുന്ന ഒരു സമൂഹത്തിലായിരുന്നു ഇതിന്റെ അവതരണം. അടിസ്ഥാമില്ലാത്ത വിശ്വാസങ്ങളും, വിവേകശ്യൂമായ അുഷ്ഠാങ്ങളും, അസഹ്യമായ ആചാരങ്ങളും തീര്‍ത്ത സകല ഭാരങ്ങളും ആ സമൂഹത്തിന്റെ ചുമലില്‍ നിന്നും  അല്ലാഹുവിന്റെ ദൂതന്‍ ഇറക്കിവെക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു:

"അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു .'' (അഅ്റാഫ്: 157)

വിശ്വാസിയുടെ ജീവിത ലക്ഷ്യം സ്വര്‍ഗപ്രവേശമാണ്. അതിനുതകുന്ന സകലതും പ്രവാചകന്റെ ജീവിതത്തില്‍ സമൃദ്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കി:

"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.'' (അഹ്സാബ്: 21)

പ്രവാചക തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു: "തെളിമയാര്‍ന്ന രേഖയിലാണ് നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത്. അതിന്റെ രാവും പകല്‍പോലെ വെട്ടമാര്‍ന്നതാണ്. നശിച്ചവരല്ലാതെ അതില്‍ നിന്നും വഴിമാറുകയില്ല.'' (ഇബ്നു മാജ)

അല്ലാഹുവിനെ സ്ഹിേക്കുന്ന, അല്ലാഹുവിന്റെ സ്നേഹമാഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും പ്രവാചക സുന്നത്തിനെ  അക്ഷരം പ്രതി അനുസരിച്ചേ മതിയാകൂ. തിരുമേനി(സ)യുടെ അധ്യാപങ്ങളെ സ്വീകരിക്കാതിരിക്കലും, അവിടുത്തെ അധ്യാപങ്ങളില്‍ വര്‍ദ്ധനവു നടത്തി ആചരിക്കലും ഒരുപോലെ കുറ്റകരമായ സംഗതിയാണ്. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു:

അബൂഹുറൈറ(റ) പറയുന്നു: "നബി(സ) അരുളി: എന്റെ അുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?.  നബി(സ) അരുളി: എന്നെ  വല്ലവനും  അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവാണ്.'' (ബുഖാരി)

പ്രവാചകന്റെ ജീവിതമാണ് എക്കാലത്തും എല്ലാവര്‍ക്കും പിന്തുടരാവുന്ന ചന്തമാര്‍ന്ന മാതൃക. വിശുദ്ധഖുര്‍ആിന്റെ തനിപ്പകര്‍പ്പാണത്. മുസ്ലിം ഉമ്മത്തിന്റെ ഭൌതികാഭിവൃദ്ധിയും പാരത്രികരക്ഷയും ആ ജീവിത മാതൃക അഥവ സുന്നത്ത്  അനു ധാവനം ചെയ്യുന്നതിലൂടെ മാത്രമായിരിക്കും ലഭ്യമാവുക.അല്ലാഹു പറയുന്നു:

"അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍.'' (നൂര്‍: 57)

തന്റെ ഉമ്മത്തിനോട് സ്നേഹവും ദയയും, അവരുടെ ഉന്നമനത്തിന്  വേണ്ടിയുള്ള ആഗ്രഹവും ദുആയും കാത്തു സൂക്ഷിച്ചിരുന്ന  പ്രവാചകന്‍(സ), നമുക്ക് ഒരു സന്തോഷവാര്‍ത്തയും ഗൌരവപ്പെട്ട മറ്റൊരു താക്കീതും നല്‍കിയാണ് ഇഹലോകവാസം വെടിഞ്ഞിട്ടുള്ളത്. സന്മാര്‍ഗത്തിന്റെ മഹിമയും മധുരവുമറിയുന്ന ഏതൊരു വിശ്വാസിയും അത് നഷ്ടമാകുന്നതിനെ  കരുതിയിരിക്കും. നേരയ മാര്‍ഗത്തിലാണ് ജീവിക്കുന്നത് എന്ന ബോധ്യമുള്ളപ്പോഴും ഞങ്ങളെ നീ 
നേരയ മാര്‍ഗത്തിലേക്ക് വഴിടത്തേണമേ എന്നവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. ഹിദായത്തില്‍ നിന്നും വഴിമാറിജീവിക്കുന്ന  ഒരു നിമിഷത്തെപ്പോലും അവന് ഭയമായിരിക്കും. അങ്ങയുെള്ളവര്‍ക്കായി തിരുമേനി (സ) നല്‍കയ സന്തോഷവാര്‍ത്തയാണ്:

"രണ്ട്  കാര്യങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയാണ് ഞാന്‍ പോകുന്നത്. അവ രണ്ടും മുറുകെ പിടിച്ച് ജീവിക്കു വോളം നിങ്ങള്‍ വഴിപിഴക്കുകയില്ലാ. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാകുന്നു  അവ.'(മുവത്വ)

അമിതാവേശക്കാര്‍ എല്ലാ രംഗത്തുമുണ്ട്. സ്ഥാപിത താത്പര്യക്കാര്‍ക്ക് അവരെ വേഗം വശപ്പെടുത്താന്‍ കഴിയും. വിശ്വാസികളില്‍ ദുര്‍ബലര്‍ അമിതാവേശക്കാരാണ്. അവര്‍ ഏത് സമയത്തും ശരിയായ ദിശയില്‍ നിന്നും മാറി ജീവിക്കാനിടയുണ്ട്. മുസ്ലിം ഉമ്മത്തിലും അത്തരക്കാരുണ്ടാകും. അവര്‍ക്കായി നബി(സ) നല്‍കിയ ഗൌരവപ്പെട്ട താക്കീതാണ്:

"നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ നടപടികളെ ചാണ്‍ചാണായും മുഴംമുഴമായും നിങ്ങള്‍ അനുഗമിക്കുന്നതാണ്. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍  നിങ്ങളും അവരെ അനുഗമിക്കും. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുമ്പുണ്ടായിരുന്നവര്‍ എന്നതു കൊണ്ട്, ജൂതക്രൈസ്തവരെയാണൊ താങ്കള്‍ ഉദ്ദേശിച്ചത്? നബി(സ)പറഞ്ഞു: പിന്നെ ആരെയാണ്?'' (ബുഖാരി, മുസ്ലിം)

മേല്‍ പ്രസ്താവിക്കപ്പെട്ട, പ്രവാചകന്റെ സന്തോഷവാര്‍ത്തയെ അക്ഷരം പ്രതി പാലിക്കുന്ന സമൂഹവും, അവിടുത്തെ താക്കീതി നേര്‍ക്കുര്‍േ സാക്ഷീകരിക്കുന്ന സമൂഹവും മുസ്ലിം ഉമ്മത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനും  പ്രവാചകന്റെ സുന്നത്തും മുറുകെപ്പിടിച്ച്, അവരണ്ടിലേക്കും ജനങ്ങളെ ക്ഷണിച്ച്, അതിന്റെ മാര്‍ഗത്തില്‍ പ്രയാസങ്ങള്‍ സഹിച്ച് നിലകൊള്ളുന്ന ആദ്യപക്ഷം, പക്ഷെ എണ്ണത്തില്‍ കുറവാണ്. പ്രവാചകന്റെ താക്കീതി അവഗണിക്കുകയും, തിരുമേനിയുടെ സുന്നത്തില്‍ പൂര്‍വ സമുദായങ്ങളുടെ പുതിയ ആചാരങ്ങള്‍ കടത്തിക്കൂട്ടി ആചരിക്കുകയും, പുത്താചാരങ്ങളുടെ പ്രചരണ മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന രണ്ടാമത്തെ പക്ഷം എണ്ണത്തില്‍ കൂടുതലും, വ്യാപകവുമാണ്. 

മുസ്ലിം സമൂഹം വളരെ ശോചീയമായ ചുറ്റുപാടിലാണ് ഇന്നുള്ളത്. അവരുടെ വിശ്വാസ ആചാര ആരാധാന രംഗങ്ങളില്‍ ഖുര്‍ആനും  സുന്നത്തും സാധൂകരിക്കാത്ത ഒട്ടേറെ സംഗതികള്‍ കടന്നു കൂടിയിട്ടുണ്ട്. പ്രവാചകനോ, ഉത്തമ നൂറ്റാണ്ടിലെ സച്ചരിതര്‍ക്കൊ പരിചയമില്ലാത്ത സമ്പ്രദായങ്ങളും ആരാധകളും അവരുടെ പ്രയാണദിശതന്നെ  മാറ്റിയിരിക്കുകയാണ്. അഥവാ നബി(സ) ജാഹിലിയ്യാ സമൂഹത്തില്‍ നിന്നും ഇറക്കി വെച്ച സകല ഭാരങ്ങളും ചങ്ങലകളും മുസ്ലിംകള്‍ എടുത്തണിഞ്ഞിരിക്കുകയാണ് എന്നര്‍ഥം!

സുന്നത്തുകളോടല്ല, ബിദ്അത്തുകളോടാണ് ആളുകള്‍ക്ക് പ്രിയം. സമൂഹത്തി തായുെണ്ടായ പ്രവണതയണ് ഇത്. ചൂഷണപ്രിയരായ മതപുരോഹിതന്മാര്‍ ആളുകളിലുണ്ടാക്കിത്തീര്‍ത്ത വിപത്താണിത്. അല്ലാഹുവിനെ സംബന്ധിച്ച ശരിയായ വിശ്വാസം പഠിപ്പിക്കുന്നതിനു പകരം, ഔലിയാക്കളെ സംബന്ധിച്ച അന്ധവിശ്വാസങ്ങളാണ് അവര്‍ പഠിപ്പിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു തന്ന ദിക്റുകളും ദുആകളുമല്ല, സൂഫികളും ത്വരീഖത്തുകാരും പടച്ചുണ്ടാക്കിയ വിര്‍ദുകളും, ദുറൂദുകളുമാണ് അവര്‍ ആചരിപ്പിക്കുന്നത്. ഇസ്ലാമിലെ ആചാരങ്ങള്‍ക്കു പകരം മാമൂലുകളാണ് ജനങ്ങളെ ശീലിപ്പിക്കുന്നത്.

സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകുമ്പോഴും ബിദ്അത്തിന്റെ പ്രചാരകര്‍ സജീവമായി രംഗത്തു തന്നെയുണ്ട്. മാലകളും മൌലിദുകളും അതിന്റെ ആദിഭാവത്തിലല്ലെങ്കിലും പുതിയ രൂപഭാവങ്ങളില്‍ നിലിര്‍ത്താന്‍ കിണഞ്ഞ ശ്രമത്തിലാണവര്‍. മരണപ്പെടുന്നവന്റെ തലപ്പുറത്ത് ആലപിക്കപ്പെട്ട ബൂസ്വൂരിയുടെ ബുര്‍ദ, ഇന്ന് 'ആസ്വാദസദസ്സു'കളിലൂടെ തിരിച്ചു വരികയാണ്. വീടുകളില്‍ നിന്ന് അന്യം നിന്ന മാലപ്പാട്ടുകള്‍ സംഗീതാകമ്പടികളോടെ പിടിച്ചു നില്‍ക്കുകയാണ്. റാത്തീബുകള്‍ ദിക്ര്‍ ഹല്‍ഖകള്‍ക്ക് വഴിമാറിയിരിക്കുന്നു. പള്ളിക്കകത്തൊതുങ്ങിയിരുന്ന വിവിധതരം സ്വലാത്തുകകളെ, ചില തങ്ങന്മാര്‍ 'കഷ്ടപ്പെട്ട്' നഗറുകളിലേക്ക് മാറ്റിയിരിക്കുന്നു. കാടുപിടിച്ചു കിടന്ന ഖബറിടങ്ങള്‍ ആണ്ടറുതികള്‍ക്കും, നേര്‍ച്ചപ്പൂരങ്ങള്‍ക്കുമായി സജീവമായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ശിയാക്കള്‍ക്കിടയില്‍ സാര്‍വ്വത്രികമായിരുന്ന ദിനാചരണങ്ങള്‍ കേരള മുസ്ലിംകള്‍ക്കിടയിലും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. നബിദിനാചരണവും, ജീലാനീ ദിനാചരണവും വിട്ട് ആശൂറ, ഇസ്റാഅ്, മിഅ്റാജ്, ഹിജ്റ, ബദ്ര്‍ തുടങ്ങിയ ദിനാചരണങ്ങള്‍ക്ക്, പുത്തനാചാരങ്ങള്‍ക്ക് പൌരോഹിത്യം തൃേത്വം നല്‍കിക്കഴിഞ്ഞു. പ്രവാചക സുന്നത്തിലൊ, സ്വഹാബത്തിന്റെ ജീവിതത്തിലൊ നമുക്ക് കാണാനാകാത്ത ആചാരങ്ങള്‍ ദീനിന്റെ മൂടുന്നത്ത് ഇനി യും സമൂഹത്തിലെമ്പാടുമുണ്ട്. പൂര്‍വസമുദായങ്ങളുടെ ചാണും മുഴവും കോപ്പിയടിച്ച് പുതിയപുതിയ ആചാരങ്ങള്‍ക്ക് യാഥാസ്ഥിതിക നേതൃത്വം മേല്‍വിലാസമുന്റാക്കി ക്കൊണ്ടിരിക്കുകയാണ്. 

ഖുര്‍ആനിനോടും സുന്നത്തിനോടും  സ്നേഹവും കൂറുമുള്ള ആളുകള്‍ക്ക് ബിദ്അത്തുകളെ നോക്കി നില്‍ക്കാനാകില്ല. മുബ്തദിഉകളോട് രാജിയാകനുമാകില്ല. നന്മയുപദേശിക്കുക, തിന്മ  വിരോധിക്കുക എന്ന ഉത്തരവാദിത്തമേറ്റെടുത്ത പ്രസ്ഥാങ്ങള്‍ അവര്‍ക്കെതിരെ ശബ്ദിച്ചു കൊണ്ടിയിരിക്കും. കേരളക്കരയിലെ മുസ്ലിംകള്‍ക്കിടയില്‍ നില നിന്ന  ശിര്‍ക്ക് ബിദ്അത്തുകളുടെ അതിപ്രസരത്തെ ഖുര്‍ആനും സുന്നത്തുമുപയോഗിച്ച് പ്രതിരോധിച്ച ഇസ്ലാഹീ പ്രസ്ഥാം ഇപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്. പ്രവാചക മാതൃകക്ക്യമായ സകല വിശ്വാസങ്ങളേയും ആചാരങ്ങളേയും, മുസ്ലിംകളോടുള്ള ഗുണകാംക്ഷയോടെ, അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലേച്ചയോടെ ഈ പ്രസ്ഥാം വിപാടം ചെയ്യുകയാണ്. ശിര്‍ക്കിന്റേയും ബിദ്അത്തിന്റേയും വളര്‍ച്ചയും അവയുടെ പ്രചാരകരുടെ സംഖ്യാബലവും അത് കാര്യമാക്കുന്നേയില്ല. എന്തു കൊണ്ടെന്നല്‍  ഖുര്‍ആന്‍ പറയുന്നു :

(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്‍ദ്ധവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (മാഇദ: 100)

Friday, June 6, 2014

ബിദ്അത്തും അപകടങ്ങളും

‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം, പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി()യുടെ മാതൃകയി ല്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങ ളാണ്. ഒന്നുകൂടി വ്യക്തമാക്കിപറഞ്ഞാല്‍, മതം പൂര്‍ ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായു ണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. പണ്ഡിത ന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.

മാത്രമല്ല, മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന അത്തരം കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല! നബി() പറഞ്ഞു:

”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.” (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 867)

”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.” (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)

നബി()യുടെ പ്രഗത്ഭ സ്വഹാബിവര്യനായി രുന്ന ഇബ്‌നു ഉമര്‍(റ) ഇത്ര കൂടി പറഞ്ഞു: ”എല്ലാ ബിദ്അത്തുകളും വഴികേടാണ്. ആളുകള്‍ക്ക് അത് നല്ലതായി തോന്നിയാലും ശരി!” (ദാരിമി)

”നബി() പറഞ്ഞു: എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.” (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)

ഓര്‍ക്കുക! നബി()യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ മുഴുവ ന്‍ ഇസ്‌ലാമിന് പുറത്താണെന്നും (ബിദ്അത്ത്) അതി നാല്‍ അവ ഉപേക്ഷിക്കണമെന്നും ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുകയാണ് മേല്‍ ഹദീസുകള്‍ ചെയ്യുന്നത്. അപ്പോള്‍, പൂര്‍ത്തിയായ മതത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്ന എല്ലാ സംഗതികളും ബിദ്അത്ത് തന്നെ. അതിനാല്‍, ആരെങ്കിലും മതത്തിന്റെ പേരില്‍ (മതപരിവേഷത്തോടെ) പുതുതായി എന്ത് കടത്തിക്കൂ ട്ടിയാലും അവ നിഷ്‌കരുണം തള്ളിക്കളയാന്‍ നാം ബാധ്യസ്ഥരാണ്. അത് എത്ര ശ്രേഷ്ഠമായ ആരാധനാകര്‍മ്മങ്ങളാണെങ്കിലും ശരി! അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാരമാകട്ടെ, മറ്റെന്താകട്ടെ. ബിദ്അത്തുതന്നെ!! അവക്ക് എത്ര നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, എത്ര ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും അങ്ങനെ തന്നെ! ഇതു സംബന്ധമായ നബി()യുടെ ഗൗരവമേറിയ ചില താക്കീതുകള്‍ കൂടി കാണുക:

”നബി() പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!” (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)

നോക്കൂ, പരലോകത്ത് വിചാരണക്കുമുമ്പു തന്നെ ബിദ്അത്തുകാരായ ആളുകളോടുള്ള നബി()യുടെ വെറുപ്പും ദേഷ്യവുമാണിവിടെ കണ്ടത്!

ഇനി, ബിദ്അത്തിന്റെ ആളുകള്‍ക്ക് പരലോക ത്തുണ്ടാകുന്ന നിന്ദ്യമായ അവസ്ഥകള്‍ നബി() തന്നെ വിശദീകരിക്കുന്നത് നോക്കൂ:

”ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.” (അബൂനഈം)

”ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.” (അബൂഹാതിം)

മതത്തില്‍ പുതുതായ പലതും കടത്തിക്കൂട്ടുക യും ആ ബിദ്അത്തുകള്‍ അനുഷ്ഠിക്കുകയും ചെയ്യു ന്നവരെയും അതിന് മനസാ-വാചാ-കര്‍മണാ അംഗീ കാരം നല്‍കുന്നവരെയും എത്ര ഗൗരവത്തോടെയാണ് ഇസ്‌ലാം ശപിക്കുന്നത്! അവര്‍ക്ക് ഹൗളുല്‍ കൗസറില്‍ നിന്ന് പാനീയം നല്‍കാതെ, അവിടെ നിന്നും ആട്ടിക്കളയുമെന്നും, നരകത്തില്‍ പോലും വളരെ നിന്ദ്യമായ സ്ഥാനമാണ് അവര്‍ക്ക് ലഭിക്കുന്ന തെന്നും പറയുമ്പോള്‍ ബിദ്അത്തുകളുടെ ഗൗരവമെത്രയാണ്?! മാത്രമല്ല, ബിദ്അത്തുകളോട് ഏതെങ്കിലും നിലക്ക് അനുഭാവം പുലര്‍ത്തിയാല്‍ പോലും അത് ഇസ്‌ലാമിക ദൃഷ്ടിയില്‍ ഭീകരമായ കുറ്റമാണെന്നും ബിദ്അത്തുകാരന്‍ അതുപേക്ഷിക്കുന്നതുവരെ അവ ന്റെ പശ്ചാത്താപം പോലും സ്വീകരിക്കുകയില്ലെന്നും ഹദീസുകളില്‍ കാണാം.