Showing posts with label ഖബര്‍. Show all posts
Showing posts with label ഖബര്‍. Show all posts

Sunday, June 29, 2014

ഖബര്‍ കെട്ടിപ്പൊക്കല്‍

ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ)തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:
“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്‌. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്‌. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.


അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”(ശറഹുല്‍ മുഹദ്ദബ്:5 /311)



ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തില്‍ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:

“നബി(സ) യുടെ ഖബറിനെ ത്വവാഫ് (ചുറ്റല്‍) ചെയ്യാന്‍ പാടില്ല. തന്ടെ വയറുകൊണ്ടോ മുതുകുകൊണ്ടോ ഖബറിന്റെ
ചുമരിനെ സ്പര്‍ശിക്കല്‍ വെറുക്കപ്പെട്ടതാണ്‌. ഇപ്രകാരം അബൂഉബൈദുല്‍ ഹലീമിയും മറ്റും പറയുന്നു. അവര്‍ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്നു നില്‍ക്കുന്നത്പോലെ അകന്നു നില്‍ക്കണം. ഈ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. പണ്ഡിതന്മാര്‍ ഇപ്രകാരം ഏകോപിച്ച് പ്രസ്താവിക്കുന്നുണ്ട് ‌. സാധാരണക്കാരായ ധാരാളം മനുഷ്യര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവര്‍ത്തിയും പിന്തുടരലും സ്വഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങള്‍ നിര്‍മ്മിച്ചു ണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിഷ(റ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തില്‍ അതിലില്ലാത്തത് ആരെങ്കിലും നീര്‍മ്മിച്ചാല്‍ അത് ഉപേക്ഷിക്കപ്പെടണം. ‘മുസ്ലിമിന്റെ നിവേദനത്തില്‍ പറയുന്നു: ‘നമ്മുടെ നീര്‍ദ്ദേശമില്ലാതെ എന്തെങ്കിലും പ്രവര്‍ത്തി ആരെങ്കിലും ചെയ്‌താല്‍ അത് വര്‍ജ്ജിക്കപ്പെടണം’. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി :’എന്റെ ഖബറിനെ നിങ്ങള്‍ ആഘോഷസ്ഥലമാക്കരുത്.


നിങ്ങള്‍ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’(അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു) ഫുളൈല്ബ്നു ഇയാള് (റ) പറയുന്നു:- നീ സന്മാര്‍ഗ്ഗത്തിന്റെ വഴി പിന്തുടരുക. അതില്‍ പ്രവേശിക്കുന്നവര്‍ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുര്‍മാര്‍ഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതില്‍ പ്രവേശിക്കുന്നവരുടെ വര്‍ദ്ദനവ് നിന്നെ വഞ്ചനയില്‍ ചാടിക്കരുത്. ആരെങ്കിലും കൈകൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പര്‍ശിക്കലാണ് തബര്‍റുക്‌ എടുക്കുന്നതില്‍ ഏറ്റവും അനുയോജ്യമായതെന്നു വിശ്വസിക്കുകയാണെങ്കില്‍ അത് അജ്ഞതയും അശ്രദ്ധയുമാണ്‌. നിശ്ചയം തബര്‍റുക്‌ (നന്മ) എടുക്കല്‍ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?”.(ശറഹുല്‍ മുഹദ്ദബ്‌ :8 / 275



ഇമാം നവവി(റ) തന്നെ തന്ടെ ‘മിന്ഹാജുത്ത്വാലിബീനി’ ല്‍ പറയുന്നു: “ഖബര്‍ (ഒരു ചാണിലധികം) ഉയര്‍ത്തുന്നതും അതിന്മേല്‍ തേപ്പു നടത്തുന്നതും അതിന്മേല്‍ എഴുതുന്നതും വെറുക്കപ്പെട്ടതാണ്.”(മിന്ഹാജുത്ത്വാലിബീന്‍ പേജ് :29 )



ഇമാം നവവി(റ)തന്നെ വീണ്ടും വ്യക്തമാക്കുനത് നോക്കൂ: “ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 ).



ഇത് പോലെ ഒരു ഹദീസിനെ (അബുല്‍ ഹയ്യാജ്(റ) നിവേദനം:അലി(റ) എന്നോട് പറഞ്ഞു: ‘ഞാന്‍ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതെ സംഗതികള്‍ക്ക് വേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയര്‍ത്തപ്പെട്ട ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.’ സ്വഹീഹ് മുസ്ലിം ഹദീസ്നമ്പര്‍: 969 ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:



നിശ്ചയം സുന്നത്ത്, ഖബര്‍ ഭൂമിയില്‍ നിന്നും കൂടുതലായി ഉയര്‍ത്തരുത് എന്നും മുകള്‍ ഭാഗം കൂനയാക്കാന്‍ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാല്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തുകയും മുകള്‍ഭാഗം പരത്തുകയും ചെയ്യണം.ഇതാണ് ഇമാം ശാഫീ(റ)യുടെയും അദ്ദേഹത്തെ പിന്‍പറ്റിയവരുടെയും അഭിപ്രായം.”(ശറഹ് മുസ്ലിം:4 /42 )



ഇതുപോലെ മറ്റൊരു ഹദീസിനെ (ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോര്‍ട്ട് :അദ്ദേഹം പറഞ്ഞു: ‘ഖബര്‍ നിരപ്പാക്കാന്‍ നബി(സ) കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ‘സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:968 ) ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:

“ഈ ഹദീസില്‍ ഖബറിന്മേല്‍ എന്തെങ്കിലും നിര്‍മ്മിക്കലും ഖബറിന്മേല്‍ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേല്‍ ഇരിക്കല്‍ ഹറാമാണെന്നുമുണ്ട്. ഇത് ശാഫീ(റ)യുടെയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതരുടെയും മദ്ഹബാണ്………..
………….നമ്മുടെ അസ്വഹാബ് പറഞ്ഞത് ഖബര്‍ കുമ്മായമിടല്‍ കറാഹത്തും അതിന്മേല്‍ ഇരിക്കല്‍ ഹറാമുമാണെന്നാണ്. ഇതു പോലെ ഖബറിന്മേല്‍ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാല്‍, ഖബറിന്മേല്‍ വല്ലതും നിര്‍മ്മിക്കല്‍, നിര്‍മ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കില്‍ അത് കറാഹത്താണ്. പൊതു ഖബര്‍ സ്ഥാനിയിലാണെങ്കില്‍ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫീ (റ) യും അസ്ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘അല്‍ ഉമ്മി’ല്‍ ഇമാം ശാഫീ(റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയാന്‍ കല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയണം എന്ന് ഇമാം ശാഫീ(റ) പറഞ്ഞതിന് നബി(സ)യുടെ വചനം തെളിവാകുന്നു. ‘ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’(എന്നാണു ആ നബിവചനം.)” (ശറഹ് മുസ്ലിം:4 43 )


ഇനിയും ഇമാം നവവി(റ)തന്നെ തന്‍റെ ‘അല്‍ ഈളാഹി’ല്‍ രേഖപ്പെടുത്തുന്നത് കാണുക:

“നബി(സ)യുടെ ഖബര്‍ ത്വവാഫ് ചെയ്യാന്‍ പാടില്ല. വയറും മുതുകും അതിന്റെ ചുമരില്‍ ചേര്‍ക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിതകാലത്ത്‌ ഹാജറായാല്‍ എങ്ങനെ സമീപിക്കുമോ അത്പോലെ അകന്നു നില്‍ക്കണം. ഇതാണ് പണ്ഡിതന്മാര്‍ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരില്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കേട്ടവരും സാധാരണക്കാരുമായ ആളുകള്‍ പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ നോക്കുകതന്നെ വേണ്ട. പിന്‍പറ്റലും കര്‍മവും വിവരമുള്ളവര്‍ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയില്‍ കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് എന്ന് ‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് വളരെ മനോഹരമാണ്.” (അല്‍ ഈളാഹ്,പേജ്:919 )


നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തില്‍ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബര്‍ കെട്ടി ഉയര്‍ത്തല്‍, അതിന്മേല്‍ ഖുബ്ബ നിര്‍മ്മിക്കല്‍, പേരെഴുതിവെക്കല്‍, കുമ്മായമിടല്‍ അത് ചുറ്റല്‍, തൊടല്‍, ചുംബിക്കല്‍….തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും വിരോധിക്കുകയുമാണ് ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി(സ)യുടെ ഹദീസുദ്ധരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോള്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ക്ക് സ്വന്തം മദ്ഹബിന്റെ പോലും പിന്ബലമില്ലെന്നും അത് ജൂത-ക്രിസ്ത്യാനികളുടെ ചര്യയാണെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി.

Monday, June 9, 2014

ഖബര്‍ പൂജക്കെതിരെ ഇബ്നു ഹജറുല്‍ ഹൈതമിയും, ജലാലുദ്ദീനുസ്സുയൂത്വിയും

സമസ്തക്കാര്‍ തങ്ങളുടെ വലിയ ഖോജയായി പരിചയപ്പെടുത്തുന്ന സുയൂഥി പോലും ക്വബ്റാരാധയുടെ കാര്യത്തില്‍ ക്വുബൂരികളുടെ കൂടെ ഇല്ലെന്നതാണ് വാസ്തവം. അല്ലെങ്കിലും ആ ഒരു കാര്യത്തില്‍ അവര്‍ക്ക് 14 നൂറ്റാണ്ടിനിടക്ക് എടുത്ത് കാണിക്കാവുന്ന ഒരു പണ്ഡിതന്‍ പോലും മാതൃകയായിട്ടില്ല എന്നത് അവര്‍ക്കറിയാവുന്നതാണല്ലോ? എന്തിറേെ, ഒരുവിധം ഖുറാ
ഫാത്തുകള്‍ക്കൊക്കെ തെളിവുണ്ടാക്കികൊടുക്കുന്ന ഇബ്നു  ഹജറുല്‍ ഹൈതമി പോലും ഇക്കാര്യത്തില്‍ മുജാഹിദുകളുടെ മുന്‍നിരയിലാണുള്ളത്. വന്‍പാപങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം രചിച്ച സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ വാചകങ്ങള്‍ ശ്രദ്ധിക്കൂ.


الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا


"93 മുതല്‍ 99 വരെയുള്ള വന്‍പാപങ്ങള്‍ ക്വബ്റുകള്‍ ആരാധാലയ കേന്ദ്രങ്ങളാക്കല്‍, അതിന്മല്‍ വിളക്ക് കത്തിക്കല്‍, അവയെ വിഗ്രഹങ്ങളാക്കല്‍, അവയെ പ്രദക്ഷിണം ചെയ്യല്‍, അവയെ തൊട്ടുമുത്തല്‍, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ എന്നിവയാണ്'' (സവാജിര്‍ 11/120)


പിന്നീട് ഇതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്ന മര്‍മ്മപ്രധാമായ ഭാഗം ഇങ്ങിനെ സംഗ്രഹിക്കാം.

 وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا

 فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا.
وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى.

ചുരുക്ക ആശയം: പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത്വന്‍ പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്ന്വ്യ ക്തമാണ്.......... ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന്  സമീപം ഇരിക്കലും അതിനെ  ആരാധാകേന്ദ്രമാക്കലും അതിനെ  കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന്  മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന്  മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത്സ്വഹീയാവുകയുമില്ല. (സവാജിര്‍ 1/120)


ഇബ്നു ഹജറുല്‍ ഹൈതമിയുടെ ഈ വാക്കുകള്‍ തന്നെ ക്വുബൂരികളുടെ അടിവേരറുക്കുന്നതാണ്. എന്നാല്‍ ഹൈതമിയേക്കാള്‍ മുന്‍ഗാമിയായവരും ജലാലിൈ തഫ്സീറിന്റെ രചയിതാക്കളില്‍ ഒരാളുമായ ജലാലുദ്ധീന്‍ സുയൂഥിയുടെ വാക്കുകള്‍ ക്വുബൂരികളെ ഒന്നാകെ തൂത്തെറിയുന്ന രൂപത്തിലാണ്. അദ്ദേഹം തന്റെ അല്‍ അംറു ബില്‍ ഇത്തിബാഅ്... എന്ന ഗ്രന്ഥത്തില്‍ ക്വുബൂരികളെയും അവരുടെ ക്വബ്റാരാധയെയും കുറിച്ച് പറയാന്‍ പന്ത്രണ്ട്  പേജുകളാണ് നീക്കിവെച്ചത്. അതില്‍ പ്രവാചകന്മാരുടെ ക്വബ്റുകള്‍ മുതല്‍ നാട്ടിവെച്ച കല്ലുകളും മരങ്ങളും അടക്കമുള്ള മുഴുവന്‍ ക്വുബൂരി ആരാധ്യന്മാരെയും അദ്ദേഹം പരാമര്‍ശിക്കുന്നു. അവയുടെയെല്ലാം പിന്നാലെ എണ്ണയും തിരിയും മെഴുകും തുണിയുമായി ഓടി അവക്കുമീതെ കമിഴ്ന്നടിച്ചുവീഴുന്ന ക്വുബൂരികളെ മുശ്രിക്കുകളായും ജൂത ക്രൈസ്തവരായും ഒരു വേള വിഗ്രഹാരാധകരായി പോലും അദ്ദേഹം പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാചകങ്ങള്‍ മുഴുവായും ഇവിടെ പകര്‍ത്താനാണ് ആഗ്രഹം. ലേഖന ദൈര്‍ഘ്യം ഭയപ്പെടുന്നതിനാല്‍ ഏറ്റവും പ്രസക്ത ഭാഗങ്ങള്‍ മാത്രം കൊടുക്കട്ടെ.

"പല നാടുകളിലും കാണപ്പെടുന്ന ഒരു ബിദ്അത്താണ് ചില പ്രത്യേകസ്ഥലങ്ങളില്‍ ചുമരുകള്‍, മരങ്ങള്‍, അരുവികള്‍, തൂണുകള്‍ തുടങ്ങിയവ വിളക്കുകള്‍ കത്തിച്ചും പനിനീരും കുങ്കുമവും പൂശിയും മറ്റുമായി ആദരിക്കപ്പെടുന്നു. അവിടേക്ക്  നേര്‍ച്ച ര്‍ നേര് ന്നാല്‍ രോഗ ശമം ലഭിക്കു മെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നും ഒക്കെ ധരിക്കുകയുംചെയ്യുന്നു. ഹദീസില്‍ വന്ന ദാതു അന്‍വാത്വിനോട് തുല്യമാകുന്നിതാണെല്ലാം.''

ശേഷം അദ്ദേഹം ആ ഹദീസ് പൂര്‍ണ്ണമായും ഉദ്ധരിക്കുന്നു. ഇമാം തുര്‍മുദി, അഹ്മദ്(റ) തുടങ്ങിയവര്‍ ഉദ്ധരിച്ച പ്രസ്തുത സംഭവം പ്രസിദ്ധമായതിാല്‍ ഇവിടെ കൊടുക്കുന്നില്ല. ഇത്തരം ആദരിക്കപ്പെടുന്ന സ്ഥലങ്ങള്‍ എവിടെയെല്ലാം ഉണ്ട് അതെല്ലാം ദാതു അന്‍വാത്വ് ആണെന്നും അതെല്ലാം മുറിച്ച് കളയുകയോ പിഴുതെറിയുകയോ ചെയ്യണമെന്നും ഇമാം ത്വര്‍തൂശി പറഞ്ഞിട്ടുള്ളത് സുയൂഥി എടുത്തുദ്ധരിക്കുകയും ചെയ്യുന്നു.അദ്ദേഹം തുടരുന്നു "ഈ ചെയ്തികള്‍ വിഗ്രഹാരാധയോട് സാദൃശ്യമുള്ളതും അതിലേക്ക് എത്തിക്കുന്നതുമാണ് എന്നല്ല ഒരു തരം വിഗ്രഹാരാധ തന്നെയാണ്. കാരണം വിഗ്രഹാരാധകര്‍ ഒരു പ്രത്യേക സ്ഥലത്ത് രൂപമുണ്ടാക്കിയോ അല്ലാതെയോ പുണ്യം കല്‍പിച്ചുകൊണ്ട്  അവിടേക്ക് ലക്ഷ്യം വെക്കലാണ് പതിവ്. എന്നാല്‍ ഇസ്ലാം അത് നിയമാക്കിയിട്ടില്ല. അതെല്ലാം വിലക്കപ്പെട്ട
കാര്യങ്ങളുമാണ്. അത്തരം സ്ഥലങ്ങളില്‍ മസ്കാരമോ പ്രാര്‍ത്ഥയോ ക്വുര്‍ആന്‍ പാരയണമോ ദിക്റോ അറവോ മറ്റേതെങ്കിലും ആരാധകളോ ഉദ്ദേശിച്ചാണ് പോകുന്നതെങ്കിലും ശരി.

അദ്ദേഹം തുടരുന്നു: അതിനേക്കോള്‍ നീചമായതാണ് അത്തരം സ്ഥലങ്ങളില്‍ വെളിച്ചമുണ്ടാക്കാനായി എണ്ണയോ മെഴുകോ നേര്‍ച്ച നേരുന്നത്. ചില വഴിപിഴച്ചവര്‍ പറയുന്നു അവ നേര്‍ച്ച സ്വീകരിക്കമെന്ന്. ക്വബ്റുകള്‍ക്ക് നേര്‍ച്ച നേരുന്നതും അത് പോലെതന്നെ. അത് ഏത് ക്വബ്റാണെങ്കിലും ശരി. ഇത്തരം നേര്‍ച്ചകളെല്ലാം തെറ്റായ നേര്‍ച്ചയാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട് . ആ നേര്‍ച്ച വീട്ടല്‍ അുവദിനീയമല്ല. എന്ന് മാത്രമല്ല അങ്ങിനെ  നേര്‍ന്നതിന് പ്രായശ്ചിത്തം
ചെയ്യണമെന്നാണ് ഇമാം അഹ്മദും മറ്റു ധാരാളം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. മത്സ്യങ്ങള്‍, കിണറുകള്‍, അരുവികള്‍ എന്നിവക്ക് പത്തിരിയും മറ്റും നേര്‍ച്ചയാക്കുന്നതും അത്പോ ലെതന്നെയാണ്. ഇത്തരം കേന്ദ്രങ്ങളുടെ അടുത്തും ക്വബ്റുകളുടെ സമീപവും ചുറ്റിപ്പറ്റി കൂടുന്ന ഖദ്ദാമികളായ ആളുകള്‍ക്ക് ആട്, ഒട്ടകം, പശു, സ്വര്‍ണ്ണം, തുടങ്ങിയ ഏത് വസ്തുവും നേര്‍ച്ചയാക്കുന്നതും ഇത്പോലെതന്നെയാണ്. ഇത് വിഗ്രഹസേവകര്‍ക്ക് നേര്‍ച്ചയാക്കുന്നതിന് സമമാണ്.


അദ്ദേഹം തുടരുന്നു: ഇത്തരം സ്ഥലങ്ങളില്‍ പലതും നബിയുടെയോ, വലിയ്യിന്റെയോ ക്വബ്റാണെന്നും മഖാമാണെന്നുമൊക്കെ വിചാരിക്കപ്പെടുന്നതാണ്. യഥാര്‍ത്ഥത്തില്‍ അതായിരിക്കില്ലതാനും. ഇത്തരം ധാരാളം കേന്ദ്രങ്ങള്‍ ഡമാസ്കസിലുണ്ട് . ഉബയ്യ്ബ്നു കഅിബിന്റെ ഖബറാണെന്നും ഹൂദ് നബിയുടെ ഖബ്റാണെന്നുമൊക്കെ പറയപ്പെടുന്ന കേന്ദ്രങ്ങള്‍ അവിടെയുമുണ്ട്. എന്നാല്‍ ഹൂദ് നബി(അ) മരിച്ചത് യമനിലോ മക്കയിലോ ആണ്. ഉബയ്യ്ബിനുകഅ്ബാകട്ടെ മദീനയിലുമാണ് വഫാത്തായത്. അത് പോലെ ഹെബ്രോണ്‍ കവാടത്തിങ്കല്‍ അഹ്ലുബൈത്തില്‍ പെട്ട പലരുടെയും ക്വബ്റാണെന്ന് പറയപ്പെടുന്ന സ്ഥലങ്ങളുണ്ട് . അത് ശരിയല്ല. സുലൈമാന്‍ നബി(അ)യോ ദുല്‍ഖര്‍നൈനിയോ മറ്റോ നിര്‍മ്മിച്ച ഒരു പുരാത കവാടമാണത്. അത് അഹ്ലുബൈതിന്റെ ക്വബ്റാണെന്ന് വിശ്വാസയോഗ്യരല്ലാത്ത ചിലര്‍ ഹിജറ 636-ല്‍ സ്വപ്ം കണ്ടു  എന്ന് പലരും പറഞ്ഞ് പ്രചരിപ്പിച്ചതാണ്. ഉവൈസുല്‍ ഖര്‍നിയുടെ പള്ളി എന്നറിയപ്പെടുന്ന ഒരു പള്ളി ജാബിയ കവാട ത്തിനു പുറത്തുണ്ട്.  എന്നാല്‍ ഉവൈസ്(റ) ഡമസ്കസിലാണ് മരിച്ചതെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. ബാബുസ്സഗീറില്‍ ഉമ്മുസല്‍മ(റ)യുടെ ക്വബ്ര്‍ എന്ന് പറയപ്പടുന്ന ഒന്നുണ്ട് . എന്നാല്‍ അവര്‍ മരണപ്പെട്ടത് മദീയിലാണെന്ന കാര്യത്തില്‍ അഭിപ്രായവിത്യാസം പോലുമില്ല. 

അത് പോലെ ഈജിപ്തിലെ കെയ്റോവില്‍ ഹുസൈന്‍(റ)വിന്റെ തല മറവ് ചെയ്യപ്പെട്ടുവെന്ന് പറയപ്പടുന്ന ക്വബ്റുണ്ട്  എന്നാല്‍ പണ്ഡിതന്‍മാരില്‍ ഒരാള്‍ക്ക് പോലും അഭിപ്രായവിത്യാസമില്ല. അദ്ദേഹത്തിന്റെ തല അസ്കലാനിലാണ് എന്നതില്‍. ഇത് പോലെ അറിയപ്പെട്ട പലരുടെയും പേരില്‍ പല ക്വബ്റുകളുമുണ്ട് . അവയൊന്നും അവരുടേതല്ല എന്ന് പ്രസിദ്ധവുമാണ്. ഈ സ്ഥലങ്ങള്‍ക്കൊന്നും യാതൊരു സവിശേഷതയുമില്ല. അത് പോലെ നബി(സ)യുടെ ശേഷിപ്പുകള്‍ ഉണ്ട്  എന്ന് പറയപ്പെടുന്ന സ്ഥലങ്ങളും ഇത് പോലെതന്നെയാണ്. ബൈതുല്‍ മുഖദ്ദസിലെ ഒരു പാറക്കല്ലില്‍ ബി(സ) ചവിട്ടിയ അടയാളമുണ്ടെന്ന് ചില ജാഹിലീങ്ങള്‍ പറയുന്നു. ഡമാസ്കസിലെ ഒരു പള്ളിയില്‍ മൂസ നബി(അ)യുടെ പാദസ്പശമേറ്റതെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഇതെല്ലാം അടിസ്ഥാമില്ലാത്ത കളവുകളാണ്. മൂസ നബി(അ) ഡമാസ്കസിലോ പരിസരങ്ങളിലോ വന്നിട്ടേ ഇല്ല. ഇത്തരം ധാരാളം സ്ഥലങ്ങള്‍ അധിക നാടുകളിലുമുണ്ട്.  ഈ സ്ഥലങ്ങള്‍ക്കൊന്നും യാതൊരു സവിശേഷതയുമില്ല. അല്ലാഹുവും റസൂലും ബഹുമാിക്കാത്ത ഒരു സ്ഥലം ആദരിക്കപ്പെടുന്നുവെങ്കില്‍ അത് ഏറ്റവും നീചമായ സ്ഥലമാണ്. ഇതൊക്കെ അല്ലാഹുവിനെമാത്രം ആരാധിക്കുകയും അവനില്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുന്ന ദൈവിക മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ വെച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ഉത്തരം കിട്ടിയെന്നും അവിടേക്ക് നേര്‍ന്നപ്പോള്‍ ആവശ്യങ്ങള്‍ നിറവേറിയെന്നുമൊക്കെയുള്ള പല കഥകളും പ്രചരിപ്പിക്കാറുണ്ട്.  ഇങ്ങിതെന്നെയാണ് വിഗ്രഹാരാധ ഉടലെടുക്കുന്നത്. ഭൂമിയില്‍ ആദ്യമായി ശിര്‍ക്ക് വന്നതും ഇത്തരം പ്രചാരണങ്ങളിലൂടെയാണ്. 

നമ്മുടെ നാടുകളിലുള്ള ക്വുബൂരികള്‍ പലരും പറയുന്നതാണല്ലോ, അവിടെയെല്ലാം പോയി
പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നു−ല്ലോയെന്ന്. അത്ി സുയൂഥി(റ) മറുപടി പറയുന്നു.

അവിടെ വെച്ചുള്ള പ്രാര്‍ത്ഥക്ക് ഉത്തരം ലഭിക്കപ്പെടുന്നത് ഒരുപക്ഷേ പ്രതിസന്ധി ഘട്ടത്തിലുള്ള പ്രാര്‍ത്ഥയായതിനാലോ കേവലം ഒരു അനുഗ്രഹമായിട്ടോ അതുമല്ലെങ്കില്‍ തമ്പുരാന്റെ മുന്‍കൂട്ടിയുള്ള തീരുമാപ്രകാരമോ ആകാം. പ്രാര്‍ത്ഥയുടെ ഫലമായിത്തന്നെയാവണമെന്നില്ല. സത്യിഷേധികള്‍ അവരുടെ വിഗ്രഹങ്ങളുടെ സമീപത്ത് വെച്ച് അവയെ ഇടയാളന്മാരാക്കി പ്രാര്‍ത്ഥിച്ചിട്ട് അവര്‍ക്കും പലപ്പോഴും ഉത്തരം ലഭിക്കുകയും തല്‍ഫലമായി അവര്‍ക്ക് മഴ ലഭിക്കുകയും സഹായം ലഭ്യമാകുകയും രോഗം ശമിക്കുകയുമെല്ലാം ഉണ്ടായിട്ടുണ്ടല്ലോ. മാത്രമല്ല, അല്ലാഹു പറയുകയും ചെയ്തിട്ടുണ്ട്  "ഇക്കൂട്ടരേയും അക്കൂട്ടരേയും എല്ലാം തന്നെ (ഇവിടെവെച്ച്) നാം സഹായിക്കുന്നതാണ്. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍പെട്ടതത്രെ അത്. നിന്റെ രക്ഷിതാവിന്റെ ദാനം   തടഞ്ഞുവെക്കപ്പെടുന്നതല്ല'' (ഇസ്റാഅ് 20)

സുയൂഥിയുടെ മേല്‍വാചകങ്ങളെല്ലാം അജ്ഞാതമായതോ അഡ്രസ്സില്ലാത്തതോ ആയകേന്ദ്രങ്ങ ളെക്കുറിച്ചാണ് എന്നുപറഞ്ഞ് സമസ്ത മുസ്ലിയാക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധ്യമല്ല. കാരണം തുടര്‍ന്ന് വരുന്ന പേജുകള്‍ അഡ്രസുള്ള കേന്ദ്രങ്ങളെ കുറിച്ചാണ്. അല്ലെങ്കിലും കേരളത്തിലും പുറത്തുമൊക്കെ അഡ്രസുള്ളവയെക്കാളേറെ അഡ്രസില്ലാത്ത ജാറങ്ങളാണല്ലോ കൂടുതല്‍. അഡ്രസുള്ളതാവട്ടെ മിക്കവാറും മാനസിക രോഗികളുടേതും. സുയൂഥി(റ)യുടെ വാചകങ്ങളിലേക്ക് തന്നെ നമുക്ക് മടങ്ങാം അദ്ദേഹം തുടര്‍ന്നെഴുതുന്നു.

"ഇത്തരം സ്ഥലങ്ങളില്‍ സവിശേഷതയുള്ള സ്ഥലങ്ങളുമുണ്ട് . പ്രവാചകര്‍, മഹത്തുകള്‍ തുടങ്ങിയ വരുടെ ക്വബ്റുകള്‍ അതില്‍ പെട്ടതാണ്. എന്നാല്‍ സവിശേഷതയുണ്ടെന്നതിാല്‍ അവിടെ ആഘോഷ കേന്ദ്രമാക്കാവുന്നതോ അതിന്റെ സമീപം പ്രാര്‍ത്ഥയോ നിസ്ക്കാരമോ മറ്റു ആരാധകളോ നിര്‍വ്വഹിക്കപ്പെടാവുന്നതോ അല്ല. നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ. "നിങ്ങളുടെ
വീടുകള്‍ നിങ്ങള്‍ ക്വബ്റുകള്‍ (പോലെ മൂക) മാക്കരുത്. എന്റെ ക്വബ്ര്‍ ആഘോഷ കേന്ദ്രമാക്കുകയുമരുത്. നിങ്ങള്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എിക്കെത്തും'' എന്ന്. അലി(റ)വിന്റെ പേരകുട്ടി അലിയ്യിബ്നു ഹുസൈന്‍(റ), ഒരാള്‍ നബി(സ)യുടെ ക്വബ്രിന്റെ  സമീപമുള്ള ഒരു വിടവിലൂടെ ഉള്ളില്‍ പ്രവേശിച്ച്പ്രാ ര്‍ത്ഥിക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഉപദേശിക്കുകയും മുകളില്‍ ഉദ്ധരിച്ച ഹദീസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തത് ഇമാം അഹ്മദും മറ്റും ഉദ്ധരിച്ചിട്ടുമുണ്ട് . (ഇമാം അഹ്മദ് ഇബ്നു അബീശൈ, അബ്ദുറസാഖ് തുടങ്ങിയവരും ഇമാം ബുഖാരി തന്റെ തശീഖിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .)

ശേഷം സുയൂഥി(റ) ക്വബ്ര്‍ കെട്ടിഉയര്‍ത്തരുതെന്നും അത് ജൂതക്രൈസ്തവ സംസ്കാരമാണെന്നും അവര്‍ ശപിക്കപ്പെടാുള്ള കാരണം അതാണെന്നും വ്യക്തമാക്കപ്പെടുന്ന ഹദീസുകള്‍ പത്തോളം വഴിക്ക് ഉദ്ധരിക്കപ്പെട്ടത് എടുത്തുദ്ധരിക്കുന്നു. അങ്ങ ക്വബ്റിനു  മീതെ ഉണ്ടാക്കപ്പെട്ട ആരാധാലയങ്ങള്‍ പൊളിച്ചു നീക്കണമെന്നും അവിടെ നമസ്കരിക്കല്‍ അുവദീയമല്ലെന്നും നമസ്കരിച്ചാല്‍ അത് സ്വീകാര്യമല്ലെന്നും അവിടെ വിളക്കും മറ്റും കത്തിക്കുന്നവന്‍ ശപിക്കപ്പെട്ടവാണെന്നും അവിടേക്ക് നേര്‍ച്ചയാക്കിയാല്‍ അത് നിറവേറ്റേണ്ട തില്ലെന്നും ഒക്കെമുന്‍ഗാമികളായ പണ്ഡിതന്‍മാരെ ഉദ്ധരിച്ച്കൊണ്ട്  വ്യക്തമാക്കുന്നു. ക്വബ്ര്‍സ്ഥാില്‍ നിസ്കരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത് അത് നജസ് കലര്‍ന്ന സ്ഥലമായിരിക്കാമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടതി ബന്ധിച്ചുകൊണ്ട്  അദ്ദേഹം ഇപ്രകാരം പറയുന്നു.

അത് മാത്രമല്ല അതിന്റെ ഉദ്ദേശം. മറിച്ച് ഏറ്റവും വലിയ ഉദ്ദേശം അത് വിഗ്രഹമാക്കപ്പെടുമെന്ന ധാരണ തന്നെയാണ്.'എന്റെ ക്വബ്ര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കല്ലെ റബ്ബേ' എന്ന് ബി(സ) പ്രാര്‍ത്ഥിച്ചതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, സ്റ്, ലാത തുടങ്ങിയവരൊക്കെ മഹാന്‍മാരായിരുന്നു എന്നും അവരുടെയൊക്കെ ക്വബ്റുകളെ ആദരിച്ചതായിരുന്നു അവര്‍ ആരാധ്യന്‍മാരായി മാറിയതിന്റെ തുടക്കം എന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട് . പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. 

വഴി പിഴച്ചു പോയ ധാരാളം ആളുകള്‍ സജ്ജനങ്ങളുടെ സമീപത്ത് ഭക്ത്യാദരവുകള്‍ പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ പള്ളികളിലോ പാതിരാസമയങ്ങളിലോ പോലും കാണിക്കാത്ത ആരാധാകര്‍മ്മങ്ങള്‍ മാനസികമായി ഇവര്‍ക്ക് അര്‍പ്പിക്കുന്നു. അവിടെവെച്ച് പ്രാര്‍ത്ഥയും നമസ്കാരവും നിര്‍വ്വഹിക്കപ്പെടുന്നതിനാല്‍ വിശുദ്ധമായ മൂന്ന് പള്ളികളില്‍ നിന്ന്പ്ര തീക്ഷിക്കപ്പെടുന്നതിക്കോള്‍ ഫലം അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഇനി  ഒരാള്‍ തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ക്വബ്റിങ്ങലെ ബര്‍കത് പ്രതീക്ഷിച്ച് നിസ്കാരവും പ്രാര്‍ത്ഥയുമൊക്കെ നിര്‍വഹിക്കാനായി ക്വബ്റി സമീപിച്ചാല്‍ അത് തന്നെയാണ് അല്ലാഹുവോടും റസൂലിനോടും എതിര് പ്രവര്‍ത്തിക്കല്‍. അല്ലാഹുവിന്റെ മതത്തിന്  വിരുദ്ധവും അള്ളാഹുവോ, റസൂലോ, ഇമാമീങ്ങളോ അനുമതി നല്‍കിയിട്ടില്ലാത്ത പുതിയൊരു ദീന്‍ ഉണ്ടാക്കലുമാകുന്നു.

ഉത്തരം കിട്ടാനായി പ്രാര്‍ത്ഥക്ക് ക്വബ്റുകളെ സമീപിച്ചാല്‍ അതും വിലക്കപ്പെട്ടതാണ്. ഹറാമാവാന്‍ ഏറ്റവും സാധ്യതയുള്ളതുമാണത്. നബി(സ)യുടെ കാല ശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളും ഉണ്ടായിട്ടും അവരാരുമെന്തേ നബി(സ)യുടെ ക്വബ്റിങ്ങല്‍വന്ന് നബിയോട് മഴയെ തേടുകയോ അവിടെ വെച്ച് ഇസ്തിഗാസ ചെയ്യുകയോ ചെയ്തില്ല? മറിച്ച് ഉമര്‍(റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ)വിന്റെ തൃേത്വത്തില്‍ മഴയെതേടുകയാണുണ്ടായത്'' 

അവസാനമായി സുയൂഥി മുസ്ലിം സമുദായത്തോട് ഒരുപദേശം കൂടി ല്‍കി കൊണ്ട് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. അതിപ്രകാരമാണ്.

ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളോട് നീ പിന്തുടരുക. യഥാര്‍ത്ഥ തൌഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ  അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. അല്ലാഹു കല്‍പ്പിച്ചുവല്ലോ. "എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍'' അന്‍കബൂത്ത്‌ /65 എന്ന്. അല്ലാഹു പറഞ്ഞുവല്ലോ "തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ (അല്‍കഹ്ഫ്-110) എന്ന്. അതിാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത് അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത് അവാനോടെല്ലാതെ സഹായമര്‍ത്ഥിക്കരുത്. നല്‍കാനും  തടയാനും  ഉപകാരോപദ്രവങ്ങള്‍ ചെയ്യാും അവല്ലാതെയാരുമില്ല''. (അല്‍ അംറു ബിന്‍ ഇത്തിബാഅ്-36-47)

റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിന് ഒരാള്‍ പ്രത്യേകമായ ക്വുര്‍ആന്‍ പാരായണം നടത്തിയാല്‍ അത് ബിദ്അതാണെങ്കിലും കൂലി കിട്ടുന്ന നല്ല ബിദ്അതാണ് എന്ന് ഒരു പ്രയോഗം സയൂഥി(റ) നടത്തിയപ്പോഴേക്ക് കിട്ടിപ്പോയി ബിദിത്തിന് തെളിവ് എന്ന് കരുതി സുയൂതി(റ)യെ തങ്ങളുടെ ഇമാമായി കൊണ്ടു നടക്കുന്ന മുസ്ള്യാക്കളേ, ആ ഇമാമിന്റെ ഈ അധ്യാപങ്ങളെങ്കിലും നിങ്ങളൊന്ന് മുഖവിലക്കെടുത്തിരുന്നുവെങ്കില്‍!!


Friday, June 6, 2014

ക്വബ്ര്‍ കെട്ടിപ്പൊക്കലും ഇസ്‌ലാമിക വീക്ഷണവും

ക്വബ്‌റിനു മുകളില്‍ എടുപ്പുണ്ടാക്കുന്നത് മാത്രമല്ല, അത് കെട്ടിപ്പൊക്കുന്നതും ഇസ്‌ലാം വിരോധിച്ച കാര്യമാകുന്നു. മറമാടി മൂടുകല്ല് വെച്ച് മൂടിക്കഴിഞ്ഞാല്‍, ക്വബ്‌റാണെന്ന് തിരിച്ചറിയാത്ത വിധം ഭൂമിയോട് സമനിരപ്പാക്കി മായ്ച്ചു കളയരുത്. മറിച്ച്, ക്വബ്‌റാണെന്ന് തിരിച്ചറിയുമാറ് ഉയര്‍ത്തിയിരിക്കണം. ഏകദേശം, ഒരു ചാണോ അതിനോടടുത്തോ ഉയരാമെന്നാണ് പണ്ഡിതാഭിപ്രായം. അതില്‍ കുറഞ്ഞാലും കൂടിപ്പോകരുത്. അങ്ങനെ ഒരു ചാണ്‍ ഉയര്‍ത്തിക്കഴിഞ്ഞാല്‍, ക്വബ്‌റിന്റെ മേല്‍ഭാഗം പരത്തിയിരിക്കണം. അതോ മുകള്‍ഭാഗം കൂര്‍ത്ത് ഉയര്‍ന്നിരിക്കണമോ എന്ന കാര്യത്തില്‍ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. കൂര്‍ത്തിരിക്കണമെന്ന് മദ്ഹബിന്റെ മൂന്ന് ഇമാമുമാരും പറയുമ്പോള്‍, പരന്നിരിക്കണമെന്നാണ് ഇമാം ശാഫിഈ(റഹി)യുടെ അഭിപ്രായം. ഇവിടെ ഇമാം ശാഫിഈ(റഹി)യുടെ കാഴ്ച്ചപ്പാടിനാണ് തെളിവിന്റെ പിന്‍ബലമുള്ളതെന്ന് ശേഷം വിവരിക്കാം.


നബി(സ്വ), അലി(റ)വിനെ പറഞ്ഞേല്‍പ്പിച്ച് കൊണ്ട് ഉത്തരവാദപ്പെടുത്തി അയക്കുമ്പോള്‍ നിര്‍ദ്ദേശിച്ച അതേ കാര്യം, ശേഷം അലി(റ) തന്നെ അബുല്‍ ഹയ്യാജില്‍ അസദി(റ)വിനെ ഏല്‍പ്പിച്ചയക്കുമ്പോള്‍ പറഞ്ഞതാണല്ലോ, ഉയര്‍ന്നിരിക്കുന്ന ക്വബ്‌റുകള്‍ നിരപ്പാക്കണമെന്ന്. ഇമാം മുസ്‌ലിം(റഹി) ഉദ്ധരിച്ച ഇതേ ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി(റഹി) പറയുന്നു:

”ക്വബ്ര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” (ശറഹ് മുസ്‌ലിം 4/42)

ഈ വിവരണത്തിന്റെ അവസാനമായി ഇമാം നവവി(റഹി) പറയുന്നു: ”എടുപ്പായി നിര്‍മ്മിക്കപ്പെട്ടതിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു.”

നബിവചനം സ്ഥിരീകരിക്കപ്പെട്ടത് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍ നിന്നും വ്യക്തമായി.

ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:

”ക്വബ്‌റിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ക്വബ്ര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ക്വബ്‌റിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. ചിലര്‍ പറയുന്നത് ക്വബ്ര്‍ കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ക്വബ്‌റുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ക്വബ്‌റുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.” (അല്‍ ഉമ്മ് 2/275)

ക്വബ്ര്‍ കുഴിക്കാനായി കിളച്ചെടുത്ത മണ്ണുണ്ടല്ലോ? അതേ മണ്ണ് കൂടാതെ വേറെ മണ്ണ് കൊണ്ട് ക്വബ്ര്‍ മൂടരുത്. കാരണം, അങ്ങനെ കൂടുതലായി വേറെ മണ്ണ് ചേര്‍ന്നാല്‍ അതിന്റെ ഉയരം കൂടിപ്പോകും. ഇമാം ശാഫിഈ(റഹി) പറയുന്നത് കാണുക:

”മറ്റ് മണ്ണ് അവിടെ ക്വബ്‌റിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ക്വബ്‌റിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ക്വബ്ര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്വബ്‌റിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ക്വബ്‌റുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.” (അല്‍ ഉമ്മ് 2/277)

അടക്കം ചെയ്ത ശേഷം ക്വബ്ര്‍ മൂടുമ്പോള്‍ അവിടെ നിന്നും പുറത്തെടുത്ത മണ്ണില്‍ കൂടിപ്പോകരുത് എന്നും അങ്ങനെ കൂടിപ്പോയാല്‍ ക്വബ്‌റിന്റെ ഉയരം വര്‍ദ്ധിച്ച് പോകുമെന്നും ക്വബ്ര്‍ തേപ്പ് നടത്തിയാല്‍ അലങ്കാരം വഴി അഹങ്കാരം കടന്നു കൂടുമെന്നും മരണ ശേഷം അതൊന്നും വേണ്ടതല്ലാ എന്നും ഇമാം ശാഫിഈ(റഹി) ഇവിടെ സൂചിപ്പിച്ചത് കണ്ടുവല്ലോ.

ഇനി ഇവിടെ ചിന്തിക്കേണ്ടത്, നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.

അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വെളിവാക്കിക്കൊടുത്തപ്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.

നബി(സ്വ)യുടെ ‘ജാറം’ എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ. എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.

ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ”ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നു” എന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.

അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.
”സുഫ്‌യാനുത്തമ്മാരി കണ്ടത് മുകള്‍ ഭാഗം കൂര്‍ത്തിരിക്കുന്നതായാണ്. അത് വലീദ് ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്താണ്. അക്കാലത്ത് ക്വബ്‌റിന്റെ ചുമര്‍ നന്നാക്കിയപ്പോള്‍ വന്ന മാറ്റമാകാം.” (ഫത്ഹുല്‍ ബാരി 4/328)

മാത്രമല്ല, വലീദിന്റെ കാലത്ത് തന്നെ നാലു വിരല്‍ ഉയരത്തിലായി ഞാന്‍ കാണുകയുണ്ടായി എന്ന് ഗുനയ് ബിനു ബിസ്താമി പറഞ്ഞതായി അബൂബക്‌റുല്‍ ആജുരി ഉദ്ധരിച്ചത് ഹാഫിളുല്‍ അസ്‌ക്വലാനി ഫത്ഹുല്‍ബാരിയില്‍ എടുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയും അതുമായി ബന്ധപ്പെട്ട രിവായത്തുകള്‍ കാണുക. വലീദു ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്ത് തിരുമേനി(സ്വ)യുടെ ഹുജ്‌റയുടെ ചുമര്‍ വീഴുകയുണ്ടായി. (താനേ തകര്‍ന്നതല്ല. വികസന പ്രവര്‍ത്തനങ്ങളില്‍ തകര്‍ന്നതാണ്). അങ്ങനെ അതു നന്നാക്കുന്ന കാര്യത്തില്‍ അവര്‍ ഏര്‍പ്പെട്ടു.

മദീന പള്ളിയില്‍ വെച്ച് നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ല ഭാഗത്തേക്ക് തിരിയുമ്പോള്‍ പിന്‍വശത്തുള്ളവര്‍ സ്വാഭാവികമായും ക്വബ്ര്‍ കൊള്ളെ മുന്നിടുമല്ലോ. അത് ഉണ്ടാകാതിരിക്കാനായി അവര്‍ (മറയായി) ചുമര്‍ കെട്ടി.

”ജനങ്ങള്‍ ക്വബ്ര്‍ കൊള്ളെ തിരിഞ്ഞു നമസ്‌കരിക്കുമായിരുന്നു. അങ്ങനെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ആജ്ഞ അനുസരിച്ച് ആര്‍ക്കും തന്നെ ക്വബ്‌റിനു നേരെ മുഖം വെക്കാതെ നമസ്‌കരിക്കാന്‍ കഴിഞ്ഞു എന്ന് ഹാശിം ബിന്‍ ഉര്‍വ വഴി ആജൂരി ഉദ്ധരിച്ചതായി ഫത്ഹുല്‍ബാരി 4/418 ല്‍ പറയുന്നു.

ഇതേ കാര്യം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസിന്റെ വിവരണത്തില്‍ ഇമാം നവവി(റഹി) പറയുന്നത് കാണുക:

”നബിയുടേതോ മറ്റുള്ളവരുടേതോ ആയ ക്വബ്‌റുകള്‍ പള്ളിയാക്കുന്നതിനെ നബി(സ്വ) വിലക്കിയത് (അമിതമായ ആദരവ് കാരണം) ഫിത്‌നയില്‍ അകപ്പെട്ടു പോകുമെന്ന ഭയം കൊണ്ട് മാത്രമാണ്. കഴിഞ്ഞകാല സമുദായത്തിന് സംഭവിച്ചത് പോലെ ചിലപ്പോള്‍ അത് കുഫ്‌റിലേക്ക് നയിക്കും.”

ഇനി, നബി(സ്വ)യുടെ ക്വബ്‌റിന് മുകളില്‍ എടുപ്പ് എങ്ങനെ വന്നു എന്ന കാര്യവും കൂടി ഇമാം നവവി(റഹി) വിവരിക്കുന്നത് കാണുക:

”മുസ്‌ലിംകള്‍ എണ്ണം വര്‍ദ്ധിച്ച് വന്നപ്പോള്‍, സ്വഹാബിമാര്‍ക്ക് നബി(സ്വ)യുടെ പള്ളി വികസിപ്പിക്കല്‍ ആവശ്യമായി വന്നു. അങ്ങനെ, ആ വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. ആ വിപുലീകരണം നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റ അടക്കം നബി പത്‌നിമാരുടെ വീടുകളും പള്ളി വിപുലീകരണത്തിന്റെ ഉള്ളില്‍ പെട്ടു. ആയിശ(റ)യുടെ വീട്ടിലാണല്ലോ പുണ്യ ശരീരവും രണ്ട് കൂട്ടുകാരുടേതും മറമാടപ്പെട്ടിട്ടുള്ളത്. ആ ക്വബ്‌റുകള്‍ പള്ളിയില്‍ പ്രത്യക്ഷമായാല്‍ അതിലേക്കാണല്ലോ ആളുകള്‍ നമസ്‌കാര സമയം തിരിഞ്ഞ് നില്‍ക്കുക. അത് അപകടം വരുത്തി വെക്കും. അതില്ലാതാക്കാനാണ് അവര്‍ ക്വബ്‌റിന് ചുറ്റും വൃത്താകൃതിയില്‍ ഉയരത്തില്‍ ചുമര്‍ കെട്ടിയത്.”

(എന്നിട്ടും അതുകൊണ്ടവര്‍ നിര്‍ത്തിയില്ല. കാലശേഷം, കോണാകൃതിയില്‍ വടക്കുഭാഗം മൂല ചേര്‍ത്തു കൊണ്ട് അവര്‍ വേറെ ഭിത്തി വീണ്ടും കെട്ടി)

അതാണ് നവവി ഇമാം തുടര്‍ന്ന് ഇങ്ങനെ പറയുന്നത്:

”ശേഷം ക്വബ്‌റിന്റെ വടക്ക് വശത്ത് മൂലയായി ചേര്‍ത്ത് കൊണ്ട് അവര്‍ വീണ്ടും കോണാകൃതിയില്‍ കെട്ടി.”

ശേഷം ഇമാം നവവി(റഹി) പറയുന്നു: ”അങ്ങനെ ആര്‍ക്കും തന്നെ ക്വബ്‌റിന് മുന്നിട്ട് നമസ്‌കരിക്കാന്‍ കഴിയാതെ വന്നു.” (ശറഹ്മുസ്‌ലിം 3/17 ആശയച്ചുരുക്കം)

മഹാന്‍മാരുടെ ക്വബ്‌റുകള്‍ വെളിവാക്കാതെ മറച്ചിരിക്കണം, അങ്ങനെ അത് ജാറം കെട്ടിയതായിരിക്കണമെന്ന വാദം അസ്ഥാനത്താണെന്നും നബി(സ്വ)യെ അമിതമായി ആദരിച്ച് അതുവഴി ആരാധന നടന്നു വരും എന്ന ഭയപ്പാട് കാരണമാണ് സ്വഹാബികള്‍ ആ ക്വബ്ര്‍ മറച്ച് അവ്യക്തമാക്കിയതെന്ന് വ്യക്തമാണ്.

നബി(സ്വ)യുടെ ക്വബ്ര്‍ ‘മുസന്നമായി’ (ഉയര്‍ന്ന) നില്‍ക്കുന്നത് കണ്ടു എന്ന സുഫ്‌യാനിത്തമ്മാരിയുടെ രിവായത്താണ് ക്വബ്ര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കാറുള്ളത്. അതിന്റെ നിജസ്ഥിതി മുകളില്‍ വിവരിച്ചല്ലോ. അതില്‍ കെട്ടിപ്പൊക്കാന്‍ തെളിവില്ലെന്ന് വ്യക്തം.

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ക്വബ്ര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ പറഞ്ഞതാണ് ക്വബ്ര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കുന്നത്. വാസ്തവത്തില്‍, ‘ക്വബ്‌റിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന ബാബ് കൊടുത്തു കൊണ്ടാണ് ഇമാം ബുഖാരി(റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. മറിച്ച്, ക്വബ്ര്‍ കെട്ടിയുയര്‍ത്താമെന്ന ഒരദ്ധ്യായം നല്‍കിക്കൊണ്ടല്ല. ഉടനെ അവിടെ ഹദീസായി ഉദ്ധരിക്കുന്നത് ക്വബ്‌റിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ക്വബ്‌റിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും ഊന്നി എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.

ക്വബ്‌റ് നിലംപരിശാവാതെ ഉയര്‍ന്ന് നില്‍ക്കുന്നതാവാമെന്നതിലാണ് ക്വബ്‌റിന്‍മേല്‍ കുത്തിയ സംഭവം ബുഖാരി ഉദ്ധരിച്ചത് എന്നാണ് അസ്‌ക്വലാനി ഇവിടെ ഉദ്ധരിച്ചത്.

നബി(സ്വ)യുടെ ക്വബ്‌റിനു മുകളില്‍ സ്വഹാബികളോ താബിഉകളോ എടുപ്പുണ്ടാക്കുകയോ ജാറം പണിയുകയോ ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? ഇനി, എടുപ്പ് വരാനും ക്വബ്‌റ് മറക്കപ്പെടാനുമുള്ള കാരണം മുമ്പ് വിവരിച്ചതില്‍ നിന്ന് ഇവിടെ മൊത്തത്തില്‍ നാം മനസ്സിലാക്കുക.

നബി(സ്വ)യുടെ ശരീരം അടക്കം ചെയ്തത് നബി പത്‌നി ആയിശ(റ)യുടെ വാസസ്ഥലമായ ഹുജ്‌റയിലാണ്. പ്രവാചകന്‍ വഫാതായ സ്ഥലത്ത് തന്നെയാണ് അവിടുത്തെ ശരീരം അടക്കം ചെയ്യേണ്ടത് എന്ന നിര്‍ദ്ദേശമനുസരിച്ചാണ് സ്വഹാബികള്‍ അങ്ങനെ ചെയ്തത്.

”അല്ലാഹുവേ, എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ഒന്നാക്കി മാറ്റരുതേ” എന്ന പ്രാര്‍ത്ഥനയാണ് ക്വബ്ര്‍ മറച്ചു വെക്കാനുള്ള മറ്റൊരു കാരണം എന്ന് ആയിശ(റ)യുടെ വിവരണത്തില്‍ നിന്ന് വ്യക്തമാണ്.

നബി(സ്വ)യുടെ ക്വബ്ര്‍ നിലംപറ്റിയതോ ഉയര്‍ന്നതോ ആയിരുന്നില്ല. ക്വബ്‌റിന്റെ മേല്‍ഭാഗം പരന്നതായിട്ടാണ് ആദ്യകാലം ഉണ്ടായിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വന്ന കൈക്രിയയിലാവാം മുകള്‍ ഭാഗം കൂര്‍ത്തതായി മാറിയത്. ഏകദേശം ഒരു ചാണിനോടടുത്ത് മാത്രമേ നബി(സ്വ)യുടെ ക്വബ്‌റിന് പൊക്കമുണ്ടായിരുന്നുള്ളൂ. അതാണ് സ്വഹാബികള്‍ അവിടെ ചെയ്ത ചര്യ. വെറും നാല് വിരല്‍ മാത്രമായിരുന്നു ഉയരം എന്ന രിവായത്തും ഇവിടെ വിസ്മരിച്ചു കൂടാ.

മദീനയിലെ ഗവര്‍ണറായിരുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദ്ദേശമനുസരിച്ച് പള്ളി വികസനത്തിന്റെ ഭാഗമായി നബി പത്‌നിമാരുടെ ഹുജ്‌റകള്‍ പൊളിച്ചു മാറ്റി. നബി(സ്വ) വര്‍ഷങ്ങളോളം താമസിച്ചിരുന്ന ആ കൊച്ചു കൂരകള്‍, ആ വായില്‍ നിന്നൊഴുകിയ വിജ്ഞാനങ്ങള്‍, പ്രാവര്‍ത്തികമാക്കിയ കര്‍മ്മങ്ങള്‍ എല്ലാം ലോകത്തിന് പഠിപ്പിച്ച ആയിശ(റ)യെ പോലുള്ള മഹിളകള്‍ ജീവിതം നയിച്ചിരുന്ന ആ മണ്ഡപങ്ങള്‍ പള്ളി വികസനത്തോടനുബന്ധിച്ചാണ് പൊളിച്ചു മാറ്റിയത്. അങ്ങനെ ക്വബ്‌റുകള്‍ മൂന്നും പ്രത്യക്ഷമായി. ക്വബ്‌റുകള്‍ക്ക് മീതെയുള്ള മണലുകള്‍ പൊഴിഞ്ഞു വീഴാന്‍ തുടങ്ങി. അങ്ങനെ ക്വബ്‌റില്‍ നിന്ന് ഒരു കാല് പ്രത്യക്ഷമായി. നബി(സ്വ)യുടെ കാലായിരിക്കുമോ? പലരും ഭയന്നു. അക്കാലത്ത് സ്വഹാബികളില്‍ നിന്ന് അവശേഷിച്ച ഉര്‍വ്വ(റ) അത് ഉമര്‍(റ)വിന്റെ കാലാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ അത് മൂടുകയും ചെയ്തു.

ഉമ്മഹാത്തുല്‍ മുഅ്മിനുകളുടെ ആ കുടിലുകള്‍ പൊളിച്ചു നീക്കുമ്പോള്‍ മഹാനായ ഉമറുബ്‌നു അബ്ദില്‍ അസീസ് ഇരുന്ന് കരയുകയായിരുന്നു. പലരും അന്ന് കരഞ്ഞു. താബിഉകളില്‍ പ്രസിദ്ധനായ സഈദുബ്‌നുല്‍ മുസയ്യിബ്(റഹി) പള്ളിയുടെ ഒരു മൂലയിലിരുന്ന് കരയുകയായിരുന്നു എന്നും ഉദ്ധരിക്കപ്പെടുന്നു. അങ്ങനെ പില്‍ക്കാലത്ത് ഖുറാഫികളുടെ വേലത്തരങ്ങള്‍ നടക്കാതിരിക്കാനായി ആ ക്വബ്‌റുകള്‍ മുന്‍ചൊന്ന രീതിയില്‍ ചുമര്‍ കെട്ടി മറക്കപ്പെട്ടു. ഇതാണ് നബി(സ്വ)യുടെ ക്വബ്‌റിന്റെ അവസ്ഥ. ഏതായാലും ഇന്ന് ഖുറാഫികള്‍ ചെയ്യുന്നത് പോലെ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കാനും ക്വബ്‌റുമായി ബന്ധപ്പെട്ട അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു തെളിവും അവര്‍ക്ക് ഹാജരാക്കുവാന്‍ കഴിയില്ല. ഒരു ചാണിലധികം ക്വബ്ര്‍ ഉയര്‍ത്താന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഒരു തെളിവുമില്ല. ഉണ്ടെന്ന് പറയുന്നവര്‍ ആ ‘തെളിവുകള്‍’ ഹാജരാക്കട്ടെ.